"പ്രേതം"(മിനിക്കഥ)
"ഝില്‍... ഝില്‍..
ഝില്‍ ... ഝില്‍.."
ഭാര്യ: "ചേട്ടാ.. ചേട്ടാാ.. പ്രേതം!! ഒന്ന് എഴുന്നേറ്റേ. കേട്ടോ.. ഒരു കൊലുസ്സിന്‍റെ സ്വരം കേട്ടോ. പ്രേതം"!!!
ഭര്‍ത്താവ്: "പ്രേതമോ..? നീ ചുമ്മാ ആളെ പേടിപ്പിക്കാതെ. അത് ആ തെങ്ങിന്‍റെ മണ്ടേലിരുന്ന് കൊമ്പന്‍ ചെല്ലി കരയുന്നതാണ്. ഇങ്ങനെയാണ് കാലങ്ങളായി കൊലുസ്സ് കിലുങ്ങുന്നു.. ചിലങ്ക കിലുങ്ങുന്നു.. പ്രേതം.. എന്നൊക്കെ പറഞ്ഞ് ആളുകള്‍ ചുമ്മാ മനുഷ്യരെ പേടിപ്പിക്കുന്നത്"
ഭാര്യ: "അങ്ങനെയല്ല മനുഷ്യാ... സത്യമായും ഇത് ആ രമണിയുടെ പ്രേതമാണ്. അവള്‍ക്ക് ഏതോ രഹസ്യക്കാരന്‍ ഉണ്ടെന്ന് പറഞ്ഞ് ഭര്‍ത്താവ് ഉലക്കയ്ക്ക് അടിച്ചു കൊന്നതല്ലേ. അവളുടെ പ്രേതമാണ് ഇതിലെ അലഞ്ഞു നടക്കുന്നത്"!!!
ഭര്‍ത്താവ്: "ഹ..ഹ.. അതിന് രമണിക്ക് കൊലുസ്സ് പോയിട്ട്, അരയില്‍ ഒരു കിടുങ്ങാമണി പോലും ഉണ്ടായിരുന്നില്ലല്ലോ കിലുങ്ങാന്‍"!!!
ഭാര്യ: "ങേ.."???!!!
കഥ തീര്‍ന്നു. (അവന്‍റെ!!)
visit :-
No comments:
Post a Comment