ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ ഒരു കുഞ്ഞു കുറുക്കൻ അച്ഛൻ കുറുക്കനോട് പറഞ്ഞു എനിക്ക് മനുഷ്യന്റെ മാംസം തിന്നണമെന്ന്.
അടുത്ത ദിവസം അച്ഛൻ കുറുക്കൻ പന്നിയുടെ മാംസം കൊണ്ടുവന്നു , പക്ഷേ കുഞ്ഞു കുറുക്കൻ അത് കഴിക്കാൻ വിസമ്മതിച്ചു.
പിന്നീട് അച്ഛൻ കുറുക്കൻ കൊണ്ടുവന്നത് പശുവിന്റെ മാസം ആയിരുന്നു, പക്ഷേ അതും തിന്നാൻ കുഞ്ഞി കുറുക്കൻ വിസമ്മതിച്ചു, മനുഷ്യന്റെ മാംസം തന്നെ വേണമെന്നവൻ വാശിപിടിച്ചു.
അന്ന് രാത്രി അച്ഛൻ കുറുക്കൻ പന്നിയുടെ മാംസം മസ്ജിദിന്റെ മുന്നിലും പശുവിന്റെ മാംസം ക്ഷേത്രത്തിന്റെ മുമ്പിലും കൊണ്ടുവന്നിട്ടു.
നേരം വെളുത്തപ്പോഴേക്കും വഴിനീളെ മനുഷ്യ ശരീരങ്ങൾ കൊണ്ട് നിറഞ്ഞു, ഒരാഴ്ച കുറുക്കൻ മനുഷ്യ മാംസം കുശാലായി കഴിച്ചിട്ട് അച്ഛൻ കുറുക്കനോട് ചോദിച്ചു,
അച്ഛാ, അച്ഛൻ ഇത്രയും പെട്ടന്ന് ഇത്രമാത്രം ഇറച്ചി എങ്ങനെ ഒപ്പിച്ചു ?
അച്ഛൻ കുറുക്കൻ :- മോനെ ഇത് ഭാരതമാണ് ഇവിടെ 90% ഭ്രാന്തന്മാർ വസിക്കുന്നു എന്നൊരു ജഡ്ജ് പറഞ്ഞത് ഓർമ്മയില്ലേ ?
കടപ്പാട് :- മർകണ്ടേയ് കട്ജു
visit ::
No comments:
Post a Comment