Wednesday, 17 December 2014

ബാബു

ഭര്‍ത്താവിന്റെ പിറന്നാളിനു ഒരു സര്‍പ്രൈസ് ട്രീറ്റ്‌ കൊടുക്കാന്‍ ഭാര്യ അയാളെയും കൂട്ടി സിറ്റിയിലെ ഡാന്‍സ് ബാറില്‍ പോയി. പെട്ടെന്നുള്ള ഷോക്കിൽ അയാൾക്ക് അതിൽ നിന്നും ഊരാൻ സാധിച്ചില്ല!
രണ്ടും കൽപ്പിച്ചു അയാൾ കേറി !
പിന്നീട്‌ സംഭവിച്ചത് :

വാതിലില്‍ നിന്ന കാവല്‍ക്കാരന്‍ : നമസ്തേ, ബാബു സാര്‍...

ഉളളില്‍ പ്രവേശിച്ച ഭാര്യ: അയാള്‍ക്ക് നിങ്ങളെ എങ്ങനെ അറിയാം?....

ഭര്‍ത്താവ് : ഞായറാഴ്ചകളില്‍ ഇയാൾ എന്‍റെ കൂടെ വോളിബോള്‍ കളിക്കാന്‍ വരാറുണ്ട്...അങ്ങനെയുളള പരിചയം....

ബാറില്‍ എത്തിയപ്പോള്‍ ബാര്‍മാന്‍ : ബാബു, പതിവ്   സാധനം തന്നെ എടുക്കട്ടെ?....

ഭര്‍ത്താവ് ഭാര്യയോട്‌: വേണ്ട. നീ എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പ് ഞാന്‍ പറയാം. ഒരു പ്രാവശ്യം ഇയാള് ഞങ്ങളുടെ ക്ലബ്ബില്‍ വന്നിരുന്നു.  കുറെ കാലത്തിനു ശേഷം അന്ന് ഒരു പെഗ് ഞങ്ങള്‍ ഒന്നായി കഴിച്ചിരുന്നു....

ഡാന്‍സ് തുടങ്ങി, മുന്നിൽ ഇരുന്ന അവരോടു ഒരു ഡാന്‍സ്കാരി:എന്താ ബാബു, അങ്ങനെയങ്ങ് ഇന്ന് ഇരുന്നു കളഞ്ഞത്, എന്നുമുളള  നിന്‍റെ സ്പെഷ്യൽ ഡാന്‍സ് ഇന്ന് ഇല്ലേ?...

കോപം കൊണ്ടു വിറച്ച ഭാര്യ ഭര്‍ത്താവിനെയും വലിച്ചിഴച്ചു പുറത്തേയ്ക്കു വന്നു.

ടാക്സിയില്‍ കയറുമ്പോൾ അതാ  ഡ്രൈവറുടെ വക: n ഇന്നത്തെ സാധനം തല്ലിപ്പൊളിയാണല്ലോ സാറേ..! വേറൊന്നിനെയും കിട്ടിയില്ലേ ഇന്ന്...

ബാബുവിൻറെ സംസ്കാര ചടങ്ങ് നാളെ രാവിലെ പത്ത് മണിക്ക്..!!

No comments:

Post a Comment