മലയാളി ആയ മീൻകാരനോട് തമിഴൻ : മീൻ ഇറുക്കുമാ ...:
മലയാളി : മീൻ ഇറുക്കില്ല ഞണ്ട് ഇറുക്കും ........
തമിഴൻ : അപ്പിടീനാ 2 ഞണ്ട് പോടുങ്കേ........
മലയാളി : ഇവിടെ പോടുള്ള ഞണ്ടൊന്നും ഇല്ല ..... അണ്ണാച്ചിക്ക് നല്ല ഒന്നാന്തരം ഞണ്ടല്ലേ വേണ്ടത് ?????
തമിഴൻ : ആമ ........
മലയാളി : ശ്ശെടാ അണ്ണാച്ചിക്കിപ്പോ ഞണ്ടാണോ ആമയാണോ വേണ്ടത് ????
തമിഴൻ : നാൻ മൊതലയേ സൊന്നിയേ........
മലയാളി : പ്ഭ! പരട്ട പാണ്ടി .... താൻ ആദ്യം പറഞ്ഞു ഞണ്ട് വേണമെന്ന് .... പിന്നെ പറഞ്ഞു ആമ വേണമെന്ന് ....... ദാ ഇപ്പോ പറയുന്നു മൊതലയേ വേണമെന്ന് .......
താൻ എന്താ ആളേ കളിപ്പിക്കാണോ ....?????
visit :-
Friday, 29 April 2016
Wednesday, 27 April 2016
ദയവായി ശ്രദ്ധിക്കൂ...🗣
ഇത് മാങ്ങ, ചക്ക, പുളി തുടങ്ങിയ നാടൻ പഴങ്ങളുടെ കാലമാണ്. ദയവായി അവയുടെ വിത്തുകൾ കളയാതെ കഴുകി ഉണക്കി ഒരു കവറിൽ സൂക്ഷിക്കുക. എപ്പോഴെങ്കിലും നിങ്ങൾ പുറത്തു പോവുമ്പോൾ റോഡരികിലോ മറ്റോ ഒഴിഞ്ഞ സ്ഥലം കാണുമ്പോൾ വിത്തുകൾ അവിടെ വിതറുക. മഴ പെയ്യുമ്പോൾ അവ തനിയെ മുളച്ചു കൊള്ളും. ഇതിലൂടെ നമുക്ക് പ്രാണവായു പ്രദാനം ചെയ്യുന്ന ഒരു മരമെങ്കിലും ഭൂമിക്ക് സംഭാവന ചെയ്യാൻ കഴിഞ്ഞാൽ പോലും അതൊരു മഹത്തായ കാര്യമാണ്. ഇതൊരു പുതിയ ആശയമല്ല. വർഷങ്ങളായി മഹാരാഷ്ടയിലെ രത്നഗിരി പോലുള്ള ജില്ലകളിൽ ഇത് ബഹുജന പങ്കാളിത്തത്തോടെ വിജയകരമായി ചെയ്തു വരുന്നുണ്ട്. ഭാവിതലമുറയ്ക്കു വേണ്ടി പ്രകൃതി സംരക്ഷണത്തിൽ പങ്കാളികളാകേണ്ടത് നാമോരോരുത്തരുടേയും ഉത്തരവാദിത്വമാണ്. മാത്രമല്ല, ഇതിലൂടെ അന്യം നിന്നുകൊണ്ടിരിക്കുന്ന നമ്മുടെ വിവിധ ഇനം നാട്ടുമാവുകളെ സംരക്ഷിക്കാനും നമുക്കാവും.
ദയവു ചെയ്ത് ഈ ആശയം എല്ലാവരിലേക്കും എത്തിക്കുക.
☀ആഗോള താപനത്തിന് മരമാണ് പ്രതിവിധി🌿
visit :-
തീ വില കൊടുത്താണ് നാല് വലിയ ചെമ്മീൻ വാങ്ങിയത്
വീട്ടില് ഞങ്ങൾ നാല് പേര്
ഞാൻ ,
ഭാര്യ
മോന്
മോള് ,,
മസാല ചേര്ത്ത് വറക്കണോ ചേര്ക്കാതെ വറക്കണോ ?
ഭാര്യ ചോദിച്ചു ,
എല്ലാം പാകത്തിന് ചേര്ത്ത് ഉണ്ടാക്കാൻ പറഞ്ഞ് ഞാനിറങ്ങി ,,
രാത്രി
ചോറിന്റെ കൂടെ കൊണ്ടന്ന് വെച്ച മസാലയിൽ ഊളിയിട്ട് നോക്കി ,
നോ ചെമ്മീൻ ,,,
ചെമ്മീനെവിടെ ഡീ ,,,
ഞാൻ അലറലോടലറി ,
ഒച്ച വെക്കണ്ടാ നിങ്ങള് ആകെ നാല് ചെമ്മീനല്ലേ കൊണ്ടന്നത് ,,?
അതിന് ,,?
ഒന്ന് ഉപ്പുണ്ടോ എന്ന് നോക്കി
,,,?
ഒന്ന് വെന്തോ എന്ന് നോക്കി
,,?
ഒന്ന് മോനും കൊടുത്തു
ഒന്ന് മോൾക്കും കൊടുത്തു
നമ്മൾക്ക് രണ്ടാള്ക്കും വേണ്ടാ ,,,
visit :-
"സ്നേഹം"
തന്റെ ആദ്യ രാത്രിയിൽ മണവാളന്റെ പേഴ്സ് അവൾ വെറുതെ ഒന്ന് തുറന്ന്
നോക്കി.
അതിൽ തന്നെക്കാൾ സുന്ദര്യയായ
ഒരുവളുടെ ഫോട്ടോ. ! അവൾ ഒന്ന് ഞെട്ടിയെങ്കിലും, അത് കണ്ടതായി നടിച്ചില്ല. 
പിറ്റേ ദിവസം ചിലരുടെ പരദൂഷണങ്ങളിൽ നിന്നും അവൾക്ക്
മനസ്സിലായി ഭർത്താവിന്റെ ശക്തമായ മുൻകാല പ്രണയത്തെ കുറിച്ച്.
വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി, പാവപെട്ടവളെ ഒഴിവാക്കി, ചുറ്റുപാടുള്ള
ഒരു വീട്ടിൽ നിന്നും കെട്ടിയതാ തന്നെയെന്ന്.
അവൾക്ക് വിഷമം തോന്നിയെങ്കിലും അവൾ അതൊന്നും കാര്യമാക്കിയില്ല.
അവൾ നല്ല മനസ്സോടെ അയാളെ സ്നേഹിക്കാൻ തുടങ്ങി. പല വിഷമ ഘട്ടങ്ങളിലും അവൾ പിടിച്ച് നിന്നു.
കാലക്രമേണ അയാളിലെ അവളോടുള്ള അനിഷ്ടങ്ങൾ പതുക്കെ പതുക്കെ മയപെടാൻ തുടങ്ങി.
കുറച്ച് ദിവസങ്ങൾക്ക് ശേഷം അവൾ മുറ്റം തൂത്തുവാരുമ്പോൾ കീറികളഞ്ഞ ഒരു ഫോട്ടോയുടെ തുണ്ടുകൾ അവൾക്ക്
കിട്ടി. അവള്‍ അതൊക്കെ പറുക്കിയെടുത്ത് ചേർത്ത് വെച്ച് നോക്കിയപ്പോള്‍ വിശ്വസിക്കാനായില്ല,
ഭർത്താവിന്റെ പേഴ്സിലുണ്ടായിരുന്ന ഫോട്ടോ. !
അവൾ ഓടി ചെന്ന് ഉറങ്ങി കിടക്കുന്ന
ഭർത്താവിനെ ഉണർത്താതെ അയാളുടെ പേഴ്സ് തുറന്ന് നോക്കി. അവളറിയാതെ അവളുടെ കണ്ണുകള്‍ നിറഞ്ഞു , അതിൽ ആ സുന്ദരിയുടെ ഫോട്ടോക്ക് പകരം തന്റെ കറുത്ത മുഖം. !! 
അവൾ ആ പേഴ്സ് മാറോട് ചേർത്ത് പിടിച്ചു.. 
"സ്നേഹം ഒരിക്കലും തട്ടിപറിച്ച് വാങ്ങാൻ
പറ്റുന്നതല്ല. അത് മനസ്സിൽ അറിഞ്ഞുണ്ടാവേണ്ടതാണ് . സൗന്ദര്യത്തേക്കാൾ നല്ലത് സ്വഭാവഗുണമാണ്."
പിടിച്ചെടുത്ത സ്നേഹം പറിച്ചെടുത്ത പൂ പോലെയാണ് , പെട്ടന്ന് വാടി പോകും.
എന്നാല്‍ അറിഞ്ഞുണ്ടാകുന്ന സ്നേഹം പറിക്കാത്ത പൂ പോലെ പൊഴിഞ്ഞാലും വീണ്ടും പുഷ്പിച്ച് സുഗന്ധം പരത്തും.
· Bєαυтү σƒ Lσvє
visit :-
Tuesday, 19 April 2016
ബോധമില്ലായ്മയാണ് തെറ്റിനു കാരണം:
ഒരിക്കല്‍ ഒരാള്‍ ഒരു ഗുരുവിനെ സമീപിച്ചിട്ടു പറഞ്ഞു, "ഗുരോ, എന്‍റെ ജോലി മോഷണമാണു്. അങ്ങനെ മോഷ്ടിച്ചു കിട്ടുന്നതുകൊണ്ടാണു ഞാന്‍ ജീവിക്കുന്നത്. എനിക്ക് ഈ തെറ്റില്‍നിന്നും മോചിതനാകണമെന്ന് ആഗ്രഹമുണ്ടു്. അതിന് അങ്ങെന്നെ അനുഗ്രഹിക്കണം." ഗുരു പറഞ്ഞു, "നിനക്കു മോഷണം നിര്‍ത്താനാകുകയില്ലെങ്കില്‍ നീ മോഷ്ടിച്ചതിനുശേഷം ആ വിവരം അവരോടു പറയുക. അല്ലെങ്കില്‍ പറഞ്ഞതിനു ശേഷം മോഷ്ടിക്കുക." അദ്ദേഹം ഗുരുവിനെ വണങ്ങി യാത്രയായി. ഒരു ദിവസം ആ കള്ളന്‍ മോഷ്ടിക്കാനായി ഒരു വീട്ടില്‍ കയറി. അലമാരയുടെ പൂട്ടു തുറന്നു വിലപിടിപ്പുള്ള മാല കൈയിലെടുക്കുവാന്‍ ഭാവിക്കവേ, പെട്ടെന്നാണു ഗുരുവിന്‍റെ വാക്ക് ഓര്‍മ്മയില്‍ വന്നതു്. 'ഞാനിതെടുത്തിട്ടു് ഉടമസ്ഥനോടു വിവരം പറഞ്ഞാല്‍ എന്നെ അവര്‍ പോലീസിലേല്പിക്കും. പോലീസില്‍നിന്ന് തല്ലു കിട്ടും. ജയിലിലടയ്ക്കും.' ഇത്രയും ഓര്‍ത്തപ്പോഴേക്കും കൈ പെട്ടെന്നു പിന്‍വലിഞ്ഞു. എന്നാല്‍ വീണ്ടും അതെടുക്കുവാന്‍ മനസ്സ് പ്രേരിപ്പിച്ചു. പക്ഷേ സാധിച്ചില്ല. അതു മൂലമുണ്ടാകുന്ന ശിക്ഷകളെക്കുറിച്ചോര്‍ത്തപ്പോള്‍ അതെടുക്കുവാനായില്ല. പിന്തിരിഞ്ഞുപോന്നു. അടുത്തദിവസവും മോഷ്ടിക്കുവാനായില്ല. അയാള്‍ അവിടെനിന്നുമിറങ്ങി ഗുരുവിന്‍റെ സമീപം എത്തി. ഗുരുവിനോടു പറഞ്ഞു, "അങ്ങെന്തു വിഡ്ഢിത്തമാണു് എന്നോടു പറഞ്ഞതു്. അങ്ങു പറഞ്ഞിരിക്കുന്നതു്, ഒന്നുകില്‍ മോഷ്ടിച്ചിട്ടു പറയണം, അല്ലെങ്കില്‍ പറഞ്ഞിട്ടു മോഷ്ടിക്കണം എന്നല്ലേ! പിന്നെ എങ്ങനെ മോഷ്ടിക്കുവാന്‍ സാധിക്കും?"
ഗുരു പറഞ്ഞു, "നീ മോഷ്ടിക്കാതിരിക്കുവാന്‍ വേണ്ടിയാണു ഞാന്‍ അതു് ഉപദേശിച്ചതു്. എന്‍റെ വാക്കുകള്‍ നീ ഓര്‍ത്തപ്പോള്‍ ആ സാഹചര്യത്തില്‍ ശരിയായ ബോധം നിന്നില്‍ വന്നു. നീ ചെയ്യുവാന്‍ പോകുന്ന പ്രവൃത്തിയുടെ ഭവിഷ്യത്ത് എന്തെന്നു നീ മനസ്സിലാക്കി. അതിന്‍റെ ദോഷത്തെക്കുറിച്ചു ചിന്തിച്ചു. അതു നിന്നെ തെറ്റു ചെയ്യുന്നതില്‍ നിന്നും പിന്തിരിയുവാന്‍ സഹായിച്ചു."
നമ്മള്‍ ചെയ്യുന്ന ഓരോ കര്‍മ്മത്തിന്‍റേയും ഭവിഷ്യത്തിനെക്കുറിച്ചു നമുക്കു ബോധമുണ്ടായാല്‍പ്പിന്നെ, നമുക്കു തെറ്റു ചെയ്യുവാന്‍ സാധിക്കയില്ല. ഈ ബോധം ഇല്ലാത്തതു കൊണ്ടാണു നമ്മള്‍ തെറ്റു ചെയ്യുന്നത്
visit :-
Monday, 18 April 2016
രമേശ൯ വളരെ സാധുവാണ് തന്റെ ഭാര്യ ബീനയും കുഞ്ഞും ആണ് അയാളുടെ ലോകം......പക്ഷേ...ഭാര്യയുടെ കർശനസ്വഭാവവും ചീത്തപറച്ചിലും കണക്ക് പറച്ചിലും അയാളെ വല്ലാതെ വേദനിപ്പിച്ചു വളരെക്കാലം കൂടി ഒരു ചെരുപ്പ് മേടിച്ചതിന്.....അവൾ ഇന്നലെ ഉണ്ടാക്കിയ പുകില്....
