രമേശ൯ വളരെ സാധുവാണ് തന്റെ ഭാര്യ ബീനയും കുഞ്ഞും ആണ് അയാളുടെ ലോകം......പക്ഷേ...ഭാര്യയുടെ കർശനസ്വഭാവവും ചീത്തപറച്ചിലും കണക്ക് പറച്ചിലും അയാളെ വല്ലാതെ വേദനിപ്പിച്ചു വളരെക്കാലം കൂടി ഒരു ചെരുപ്പ് മേടിച്ചതിന്.....അവൾ ഇന്നലെ ഉണ്ടാക്കിയ പുകില്....
ഹോ...താനെത്ര കഷ്ടപ്പെട്ടിട്ടാണ് കാശുണ്ടാക്കുന്നത്.........അയാൾ കൂട്ടുകാര൯ ചന്ദ്രനോട് സംസാരിച്ച് ഇരിക്കുക ആയിരുന്നു.........
പലതും കേട്ടു കഴിഞ്ഞപ്പോൾ ചന്ദ്ര൯ പറഞ്ഞു...എടാ നിന്റെ കഴിവു കുറവും പ്രാപ്തിക്കുറവും ബീനക്ക് അറിയാം അവൾ കടും പിടുത്തം പിടിച്ചില്ലേൽ നീ വെള്ളം അടിക്കില്ലേ പുക വലിക്കില്ലേ...സമയത്ത് വീട്ടിൽ ചെല്ലുമോ.......
ഇപ്പഴോ .....നല്ല സാമ്പത്തികമുള്ള വീട്ടിലേക്കാൾ നന്നായി നടക്കുന്നില്ലേ......അതിനാടാ അവൾ മയമില്ലാതെ പെരുമാറുന്നത്......നിന്നോട് സ്നേഹം ഉണ്ടോ എന്ന് അറിയണേൽ...നീ ഞാ൯ പറയുന്നപോലെ കേൾക്ക്.........
പടിക്കൽ വണ്ടി വരുന്നത് കണ്ട ബീന പുറത്തേക്ക് ഇറങ്ങി...രമേശനെ താങ്ങിപ്പിടിച്ച് രണ്ട് പേർ അകത്ത് കൊണ്ടുവന്ന് കിടത്തി........
.പെട്ടന്ന് കുഴഞ്ഞ് വീണു ആശുപത്രീൽ കൊണ്ടുപോയി ....
കുറച്ച് ദിവസം വിശ്രമിക്കട്ടെ.....അവർ പോയിക്കഴിഞ്ഞപ്പോൾ അവൾ രമേശന്റെ അടുത്തുചെന്നു...അയാൾ പാതി കണ്ണടച്ചു കിടക്കുക ആയിരുന്നേലും അവളേയും ...നിറഞ്ഞൊഴുകുന്ന കണ്ണുകളേയും കണ്ടു...
രമേശേട്ടാ.....അവളുടെ വിളികേട്ട് അയാൾ കണ്ണ് തുറന്നു...എന്താ പറ്റിയെ.....ഡോക്ടർ എന്താ പറഞ്ഞത്...
.ഹാർട്ടിന് ഒരു ബ്ലോക്കുണ്ടെന്ന്...ചെറിയ ഒരു ഓപ്പറേഷ൯ വേണം എന്ന്...........അതിന് പണം വേണ്ടേ.....
നമ്മുടെ സ്വർണ്ണം ഉള്ളത് വിറ്റ് ഉട൯ പണം ഉണ്ടാക്കണം ..
ഓപ്പറേഷ൯ വേഗം നടത്തണം....
.പിന്നെ ഇനി ജോലിക്ക് പോകണ്ട.........ഞാനെന്തേലും ജോലിക്ക് പോകാം......
ഉള്ളത്കൊണ്ട് നമുക്ക് കഴിയാം..... നിങ്ങൾ കൂടെ ഉണ്ടായാൽ മതി......ട്ടോ...
ഞാ൯ ഒച്ചേം ബഹളോം വച്ചത് നിങ്ങൾ ഉഴപ്പാതെ ഇരിക്കാനല്ലേ .....
ഇത്തവണ കണ്ണ് നിറഞ്ഞത് രമേശന്റെ ആണ്....ഇത്രയും സ്നേഹവും ശ്രദ്ധയും അവൾക്ക് ഉള്ളത് താനറിഞ്ഞില്ലല്ലോ...ഈശ്വരാ.....ഇനി പതുക്കെ കാര്യങ്ങൾ പറഞ്ഞ് അവളെ മനസിലാക്കാം ...അയാൾ സന്തോഷത്തോടെ കിടന്നു.......
ചന്ദ്ര൯ പറഞ്ഞത് ശരിയാണ്............
വൾക്കെല്ലാത്തിലും ശ്രദ്ധയുണ്ട് പ്രാപ്തിയുണ്ട്.......
visit :-
No comments:
Post a Comment