തങ്കമണിയുടെ 👩 ഭര്‍ത്താവ് സത്യസന്ധനും ക്ഷിപ്ര കോപിയും ആയിരുന്നു.👳 വെട്ടൊന്ന് തുണ്ടം രണ്ട് അതാണ് പ്രകൃതം.
പുഴയ്ക്ക് അക്കരെയുളള ഒരു ഫാക്ടറിയിലാണ് ആള്‍ക്ക് ജോലി . രാവിലെ ആറരയ്ക്കുളള ബോട്ടില്‍ ജോലിക്ക് പുറപ്പെടും വൈകുന്നേരം ഏഴ് മണിക്കുളള ബോട്ടില്‍ തിരികെ എത്തും .
പുകവലി മദ്യപാനം തുടങ്ങി യാതൊരു ദുശീലങ്ങളും ഇല്ല.
ഒരു ദിവസം ഭര്‍ത്താവ് ജോലിക്ക് പോയ സമയത്ത് അയല്‍വാസി രമേശന്‍ 👲 തങ്കമണിയെ 👩 തേടിയെത്തി.
അവര്‍ ഭയമേതുമില്ലാതെ നര്‍മ്മ സല്ലാപങ്ങളില്‍ ഏര്‍പ്പെട്ടു . 😋
ആ സമയത്താണ് തന്‍റെ അച്ഛന്‍ കുഞ്ഞിരാമാന്‍ 👨 അവിടേക്ക് വരുന്നത് പാതി ചാരിയ ജനല്‍ വിടവിലൂടെ രമേശന്‍ കാണുന്നത്,
അവന്‍ അങ്കലാപ്പിലാകുന്നു..😩
തങ്കമണി സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവന്‍ നിന്ന് വിയര്‍ക്കുകയാണ്.😢
" തന്നെ ഇങ്ങിനെ ഇവിടെ വെച്ച് അച്ഛന്‍ കണ്ടാല്‍ അതോടെ എല്ലാം തീരും.
മാത്രമല, ചേച്ചിയെ കുറിച്ച് ഇപ്പോള്‍ തന്നെ നാട്ടില്‍ രണ്ട് അഭിപ്രായം ഉണ്ട് താനും. "😝
" എന്ത് രണ്ടഭിപ്രായം " ...?
തങ്കമണിയില്‍ ആകാംക്ഷ..😳
1 മോശം,😜
2 വളരെ മോശം..!!😝
" ങാ അതെന്തും ആകട്ടെ നീ വേഗം തട്ടിന്‍റെ പുറത്ത് കയറി ഒളിച്ചൊ " 😏
അവള്‍ ഉന്തി തളളി അവനെ മച്ചിന്‍റെ മുകളില്‍ എത്തിച്ച് വേഗം വന്ന് വാതില്‍ തുറന്നു .
മുന്നില്‍ അളിഞ്ഞ ചിരിയുമായി കുഞ്ഞിരാമന്‍,
അയാള്‍ അകത്തേക്ക് കടന്നു .
അവര്‍ നര്‍മ്മ സല്ലാപങ്ങളില്‍ ഏര്‍പ്പെട്ടു ...😋
പെട്ടന്ന് കുഞ്ഞിരാമന്‍ ഒന്ന് ഞെട്ടി . പാതി ചാരിയ ജനല്‍ വിടവിലൂടെ ദൂരെ നിന്ന് തങ്കമണിയുടെ ഭര്‍ത്താവ് തിരിച്ച് വരുന്നത് കാണുന്ന കുഞ്ഞിരാമന്‍ പൂക്കുല പോലെ വിറയ്ക്കാന്‍ തുടങ്ങി.
ഇതോടെ തീരും തന്‍റെ എല്ലാ അന്തസ്സും. തന്‍റെ കുടുംബം, തന്‍റെ മക്കള്‍....
അയാള്‍ കൊച്ച് കുട്ടികളെ പോലെ കരയാന്‍ തുടങ്ങി.
തങ്കമണി വേഗം അടുക്കളയില്‍ പോയി ഒരു വിറക് കഷ്ണം എടുത്ത് വന്ന് കുഞ്ഞിരിമന്‍റെ കൈയ്യില്‍ വെച്ച് കൊടുത്തു.
ഇപ്പോള്‍ കുഞ്ഞിരാമന്‍ വിറക് കഷ്ണം കൈയ്യില്‍ പിടിച്ച് കൊണ്ട് കാവിലെ വെളിച്ചപ്പാടിനെ പോലെ തുളളി വിറയ്ക്കുകയാണ്.
തങ്കമണിക്ക് ചിരി പൊട്ടി..😂
" ഇങ്ങിനെ ഒരു പേടിത്തൊണ്ടന്‍ 😜 വേഗം ഈ വിറകും പിടിച്ച് വാതില്‍ തുറന്ന് അരിശത്തോടെ ചവിട്ടി തുളളി പൊയ്ക്കോണം 😁
വേണെ.. പോണ പോക്കിന് അങ്ങേരെം ഒന്ന് തറപ്പിച്ച് നോക്കിക്കൊ " 😛
തങ്കമണിയിലുളള വിശ്വാസം നല്കിയ തന്‍റേടത്തില്‍ കുഞ്ഞിരാമന്‍ വാതില്‍ വലിച്ച് തുറന്ന് വിറക് കഷ്ണം ചുഴറ്റി ചവുട്ടി തുളളി പോകുന്നു 😠
ഭര്‍ത്താവിനെ കണ്ടപ്പോള്‍ ആ മുഖത്തേക്ക് കടുപ്പിച്ചൊരു നോട്ടവും വെച്ച് കൊടുത്തു👺
ഒന്നും മനസ്സിലാവാതെ അയാള്‍ ഭാര്യയെ നോക്കി കാര്യം അന്വെഷിച്ചു. 😒
തങ്കമണി കാര്യം വിശദീകരിച്ചു...
" രാവിലെ മുതല്‍ അവര് അച്ഛനും മകനും തമ്മില്‍ മുട്ടന്‍ വഴക്കാരുന്ന്. 😔
ഇപ്പ ദെ അങ്ങേര് മകനെ കൊല്ലണോന്നും പറഞ്ഞ് നടക്കുവാ " 😟
" എന്നിട്ട് രമേശന്‍ എന്തെ ..😦
" അവന്‍ ദെ നമ്മുടെ തട്ടിന്‍ പുറത്ത് കേറി പേടിച്ച് വിറച്ച് ഇരിക്ക്യാ " 😀
അയാള്‍ രമേശനെ താഴേയ്ക്ക് വിളിച്ച് നന്നായി ഒന്ന് ഗുണദോഷിച്ച് സമാധാനിപ്പിച്ച് വിട്ടു . 😉😌 തങ്കമണിയാരാ മോൾ 😜🎖
visit :-
No comments:
Post a Comment