Thursday, 31 December 2015

താഴെക്കാണുന്ന വിവിധ പദ്ധതികളിൽ ഏതെങ്കിലും അർഹമായ ഒന്നെങ്കിലും നിങ്ങളുടെ അയൽപക്കത്തെ പാവപ്പെട്ടവൻ അർഹനായേക്കാം...
👇
നിങ്ങൾ ചെയ്യേണ്ടത്‌ ഇത്ര മാത്രം. ഈ പോസ്റ്റിൽ കാണുന്ന ലിങ്കിൽ കാണുന്ന പി ഡി എഫ്‌ ഫയൽ ഡൗൺലോഡ്‌ ചെയ്യുക.
👇
അതിലുള്ള അപേക്ഷാ ഫോമുകളിൽ ആവശ്യമുള്ളത്‌ പ്രിന്റെടുത്ത്‌ പൂരിപ്പിച്ച്‌ നിങ്ങളുടെ അയൽ വാസിക്ക്‌ നൽകി സഹായിക്കാം. വേണ്ട നിർദ്ദേശങ്ങളും നൽകാം.   

     പദ്ധതികളിൽ മുഖ്യമായവ

1. ദേശീയ വാർദ്ധ്ക്യപെൻഷൻ: 60 വയസ്സിനു മേൽ പ്രതിമാസം 525 രൂപ 80 വയസ്സിനു മേൽ: 900 രൂപ

2. വികലാംഗപെൻഷൻ : 40% വൈകല്യം: 525 രൂപ; 80% വൈകല്യം 900 രൂപ.

3. കർഷക തൊഴിലാളി പെൻഷൻ: 525 രൂപ.

4. വിധവാ പെൻഷൻ : 525 രൂപ

5. സാധു വിധവകളുടെ
പെണ്മക്കൾക്കുള്ള വിവാഹധനസഹായം: 20000 രൂപ

6. 50 വയസ്സ്‌ കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ: 525 രൂപ

7. വികലാംഗ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം.

8. ദാരിദ്ര്യരേഖയ്ക്ക്‌ താഴെയുള്ള വികലാംഗ പെൺകുട്ടികൾക്കുള്ള വിവാഹ ധനസഹായം : 10000

9. വികലാംഗർ,   അന്ധർ, മൂകർ, ബുദ്ധിമാന്ദ്യം സംഭവിച്ചവർ എന്നിവർക്ക്‌ ബസ്സുകളിൽ യാത്രാപാസ്സുകൾ

10. വികലാംഗർക്ക്‌ സഹായ ഉപകരണങ്ങൾ

11. വികലാംഗർക്ക്‌ തൊഴിൽ സംരംഭങ്ങൾക്ക്‌ 20 ശതമാനം മുതൽ 50 ശതമാനം വരെ സബ്സിഡി

12. വികലാംഗർക്ക്‌ മുച്ചക്ര സ്കൂട്ടർ വാങ്ങാൻ സബ്സിഡി: 10000 രൂപ

13. വികലാംഗർക്ക്‌ ലോട്ടറി കച്ചവടം തുടങ്ങാൻ: 5000 രൂപ

14. വികലാംഗ വിദ്യാർത്ഥി സ്കോളർഷിപ്‌:


15. ശാരീരിക മാനസിക വൈകല്യമുള്ളവർക്ക്‌ ചായ കാപ്പി വെന്റിംഗ്‌ മെഷീൻ

16. എട്ട്‌ വയസ്സിൽ താഴെ ഗുരുതരമായ വൈകല്യം ബാധിച്ച കുട്ടികൾക്ക്‌ 20000 രൂപ നിക്ഷേപം

17. മാരകരോഗമോ അപകടങ്ങൾ എന്നിവയാൽ ദീർ ഘകാലം ചികിൽസയിൽ കഴിയുന്ന പട്ടികജാതിക്കാർക്ക്‌ ധനസഹായം

18. പിന്നാക്ക പട്ടിക സമുദായ മന്ത്രിയുടെ ദുരിതാശ്വാസ നിധി

19. മിശ്രവിവാഹിതർക്കുള്ള ദുരിതാശ്വാസം: 50000 രൂപ

20. ആശ്വാസകിരണം: കിടപ്പിലായ രോഗികളെ പരിചരിക്കുന്നവർക്ക്‌: 525 രൂപ

21. വനിതകൾ ഗൃനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക്‌ വിദ്യാഭ്യാസ  ധനസഹായം : പ്ലസ്‌ 2: 2500 പ്രതിവർഷം; കോളേജ്‌ തലം 5000

22. പുനർ വിവാഹ   ധനസഹായം : 25000

23. സ്നേഹസ്പർശ്ശം പദ്ധതി: അവിവാഹിതകളായ അമ്മമാർക്കുള്ളത്‌

24. താലോലം: കുട്ടികൾക്കുള്ള ചികിൽസാ പദ്ധതി. 50000 രൂപ

25. കുട്ടികൾക്ക്‌   കാൻസർ ചികിൽസ: 50000 രൂപ

26. സ്നേഹപൂർവ്വം: അച്ഛനമ്മമാരിൽ ഒരാൾ മരിക്കുകയും ശേഷിക്കുന്ന ആൾക്ക്‌ കുട്ടിയെ സംരക്ഷിക്കാൻ കഴിയാതെ വരുകയും ചെയ്യുമ്പോൾ. പ്ലസ്‌ ടൂ: 1000 പ്രതിമാസം,  ഹൈസ്കൂൾ 750, യൂ.  പി. 500

27. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി.

28. ക്ഷയ്‌രോഗം,  കുഷ്ഠം, കാൻസർ എന്നിവ ബാധിച്ചവർക്ക്‌ പ്രതിമാസ പെൻഷൻ

29. പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധി

30. 65 വയസ്സിൽ താഴെയുള്ള കുടുംബനാഥൻ  മരിച്ചാൽ കുടുംബത്തിനു 10000 രൂപ ധനസഹായം

31. മരംകയറ്റ തൊഴിലാളി മരത്തിൽ നിന്ന് വീണു പരിക്കേറ്റാൽ 25000 രൂപ സഹായം

32. അസംഘടിത  മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികാൾക്ക്‌  2000 രൂപ ചികിൽസാസഹായം

33. സൊസൈറ്റി ഫോർ മെഡിക്കൽ അസിസ്റ്റൻസ്‌ റ്റൊ പുവർ.

34. രാഷ്ട്രീയ ആരോഗ്യ നിധി: സഹായത്തിനു പരിധിയില്ല.

35. കാരുണ്യ ബെനവൽന്റ്‌ സ്കീം

36.  ശ്രുതിതരംഗം: കുട്ടികൾക്ക്‌ സൗജന്യ ശ്രവണ സഹായി

37. കാൻസർ രോഗികൾക്ക്‌ സൗജന്യ റെയിൽ യാത്ര.

Link

https://docs.google.com/file/d/0B-ssZN9uEcQZYmJuZWUwR2ZtZV9GSzk1LVAtUnR6eEx5Q2pn/edit?

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Tuesday, 29 December 2015

വീടുകളിൽ മുന്തിരി വൈൻ ഉണ്ടാക്കുന്നവിധം.


വൈൻ മുന്തിരി – 1 കിലോപഞ്ചസാര – 1 1/2 കിലോഗോതമ്പ് – 100 ഗ്രാം (ചതയ്‌ച്ചത്)യീസ്റ്റ് – 25 ഗ്രാംതിളപ്പിച്ചാറിയ വെള്ളം – 2 ലിറ്റർഉണ്ടാക്കുന്ന വിധംമുന്തിരങ്ങ കഴുകി നന്നായി ഉടയ്‌ക്കുക. ശേഷം ചെറുതായി ചൂടാക്കുക. ചൂടാക്കിയ മുന്തിരി തണുത്ത ശേഷം ചതച്ച ഗോതമ്പ്, പഞ്ചസാര, യീസ്റ്റ് എന്നിവയും ചേർത്ത് തിളപ്പിച്ചാറിയ വെള്ളത്തിൽ കലക്കുക (ഭരണി, പ്ലാസ്റ്റിക് പാത്രം ഇവയിലേതിലെങ്കിലും വേണം കലക്കാൻ). ചെറിയ ഒരു കഷ്ണം കറുകപ്പട്ട കൂടി ചേർക്കുക. തുണികൊണ്ട് പാത്രത്തിന്റെ വായ് മൂടിക്കെട്ടണം. ഒരു ദിവസം അനക്കാതെ വെയ്ക്കണം.പിറ്റേദിവസം മുതൽ 20 ദിവസം വരെ മൂടി മാറ്റി ചിരട്ടത്തവി കൊണ്ട് നന്നായി ഇളക്കണം. 21-ാം ദിവസം അരിച്ച് തെളിയാൻ വെയ്‌ക്കണം. തെളിഞ്ഞ വൈൻ ഉപയോഗിച്ചു തുടങ്ങാം
visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Friday, 25 December 2015

ഹൃദയം പണിമുടക്കാതിരിക്കാന്; ലളിതമായ ഈ 7 വഴികള് പരീക്ഷിച്ചു നോക്കൂ.


പുതിയ കാലത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ഹൃദയാഘാതം. മാറിയ ജീവിത സാഹചര്യങ്ങളും ഭക്ഷണക്രമവുംമദ്യപാനവും പുകവലിയും അമിതവണ്ണവും അടക്കം പല കാരണങ്ങളും ഹൃദയാഘാതത്തിന് വഴിവയ്ക്കുന്നുണ്ട്. എന്നാല്, ചില ലളിതമായ വഴികള് നിത്യജീവിതത്തില് ഉള്പ്പെടുത്തിയാല് ഹൃദയാഘാതത്തില് നിന്നും രക്ഷപ്പെടാമെന്നും ഹൃദയം ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര് പറയുന്നത്. അമേരിക്കന് ഹാര്ട്ട് അസോസിയേഷനിലെ ഡോക്ടര്മാര് പറയുന്നത് ഈ വഴികള് ഒരാളുടെ ഹൃദയാഘാത സാധ്യത പകുതിയോളം കണ്ട് കുറയ്ക്കുമെന്നാണ്.
രക്തസമ്മര്ദ്ദം നിയന്ത്രിക്കുക
രക്തസമ്മര്ദ്ദം പലപ്പോഴും ഹൃദയഘാതങ്ങള്ക്ക് ഒരു പ്രധാന കാരണമാകുന്നുണ്ട്. ഉയര്ന്ന രക്തസമ്മര്ദ്ദം കുറയ്ക്കുക എന്നതു ഡോക്ടര്മാര് തന്നെ നിര്ദേശം നല്കുന്നുണ്ട്. രക്തസമ്മര്ദ്ദം നിയന്ത്രണ വിധേയമാക്കിയാല് തന്നെ ഹൃദയാഘാതം ഒരു പരിധി വരെ കുറയ്ക്കാന് സാധിക്കും.
കൊളസ്‌ട്രോള് എപ്പോഴും പരിശോധിക്കുക
ക്രമരഹിതമായ ജീവിത ശൈലികളാണ് ഇതിനു പ്രധാന കാരണം. അനാരോഗ്യകരമായ ഭക്ഷണശീലങ്ങള് അനാവശ്യമാ കൊളസ്‌ട്രോള് ശരീരത്തില് അടിഞ്ഞു കൂടുന്നതിനും ഇത് രക്തചംക്രമണത്തെ ബാധിക്കും. ഹൃദയത്തിലേക്ക് രക്തമെത്തുന്നത് കുറയുന്നത്ഹൃദയത്തിന്റെ പ്രവര്ത്തനത്തെ ബാധിക്കുകയും ഹൃദയം പണിമുടക്കുന്നതിന് ഇടയാക്കുകയും ചെയ്യും.
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
അനാരോഗ്യകരമായ ഭക്ഷണശീലമാണ്പലരുടെയും ആരോഗ്യം തകരാറിലാക്കുന്നത്. മാറിയ ജീവിത ശൈലിയുടെ ഭാഗമായി ഭക്ഷണക്രമവും മാറിയിട്ടുണ്ട്. ഫാസ്റ്റ്ഫുഡുകള് നിത്യജീവിതത്തിന്റെ ഭാഗമായി. ഇത് കൊളസ്‌ട്രോള്,ഉയര്ന്ന രക്തസമ്മര്ദ്ദം, അമിതവണ്ണം എന്നിങ്ങനെ പലതരം രോഗങ്ങളും വിളിച്ചു വരുത്തും. അതുകൊണ്ടു തന്നെ ആരോഗ്യകരമായ ഭക്ഷണം മാത്രം ശീലമാക്കുന്നതാണ് നല്ലത്.
വണ്ണം കുറയ്ക്കുക
ഹൃദയാഘാതത്തിന്റെ പ്രധാന കാരണങ്ങളില് ഒന്നായി പറയപ്പെടുന്നത് അമിതവണ്ണമാണ്. വണ്ണം കൂടുന്നത് ഹൃദയത്തിലേക്ക് പമ്പു ചെയ്യുന്ന രക്തത്തിന്റെ അളവില് കുറവു വരുത്തും. ഒപ്പം മറ്റു ശരീരഭാഗങ്ങളിലേക്കും രക്തം എത്തുന്നതിന് കാരണമാകും. അതുകൊണ്ടു തന്നെ വണ്ണം കുറയ്ക്കുന്നതാകും നല്ലത്.
പുകവലി ഉപേക്ഷിക്കുക
ബ്ലഡ് ഷുഗര് കുറയ്ക്കുക
ബോസ്റ്റണ് സര്വകലാശാലയില് നിന്നുള്ള ഗവേഷകര് 12 വര്ഷത്തോളമാണ് പഠനം നടത്തിയത്. 3,201 പേരെ ഇതിനകം പഠനത്തിന് വിധേയമാക്കി. 59 വയസ്സ് പ്രായമുള്ളവരെയാണ് പഠനത്തിന് വിധേയമാക്കിയത്. പഠനം നടക്കുന്ന കാലയളവില് 188 പേര്ക്ക് ഹൃദയാഘാതമുണ്ടായി. ഒപ്പം ഈ കാര്യങ്ങള് ശീലമാക്കിയവരില്ഹൃദയാഘാതസാധ്യത 23 ശതമാനം കണ്ട് കുറഞ്ഞതായും ഗവേഷകര് കണ്ടെത്തി.ഒരിക്കല് ഹൃദയാഘാതം ഉണ്ടായാല് ജീവിതകാലം മുഴുവന് വീണ്ടും അതിന്റെ സാധ്യത തള്ളിക്കളയാനാവില്ല. അതുകൊണ്ടു തന്നെ ഹൃദയാഘാത സാധ്യതയ്ക്കുള്ള ലക്ഷണങ്ങളെമാത്രം ചികിത്സിക്കാതെ വരും കാലത്ത് വരാതിരിക്കാനും കൂടെ ശ്രദ്ധിക്കണമെന്നാണ് അമേരിക്കന് ഹാര്ട്ട് അസോസിയേഷന് പറയുന്നത്.

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Thursday, 24 December 2015

മതങ്ങളും വിശ്വാസങ്ങളും

⚫മതങ്ങളും വിശ്വാസങ്ങളും മാനവപുരോഗതിയെ എത്രത്തോളം തടസ്സപ്പെടുത്തിയിട്ടുണ്ടെന്നു തിട്ടപ്പെടുത്താനാവില്ല.

💠 മതങ്ങളില്ലായിരുന്നെങ്കില്‍ ഒരായിരം കൊല്ലത്തെ നേട്ടങ്ങള്‍ കൂടി ഇതിനകം തന്നെ കൈവരിക്കന്‍ മനുഷ്യനു കഴിഞ്ഞേനെ! മനുഷ്യന്‍ കൈവരിച്ച എല്ലാ പുരോഗതിക്കും നിദാനമായത് സ്വതന്ത്രചിന്തയാണ്.

💠എന്നാല്‍ ചിന്തിക്കാനുള്ള ശേഷി വേണ്ട വിധം പ്രയോജനപ്പെടുത്താന്‍ മഹാഭൂരിപക്ഷം മനുഷ്യര്‍ക്കും സാധ്യമാകാതെ പോയി.

💠 അന്ധവിശ്വാസങ്ങളാല്‍ ശീതീകരിക്കപ്പെടുകയും സംഘടിതപീഡനങ്ങളാല്‍ നിഷ്ക്രിയമാക്കപ്പെടുകയും ചെയ്ത മനുഷ്യബുദ്ധിയത്രയും സമൂഹത്തിനു പ്രയോജനപ്പെടാതെ നിഷ്ഫലമാവുകയാണു ചെയ്തത്. ശാസ്ത്രാന്വേഷികളും തത്വചിന്തകരും കലാപ്രതിഭകളുമൊക്കെയായി സമൂഹത്തിനു മുതല്‍ക്കൂട്ടാകുമായിരുന്ന അനേകായിരം ധിഷണാശാലികളെ മതം മുളയിലേ നുള്ളിയെറിഞ്ഞു.

💠യൂറോപ്പിനെ ദീര്‍ഘകാലം അന്ധകാരത്തില്‍ തളച്ചിട്ട മതം, സ്വതന്ത്രചിന്തകരോടും സത്യാന്വേഷികളോടും അനുവര്‍ത്തിച്ച ക്രൂരതകള്‍ അളവറ്റതാണ്‍. അന്വേഷണത്തിന്റെ എല്ലാ ജാലകങ്ങളും കൊട്ടിയടച്ച് താഴിട്ടു പൂട്ടി. മൌലികചിന്തകളെല്ലാം മതനിന്ദയായി വ്യാഖ്യാനിക്കപ്പെട്ടു. സത്യാന്വേഷണത്തിന്റെ ചോദനയായ സംശയങ്ങളും ചോദ്യങ്ങളും പൈശാചികതയായും ദൈവദൂഷണമായും ചിത്രീകരിക്കപ്പെട്ടു.

💠രോഗഹേതു ദൈവകോപമാണെന്ന വിശ്വാസം ചികിത്സാശാസ്ത്രത്തെ ദീര്‍ഘകാലത്തേക്കു മരവിപ്പിച്ചു.

💠 പ്രാര്‍ത്ഥനയും ബലിയും വഴിപാടുമായി ദൈവങ്ങളെ പ്രീണിപ്പിക്കുകയാണു വേണ്ടതെന്നും മരുന്നും ചികിത്സയും നിഷിദ്ധമാണെന്നും വിശ്വാസം ശഠിച്ചു. രക്തപര്യയനവ്യവസ്ഥയെക്കുറിച്ച് പഠനം നടത്തിയ സര്‍വീറ്റസിനെ വധിച്ചു.`ശരീരശാസ്ത്രത്തിന്റെ പിതാവ്` എന്നറിയപ്പെട്ട വസേലിയസ്സിനെ നാടു കടത്തി. സ്ത്രീകള്‍ക്ക് ഒരു വാരിയെല്ലു കുറവാണെന്ന വിശ്വാസത്തെ അദ്ദേഹം ചോദ്യം ചെയ്തു എന്നതായിരുന്നു കുറ്റം! വേദന ദൈവസ്ര്ഷ്ടിയായതിനാല്‍ വേദനസംഹാരൌഷധങ്ങള്‍ ദൈവ വിരുദ്ധമായി. "സ്ത്രീയേ നീ വേദനയോടെ പ്രസവിക്കും" എന്ന വെളിപാടു കല്‍പ്പനക്കു വിരുദ്ധമായതിനാല്‍ വേദനസംഹാരികളുപയോഗിച്ചുള്ള സുഖപ്രസവങ്ങള്‍ വിലക്കപ്പെട്ടു. ജനനനിയന്ത്രണം കൊടിയ പാപമാണെന്ന നിലപാടില്‍ മതം ഇന്നും ഉറച്ചു നില്‍ക്കുന്നു.

💠 പ്രക്ര്തിക്ഷോഭങ്ങള്‍ ദൈവിക ശിക്ഷയായതിനാല്‍ മിന്നല്‍ രക്ഷാ ഉപകരണങ്ങള്‍ പോലും ദൈവ കോപത്തിനിടവരുത്തുമെന്ന് വ്യാകുലപ്പെട്ടു. എഡിസണ്‍ വൈദ്യുതബള്‍ബു പ്രകാശിപ്പിച്ചപ്പോള്‍ ദൈവഹിതമായ ഇരുളിനെ ചോദ്യം ചെയ്തുകൂട എന്ന തടസ്സവാദം പോലും ഉയര്‍ന്നുവത്രേ!

💠നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയ റോഗര്‍ബേക്കണ്‍ എന്ന ശാസ്ത്രജ്ഞനെ 14 വര്‍ഷം തടവിലിടുകയും അദ്ദേഹത്തിന്റെ ക്ര്തികള്‍ നിരോധിക്കുകയും ചെയ്തു സഭ. ബ്രൂണോയെ ചുട്ടുകൊന്നു. ഗലീലിയോവിനെ തുറുങ്കിലിട്ടു. ഗണിതശാസ്ത്രജ്ഞനായ ഹെപ്പാറ്റിയായെ കൊല ചെയ്തു.

💠 ഫ്രാന്‍സിസ് ബേക്കണെ ജയിലിലടച്ചു. വൊള്‍ടയറെ പുറത്താക്കി.ജോന്‍ ഓഫ് ആര്‍ക്കിനെ ജീവനോടെ ചുട്ടു. വൈക്ലിഫിന്റെ അസ്ഥികള്‍ 31 വര്‍ഷങ്ങള്‍ക്കുശേഷം മാന്തിയെടുത്ത് ചുട്ടുകരിച്ചു. ആര്‍നോള്‍ഡ് ഒബ്രസിയായെ തൂക്കിക്കൊന്ന് കത്തിച്ച് ഭസ്മം നദിയിലൊഴുക്കി. ഫ്രഞ്ച് റിപ്പബ്ലിക്കിന് ശസ്ത്രജ്ഞന്മാരെ ആവശ്യമില്ലെന്നാക്രോശിച്ചുകൊണ്ട് രസതന്ത്രജ്ഞനായിരുന്ന ലാവോഷ്യയുടെ തല വെട്ടി.

💠വിമാനം കണ്ടുപിടിച്ചയുടനെ, സ്വര്‍ഗ്ഗത്തില്‍ മുട്ടിക്കാന്‍ ബാബേല്‍ ഗോപുരം പണിതവര്‍ക്കുണ്ടായ ദുരനുഭവം ഓര്‍മ്മിപ്പിക്കാനും പുരോഹിതര്‍ മറന്നില്ല

💠.പെട്രോളിയം കണ്ടെത്തി ഖനനത്തിനൊരുങ്ങവെ അതും ഈശ്വരേച്ഛക്കെതിരെന്ന വ്യാഖ്യാനമുണ്ടായി

❎. ലോകാവസാനദിനത്തില്‍ ഭൂമിയെ തകര്‍ക്കാന്‍ ദൈവം കരുതി വെച്ച ഇന്ധ്നമാണതെന്ന വാദവുമായി അമേരിക്കയില്‍ ഒരു പുരോഹിതന്‍ കോടതിയെ സമീപിച്ചുപോലും! ഡാര്‍വിന്‍ ,സ്പെന്‍സര്‍ ,ഹക്സ്ലി തുടങ്ങിയവരുടെ പുസ്തകങ്ങള്‍ക്ക് ഇങ്ഗ്ലണ്ടിലെ പ്രൊട്ടസ്റ്റന്റ്റ് സഭ വിലക്കേര്‍പ്പെടുത്തി

❎.മാര്‍ക്സിന്റെയും ഡാര്‍വിന്റെയും ഫ്രോയിഡിന്റെയും ക്ര്തികള്‍ക്ക് മുസ്ലിം രാജ്യങ്ങളില്‍ ഇന്നും നിരോധനം നില നില്‍ക്കുന്നു. അലക്സാന്‍ഡ്രിയായിലെ അമൂല്യ വിജ്ഞാനശേഖരം അഗ്നിക്കിരയാക്കിയത് ഖുര്‍ ആന്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു.