ഹോ...താനെത്ര കഷ്ടപ്പെട്ടിട്ടാണ് കാശുണ്ടാക്കുന്നത്.........അയാൾ കൂട്ടുകാര൯ ചന്ദ്രനോട് സംസാരിച്ച് ഇരിക്കുക ആയിരുന്നു.........
പലതും കേട്ടു കഴിഞ്ഞപ്പോൾ ചന്ദ്ര൯ പറഞ്ഞു...എടാ നിന്റെ കഴിവു കുറവും പ്രാപ്തിക്കുറവും ബീനക്ക് അറിയാം അവൾ കടും പിടുത്തം പിടിച്ചില്ലേൽ നീ വെള്ളം അടിക്കില്ലേ പുക വലിക്കില്ലേ...സമയത്ത് വീട്ടിൽ ചെല്ലുമോ.......
ഇപ്പഴോ .....നല്ല സാമ്പത്തികമുള്ള വീട്ടിലേക്കാൾ നന്നായി നടക്കുന്നില്ലേ......അതിനാടാ അവൾ മയമില്ലാതെ പെരുമാറുന്നത്......നിന്നോട് സ്നേഹം ഉണ്ടോ എന്ന് അറിയണേൽ...നീ ഞാ൯ പറയുന്നപോലെ കേൾക്ക്.........
പടിക്കൽ വണ്ടി വരുന്നത് കണ്ട ബീന പുറത്തേക്ക് ഇറങ്ങി...രമേശനെ താങ്ങിപ്പിടിച്ച് രണ്ട് പേർ അകത്ത് കൊണ്ടുവന്ന് കിടത്തി........
.പെട്ടന്ന് കുഴഞ്ഞ് വീണു ആശുപത്രീൽ കൊണ്ടുപോയി ....
കുറച്ച് ദിവസം വിശ്രമിക്കട്ടെ.....അവർ പോയിക്കഴിഞ്ഞപ്പോൾ അവൾ രമേശന്റെ അടുത്തുചെന്നു...അയാൾ പാതി കണ്ണടച്ചു കിടക്കുക ആയിരുന്നേലും അവളേയും ...നിറഞ്ഞൊഴുകുന്ന കണ്ണുകളേയും കണ്ടു...
രമേശേട്ടാ.....അവളുടെ വിളികേട്ട് അയാൾ കണ്ണ് തുറന്നു...എന്താ പറ്റിയെ.....ഡോക്ടർ എന്താ പറഞ്ഞത്...
.ഹാർട്ടിന് ഒരു ബ്ലോക്കുണ്ടെന്ന്...ചെറിയ ഒരു ഓപ്പറേഷ൯ വേണം എന്ന്...........അതിന് പണം വേണ്ടേ.....
നമ്മുടെ സ്വർണ്ണം ഉള്ളത് വിറ്റ് ഉട൯ പണം ഉണ്ടാക്കണം ..
ഓപ്പറേഷ൯ വേഗം നടത്തണം....
.പിന്നെ ഇനി ജോലിക്ക് പോകണ്ട.........ഞാനെന്തേലും ജോലിക്ക് പോകാം......
ഉള്ളത്കൊണ്ട് നമുക്ക് കഴിയാം..... നിങ്ങൾ കൂടെ ഉണ്ടായാൽ മതി......ട്ടോ...
ഞാ൯ ഒച്ചേം ബഹളോം വച്ചത് നിങ്ങൾ ഉഴപ്പാതെ ഇരിക്കാനല്ലേ .....
ഇത്തവണ കണ്ണ് നിറഞ്ഞത് രമേശന്റെ ആണ്....ഇത്രയും സ്നേഹവും ശ്രദ്ധയും അവൾക്ക് ഉള്ളത് താനറിഞ്ഞില്ലല്ലോ...ഈശ്വരാ.....ഇനി പതുക്കെ കാര്യങ്ങൾ പറഞ്ഞ് അവളെ മനസിലാക്കാം ...അയാൾ സന്തോഷത്തോടെ കിടന്നു.......
ചന്ദ്ര൯ പറഞ്ഞത് ശരിയാണ്............
വൾക്കെല്ലാത്തിലും ശ്രദ്ധയുണ്ട് പ്രാപ്തിയുണ്ട്.......
visit :-
Saturday, 16 April 2016
വെരിക്കോസ് വെയിന്‍
ആര്‍ക്കും വരാവുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് വെരിക്കോസ് വെയിന്‍. ശരീരഭാഗങ്ങളില്‍ ഞരമ്പുകള്‍ ചുരുണ്ടുകുടുന്ന ഈ പ്രശ്‌നം വലിയ ബുദ്ധമുട്ട് നമ്മിലുണ്ടാക്കുന്നു. ഏറെ വേദനയുണ്ടാക്കുന്നതും മറ്റ് ആസ്വാസ്ഥ്യങ്ങളും പരമ്പരാഗത മാര്‍ഗ്ഗങ്ങളുപയോഗിച്ച് ഭേദപ്പെടുത്താന്‍ ഏറെ പ്രയാസകരവുമാണ്. പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് ഇതിന് മികച്ച പോംവഴി.
നമുക്ക് ഏറെ സുപരിചിതവും സുലഭവുമായ തക്കാളി ഉപയോഗിച്ച് വെരിക്കോസ് വെയിന്‍ പ്രശ്‌നം ഫലപ്രദമായി പരിഹരിക്കാനാകും എന്ന് നിങ്ങള്‍ക്കറിയാമോ. ഈ രോഗത്തെ ഭേദമാക്കാനുള്ള നിരവധി മൂലികകള്‍ തക്കാളിയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ദാഭിപ്രായം.
വെരിക്കോസ് വെയിന്റെ ഭാഗമായുണ്ടാകുന്ന വേദനയകറ്റാന്‍ തക്കാളിയില്‍ അടങ്ങിയിരിക്കുന്ന അസെറ്റൈല്‍സാലിസിലിക് ആസിഡിന് സാധിക്കും. ഒപ്പം രക്തം കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കുന്ന ആന്റികോഗുലന്റ് ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. രക്തക്കുഴലുകളെ ഭിത്തികളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഫ്‌ലാവ്‌നോയിഡുകളും തക്കാളിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഇവിടെയിതാ വെരിക്കോസ് വെയിന്‍ ഭേദമാക്കാന്‍ നിങ്ങള്‍ക്ക് വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന പ്രകൃതി ദത്തമായ വഴികള്‍.
വെരിക്കോസ് വെയിനിന് പച്ചത്തക്കാളി ഉപയോഗിക്കുന്ന വിധം
വെരിക്കോസ് വെയിന്‍ ചികിത്സിക്കാന്‍ പച്ചത്തക്കാളി ഉപയോഗിക്കുന്നത് തനി നാടന്‍ ചികിത്സയാണ്. അത് ഏറെ ഫലപ്രദവും അതിവേഗമുള്ള രോഗശാന്തിയും ലഭിക്കുന്നു. താഴെ പറയുന്ന കാര്യങ്ങള്‍ ഒന്നു ചെയ്തു നോക്കുക
1. രണ്ടോ മൂന്നോ തക്കാളികള്‍ എടുക്കുക, കഴുകിയതിന് ശേഷം വൃത്താകൃതിയില്‍ അരിയുക.
2. വെരിക്കോസ് വെയിനിന്റെ ചുരുളുകള്‍ കാണുന്നിടത്ത് ഈ തക്കാളി കഷ്ണങ്ങള്‍ വെച്ച് ഒരു ബാന്‍ഡേജ് വെച്ച് അവിടെ കെട്ടിവെക്കുക.
3. ചര്‍മ്മത്തില്‍ തരിപ്പ് അനുഭവപ്പെടുന്നത് വരെ ബാന്‍ഡേജ് ഇങ്ങനെ കെട്ടിവെക്കുക.
4. തരിപ്പ് കൂടിയ അളവിലാവുമ്പോള്‍ പെട്ടെന്ന് തന്നെ തക്കാളി കഷ്ണങ്ങള്‍ കെട്ടഴിച്ച് മാറ്റാം.
5. തണുത്ത വെള്ളം ഉപയോഗിച്ച് ആ ഭാഗം കഴുകുക.
6. ഒരു ദിവസം അഞ്ച് തവണ ഈ രീതി ആവര്‍ത്തിക്കുക. വെരിക്കോസ് വെയിന്‍ മാറുന്നത് വരെ ഇത് തുടരാം.
രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തന്നെ പച്ചത്തക്കാളി ഉപയോഗിച്ചുകൊണ്ടുള്ള വെരിക്കോസ് വെയിന്‍ ചികിത്സയ്ക്ക് ഫലം കണാം. ഞരമ്പ് ചുരുണ്ടുകൂടിയ അടയാളങ്ങള്‍ ചര്‍മ്മത്തില്‍ നിന്നും മാറിയിട്ടുണ്ടാകും. അതുപോലെ തന്നെ വെരിക്കോസ് വെയിനിന്റെ വേദനയുള്‍പ്പടേയുള്ള മറ്റ് ലക്ഷണങ്ങളും ഇല്ലാതാവും.
പച്ചത്തക്കാളി മാത്രമല്ല ചുവന്ന തക്കാളി കഷ്ണങ്ങള്‍ ഉപയോഗിച്ചും സമാനമായ ചികിത്സ നടത്താവുന്നതാണ്.
ബാന്‍ഡേജ് ഉപയോഗിച്ച് തക്കാളികഷ്ണങ്ങള്‍ മൂന്നോ നാലോ മണിക്കൂറുകള്‍ വെരിക്കോസ് വെയിന്‍ ഉള്ള ഭാഗത്ത് കെട്ടിവെക്കുക.
പിന്നീട് ഇത് അഴിച്ച് കഴഞ്ഞ്, തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക.
നല്ല ഫ്രഷ് തക്കാളി ഉപയോഗിക്കുന്നതും കഴിയുന്നതും രാത്രിയില്‍ കെട്ടിവെക്കുന്നതും നല്ലതാണ്.
ഒരോ ദിവസവും മൂന്നോ നാലോ തവണ ഇങ്ങനെ ചെയ്യാം. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഫലം ഉണ്ടാവുകയും ചെയ്യും.
എങ്കില്‍ പിന്നെ എന്തിനാണ് മടിക്കുന്നത്, തക്കാളിയുടെ ആരോഗ്യഗുണങ്ങള്‍ ഒന്നു പ്രയോഗിച്ച് നോക്കൂ…
visit :-
തൊടിയില്‍ നിന്നൊരു ഒറ്റമൂലി
ഏതുരോഗത്തിനും തൊടിയില്‍ നിന്നൊരു ഒറ്റമൂലി. അതില്‍ രോഗം ശമിക്കും. കുറച്ചുകാലം മുമ്പുവരെ നമ്മുടെ വീട്ടമ്മമാര്‍ക്ക് ധാരാളം ഔഷധസസ്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നു. അവയുടെ രോഗശമനശക്തിയെക്കുറിച്ചും. ഒരു ടീസ്പൂണ്‍ ഇഞ്ചിനീരും സമം തേനും ചേര്‍ത്ത് കഴിച്ചാല്‍ ചുമ കുറയും. പാര്‍ശ്വഫലങ്ങളൊട്ടുമില്ല. ഇതറിയാതെയാണ് ചുമയ്ക്കുമ്പോള്‍ ഡോക്ടറുടെ ഉപദേശം പോലുമില്ലാതെ കഫ് സിറപ്പ് വാങ്ങി ചുമയക്ക് ഉടനടി ഷട്ടറിടുന്നത്. വെളുത്തുള്ളി ചതച്ചിട്ട് പാല്‍ കുടിച്ചാല്‍ കൊളസ്ട്രോള്‍ കുറയും. മാവിന്റെ തളിരില ഉണക്കിപ്പൊടിച്ചു കഴിച്ചാല്‍ പ്രമേഹത്തിന് കുറവുണ്ടാകും. ഇത്തരം നിരവധി ഒറ്റമൂലികളും അവയുടെ രോഗശമനശക്തിയും പഴയ തലമുറയ്ക്ക് അറിയാമായിരുന്നു. മിക്കവാറും ഔഷധസസ്യങ്ങള്‍ തൊടിയിലുണ്ടായിരുന്നു. അല്പം മെനക്കെട്ടാല്‍ ഈ അറിവുകള്‍ നമുക്കും സ്വന്തമാക്കാം. കണ്ണൊന്ന് തുറന്നാല്‍ വിരല്‍ത്തുമ്പില്‍ ലഭിക്കും മരുന്നുകള്‍.
വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ചില ഒറ്റമൂലികളെ ഇവിടെ പരിചയപ്പെടുത്തുകയാണ്. ഒരു ഗൃഹവൈദ്യന്റെ സഹായം ചെയ്യുന്നവയാണ് ഈ കുറിപ്പുകള്‍.
അസുഖങ്ങള്‍ ശമിക്കാന്‍
ചുമ
*ഒരു ടീസ്പൂണ്‍ ഇഞ്ചിനീരില്‍ സമം തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമയ് ക്ക് ആശ്വാസം ലഭിക്കും.
*തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.
*കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ചു കഴിക്കുക.
*വയമ്പ് ചെറുതേനില്‍ ഉരച്ച് ദിവസം രണ്ടുനേരം കഴിച്ചാല്‍ ചുമ പെട്ടെന്ന് കുറയും.
*കല്‍ക്കണ്ടവും ചുവന്നുള്ളിയും ചേര്‍ത്തുകഴിച്ചാല്‍ ചുമയ്ക്കു ശമനമാകും.
പനി
*തുളസി പിഴിഞ്ഞെടുത്ത നീര് തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ പനിക്ക് പെട്ടെന്ന് കുറവുണ്ടാകും.
*ജീരകം പൊടിച്ച് ശര്‍ക്കര ചേര്‍ത്തു സേവിച്ചാല്‍ പനിക്ക് കുറവുണ്ടാകും.
*തുളസിനീരില്‍ കരുമുളകുപൊടി ചേര്‍ത്ത് കഴിച്ചാലും പനിക്ക് ശമനമുണ്ടാകും.
ജലദോഷം
*തുളസിനീര് അര ഔണ്‍സ് വീതം രണ്ടുനേരം കഴിക്കുക.
*ഗ്രാമ്പൂ പൊടിച്ച് തേനില്‍ ചാലിച്ചു കഴിച്ചാല്‍ ജലദോഷത്തിന് കുറവുണ്ടാകും.
രക്താതിസമ്മര്‍ദം
*ഈന്തപ്പഴത്തിന്റെ കുരു പൊടിച്ച് ഓരോ ടീസ്പൂണ്‍ വീതം രാവിലെയും വൈകിട്ടും മോരില്‍ ചേര്‍ത്തു കഴിക്കുക.
