Wednesday, 3 December 2014

നമ്പൂതിരി

പാമ്പ് കടി ഏറ്റ് മരിച്ച ഒരു പട്ടരുടെ ജഡം വിഷഹാരിയുടെ വീട്ടില്‍നിന്ന് മടക്കികൊണ്ട്‌ പോകുന്നത് കണ്ട നമ്പൂതിരി 
ഇവിടെ ഇറക്കാ ഞനൊന്ന് നോക്കട്ടെ 
ശവം ചുമന്നിരുന്നവര്‍ ശവം താഴെ ഇറക്കി വച്ചു 
തിരുമേനി ശവത്തിന്റെ ഒരു ചെവിയില്‍ എന്തോ പറഞ്ഞു പിന്നെ മറ്റേ ചെവിയിലും എന്തോ പറഞ്ഞു എന്നിട്ട് ശവത്തിന്റെ ഉടമസ്ഥറോട് പറഞ്ഞു 
കൊണ്ടു പോയി കുഴിചിട്ടോളൂ 
അപ്പോള്‍ ഇതെല്ലം കണ്ടുകൊണ്ടിരുന്ന ഒരാള്‍ നമ്പൂതിരിയോട് എന്താ ഇതെന്ന് ചോദിച്ചു 
അതോ --ഇന്ന് അമ്പലത്തില്‍ ഊട്ട് ഉണ്ടന്ന് പറയാ ആദ്യം ചെയിതത് ,ഊട്ട് എന്ന് കേട്ടാല്‍ ഏതു പട്ടരും എഴുന്നേല്‍ക്കും --എത്രവയ്യങ്കിലും പക്ഷേങ്കില് എഴുന്നേറ്റില്ല .അതോണ്ടാ രണ്ടണ പ്രതിഗ്രഹം ഉണ്ടന്ന് മറ്റേ ചെവിയില്‍ പറഞ്ഞു ,അത് കേട്ടാല്‍ ശരീരത്തില്‍ ലേശമെങ്കിലും ജീവന്‍ ഉണ്ടങ്കില്‍ പട്ടര് ചാടി എഴുന്നേറ്റെനേം .അതുണ്ടായില്ല .അതോണ്ട് ഉറപ്പായി ഇയാള്‍ മരിച്ചൂന്ന് .അതോണ്ടാ പറഞ്ഞെ കൊണ്ടുപോയി കുഴിച്ചിടാന്‍ 

No comments:

Post a Comment