❎മന്ത്രിച്ചൂതലും കൊമ്പുവെക്കലുമാണു മേത്തരം ചികിത്സ എന്നും, ഈച്ചയുടെ ഒരു ചിറകില്‍ രോഗവും മറ്റേ ചിറകില്‍ മരുന്നുമാണെന്നും വിശ്വസിച്ച ഇസ്ലാമികലോകത്തുനിന്നും വൈദ്യശാസ്ത്രത്തിനു കാര്യമായ സംഭാവനകളൊന്നുമുണ്ടായില്ല.

✴കുഷ്ഠം,അപസ്മാരം,മനോരോഗങ്ങള്‍ മുതലായവ ദുര്‍മന്ത്രവാദികളുടെ ലക്ഷണങ്ങളായി വ്യാഖ്യാനിക്കപ്പെടുകയും നിരപരാധികളായ അനേകായിരം രോഗികള്‍ അറുംകൊല ചെയ്യപ്പെടുകയും ചൈതു. അന്ധവിശ്വാസങ്ങള്‍ മനുഷ്യ പുരോഗതിക്കു വിലങ്ങുതടിയായതിന്റെ ഉദാഹരണങ്ങള്‍ അവസാനിക്കുന്നില്ല.

പ്രതിബന്ധങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാനല്ല;വിധിക്കു കീഴടങ്ങാനാണു മതം മനുഷ്യനെ പ്രേരിപ്പിച്ചത്. ഇത് മനുഷ്യന്റെ കര്‍മ്മശേഷിയെയും അന്വേഷണകൌതുകത്തെയും നിഷ്പ്രഭമാക്കി. സുഖവും സന്തോഷവും പാപമാണെന്ന തോന്നലാണു വിശ്വാസികളെ മനോരോഗികളും പരപീഡനപ്രേമികളുമാക്കുന്നത്. വിധേയത്വവും മാനസികാടിമത്വവും ശീലിച്ച മഹാഭൂരി‍പക്ഷത്തെ മോക്ഷപ്രതീക്ഷയില്‍ മയക്കിക്കിടത്തി ചൂഷണം ചെയ്യാന്‍ അധികാരവും സമ്പത്തുമുള്ളവര്‍ക്കു ക്ഷിപ്രസാധ്യമായി.

ജീവിതത്തിലെ എല്ലാ ഉല്‍ക്കര്‍ഷ ചിന്തകളെയും മതം എതിര്‍ത്തു. നൈസര്‍ഗ്ഗികമായ ചോദനകളെയും സഹജമായ നന്മകളെയും അതു കരിച്ചുകളഞ്ഞു. പ്രക്ര്തിവിരുദ്ധവും നിരര്‍ത്ഥകവുമായ ഒട്ടേറെ ആചാരങ്ങള്‍ അതു മനുഷ്യന്റെ മേല്‍ കെട്ടിയേല്‍പ്പിച്ചു. പ്രയോജനരഹിതമായ കാര്യങ്ങള്‍ക്കായി സമ്പത്തും അധ്വാനവും ദുര്‍വ്യയം ചെയ്യാന്‍ അതു മനുഷ്യനെ നിര്‍ബന്ധിച്ചു.

⚫ഇന്ത്യയില്‍ ജനങ്ങളുടെ ജീവിതപുരോഗതിക്കു തടസ്സം നില്‍ക്കുന്നതില്‍ വിശ്വാസത്തോളം വലിയ പങ്ക് മറ്റൊന്നിനുമില്ല.

❎നമ്മുടെ പൊതുസമ്പത്തിന്റെ ഗണ്യമായ ഭാഗവും ചെലവഴിക്കപ്പെടുന്നത് മതകാലുഷ്യങ്ങളെ നേരിടുന്നതിനാണ്. കാശ്മീരിലെ ഭീകരവാദത്തെ ചെറുക്കാന്‍ നാം ചെലവിടുന്ന കോടികള്‍ക്കു കണക്കുണ്ടോ? അമര്‍നാഥിലെ തീര്‍ത്ഥാടകരെ രക്ഷിക്കാന്‍ മാത്രം ഖജനാവില്‍നിന്നും നല്ലൊരു പങ്ക് മാറ്റി വെക്കുന്നു.

❎ദരിദ്രവാസികള്‍ക്കുള്ള റേഷന്‍ സ്ബ്സിഡി നിര്‍ത്തലാക്കുന്ന ഭരണകൂടം സമ്പന്നര്‍ക്കു മാത്രം നിര്‍ബന്ധമുള്ള ഹജ്ജിനു വന്‍ തുക സബ്സിഡി നല്‍കുന്നു. ജീവിതാഭിവ്ര്ദ്ധിക്കായി ചിലവഴിക്കേണ്ട ധനത്തിന്റെ സിംഹഭാഗവും മൂഡവിശ്വാസങ്ങള്‍ക്കും വ്യര്‍ത്ഥാനുഷ്ഠാനങ്ങള്‍ക്കുമായി വ്യയം ചെയ്യുന്ന ഒരു സമൂഹത്തിനു പുരോഗതി കൈവരിക്കാനാവുമോ?

💠കേരളത്തില്‍ അനാവശ്യമായി കെട്ടിയുയര്‍ത്തുന്ന പള്ളിമിനാരങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന കോണ്‍ക്രീറ്റിന്റെ പണം മാത്രം മതിയാകും ഇവിടെ വീടില്ലാത്തവര്‍ക്കെല്ലാം വീടു വെച്ചു കൊടുക്കാന്‍ .

✴ ഭക്തിയുടെ പേരില്‍ കത്തിച്ചു കളയുന്ന നെയ്യും നാളികേരവും മറ്റു ഭക്ഷണ വസ്തുക്കളും പോഷകാഹാരമില്ലാതെ കഷ്ടപ്പെടുന്ന ആദിവാസികള്‍ക്കു കൊടുത്താല്‍ അവരുടെ പട്ടിണി മാറിക്കിട്ടും. തീര്‍ത്ഥാടനങ്ങള്‍ ഒഴിവാക്കി പ്രാര്‍ത്ഥന വീട്ടിലാക്കിയാല്‍ത്തന്നെ അനേകം കോടി മിച്ചമുണ്ടാക്കാം. വാഹനാപകടങ്ങളുടെ 25%മെങ്കിലും കുറഞ്ഞു കിട്ടുകയും ചെയ്യും.

🙊സര്‍വ്വവ്യാപിയും സര്‍വ്വജ്ഞാനിയുമായ ഈശ്വരന്‍ വീട്ടില്‍ നിന്നു വിളിച്ചാലും കേള്‍ക്കാതിരിക്കുകയില്ലല്ലോ!

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Tuesday, 22 December 2015

ഫോണിന്റെ ബാറ്ററി ദൈര്ഘ്യം കൂട്ടാന് എട്ട് പൊടിക്കൈകള്

മിക്ക സ്മാര്ട് ഫോണുകളും ഇന്ന് വലിയ സ്‌ക്രീനുകളും മികച്ച പ്രൊസസ്സറുകളും ധാരാളം മെമ്മറി കപ്പാസിറ്റിയുമൊക്കെ അവകാശപ്പെട്ട് വരുന്നതാണ്. ഈ പ്രത്യേകതകള് ഒക്കെയും ഉള്ക്കൊള്ളുന്ന ഒരു ഫോണിന്റെ ബാറ്ററിയാണ് കൂടുതല് നേരം പ്രവര്ത്തിക്കാന് ഫോണിനെ സഹായിക്കുന്നത്. അപ്പോള് നന്നായി കഷ്ടപ്പെടുന്നുണ്ടാവുമെന്ന് ചുരുക്കം. ഫോണ് ബാറ്ററികളുടെ ദൈര്ഗ്യവും ആയുസ്സും വര്ദ്ദിപ്പിക്കാന് ചില പൊടിക്കൈകളുണ്ട്.
1.ഫോണ് ചൂടാകാതെ സൂക്ഷിക്കുകചൂടുള്ള കലാവസ്ഥയില് മൊബൈല് സൂക്ഷിക്കുന്നത് ബാറ്ററിയുടെ ദൈര്ഘ്യവും അതിന്റെ ലൈഫ് ടൈം ചുരുക്കുകയും ചെയ്യും. കാറിന്റെ വിന്ഡോയുടെ അരികിലായി ഫോണ് സൂക്ഷിക്കുന്നത് ചൂട് കൂടാന് കാരണമാകും. പരമാവധി തണുപ്പുള്ള പ്രതലത്തില് ഫോണ്സുക്ഷിക്കുന്നത് ഈ പ്രശ്‌നം ഇല്ലാതാക്കാന് സഹായിക്കും.
2. സൗജന്യ ആപ്ലിക്കേഷന്സ് ഒഴിവാക്കുകസൗജന്യ ആപ്ലിക്കേഷനുകള് ബാറ്ററിയുടെ ദൈര്ഘ്യം കുറക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം ആപ്ലിക്കേഷനുകളില് പരസ്യങ്ങളുടെ ആധിക്യം വളരെ കൂടുതലാണ്. ഇടയ്ക്കിടെ ഡിസ്‌പ്ലെയില് പരസ്യങ്ങള് ദൃശ്യമാകുന്നത് ബാറ്ററിയുടെ ആയുസ്സ്കുറയ്ക്കും.
3.ലൊക്കേഷന് ട്രാകിംഗ് ഓഫാക്കുകഉപയോക്താവ് നില്ക്കുന്ന സ്ഥലത്തിന്റെ കൃത്യമായ രൂപരേഖ ലഭിക്കുന്നതിനു ഈ സൗകര്യം പ്രയോജനപ്പെടുമെങ്കിലും, ബാറ്ററിയുടെ ദൈര്ഘ്യം ഇല്ലാതാക്കും. ടവറുകളിലില് കൂടി ജിപിഎസ് സംവിധാനത്തെ ഉപയോഗപ്പെടുത്തുമ്പോള് ബാറ്ററി ഉയര്ന്ന അളവില് ലെവലില് ആവിശ്യമുണ്ട്. അത്യാവശ്യഘട്ടങ്ങളില് മാത്രം ലോക്കേഷന് ട്രാക്കര് ഉപയോഗിക്കുക.
4. ഇടയ്ക്കിടക്ക് ചാര്ജ് ചെയ്യുക.ഫോണ് ഒറ്റയടിക്ക് മുഴുവനായി ചാര്ജ് ചെയ്യുന്നതിനേക്കളും നല്ലത് ഇടയ്ക്ക് ചാര്ജ് ചെയ്യുന്നതാണ്. അങ്ങനെ ചെയ്യുമ്പോള് ബാറ്ററി കൂടുതല് കാലം ഈടു നില്ക്കും. 0% ചാര്ജ് ആയി ബാറ്ററിയെ സൂക്ഷിക്കതിരിക്കുകയും ചെയ്യണം. 100% ചാര്ജ് ചെയ്തതിനു ശേഷം 0% ത്തിലേക്ക് ചാര്ജ് പോയാല് അത് ബാറ്ററിയുടെ ദൈര്ഘ്യം ചുരുക്കും. ഏതാണ്ട് 30% ചാര്ജ് നിലനിര്ത്തുക.
5. ഡിസ്‌പ്ലെ ബ്രൈറ്റ്നസ് കുറയ്ക്കുകലൈറ്റ് സംവിധാനത്തെ നിയന്ത്രിക്കുന്നത് ബാറ്ററിദൈര്ഘ്യം വദ്ധിപ്പിക്കും. ലക്‌സ് പോലുള്ള ആപ്ലിക്കേഷന്സ് ഉപയോഗിച്ച് കൊണ്ട് ഡിസ്‌പ്ലെ ഡിം ചെയ്യുന്നതും കളര് കാസ്റ്റ് കുറക്കുന്നതും ബാറ്ററി ദൈര്ഘ്യം വര്ധിപ്പിക്കും.
6. പവര് സേവിംഗ് മോഡ് ഉപയോഗപ്പെടുത്തുകഏതാണ്ട് എല്ലാ സ്മാര്ട്ട് ഫോണുകളിലും ലഭ്യമായിട്ടുള്ള പവര് സേവിംഗ് ഓപ്ഷനില് ക്ലിക് ചെയതാല് ബാറ്ററി തിന്നുന്ന ആപ്പുകളെ ഇത് നിയന്ത്രിക്കും. ഡിഫാള്ട്ട് ആയി സൂക്ഷിച്ചാല് ബാറ്ററി 0% ആകുന്നത് ഇതച് തടയും.
7. അപ്‌ഡേഷനുകള് വൈ ഫൈ സംവിധാനത്തിലൂടെ മാത്രംഅപ്‌ഡേഷനുകള് വൈ ഫൈ സംവിധാനത്തിലൂടെ മാത്രം നടത്തുമ്പോള് സാധാരണ നടത്തുന്ന നേരിട്ടുള്ള അപ്‌ഡേഷനേക്കാളും കുറഞ്ഞ അളവില് ബാറ്ററി ഉപയോഗം മതി.
8.ഫ്ളൈറ്റ് മോഡ് ഉപയോഗിക്കുകയാത്ര ചെയ്യുമ്പോള് ഫ്‌ലൈറ്റ് മോഡ് ഉപയോഗിക്കുന്നത് പെട്ടന്നുള്ള ടവര് മാറ്റം നിയന്ത്രിക്കുന്നതിനു സഹായിക്കും. ടവറുകള് മാറുന്നതിനനുസരിച്ച് വലിയ തോതില് ബാറ്ററി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇത് തടയുന്നതിനായിട്ടാണ് ഫ്ളൈറ്റ് മോഡ് ഉപയോഗിക്കേണ്ടത്.

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Friday, 18 December 2015

പാത്തുമ്മയുടെ ഫോണ്‍ വിളി..

പാത്തുമ്മ ബൂത്തിലെ പയ്യനോട്...😨😨😨

എനിക്ക് എന്റെ മോനെ ഒന്ന് വിളിക്കണം ഇജ്ജ് ഇൗ നംബര്‍ ഒന്ന് കുത്തി തരോ..?😨

പയ്യന്‍:- നംബര്‍ പറ ഉമ്മാ..☺☺

പാത്തുമ്മ:- തിരി തിരി പിന്നെയും തിരി അഞ്ചാറ് വട്ടം തിരി..
😳😳
പയ്യന്‍ അദ്ധാളിച്ചു പോയി. ഇത് എന്താ ഉമ്മാ.?😳😳😳

പാത്തുമ്മ:- ഇതാണ് ഓന്റെ നംബര്‍.😉😉😉

പയ്യന്‍:- പാത്തുമ്മയുടെ കയ്യിലുള്ള തുണ്ട് പേപ്പര്‍ വാങ്ങിച്ച് നംബര്‍ ഒന്ന് നോക്കി.

നംബര്‍ 3335603

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Thursday, 17 December 2015

പണ്ട് തൃശ്ശൂര്‍ ഗിരിജ മൂവീസ് എ പടങ്ങള്‍ മാത്രം കളിക്കുന്ന തിയറ്റര്‍ ആയിരുന്നു, ചില ദിവസങ്ങളില്‍ പടത്തിനിടയില്‍ പീസ്‌ വേറെ ഇടും... 
ഒരു പുത്തന്‍ പള്ളി പെരുന്നാളിന്റെ തലേ ദിവസം രാത്രി, എന്റെ വീടിനടുത്ത് ഉള്ള അന്തോണിചേട്ടന്‍ അടിച്ചു ഫിറ്റായി സെക്കന്റ് ഷോ കാണാന്‍ ഗിരിജയില്‍ ചെന്നു...
പടം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും അവിടുന്നും ഇവിടുന്നും കൂക്കുവിളി തുടങ്ങി,
"പീസ്‌ ഇടടാ @#%$^& മോനേ പീസ്‌ ഇടടാ" എന്നൊക്കെ വിളിച്ചു തുടങ്ങി, കൂവല്‍ ശക്തമായപ്പോള്‍ മുന്നിലെ നിരയില്‍ ഇരുന്ന അന്തോണി ചേട്ടന്‍ ഏതു പൂമോനാ കൂവുന്നത് എന്നും പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍ അതാ കൂവുന്നതിനു നേതൃത്വം വഹിക്കുന്നു, തന്റെ പുന്നാരമോന്‍, പ്രീഡിഗ്രിക്ക് പഠിക്കുന്ന ജോബി.
അവര്‍ തമ്മില്‍ കണ്ടു......!!! :O :O :/
............................................................
പിറ്റേ ദിവസം രാവിലെ..., രംഗം വീട്ടിലെ ഭക്ഷണമേശ,
അന്തോണി ചേട്ടന്‍ അപ്പവും കോഴിക്കറിയും കഴിക്കുന്നു, ജോബി പതിയെ വന്ന് കൈകഴുകി കഴിക്കാനിരുന്നു. രണ്ടു പേരും തമ്മില്‍ നോക്കുന്നില്ല, ജോബി അപ്പം എടുത്തപ്പോഴേക്കും അമ്മച്ചി കോഴിക്കറി വിളമ്പി, എന്നിട്ട് ചോദിച്ചു,
"പീസ്‌ ഇടട്ടെ മോനേ? പീസ്‌ ഇനീം ഇടട്ടെ?"
മോന്‍ അപ്പനെ നോക്കി,........
അപ്പന്‍ മോനേ നോക്കി, എന്നിട്ട് അമ്മയോട് പറഞ്ഞു...
"വേഗം ഇടടീ, ഇല്ലെങ്കി അവന്‍ കൂവും..!!!" :/ :P :P

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

ERROR കോഡുകളും അവ പരിഹരിക്കാനുള്ളമാർഗങ്ങളും..

പ്ലേസ്റ്റോറിൽ സാധാരണ വരുന്ന ERROR കോഡുകളും അവ പരിഹരിക്കാനുള്ളമാർഗങ്ങളും....1: Error 498ഫോണിലെ cache Full ആകുബോഴാണ് ഇത് സംഭവിക്കുതത്. ഇത് മാറ്റാനായിട്ട് ഫോൺ റിക്കവറി മോഡിൽ ഇട്ടിട്ട് wipe cache Partition എന്നത് യൂസ് ചെയ്യാൻ മതിയാകും2: Error 919ഫോണിനു ഉൾകൊള്ളാവുന്നിൽകൂടുതൽ ആപ്ലിക്കേഷൻ വരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.useless ആപ്സുകൾ അൺ- ഇസ്ലാൾ ചെയുകയോ ഫോണിലെ പ്രീലോഡ് ആപ്സുകൾ ഒഴിവാക്കിയോ ഇത് പരിഹരിക്കാം3: Error 40ഒരു ഫോണിൽ ഒന്നിലധികം ഗൂഗിൾ Accounts ഉപയോഗിക്കുമ്പോൾവരുന്നError ആണിത്.4: Error 927പ്ലേസ്റ്റോർ നിലവിൽ അപ്ഡേറ്റ് ചെയ്യുന്ന സമയത്ത് നമ്മൾ ആപ്സ് ഡൺലോഡ് ചെയ്യാൻ ശ്രമിച്ചാൽ കാണിക്കുന്ന Error കോഡ് ആണിത്. അപ്ഡേറ്റ് കഴിയുന്നവരെ വെയ്റ്റ് ചെയുക എന്നതാണ് ഇതിന്റെ പരിഹാരം5: Google Play Store Error DF-BPA-09 'Error Processing Purchaseഅപ്ലിക്കേഷൻ മാനേജറിൽ പോയിട്ട്Google Services Framework എന്നത് ഫോയ്സ് സ്റ്റോപ്പ് ചെയ്യുകയും അതിന്റെ ഡാറ്റ ക്ലിയർ ചെയുകയും ചെയ്താൽ ഇതു ഫിക്സ് ചെയാം.ഇതിനു പുറമെ കാണിക്കുന്ന പ്രശ്നങ്ങൾക്ക് പ്ലേസ്റ്റോർ അപ്ഡേറ്റ് ചെയ്യുകയോ paystore, Play Services, google Frame work എന്നീ അപ്സുകൾ Force stop ചെയ്തു clear data clearcache ചെയുകയോ അല്ലെങ്കിൽ ഫോൺ recovery മോഡിൽ ഓൺ ആക്കിയിട്ട് wipe cache/dalwik cache ക്ലിയർ ചെയ്താൽ മതിയാകും. Xiomi പോലെയുള്ള ഫോണുകളിൽ 20 MB കൂടുതൽ പ്ലേസ് റ്റോറിൽ നിന്നു ഡൺലോഡ് ചെയ്യാൻ പറ്റില്ല എന്നു കാണിക്കാറുണ്ട്. അതിനു ഫോണിലെ dowload option il ഡൺലോഡ് ലിമിറ്റ് 20 MB യിൽ unimitted എന്നതിലേക്ക് മാറ്റുക.

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

ഹലോ..

ഹലോ....ആരാ ഇത്..??

ഹലോ  കോങ്കണ്ണന്‍ ശ്ശെ കോണ്‍ടട്രാക്ടര്‍ വിനോദ് അല്ലേ.."?

അതേ കോന്ണ്‍ട്രാക്ടര്‍ വിനോദാണ്‌ ..നിങ്ങളാരാണ്?

ഇത് ഞാനാണ് മിസ്സിസ്സ് രമണീരമണന്‍

ഹായ് മാഡം എന്തുണ്ട് വിശേഷം..എങ്ങനെയുണ്ട് പുതിയ വീട്ടിലെ താമസമൊക്കെ....?

ങും  പുതിയ വീട്!!?? തന്നെ ഞാന്‍ തിരക്കി നടക്കുവാര്‍ന്നു..#$%%#@..എന്തെര് വീടാടോ താന്‍ പണിഞ്ഞ് തന്നത്

വീടിനെന്താണ് മാഢം കൊഴപ്പം അടിപൊളിയല്ലേ...

അടിപൊളിയും...രണ്ട് കിലോമീറ്ററ് അപ്പുറത്ത് കൂടി തീവണ്ടി പോകുമ്പോള്‍ വീടിന്‍റെ അടി പൊളിയാന്‍ തൊടങ്ങി.

ങേ അതെന്ത് പറ്റി....

ഒന്നും പറ്റിയില്ല  മര്യാദക്ക് താന്‍ ഇവിടെ വരെ വരുന്നതായിരിക്കും നല്ലത്...അല്ലെങ്കില്‍ എന്‍റെ തനി കൊണം താനറിയും പറഞ്ഞേക്കാം.."

പാവം ഞമ്മടെ കോണ്‍_ട്രാക്ടര്‍ ആട്ടോ വിളിച്ച് വൈകിട്ടോട് കൂടി രമണിയേച്ചിയുടെ വീട്ടില്ത്തി.

വീട്ടിന് മുമ്പിലെത്തിയപ്പോള്‍ അതാ വാതില്‍ക്കല്‍ തന്നെ നില്‍പ്പുണ്ട് നമ്മുടെ രമണിചേ .ച്ചി... കോണ്‍ട്രാക്ടര്‍ വിനോദണ്ണനെ കണ്ടതും ,പണ്ട് ഫുഡ് കോര്‍പ്പറേഷന്‍റെ ഗോഡൗണില്‍ നിന്നും റേഷനരിയുമായി വരുന്ന  ബെഡ്ഫോര്‍ഡ് ലോറിയുടെ ഹെഡ് ലൈറ്റ് മാതിരി തള്ളിയ കണ്ണുകളുമായി കോണ്‍ട്രാക്ടറെ നോക്കി കൊണ്ടു പറഞ്ഞു ," കയറി വാടോ അകത്തേക്ക്  വന്ന് നോക്ക് താന്‍ വച്ച വീടിന്‍റെ കൊണം."

മാഢം എന്താണ് കുഴപ്പം"??

"കുഴപ്പമൊക്കെ കാണിച്ചുതരാം താനിങ്ങോട്ട് വാ". ഇത്രയും പറഞ്ഞ് രമണിയേച്ചി മുകളിലത്തെ നിലയിലേക്ക് കയറി പോയി.പുറകേ പോലീസ് നായയുടെ പുറകെ പോകുന്ന പോലീസ്കാരനെപോലെ കോണ്‍ട്രാക്ടറും....മുകളിലെത്തിയ രമണിയേച്ചി കട്ടില് ചൂണ്ടികാട്ടി പറഞ്ഞു "ഇപ്പോള്‍ സമയം ആറ് മണി മലബാര്‍ എക്സ്പ്രസ്സ് ഇപ്പോള്‍ വരും താന്‍ ആ കട്ടിലിലൊന്ന് കയറി കിടന്നേ അപ്പോള്‍ അറിയാം എന്താ സംഭവിക്കുന്നത് എന്ന്."