*തണ്ണിമത്തന്‍ ജ്യൂസ് ദിവസവും കഴിച്ചാല്‍ രക്തസമ്മര്‍ദത്തിന് വളരെ കുറവുണ്ടാകും.
*ഇളനീര്‍ വെള്ളവും തിപ്പലിപ്പൊടിയും ചേര്‍ത്തു കഴിച്ചാല്‍ രക്തസമ്മര്‍ദത്തിന് കുറവുണ്ടാകും.
ആസ്തമ
*മഞ്ഞളും കറിവേപ്പിലയും കൂടി അരച്ച് ഒരു നെല്ലിക്കാ വലുപ്പത്തില്‍ ഒരു മാസം തുടര്‍ച്ചയായി കഴിച്ചാല്‍ ആസ്തമയ്ക്കു വളരെ കുറവുണ്ടാകും.
*ആടലോകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.
*വെറ്റിലനീര്, ഇഞ്ചിനീര്, തേന്‍ ഇവ സമംചേര്‍ത്ത് ദിവസം രണ്ടുനേരം കഴിക്കുക.
*തുളസിയില പിഴിഞ്ഞ നീര് ഓരോ സ്പൂണ്‍ വീതം രാവിലെയും വൈകിട്ടും കഴിക്കുക.
കഫശല്യം
*ചെറിയ കഷ്ണം ഇഞ്ചി ചുട്ട് തൊലികളഞ്ഞ് കഴിക്കുക.
*തേന്‍, തുളസിനീര്, ഇഞ്ചിനീര്, ഉള്ളിനീര് എന്നിവ സമം ചേര്‍ത്തു കഴിച്ചാല്‍ കഫത്തിന് വളരെ ശമനമുണ്ടാകും.
*നാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ കഫശല്യത്തിന് കുറവുണ്ടാകും.
കൊടിഞ്ഞി
*ജീരകം ചതച്ചിട്ട് പാല്‍ കാച്ചി രാവിലെ കുടിച്ചാല്‍ കൊടിഞ്ഞിക്ക് ശമനമുണ്ടാകും.
*മുക്കൂറ്റി സമൂലമെടുത്ത് (വേരും തണ്ടും ഇലയും പൂക്കളുമെല്ലാം) അരച്ച് കൊടിഞ്ഞിയുണ്ടാകുമ്പോള്‍ നെറ്റിയുടെ ഇരുവശങ്ങളിലും ഇട്ടാല്‍ വളരെ എളുപ്പത്തില്‍ ശമനമുണ്ടാകും.
*ചുക്കും കൂവളത്തിന്റെ വേരും കാടിവെള്ളത്തില്‍ അരച്ചുപുരട്ടിയാല്‍ കൊടിഞ്ഞിക്ക് വളരെ ആശ്വാസമുണ്ടാകും.
കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന്
*നാലോ അഞ്ചോ വെളുത്തുള്ളി തൊലികളഞ്ഞ് ചതച്ച് ഭക്ഷണത്തോടൊപ്പം കഴിക്കുക.
*തൈരും ഇഞ്ചിയും കറിയാക്കി പതിവായി ഭക്ഷത്തില്‍ ഉള്‍പ്പെടുത്തുക.
*നാലോ അഞ്ചോ വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കുറുക്കി ദിവസവും ഒരു നേരം കുടിക്കുക. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വളരെ ഉത്തമമാണിത്.
അമിതവണ്ണം
*തേനും വെള്ളവും സമംചേര്‍ത്ത് അതിരാവിലെ കഴിക്കുക. (ചെറുതേനായാല്‍ വളരെ നല്ലത്)
*ഒരു ടീസ്പൂണ്‍ നല്ലെണ്ണയില്‍ അഞ്ചുഗ്രാം ചുക്കുപൊടി ചേര്‍ത്തു പതിവായി കഴിക്കുക.
*ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.
പ്രമേഹം
*പച്ചപാവയ്ക്കയോ, പാവയ്ക്കയുടെ നീരോ പതിവായി കഴിക്കുക.
*രാത്രി കിടക്കാന്‍ നേരത്ത് വെളുത്തുള്ളി ചതച്ചിട്ട് പാല്‍ കുടിക്കുക.
*മാവിന്റെ തളിരില ഉണക്കിപ്പൊടിച്ച് കഴിക്കുക.
* ഗ്രാമ്പുവിന്റെ ഇല ഉണക്കിപ്പൊടിച്ച് ചൂടുവെള്ളത്തില്‍ കഴിക്കുക.
*നെല്ലിക്കാ നീരില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കുക.
ഇക്കിള്‍
* വായ് നിറച്ചു വെള്ളമെടുത്തശേഷം വിരല്‍കൊണ്ട് മൂക്ക് അടച്ചുപിടിച്ച അല്പനേരം ഇരിക്കുക.
*വായില്‍ ഒന്നോ രണ്േടാ സ്പൂണ്‍ പഞ്ചസാര ഇട്ടശേഷം സാവധാനം അലിയിച്ച് ഇറക്കുക.
കൃമിശല്യം
*നന്നായി വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തു കലക്കി കുടിക്കുക.
*അല്പം കായമെടുത്ത് ശര്‍ക്കരയില്‍ പൊതിഞ്ഞു കഴിക്കുക.
*ആര്യവേപ്പില അരച്ചുരുട്ടി ചെറുനെല്ലിക്കയുടെ വലുപ്പത്തില്‍ കഴിക്കുക.
ഗ്യാസ്ട്രബിള്‍
*വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കാച്ചി ഭക്ഷണത്തിനുശേഷംപതിവായി കഴിക്കുക.
*പുളിച്ചമോരില്‍ ജീരകം അരച്ചുകലക്കി കുടിക്കുക.
*വെളുത്തുള്ളി ചുട്ടുതിന്നുക.
*കരിങ്ങാലിക്കാതല്‍ ചതച്ചിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.
ദഹനക്കേട്
*ഒരു ചെറുകഷ്ണം ഇഞ്ചി, രണ്േടാമൂന്നോ വെളുത്തുള്ളി എന്നിവ ചവച്ചരച്ചു കഴിക്കുക.
*ഒരു കഷ്ണം ഇഞ്ചിയും ഉപ്പുകല്ലും ചേര്‍ത്ത് ചവച്ചിറക്കുക.
*ജീരകം കരിങ്ങാലി എന്നിവയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.
*അയമോദകം ഇട്ട് വെന്ത വെള്ളം കുടിക്കുക.
പുളിച്ചുതികട്ടല്‍
*കറിവേപ്പില വെള്ളം തൊടാതെ അരച്ച് നെല്ലിക്കയോളം വലുപ്പത്തിലെടുത്ത് കാച്ചിയ ആട്ടിന്‍പാലിന്റെ കൂടെ ദിവസവും രാവിലെ കഴിക്കുക.
*മലര്‍പ്പൊടിയില്‍ തേനും പഞ്ചസാരയും ചേര്‍ത്തു കഴിക്കുക.
*വെളുത്തുള്ളി നീരും പശുവിന്‍നെയ്യും സമം എടുത്തു ചൂടാക്കി അതിരാവിലെ ഒരു സ്പൂണ്‍ കഴിക്കുക.
ഗര്‍ഭകാല ഛര്‍ദി
* അഞ്ചോ ആറോ ഏലക്കായ് പൊടിച്ചു കരിക്കിന്‍വെള്ളത്തില്‍ ചേര്‍ത്തു കഴിക്കുക.
*മല്ലി അരച്ചു പഞ്ചസാര ചേര്‍ത്തു കഴിക്കുക.
*കുമ്പളത്തിന്റെ ഇല തോരന്‍വെച്ച് ഭക്ഷണത്തോടൊപ്പംകഴിക്കുക.
കൂവ: കൂവക്കിഴങ്ങ് അരച്ചെടുത്ത് വെള്ളത്തിൽ കലക്കി മാവ് അടിഞ്ഞ് കിട്ടുന്ന തെളിവെള്ളം നല്ലൊരു കീടനാശിനിയാണ്. മൂത്രാശയ രോഗങ്ങൾക്കും കൂവ നല്ലതാണ് ..പാനീയമാക്കി കഴിക്കുന്നത് മൂത്ര ചൂട് ,മൂത്ര കല്ല് ഇവക്ക് ഉത്തമമാണ്അന്നജത്താൽ സമൃദ്ധമാണ്
കൂവപ്പൊടി. 25 മുതൽ 28 വരെ ശതമാനം അന്നജവും രണ്ട്മൂന്ന് ശതമാനം നാരും കൂവക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ കൂവക്കിഴങ്ങും കൂവപ്പൊടിയും മുതിർന്നവർക്കുംകുട്ടികൾക്കും ഉത്തമ ആഹാരമാണ്.
ദഹനക്കേട്, വയറിളക്കം പോലുള്ള അസുഖങ്ങൾ മാറാൻ കൂവ കാച്ചികുടിയ്ക്കുന്നത് നല്ലതാണ്. തിരുവാതിര നോമ്പു നോക്കുന്ന സ്ത്രീകൾക്ക് കൂവ കുറുക്കിയത് പ്രധാന ഭക്ഷണമാണ്. കൂവപ്പൊടി പായസം, ഹൽവ, പുഡ്ഡിംഗ് മുതലായ സ്വാദിഷ്ടമായ വിഭവളുണ്ടാക്കാൻ കൂവപ്പൊടി ഉപയോഗിക്കുന്നു
ഇഞ്ചി : ഒരു സുഗന്ധദ്രവ്യമാണ്. ഉദരരോഗങ്ങൾ, ഛർദ്ദി എന്നിവയെ ശമിപ്പിക്കും. ദഹനകേടിനു ഫലപ്രദമാണ്. അജീർണ്ണം, അതിസാരം, പ്രമേഹം, അർശസ് എന്നിവയിലെല്ലാം ഉപയോഗിക്കാം.
.ജലദോഷം മുതല്‍ അതിസാരം വരെ എന്തിനും പ്രതിവിധിയായി ഇഞ്ചി മതി. ദഹനക്കേടും ഉദരസംബന്ധങ്ങളായ അസുഖങ്ങളും ഒരു പരിധി വരെ കറികളില്‍ ഇഞ്ചി ഉപയോഗിച്ചാല്‍ ഇല്ലാതാക്കാം. എന്ത് അസുഖം വന്നാലും ആശുപത്രികളിലേക്ക് ഓടുന്നതിനു മുമ്പ് ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന അത്ഭുത വീര്യത്തില്‍ വിശ്വാസം അര്‍പ്പിച്ച് നോക്കൂ. പലപ്പോഴും വൈദ്യസഹായം തേടുന്നത് ഒഴിവാക്കാം.
മോരില്‍ ഇഞ്ചി അരച്ച് ചേര്‍ത്ത് കുടിക്കുന്നതും ഭക്ഷണത്തോടൊപ്പം കഴിക്കുന്നതും ദുര്‍മ്മേദസ് ഒഴിവാക്കാനും പ്രമേഹത്തെ അകറ്റി നിര്‍ത്താനും കഴിയും.കൊളസ്ട്രൊളിനും നല്ല പരിഹാരമാണ് ഇഞ്ചിചേര്‍ത്ത മോര്.അരടീസ്പൂണ്‍ ഇഞ്ചി കൊത്തിയരിഞ്ഞതും ഒരു വെളുത്തുള്ളി അല്ലി നന്നായി അരിഞ്ഞതും അര ടീ സ്പൂണ്‍ നാരങ്ങ നീരില്‍ ചേര്‍ത്ത് ആഹാരത്തിന് മുമ്പ് കഴിക്കുന്നതും കൊളസ്ട്രോള്‍ നിയന്ത്രണത്തിന് നല്ലതാണ്.
ഇഞ്ചി ഉണക്കി ചുക്കാക്കി അത് കട്ടം കാപ്പിയില്‍ ചേര്‍ത്ത് കുടിക്കുന്നത് ഉറക്കമില്ലായ്മയെ മാറ്റി നിര്‍ത്തും
ഗര്‍ഭകാലത്തെ മനംപിരട്ടല്‍, ഛര്‍ദ്ദി എന്നിവക്ക് ഇഞ്ചിനീര് നല്ല ഔഷധമാണ്. ആര്‍ത്തവകാലത്തെ ബുദ്ധിമുട്ടുകള്‍ക്കും വയര്‍ വേദനക്കും ഇഞ്ചിനീരും തേനും ചേര്‍ത്ത മിശൃതം ആശ്വാസം നല്‍കും.ഇഞ്ചി ഉപയോഗിക്കുന്നത് ദഹനസംബന്ധമായ രോഗങ്ങള്‍ക്ക് അത്യുത്തമമാണ്. വയറ്കടി, വയറ് വേദന എന്നിവ വേഗം തന്നെ മാറാന്‍ ഇഞ്ചി ഉപകരിക്കും
visit :-
Thursday, 14 April 2016
ഒരിക്കൽ ഒരു സ്ത്രീ ടൌണിലെ ഒരു വലിയ ഷോപ്പിംഗ് മാളിൽ ഷോപ്പിങ്ങിനു പോയി...
ആവശ്യമുള്ള സാധനങ്ങളെല്ലാം എടുത്ത് ബിൽ അടക്കാൻ കൌണ്ടറിൽ ചെന്ന്
തന്റെ പേഴ്സ് തുറന്നു.....!
അപ്പോൾ ആ പേർസിൽ ഒരു TV റിമോട്ട് ഇരിക്കുന്നത് കൌണ്ടറിൽ ഇരുന്ന ആൾ
ശ്രദ്ധിച്ചു..!
അയാള് ഉടനെ ആ സ്ത്രീയോട് ചോദിച്ചു - "നിങ്ങൾ ഷോപ്പിങ്ങിനു പോകുമ്പോഴെല്ലാം ഇങ്ങനെ റിമോട്ടും കൊണ്ട് പോകുമോ " ?
സ്ത്രീ : എയ് ഇല്ല. ഇന്ന് ഷോപ്പിങ്ങിനു പോകാൻ വേണ്ടി എന്റെ ഭർത്താവിനെ
വിളിച്ചപ്പോൾ അങ്ങേര് വന്നില്ല..എന്നാപ്പിന്നെ അങ്ങേര് TV കണ്ടു സുഖിക്കണ്ടാന്നു
ഞാനും കരുതി.
എന്നിട്ട് ആ സ്ത്രീ പേർസിൽ നിന്നും ക്രെഡിറ്റ് കാർഡ് എടുത്തു കൊടുത്തു..