ആഹാ എങ്കില്‍ അതൊന്നു അറിഞ്ഞിട്ട് തന്നെ കാര്യം. വിനോദണ്ണന്‍ ചാടി കട്ടിലില്‍ കയറി കിടന്നു.

ഈ സമയത്താണ്  സിനിമയ്ക്കിടയിലെ പരസ്യം മാതിരി നമ്മുടെ രമണേട്ടന്‍റ രംഗം പ്രവേശം....

സംഹാരപിറവിയുടെ സകല രൗദ്രഭാവങ്ങളും ഉള്‍കൊണ്ടുകൊണ്ട് രമണിയേച്ചിയേയും വിനോദണ്ണനേയും മാറി മാറിി നോക്കികൊണ്ട് രമണേട്ടന്‍ അലറി " നീ എന്തിനാടാ എന്‍റെ ബഡ് റൂമില്‍ കയറി കിടക്കുന്നത്..???

" എന്‍റെ പൊന്നു സാറേ ഞാനൊരു ട്രെയിന്‍  കാത്ത് കിടക്കുവാണെന്ന് പറഞ്ഞാല്‍ സാറ് വിശ്വസിക്കുമോ???
😎😎😜😜😎😎

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Wednesday, 16 December 2015

.വളരെ നല്ല ഒരു മെസ്സേജ് .മുഴുവന്‍വായിച്ചുനോക്കൂ ..

....................അച്ഛാ താ..... പത്തു രൂപ..............................

"അച്ഛാ താ..... " അവൻ കുഞ്ഞു കൈ നീട്ടി വീണ്ടും കെഞ്ചി.
നന്ദു നിന്നോടാ ഞാൻ ചോദിച്ചത് പത്തു രൂപ എന്തിനാണെന്ന് " ഞാൻ ഷർട്ട് തിടുക്കത്തിൽ ഇടുന്നതിനിടയിൽ ചോദിച്ചു
"അത് ...അത് .... ഒരു കാര്യത്തിനാണ് .." അവൻ നിന്ന് വിക്കി .
"കുട്ടികൾ കാശ് കൊണ്ട് കളിക്കരുത് ...മനസിലായോ ... " അവൻ നീട്ടി പിടിച്ച കൈ തട്ടിതാഴ്ത്തികൊണ്ട് ഞാൻ പറഞ്ഞു .
സത്യത്തിൽ അവനു പത്തു രൂപ കൊടുക്കണം എന്നുണ്ടായിരുന്നു. കാരണം അവൻ ഇക്കാലത്തിനിടക്ക് ഒരു രൂപയ്ക്കു പോലും ചോദിച്ചിട്ടില്ല .
പക്ഷെ ഇന്ന് അത് കൊടുത്താൽ എന്റെ ബജറ്റ് താളം തെറ്റും . കൂട്ടുകാർ വൈകീട്ടത്തെ "കലാപരിപാടിക്ക് കാത്തിരിപ്പുണ്ട്" . കൈവശം കൂട്ടി നോക്കിയപ്പോൾ ഒരു ഷെയറിനുള്ള കാശു ക്രത്യം . പിന്നെ എന്ത് ചെയും .
അവൻ വീണ്ടും കൈ നീട്ടി മുന്പിൽ നിൽക്കുന്നു . ആ കുഞ്ഞിക്കണ്ണിൽ അച്ഛൻ കൈവിടില്ല എന്ന പ്രതീക്ഷ തിരിച്ചറിഞ്ഞപ്പോൾ എവിടെയോ ഒരു നൊമ്പരം പൊടിഞ്ഞു വരുന്നു .
" മോൻ പോയി അച്ഛന് ഒരു ഗ്ലാസ് വെള്ളം എടുത്തു വന്നേ ...." ഞാൻ അവനെ ഒഴിവാക്കുകയായിരുന്നു
അവൻ ഉത്സാഹത്തോടെ അടുക്കളയിലേക്കോടി . ഞാൻ പുറത്തേക്കും .
പടികൾ ഇറങ്ങുമ്പോൾ തിരിഞ്ഞു നോക്കി. അവൻ ഗ്ലാസിൽ വെള്ളവുമായി എന്നെ നോക്കി നിൽക്കുന്നു . അവന്റെ കണ്ണിൽ കയ്യിലെ ഗ്ലാസോളം കണ്ണീർ കണ്ടിട്ടും തിരിച്ചു ചെല്ലാൻ മനസിന്റെ "വെള്ളത്തിന്റെ" ദാഹം അനുവദിച്ചില്ല . അവൻ തിരിച്ചു വിളിക്കുമെന്ന് കരുതി വേഗത്തിൽ നടന്നു .
പക്ഷെ അവൻ വിളിച്ചതേ ഇല്ല . കുറച്ചു ദൂരം നടന്നു ഒന്ന് തിരിഞ്ഞു നോക്കിയപ്പോഴും അവൻ കൈയിൽ വെള്ളവുമായി നിൽക്കുകയായിരുന്നു .
അവന്റെ ആ നിറഞ്ഞ കണ്ണുകളുമായി ആ നിൽപ്പ് വല്ലാതെ ഉള്ളിൽ കുരുങ്ങി കിടന്നു . അത് കൊണ്ട് തന്നെ കൂട്ടുകാരുടെ കൂടെ അടിക്കാതെ തന്റെ പങ്കുമായി വേഗം വീട്ടില്ക്ക് മടങ്ങിയത് .
ഞാൻ വാതിൽക്കൽ അവനെ പ്രതീക്ഷിച്ചിരുന്നു .,പക്ഷെ കണ്ടില്ല . ഉമ്മറത്ത് അവളിരിപ്പുണ്ട് " നീ എപ്പോൾ വന്നു ..?"
" ശവമടക്ക് കഴിഞ്ഞപ്പോൾ വേഗം ഞാൻ ഇറങ്ങി .. ഇല്ലെങ്കിൽ ഇവിടെയെത്തുമ്പോൾ ഇരുട്ടിയേനെ ... പിന്നെ നിങ്ങളെ എല്ലാവരും ചോദിച്ചു ..... " അവൾ തെല്ലു സങ്കടത്തോടെ അതോലേറെ വിഷമത്തോടെ പറഞ്ഞു .
" ഉം.. ....... .... മോൻ എവിടെ ..?"
അവൻ ഉറങ്ങി .. ഇത്ര നേരം കാത്തിരിന്നിരുന്നു നിങ്ങളെ . വന്നിട്ടേ ഉറങ്ങു എന്ന് പറഞ്ഞു കാത്തിരിപ്പായിരുന്നു . "
ഞാൻ അകത്തേക്ക് കടന്നു കട്ടിലിനരികിൽ ഇരുന്നുകൊണ്ട് പതുക്കെ അവന്റെ മുടിയിഴ തഴുകി . ആ തഴുകലിൽ ഒരു കുറ്റ ബോധം ഉണ്ടായിരുന്നു എന്നിട്ട് പതുക്കെ അവന്റെ കുഞ്ഞ് വിരൽ കവർന്നു . അപ്പോഴാണ് അത് ശ്രദ്ധിച്ചത് അവന്റെ കയിൽ എന്തോ ചുരുട്ടി പിടിച്ചിരുന്നു . ഞാൻ പതുക്കെ ആ വിരലുകൾ വിടർത്തി അതിൽ വിലകുറഞ്ഞ ഒരു മിഠായി ..!!!
ഞാൻ അതെടുത്തു അവന്റെ കൈയിലെ വിയർപ്പിനാൽ അലിഞ്ഞു തുടങ്ങിയിരുന്നു .
"ഞാൻ എന്ന് രാവിലെ സസാരത്തിനിടക്ക് നിങ്ങളുടെ പിറന്നാൾ ഇന്നാണെന്നു പറഞ്ഞിരുന്നു . അവൻ അത് ഓർത്തു വെച്ച് നിങ്ങള്ക്ക് തരാൻ വാങ്ങിയതാ .. അവനു ഇഷ്ടപ്പെട്ട ചോക്ലേറ്റ് മുട്ടായി വാങ്ങി തരാൻ ആയിരുന്നു കൊതിച്ചത് . വന്നപാടെ എന്റെടുത്ത് കാശു ചോദിച്ചു ഒരുപാട് കരഞ്ഞു .. എന്റെ എടുത്തു എവിടുന്ന് ഉണ്ടാവാനാ " അവളുടെ വാക്കുകളിൽ നിസഹായത നിഴലിച്ചിരുന്നു .
അവൾ അവന്റെ കാൽക്കൽ ഇരുന്നു അവനെ തഴുകി .അൽപ്പ നേരത്തെ ഇടവേളക്ക് ശേഷം വീണ്ടും തുടർന്നു . " കുറേ നേരം ഉമ്മറത്ത് തന്നെ ഇതുമായി കണ്ണും നട്ട് കാത്തിരിപ്പായിരുന്നു ... പാവം .."
എന്റെ കണ്ണ് നിറഞ്ഞു . അരയിൽ തിരുകിയ പാതി കുടിച്ച മദ്യകുപ്പി ചുട്ടുപൊള്ളുന്നതായി തോന്നിയപ്പോൾ ഞാൻ പതുക്കെ എഴുന്നേറ്റു . കുപ്പി തുറന്നു എനിക്ക് മാത്രം സുഖം തന്ന ആ നിറം കലർന്ന ലായനി ഒരു തുള്ളി പോലും അവശേഷിക്കാതെ വാഷ്ബേസിൽ കമഴ്ത്തി .
അന്ന് വരെ ആശിച്ച ആ കാഴ്ച കണ്ടപ്പോൾ അവൾ ഓടി വന്നു എന്നെ കെട്ടി പിടിച്ചു എന്റെ മാറത്തുമുഖമമർത്തി തേങ്ങി . ഞാൻ അവളുടെ മുഖം പിടിച്ചു ഉയർത്തി കണ്ണുകളിലേക്ക് നോക്കി ഉറച്ച ശബ്ദത്തിൽ പറഞ്ഞു " ഇനി ഇല്ല .... ഒരിക്കലും.. "
ശബ്ദം കേട്ട് എഴുന്നേറ്റ മോനും ചാടി എഴുന്നേറ്റു ഞങ്ങളെ വട്ടം ചുറ്റി പിടിച്ചു . അവൾ അവനെ തോളത്തെടുത്തപ്പോൾ ഞാൻ ആ കുഞ്ഞു മിഠായി വീതിച്ചു ഇരുവരുടെയും വായിൽ വെച്ച് കൊടുത്തു . ഒപ്പം ഞാനും കഴിച്ചു .
ആ നിമിഷങ്ങളിൽ ഞാൻ തിരിച്ചറിയുകയായിരുന്നു ഉള്ളത് പങ്കു വെക്കുമ്പോൾ നുരഞ്ഞു പൊന്തുന്ന സ്നേഹത്തിന്റെ ലഹരിയേക്കാൾ വലിയ ലഹരി ഈ ലോകത്ത് മറ്റൊന്നിനും ഇല്ലയെന്ന സത്യം . അതെ അതാണ് പരമമായ സത്യം .മദ്ധ്യം എല്ലാ സ്നേഹ ബന്ധ ങ്ങളുടെയും മുഖ്യ ശത്രുവാണ് അതിലുപരി സ്വന്തം ശരീരത്തെ നശിപ്പിക്കലും കൂടിയാണ് !"

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Alia bhatt: Hey dad, what plans for weekend ?

Mahesh bhatt: Income Tax Returns.
      
Alia bhatt: Hey first part kab release hua tha?

Mahesh bhatt:  Jaa meri ma, tu shooting pe ja!!!



100 metre ki race ho rahi thi...

Referee said '1,2,3 GO!'...

Everybody started running except Alia bhatt.

Referee - Y r u not running...?

Alia - My number is 4.



SBI Bank: Humara bank aapko bina interest ke loan de raha hai....

Alia bhat: Agar dene mein interest hi nahi hai to kyu de rahe ho? Nahi chahiye....



Once there was a mirror that killed anyone who lied...

FRENCH : I think I dont smoke (died).

AMERICAN : I think I love my wife (died).

ALIA BHATT: I think.. (died)



Alia bhatt and varun dhawan are walking on a road, and they find a 1000 rupee note lying down.

Alia - What should we do now?

Varun- We'll take 50:50.

Alia- What about the remaining 900?
😬😵😵😵😬

Alia Bhatt: Let's go for movie.
Varun: Shit, I've got a doctor's appointment today..

Alia Bhatt: Just cancel it,Tell him you're sick.

😛😛

Alia reading newspaper..

News:
"Indian athlete lost gold medal in long jump"

Aalia comments:
Idiot !!
Who told him to wear gold medal while jumping!!!
😅😀

Deepika Padukone : I have more Fans than You..

Alia Bhatt: No Big deal, I have AC at Home.

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

A pretty secretary comes angrily out of Boss's cabin..  ♨

Staff askd:
wht hapend? 😳

Secretary: He asked me r u free tonight? 😌

I said yes !  😍

Rascal gave me 60 pages to type!!!

😡😡😡😝😝😝
-----------------------------------------------

Shocking Introduction at a party...
.
.
One man to another ..
Meet my wife tanya ..

2nd one : ya, I know her.

1st one : how..?

2nd one : we were caught many a times sleeping together.

1st one : Wat??? Angrily.. What the hell u r talking..??

2nd one : during lectures in science & history classes.
We were classmates.
😜😜😝
---------------------------------------- 

Police: R u married?
Sardar: Yes, with a woman.
Police <angrily> : Of course! Did u even hear of anyone marrying a man?
Sardar: Yes, my sister did....!!!

😁😂😜😀
------------------------------

--Signboard outside a..
PATHOLOGY Clinic--

For you it may be your Urine & Potty...
but
for us, it is our Dal & Roti...!!!

😜😄😀😃😜😝😝
------------------------------------------------
One day I asked my Heart......

What is love ?

Heart Replied:

Dekh bhai apna kaam blood supply karna hai...! syllabus ke baahar ka mat pucch.....
😝😝😜             
-------------------------------------
Aurangazeb: Senapati, bataao hum Shivaji ko kyu Nahi dhund pa rahe hain??

Senapati: Maharaj, hum Mugal Hain, Google Nahi !!!
😂😜। 👌👌😂😂

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

sardar

✨Sardar is back😃😃😃
Sardar went to a bank to open a S.B.  A/C.
After seeing the Form he went to Delhi for filling it up.
You know why?
Form said: 'Fill Up In Capital.'
😀   
Sardar standing below a tube light with open mouth.
Why?
Because his doctor advised him: 'Today's dinner should be light !'
😃
On romantic date sardar gf asks him:
'Darling ! On our engagement will you give me a ring?'
He said: 'Sure ! What's your phone no.?'
😀
Sardar found the answer to the most difficult question ever.
What will come first, chicken or egg?
what ever u order first will come first.
😀
Teacher told all students to write an essay on a cricket match.
All were busy writing except sardar
He wrote:'Due To Rain, No Match!'
😀
What does sardar do after taking a Xerox?
He will compare it with the original for any spelling mistakes.
😀
Sardar & wife buy coffee in a shop.
Sardar : Drink quickly before it gets cold.
Wife: Why?
Sardar: Hot coffee $5 and cold coffee $10.
😀

What happens when  sardar wife delivers twins????
He does not sleep whole night, thinking who is the father of second child...😝

Manager asked sardar at an interview.
Can you spell a word that has more than 100 letters in it?
Sardar replied: -P-O-S-T-B-O-X.
😃

After returning back from a foreign trip, sardar asked his wife,
Do I look like a foreigner?
Wife: No! Why?
Sardar : In London a lady asked me Are you a foreigner?
😁😉

Lecturer: write a note on Gandhi Jayanthi
Sardar writes, "Gandhi was a great man, but I don't know who is Jayanthi.
😖😠

Interviewer: just imagine you are on the3rd floor, it caught fire
and how will you escape?
Sardar: its simple. I will stop my imagination!!!
😝😜✌

Sardar: My mobile bill how much?
Call centre girl: sir, just dial 123to know current bill status
Sardar: Stupid, not CURRENT BILL my MOBILE BILL.
🙌👉😝😁

Friend: I got a brand new Ford IKON for my wife!
Sardar: Wow!!! That's an unbelievable exchange offer!!!
😘😍

Teacher: "What is common between JESUS, KRISHNA , RAM, GANDHI and BUDHA?"
Sardar: "All are born on government holidays...!!!
😭😂✨

Sir: What is difference between Orange and Apple?
Sardar: Color of Orange is orange, but color of Apple is not APPLE
👏✋😜😝✨
Dont laugh alone..jst pass 2 ur contactss.😂😂😂😉😜

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

മലയാള സിനിമ

മലയാള സിനിമയെ കുറിച്ച അറിയേണ്ട
വസ്തുതകൾ....
>മലയാള സിനിമയുടെ പിതാവ് -ജെ സി
ദാനിയേൽ
>ആദ്യത്തെ മലയാള സിനിമ -
വിഗതകുമാരൻ
>സിനിമ ആകിയ ആദ്യ സാഹിത്യ കൃതി -
മാർത്താണ്ടവർമ(1933)
>മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം -
ബാലൻ(1938)
>മലയാള സിനിമയിൽ ആദ്യം
സംസാരിച്ച വ്യക്തി -ആലപ്പി
വിന്സെന്റ് (ബാലൻ 1938)
>മലയാള സിനിമയിൽ ആദ്യം
സംസാരിച്ച വാക്ക് -ഹലോ മിസ്റ്റർ
>ആദ്യം സംസാരിച്ച നായക നടൻ -കെ
കെ അരൂർ
>ആദ്യം സംസാരിച്ച നായികാ നടി -
എം കെ കമലം
>മലയാളത്തിലെ ആദ്യ കളർ ചിത്രം -
കണ്ടം ബെച്ച കോട്ട്(1961)
>ആദ്യ പുരാണ ചിത്രം -പ്രഹ്ലാദ (1941)
>ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം -
ജീവിത നൗക (1951)
>ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം -
ന്യൂസ് പേപ്പർ ബോയ് (1955)
>ആദ്യ സിനിമ സ്കോപ് ചിത്രം -
തച്ചോളി അമ്പു (1978)
>ആദ്യ 70mm ചിത്രം -പടയോട്ടം (1982)
>പടയോട്ടം എന്നാ ചിത്രത്തിന്
പ്രേരകമായ ഫ്രഞ്ച് നോവൽ-ദി കൌണ്ട്
ഓഫ് മോണ്ടി ക്രിസ്ടോ
>ആദ്യ 3D ചിത്രം -മൈ ഡിയർ
കുട്ടിചാത്താൻ (1984)
>ആദ്യ ഡോൾബി സ്റ്റീരിയൊ ചിത്രം -
കാലാപാനി (1996)
>ആദ്യ ഡി ടി എസ് ചിത്രം -
മില്ലേനിയം സ്റ്റാർസ്(2000)
>ആദ്യ ജനകീയ സിനിമ -അമ്മ അറിയാൻ
( 1986)
>ആദ്യ ഡിജിറ്റൽ സിനിമ -
മൂന്നാമതൊരാൾ (2006)
>ആദ്യ sponsered സിനിമ -മകൾക്കായ്
(2005)
>പൂര്ണ്ണമായും ഔട്ഡോർ ൽ
ചിത്രീകരിച്ച ആദ്യ മലയാള സിനിമ-
ഓളവും തീരവും (1970)
>പ്രസിഡന്റിന്റെ വെള്ളിമെഡൽ
നേടിയ ആദ്യ മലയാള ചിത്രം -
നീലകുയിൽ (1954)
>പ്രസിഡന്റിന്റെ സ്വർണ മെഡൽ
നേടിയ ആദ്യ മലയാള ചിത്രം -ചെമ്മീൻ
>ഗാന രചനയ്ക് ദേശീയ അവാർഡ് നേടിയ
ആദ്യ മലയാളി -വയലാർ
>ഓസ്കാർ പുരസ്കാരത്തിന്
നിര്ദേശിക്കപെട്ട ആദ്യ മലയാള
ചിത്രം-ഗുരു (1997)
>ആദ്യ ഫിലിം സ്റ്റുഡിയോ -ഉദയ (1948)
>ആദ്യ ഫിലിം സൊസൈറ്റി -
ചിത്രലേഖ (1964)
>പത്മശ്രീ നേടിയ ആദ്യ മലയാള നടൻ -
തിക്കുറിശി സുകുമാരാൻ നായർ(1973)
>ആദ്യ ജെ സി ഡാനിയേൽ അവാർഡ് -ടി
ഇ വാസുദേവൻ (1992)
>ദാദ സാഹെബ് ഫല്കെ അവാർഡ് നേടിയ
ആദ്യ മലയാളി _അടൂര ഗോപാല കൃഷ്ണൻ
>മികച്ചചിത്രതിനുള്ള ആദ്യ ദേശീയ
അവാർഡ് -ചെമ്മീൻ (1965)
>മികച്ച നടനുള്ള ആദ്യ ദേശീയ അവാർഡ് -
പി ജെ ആന്റണി(നിര്മാല്യം -1973)
>മികച്ച നടിക്കുള്ള ആദ്യ ദേശീയ
അവാർഡ് -ശാരദ (1968)
>മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം
നേടിയ ആദ്യ മലയാളി -മോനിഷ
(നഖക്ഷതങ്ങൾ )
>മികച്ച ചിത്രത്തിനുള്ള ആദ്യ സംസ്ഥാന
അവാർഡ് -കുമാര സംഭവം (1969)
>മികച്ച നടനുള്ള ആദ്യ സംസ്ഥാന
അവാർഡ് -സത്യൻ (കടൽപാലം ,1969)
>മികച്ച നടിക്കുള്ള ആദ്യ സംസ്ഥാന
അവാർഡ് -ഷീല (കള്ളിചെല്ലമ,1969)
>എറ്റവും കൂടുതൽ ദേശീയ അവാർഡ്
നേടിയ മലയാള നടൻ-മമ്മൂട്ടി (3)
>എറ്റവും കൂടുതൽ സംസ്ഥാന അവാർഡ്
നേടിയ നടൻ -മോഹൻലാൽ (6)
>വാട്ട്സ് ആപിലൂടെ റിലീസ് ചെയ്ത ആദ്യ
മലയാള ചലച്ചിത്ര ഗാനം -കൂട്ട് തേടി
(വര്ഷം ,2014)
>എറ്റവും കൂടുതൽ ദേശീയ അവാർഡ്
നേടിയ നടി -ശാരദ (2)
>എറ്റവും കൂടുതൽ സംസ്ഥാന അവാർഡ്
നേടിയ നടി -ഉർവശി(5)
>എറ്റവും കൂടുതൽ സിനിമകളിൽ
അഭിനയിച്ച നടൻ -ജഗതി ശ്രീകുമാർ
>എറ്റവും കൂടുതൽ സിനിമകളിൽ
അഭിനയിച്ച നടി -സുകുമാരി
>എറ്റവും കൂടുതൽ സിനിമകളിൽ
നായികാ -നായകന്മാർ -പ്രേംനസീർ
,ഷീല
>എറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ
മലയാള സിനിമ -പിറവി
>എറ്റവും കൂടുതൽ അവാർഡ് നേടിയ
മലയാളി സംവിധയകാൻ -അടൂർ
>ഒരു കോടിക്ക് മുകളിൽ കളക്ഷൻ വന്ന
ആദ്യ ചിത്രം - ആ രാത്രി(Mammootty)
>10 കോടി ക്ലബ്ബിൽ കേറിയ ആദ്യ
ചിത്രം - The King (Mammootty)
>20 കോടി ക്ലബ്ബിൽ കേറിയ ആദ്യ
ചിത്രം - Rajamanikyam (Mammootty)
>50 കോടി ക്ലബ്ബിൽ കേറിയ ആദ്യ
ചിത്രം - Drishyam (Mohanlal)
>മമ്മൂട്ടിയെ സൂപ്പർസ്റ്റാറാക്കിയ
സിനിമ - അതിരാത്രം
>മോഹൻലാലിനെ സൂപ്പർസ്റ്റാറാക
്കിയ സിനിമ - രാജാവിന്റെ മകൻ
>മമ്മൂട്ടിയെ ഇന്ത്യയിലെ
മെഗാതാരമാക്കിയ ചിത്രം - ന്യൂ
ഡെൽഹി —

കടപ്പാട്‌; പേരു ഒർമ്മയില്ലാത്ത ഒരിടം

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

"ചേച്ചീ, ഇന്ന് എൻെറ ഭര്‍ത്താവ് നാട്ടില്‍ പോയി അതുകൊണ്ട് ഇന്ന് എൻെറ വീട്ടില്‍ കിടക്കാന്‍ വരുമോ?" ?😴🙎
"ഒന്ന് പോടീ!....... നിനക്കും നിൻറ്റെ ഭര്‍ത്താവിനും വേറെ ഒരു പണിയും ഇല്ലേ????
, നീ നാട്ടില്‍ പോയാൽ അയാള്‍ വിളിക്കും , അയാള്‍ നാട്ടില്‍ പോയാൽ നീ വിളിക്കും!!! "

lover

ഒരു ദിവസം. ..
ഒരു പെണ്കുട്ടിയുടെ ഫോണിലേക്ക് ഒരു # call വന്നു...........
:
പെണ്കുട്ടി : ഹെലോ ആരാ....?

:
:
ആണ്കുട്ടി : ഹെലോ. ......!
:
:
പെണ്കുട്ടി : ഇതാരാ. ..?
:
:
ആണ്കുട്ടി : തനിക്ക് lover ഉണ്ടോ.....?
:
:
പെണ്കുട്ടി : ആ ഉണ്ട്. ...☺
ഇത് ചോദിക്കാൻ താനാരാ. ...?
:
:
ആണ്കുട്ടി : നിന്റെ ചേട്ടനാടി ഞാൻ. ...
ഞാൻ വീട്ടിലോട്ടു വരട്ടെ നിനക്ക് വെച്ചിട്ടുണ്ട്. 👿....
:
:
# കുറച്ചു_കഴിഞ്ഞു_വേറെ_ഒരു call
:
:
:
പെണ്കുട്ടി : ഹെലോ. .....!
:
:
ആണ്കുട്ടി : ഹെലോ. .....
:
:
പെണ്കുട്ടി : ആരാ. ....? ?
:
:
ആണ്കുട്ടി : തനിക്ക് lover ഉണ്ടോ. .?
:
:
പെണ്കുട്ടി : ഇല്ലാ.😏 ....!
....ഇതാരാ. ...? ? ?
:
:
ആണ്കുട്ടി : ഞാനാടി നിന്റെ lover ......
അപ്പൊ നീ എന്നെ ചതിക്കുകയായിരുന്നു അല്ലെ. .....😢😭
:
:
പെണ്കുട്ടി :sorry muthey. ...😔😍😘☺
ഞാൻ എന്റെ ചേട്ടനാണെന്നു വിചാരിച്ചു പറഞ്ഞതാ. ..😰.
:
:
ആണ്കുട്ടി : ഞാൻ തന്നെയാടി നിന്റെ ചേട്ടൻ.....
നേരത്തെ തമാശയാണെന്നു കരുതി. ....
ഇപ്പോ എല്ലാം മനസ്സിലായി. ...
ഞാൻ വീട്ടിലോട്ടു വരട്ടെ നിനക്ക് വെച്ചിട്ടുണ്ട്. .....😡😡.
:
:
:
പെണ്ണ് പിന്നെയും # സസീ ......😝😂😜

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

ഒരു ആധാരം എഴുത്തുകാരന്‍ പ്രേമ ലേഖനം എഴുതിയാല്‍

ഈ പ്രണയ ലേഖനം നിങ്ങള്‍ക്കിഷ്ടപ്പെടാതിരിക്കില്ല ......!!!
              
         *********************************************

തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലുക്കില്‍ വിളപ്പില്‍ വില്ലേജില്‍ പേയാട് ദേശത്ത് കുണ്ടാമാന്കടവ് താന്നിവില തെക്കേ വീട്ടില്‍ കിട്ടു പണിക്കര്‍ മകന്‍ കൃഷ്ണ പണിക്കര്‍ ആധാരമെഴുത്ത് അന്‍പത്തി മൂന്നു വയസ്സ് ടി വീട്ടിലെ അടിച്ചു തളിക്കാരി കൃഷ്ണമ്മ മകള്‍ ശാന്തമ്മ മുപ്പത്തി മൂന്നു വയസ്സ് പേര്‍ക്ക് സ്വന്ത മനസ്സാലെ എഴുതി കൊടുക്കുന്ന പ്രേമ ലേഖനം .

നമ്മളില്‍ ഒന്നാം പേരുകാരനായ എനിക്ക് രണ്ടാം പേരുകാരിയായ നിന്നോട് അന്ത രംഗത്തില്‍ അത്യഗാധമായ പ്രേമ വാത്സല്യങ്ങള്‍ ഉത്ഭൂതമായിരിക്കയാലും അതിനെ യഥോചിതം പ്രകാശിപ്പിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ വന്നിട്ടുള്ള തിനാലും ഇപ്രകാരം ഒരു ലേഖനം ചമയ്ക്കുവാന്‍ സംഗതി ആയിട്ടുള്ളതും ആയതിനാല്‍ ഇത് നീ വായിച്ചു ഇതിനുള്ള മറുപടി ഏഴു നാള്‍ക്കകം മുഖ ദാവിലോ മുദ്ര പത്രത്തിലോ എനിക്ക് നല്‍കേണ്ടുന്നതും അപ്രകാരം നിന്റെ മറുപടി അനുകൂലമായിരുന്നാല്‍ നിന്നെ ഗാന്ധര്വാചാര പ്രകാരം വേളി കഴിച്ചും പേരില്‍ കൂട്ടി കരം തീഎര്‍ത്തും തണ്ടപ്പേര്‍ പിടിച്ചും അന്യ കൈവശം പോകാതെ ആദായങ്ങള്‍ എടുത്തു അനുഭവിച്ചും യഥാവിധി സന്താനങ്ങളെ ജനിപ്പിച്ചും നടന്നു പോരെണ്ടുന്നതും അപ്രകാരം നടന്നു വരവേ പര പുരുഷ സമ്പര്‍ക്കമോ ചാരിത്ര ഭ്രംശമോ മറ്റു വല്ലതും കണ്ടു പോയാല്‍ ഈ ബന്ധം ഒഴിമുറി വച്ചൊഴിഞ്ഞു നിന്നില്‍ നിന്നും ഈടാകെണ്ടുന്നതായ കുടിക്കട ബാധ്യതകള്‍ സിവില്‍ ആയും ക്രിമിനല്‍ ആയും ഡിക്രി ചെയ്തു നടത്തി എടുക്കാനുള്ള സര്‍വ്വ വിധ അവകാശങ്ങളും എന്നില്‍ നിക്ഷിപ്തമായിരിക്കുന്നതും അതിനെ ചോദ്യം ചെയ്യാന്‍ നിനക്ക് യാതൊരു വിധ അവകാശവും ഇല്ലത്തതായിരിക്കുമെന്നും ഇതിനാല്‍ നിന്നെ തെയര്യ പെടുത്തി കൊള്ളുന്നു.

എന്ന് ഇപ്രകാരം എഴുതി കൊടുത്ത കിട്ടു പണിക്കര്‍ കൃഷ്ണ പണിക്കര്‍ (ഒപ്പ്)
ഇതില്‍ വെട്ടു തിരുത്തലുകള്‍ ഇല്ല

***************** ************ ***************************
മുന്‍ കാസര്ഗോഡ് ..പത്തനംതിട്ട  കളക്ടര്‍ ആയിരുന്ന പി സീ  സനല്‍ കുമാര്‍ IAS ന്റെ . 
'കലക്ടര്‍ കഥ എഴുതുകയാണ് ' എന്ന നര്‍മ ലേഖന സമാഹാരത്തില്‍ നിന്നും.-എടുത്തത്
ഈ പുസ്തകം 2004 -ഇല്‍ ഏറ്റവും മികച്ച വിനോദ സാഹിത്യ കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി)
******************************** ******** **************

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Thursday, 10 December 2015

ശശി : ഹലോ, കംമ്പ്യൂട്ടർ സർവ്വീസ് സെൻറർ അല്ലേ...?

കസ്റ്റമർ കെയര്‍ : അതേ...!!

ശശി : അതേ, എന്റെ കംമ്പ്യൂട്ടറിൽ PASSWORD എന്ന സ്ഥലത്ത് ടൈപ്പ് ചെയ്യുമ്പോൾ സ്റ്റാര്‍ മാത്രമേ വരുന്നുളളൂ...!!

കസ്റ്റമർ കെയര്‍ : ഡോ വിഡ്ഢീ, അത് നിങ്ങളുടെ കൂടെയുളളവർ നിങ്ങളുടെ PASSWORD വായിക്കാതിരിക്കാനാ സ്റ്റാര്‍ ആയി കാണിക്കുന്നത് മനസ്സിലായോ..??!!

ശശി : ഡാ അലവലാതി, കൂടെയുളള തെണ്ടികള് പോയതിന് ശേഷം ടൈപ്പ് ചെയ്തപ്പോഴും സ്റ്റാര്‍ തന്നെയാ വരുന്നേ...!! 😝😝

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Wednesday, 9 December 2015

ചില ദീപങ്ങൾ അണയാറില്ല...

മെഡിക്കൽ കോളേജിൽ കിടക്കുന്ന, കൂട്ടുകാരന്റെ അമ്മയെ കാണാൻ വേണ്ടിയാണ്‌ ടൌണിൽ നിന്നുംഓട്ടോ പിടിച്ചത്‌. Backache ഉള്ളത്കൊണ്ട് കുണ്ടിലും കുഴിയിലും ''ഒന്നു
പതുക്കെ പോണേ'' എന്ന്  ഡ്രൈവറോട് വിനീതമായി അപേക്ഷിച്ചു!  നീരസത്തോടെയുള്ള ഒരു നോട്ടംപ്രതീക്ഷിച്ച എനിക്ക് 'ok sir' എന്ന വിനയത്തോടെയുളള മറുപടിയാണ് കിട്ടിയത്!!

ചില ഓട്ടോകാർക്കുള്ള തിക്കും തിരക്കൊന്നും നമ്മുടെ ഈ ഡ്രൈവർക്കില്ല. പറഞ്ഞപോലെ തന്നെ മിതമായ സ്പീഡിൽ വളരെ സൂക്ഷിച്ച് എനിക്ക് യാതൊരുവിധ ശാരീരിക ആസ്വാസ്ത്യങ്ങളുംഉണ്ടാക്കാതെ യാണ് അയാൾ എന്നെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്.

മെഡിക്കൽ കോളേജിന്റെ പോർട്ടികോയിൽ വണ്ടി നിന്നു. 'എത്രയായി ' എന്ന എന്റെ ചോദ്യത്തിന് ഡ്രൈവറുടെ അടുത്തുള്ള ഒരു box ചൂണ്ടി അയാൾ പറഞ്ഞു ''ഇഷ്ടമുള്ളത് ഈ പെട്ടിയിൽ ഇട്ടോളൂ''. എനിക്ക് പെട്ടെന്ന് കാര്യം പിടികിട്ടിയില്ല!! "നിർദ്ധനരായ രോഗികൾക്കുള്ള ധനസഹായം" എന്ന് എഴുതിവെച്ചിരിക്കുന്ന ആ പെട്ടിയിലേക്ക് ഒരു നിമിഷം സ്തബ്ദനായി ഞാൻ നോക്കിനിന്നു...

ഇതിനിടയിൽ കുറച്ചകലെ നിന്നിരുന്ന സെക്യൂരിറ്റികാരൻ വണ്ടി മാറ്റിയിടാൻ പറഞ്ഞ് കൈകൊണ്ട് ആൻഗ്യംകാണിച്ചു. വണ്ടി മാറ്റിയിടാൻ സമയമെടുത്തത് കൊണ്ടാകാം... സെക്യൂരിറ്റി അരിശത്തിൽ വണ്ടിയുടെ അടുത്തേക്ക് പാഞ്ഞടുത്തു. ഡ്രൈവറെ കണ്ടതും സെക്യൂരിറ്റികാരന്റെ ദേഷ്യം ഉരുകിയില്ലതായിയെന്ന് മാത്രമല്ല വിനയപൂർവ്വം"നമസ്കാരംസർ" എന്ന് പറഞ്ഞ് കൈകൂപ്പി തിരിച്ച് പോയി എനിക്ക് ഒന്നും മനസ്സിലാകുന്നില്ല...!!

ഈ  നാടകീയതയുടെ അന്തസത്ത അറിയാൻ പെട്ടിയിൽ പൈസയിട്ട് തിരിച്ച് സെക്യൂരിറ്റിക്കാരന്റെ അടുത്തേക്ക് ചെന്ന് കാര്യം തിരക്കി.

കൂലിപണിക്കാരായ അച്ഛനമ്മമാരുടെ 4 മക്കളിൽ രണ്ടാമത്തെ മകനാണ് ആ പോയ ഓട്ടോഡ്രൈവർ.. അച്ഛൻ നേരത്തെ മരിച്ചു. മൂത്ത മകൻ അപസ്മാര രോഗിയാണ്‌.. ഇളയത് 2 പെണ്‍കുട്ടികൾ. ഒരു കുടുംബത്തിന്റെ ഏക അത്താണിയാണ് അദ്ദേഹം!!

ഇപ്പോഴുംകോളേജിൽ പഠിക്കുന്ന അദ്ദേഹത്തിന് കഴിഞ്ഞ കൊല്ലം നല്ല മാർക്കിൽ പരീക്ഷ പാസ്സായതിനുള്ള  സമ്മാനമാണ് ആ ഓട്ടോ; ഇവിടുത്തെ സൂപ്രണ്ട്സാറിന്റെ വകയാണത്‌. അഭിമാനിയായ അയാൾ ആദ്യമാസംതന്നെ തന്റെ വരുമാനത്തിന്റെ ഒരു പങ്ക് ''സൂപ്രണ്ട്സാറിനെ ഏൽപ്പിചിട്ട് പറഞ്ഞു, "എല്ലാ മാസവും ഡോക്ടറെ ഞാൻ ഇങ്ങനെ ഒരു തുക ഏൽപ്പിച്ച് ഓട്ടോയുടെ കടംവീട്ടാം". സൂപ്രണ്ട് ഒരു പുഞ്ചിരിയോടെ അത് നിരസിച്ചു.. പക്ഷെ അയാൾ പറഞ്ഞു ഇല്ല സർ, അങ്ങനെയാണെങ്കിൽ ആ തുക ഞാൻ
ഇവിടുത്തെ രോഗികൾക്കുള്ള ഫണ്ടിലേക്ക് അടക്കാം. അന്ന് മുതൽ ആശുപത്രിയിലേക്കുള്ള ഓട്ടത്തിന് അദ്ദേഹം ആരോടും കണക്ക് പറയാറില്ല; എന്ന് മാത്രമല്ല ആ തുക മുഴുവൻ രോഗികളുടെ ചികിത്സാ ഫണ്ടിലേക്ക് കൊടുക്കുകയുംചെയ്യുന്നു. അതിനാണാ പെട്ടി.

അയാളെ കുറിച്ച് അറിയാനുള്ള എന്റെ ജിജ്ഞാസ കൂടി കൂടി വന്നു..!!  നിങ്ങൾ എന്തിനാണ് അയാളെ കണ്ടപ്പോൾ കൈകൂപ്പി "സർ" എന്ന് വിളിച്ചത്.'!!
"3rd year MBBS ന് പഠിക്കുന്ന അദ്ദേഹത്തെ പിന്നെ ഞാൻ എന്താ വിളിക്കേണ്ടത്!!!".

ഒരു നിമിഷം!!വാക്ക് നാക്കിൽ ഉടക്കി!!! ‌തിരിച്ച് ഒന്നും ചോദിക്കാൻ പറ്റിയില്ല. എന്റെ ദ്രിഷ്ട്ടികൾ ആ നല്ല മനസ്സിന്റെ ഉടമയെ ഒന്നുകൂടി പരതി.
കണ്‍വെട്ടത്ത്നിന്നുംവിദൂരതയിലേക്ക് മറഞ്ഞുപോയ ആ ഓട്ടോയെയും ഓട്ടോകാരനെയും ഒരിക്കൽകൂടി കാണാൻ  മനസ്സ് വല്ലാതെ ആഗ്രഹിച്ചു.

ഈശ്വരൻ ചിലപ്പോൾ ഇങ്ങനെയാണ്...ചില വഴി വിളക്കുകളുടെ ദീപനാളങ്ങൾ എന്നെന്നേക്കുമായി അണക്കാതെ സൂക്ഷിക്കുന്നു!!!
അഹങ്കാരംകൊണ്ട് ഇരുളടഞ്ഞ മനുഷ്യ മനസ്സിലേക്ക് മാനവികതയുടെ ഇത്തിരി വെട്ടം പകരാൻ...

Tuesday, 1 December 2015

🙇🏼മകൻ: ബാപ്പാ
ഇഷ്ടിക ഓടുമോ ?
👤ബാപ്പ: ഇഷ്ടിക
ഓടാനോ ?
എന്താ ഇപ്പം ഇങ്ങനെ
ഒരു ചോദ്യം ?
🙇🏼മകൻ; ഞാൻ മാർക്കറ്റിലുള്ള
ഒരു കടയുടെ
മുന്നിൽ ഒരു
ബോർഡ് കണ്ടു.....
"ഇഷ്ടികയും ,ഓടും"

😄 "ആശയം മനസിലാക്കിയില്ലെങ്കിൽ മാധ്യമങ്ങളുടെ അവസ്ഥ വരും"
😜😜😜😜😕

തീര്‍ത്ഥാടകരുടെ ശ്രദ്ധക്ക്.
*********************

തീർത്ഥാടകരുടെ
🚗🚕🚘🚙
വാഹനങ്ങൾ
ശബരിമല
പാതകളിൽ എവിടെ അപകടത്തിൽ പെട്ടാലും

9400044991

9562318181

എന്നീ
ടോൾ ഫ്രീ നമ്പരുകളിൽ വിളിച്ചാൽ മോട്ടോർ വാഹനവകുപ്പിന്‍റെ 🚔 അടിയന്തര സേവനം ലഭിക്കും.

ഇന്നു മുതൽ സേവനം ലഭ്യമാണ്.

സേഫ്സോൺ പദ്ധതിപ്രകാരം 24മണിക്കൂർ🚨 സേവനമുണ്ട്. വാഹനങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിന് മെക്കാനിക്കുകളുടെ🔧🔧 സഹായവും ലഭിക്കും.

പ്രധാന ഫോൺ നമ്പരുകൾ: ☎☎☎
***********************
എസ്. ടി.ഡി കോഡ് 04735
_________________

ദേവസ്വം കമ്മീഷണർ

04735202004

_________________
വിജിലൻൻസ് എസ്.പി

04735202081

_________________
വിജിലൻസ് ഓഫീസ്

04735202058

_________________
ഇൻഫർമേഷൻ സെന്റർ ശബരിമല

04735202048

_________________
ഇൻഫർമേഷൻ സെന്റർ പമ്പ

04735202339

_________________
അക്കോമഡേഷൻ

04735202049

_________________
ഗസ്റ്റ് ഹൗസ് പമ്പ🏡

04735202441

_________________
ഗസ്റ്റ് ഹൗസ് ശബരിമല

04735202056

_________________
അന്നദാന മണ്ഡപം

04735 202918

_________________
പോസ്റ്റ് ഓഫീസ്📮 ശബരിമല

04735 202130

_________________
പോസ്റ്റ് ഓഫീസ് 📮പമ്പ

04735202330

_________________
പൊലീസ് സ്റ്റേഷൻ ശബരിമല

04735202014

04735202016

_________________
പൊലീസ് സ്റ്റേഷൻ പമ്പ

04735203419

04735203386

_________________
പൊലീസ് സ്പെഷ്യൽ ഓഫീസർ ശബരിമല

04735202029

_________________
പൊലീസ് സ്പെഷ്യൽ ഓഫീസർ പമ്പ

04735203523

_________________
പൊലീസ് വയർലെസ്

04735202079

_________________
ഫയർഫോഴ്സ് ശബരിമല

04735202033

_________________
കെ. എസ്. ആർ. ടി. സി പമ്പ

04735203445

_________________
ഫോറസ്റ്റ് ഓഫീസ് പമ്പ

04735202335

_________________
ഫോറസ്റ്റ് ഓഫീസ് പമ്പ

04735202074

_________________
ഗവ.ആശുപത്രി 🏥 പമ്പ

04735203318

_________________
ഗവ.ആശുപത്രി🏥 ശബരിമല

04735202101

_________________
ടെലിഫോൺ എക്സ്ചേഞ്ച് ശബരിമല

04735202199

04735202000

04735202836.

_________________

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Wednesday, 25 November 2015

കരന്റ്‌ കട്ട്‌

കെ.എസ്.ഇ.ബി (ഇലട്രിക്ക് സെക്ക്ഷൻ) കീഴിലുളള ഉപഭോക്താക്കളുടെ ശ്രദ്ധക്ക്,
**************************
മിക്ക ദിവസങ്ങളിലും നമ്മുടെ വീടുകളിൽ വൈദ്യുതിയുടെ ഒരുതരം ഒളിച്ചുകളി പതിവാണല്ലോ,

കാറ്റും മഴയും ഇല്ലാത്ത അവസരങ്ങളിൽ പോലും കരണ്ട് വരുകയും പോകുകയും ചെയ്യുക

പോയാൽ തന്നെ മണിക്കുറുകളോളം കരണ്ട് വരാതിരിക്കുക,

ഈ സമയത്ത് കെ.എസ്.ഇ.ബി.ഓഫീസിലേക്ക് വിളിച്ചാൽ അവിടെ നിന്നും ഫോൺ എടുക്കാതെ റസീവർ എടുത്ത് പുറത്ത് വെക്കുക ഇതൊക്കെ സാദാരണ സംഭവിക്കാറില്ലേ?