.
ഗുണപാഠം : ഭാര്യ എവിടെ പോയാലും ഭർത്താവും തുണപോകുക...!
..................................................................................................................................
ഏതാനും സെക്കണ്ടുകൾക്കുശേഷം അയാൾ പൊട്ടിച്ചിരിച്ചുകൊണ്ട് ആ സ്ത്രീ എടുത്ത സാധനങ്ങളെല്ലാം തിരികെക്കൊണ്ട് പോയി...
സ്ത്രീ ഒരു നിമിഷം ഒന്ന് പകച്ചു നിന്ന് പോയി.. എന്നിട്ട് അയാളോട് ചോദിച്ചു
നിങ്ങളെന്താണീ ചെയ്യുന്നത് ?
അയാൾ വീണ്ടും പറഞ്ഞു നിങ്ങളുടെ ഭർത്താവ് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്തിരിക്കുവാ ...!
.
ഗുണപാഠം : ഭർത്താവിന്റെ വിനോദങ്ങൾക്കും പരിഗണന നല്കുക ...!
................................................................................................................................
ഉടനെതന്നെ ആ സ്ത്രീ പേഴ്സ് തുറന്നു തന്റെ ഭർത്താവിന്റെ ക്രെഡിറ്റ് കാർഡ് എടുത്തു കൊടുത്തു
നിർഭാഗ്യവശാൽ പാവം സ്വന്തം ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്തിരുന്നില്ല.
.
ഗുണപാഠം : ഭാര്യയുടെ കഴിവിനെ ഒരിക്കലും വില കുറച്ചു കാണരുത് ...!
...................................................................................................................................
അയാൾ ക്രെഡിറ്റ് കാർഡ് വാങ്ങി മെഷീൻ ഇൽ swipe ചെയ്തപ്പോൾ മെഷീനിൽ
" ENTER OTP SENT TO YOUR MOBILE "
എന്ന് കാണിച്ചു....!
.
ഗുണപാഠം : ചില സമയങ്ങളിൽ മനുഷ്യന് അമളി പറ്റിയാലും മിഷ്യൻ സ്മാർട്ട് ആയിരിക്കും...!
.....................................................................................................................................
ഒടുവിൽ നിരാശയോടെ ആ സ്ത്രീ പുറത്തേക്കു നടന്നു നീങ്ങുമ്പോൾ അവരുടെ
കയ്യിലിരുന്ന മൊബൈൽ ഫോണ്‍ ഒന്ന് ചിലച്ചു...
അവർ ഫോണ്‍ എടുത്തു നോക്കുമ്പോൾ, ഭർത്താവ് OTP ( ONE TIME
PASSWORD ) അവരുടെ മൊബൈൽ ഫോണിലേക്ക് മെസ്സേജ് അയച്ചിരിക്കുന്നു.
അത് കണ്ടു സന്തോഷത്തോടെ ആ സ്ത്രീ സാധനങ്ങളെല്ലാം വാങ്ങിക്കൊണ്ടു തിരിച്ചു വീട്ടിലേക്കു പോയി...
.
അല്ലെങ്കിലും എല്ലാ ഭർത്താക്കന്മാരും അവരുടെ ഭാര്യ സന്തോഷത്തോടെ ഇരിക്കാൻ
വേണ്ടി ആഗ്രഹിക്കുന്നവരാ. അതിനു വേണ്ടി സ്വന്തം ജീവൻ പോലും കളയാൻ
തയ്യാറാകും... പാവങ്ങൾ....
visit :-
രോഗലക്ഷണങ്ങളെ തിരിച്ചറിയുക
വൃക്കരോഗം പിടികൂടുമ്പോള്‍ തന്നെ ലക്ഷണങ്ങള്‍ നാം തിരിച്ചറിഞ്ഞെന്ന് വരില്ല. ഏതാനും സൂചനകളും ലക്ഷണങ്ങളും ഇതാ ഓര്‍ത്തുവെച്ചോളൂ:
1. മൂത്രം പോകുവാന്‍ പ്രയാസം, മൂത്രം ഒഴിക്കുമ്പോള്‍ ചൂടും പുകച്ചിലും, അല്പം മൂത്രം പുറത്തുകളയാന്‍ ഒരുപാടു സമയം എടുക്കുക.
2. ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കണമെന്ന് തോന്നുക. മൂത്രം മുഴുവനും പോയില്ല എന്ന തോന്നല്‍
3. മൂത്രത്തിന്റെ നിറം മാറ്റം. മൂത്രത്തില്‍ ചോരകലര്‍ന്നിരിക്കുക. ആല്‍ബുമിന്‍ കലരുന്നത്കൊണ്ട് മൂത്രത്തിന് ഇരുണ്ട നിറമുണ്ടാവുക. മൂത്രത്തിന് കട്ടി (സാന്ദ്രത) കൂടുതലാണെന്നും ഉടനടി ധാരാളം വെള്ളം കുടിക്കണമെന്നുമുള്ളതിന്റെ സൂചനയാണിത്.
4. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. ചില വൃക്കരോഗങ്ങളില്‍ ധമനികള്‍ അടഞ്ഞ് തടസ്സപ്പെട്ട് വൃക്കയിലേക്കുള്ള രക്തസഞ്ചാരം കുറയുന്നു. ഈ ഘട്ടത്തില്‍ രക്തസമ്മര്‍ദ്ദം പെട്ടെന്ന് വര്‍ദ്ധിപ്പിച്ച് ധമനികളെ തുറപ്പിക്കാന്‍ വേണ്ടി വൃക്കതന്നെ ഒരു ഹോര്‍മോണ്‍ സ്രവിപ്പിച്ചേക്കാം.
5. മൂത്രം വേണ്ടതോതില്‍ ഒഴിഞ്ഞുപോകാത്തതുകൊണ്ട് കൈകാലുകളില്‍ നീരുകെട്ടുക, കണ്ണിനുചുറ്റുംചീര്‍ത്തിരിക്കുക,മുഖത്തെ നീര്
6. വാരിയെല്ലുകള്‍ക്കുതാഴെ ഭാഗത്തുണ്ടാകുന്ന പുറംവേദന. വൃക്കയില്‍ കല്ലുണ്ടാവുമ്പോള്‍ ഈ ലക്ഷണം സാധാരണമാണ്.
7. ക്ഷീണവും രക്തക്കുറവുകൊണ്ടുണ്ടാകുന്ന വിളര്‍ച്ചയും. വൃക്കകള്‍ സ്രവിപ്പിക്കുന്ന ഒരു ഹോര്‍മോണ്‍ ചുവന്ന രക്താണുക്കളുടെ ഉല്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. രോഗം ബാധിച്ച വൃക്കയ്ക്ക് ഇതിനുകഴിയില്ല. തന്‍മൂലം വിളര്‍ച്ചയും ക്ഷീണവും പ്രത്യക്ഷപ്പെടുന്നു. കൂടാതെ എപ്പോഴും കുളിരുതോന്നുക, ശ്വാസം മുട്ടല്‍ എന്നിവയും രോഗിയ്ക്ക് അനുഭവപ്പെടും.
8. ഛര്‍ദ്ദിയും തലചുറ്റലും ഏകാഗ്രത ഇല്ലായ്മയും അനുഭവപ്പെടുക.
9. രക്തത്തില്‍ വിഷവസ്തുക്കള്‍ കെട്ടി നില്‍ക്കുന്നതുകൊണ്ട് (യൂറീമിയ). ചൊറിച്ചിലും, ചര്‍മ്മരോഗങ്ങളും ഉണ്ടാവുക. വായില്‍ ഇരുമ്പ് ചുവയ്ക്കുക, ശ്വാസത്തിന് അമോണിയയുടെ ഗന്ധം ഉണ്ടാവുക.
ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധ വൈദ്യ പരിശോധന അത്യാവശ്യമായിരിക്കുന്നുവെന്ന് മനസ്സിലാക്കാം. എന്നുവെച്ച് തനിക്ക് വൃക്കരോഗമുണ്ടെന്ന് ഉറപ്പിക്കാനും ഒരു കാരണവശാലും സ്വയം ചികിത്സിക്കാനും പാടില്ല. ഈ ലക്ഷണങ്ങളൊക്കെ വേറെയും രോഗങ്ങളുടേതാകാമല്ലോ. മൂത്രം പോകാത്തതും വേദനയും പ്രോസ്സ്റ്റേറ്റ് ഗ്രന്ഥിയുടെ തകരാറുകൊണ്ടോ മൂത്രത്തിലെ അണുബാധകൊണ്ടോ ആകാം. ഇടയ്ക്കിടെ മൂത്രം ഒഴിക്കാന്‍ തോന്നുന്നതും അമിതദാഹവും പ്രമേഹത്തിന്റെ ലക്ഷണമാകാം. രക്തത്തിന്റെ നിറപ്പകര്‍ച്ച ആവശ്യത്തിന് വെള്ളം കുടിക്കാത്തുകൊണ്ടാവാം. രക്തസമ്മര്‍ദ്ദത്തിനാവട്ടെ വേറെയും പലകാരണങ്ങളുണ്ടാകാം. പക്ഷെ ഹൈപ്പര്‍ ടെന്‍ഷനെ സൂക്ഷിക്കണം. ശരിക്കും ഉറക്കം കിട്ടാത്തതുകൊണ്ടാവാം മുഖം ചീര്‍ത്തിരിക്കുന്നത്. തെറ്റായ രീതിയിലുള്ള ഇരിപ്പും കിടപ്പും ആവാം പുറം വേദനയ്ക്ക് കാരണം. എന്നു കരുതി മിണ്ടാതിരിക്കാന്‍ വരട്ടെ ; ഈ ലക്ഷണങ്ങളൊക്കെ നിങ്ങളുടെ വൃക്ക തകരാറിലാണ് എന്ന സുചനയും തരുന്നുണ്ട്. അതുകൊണ്ട് എത്രയും വേഗം നല്ലൊരു ഡോക്ടറെ കണ്ട് ഉപദേശവും ചികിത്സയും തേടണം
visit :-
Tuesday, 5 April 2016
ഒരു അമ്മായിയമ്മ മൂന്ന്‍ മരുമക്കളുടെ സ്നേഹം പരീക്ഷിച്ചറിയാന്‍ തീരുമാനിച്ചു. ആദ്യം മൂത്ത മരുമകനെയും കൂട്ടി നടക്കാനിറങ്ങി. ഒരു കുളത്തിന്റെ അടുത്തെത്തിയപ്പോള്‍ അമ്മായിയമ്മ കുളത്തിലേക്ക് ചാടി. ഉടനെ മൂത്ത മരുമകന്‍ കുളത്തിലേക്ക് ചാടി അമ്മായിയമ്മയെരക്ഷിച്ചു. പിറ്റേ ദിവസം ഉറക്കമുണര്‍ന്ന മരുമകന്‍ കണ്ടത് " സ്നേഹപൂര്‍വ്വം സ്വന്തം അമ്മായിയമ്മ" എന്ന കുറിപ്പോടെ ഒരു ടൊയോട്ട കൊറോള കാര്‍ മുറ്റത്ത് കിടക്കുന്നതാണ്.
അടുത്ത ദിവസം രണ്ടാമത്തെ മരുമകനെയും കൂട്ടി നടക്കാനിറങ്ങി. ഒരു ചെറിയ പാലത്തിന്റെ മുകളില്‍ എത്തിയപ്പോള്‍ അവിടെ നിന്ന്‍ തോട്ടിലേക്ക് ചാടിയ അമ്മായിയമ്മയെ ഉടനെ രണ്ടാമത്തെ മരുമകന്‍ രക്ഷിച്ചു. പിറ്റേ ദിവസം ഉറക്കമുണര്‍ന്ന മരുമകന്‍ കണ്ടത് " സ്നേഹപൂര്‍വ്വം സ്വന്തം അമ്മായിയമ്മ" എന്ന കുറിപ്പോടെ ഒരു ടൊയോട്ട കൊറോള കാര്‍ മുറ്റത്ത് കിടക്കുന്നതാണ്.
അടുത്ത ദിവസം മൂന്നാമത്തെ മരുമകനെയും കൂട്ടി നടക്കാനിറങ്ങി. ഒരു പാലത്തിന്റെ മുകളില്‍ എത്തിയപ്പോള്‍ അവിടെ നിന്ന്‍ നദിയിലേക്ക് ചാടിയ അമ്മായിയമ്മയെ മൂന്നാമത്തെ മരുമകന്‍ രക്ഷിച്ചില്ല. പിറ്റേ ദിവസം ഉറക്കമുണര്‍ന്ന മൂന്നാമത്തെ മരുമകന്‍ കണ്ടത് ഒരു BMW കാര്‍ മുറ്റത്ത് കിടക്കുന്നതാണ്. അതിലൊരു കുറിപ്പ് " സ്നേഹപൂര്‍വ്വം സ്വന്തം അമ്മായിയപ്പന്‍"
എനിക്ക് വയ്യ...😂😂😂
visit :-
Monday, 4 April 2016
യാത്രകൾ ഇഷ്ടപ്പെടുന്നവർ ഈ ലിസ്റ്റ് സൂക്ഷിച്ചോളൂ. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഉടനീളം യാത്ര ചെയ്യുമ്പോൾ ഈ സ്ഥലങ്ങളിൽ പോകാൻ മറക്കരുത്. നിങ്ങൾക്ക് മതിയാവോളം ആസ്വദിക്കാനുള്ള കാഴ്ചകൾ ഇവിടെയുണ്ട്.
തിരുവനന്തപുരം
1) മ്യൂസിയം , മൃഗശാല
2) പത്ഭനാഭ സ്വാമി ക്ഷേത്രം.