ഇതിനുളള ഒരു പരിഹാര മാർഗമാണ് നിർദേശിക്കുന്നത്,

എനി അങ്ങിനെ സംഭവിക്കുമ്പോൾ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

,നിങ്ങൾ നിങ്ങളുടെ വൈദ്യതി കൺസൃമർ നമ്പർ ഓർമിക്കുക

നിങ്ങളുടെ മൊബൈൽ നമ്പറിൽ നിന്നോ ലാൻഡ്ഫോൺ നമ്പറിൽ നിന്നോ 1912 എന്ന നാലക്ക നമ്പറിലേക്ക് തിരുവനന്തപുരത്തേക്ക് വിളിക്കുക

ഫോണിൽ നിന്നുളള നിർദേശമനുസരിച്ച് കസ്റ്റമ്മർകേർ എക്സിക്യട്ടീവുമായി സംസാരിക്കാൻ 9 അമർത്തുക

9 അമർത്തുന്നതിന്  മുമ്പായി  നിർദേശിക്കപ്പെടുന്ന ഒരു നമ്പറും നിങ്ങൾ അമർത്തേണ്ടതില്ല,

അവിടെ നിന്നും നിങ്ങളുടെ കൺസൃമർ നമ്പർ ചോദിക്കും അപ്പോൾ പറഞു കൊടുക്കുക,

ഉടനെ തലസ്ഥാനത്ത് നിന്ന് നിങ്ങളെ തിരിച്ചു വിളിച്ച കരണ്ടില്ലാത്ത കാരണം, കരണ്ട് വരുന്ന സമയം ഇതൊക്കെ വിശദമായി പറഞുതരും

,റസീവർ താഴെ എടുത്ത് വെച്ച് സുഖം കൊളളുന്നവരെ നിങ്ങൾ വിളിച്ച ് നിങ്ങളും അവരും ബുദ്ധിമുട്ടേണ്ടതില്ല,

കേരളത്തിലുളള എല്ലാവർക്കും 1912 എന്ന ഈനാലക്ക നമ്പർ തന്നെയാണ്,

ഈ നമ്പർ എല്ലാവരിലേക്കും എത്തിക്കുക

🔴🔴🔴 SHARE 🔴🔴🔴

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

കണ്ടക്ടർ

ഒരിടത്ത് ഒരു ബസ്കണ്ടക്ടർ
ഉണ്ടായിരുന്നു.
അയാൾ
യാത്രക്കാരോട്
വളരെ ക്രൂരമായി ആണ്
പെരുമാറിയിരുന്നത്. ഒരു ദിവസം ഒരു
സുന്ദരിയായ
യുവതി ബസിനു കൈ കാണിച്ചു,
കണ്ടക്ടറ്
ബസ്
നിര്‍ത്തിയില്ല.
അപ്രതീക്ഷിതമായി ആ
പെണ്‍കുട്ടി ബസിനു
അടിയിൽ
പെട്ടു സ്പോട്ടിൽ തന്നെ മരിച്ചു.
ദേഷ്യം പിടിച്ച
യാത്രക്കാർ
ഉടനെത്തന്നെ കണ്ടക്ടറെ പോലീസ്
സ്റ്റേഷനിൽ ഏല്പ്പിച്ചു.
പോലീസുകാർ
കണ്ടക്ടറെ കോടതിയില് ഹാജരാക്കി.
ജഡ്ജിക്ക് അയാൾ
കുറ്റവാളിയാണെന്ന് മനസ്സിലായി.
കണ്ടക്ടറെ ഷോക്കടിപ്പിച്ച്
വധിക്കാൻ
തീരുമാനിച്ചു, അയാളെ ഒരു മുറിയിൽ
ഹാജരാക്കി.
റൂമിന്റെ നടുവിലെ വൈദ്യുത
കസേരയിൽ
ഇരുത്തി.
ശൂന്യമായ ആ റൂമിൽ ഒരു
മൂലയിലുണ്ടായിരുന്ന
ഒരു
പഴത്തൊലി അല്ലാതെ വേറെ ഒന്നും ഇല്ല.
കണ്ടക്ടറെ കസേരയില് ബന്ധിപ്പിച്ചു,
ശരീരത്തിലേക്ക്
വൈദ്യുതി കടത്തി വിട്ടു.
പക്ഷേ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്  അയാൾ
രക്ഷപ്പെട്ടു...!!, അയാൾക്ക് ഷോക്ക്
ഏറ്റില്ല !!!
ജഡ്ജി അയാളെ വെറുുതെ വിടാൻ
തീരുമാനിച്ചു.
കുറച്ചു മാസങ്ങൾക്ക് ശേഷം,
ഇപ്രാവശ്യം ഒരു
മധ്യവയസ്കയായ സ്ത്രീ ബസിനു
കൈ കാണിച്ചു.
പക്ഷേ കണ്ടക്ടറ് ബസ് നിർത്തിയില്ല,
ഇപ്രാവശ്യവും സ്ത്രീ ബസിനടിയിൽ
പെട്ടു
ഉടനെതന്നെ മരിച്ചു.
കണ്ടക്ടറെ യാത്രക്കാര്
പോലീസ്സ്റ്റേഷനിൽ ഏല്പിച്ചു.
കണ്ടക്ടറെ കോടതിയില്
ഹാജരാക്കി.
ജഡ്ജി അയാളെ കുറ്റവാളിയായി വിധിച്ചു.
വീണ്ടും കണ്ടക്ടറെ അതേ റൂമിൽ
നടുവിലുള്ള
അതേ കസേരയിൽ ഇരുത്തി, റൂമിൻെറ ഒരു
മൂലയിൽ ആ
പഴത്തൊലി അല്ലാതെ വേറെ ഒന്നും ഇല്ല. അദ്ദേഹത്തെ
കസേരയില് ബന്ധിപ്പിച്ചു.
ശരീരത്തിലൂടെ വൈദ്യുതി കടത്തി വിട്ടു.
പക്ഷേ ഇപ്രാവശ്യവും അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു.
ജഡ്ജി അയാളെ വെറുതെ വിട്ടു.
അദ്ദേഹം വീണ്ടും ജോലിയിൽ കയറി.
മാസങ്ങൾക്ക്
ശേഷം ഒരു വൃദ്ധൻ ബസ്സിനു
കൈ കാണിച്ചു.
മുമ്പത്തെ അനുഭവം വെച്ച് കണ്ടക്ടർ
ബസ്
നിറുത്താന്
തീരുമാനിച്ചു. പക്ഷേ വൃദ്ധൻ ബസിൽ
കയറുന്നതിനിടെ സ്റ്റെപ്പില്
വഴുക്കി താഴെ വീണ്
മരണപ്പെട്ടു. ബസ്
കണ്ടക്ടരെ വീണ്ടും കോടതിയില്
ഹാജരാക്കി, അയാൾ ഒരു
കുറ്റവും ചെയ്തിട്ടില്ലെങ്കിലും ജഡ്ജി മുൻ അനുഭവം വെച്ച്
അയാളെ കുറ്റവാളി ആണെന്ന്
വിധിച്ചു.
വീണ്ടും അതേ റൂം, നടുവിൽ
അതേ കസേര,
മൂലയിൽ ഒരു
പഴത്തൊലിയും.
അദ്ധേഹത്തെ കസേരയിൽ
ഇരുത്തി വൈദ്യുതി കടത്തി വിട്ടു.
ഇപ്രാവശ്യം അയാൾ
തൽക്ഷണം മരിച്ചു....!!!
.
.
.
.
എന്തു കൊണ്ടായിരിക്കും
ആദ്യത്തെ രണ്ട്
തവണയും അയാൾ
രക്ഷപ്പെട്ടത്??? മൂന്നാമത്തെ തവണ
അയാൾ
മരിച്ചത്.????
കാരണം അറിയണോ..???
.
.
.
.
.
.
.
.
.
ആദ്യത്തെ രണ്ട് പ്രാവശ്യവും അയാൾ
മോശം കണ്ടക്ടറായിരുന്നു.
മൂന്നാമത്തെ പ്രാവശ്യം നല്ല
കണ്ടക്ടറും.
നല്ല
കണ്ടക്ടറിലൂടെ വൈദ്യുതി പ്രവഹിക്കും,
മോശം കണ്ടക്ടർ
വൈദ്യുതി കടത്തി വിടില്ല...
എന്നെ തെറി വിളിച്ചിട്ട്
കാര്യമില്ല.. ഫിസിക്സ് ആണ് ഫിസിക്സ്...!!!!

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

വലിയ പുള്ളി

മമ്മൂട്ടി പുതിയ റോൾസ് റോയ്സ് കാർ വാങ്ങി, ഡ്രൈവറെ പിറകിൽ ഇരുത്തി മമ്മൂട്ടി കാർ ഓടിച്ചു.

ചുവപ്പ് സിഗ്നൽ ചാടിയതിന് കാർ പോലീസ് തടഞ്ഞു, ഡ്രൈവറുടെ സീറ്റിൽ മമ്മൂട്ടിയെ കണ്ട പോലീസുകാരൻ അമ്പരന്നു! പിഴയടക്കാനുള്ള കടലാസ് എഴുതാൻ മടിയായി, ഉടനെ പോലീസ് കമ്മീഷണറെ വിളിച്ചു!

സാറേ ഒരു കാർ റെഡ് സിഗ്നൽ ചാടി, പിടിച്ചു നിർത്തിയിട്ടുണ്ട്, വലിയ പുള്ളിയാണ് കാറിലുള്ളത്.

ആരാണ് കാറിൽ? ഏതാണ് അത്രക്കും വലിയ പുള്ളി?

ആരാണെന്നറിയില്ല! പക്ഷേ... മമ്മൂട്ടിയെ ആണ് ഡ്രൈവറാക്കി വെച്ചിട്ടുള്ളത്!

Police rocks😜😜😜😩😂😂😂

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Friday, 20 November 2015

യൂറിക് ആസിഡ്

രക്തത്തില്‍ യൂറിക് ആസിഡ് അമിതമായാല്‍മാറി ക്കൊണ്ടിരിക്കുന്ന ജീവിതരീതികള്‍ ഇന്ന് പലരെയും രോഗികളാക്കി മാറ്റുകയാണ്. നിങ്ങളുടെ രക്തത്തില്‍ യൂറിക് ആസിഡ് അളവ് കൂടുതലുണ്ടോ, ഉണ്ടെങ്കില്‍ അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. കൊഴുപ്പടങ്ങിയ ആഹാരവും മറ്റും ആണ് രക്തത്തിലെ യൂറിക് ആസിഡ് വര്‍ദ്ധിക്കാന്‍ കാരണം. ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലുള്ളവര്‍ മാംസത്തിന്റെയും മത്സ്യത്തിന്റെയും ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ട്.സ്ത്രീകളില്‍ 2-6mg/dl, പുരുഷന്മാരില്‍ 3-7 mg/dl എന്നിങ്ങനെയാണ് സാധാരണ നിലയില്‍ യൂറിക് ആസിഡിന്റെ അളവ്.ശരീരകോശങ്ങളില്‍ ഉല്പാദിപ്പിക്കപ്പെടുന്നതോ, ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നതോ ആയ പ്യൂരിനുകള്‍ എന്ന നൈട്രജന്‍ സംയുക്തങ്ങള്‍ വിഘടിച്ചാണ് ശരീരത്തില്‍ യൂറിക് ആസിഡ് ഉണ്ടാകുന്നത്.രക്തത്തില്‍ യൂറിക് ആസിഡ് അമിതമാകുന്നത് എങ്ങനെയെന്നും, അമിതമായാലുള്ള പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നും, ഇതിനുള്ള പ്രതിവിധികളും അറിഞ്ഞിരിക്കാം.
കാരണങ്ങള്‍
➨പൊണ്ണത്തടി, ജനിതക തകരാറ്, വൃക്കയുടെ തകരാറ് എന്നിവ യൂറിക് ആസിഡ് വര്‍ദ്ധിക്കുവാന്‍ കാരണമാകാം.
➨മദ്യപാനം, പ്യൂരിനടങ്ങിയ ഭക്ഷണത്തിന്റെ അമിത ഉപയോഗം, പ്രമേഹം എന്നിവയും യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുവാന്‍ കാരണമാകാം.

പ്രതിവിധികൾ
• വെള്ളം
ദിവസവും പത്ത് ഗ്ലാസ് വെള്ളം കുടിക്കുന്നത് മൂത്രത്തിലൂടെ യൂറിക് ആസിഡ് പുറത്തുപോകാന് സഹായിക്കും.
• നാരടങ്ങിയ ഭക്ഷണം
ചീര, ഓട്സ്, പച്ചക്കറികള്, പഴവര്ഗ്ഗങ്ങള് തുടങ്ങിയ നാരടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക.
• ആപ്പിള് സൈഡര് വിനഗര്
മാലിക് ആസിഡ് അടങ്ങിയ ആപ്പിള് സൈഡര് വിനഗര് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന് സഹായിക്കും. കൂടാതെ ശരീരത്തിലെ ആല്ക്കലൈന് ആസിഡിന്റെ അളവ് ത്വരിതപ്പെടുത്തുകയും ചെയ്യും.

ഒരു ടീസ്പൂണ് ആപ്പിള് സൈഡര് വിനഗര് ഒരു ഗ്ലാസ് വെള്ളത്തില് കലക്കി കുടിക്കാം. ദിവസവും രണ്ട്,മൂന്നു തവണ ഈ പാനീയം കുടിക്കുക.
• ചെറുനാരങ്ങാ ജ്യൂസ്
ചെറുനാരങ്ങാ ജ്യൂസ് ശരീരത്തിലെ യൂറിക് ആസിഡ് നിയന്ത്രിച്ചുനിര്ത്തും. ഇതിലെ വിറ്റാമിന് സി യൂറിക് ആസിഡ് അളവ് കുറയ്ക്കും.
ചൂടുവെള്ളത്തില് ഒരു ചെറുനാരങ്ങ പിഴിഞ്ഞ് രാവിലെ വെറുംവയറ്റില് കുടിക്കുക.

• വിറ്റാമിന് സി
വിറ്റാമിന് സി സപ്ലിമെന്റുകളും യൂറിക് ആസിഡ് അളവ് നിയന്ത്രിക്കാന് സഹായിക്കും.
• ചെറിപ്പഴം
ചെറികളും ഡാര്ക്ക് ബെറികളും അടങ്ങിയിട്ടുള്ളവ യൂറിക് ആസിഡ് അളവ് കുറയ്ക്കുന്നു. ദിവസവും ഒരു കപ്പ് ചെറിപ്പഴം കഴിക്കുക. അല്ലെങ്കില് ഇതിന്റെ ജ്യൂസ് കുടിക്കുക.

• കഴിക്കേണ്ടത്
ബ്ലൂബെറി, സ്ട്രോബെറി, തക്കാളി, കാപ്സിക്കം, വിറ്റാമിന് സി, ആന്റിയോക്സിഡന്റ് അടങ്ങിയ പച്ചക്കറികളും പഴങ്ങളും ഉള്പ്പെടുത്തണം.
visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

വിചാരണ

ഒരു ദിവസം ചെന്നായ പുല്ലിന്റെ നിറത്തെ ചൊല്ലി കഴുതയോടു തർകിച്ചു
കഴുത പറഞ്ഞു : പുല്ലിന്റെ നിറം മഞ്ഞയാണ്
ചെന്നായ പറഞ്ഞു : പുല്ലിന്റെ നിറം പച്ചയാണ്
ഏറെ നേരം തര്ക്കിച്ചിട്ടും രണ്ടാൾക്കും ഒരു സമവായത്തിലെത്താൻ പറ്റിയില്ല
ഒടുവിൽ കാട്ടു രാജാവിനോട് വിധി തേടാൻ തീരുമാനിച്ചു
വിചാരണ ആരംഭിച്ചു , ഓരോരുത്തരും അവരുടെ വാദങ്ങൾ ഉന്നയിച്ചു
കാഴ്ചക്കാരായ മൃഗങ്ങൾ വിധി കേൾക്കാൻ ചെവി കൂർപിച്ചിരുന്നു
എന്നാൽ എല്ലാവരെയും നിരാശരാക്കി സിംഹം വിധി കല്പിച്ചു : ചെന്നായക്കു ഒരു മാസത്തെ കഠിന തടവ്‌ , കഴുത നിരപരാധി !!!
ചെന്നായ വിയോജിപ്പ്‌ പ്രകടിപ്പിച്ചുകൊണ്ട് ചോദിച്ചു : രാജാവേ പുല്ലിന്റെ നിറം പച്ചയല്ലേ ?
രാജാവ് : അതെ
ചെന്നായ : പിന്നെതിനാണ് ശരി പറഞ്ഞ എന്നെ അവിടുന്ന് കാരാഗ്രഹത്തിൽ അടക്കുന്നത് ?
സിംഹം : നീ പറഞ്ഞത് ശരിയാണ് , പക്ഷെ ഇത് പോലൊരു വിഷയത്തിൽ കഴുതയോടു തർകിച്ചതാണ് നീ ചെയ്ത വലിയ തെറ്റ് !
ആയതിനാൽ നിനക്കൊരു പാഠമാവാൻ വേണ്ടിയും ഇനിയൊരിക്കലും കാര്യങ്ങൾ മനസിലാവാത്തവരോട് നീ തർക്കിക്കാതിരിക്കാൻ വേണ്ടിയുമാണ് ഈ ശിക്ഷ !!
visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

പാമ്പ്

ശ്രദ്ധിക്കുക :
ഒക്ടോബർ,നവംബർ,ഡിസംബർ മാസങ്ങളിൽ പാമ്പിന്റെ കടിയേൽക്കാനുള്ള
സാദ്ധ്യത കൂടുതലാണ്. തണുപ്പ് കൂടുതലുള്ള ഈ മാസങ്ങളിൽ പാമ്പുകൾ അതികസമയവും മളത്തിന് പുറത്തായിരിക്കും.ഈ മാസങ്ങളിലാണ്
അവയുടെ ഇണചേരൽ. ഇവയിൽ പകൽ ഇറങ്ങുന്നവയും രാത്രി ഇറങ്ങുന്നവയും ഉണ്ട്. മൂർഖനെപ്പോലുള്ളവ രാത്രിയും പകലും ഇറങ്ങും. പാമ്പുകടിയേറ്റാൽ ഒന്നരമിനിട്ടിനകം പ്രഥമ ശുശ്രുഷ നല്കണം. മണിക്കൂറുകൾക്കകം
ആശുപത്രിയിൽ എത്തിക്കണം. വെളിച്ചമില്ലാതെ രാത്രി പുറത്തിറങ്ങാതിരിക്കുക.
ഇവ ഓടിവന്ന് കടിക്കില്ല. കടിച്ച പാമ്പിന്റെ ഇനംഅറിഞ്ഞാൽ ആന്റിവെനം നൽകുന്നതിന്റെ
അളവ് നിശ്ചയിക്കാൻ സഹായിക്കും. വിവിധതരം പാമ്പുകളുടെ
വിഷത്തിന്റെ അളവിൽ വ്യത്യാസം ഉണ്ട്. രാത്രിയിൽ ഇറങ്ങുന്ന
പാമ്പുകൾ വെളിച്ചമുള്ള ഭാഗത്തുനിന്ന് മാറി
അവയുടെ റെയ്ഞ്ചിനകത്ത് കിട്ടിയലാണ് അവ നമ്മെ കടിക്കുന്നത്.
പാമ്പ്...!??
പാമ്പിന്‍റെ മുന്നില്‍ ആകസ്മികമായി ചെന്നുപെട്ടാല്‍..
രാജവെമ്പാല ഒഴികെയുളള പാമ്പാണെങ്കില്‍ 5second അനങ്ങാതെ നില്‍ക്കുക. മിക്ക പാമ്പുകളും വഴി മാറിപ്പോകും.
5second ന് ശേഷവും മാറിപ്പോകുന്നില്ലെങ്കില്‍ മെല്ലെ short step എടുക്കുക (5-6 തവണ) പുറകോട്ട് മാറുക. അതിനുശേഷം ഇടതോ അല്ലെങ്കില്‍ വലതോ സൈഡ് മാറിപ്പോവുക.
ഇങ്ങനെ മാറുമ്പോള്‍, പാമ്പിനെ മുഖാമുഖം നോക്കി വേണം മാറാന്‍.
Long step എടുക്കുകയോ പെട്ടെന്ന് പുറകോട്ട് തിരിഞ്ഞു മാറുകയോ ചെയ്താല്‍ പാമ്പ് കടിയേല്‍ക്കാനുളള സാധ്യത കൂടുതലാണ്.
രാജവെമ്പാലയാണെങ്കില്‍,,
രാജവെമ്പാലയുടെ കടിയേല്‍ക്കാനുളള സാധ്യത കുറവാണ്.
കാരണം,,
ഇത് വനത്തിലും വനാതിര്‍ത്തിയിലും ഡാമുകളുടെ സൈഡിലുമാണ് കാണപ്പെടുന്നത്.
ആകസ്മികമായി മുമ്പില്‍പെട്ടാല്‍..ഷര്‍ട്ട് തൊപ്പി തോര്‍ത്ത് ഏതെങ്കിലും പാമ്പിന്‍റെ മുമ്പില്‍ മെല്ലെ ഇട്ട ശേഷം പുറകോട്ട് മാറുക.
ഇങ്ങനെ ചെയ്താല്‍ പാമ്പ് കടിക്കില്ല എന്നാണ് വിധഗ്ദരുടെ അഭിപ്രായം...!!
(ഒരു അറിവും ചെറുതല്ല) ഇത് എല്ലാവരിലും എത്തിക്കുക
visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

വയസ്സനായ ഒരു കുതിര

വയസ്സനായ ഒരു കുതിര പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണു. യജമാനന്‍ അതിനെ പൊക്കിയെടുക്കാന്‍ പരമാവധി ശ്രമിച്ചു. പറ്റിയില്ല. അവസാനം അയാള്‍ തീരുമാനിച്ചു, ഈ കുതിരക്ക് വയസ്സായി. ഇനി കഷ്ടപ്പെട്ട് പൊക്ക്കിയെടുത്താലും അധികമൊന്നും പണിയെടുക്കാന്‍ അതിന് കഴിയില്ല. പ്രായാധിക്യം മൂലം വല്ല അസുഖവും വന്നാല്‍ പിന്നെ അതിനെ ചികിത്സിക്കല്‍ തന്നെ വല്ലാത്ത ചിലവാകും. അതുകൊണ്ട് അതിനെ കിണറ്റിലിട്ട് മൂടിക്കൊള്ളാന്‍ ജോലിക്കാരെ ഏല്‍പ്പിച്ച് അയാള്‍ വീട്ടിലേക്ക് പോയി. കുറച്ച് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ അയാള്‍ കണ്ടത് ആ വയസ്സന്‍ കുതിര പുറത്ത് മേയുന്നതാണ്... എന്താണ് യഥാര്‍ത്തത്തില്‍ സംഭവിച്ചത്, കിണര്‍ മൂടാന്‍ വേണ്ടി പണിക്കാര്‍ കൊട്ടയില്‍ മണ്ണ് കൊണ്ടുവന്നിട്ടത് കുതിരയുടെ മുകളില്‍. ഓരോ പ്രാവശ്യവും തന്‍റെ ശരീരത്തിലേക്ക് വീഴുന്ന മണ്ണ് അപ്പോള്‍ തന്നെ കുതിര കുടഞ്ഞു കളയും. എന്നിട്ട് താഴെ വീണ മണ്ണില്‍ കയറി നില്‍ക്കും. ഒടുവില്‍ കിണര്‍ മണ്ണ് കൊണ്ട് നിറയുകയും കുതിര പുറത്ത് വരികയും ചെയ്തു. ജനങ്ങള്‍ക്കിടയില്‍ ജീവിക്കുമ്പോള്‍ ഒരുപാട് ആളുകള്‍ നമ്മെ അനാവശ്യമായി മനസ്സുകൊണ്ടും, വാക്കുകള്‍ കൊണ്ടും, അതിലേറെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും നമ്മെ പരമാവധി ചെളി വാരിയെറിയും. ചിലപ്പോ നമ്മുടെ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് ഈ ലോകത്തോട്‌ തന്നെ വെറുപ്പ്‌ തോന്നുന്ന വിധത്തില്‍ നമ്മുടെ മനോനില അവതാളത്തിലാകും. എത്ര ആത്മാര്‍ത്ഥമായി ചെയ്താലും നല്ലത് പറയാന്‍, ഒന്ന് പ്രോത്സാഹിപ്പിക്കാന്‍ ആരും മുന്നോട്ട് വരില്ല. എന്നാല്‍ നിസ്സാരമായ തെറ്റുകള്‍ക്ക് നമ്മെ നിന്ദിക്കാനും, ചെളി വാരിയെറിയാനും ഒരുപാടാളുകള്‍ ഉണ്ടാകും. അങ്ങിനെ വരുമ്പോ, മനസ്സ് തളരാതെ, ആ ചെളിയെല്ലാം കുടഞ്ഞു കളഞ്ഞു ചവിട്ടുപടിയാക്കി അതിന്മേല്‍ കയറി നില്‍ക്കാന്‍ നമുക്ക് കഴിയണം. എങ്കില്‍ മാത്രമേ മറ്റുള്ളവര്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാകുന്ന പൊട്ടക്കിണറ്റില്‍ നിന്ന് ആത്മ വിശ്വാസത്തോടെ ഉന്നതിയിലേക്ക് ചവിട്ടിക്കയറാനും ജീവിതത്തില്‍ വിജയം വരിക്കാനും സാധിക്കുകയുള്ളൂ. മനോഹരമായ താമരക്ക് ചെളി വളമായതുപോലെ വിവേകശാലിക്ക് വിമര്‍ശനങ്ങളെ പടവുകളാക്കി മാറ്റാന്‍ കഴിയും.

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Wednesday, 11 November 2015

kids

In a Nursery School Canteen...

There's a basket of apples with a notice written over it :-)

"Do not take more than one, God is watching"

On the other counter there's a box of chocolates,
A small child went & wrote on it.
"Take as many as U want, God is busy watching the apples"...

NEVER ACT SMART WITH Today's Generation..!.! 😜😜


KID :- Why some of ur hair are white dad...?

DAD : – Every time you make me unhappy , one of my hair turns white…

KID :- Now understand why grandpa's hairs are all white…

Moral :- Don't be over smart...
😪😪


Child : Mummy why Gandhi has no hair on his head...?

Mummy : Because he speak only truth...

Child : Now I understud why ladies have long hair...   Ultimate 😜😜😜

Teacher: How old is your father?
Kid: He is 6 years.
Teacher: What? How is this possible?
Kid: He became father only when I was born.
Logic!!👌😳

Don't laugh alone, share with others 😂

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Thursday, 5 November 2015

തൃപ്തി

അമേരിക്കയിലെ ഒരു പട്ടണത്തില്‍ പുതിയ ഭര്‍ത്താക്കന്മാരെ വില്‍ക്കുന്ന ഒരു കട ആരംഭിച്ചു. ആവശ്യമുള്ള സ്ത്രീകള്‍ക്ക് കടയില്‍ നേരിട്ട് ചെന്ന് ഇഷ്ടം ഉള്ള പുരുഷനെ ഭര്‍ത്താവായി വിലക്ക് വാങ്ങാം..

കടക്കു മൊത്തം ആറു നിലകള്‍ ഉണ്ട്. ഓരോ നില മുകളിലേക്ക് കയറുമ്പോഴും ഭര്‍ത്താവിന്റെ വില കൂടി കൊണ്ടിരിക്കും..

ഒരു സ്ത്രീ ഭര്‍ത്താവിനെ വാങ്ങാന്‍ വന്നു.

ഒന്നാം നിലയിലേ ബോര്‍ഡ്: ഇവിടെ ഉള്ള പുരുഷമാര്‍ക്ക് ജോലി ഉണ്ട്..
അവള്‍ അടുത്ത നിലയിലേക്ക് കയറി.

രണ്ടാം നിലയിലെ ബോര്‍ഡ് : ഇവിടെ ഉള്ള പുരുഷമാര്‍ക്ക് ജോലി ഉണ്ട്..കുട്ടികളെ സ്നേഹപൂര്‍വ്വം പരിപാലിക്കുന്നവര്‍ ആണ്..
അവള്‍ അടുത്ത നിലയിലേക്ക് കയറി.

മൂന്നാം നിലയിലെ ബോര്‍ഡ് : ഇവിടെ ഉള്ള പുരുഷമാര്‍ക്ക് ജോലി ഉണ്ട്..കുട്ടികളെ സ്നേഹപൂര്‍വ്വം പരിപാലിക്കുന്നവര്‍ ആണ്..നല്ല സുന്ദരന്മാരും ആണ്..
കൊള്ളാമല്ലോ.. അവള്‍ ചിന്തിച്ചു.. പക്ഷെ അടുത്ത നിലയിലേക്ക് കയറി..

നാലാം നിലയിലെ ബോര്‍ഡ് : ഇവിടെ ഉള്ള പുരുഷമാര്‍ക്ക് ജോലി ഉണ്ട്..കുട്ടികളെ സ്നേഹപൂര്‍വ്വം പരിപാലിക്കുന്നവര്‍ ആണ്..നല്ല സുന്ദരന്മാര്‍ ആണ്..വീട്ടുജോലിയിലും സഹായിക്കും.
എന്റെ ദൈവമേ ഇങ്ങനെ ആരെങ്കിലും ഉണ്ടാവുമോ.. അവളുടെ ചിന്ത.. എന്നാലും അവള്‍ അടുത്ത നിലയിലേക്ക് കയറി..

അഞ്ചാം നിലയിലെ ബോര്‍ഡ് : ഇവിടെ ഉള്ള പുരുഷമാര്‍ക്ക് ജോലി ഉണ്ട്..കുട്ടികളെ സ്നേഹപൂര്‍വ്വം പരിപാലിക്കുന്നവര്‍ ആണ്..നല്ല സുന്ദരന്മാര്‍ ആണ്..വീട്ടുജോലിയില്‍ സഹായിക്കും, അതോടൊപ്പം വളരെ റൊമാന്റിക്‌ നേച്ചര്‍ ഉള്ളവരും ആണ്..
അവള്‍ക്കു ആ ഫ്ലോറിലേക്ക് കയറാന്‍ ഒരു പ്രലോഭനം വന്നു.. എന്നാലും പക്ഷെ വീണ്ടും അടുത്ത നിലയിലേക്ക് പോയി..

ആറാം നിലയിലെ ബോര്‍ഡ്: നിങ്ങള്‍ ഇവിടുത്തെ 31,456,012 ആം നമ്പര്‍ വിസിറ്റര്‍ ആണ്. ഈ ഫ്ലോറില്‍ പുരുഷന്മാര്‍ ആരും ഇല്ല.. പക്ഷെ ഈ ഫ്ലോര്‍ ഇവിടെ ഉള്ളതിന്റെ ഉദ്ദേശം സ്ത്രീകളെ ഒരിക്കലും തൃപ്തിപ്പെടുത്താന്‍ സാധിക്കില്ല എന്നത് തെളിയിക്കാന്‍ വേണ്ടി മാത്രം ആണ്..

ഭര്‍ത്താക്കന്മാരെ വില്‍ക്കുന്ന ഈ കടയില്‍ ഷോപ്പിംഗ്‌ നടത്തിയതിനു നന്ദി.. tongue emoticon tongue emoticon

(തുടര്‍ന്നും വായിക്കുക)

ഇതേ കടക്കാരന്‍ തൊട്ടടുത്തു പുതിയ ഭാര്യമാരെ വില്‍ക്കുന്ന മറ്റൊരു കടയും നടത്തുന്നുണ്ടായിരുന്നു..

ഒന്നാം നിലയിലെ ബോര്‍ഡ്: ഇവിടെ ഭര്‍ത്താക്കന്മാര്‍ പറയുന്നത് ക്ഷമയോട് കേള്‍ക്കുന്ന ഭാര്യമാരെ ലഭിക്കും..

--

--

--

--

--

രണ്ടും, മൂന്നും, നാലും, അഞ്ചും, ആറും നിലകളിലേക്ക് ഇന്ന് വരെ ഒറ്റ പുരുഷനും കയറിയിട്ടില്ല..

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Wednesday, 4 November 2015

രാവിലെ 🙏സ്ഥാനാര്‍ഥി മുറ്റത്ത് വന്നു ഒന്നും 😶മിണ്ടാതെ മുഖത്തേക്ക് ദയനീയമായി😫 നോക്കി നിന്നിട്ട് തിരിച്ചു പോയി🚶..
നിശബ്ദ🙊പ്രചാരണമാണത്രേ..

പോളിംഗ് ബൂത്തിൽ

കണ്ണൂരിലെ ഒരു പോളിംഗ് ബൂത്തിൽ രാവിലെ ഒൻപതു മണിക്ക് ഒരു പയ്യൻ ഓടിക്കിതച്ചെത്തി ! വാതിൽക്കൽ നിന്ന പോലീസുകാരൻ അവനെ തടഞ്ഞു : ''എങ്ങോട്ടാ ? ''
അവൻ പറഞ്ഞു : ''അച്ഛനെ ഒന്ന് കാണാൻ വന്നതാ''
പോലീസുകാരൻ ചോദിച്ചു . ''മോന്റെ അച്ഛൻ പോളിംഗ് ഓഫിസറാണോ ?''
''അല്ല. അച്ഛൻ രണ്ടു വർഷം മുൻപ് മരിച്ചുപോയി''
''മരിച്ചുപോയ അച്ഛനെ ഇവിടെങ്ങനാ കാണുക?''
''അച്ഛൻ രാവിലെ വന്ന് വോട്ടു ചെയ്തെന്ന് അറിഞ്ഞു !പോയില്ലെങ്കിൽ ഒന്ന് കാണാല്ലോന്നു കരുതി വന്നതാ ''😜😜😜😜😜

.visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Friday, 30 October 2015

കൊളളിയാൻ....


●●●●●●●●●●●●●

പ്രിയപ്പെട്ട ഡോക്ടര്‍ ........

ഈ കഴിഞ്ഞ ദിവസം എനിക്കുണ്ടായ ഒരു വിചിത്രമായ അനുഭവത്തെക്കുറിച്ച് വിശദമായി അറിയാനാണ് ഞാൻ ഈ കുറിപ്പെഴുതുന്നത്. ....

പാതിരാത്രി ......... അപരിചിതമായ ഒരു ഹൈവെയിലൂടെ ഒറ്റയ്ക്ക് കാറോടിച്ച് വരുകയായിരുന്നു ഞാന്‍. വിജനമായ ആ പരിസരം ഞാന്‍ ഒന്ന് വീക്ഷിച്ചു......

ഭീകരതയോടെ റോഡിലേക്ക് തള്ളി നില്‍ക്കുന്ന കാട്ടുചെടികള്‍ .......  ഭയപെടുത്തുന്ന കനത്തഇരുട്ട്........ അന്തരീക്ഷത്തില്‍ പന്തലിച്ചുനില്‍ക്കുന്ന നിശബ്ദത!!.....

പെട്ടെന്ന് എന്റെ വണ്ടിയുടെ മുന്‍പിലായി വേഗത്തിൽ സഞ്ചരിച്ചിരുന്ന ആ കാര്‍ അപ്രതീക്ഷിതമായി ബ്രേക്ക് ചവിട്ടി നിര്‍ത്തി. ഒന്ന് അമ്പരന്നെങ്കിലും ഞാന്‍ എന്റെ വണ്ടി വെട്ടിച്ചെടുത്ത്  വേഗത്തിൽ മുന്നോട്ട് പോയി. പെട്ടെന്ന് ആകാശത്ത് നിന്ന് അതിശക്തമായ ഒരു കൊള്ളിയാന്‍ മിന്നി. റിയര്‍ വ്യൂ മിററിലേക്ക് നോക്കിയ ഞാന്‍ കണ്ടത് എന്റെ പിറകിലായി വന്ന ഒരു ജീപ്പും എന്തോ കണ്ട് അവിടെ നിര്‍ത്തിയിടുന്നതാണ് ....

പിന്നെ അവിടെ നിന്ന് എങ്ങനെ വണ്ടിയോടിച്ച് രക്ഷപെട്ടു എന്ന് എനിക്ക് തന്നെ അറിയില്ല.
എന്തായിരിക്കും ഡോക്ടര്‍ അവിടെ സംഭവിച്ചിട്ടുണ്ടാവുക ? എന്തിനായിരിക്കും അവര്‍ വണ്ടി നിര്‍ത്തിയത്? ഞാന്‍ കാണാത്ത എന്തായിരിക്കും അവര്‍ കണ്ടിട്ടുണ്ടാവുക? ഇതെഴുതുമ്പോഴും എന്റെ ഞെട്ടല്‍ മാറിയിട്ടില്ല.

                             ഗിരീഷ്


പ്രിയപ്പെട്ട ഗിരീഷ്‌........

ആദ്യമേ തന്നെ പറയട്ടെ......താങ്കളുടെ ഈ വിചിത്ര അനുഭവത്തെകുറിച്ചുള്ള ഈ കുറിപ്പ് അത്യന്തം ആകാംഷയോടെയാണ് ഞാന്‍ വായിച്ച് അവസാനിപ്പിച്ചത്. ഇത് തീര്‍ത്തും ഒറ്റപെട്ട ഒരു സംഭവമല്ല.

കേരളത്തില്‍ തന്നെ പല സ്ഥലത്തും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഞങ്ങള്‍ ശാസ്ത്രലോകം ഇതിനെ   'ട്രാഫിക് സിഗ്നല്‍ വയലേഷന്‍'  എന്നാണു വിളിക്കാറ്. ഇതില്‍ പേടിക്കാനായി ഒന്നുമില്ല. അതിനാല്‍ ഗിരീഷിന് ഞെട്ടലില്‍ നിന്നും വിമുക്തമാകാവുന്നതാണ്.

എന്നിരുന്നാലും.... ഒരാഴ്ചയ്ക്ക് ശേഷം ഈ അത്ഭുത പ്രതിഭാസത്തിന്റെ തുടര്‍ച്ച എന്നോണം,  ആർ .ടി .ഒ  ഓഫീസില്‍ നിന്ന് ഒരു ലെറ്റര്‍ വീട്ടിലേക്ക് വരുന്നതാണ്. അപ്പോഴത്തെ സൗകര്യം അനുസരിച്ച് ഗിരീഷിന് വേണമെങ്കില്‍ ഒന്നു കൂടെ ഞെട്ടാവുന്നതാണ് .

സ്നേഹത്തോടെ ......

                            ഡോക്ടർ

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

പശു

ഒരിക്കല്‍ ഒരു പശു ഓടി പോകുന്നത് കണ്ടു ആന പശുവിനോട്‌ എന്തിനാണ് ഓടുന്നത് എന്ന് ചോദിച്ചു.
പശു: സര്‍ക്കാര്‍ എല്ലാ പോത്തിനെയും പിടിക്കാന്‍ ഉത്തരവ് ഇറക്കിയിരിക്കുന്നു. അത് കൊണ്ടാണ് ഓടുന്നത്.
ആന: അതിനു നീ എന്തിനാണ് ഓടുന്നത്? നീ പോത്തല്ലല്ലോ, പശുവല്ലേ?
പശു: ഞാന്‍ പശുവാണെന്ന് എനിക്കറിയാം. പക്ഷെ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ ഞാന്‍ പോത്തല്ലെന്നും പശുവാണെന്നും കോടതിയെ ബോധ്യപ്പെടുത്താന്‍ ചുരുങ്ങിയത് ഇരുപതു വര്‍ഷമെടുക്കും.
ഇത് കേട്ടപ്പോള്‍ ആനയും പശുവിന്റെ കൂടെ ഓടാന്‍ തുടങ്ങി
visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Tuesday, 27 October 2015

ബീര്‍ബല്‍

അക്ബര്‍: ഒരു വാചകം ഈ ചുമരില്‍ എഴുതണം, പക്ഷേ ഒരു നിബന്ധനയുമുണ്ട്.
സന്തോഷസമയത്ത്  വായിക്കുമ്പോള്‍ ദു:ഖിക്കണം,ദു:ഖസമയത്ത് വായിക്കുമ്പോള്‍ സന്തോഷിക്കുകയും വേണം. അലപനേരം ആലോചിച്ച്  ബീര്‍ബല്‍ എഴുതി "ഈ സമയവും കടന്നു പോവും" എന്ന്.....!!!!!
visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Sunday, 25 October 2015

മുരിങ്ങയില

കൊളസ്ട്രോള്‍???... കല്ലീവല്ലി !!!!!!....
================================
പ്രിയ സുഹൃത്തുക്കളേ,

കൊളസ്ട്രോളിന്‍റെ പീഡനത്തില്‍ നിന്നും യാതൊരു ഭക്ഷണ നിയന്ത്രണവും മരുന്നുകളും കൂടാതെ നാലോ അഞ്ചോ ദിവസം കൊണ്ടു മുക്തി നേടൂ!!

ആള്‍ കൊണ്ടും അര്‍ത്ഥം കൊണ്ടും ഒരുപക്ഷേ ആരേയും സഹായിക്കാന്‍ ഈ ജന്മത്തില്‍ നമുക്കായെന്നു വരില്ലാ.. പക്ഷേ ഉപകാരപ്രദമായ അറിവുകളും ഉദ്ബോധനങ്ങളും മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്‍കുക എന്നതു വഴി നമുക്കു സഹായിക്കാനായെന്നു വരും..

എവിടെയെങ്കിലും കാണുന്ന ഉപായങ്ങള്‍ അതേപടി ഫോര്‍വേഡ് ആന്‍ഡ്‌ ഷെയര്‍ ചെയ്യുന്നവരോടു ഒരപേക്ഷയുണ്ട്. കൊളസ്ട്രോളിന്റെ പീഡനത്തില്‍ നിന്നും യാതൊരു ഡയറ്റിങ്ങും മരുന്നുകളും കൂടാതെ നാലോ അഞ്ചോ ദിവസം കൊണ്ടു മുക്തിനേടാനുള്ള ഈ ഉപായം മറ്റുള്ളവര്‍ക്കു ഷെയര്‍ ചെയ്യുന്നതിനും മുമ്പായി പ്രസ്തുത അസുഖ ബാധിതര്‍ ആദ്യം സ്വയം പരീക്ഷിച്ചൊന്നു നോക്കണേ. ഇതെനിക്കു പറഞ്ഞു തന്നതു എന്‍റെയൊരു അടുത്ത സുഹൃത്താണ്. ഞാന്‍ അതു പരീക്ഷിച്ചു നോക്കി വിജയവും കണ്ടു. ഞാനിതു ഉപദേശിച്ചു കൊടുത്തവര്‍ക്കും ഫലമുണ്ടായി. പക്ഷേ വളരേ നാളുകളായി ആരുംതന്നെ ഇതു ഷെയര്‍ ചെയ്തതായി കണ്ടില്ല. അതില്‍ ഖേദവുമുണ്ട്.

കാര്യം വെറും ലളിതം.....

ആര്‍ക്കും വേണ്ടാത്തവണ്ണം നമ്മുടെ തൊടികളിലും മറ്റും നില്ക്കുന്ന പാവം മുരിങ്ങാ മരങ്ങള്‍.... ഇവിടെ മുരിങ്ങയാണു താരം!..

മുരിങ്ങയുടെ ഇല ഒന്നോ രണ്ടോ പിടി ഉരിഞ്ഞെടുത്തു അത്താഴത്തിനു (രാത്രി ഭക്ഷണം) ചോറു കഴിക്കാന്‍ ഉപയോഗിക്കുന്ന ഒരു സ്റ്റീല്‍ പ്ലേറ്റില്‍ (കിണ്ണം) നിരത്തുക. അതിനു മുകളില്‍ നല്ല ചൂടുള്ള ചോറ് (തിളപ്പിച്ചൂറ്റിയ നേരത്തുള്ള ചൂടില്‍) വിളമ്പുക. ആ ചോറ് ചൂടാറിയ ശേഷം സാധാരണ കഴിക്കുംവിധം കഴിക്കുക. ചോറു കഴിക്കാന്‍ പച്ചക്കറിയോ ഇറച്ചിയോ മീനോ മുട്ടയോ എന്തു വേണമെങ്കിലും ഉപയോഗിക്കാം. ഇങ്ങനെ നാലോ അഞ്ചോ ദിവസത്തെ അത്താഴം കഴിക്കുക (രാത്രി ഭക്ഷണം മാത്രം). അഞ്ചു ദിവസത്തില്‍ കൂടുതല്‍ ഇതുപോലെ കഴിക്കാനും പാടില്ല. പിന്നീട് ഏതെങ്കിലും ലാബില്‍പ്പോയി നിങ്ങളുടെ ശരീരത്തിലെ കൊളസ്ട്രോളിന്‍റെ അളവ് പരിശോധിക്കുക. റിസള്‍ട്ട് കണ്ടു നിങ്ങള്‍ അറിയാതെ തലയില്‍ കൈവച്ചു പോകും! അതു നോര്‍മല്‍ ലെവലിലേക്കു വന്നിരിക്കും!! (ഈ പരിപാടി ചെയ്യുന്നതിനും മുമ്പായി നിങ്ങളുടെ ശരീരത്തിലെ കൊളസ്ട്രോള്‍ ലെവല്‍ പരിശോധിച്ചു വയ്ക്കുന്നതു ഉചിതമാവും)

ഈ പ്രക്രിയ രണ്ടു മാസത്തിലൊരിക്കല്‍ മാത്രം ചെയ്യുക. കൊളസ്ട്രോള്‍ കുറയുമല്ലോ എന്നോര്‍ത്തു പരമാവധി അഞ്ചു ദിവസം എന്ന പരിധി പാലിക്കാതെ നിരന്തരമായി ആരും ഇതു തുടരാന്‍ ശ്രമിക്കരുത്. ജീവസന്ധാരണത്തിന് ശരീരത്തിനു ആവശ്യമായ കൊളസ്ട്രോളും കൂടി നഷ്ടപ്പെടുത്തി, വെളുക്കാന്‍ തേച്ചതു പാണ്ടായ അവസ്ഥ ആരും വരുത്തരുത് എന്നപേക്ഷിക്കുന്നു.

മലയാളിയുടെ അറിവില്‍ മുരിങ്ങയില നിരുപദ്രവകാരിയും പൊതുവേ പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാക്കാത്ത ഒരു കറിയിലയാണ്. അതുകൊണ്ടു തന്നെ ഈ പരീക്ഷണത്തില്‍ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാവാന്‍ സാദ്ധ്യതയില്ല. ഇനി എന്തെങ്കിലും പാര്‍ശ്വഫലം ഇതുപയോഗിക്കുന്ന ആര്‍ക്കെങ്കിലും അവരുടെ ശരീരപ്രകൃതം കൊണ്ടു ഉണ്ടാവുകയാണെങ്കില്‍ ലേഖകന്‍ ഒരു കാരണവശാലും ഉത്തരവാദിയല്ലാ എന്നും ബോധിപ്പിക്കുന്നു. ഇങ്ങനെ കൊളസ്ട്രോള്‍ കുറഞ്ഞവര്‍ പത്തു ദിവസം കഴിഞ്ഞു വീണ്ടും ബ്ലഡ്‌ പരിശോധിച്ചു കൊളസ്ട്രോള്‍ ലെവല്‍ നിയന്ത്രണത്തിലാണ് എന്നുറപ്പു വരുത്തുകയും ചെയ്യുക. (ഒരു ഉറപ്പിനായി ആദ്യ തവണ മാത്രം... ).

നമ്മുടെ ശരീരരക്ഷയ്ക്കായുള്ള സകലതും നമ്മുടെ കണ്‍വെട്ടത്തുതന്നേ ദൈവം സൃഷ്ടിച്ചു വച്ചിട്ടുണ്ട് എന്നതിനൊരു തെളിവ്!! മുരിങ്ങയില കീ... ജയ്‌!