3) ആറ്റുകാൽ
4) വർക്കല ബീച്ച്, ശിവഗിരി
5) അഞ്ചുതെങ്ങ്
6) ചെമ്പഴന്തി
7) പൊന്മുടി
8) വിഴിഞ്ഞം
9) നെയ്യാർ ഡാം
10) കോട്ടൂര്‍ ആനസങ്കേതം
11) അഗസ്ത്യ കൂടം
12) കോവളം
13) പൂവാര്‍
14) പൊഴിയൂര്‍ ബീച്ച്
15) പത്മനാഭപുരം കൊട്ടാരം
16) ശുചീന്ദ്രം
17) വേളി കായല്‍
18) കുതിര മാളിക
19) വിഴിഞ്ഞം അക്കുവേരിയം
20) കനക കുന്നു കൊട്ടാരം
21) പ്രിയ ദര്‍ശിനി പ്ലാനടോരിയം
22) ആക്കുളം കായല്‍
കൊല്ലം
1) തെന്മല ( ഇക്കോ ടൂറിസം )
2) ചടയ മംഗലം ( ജടായുപ്പാറ )
3) നീണ്ടകര
4) പാലരുവി വെള്ളച്ചാട്ടം
5) ശാസ്താം കോട്ട കായൽ
6 ) അഷ്ട്ടമുടിക്കായൽ
7) അച്ചൻകോവിൽ
8) ഗ്രീൻ ചാനൽ ബാക്ക് വാട്ടർ റിസോർട്ട്
പത്തനംതിട്ട
1) ഗവി
2) പന്തളം കൊട്ടാരം
3) ശബരിമല
4) കോന്നി ആനത്താവളം
5) ആറന്മുള
6) മണ്ണടി
7) പെരുന്തേനരുവി
8) കക്കി
9) കവിയൂർ
10) ശബരിമല പുൽമേട്
11) വാൽപ്പാറ
ആലപ്പുഴ
1) കുട്ടനാട്
2) ആലപ്പുഴ ബീച്ച്
3) കൃഷ്ണപുരം കൊട്ടാരം
4) പാതിരാമണൽ
5) തണ്ണീർമുക്കം
6) വയലാർ
7) അർത്തുങ്കൽ
8) പള്ളിപ്പുറം
9) ചേർത്തല
10) വേമ്പനാട്ടു കായലിലെ ചെറു ദ്വീപുകള്‍
11) പള്ളിപ്പുറം പള്ളി
12) അന്ധകാരനഴി ഹാര്‍ബര്‍ .
കോട്ടയം
1) ഇലവീഴാപൂഞ്ചിറ
2) കുമരകം
3) ഭരണങ്ങാനം
4) വേമ്പനാട് കായൽ
ഇടുക്കി
1) മൂന്നാർ
2) ഇരവികുളം
3) ചിന്നാർ
4) വാഗമണ്‍
5) മറയൂർ
6) ഇടുക്കി അനക്കെട്ട്
7) പള്ളിവാസൽ അണക്കെട്ട്
8) തേക്കടി
9) മാട്ടുപ്പെട്ടി
10) പാഞ്ചാലിമേട്
11) തങ്ങള്പാറ (കോലാഹലമേട്)
12) പരുന്തുംപാറ
എറണാകുളം
1) മട്ടാഞ്ചേരി
2) കൊച്ചി തുറമുഖം,
3) വില്ലിംഗ്ടൻ ഐലന്റ്
4) ബോൾഗാട്ടി പാലസ്
5) കോടനാട്
6) കാലടി
7) മംഗളവനം
8) തട്ടേക്കാട്
9) തൃപ്പൂണിത്തുറ ഹിൽ പാലസ് മ്യൂസിയം
10) Kerala Folklore Museum, തേവര
തൃശൂർ
1) കലാമണ്ഡലം (ചെറുതുരുത്തി)
2) ഗുരുവായൂർ
3) കൊടുങ്ങല്ലൂർ
4) ഇരിങ്ങാലക്കുട
5) ആതിരപ്പള്ളി, വാഴച്ചാൽ
6) പീച്ചി
7) ചിമ്മിനി
8 ) തുമ്പൂർ മുഴി
9) Zoo and Museum
10) സ്നേഹതീരം ബീച്ച്
11) പുത്തൻപള്ളി
12) വടക്കുംനാഥ ക്ഷേത്രം
13) പാറമേൽക്കാവ്
പാലക്കാട്
1) പാലക്കാട് കോട്ട
2) ഷോളയാർ
3) കൽപ്പാത്തി
4) നെല്ലിയാമ്പതി
5) പറമ്പിക്കുളം
6) സൈലന്റ് വാലി
7) മലമ്പുഴ
8) വെള്ളിനേഴി ഒളപ്പമണ്ണ മന
മലപ്പുറം
1) തിരൂർ
2) തിരുനാവായ
3) കോട്ടയ്ക്കൽ
4) പൊന്നാനി
5) നിലമ്പൂർ
6) നെടുങ്കയം
7) കനോളി പ്ലോട്ട്
8) ആഢ്യൻ പാറ
9) കൊടികുത്തിമല
10) നാടുകാണി
11) കോട്ടക്കുന്ന്
12) കടലുണ്ടി പക്ഷി സംരക്ഷണകേന്ദ്രം
13) കാടാമ്പുഴ,
14) അങ്ങാടിപ്പുറം തിരുമാന്ധംകുന്നു ഭഗവതി ക്ഷേത്രം
15) കോഴിപ്പാറ വാട്ടർഫാൾസ് / കക്കാടം പൊയിൽ ( അഡ്വഞ്ചറസ് സ്പോർട്സ് )
16) രായിരനെല്ലൂർ മല
17) വള്ളിക്കുന്ന്
18) തളി മഹാദേവ ക്ഷേത്രം
19) കോട്ട ഭഗവതി ക്ഷേത്രം
20) കേരളകുണ്ട് (കരുവാരകുണ്ട് )
21) മുമ്പറം
22) ബിയാം കായൽ
23) ലളിതകലാ അക്കാദമി
24) പഴയങ്ങാടി പള്ളി
25) ആര്യവൈദ്യ ശാല
26) പടിഞ്ഞാറേക്കര ബീച്ച്
27) കോവിലകംസ്
കോഴിക്കോട്
1) കോഴിക്കോട് ബീച്ച്
2) കാപ്പാട്
3) ബേപ്പൂർ
4) വടകര
5) കല്ലായി
6) പെരുവണ്ണാമൂഴി
7) തുഷാര ഗിരി
8) കക്കയം
9) കുറ്റ്യാടി
10) കോഴിക്കോട് പ്ലാനറ്റോറിയം
11) കളിപ്പൊയ്ക (ബോട്ടിംഗ്)
12) സരോവരം ബയോ പാർക്ക്
13)ക്രാഫ്റ്റ് വില്ലേജ് @ ഇരിങ്ങല്‍ (വടകര)
വയനാട്
1) മുത്തങ്ങ
2) പൂക്കോട് തടാകം
3) പക്ഷി പാതാളം
4) കുറുവ ദ്വീപ്
5) ബാണാസുര സാഗർ അണക്കെട്ട്
6) സൂചിപ്പാറ വെള്ളച്ചാട്ടം
7) എടക്കൽ ഗുഹ
8) തിരുനെല്ലി അമ്പലം
9) തുഷാരഗിരി വെള്ളച്ചാട്ടം
10) ചെമ്പ്ര മല
കണ്ണൂർ
1) ഏഴിമല
2) ആറളം
3) പൈതൽമല
4) പയ്യാമ്പലം ബീച്ച്
5) കൊട്ടിയൂർ
6) പറശ്ശിനിക്കടവ്
7) മാഹി
8) St. ആഞ്ചെലോ ഫോർട്ട്...
9) അറക്കൽ മ്യൂസിയം
10) സയൻസ് പാർക്ക്
11) ധർമ്മടം തുരുത്ത്
12) മുഴപ്പിലങ്ങാട് (ഡ്രൈവ് ഇൻ) ബീച്ച്
13) എട്ടിക്കുളം ബീച്ച്
കാസർകോട്
1) ബേക്കൽ കോട്ട
2) കോട്ടപ്പുറം
3) തലക്കാവേരി
4) റാണിപുരം
5) വലിയപറമ്പ
6) തളങ്കര
7) കോട്ടഞ്ചേരി മല
8) അനന്തപുരം
9) അഴിത്തല
10) വീരമല
11) കയ്യൂർ
12) ഹോസ്ദുർഗ് കോട്ട
13) ഇടയിലേക്കാട് (തൃക്കരിപ്പൂര്‍
visit :-
പെണ്ണു കാണൽ..
ചെറുക്കൻ: എന്നെ ഇഷ്ടമായോ..
പെണ്ണ് : ഉം..ആയി..
ചെറുക്കൻ: ഫേസ് ബുക്കിൽ
ഉണ്ടോ?
പെണ്ണ്: അതിലൊന്നും ഇല്ല...
ചെറുക്കൻ: ഹോ , ഭാഗ്യം..
ചുംബന
സമരത്തിൽ പങ്കെടുത്തോ..
പെണ്ണ്: ഇല്ല..അതിനോട്
എനിക്ക്
എതിർപ്പാണ് ...
ചെറുക്കൻ:
എന്റെ മഹാ ഭാഗ്യം..അപ്പോ
നമുക്ക്
ഒരുമിച്ചു ജീവിതം തുടങ്ങാം
അല്ലെ..
പെണ്ണ്: തുടങ്ങാം, പക്ഷേ ഒരു
കണ്ടിഷൻ..അഞ്ചു പൈസ
പോലും സ്ത്രീധനമായിട്ട്
തരില്ല..
ചെറുക്കൻ: അത് പിന്നെ...അച്ഛനു
ം അമ്മയും അല്ലേ
തീരുമാനിക്കുന്ന
ത്..അവരോടു എന്തെങ്കിലും
പറയാൻ
പറ്റുമോ...
പെണ്ണ്: നിങ്ങൾ ആഗ്രഹിച്ചത്
പോലെ ഞാൻ ഉണ്ട്..ഞാൻ
ആഗ്രഹിച്ചത്
പോലെ നിങ്ങൾ ആവണം
അല്ലോ..ഞാൻ
ആഗ്രഹിക്കുന്നത് നിങ്ങൾക്ക് ഒരു
നട്ടെല്ലാണ്..
ചെറുക്കൻ: അച്ഛനും, അമ്മയും,
സമ്മതിക്കില്ല..അതാ..
പെണ്ണ്: എന്നാൽ
കല്യാണം നടക്കില്ല..പൊക്
കൊ...
ചെറുക്കൻ:
ആലോചിച്ചിട്ടാണോ
..എന്നാൽ പോയേക്കാം...
പെണ്ണു : നിൽക്കൂ ....
ചെറുക്കൻ: ഹഹഹഹ
എനിക്കറിയാം തിരിച്ചു
വിളിക്കുമെന്ന്...
പെണ്ണ്: പോകുമ്പോൾ ഒരു 800 രൂപ
കൊടുത്തിട്ട് പോകണേ..
ചെറുക്കൻ: എന്തിനു?
പെണ്ണ്: പാലു വാങ്ങിയ കാശ്,
ലഡ്ഡു,
ബജി ,
പഴം ഒക്കെ വെട്ടി
വിഴുങ്ങിയില്ലേ..
അതിന്റെ കാശും, പിന്നെ
നിങ്ങൾക്ക്
വേണ്ടി കെട്ടി ഒരുങ്ങാൻ ഞാൻ
ഇന്ന്
ലീവ്
എടുത്തതിന്റെ ചാർജും ചേർത്ത്
പറഞ്ഞതാ..അത് കൊടുത്തിട്ടു
പോയാൽ
മതി...
ചെറുക്കൻ: പ്ലിംഗ്..
visit :-
ഭര്‍ത്താവും ഭാര്യയും സഞ്ചരിക്കുന്ന കാര്‍ പോലീസ് തടഞ്ഞു...
പോലീസ്: " മിസ്റ്റര്‍ താങ്കള്‍ 55കിലോ മീറ്ററില്‍ സഞ്ചരിക്കേണ്ട റോഡിലൂടെ 70 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിചില്ലേ .. ആയിരം രൂപ ഫൈന്‍ ഉണ്ട് ..!
ഭര്‍ത്താവ് : " ഇല്ല സാര്‍ 60 ലാ പോയത് .."
ഭാര്യ : " ചേട്ടാ നമ്മള്‍ 80 അല്ലെ വന്നത് .. "
ഭര്‍ത്താവ് സംയമനം പാലിക്കുന്നു..
പോലീസ് " എന്തായാലും ഒരു ഹെഡ് ലൈറ്റ് പൊട്ടി കിടക്കുകയാ അതിനു ആയിരം രൂപ ചാര്‍ജ് ഉണ്ട് "
ഭര്‍ത്താവ് : " അയ്യോ സാറേ അതിപ്പോ പാര്‍ക്ക് ചെയ്തിടത്ത് നിന്ന് ആയതാ ... നാളെ രാവിലെ കൊടുക്കണം "
ഭാര്യ : " ചേട്ടാ .... ചേട്ടന്‍ ഇത് തന്നെയാ രണ്ടാഴ്ച ആയി പറയുന്നേ ... നാളെ രാവിലെ കൊടുക്കാം എന്ന് ... നാളെ കൊടുക്കണേ "
ഭര്‍ത്താവ് സംയമനം പാലിക്കുന്നു..
പോലീസ് : " സീല്റ്റ് ബെല്‍റ്റ് ഇടാതെ അല്ലെ വന്നത് അതിനും ചാര്‍ജ് ഉണ്ട് അഞ്ഞൂറ് രൂപ "
ഭര്‍ത്താവ് : " അയ്യോ സാര്‍ അത് വണ്ടി നിര്‍ത്തിയപ്പോ ഊരിയതാ "
ഭാര്യ : " ചേട്ടാ... ചേട്ടന് സീറ്റ് ബെല്‍റ്റ് പണ്ടേ ഇഷ്ട്ടം അല്ലല്ലോ .. "
കണ്ട്രോള്‍ വിട്ട ഭര്‍ത്താവ്...: " ഫാ...മണ്ടത്തി ... മിണ്ടിപ്പോകരുത് ആവശ്യം ഇല്ലാത്തിടത്ത് കയറി അഭിപ്രായം പറയുന്നോടി "
പോലീസ് :" നിങ്ങളുടെ ഭര്‍ത്താവ് ഇപ്പോഴും ഇങ്ങനെ ആണോ പെരുമാറുന്നത്..?? "
ഭാര്യ : " ഏയ് ചേട്ടന്‍ പാവമാ... വെള്ളമടിച്ചാലെ എന്നോട് ദേഷ്യം വരൂ... "
ശുഭം....😂😂😂😂
visit ::
MEDICAL FITNESS
((( PREVENTION IS BETTER THAN CURE )))
MEDICAL FITNESS:-
----------------------
" CHOLESTEROL "
------------------
Cholesterol --- < 200
HDL --- 40 --- 60
LDL --- < 100
VLDL -- < 30
Triglycerides -- < 150
-----------------------------
CHOLESTEROL
----------------
Borderline --200 -- 239
High ---- > 240
V.High -- > 250
-----------------------------
LDL
------
Borderline --130 ---159
High --- 160 --- 189
V.High -- > 190
-----------------------------
TRIGLYCERIDES
-----------------
Borderline - 150 -- 199
High -- 200 --- 499
V.High -- > 500
-----------------------------
PLATELETS COUNT
----------------------
1.50 Lac ---- 4.50 Lac
-----------------------------
BLOOD
-----------
Vitamin-D -- 50 ---- 80
Uric Acid -- 3.50 --- 7.20
------------------------------
KIDNEY
----------
Urea --- 17 --- 43
Calcium -- 8.80 -- 10.60
Sodium -- 136 --- 146
Protein -- 6.40 --- 8.30
------------------------------
HIGH BP
----------
120/80 -- Normal
130/85 --Normal (Control)
140/90 -- High
150/95 -- V.High
--------------------------------
LOW BP
---------
120/80 -- Normal
110/75 -- Normal (Control)
100/70 -- Low
90//65 -- V.Low
-------------------------------
SUGER
---------
Glucose (F) -- 70 --- 100
(12 hrs Fasting)
Glucose (PP) -- 70 --- 140
(2 hrs after eating)
Glucose (R) -- 70 --- 140
(After 2 hrs)
--------------------------------
HAEMOGLOBIN
-------------------
Male -- 13 --- 17
Female -- 11 --- 15
RBC Count -- 4.50 -- 5.50
(million)
------------------------------
PULSE
--------
72 per minute (standard)
60 --- 80 p.m. (Normal)
40 -- 180 p.m.(abnormal)
-----------------------------
TEMPERATURE
-----------------
98.4 F (Normal)
99.0 F Above (Fever)
Please help your Relatives, Friends, Near & Dears by sharing this information....
visit :-
"പ്രേതം"(മിനിക്കഥ)
"ഝില്‍... ഝില്‍..