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

ആൽബർട്ട് ഐന്സ്റ്റീൻ. "

എല്ലാം അറിയാം എന്നെ ആർക്കും
തോൽപ്പിക്കാൻ പറ്റില്ല എന്ന് വിചാരിച്ചു നടന്ന
ഒരു വലിയ മനുഷ്യന് ഉണ്ടായിരുന്നു. .. ഒരു ദിവസം
അദ്ദേഹം തന്റെ കാറിൽ ഒരു യാത്ര പോയി
പെട്ടെന്ന് വഴിയില് വെച്ച് തന്റെ കാറിന്റെ വീൽ
പഞ്ചറായി.. ഡിക്കിയിൽ നിന്നും സ്റ്റെപ്പിനി
എടുത്തു കൊണ്ട് വന്ന ശേഷം അദ്ദേഹം പഞ്ചറായ
വീലിന്റെ നെട്ടുകൾ അഴിച്ചു വെച്ചു. . ഒരു ഓടയുടെ
അടുത്താണ് വെച്ചത്.. നെട്ടുകൾ ഉരുണ്ട് ഓടയിൽ പോയി.
. അദ്ദേഹം, ഇനി എന്ത് ചെയ്യും എന്ന് ചിന്തിച്ച്
ഇരിപ്പായി. . എല്ലാം അറിയുന്ന മനുഷ്യന് ഇനി നാല്
നെട്ടുകൾ വേണം കാറിൽ വീൽ പിടിപ്പിക്കാൻ..
ഓടയിൽ വീണത് എടുക്കാനും പറ്റില്ല. . വലിയ
കുഴിയാണ് ... പുതിയ നാല് നെട്ടു വാങ്ങാന് ഒരുപാട് ദൂരം
യാത്ര ചെയ്യണം. . അവസാനം ഒന്നും നടപ്പില്ല എന്ന്
കണ്ടപ്പോ അദ്ദേഹം നടന്നു പോയി നെട്ടു വാങ്ങാന്
തീരുമാനിച്ചു. . ആ സമയത്ത് ഒരു കൊച്ചു കുട്ടി വന്നു
ചോദിച്ചു. .. എന്താണ് പറ്റിയതെന്ന്.. അവന് തന്നെ
സഹായിക്കാൻ പറ്റില്ല. .. പിന്നെ അവന് തന്റെ
അത്രയും അറിവില്ല. . അതു കൊണ്ട് തന്നെ അദ്ദേഹം
അവന് നേരെ ഒന്ന് പുഞ്ചിരിച്ചു...
മറുപടി കിട്ടാതെ വന്നപ്പോ കുട്ടി ഒന്ന് കൂടി ചോദ്യം
ആവർത്തിച്ചു.. അദ്ദേഹം കാര്യം അവനോടു പറഞ്ഞു. .
ഒരു നിമിഷം പോലും ചിന്തിക്കാതെ കുട്ടി പറഞ്ഞു.
..ബാക്കി ഉള്ള മൂന്നു വീലുകളിൽ നിന്നും ഓരോ
നെട്ടുവീതം അഴിച്ചെടുത്തു ഈ വീൽ പിടിപ്പിക്കുക..
എന്നിട്ട് വണ്ടി ഓടിച്ചു കൊണ്ട് പോയി പുതിയ നാല്
നെട്ടുകൾ വാങ്ങി എല്ലാ വീലിലും ഓരോന്ന് വീതം
ചേര്ത്ത് നാലെന്ന ക്രമത്തിൽ ആക്കുക, ,,
അദ്ദേഹം ആദ്യം ചെയ്തത് അവനെ കെട്ടി
പിടിക്കുകയായിരുന്നു..
കാരണം നമ്മുടെ അറിവുകൾക്ക് ഒരു പരിധിയുണ്ട്..
നടക്കില്ല എന്ന് നമ്മള് വിചാരിക്കുന്ന പലതും
മറ്റുൾളവരുടെ കണ്ണില് അങ്ങനെ ആയിരിക്കില്ല..
ആ കൊച്ചു കുട്ടിയാണ് പിന്നീട് ലോകം മുഴുവന്
അറിയപ്പെട്ട "ആൽബർട്ട് ഐന്സ്റ്റീൻ. "

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Saturday, 24 October 2015

ഹനുമാന്‍

മൂന്നു പേര്‍ വലിയ തര്‍ക്കത്തില്‍.

ഒരു പാക്കിസ്ഥാനി, പഞ്ചാബി പിന്നെ ഒരു മലയാളിയും.

വിഷയം " ഹനുമാന്‍ ഏതു നാട്ടുകാരനാണ്" എന്നതാണ്.

ആദ്യം പാക്കിസ്ഥാനി പറഞ്ഞു :- ഹുനുമാന്‍ ഞങ്ങളുടെ നാട്ടുകാരനാണ്.

അതായത് ഞങ്ങളുടെ നാട്ടില്‍ റഹുമാന്‍, സുലൈമാന്‍ അത് പോലെ ഹനുമാനും.

പഞ്ചാബി തര്‍ക്കിച്ചു :- ഇല്ല ഹനുമാന്‍ പഞ്ചാബിയായി രുന്നു.

ഞങ്ങള്‍ സര്‍ദാര്‍ മാരെപ്പോലെ ആദ്ദേഹം ബല വാനായിരുന്നു.

മാത്രമല്ല ഞങ്ങളുടെ നാട്ടിലെ ഗുരുച്ചരന്‍ മാന്‍ , സിമ്രാന്‍ജിത് മാന്‍ എന്നത് പോലെയാണ് ഹനുമാന്‍.

മലയാളി പറഞ്ഞു :- നിങ്ങള്‍ രണ്ടാളും തെറ്റാണ്.

ഹനുമാന്‍ ഒരു പക്കാ മലയാളിയായിരുന്നു.

കാരണം പറയാം..

അതായത് വല്ലവന്‍റെയും ഭാര്യക്ക് വേണ്ടി സ്വന്തം വാലില്‍ തീ കൊളുത്തി മൂന്നാമാതൊരുത്തന്‍റെ വീട് കത്തിക്കുന്ന പണി ഒരു മലയാളിയല്ലാതെ മറ്റാരും ചെയ്യില്ല

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

Friday, 23 October 2015

ലോകാ സമസ്താ സുഖിനോ ഭവന്തു

108 ഉപനിഷത്തുകള്‍

01 ഈശാവാസ്യോപനിഷത്ത് ശുക്ല യജുർവേദീയം ദശോപനിഷത്ത്‌
02 കേനോപനിഷത്ത് സാമവേദീയം ദശോപനിഷത്ത്‌
03 കഠോപനിഷത്ത് കൃഷ്ണ യജുർവേദീയം ദശോപനിഷത്ത്‌
04 പ്രശ്നോപനിഷത്ത് അഥർവ്വവേദീയം ദശോപനിഷത്ത്‌
05 മുണ്ഡകോപനിഷത്ത് അഥർവ്വവേദീയം ദശോപനിഷത്ത്‌
06 മാണ്ഡൂക്യോപനിഷത്ത് അഥർവ്വവേദീയം ദശോപനിഷത്ത്‌
07 തൈത്തിരീയോപനിഷത്ത് കൃഷ്ണ യജുർവേദീയം ദശോപനിഷത്ത്‌
08 ഐതരേയോപനിഷത്ത് ഋഗ്വേദീയം ദശോപനിഷത്ത്‌
09 ഛാന്ദോഗ്യോപനിഷത്ത് സാമവേദീയം ദശോപനിഷത്ത്‌
10 ബൃഹദാരണ്യകോപനിഷത്ത് ശുക്ല യജുർവേദീയം ദശോപനിഷത്ത്‌
11 ബ്രഹ്മബിന്ദൂപനിഷദ് കൃഷ്ണ യജുർവേദീയം സന്ന്യാസ ഉപനിഷദ്
12 കൈവല്യോപനിഷദ് കൃഷ്ണ യജുർവേദീയം ശൈവ ഉപനിഷദ്
13 ജാബാല്യുപനിഷദ് ശുക്ല യജുർവേദീയം സന്ന്യാസ ഉപനിഷദ്
14 ശ്വേതാശ്വതരോപനിഷദ് കൃഷ്ണ യജുർവേദീയം സാമാന്യ ഉപനിഷദ്
15 ഹംസോപനിഷദ്
(മൂലവും മലയാള പരിഭാഷയും) ശുക്ല യജുർവേദീയം യോഗ ഉപനിഷദ്
16 ആരുണീയകോപനിഷദ് സാമവേദീയം സന്ന്യാസ ഉപനിഷദ്
17 ഗർഭോപനിഷദ് കൃഷ്ണ യജുർവേദീയം സാമാന്യ ഉപനിഷദ്
18 നാരായണോപനിഷദ്
കൃഷ്ണ യജുർവേദീയം   വൈഷ്ണവ ഉപനിഷദ്
19 പരമഹംസ ശുക്ല യജുർവേദീയം സന്ന്യാസ ഉപനിഷദ്
20 അമൃതബിന്ദു കൃഷ്ണ യജുർവേദീയം യോഗ ഉപനിഷദ്
21 അമൃതനാദോപനിഷദ്
(മൂലവും മലയാള പരിഭാഷയും)
കൃഷ്ണ യജുർവേദീയം   യോഗ ഉപനിഷദ്
22 അഥർവശിരോപനിഷദ് അഥർവ്വവേദീയം ശൈവ ഉപനിഷദ്
23 അഥർവശിഖോപനിഷദ് അഥർവ്വവേദീയം ശൈവ ഉപനിഷദ്
24 മൈത്രായണ്യുപനിഷദ് സാമവേദീയം സാമാന്യ ഉപനിഷദ്
25 കൗഷീതകിബ്രാഹ്മണോപനിഷദ് ഋഗ്വേദീയം സാമാന്യ ഉപനിഷദ്
26 ബൃഹജ്ജാബാലോപനിഷദ് അഥർവ്വവേദീയം ശൈവഉപനിഷദ്
27 നൃസിംഹതാപിന്യുപനിഷദ്
അഥർവ്വവേദീയം വൈഷ്ണവ ഉപനിഷദ്
28 കാലാഗ്നിരുദ്രോപനിഷദ് കൃഷ്ണ യജുർവേദീയം ശൈവ ഉപനിഷദ്
29 മൈത്രേയ്യുപനിഷദ് സാമവേദീയം സന്ന്യാസ ഉപനിഷദ്
30 സുബാലോപനിഷദ് ശുക്ല യജുർവേദീയം സാമാന്യ ഉപനിഷദ്
31 ക്ഷുരികോപനിഷദ്
(മൂലവും മലയാള പരിഭാഷയും) കൃഷ്ണ യജുർവേദീയം യോഗ ഉപനിഷദ്
32 മാന്ത്രികോപനിഷദ് ശുക്ല യജുർവേദീയം സാമാന്യ ഉപനിഷദ്
33 സർവ്വസാരോപനിഷദ് കൃഷ്ണ യജുർവേദീയം സാമാന്യ ഉപനിഷദ്
34 നിരാലംബോപനിഷദ് ശുക്ല യജുർവേദീയം സാമാന്യ ഉപനിഷദ്
35 ശുകരഹസ്യോപനിഷദ് കൃഷ്ണ യജുർവേദീയം സാമാന്യ ഉപനിഷദ്
36 വജ്രസൂചികാ ഉപനിഷദ് സാമവേദീയം സാമാന്യ ഉപനിഷദ്
37 തേജോബിന്ദൂപനിഷദ് കൃഷ്ണ യജുർവേദീയം സന്ന്യാസ ഉപനിഷദ്
38 നാദബിന്ദൂപനിഷദ്
(മൂലവും മലയാള പരിഭാഷയും) ഋഗ്വേദീയം യോഗ ഉപനിഷദ്
39 ധ്യാനബിന്ദൂപനിഷദ്
(മൂലവും മലയാള പരിഭാഷയും)
കൃഷ്ണ യജുർവേദീയം യോഗ ഉപനിഷദ്
40 ബ്രഹ്മവിദ്യോപനിഷദ് കൃഷ്ണ യജുർവേദീയം യോഗ ഉപനിഷദ്
41 യോഗതത്ത്വോപനിഷദ് കൃഷ്ണ യജുർവേദീയം യോഗ ഉപനിഷദ്
42 ആത്മബോധോപനിഷദ് ഋഗ്വേദീയം സാമാന്യ ഉപനിഷദ്
43 നാരദപരിവ്രാജകോപനിഷദ് അഥർവ്വവേദീയം സന്ന്യാസ ഉപനിഷദ്
44 ത്രിശിഖിബ്രാഹ്മണോപനിഷദ് ശുക്ല യജുർവേദീയം യോഗ ഉപനിഷദ്
45 സീതോപനിഷദ് അഥർവ്വവേദീയം ശാക്തേയ ഉപനിഷദ്
46 യോഗചൂഡാമണ്യുപനിഷദ് സാമവേദീയം യോഗ ഉപനിഷദ്
47 നിർവാണോപനിഷദ് ഋഗ്വേദീയം സന്ന്യാസ ഉപനിഷദ്
48 മണ്ഡലബ്രാഹ്മണോപനിഷദ് ശുക്ല യജുർവേദീയം യോഗ ഉപനിഷദ്
49 ദക്ഷിണാമൂർത്യുപനിഷദ് കൃഷ്ണ യജുർവേദീയം ശൈവ ഉപനിഷദ്
50 ശരഭോപനിഷദ് അഥർവ്വവേദീയം ശൈവ ഉപനിഷദ്
51 ത്രിപാദ്വിഭൂതിമഹാനാരായണോപനിഷദ് കൃഷ്ണ യജുർവേദീയം സാമാന്യ ഉപനിഷദ് 
52 മഹാനാരായണോപനിഷദ് അഥർവ്വവേദീയം വൈഷ്ണവ ഉപനിഷദ്
53 അദ്വയതാരകൊപനിഷത്ത് ശുക്ല യജുർവേദീയം സന്ന്യാസ ഉപനിഷദ്
54   രാമരഹസ്യോപനിഷദ് അഥർവ്വവേദീയം വൈഷ്ണവ ഉപനിഷദ്
55 രാമതാപിന്യുപനിഷദ് അഥർവ്വവേദീയം വൈഷ്ണവ ഉപനിഷദ്
56 വാസുദേവോപനിഷദ് സാമവേദീയം വൈഷ്ണവ ഉപനിഷദ്
57 മുദ്ഗലോപനിഷദ് ഋഗ്വേദീയം സാമാന്യ ഉപനിഷദ്
58 ശാണ്ഡില്യോപനിഷദ് അഥർവ്വവേദീയം യോഗ ഉപനിഷദ്
59 പൈംഗലോപനിഷദ് ശുക്ല യജുർവേദീയം സാമാന്യ ഉപനിഷദ്
60 ഭിക്ഷുകോപനിഷദ് ശുക്ല യജുർവേദീയം സന്ന്യാസ ഉപനിഷദ്
61 മഹോപനിഷദ് സാമവേദീയം സാമാന്യ ഉപനിഷദ്
62 ശാരീരകോപനിഷദ് കൃഷ്ണ യജുർവേദീയം സാമാന്യ ഉപനിഷദ്
63   യോഗശിഖോപനിഷദ് കൃഷ്ണ യജുർവേദീയം യോഗ ഉപനിഷദ്
64 തുരീയാതീതോപനിഷദ് ശുക്ല യജുർവേദീയം സന്ന്യാസ ഉപനിഷദ്
65 സംന്യാസോപനിഷദ് സാമവേദീയം സന്ന്യാസ ഉപനിഷദ്
66 പരമഹംസപരിവ്രാജകോപനിഷദ് അഥർവ്വവേദീയം സന്ന്യാസ ഉപനിഷദ്
67 അക്ഷമാലികോപനിഷദ് ഋഗ്വേദീയം ശൈവ ഉപനിഷദ്
68 അവ്യക്തോപനിഷദ് സാമവേദീയം വൈഷ്ണവ ഉപനിഷദ്
69 ഏകാക്ഷരോപനിഷദ് കൃഷ്ണ യജുർവേദീയം സാമാന്യ ഉപനിഷദ്
70 അന്നപൂർണോപനിഷദ് അഥർവ്വവേദീയം ശാക്തേയ ഉപനിഷദ്
71 സൂര്യോപനിഷദ് അഥർവ്വവേദീയം സാമാന്യ ഉപനിഷദ്
72 അക്ഷ്യുപനിഷദ് കൃഷ്ണ യജുർവേദീയം സാമാന്യ ഉപനിഷദ്
73 അന്നപൂർണോപനിഷദ് ശുക്ല യജുർവേദം സാമാന്യ ഉപനിഷദ്
74 കുണ്ഡികോപനിഷദ് സാമവേദീയം സന്ന്യാസ ഉപനിഷദ്
75 സാവിത്ര്യുപനിഷദ് സാമവേദീയം സാമാന്യ ഉപനിഷദ്
76 ആത്മോപനിഷദ് അഥർവ്വവേദീയം സാമാന്യ ഉപനിഷദ്
77 പാശുപതബ്രഹ്മോപനിഷദ് അഥർവ്വവേദീയം യോഗ ഉപനിഷദ്
78 പരബ്രഹ്മോപനിഷദ് അഥർവ്വവേദീയം സന്ന്യാസ ഉപനിഷദ്
79 അവധൂതോപനിഷദ് കൃഷ്ണ യജുർവേദീയം സന്ന്യാസ ഉപനിഷദ്
80 ത്രിപുരാതാപിന്യുപനിഷദ് അഥർവ്വവേദീയം ശാക്തേയ ഉപനിഷദ്
81 ദേവീ ഉപനിഷദ് അഥർവ്വവേദീയം ശാക്തേയ ഉപനിഷദ്
82 ത്രിപുരോപനിഷദ് ഋഗ്വേദീയം ശാക്തേയ ഉപനിഷദ്
83 കഠരുദ്രോപനിഷദ് കൃഷ്ണ യജുർവേദീയം സന്ന്യാസ ഉപനിഷദ്
84 ഭാവോപനിഷദ് അഥർവ്വവേദീയം ശാക്തേയ ഉപനിഷദ്
85 രുദ്രഹൃദയോപനിഷദ് കൃഷ്ണ യജുർവേദീയം ശൈവ ഉപനിഷദ്
86 യോഗകുണ്ഡല്യുപനിഷദ് കൃഷ്ണ യജുർവേദീയം യോഗ ഉപനിഷദ്
87 ഭസ്മജാബാലോപനിഷദ് അഥർവ്വവേദീയം ശൈവ ഉപനിഷദ്
88 രുദ്രാക്ഷജാബാലോപനിഷദ് (മലയാളം) സാമവേദീയം ശൈവ ഉപനിഷദ്
89 ഗണപത്യുപനിഷദ് അഥർവ്വവേദീയം ശൈവ ഉപനിഷദ്
90 ദർശനോപനിഷദ് സാമവേദീയം യോഗ ഉപനിഷദ്
91 താരസാരോപനിഷദ് ശുക്ല യജുർവേദീയം വൈഷ്ണവ ഉപനിഷദ്
92 മഹാവാക്യോപനിഷദ് അഥർവ്വവേദീയം യോഗ ഉപനിഷദ്
93 പഞ്ചബ്രഹ്മോപനിഷദ് കൃഷ്ണ യജുർവേദീയം ശൈവ ഉപനിഷദ്
94 പ്രാണാഗ്നിഹോത്രോപനിഷദ് കൃഷ്ണ യജുർവേദീയം സാമാന്യ ഉപനിഷദ്
95 ഗോപാലതാപിന്യുപനിഷദ് അഥർവ്വവേദീയം വൈഷ്ണവ ഉപനിഷദ്
96 കൃഷ്ണോപനിഷദ് അഥർവ്വവേദീയം വൈഷ്ണവ ഉപനിഷദ്
97 യാജ്ഞവൽക്യോപനിഷദ് ശുക്ല യജുർവേദീയം സന്ന്യാസ ഉപനിഷദ്
98 വരാഹോപനിഷദ് കൃഷ്ണ യജുർവേദീയം സന്ന്യാസ ഉപനിഷദ്
99 ശാട്യായനീയോപനിഷദ് ശുക്ല യജുർവേദീയം സന്ന്യാസ ഉപനിഷദ്
100   ഹയഗ്രീവോപനിഷദ് അഥർവ്വവേദീയം വൈഷ്ണവ ഉപനിഷദ്
101 ദത്താത്രേയോപനിഷദ് അഥർവ്വവേദീയം വൈഷ്ണവ ഉപനിഷദ്
102 ഗരുഡോപനിഷദ് അഥർവ്വവേദീയം വൈഷ്ണവ ഉപനിഷദ്
103 കലിസന്തരണോപനിഷദ് കൃഷ്ണ യജുർവേദീയം വൈഷ്ണവ ഉപനിഷദ്
104 ജാബാലോപനിഷദ് സാമവേദദീയം ശൈവ ഉപനിഷദ്
105 സൗഭാഗ്യലക്ഷ്മ്യുപനിഷദ് ഋഗ്വേദീയം ശാക്തേയ ഉപനിഷദ്
106 സരസ്വതീരഹസ്യോപനിഷദ് കൃഷ്ണ യജുർവേദീയം ശാക്തേയ ഉപനിഷദ്
107 ബഹ്വൃച ഉപനിഷദ് ഋഗ്വേദീയം ശാക്തേയ ഉപനിഷദ്
108   മുക്തികോപനിഷദ് ശുക്ല യജുർവേദീയം സാമാന്യ ഉപനിഷദ്

ശാന്തിമന്ത്രങ്ങള്‍

വേദീയമായി ഉപത്തുകളെ അഞ്ചായി തിരിച്ചിരിക്കുന്നു. അവയ്ക്ക് അഞ്ചിനും പ്രത്യേകമായി അഞ്ച് ശാന്തിമന്ത്രങ്ങള്‍ ഉണ്ട്.
ഋഗ്വേദീയം

ഓം
ഓം വാങ്മേ മനസി പ്രതിഷ്ഠിതാ .
മനോ മേ വാചി പ്രതിഷ്ഠിതം .
  ആവിരാവീർമ ഏധി .
വേദസ്യ മാ ആണീസ്ഥഃ .
ശ്രുതം മേ മാ പ്രഹാസീഃ .
അനേനാധീതേനാഹോരാത്രാൻസന്ദധാമി .
ഋതം വദിഷ്യാമി.
സത്യം വദിഷ്യാമി .
തന്മാമവതു .
തദ്വക്താരമവതു .
അവതു മാമവതു വക്താരം ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ..
കൃഷ്ണയജുര്‍വേദീയം

ഓം സഹനാവവതു .
സഹ നൗ ഭുനക്തു .
സഹ വീര്യം കരവാവഹൈ .
തേജസ്വിനാവധീതമസ്തു .
മാ വിദ്വിഷാവഹൈ ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..
ശുക്ലയജുര്‍വേദീയം

ഓം പൂർണമദഃ പൂർണമിദം
പൂർണാത്പൂർണമുദച്യതേ
പൂർണസ്യ പൂർണമാദായ
പൂർണമേവാവശിഷ്യതേ

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
സാമവേദീയം

ഓം
ആപ്യായന്തു മമാംഗാനി വാക്പ്രാണശ്ച്ക്ഷുഃശ്രോത്രമഥോ ബലമിന്ദ്രിയാണി ച സർവാണി |
സർവം ബ്രഹ്മൗപനിഷദം മാഹം ബ്രഹ്മ നിരാകുര്യാം മാ മാ ബ്രഹ്മ
നിരാകരോദനികാരണമസ്ത്വനികാരണം മേഽസ്തു |
തദാത്മനി നിരതേ യ ഉപനിഷത്സു ധർമാസ്തേ
മയി സന്തു തേ മയി സന്തു ||
|| ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ||
അഥര്‍വവേദീയം

ഓം ഭദ്രം കർണേഭിഃ ശ്രുണുയാമ ദേവാ ഭദ്രം പശ്യേമാക്ഷഭിര്യജത്രാഃ |
സ്ഥിരൈരംഗൈസ്തുഷ്ടുവാം ̐സസ്തനൂഭിർവ്യശേമ ദേവഹിതം യദായുഃ |
സ്വസ്തി ന ഇന്ദ്രോ വൃദ്ധശ്രവാഃ സ്വസ്തി നഃ പൂഷാ വിശ്വവേദാഃ |
സ്വസ്തി നസ്താർക്ഷ്യോ അരിഷ്ടനേമിഃ സ്വസ്തി നോ ബൃഹസ്പതിർദധാതു|
|| ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ||