ഝില്‍ ... ഝില്‍.."
ഭാര്യ: "ചേട്ടാ.. ചേട്ടാാ.. പ്രേതം!! ഒന്ന് എഴുന്നേറ്റേ. കേട്ടോ.. ഒരു കൊലുസ്സിന്‍റെ സ്വരം കേട്ടോ. പ്രേതം"!!!
ഭര്‍ത്താവ്: "പ്രേതമോ..? നീ ചുമ്മാ ആളെ പേടിപ്പിക്കാതെ. അത് ആ തെങ്ങിന്‍റെ മണ്ടേലിരുന്ന് കൊമ്പന്‍ ചെല്ലി കരയുന്നതാണ്. ഇങ്ങനെയാണ് കാലങ്ങളായി കൊലുസ്സ് കിലുങ്ങുന്നു.. ചിലങ്ക കിലുങ്ങുന്നു.. പ്രേതം.. എന്നൊക്കെ പറഞ്ഞ് ആളുകള്‍ ചുമ്മാ മനുഷ്യരെ പേടിപ്പിക്കുന്നത്"
ഭാര്യ: "അങ്ങനെയല്ല മനുഷ്യാ... സത്യമായും ഇത് ആ രമണിയുടെ പ്രേതമാണ്. അവള്‍ക്ക് ഏതോ രഹസ്യക്കാരന്‍ ഉണ്ടെന്ന് പറഞ്ഞ് ഭര്‍ത്താവ് ഉലക്കയ്ക്ക് അടിച്ചു കൊന്നതല്ലേ. അവളുടെ പ്രേതമാണ് ഇതിലെ അലഞ്ഞു നടക്കുന്നത്"!!!
ഭര്‍ത്താവ്: "ഹ..ഹ.. അതിന് രമണിക്ക് കൊലുസ്സ് പോയിട്ട്, അരയില്‍ ഒരു കിടുങ്ങാമണി പോലും ഉണ്ടായിരുന്നില്ലല്ലോ കിലുങ്ങാന്‍"!!!
ഭാര്യ: "ങേ.."???!!!
കഥ തീര്‍ന്നു. (അവന്‍റെ!!)
visit :-
®®®®®®®®®®®®®®®®
ലോകത്തിലെ ഏറ്റവും വലിയ ധൈര്യശാലി ആരെന്ന മത്സരം അങ് കഴക്കൂട്ടത്ത് നടക്കുകയാണ്..💪
എല്ലാ രാജ്യങളീന്നും അവിടത്തെ വീരന്മാര് മല്സരത്തില് പന്കെടുക്കാന് കഴക്കൂട്ടത്ത് എത്തീട്ടുണ്ട് ..😝😝
മത്സരക്രമം
ഇതാണ് ..
👉 ഒരു കുപ്പി പട്ടചാരായം ഒറ്റവലിക്ക് കേറ്റുക..👅
👉കൂട്ടിലെ സിംഹത്തീന്റെ പല്ല് പറിക്കുക..😱
👉ഓടുന്ന പെണ്ണിനെ ബലാത്സംഘം ചെയ്യുക.👉💃
ആദ്യം മ്മടെ അമേരിക്കേന്ന് വില്ഫ്രഡ് ഡിസൂസ..🚶
ഒരു കുപ്പി
പട്ട കേറ്റിയപ്പളേ ഡീസൂസ പൂസായി..🙇
പിന്നെ വന്നത് റഷ്യക്കാരന് ..
പുള്ളിക്കാരന് പട്ടേം കേറ്റി നേരേ സിംഗത്തിന്റെ പല്ല് പറിക്കാന് വായീല് കയ്യിട്ടതാ ........... 🙊😨😱
പുള്ളിക്കാരന്റെ അടക്ക് അപ്പ തന്നെ നടത്തി ... 😋
അവസാനം കഴക്കൂട്ടത്തെ തന്നെ പൊന്നോമന ,, ശശി എത്തി..👏👏
ശശി പൂഷ്പം പോലെ പട്ട ചാരായം വലീച്ച് കേറ്റി..😏😏
എന്നിട്ട് ശശി ഓടി സീംഹത്തിന്റെ കൂട്ടിലോട്ട് കേറീ ..
അകത്ത് വലിയ യുദ്ധം നടക്കുന്ന പ്റതീതിയീല് കൂട്ടില് നിന്നും വലിയ ഒച്ചപ്പാടുകള് പുറത്ത് കേക്കാമായീരൂന്നു ,,
ആകാഷകള്ക്ക് വിരാമമിട്ടു കൊണ്ട്ശശി പുറത്ത് വന്നു ..., 😀
ശശി
നന്നേ ക്ഷീണീച്ചിരുന്നു..😞😞
കയ്യിലിരുന്ന ജട്ടി കുടഞ്ഞ് തോളേലിട്ടേച്ച് ശശി ചോദിച്ചു ,, .. 😉😉
'' ഇനി ഓടുന്ന പെണ്ണിന്റെ പല്ല് കൂടി പറിക്കണമല്ലേ .. ?? 😝😝
®®®®®®®®®®®®®®®®
visit :-
നല്ലൊരു മെസ്സെജ്....പോസ്റ്റ് ചെയ്യുന്നു
ആ വനത്തില്‍ ഒരു കാക്ക വളരെ സന്തോഷത്തോടെ, സംതൃപ്തജീവിതം നയിച്ചിരുന്നു.
എന്നാല്‍ ഒരു നാള്‍ കാക്ക, ഒരു അരയന്നത്തെ കാണാനിടയായി....
''ഈ അരയന്നം തൂവെളളയും ഞാന്‍ കരിക്കട്ട പോലെ കറുത്തതുമാണല്ലോ...'' കാക്ക ചിന്തിച്ചു.... ''തീര്‍ച്ചയായും, ഈ ലോകത്തിലെ ഏററവും സന്തോഷവാനായ പക്ഷി ഈ അരയന്നം തന്നെയായിരിക്കും..''
തന്‍റെ മനസില്‍ തോന്നിയത് അവന്‍ അരയന്നത്തിനോട് വെളിപ്പെടുത്തി.
''ഓ...തീര്‍ച്ചയായും.'' അരയന്നം പറഞ്ഞു, ''ഞാന്‍ തന്നെയാണ് ഈ പ്രദേശത്തെ ഏററവും സന്തോഷവാനായിരുന്ന പക്ഷി, രണ്ടു വര്‍ണങ്ങളുളള ഒരു തത്തയെ നേരില്‍ കാണുന്നത് വരെ.''
''ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നത്, സൃഷ്ടിക്കപ്പെട്ടിട്ടുളളതില്‍ വെച്ച് ഏററവും സന്തോഷവാനായ പക്ഷി, രണ്ടു വര്‍ണങ്ങളുളള ആ തത്ത തന്നെയായിരിക്കും.''
കാക്ക അപ്പോള്‍തന്നെ തത്തയെ സമീപിച്ച് കാര്യങ്ങള്‍ പറഞ്ഞു.
തത്ത, വളരെ വിഷമത്തോടെ, ഇങ്ങനെ വിശദീകരിച്ചു,
''ഒരു മയിലിനെ കണ്ടുമുട്ടുന്നതുവരെയും ഞാന്‍ വളരെ സന്തോഷവാനായാണ് ജീവിച്ചത്''.
''എനിക്ക് രണ്ട് നിറങ്ങളെ ഉളളൂ. പക്ഷെ മയിലിന് ധാരാളം വര്‍ണങ്ങളുണ്ട്.''
പിന്നീട് കാക്ക മയിലിനെ കാണുന്നതിനായി ഒരു മൃഗശാലയിലെത്തി.
അപ്പോള്‍ അവിടെ മയിലിനെ കാണാനായി നൂറുകണക്കിന് ആള്‍ക്കാര്‍ സന്തോഷത്തോടെ
കൂടി നില്‍ക്കുന്നതു കണ്ടു.
ആള്‍ക്കാരെല്ലാം പോയികഴിഞ്ഞ് കാക്ക മയിലിനെ സമീപിച്ചു.
''പ്രിയ സുഹൃത്തെ, താങ്കള്‍ വളരെ സുന്ദരനാണ്''.
'' ദിനവും താങ്കളെ കാണാനായി ആയിരക്കണക്കിന് ജനങ്ങള്‍ വരുന്നു''.
''ഈ ആള്‍ക്കാര്‍ തന്നെ എന്നെ കണ്ടാല്‍ ആട്ടിപ്പായിക്കും.''
'' താങ്കളാണ്,താങ്കള്‍ മാത്രമാണ്,
ഈ ഗ്രഹത്തിലെ ഏററവും സന്തോഷവാനായ പക്ഷിയെന്ന് ഞാന്‍ കരുതുന്നു.''
മയില്‍ പറഞ്ഞു,
''ഈ ഗ്രഹത്തിലെ ഏററവും സുന്ദരനും സന്തോഷവാനുമായ പക്ഷി ഞാന്‍ തന്നെയാണെന്ന് എപ്പോഴും ചിന്തിച്ചിരുന്നു.''
'' പക്ഷെ എന്‍റെ സൗന്ദര്യം മൂലം ഞാന്‍ ഈ മൃഗശാലയില്‍ തടവില്‍പ്പെട്ടിരിക്കുന്നു.''
''മാത്രമല്ല, ഞാന്‍ ഇവിടം മുഴുവന്‍ വളരെ ശ്രദ്ധയോടെ പരിശോധിച്ചു.''
''അതില്‍ നിന്ന് ഒരു യാഥാര്‍ത്ഥ്യം എനിക്ക് മനസിലായി''.
''അതെന്തെന്നാല്‍, ഇവിടെ ഒരു കൂട്ടിലും അടച്ചിട്ടിട്ടില്ലാത്ത പക്ഷി കാക്ക മാത്രമാണ്.''
''കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, ഞാന്‍ ചിന്തിക്കുകയായിരുന്നു, കാക്കയായി ജനിച്ചിരുന്നെങ്കില്‍, ഹോ.... സന്തോഷത്തോടെ, എല്ലായിടങ്ങളിലും എനിക്ക്, പറന്നു രസിച്ചു നടക്കാമായിരുന്നല്ലോ''
ഇതാണ് നമ്മുടെയും യഥാര്‍ത്ഥ പ്രശ്നം.
നാം തന്നെ, നമ്മളെ മററുളളവരുമായി അനാവശ്യമായി താരതമ്യം ചെയ്യും. എന്നിട്ട് ദുഖിക്കും.
സ്രഷ്ടാവ് നമുക്ക് ഓരോരുത്തര്‍ക്കും തന്നിരിക്കുന്നത് എന്താണെന്നും അതിന്‍റെ മൂല്യം എത്രത്തോളമാണെന്നും നാം തിരിച്ചറിയുന്നില്ല.
ഈ അറിവില്ലായ്മ നമ്മെ ദുഖത്തിന്‍റെ പടുകുഴിയില്‍ കൊണ്ടെത്തിക്കും.
ദൈവം തന്ന അനുഗ്രഹങ്ങളും അവയുടെ മൂല്യവും തിരിച്ചറിയുക.
നമ്മുടെ സന്തോഷത്തെ ഇല്ലായ്മ ചെയ്യുന്ന, ഈ തരംതാണ, താരതമ്യപ്പെടുത്തല്‍ ഉപേക്ഷിക്കൂ.
അവനവനെ തന്നെ സ്വയം തിരിച്ചറിയൂ..
സന്തോഷകരമായി ജീവിക്കാനുള്ള ലളിതമായ മാര്‍ഗം മനസിലാക്കൂ...
visit :-
തങ്കമണിയുടെ 👩 ഭര്‍ത്താവ് സത്യസന്ധനും ക്ഷിപ്ര കോപിയും ആയിരുന്നു.👳 വെട്ടൊന്ന് തുണ്ടം രണ്ട് അതാണ് പ്രകൃതം.
പുഴയ്ക്ക് അക്കരെയുളള ഒരു ഫാക്ടറിയിലാണ് ആള്‍ക്ക് ജോലി . രാവിലെ ആറരയ്ക്കുളള ബോട്ടില്‍ ജോലിക്ക് പുറപ്പെടും വൈകുന്നേരം ഏഴ് മണിക്കുളള ബോട്ടില്‍ തിരികെ എത്തും .
പുകവലി മദ്യപാനം തുടങ്ങി യാതൊരു ദുശീലങ്ങളും ഇല്ല.
ഒരു ദിവസം ഭര്‍ത്താവ് ജോലിക്ക് പോയ സമയത്ത് അയല്‍വാസി രമേശന്‍ 👲 തങ്കമണിയെ 👩 തേടിയെത്തി.
അവര്‍ ഭയമേതുമില്ലാതെ നര്‍മ്മ സല്ലാപങ്ങളില്‍ ഏര്‍പ്പെട്ടു . 😋
ആ സമയത്താണ് തന്‍റെ അച്ഛന്‍ കുഞ്ഞിരാമാന്‍ 👨 അവിടേക്ക് വരുന്നത് പാതി ചാരിയ ജനല്‍ വിടവിലൂടെ രമേശന്‍ കാണുന്നത്,
അവന്‍ അങ്കലാപ്പിലാകുന്നു..😩
തങ്കമണി സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവന്‍ നിന്ന് വിയര്‍ക്കുകയാണ്.😢
" തന്നെ ഇങ്ങിനെ ഇവിടെ വെച്ച് അച്ഛന്‍ കണ്ടാല്‍ അതോടെ എല്ലാം തീരും.
മാത്രമല, ചേച്ചിയെ കുറിച്ച് ഇപ്പോള്‍ തന്നെ നാട്ടില്‍ രണ്ട് അഭിപ്രായം ഉണ്ട് താനും. "😝
" എന്ത് രണ്ടഭിപ്രായം " ...?
തങ്കമണിയില്‍ ആകാംക്ഷ..😳
1 മോശം,😜
2 വളരെ മോശം..!!😝
" ങാ അതെന്തും ആകട്ടെ നീ വേഗം തട്ടിന്‍റെ പുറത്ത് കയറി ഒളിച്ചൊ " 😏
അവള്‍ ഉന്തി തളളി അവനെ മച്ചിന്‍റെ മുകളില്‍ എത്തിച്ച് വേഗം വന്ന് വാതില്‍ തുറന്നു .
മുന്നില്‍ അളിഞ്ഞ ചിരിയുമായി കുഞ്ഞിരാമന്‍,
അയാള്‍ അകത്തേക്ക് കടന്നു .
അവര്‍ നര്‍മ്മ സല്ലാപങ്ങളില്‍ ഏര്‍പ്പെട്ടു ...😋
പെട്ടന്ന് കുഞ്ഞിരാമന്‍ ഒന്ന് ഞെട്ടി . പാതി ചാരിയ ജനല്‍ വിടവിലൂടെ ദൂരെ നിന്ന് തങ്കമണിയുടെ ഭര്‍ത്താവ് തിരിച്ച് വരുന്നത് കാണുന്ന കുഞ്ഞിരാമന്‍ പൂക്കുല പോലെ വിറയ്ക്കാന്‍ തുടങ്ങി.
ഇതോടെ തീരും തന്‍റെ എല്ലാ അന്തസ്സും. തന്‍റെ കുടുംബം, തന്‍റെ മക്കള്‍....
അയാള്‍ കൊച്ച് കുട്ടികളെ പോലെ കരയാന്‍ തുടങ്ങി.
തങ്കമണി വേഗം അടുക്കളയില്‍ പോയി ഒരു വിറക് കഷ്ണം എടുത്ത് വന്ന് കുഞ്ഞിരിമന്‍റെ കൈയ്യില്‍ വെച്ച് കൊടുത്തു.
ഇപ്പോള്‍ കുഞ്ഞിരാമന്‍ വിറക് കഷ്ണം കൈയ്യില്‍ പിടിച്ച് കൊണ്ട് കാവിലെ വെളിച്ചപ്പാടിനെ പോലെ തുളളി വിറയ്ക്കുകയാണ്.
തങ്കമണിക്ക് ചിരി പൊട്ടി..😂
" ഇങ്ങിനെ ഒരു പേടിത്തൊണ്ടന്‍ 😜 വേഗം ഈ വിറകും പിടിച്ച് വാതില്‍ തുറന്ന് അരിശത്തോടെ ചവിട്ടി തുളളി പൊയ്ക്കോണം 😁
വേണെ.. പോണ പോക്കിന് അങ്ങേരെം ഒന്ന് തറപ്പിച്ച് നോക്കിക്കൊ " 😛
തങ്കമണിയിലുളള വിശ്വാസം നല്കിയ തന്‍റേടത്തില്‍ കുഞ്ഞിരാമന്‍ വാതില്‍ വലിച്ച് തുറന്ന് വിറക് കഷ്ണം ചുഴറ്റി ചവുട്ടി തുളളി പോകുന്നു 😠
ഭര്‍ത്താവിനെ കണ്ടപ്പോള്‍ ആ മുഖത്തേക്ക് കടുപ്പിച്ചൊരു നോട്ടവും വെച്ച് കൊടുത്തു👺
ഒന്നും മനസ്സിലാവാതെ അയാള്‍ ഭാര്യയെ നോക്കി കാര്യം അന്വെഷിച്ചു. 😒
തങ്കമണി കാര്യം വിശദീകരിച്ചു...
" രാവിലെ മുതല്‍ അവര് അച്ഛനും മകനും തമ്മില്‍ മുട്ടന്‍ വഴക്കാരുന്ന്. 😔
ഇപ്പ ദെ അങ്ങേര് മകനെ കൊല്ലണോന്നും പറഞ്ഞ് നടക്കുവാ " 😟
" എന്നിട്ട് രമേശന്‍ എന്തെ ..😦
" അവന്‍ ദെ നമ്മുടെ തട്ടിന്‍ പുറത്ത് കേറി പേടിച്ച് വിറച്ച് ഇരിക്ക്യാ " 😀
അയാള്‍ രമേശനെ താഴേയ്ക്ക് വിളിച്ച് നന്നായി ഒന്ന് ഗുണദോഷിച്ച് സമാധാനിപ്പിച്ച് വിട്ടു . 😉😌 തങ്കമണിയാരാ മോൾ 😜🎖
visit :-
തങ്ങളെ കുറച്ചു നാളായി പുറകെനടന്ന് ശല്യം ചെയ്യുന്ന 2 ആണ്‍കുട്ടികള്‍ക്ക് എന്തെങ്കിലും പണികൊടുക്കണമെന്ന് മഞ്ചുവും രമ്യയും വിചാരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളായി.
പെട്ടെന്ന് ഒരു ബുദ്ധി ഉദിച്ചു.💡
രാഖി കെട്ടികൊടുക്കാം..😜 അപ്പൊപിന്നെ പ്രശ്നം ഉണ്ടാവില്ലാലോ..
പിറ്റേന്നും ആ രണ്ടുപേര്‍ അവരുടെ പിന്നാലെ ഉണ്ടായിരുന്നു. അവള്‍മാര് രണ്ടാളും ആ രണ്ടുചെക്കന്‍മാരുടെ കയ്യിലും ഓരോ രാഖി കെട്ടികൊടുത്ത് ഇങ്ങനെ പറഞ്ഞു.:
ചേട്ടന്‍മാര്‍ക്ക് ഞങ്ങള്‍ ഇനി പെങ്ങളാ..
😕😕😕
പണികൊടുത്ത സന്തോഷത്താല്‍ അവള്‍മാര് രണ്ടുപേരുംകൂടി അവരെനോക്കി ആക്കിചിരിച്ചു.😛
അപ്പോള്‍ മ്മ്ടെ ചെക്കന്‍ പറയുവാ..
.. മച്ചാാാ... എന്റെ പെങ്ങളെ നീ കെട്ടിക്കോ.. നിന്റെ പെങ്ങളെ ഞാനും കെട്ടിക്കോളാടാ...👍👌
അവള്മാര് പ്ലിംഗ് പ്ലിംഗ് പ്ലിംഗ്....
😂😂😂😂😂
അല്ലപിന്നെ ........ ഇതിലും വല്യ വെള്ളിയാഴ്ച വന്നിട്ട് മുസ്ല്യാര് പള്ളിയില്‍ പോയിട്ടില്ല പിന്നല്ലെ ഇത്..😝മ്മള്‍ ആണുങ്ങളോടാ അവള്മാര്ടെ കളി.. 😏😏
visit ::
ഒരിക്കൽ സമ്പന്നനായ ഒരു മനുഷ്യൻ മരണശയ്യയിലായി.അദ്ധേഹം തന്റെ മൂന്ന മക്കളെ അടുത്ത് വിളിച്ചു അവരോട് പറഞ്ഞു .ഞാൻ മരിച്ചു എന്റെ ശരീരം എടുക്കുമ്പോൾ നിങ്ങൾ മൂന്നു പേരും 10000 രൂപ വീതം എന്റെ ശരീരത്തിൽ വെച്ച് വേണം എന്നെ അടക്കാൻ .എന്റെ അവസാന ആഗ്രഹം ആണ് നിങ്ങൾ തീർച്ചയായും ഇത് ചെയ്യണം.
അങ്ങനെ ആ പിതാവ് മരണമടഞ്ഞു.ശരീരം എടുക്കാൻ നേരം മക്കൾ മുഖാമുഖം നോക്കി.
ഡോക്ടറായ മൂത്ത മകൻ ആദ്യം 10000 രൂപ പിതാവിന്റെ ശരീരത്തിൽ വെച്ചു.എൻജിനീയറായ രണ്ടാമത്തെ മകനും 10000 രൂപ വെച്ചു.അടുത്തതായി വക്കീലായ മൂന്നാമത്തെ മകന്റെ ഊഴമായിരുന്നു.
വക്കീലായ മൂന്നാമത്തെ മകൻ അച്ഛന് അടുക്കലേക്ക് വന്നു പോക്കറ്റിൽ നിന്ന് ഒരു ചെക്ക് എടുത്ത് ഒപ്പിട്ട് അച്ഛന്റെ ശരീരത്തിൽ വെച്ചു.എന്നിട്ട ചേട്ടന്മാർ വെച്ച 20000 രൂപ എടുത്തു വക്കീലിന്റെ പോക്കറ്റിലാക്കി.
ചേട്ടൻമാർ അതിനെ ചോദ്യം ചെയ്തു.അന്നേ രം വക്കിൽ പറഞ്ഞ മറുപടി ഈ പുതുസമൂഹത്തെ ചിന്തിപ്പിക്കുന്നതാണ്. അവിടെ വെളിവായത് വക്കീലെന്ന വലിയ മനുഷ്യന്റെ മനസാണ്.
ജീവിച്ചിരുന്നപ്പോൾ അച്ഛൻ ഒരു പാട് ചിലവുള്ള മനുഷ്യനായിരുന്നു. അത് കൊണ്ട് തന്നെ ഈ 30000 രൂപ അച്ഛന് പോരാതെ വരും.ചെക്കാവുമ്പോ അച്ഛന് എത്ര വേണേലും എഴുതി എടുക്കാമല്ലോ.
സ്നേഹത്തിന്റെ നിറകുടമാണ് വക്കീലെന്ന വലിയ മനുഷ്യൻ😂😂😂😂😂
visit :-
പാക്കേജ്
----------
''മാഷെ, ഭാര്യ ഗര്‍ഭിണിയായിരിക്കുന്നു.''
ഞാൻ കുറച്ച് സങ്കടത്തോടു കൂടിയാണ് പറഞ്ഞത്.
''കുറെ കഴിഞ്ഞിട്ട് മതിയെന്ന് പരസ്പരം നിശ്ചയിച്ചതാണ്. പക്ഷേ എവിടെയോ പാളിച്ചവന്നു. മെഡിസിനും വിശ്വസിക്കാന്‍ പറ്റാതായിരിക്കുന്നു.''
ഞാൻ ഒന്നും മറക്കാതെ തന്നെ അങ്ങ് പറഞ്ഞു. കാരണം എന്നും ഉപദേശം തന്നിരുന്നത് അധ്യാപകനല്ലാത്ത ആ മാഷാണ്.
അതിനു ഞാന്‍ എന്ത് ചെയ്യണമെന്ന ചോദ്യം സൂചിപ്പിച്ചുകൊണ്ട് മാഷ് എന്നെത്തന്നെ നോക്കി. ''ആറാം മാസമാണ്. എന്റെ ജോലിയെക്കുറിച്ച് മാഷിനറിയാമല്ലോ. അവള്‍ക്ക് ലീവെടുക്കാം. എന്നാലും അവള്‍ ഒറ്റയ്ക്ക്?''
മറുപടി പ്രതീക്ഷിച്ച് ഞാനിരുന്നു .
മാഷ്: ''മോനേ, ഒരു പാക്കേജുണ്ട്. ഏഴാം മാസത്തില്‍ തന്നെ അവിടെ അഡ്മിറ്റാക്കുക. തള്ളയേയും വയറ്റിലെ കുഞ്ഞിനേയും കൃത്യമായി പരിചരിച്ച് പ്രസവിപ്പിച്ച് പ്രസവാനന്തര സുഖചികിത്സയും കഴിഞ്ഞ് വീട്ടില്‍ എത്തിക്കും. അഡ്രസ്സും ഫോണ്‍നമ്പറും എഴുതിയെടുത്തോളൂ.... ഇതാ."
അഡ്രസ്സും ഫോണ്‍നമ്പറും ഞാൻ പെട്ടന്ന് എഴുതി എടുത്തു യാത്രയും പറഞ്ഞു തിരിഞ്ഞു നടന്നു !!
കുറച്ചു മാസങ്ങൾക്കു ശേഷം വീണ്ടും ഞാൻ മാഷിനെ അന്വേഷിച്ചിറങ്ങി. അതാ മാഷ്.
''മാഷേ....'' ഞാൻ നീട്ടി വിളിച്ചു.
''മാഷെ, കുട്ടിക്ക് നാലു മാസം പ്രായമായി. ഭാര്യക്ക് ലീവ് നീട്ടാന്‍ പറ്റില്ല. എന്റെ ജോലിയാണെങ്കില്‍ പഴയതിലും മുകളിലായി."
മുഴുവൻ പറയാതെ തന്നെ മാഷിന് കാര്യം മനസിലായി.
മാഷ്: "മൂന്ന് വയസ്സു വരെ നോക്കുന്ന ഒരു പാക്കേജുണ്ട്. പരിചാരിക രാവിലെ വീട്ടില്‍ വരും. നിങ്ങള്‍ വരുന്നതു വരെ കുട്ടിയെ അമ്മയെന്ന പോലെ നോക്കും. ഇനി ഫുള്‍ടൈം വേണമെന്നുണ്ടെങ്കില്‍ പാക്കേജിന്റെ സ്വഭാവമൊന്ന് മാറും. അഡ്രസ്സും ഫോൺ നമ്പറും കൃത്യമായി എഴുതിക്കോ.''
സന്തോഷമായി.
അന്നും അഡ്രസ്സ് എഴുതി എടുത്തു ഞാൻ പോന്നു.
മൂന്ന് കൊല്ലങ്ങള്‍ക്കു ശേഷം ഞാൻ വീണ്ടും മാഷിന്റെയടുത്ത് ചെന്നു.
"മാഷേ, കുട്ടിക്ക് നാലു വയസ്സാകാന്‍ പോകുന്നു. വിദ്യാഭ്യാസം, അത് പ്രധാന വിഷയമല്ലെ?"
മാഷ് ചെറുചിരിയോടെ പറഞ്ഞു:
''ഇത്തിരി വലിയ പാക്കേജാണ്. ഡേകെയര്‍ മുതല്‍ പ്ലസ്ടു വരെ അവര്‍ക്ക് തന്നെ വിട്ടുകൊടുക്കുകയാണെങ്കില്‍ നല്ല ഡിഗ്രിയെടുത്ത് കൈയില്‍ തരും . കുട്ടിയെ മാസത്തിലൊരിക്കല്‍ വേണമെങ്കില്‍ വീട്ടില്‍ കൊണ്ടുവരാം. അല്ലെങ്കില്‍ ആഴ്ചയിലെ ലീവ് ദിനങ്ങളിൽ , അത് നിങ്ങളുടെയിഷ്ടം."
അഡ്രസ്സും വാങ്ങി ഞാനിറങ്ങി . ബഹു സന്തോഷം. അടിപൊളി പാക്കേജ്.
കുറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് പിന്നെ എന്റെ അതേ ശബ്ദമുള്ള ശബ്ദം മാഷ് കേൾക്കുന്നത് . മാഷിന്റെ കാഴ്ചക്ക് മങ്ങലേറ്റതുകൊണ്ട് എന്റെ മകനെ മാഷ് സൂക്ഷിച്ചുനോക്കി.
മകൻ: ''മാഷെ, പപ്പ മാഷിനെക്കുറിച്ച് പറയാറുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ മകനാണ്.'' ചെറുപ്പക്കാരന്‍ പരിചയപ്പെടുത്തി.
അടുത്ത സംസാരത്തിനു വേണ്ടി മാഷ് കാതോര്‍ത്തു.
''പപ്പയ്ക്കും മമ്മിക്കും പ്രായമായി. ജെനറേഷൻ ഗ്യാപ്, ഓർമ്മക്കുറവ്, ഓവർ സംസാരം.... ഏതാണ്ട് കുട്ടികളുടെ പിടിവാശി"
മകൻ തുടർന്നു. " എനിക്കാണേൽ കൊള്ളാവുന്ന ഒരു കമ്പനീലാ ജോലി. തീരെ സമയമില്ല. എന്റെ ഭാര്യക്കാണെങ്കില്‍ അഡ്ജസ്റ്റ് ചെയ്തുപോകാനും പ്രയാസം. അവൾക്കും ജോലിയുണ്ട്. ഇവരേ...... ''
മാഷിന് കാര്യം ബോധ്യമായി.
''നല്ല പരിചരണത്തോടെ മരിക്കുന്നതു വരെ നോക്കുന്ന ഒരു പാക്കേജുണ്ട്. പലരും അതിനെ വൃദ്ധ സദനം എന്ന് പറയും. പിന്നെ മരിച്ചാല്‍ അതാത് മതപ്രകാരം എല്ലാ കര്‍മത്തോടുകൂടി സംസ്‌കരിക്കുകയും ചെയ്യും. നിങ്ങള്‍ സമ്മതിച്ചാല്‍, നിങ്ങളവരെ വിസിറ്റ് ചെയ്താലും ഇല്ലെങ്കിലും ആറു മാസത്തെ ഫീസ് മുന്‍കൂര്‍ അടയ്ക്കണം''.
അഡ്രസ്സെഴുതാന്‍ വേണ്ടി മകന്‍ പേനയും കടലാസുമെടുത്തു.
നമ്മൾ എന്താണോ നമ്മുടെ മക്കൾക്ക് കൊടുക്കുന്നത് അതിന്റെ ആകെ തുകയാണ് നമ്മൾക്ക് തിരിച്ചു കിട്ടുന്നത്. ത്യാഗവും സഹനവും ക്ഷമയും നിറഞ്ഞ സ്നേഹമായിരിക്കണം നമ്മുടെ കുഞ്ഞുങ്ങൾ നമ്മിൽ നിന്നും അനുഭവിക്കേണ്ടത്. എങ്കിലേ ആ സ്നേഹം വാർദ്ധക്യത്തിൽ നമുക്ക് ആഗ്രഹിക്കാനാവൂ. നിറമുള്ള സ്വപ്നങ്ങളും നിലാവുള്ള രാത്രികളും നേരുന്നു.👆🏻👆🏻👆🏻
visit :-
നമ്മള്‍ ദിവസവും കുടിക്കുന്ന ലൈം സോഡയിൽ എത്ര മാത്രം വിഷം അടങ്ങിയിട്ടുണ്ടെന്ന് അറിയാമോ.നാരങ്ങയിലെ സിട്റിക് ആസിഡ് സോഡയിലുളളക കാർബോണിക് ആസിഡുമായി ചേര്‍ന്നഒരു വിഷ വസ്തു രൂപ പ്പെടുന്നു.ഇതിൽ ഉപ്പു കൂടി ചേരുന്നതോടെ പുതിയകീടാണുക്കൾ ഉണ്ടാവും
എന്നാൽ സ്പൂണിട്ട് അടിക്കുന്ന തിലൂടെ ഉണ്ടാവുന്ന ഒാളങ്ങളിൽ പ്പെട്ട് ഇൗ കീടാണുക്കൾ മരിക്കുന്നു .അങ്ങനെ നമ്മള്‍ മാരകമായ പല രോഗങ്ങളിൽ നിന്നും രക്ഷപ്പെടുന്നു😂😃😄🤑....
.....
visit :-
A couple  watching an IPL  match on the TV  together. After five minutes:
Wife: Is that Bret Lee
Husband: No. He is Chris Gayle. Bret Lee is the bowler.
Wife: Bret Lee is smart. He should be in the movies  like his brother.
Husband:  He does not have an actor brother
Wife: What about Bruce Lee 
Husband: No no, Bret Lee is an Australian
Wife: OK. Look. Another wicket in just two minutes.
Husband: No. It is called action replay.
Wife: Looks like India is going to win this one.
Husband: It is not India. It is Bangalore vs Kolkatta 
Wife: Why is the umpire calling for a helicopter🚡.
Husband: He is not calling for a helicopter. It's a free hit. 
Wife: Did the spectators not pay for the tickets? Why is it a ' free' hit?
Wife: Now whom is he saying 'HI' to?
Husband: He is signalling a 'Bye'.
Wife: Why is he saying 'Bye'. Is the game over?
Wife: How many runs to win?
Husband: 72 in 36 balls
Wife: Ah. That is easy. Just 2 runs in 1 ball
Husband turns off the TV .
Wife turns it on and watches 'parasparam'
😅😅😅
Husband: Who is this deepthi...?
Wife: ningada kunjammede.. molu.... .
How many times have I told you.. Don't disturb me when m watching TV..
Husband: 
visit :-
രാവിലെ കുളിച്ചു വന്നത് മുതൽ മുഖത്തൊരു നീല നിറം ഭാര്യയാണ് അത് ആദ്യം ശ്രദ്ധിച്ചത്.....
ഇനി വല്ല പാമ്പോ മറ്റോ കടിച്ചു വിഷം തീണ്ടിയിട്ടുണ്ടാവുമോ...
എന്റെ ഇടപ്പള്ളി പുണ്യാളാ..... നിനക്ക് ഞാൻ രണ്ടു കോഴിയെ തന്നേക്കാമേ..... എന്റെ പൊന്നിനെ കാത്തോണേ.....
ഭാര്യ ഷർട്ടൂരി ദേഹമാസകലം പരിശോധന തുടങ്ങി......
ഒരു മാതിരി പെട്ട എല്ലാടത്തും ഉണ്ട് നീല നിറം....
ഇത് വിഷം തീണ്ടിയത് തന്നെ.....
നിങ്ങൾക്കെന്തങ്കിലും സംഭവിച്ചാൽ പിന്നെ ഞാനും എന്റെ പിള്ളേരും വഴിയാധാരമാകും....
വേഗം നമുക്ക് ഹോസ്പിറ്റലിൽ പോകാം.....
ഭാര്യ കെഞ്ചി.....
മാസാവസാനം ആകുന്നു.... പോക്കറ്റ് കലശി കണ്ടു തുടങ്ങുന്നു....
ഹോസ്പിറ്റലിൽ പോയാൽ നിക്കറു കീറും....
എടീ എനിക്ക് അസ്വസ്ഥത ഒന്നും ഇല്ല..... പിന്നെന്തിനാ ഇപ്പൊ ഹോസ്പിറ്റലിൽ പോകുന്നത് .....
നമുക്ക് ഒരു മണിക്കൂർ കൂടി നോക്കാം.....എന്നിട്ട് പോരേ....
അയ്യോ ഇതിയാൻ ഇതെന്നതാ ഈ പറയുന്നേ..... നിങ്ങളു ചത്തിട്ടു ഉള്ള സമ്പാദ്യം ഒന്നും എനിക്കും നമ്മുടെ കുഞ്ഞുങ്ങൾക്കും വേണ്ടായേ.....
ഇച്ചായന് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ പിന്നെ ജീവിചിരിക്കില്ലാ.....
അതിൽ ഞാൻ വീണു.....
ഞാൻ ചത്താലും നീ ജീവിക്കണം.....കുഞ്ഞുങ്ങൾക്ക് കൂട്ട് വേണം.. വേഗം ഒരുങ്ങി വണ്ടി സ്റ്റാർട്ടാക്കി.....
നഗര ഹൃദയത്തിലെ പഞ്ച നക്ഷത്ര ഹോസ്പിറ്റലിന്റെപോർട്ടിക്കോവിൽ വണ്ടി നിലവിളി ശബ്ദമിടാതെ നിന്നു......
റിസപ്ഷനിൽ ഇരുന്ന സുന്ദരി കൊച്ചു ചീട്ടു കീറി.....
പേർസിൽ നിന്നും ആദ്യത്തെ ഗാന്ധിയെ വലിച്ചു പുറത്തിട്ടു....
എ സിയുടെ ശീതളിമയിൽ കുത്തിയിരുന്നു കുറിപ്പെഴുതുന്നസുമുഖൻ ഡോക്ടർ പുതിയ ഇര കിട്ടിയ സന്തോഷത്തിൽ 70 എം എം ചിരി ചിരിച്ചു ഞങ്ങളെ സ്വാഗതം ചെയ്തു.....
പരിശോധന തുടങ്ങി....
ഡോക്ടർ....വല്ല എട്ടുകാലി വിഷവുമാണെങ്കിൽ ദേഹം മുഴുവൻ മുഴകൾ ഉണ്ടാകില്ലേ ഡോക്റ്റർ?
ഭാര്യയുടെ പൂച്ച് പുറത്തു ചാടി....
എന്നോടുള്ള സ്നേഹം മൂത്തിട്ടല്ല.... വിരൂപനായ എന്നെ സഹിക്കാനുള്ള ബുദ്ധി മുട്ട് കൊണ്ടാണിവൾ എന്നെയും കൊണ്ട് ഇങ്ങോട്ട് കെട്ടിയെടുത്തത്.....
ഡോക്ടർ പരിശോധന കഴിഞ്ഞു....ഒന്നുമില്ല.... വിഷമാകാൻ സാധ്യത തീരെ ഇല്ല.... എന്നാലും ഈ ടെസ്റ്റുകൾ ഒക്കെ ഒന്ന് ചെയ്തേര്.....
ഒരു കുറിപ്പ് എന്നിലേയ്ക്ക് നീട്ടി ബ്ലഡ് ടെസ്റ്റ് മുതൽ എൻഡോസ്കോപി വരെ 24 തരം വിവിധ ടെസ്റ്റുകൾ....
ചെയ്യാതെ നിവർത്തിയില്ല വന്നു പോയില്ലേ....
ഓരോരോ സെക്ഷനിൽ പോയി എല്ലാം ചെയ്തു .ഈ മാസം ബാക്കിയും അടുത്തമാസം പകുതി വരെ ഉള്ളതുമായ ബജറ്റ് കമ്മി ആയിരിക്കുന്നു.....
എല്ലാ റിസൽട്ടും വരും വരെ ഞാൻ ഡോക്ടറുടെ നീരിക്ഷണത്തിൽ കഴിഞ്ഞു ഒന്നിലും വിഷം പോയിട്ട് പാലിന്റെ പോലും അംശം ഇല്ല.....
പോക്കറ്റ് കാലിയായെങ്കിലും ഭാര്യക്ക്‌സന്തോഷമായി...
തിരികെ പോരും മുൻപ് ഡോക്റ്റർ ഞങ്ങളെ റൂമിൽ വിളിപ്പിച്ചിട്ടു പറഞ്ഞു....
നാളെ മുതൽ നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന തോർത്ത് ഉപയോഗിക്കേണ്ടാ??
ഞാനും ഭാര്യയും മുഖത്തോട് മുഖം നോക്കി....
അതെ... നിങ്ങളുടെ ശരീരത്ത് കണ്ട നീല നിറം നിങ്ങൾ ഉപയോഗിച്ച വില കുറഞ്ഞ പാണ്ടി തോർത്തിൽ നിന്നും ഇളകിയ കളറായിരുന്നു....
10000 രൂപയുടെ ടെസ്റ്റ് നടത്തി കണ്ടെത്തിയ റിസൾട്ട് കേട്ട് കലി വന്നു.....
കുറഞ്ഞ പക്ഷം ഒരു പല്ലി നക്കിയിട്ടാണ് ഇതുണ്ടായതെന്നു പറഞ്ഞിരുന്നെങ്കിൽ മനസ്താപം ഉണ്ടാകുമായിരുന്നില്ല....
ഇത് വെറും 25 രൂപയുടെ തോർത്ത് മുണ്ട് ഉണ്ടാക്കിയ നഷ്ടം......എവിടെ റിഡക്ഷൻ മേള ഉണ്ടെങ്കിലും ഓടി പോയി ചവറു പോലെ വാരി കൂട്ടുന്ന ശ്രീമതി കടുത്ത കുറ്റ ബോധത്തിൽ തല കുനിച്ചിരിക്കുന്നു.....
വീട്ടിലെത്തിയ ഉടൻ ബാത്റൂമിൽ നിന്നും ഞങ്ങളുടെ പോക്കറ്റ് കാലിയാക്കിയ തോർത്തിനെയെടുത്തു ജനാലയിലൂടെ കുപ്പ തോട്ടി ലക്ഷ്യമാക്കി എറിഞ്ഞു....
അതിനടുത്തു ചവറുകൾക്കിടയിൽ പ്ലാസ്ടിക്ക് കുപ്പി തിരഞ്ഞിരുന്ന പാണ്ടി പയ്യൻ അതെടുത്തു തലയിൽ കെട്ടി രാജാവിനെ പോലെ നടന്നു പോയി ...
visit :-