വേദങ്ങൾ(ശ്രുതി)
--------------------
1.ഋഗ്വേദം
2.യജുര്‍വേദം
3.സാമവേദം
4.അഥര്‍വ്വവേദം
ഓരോ വേദങ്ങളേയും മൂന്ന് കാണ്ഡങ്ങളായി വിഭജിച്ചിട്ടുണ്ട്,
-----------------------------------------------------------------
1.കര്‍മ്മകാണ്ഡം
2.ഉപാസനാകാണ്ഡം
3.ജ്ഞാനകാണ്ഡം
ഓരോ വേദങ്ങളേയും നാല് വിഭാഗങ്ങളായും വിഭജിച്ചിട്ടുണ്ട്,
-------------------------------------------------------------------
1.സംഹിത
2.ബ്രാഹ്മണം
3.ആരണ്യകം
4.ഉപനിഷത്
വേദപഠനം സുഗമമാക്കുന്നതിനു വേണ്ടി ആറ് വേദാംഗങ്ങള്‍ ഉണ്ട്,
--------------------------------------------------------------------------
1.ശിക്ഷ
2.കല്പം
3.വ്യാകരണം
4.നിരുക്തം
5.ജ്യോതിഷം
6.ഛന്ദസ്സ്
ഓരോ വേദങ്ങള്‍ക്കും ഉപവേദങ്ങളും ഉണ്ട്,
-------------------------------------------------------
യഥാക്രമം,
1.ആയുര്‍വ്വേദം
2.ധനുര്‍വ്വേദം
3.ഗാന്ധര്‍വ്വവേദം
4.a.ശില്പവേദം,b.അര്‍ത്ഥോപവേദം
ഉപനിഷത്(ശ്രുതി)
-----------------------
ഏകദേശം2000ത്തോളം ഉണ്ടായിരുന്നതായി ഗ്രന്ഥങ്ങള്‍ പറയുന്നു,ഇപ്പോള്‍108എണ്ണം ലഭ്യമാണ്.അവയില്‍ ശങ്കരാചാര്യ സ്വാമികള്‍ ഭാഷ്യം രചിച്ചിട്ടുള്ള10എണ്ണം പ്രധാനപ്പെട്ടതാണ്,അതായത്ദശോപനിഷത്തുക്കള്‍-
--------------------------------------------
1.ഈശാവാസ്യം,
2.കഠം,
3.കേനം,
4.പ്രശ്നം,
5.മുണ്ഡകം,
6.മാണ്ഡൂക്യം,
7.തൈത്തിരീയം,
8.ഐതരേയം,
9.ഛാന്ദോക്യം,
10.ബൃഹദാരണ്യകം
ഷഡ്ദര്‍ശനങ്ങൾ
----------------------
1.സാംഖ്യദര്‍ശനം-കപിലമുനി,
2.യോഗദര്‍ശനം-പതഞ്ജലിമഹര്‍ഷി,
3.ന്യായദര്‍ശനം-ഗൗതമമുനി,
4.വൈശേഷികദര്‍ശനം-കണാദമുനി,
5.ഉത്തരമീമാംസദര്‍ശനം(വേദാന്തദര്‍ശനം)-ബാദരായണമഹര്‍ഷി,
6.പൂര്‍വ്വമീമാംസദര്‍ശനം(മീമാംസദര്‍ശനം)-ജൈമിനിമഹര്‍ഷി
സ്മൃതി(ധര്‍മ്മശാസ്ത്രം)
-----------------------
പ്രധാനപ്പെട്ടവ 20
1.മനുസ്മൃതി
2.യാജ്ഞവലക്യസ്മൃതി
3.വിഷ്ണുസ്മൃതി
4.അത്രിസ്മൃതി
5.ഹാരിതസ്മൃതി
6.ആംഗിരസ്മൃതി
7.യമസ്മൃതി
8.ആപസ്തംബസ്മൃതി
9.വസിഷ്ടസ്മൃതി
10.ദേവലസ്മൃതി
11.സമവര്‍ത്തസ്മൃതി
12.കാത്യായനസ്മൃതി
13.ബൃഹസ്പതിസ്മൃതി
14.പരാശരസ്മൃതി
15.വ്യാസസ്മൃതി
16.ശംഖസ്മൃതി
17.ലിഖിതസ്മൃതി
18.ദക്ഷസ്മൃതി
19.ഗൗതമസ്മൃതി
20.ശാതാപസ്മൃതി
(മനുസ്മൃതി,യാജ്ഞവലക്യസ്മൃതിഇവ വളരെ പ്രധാനപ്പെട്ടവ ആണ്.
പുരാണങ്ങള്‍
-----------------------
അഷ്ടാദശപുരാണങ്ങൾ
---------------------------
1.ബ്രഹ്മപുരാണം
2.വിഷ്ണുപുരാണം
3.ശിവപുരാണം
4.ഭാഗവതപുരാണം
5.പത്മപുരാണം
6.നാരദപുരാണം
7.മാര്‍ക്കണ്ഡയപുരാണം
8.അഗ്നിപുരാണം
9.ഭവിഷ്യപുരാണം
10.ലിംഗപുരാണം
11.വരാഹപുരാണം
12.സ്കന്ദപുരാണം
13.വാമനപുരാണം
14.കൂര്‍മ്മപുരാണം
15.മത്സ്യപുരാണം
16.ഗരുഡപുരാണം
17.ബ്രഹ്മാണ്ഡപുരാണം
18.ബ്രഹ്മവൈവര്‍ത്തകപുരാണം
ഇതിഹാസങ്ങൾ
-------------------
1.രാമായണം
2.മഹാഭാരതം
ഇതിഹാസ-പുരാണങ്ങളെ പഞ്ചമവേദങ്ങള്‍ എന്നും പറയുന്നു.
രാമായണം
--------------
രാമായണത്തിന് ഏഴു കാണ്ഡങ്ങള്‍
1.ബാലകാണ്ഡം
2.അയോദ്ധ്യാകാണ്ഡം
3.ആരണ്യകാണ്ഡം
4.കിഷ്കിന്ധാകാണ്ഡം
5.സുന്ദരകാണ്ഡം
6.യുദ്ധകാണ്ഡം
7.ഉത്തരകാണ്ഡം
മഹാഭാരതം
----------------
മഹാഭാരതത്തിന് 18പര്‍വ്വങ്ങള്‍ഉണ്ട്.
1.ആദിപര്‍വ്വം
2.സഭാപര്‍വ്വം
3.ആരണ്യപര്‍വ്വം
4.വിരാടപര്‍വ്വം
5.ഉദ്യോഗപര്‍വ്വം
6.ഭീഷ്മപര്‍വ്വം
7.ദ്രോണപര്‍വ്വം
8.കർണ്ണപര്‍വ്വം
9.ശല്യപര്‍വ്വം
10.സൗപ്തികപര്‍വ്വം
11.സ്ത്രീപര്‍വ്വം
12.ശാന്തിപര്‍വ്വം
13.അനുശാസനപര്‍വ്വം
14.അശ്വമേധികപര്‍വ്വം
15.ആശ്രമവാസപര്‍വ്വം
16.മുസലപര്‍വ്വം
17.മഹാപ്രസ്ഥാനപര്‍വ്വം
18.സ്വര്‍ഗ്ഗാരോഹണപര്‍വ്വം
ശ്രീമദ് ഭഗവത് ഗീത
-----------------------------
മഹാഭാരതം ഭീഷ്മപര്‍വ്വം 25 മുതല്‍ 45 വരെയുള്ള അദ്ധ്യായങ്ങളാണ്ശ്രീമദ് ഭഗവത് ഗീത 18അദ്ധ്യായങ്ങൾ,700 ശ്ലോകങ്ങൾ.(പല ഗീതാഗ്രന്ഥങ്ങളിലും 701 ശ്ലോകങ്ങൾ കാണാറുണ്ട്. പതിമൂന്നാം അദ്ധ്യായത്തിന്റെ ആരംഭത്തിൽ അർജുനൻ ഉന്നയിക്കുന്ന ഒരു ചോദ്യത്തിന്റെ ('' പ്രകൃതിം പുരുഷം ചൈവ ക്ഷേത്രം ക്ഷേത്രജ്ഞമേവ ച
ഏതദ്വേദിതുമിച്ഛാമി ജ്ഞാനം ജ്ഞേയം ച കേശവ '')രൂപത്തിലുള്ളതും ഗീതയുടെ ശങ്കരഭാഷ്യത്തിൽഉൾ‍പ്പടുത്തിയിട്ടില്ലാത്തതുമായഒരു ശ്ലോകം ഒഴിവാക്കുമ്പോഴാണ് ശ്ലോകങ്ങളുടെ എണ്ണം 700 ആകുന്നത്. അവിടെ അർജുനന്റെ ചോദ്യം ഒഴിവാക്കി, കൃഷ്ണന്റെ ഉത്തരം കൊണ്ടാണ് ശങ്കരഭാഷ്യം തുടങ്ങുന്നത്.)
1.അര്‍ജ്ജുനവിഷാദയോഗം
2.സാംഖ്യയോഗം
3.കര്‍മ്മയോഗം
4.ജ്ഞാനകര്‍മ്മസന്ന്യാസയോഗം
5.കര്‍മ്മസന്ന്യാസയോഗം
6.അദ്ധ്യാത്മയോഗം
7.ജ്ഞാനവിജ്ഞാനയോഗം
8.ക്ഷരാക്ഷരബ്രഹ്മയോഗം
9.രാജവിദ്യാരാജഗുഹ്യയോഗം
10.വിഭൂതിവിസ്താരയോഗം
11.വിശ്വരൂപദര്‍ശനയോഗം
12.ഭക്തിയോഗം
13.ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
14.ഗുണത്രയവിഭാഗയോഗം
15.പുരുഷോത്തമയോഗം
16.ദൈവാസുരസമ്പദ്വിഭാഗയോഗം
17.ശ്രദ്ധാത്രയവിഭാഗയോഗം
18.മോക്ഷസന്ന്യാസയോഗം
1-6വരെയുള്ള അദ്ധ്യായങ്ങളെ കര്‍മ്മയോഗം,7-12ഭക്തിയോഗം,13-18ജ്ഞാനയോഗം എന്നും പറയാറുണ്ട്
ആരാണ് ഹിന്ദു..?
ഭാരത സംസ്കാരത്തില്‍ അഭിമാനം കൊള്ളുന്ന സുഹൃത്തുക്കളെ ഷെയർ ചെയ്യു???
>ലോകത്തിലെ ഏറ്റവും മഹത്തായ ആര്ഷ്‌ ഭാരത സംസ്കാരത്തിന്‍റെ പിന്തുടര്‍ച്ചകാരന്‍ ആയതില്‍ അഭിമാനം കൊള്ളുകയും സനാതന ധര്‍മം അനുവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ഹിന്ദു.
>ഹിന്ദുസ്ഥാനെ മാതൃസ്ഥാനത്ത് കണ്ട് വന്ദിക്കുന്നവന്‍ ഹിന്ദു..
>"ലോകാ സമസ്താ സുഖിനോ ഭവന്തു " എന്ന പ്രാര്‍ഥനയിലൂടെ ലോകത്തിലെ സര്‍വ്വ ചരാചരങ്ങളുടെയും നന്മ കാംക്ഷിക്കുന്നവന്‍ ഹിന്ദു..
>അനേകം ദേവതകളെ ആരാധിക്കുമ്പോഴും ഒരേ ഒരു ഈശ്വര സങ്കല്പം മാത്രം ഉള്ളവന്‍ ഹിന്ദു..
>ഈശ്വരന്‍ എന്നത് സര്‍വ്വ ചരാചരങ്ങളിലും നിറഞ്ഞിരിക്കുന്ന ചൈതന്യം ആയിട്ട് അറിയുന്നവന്‍ ഹിന്ദു..
>മതത്തിന്‍റെ പേരില്‍ ഒരിടത്തും തളയ്ക്കപെടാതെ പരിപൂര്‍ണ ജീവിത സ്വാതന്ത്ര്യം ഉള്ളവന്‍ ഹിന്ദു..
>ഏത് ഇഷ്ട്ട ദേവനെ ആരാധിക്കുമ്പോഴും ഏത് ക്ഷേത്ര ദര്‍ശനം ശീലമാക്കുമ്പോഴും ഇതെല്ലം സര്‍വ്വ ശക്തനായ ജഗധീശ്വരനിലേക്കുള്ള അനേക മാര്‍ഗങ്ങളില്‍ ഒന്ന് മാത്രമെന്ന് അറിയുന്നവന്‍ ഹിന്ദു...
>എന്‍റെ മതവും എന്‍റെ ദൈവവും, നിന്‍റെ മതത്തിനെയും നിന്‍റെ ദൈവതിനെയും കാള്‍ ശ്രെഷ്ട്ടംഎന്നും എന്‍റെ മാര്‍ഗം മാത്രമാണ് ഒരേ ഒരു മാര്‍ഗം എന്നും പഠിപ്പിക്കാത്തവന്‍ ഹിന്ദു...
>കൃഷ്ണനെ പോലെ തന്നെ ക്രിസ്തുവിനെയും നബിയേയും ഉള്‍ക്കൊള്ളുവാന്‍ വിശാല മന്സുള്ളവന്‍ ഹിന്ദു.....
>സ്വരാജ്യത്തിന് വേണ്ടി സ്വജീവന്‍ സമര്‍പ്പിക്കാന്‍ സര്‍വ്വദാ സന്നദ്ധന്‍ ആയവന്‍ ഹിന്ദു...
>ദൈവത്തിനെ ഭയപ്പാടോടെ കാണാതെ പ്രേമ ഭക്തിയോടെ സ്നേഹിക്കുന്നവന്‍ ഹിന്ദു...
>"എനിക്ക് നല്ലത് മാത്രം വരുത്തേണമേ." എന്ന് പ്രാര്‍ത്ഥിക്കാതെ "സുഖവും ദുഖവും ഒരേ പോലെ സ്വീകരിക്കാനുള്ള ശക്തി നല്‍കേണമേ " എന്ന് പ്രാര്‍ത്ഥിക്കുന്നവന­്‍ ഹിന്ദു...
>സ്വര്‍ഗ്ഗവും നരകവും ഈ ഭൂമിയില്‍ തന്നെ ആണെന്നും അത് സ്വകര്‍മഫലം അനുഭവിക്കല്‍ ആണെന്നും അറിയുന്നവന്‍ ഹിന്ദു...
> ഒരു വ്യക്തിയിലോ ഒരു ഗ്രന്ഥതിലോ മാത്രം ഒതുക്കാന്‍ കഴിയാത്ത, അനേകായിരം ഋഷി വര്യന്മാരാലും ലക്ഷകണക്കിന് ശാസ്ത്ര ഗ്രന്ഥങ്ങളാലും അനുഗ്രഹീതമായ സനാതന സംസ്കാരം കൈമുതല്‍ ആയവന്‍ ഹിന്ദു...
>2000 ത്തോളം അടിസ്ഥാന ഗ്രന്ഥങ്ങളും , 10000 ത്തോളം വ്യാഖ്യാനങ്ങളും , 100000 ത്തോളം ഉപാഖ്യാനങ്ങളും ഉള്ള ആര്‍ഷ ഭാരത സംസ്കാരത്തിന്‍റെ ജ്ഞാനസാഗരത്തില്‍ നിന്ന് ഒരു കൈകുമ്പിളില്‍ ജ്ഞാനം എങ്കിലും കോരി എടുക്കാന്‍ ശ്രമിചിട്ടുള്ളവന്‍ ഹിന്ദു...
>സര്‍വ്വ ചരാചരങ്ങളുടെയും നിലനില്‍പ്പിന് ആധാരമായ പ്രകൃതിയെ ഈശ്വരന്‍ ആയി കണ്ട് സ്നേഹിക്കുകയും പക്ഷി മൃഗാതികളെയും വൃക്ഷങ്ങളെയും പരിപാലിക്കുകയും ചെയ്യുന്നവന്‍ ഹിന്ദു..
>ഈശ്വര വിശ്വസി ആയി മാത്രം കഴിയാതെ മനസ്സിനെ ഈശ്വരനിലേക്ക് സ്വയം ഉയര്‍ത്തി, ഈശ്വരനെ അനുഭവിച്ചറിഞ്ഞ് ആ പരമമായ ആനന്ദം നേടാന്‍ ശ്രെമിക്കുന്നവന്‍ ഹിന്ദു...
>"മാനവ സേവ ആണ് മാധവ സേവ" എന്ന തത്വത്തില്‍ ഊന്നി ജാതി മത ഭേദമന്യേ എല്ലാവരെയും സഹായിക്കുമ്പോഴും തിരിച്ചൊന്നും പ്രതീക്ഷിക്കാത്തവന്‍­ ഹിന്ദു...
>മാതാവിന്‍റെയും പിതാവിന്‍റെയും ഗുരുവിന്‍റെയും സ്ഥാനം ഈശ്വരനെക്കള്‍ മഹത്തരമായി കാണുന്നവന്‍ ഹിന്ദു..
>ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ പരമ പവിത്രമായ ഭാരത മാതാവിന്‍റെ മടിത്തട്ടില്‍ ഒരു പുല്‍ക്കൊടി ആയെങ്കിലും പിറക്കാന്‍ കഴിയണമേ എന്ന് പ്രാര്‍ത്ഥിക്കുന്നവന­്‍ ഹിന്ദു...
>ഇപ്രകാരം ഹിന്ദുവിനെ നിര്‍വചിക്കാന്‍ ഒരു കുറിപ്പ് കൊണ്ട് ഒന്നും ആകില്ല എന്ന് മനസിലാക്കികൊണ്ട് ഈ എളിയ ശ്രമം ഇവിടെ നിര്‍ത്തുന്നവന്‍ ഹിന്ദു.............!­!!!!!!!!!!!!
ഇതാണ് ഹിന്ദു.. ഇതാകണം ഹിന്ദു... അല്ലാതെ ഇത്ര മഹത്തരവും ജ്ഞാനസാഗരവുമായ ഹിന്ദു സംസ്കാരത്തിനെ അറിയാതെ കേവലം ഒരു മതം ആയികണ്ട് , അതിലെ ഒരു ഗ്രന്ഥം, ഒരേ ഒരു ഗ്രന്ഥം എങ്കിലും വായിച്ചറിയാന്‍ പോലും കൂട്ടാക്കാതെ അല്ലേല്‍ "മെനക്കെടാന്‍"" വയ്യാതെ" ഒറ്റപെട്ട സംഭവങ്ങളെയും വ്യക്തികളെയും ഉയര്‍ത്തിപ്പിടിച്ചുക­ൊണ്ട് , നിരീശ്വരവാദികളുടെയും­ രാഷ്ട്രീയകച്ചവടകാരുട­െയും കൂട്ടുപിടിച്ച് യഥാര്‍ത്ഥ ഹിന്ദുകള്‍ക്ക്‌ എതിരെയും അതുവഴി തന്‍റെ പൈതൃകത്തിന് എതിരെ തന്നെയും പൊങ്ങച്ചത്തോട് കൂടി വാള്‍ ഓങ്ങുന്ന "ഇന്നത്തെ പരിഷ്കൃത ഹിന്ദു" ആകരുതേ നിങ്ങള്‍... ..,.........
ഓര്‍ക്കുക....ലോകത്തി­ലെ മറ്റെല്ലാ മഹാസംസ്കാരങ്ങളും നശിച്ചു നാമാവശേഷമായിട്ടും ആര്‍ഷ ഭാരത സംസ്കാരം ഇന്നും ലോകത്തിനു മുഴുവന്‍ വഴികാട്ടിയായി , ജ്ഞാനത്തിന്റെ പ്രകാശം നല്‍കി ജ്വലിച്ച് നില്‍ക്കുന്നു - " ലോകാ സമസ്താ സുഖിനോ ഭവന്തു "എന്ന മഹത്തായ മനോഭാവം - ഇന്ന് ലോകജനത വീണ്ടും ഭാരതത്തിന്‍റെ ജ്ഞാനസാഗരത്തിനെ പ്രതീക്ഷയോടു കൂടി ഉറ്റുനോക്കുന്നു...ഓര­ോ ഭാരതീയനും അഭിമാനത്തോടു കൂടി പറയാന്‍ തുടങ്ങിയിരിക്കുന്നു.­...."വരും നാളുകള്‍ ഭാരതത്തിന്‍റെതാണ്

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Saturday, 17 October 2015

വയർ

വയർ കുറക്കാൻ 7 മാർഗങ്ങൾ
👌👌👌👌👌👌👌👌👌👌👌

👆
👆
👆
👆
👆
👆
👆
👆
👆
👆















1:- ചുറ്റി വരിഞ്ഞു വയറിംഗ് ചെയ്യാതിരിക്കുക.
2:- എല്ലാ മുറികളിലും ഒരൊ ബൾബിൽ ഒതുക്കുക.
3:- സ്വിച്ചിനും ഫാനിനും ബൾബിനും ഇടയിലെ അകലം കുറയ്ക്കുക.
4:- വാഷിംഗ്‌ മെഷിൻ , മിക്സി ഒഴിവാക്കി അമ്മികല്ല് ഉപയോകിക്കുക.
5:- TV ഒഴിവാകി പകരം പത്രം വായിച്ചു  ശീലിക്കുക.
6:- ഫ്രിഡ്ജ്‌ ഒഴിവാക്കി, ഫ്രഷ്‌ പച്ചക്കറി , ഫ്രൂട്സ് വാങ്ങി കഴിക്കുക.
7:- കുറിപ്പിൽ എഴുതിയ മൊത്തം വയറു വാങ്ങി വരാതെ പകുതി മാത്രം വാങ്ങുക.
😜😜😜

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

Thursday, 15 October 2015

സഞ്ചാര സ്വാതന്ത്ര്യം

മോനേ അലീ.. ഓടി വാ.. എന്ന ഉമ്മയുടെ നിലവിളി കേട്ടാണ് അയാൾ ഉച്ച മയക്കത്തിൽ നിന്നെണീറ്റത്. ഓടി ച്ചെന്ന് നോക്കുമ്പോൾ അടുക്കളയിൽ തറയിൽ വീണ് കിടക്കുന്ന പൂർണ ഗർഭിണിയായ ഭാര്യയെ മടിയിൽ കിടത്തിയിരിക്കാണ് ഉമ്മ..
"മോനേ വേഗം പോയി വണ്ടി വിളിച്ച് വാ.. പെട്ടെന്ന് ആശുപത്രിയിൽ കൊണ്ട് പോവണം. ഷാഹിനാക്ക് നല്ല വേദനയുണ്ട്."
അയാൾ ഒരു ഷർട്ട് എടുത്തിട്ട് വെപ്രാളപ്പെട്ട് റോഡിലേക്ക് ഓടി. പല വണ്ടികൾക്കും കൈ കാണിച്ചു. എല്ലാവരും തിരക്ക് പിടിച്ച ഓട്ടത്തിലാണ്. അകലെ നിന്ന് അലിയുടെ സഹപ്രവർത്തകനും പാർട്ടി മെമ്പറുമായ നാസറിൻറെ കാർ വരുന്നത് കണ്ടപ്പോൾ അയാൾക്കാശ്വാസമായി. അയാൾ പ്രതീക്ഷയോടെ കൈ കാണിച്ചു. കാർ നിർത്തി.
എന്താ അലി ..??
"ഭാര്യക്ക്‌ തീരെ വയ്യ . പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കണം.. "
"അയ്യോ അലി ഞങ്ങൾ ടൗണിൽ പാർട്ടിയുടെ ഇലക്ഷൻ പ്രചരണ പരിപാടിക്ക് പോവാണല്ലോ.. ഇപ്പം തന്നെ ലേറ്റ് ആയി. മുഖ്യ അഥിതിയായി മന്ത്രിയും വരുന്നുണ്ട്. ഇലക്ഷൻ അടുത്ത് വരികയല്ലേ.." എന്ന് പറഞ്ഞ് അയാൾ കാർ മുന്നോട്ട് എടുക്കുമ്പോ കാറിൻറെ പിറകിലിരിക്കുന്നയാൾ ഗ്ലാസ് താഴ്ത്തി ഇതും കൂടി പറഞ്ഞു. "ഭാര്യയെ ഹോസ്പിറ്റലിലാക്കി നീയും പെട്ടെന്ന് പരിപാടിക്ക് വരണം.."!
സങ്കടമാണോ ദേഷ്യമാണോ എന്നറിയാതെ അയാൾ ആ കാർ തന്നെയും കടന്ന് പോകുന്നത് നോക്കി നിന്നു.
പിന്നെയും കുറെ വാഹനനങ്ങൾക്ക് അയാൾ കൈകാണിച്ചു. പരിചയമുള്ള പലരെയും ഫോണിൽ വിളിച്ച് നോക്കി. ആരെയും കിട്ടിയില്ല. അപ്പോഴാണ്‌ സഹാപാഠിയും ടാക്സി ഡ്രൈവറുമായ രാജീവൻറെ കാർ വരുന്നത് കണ്ടത്. പക്ഷെ ആ കാറിന് കൈ കാണിക്കാൻ അയാൾക്ക്‌ തോന്നിയില്ല .
കാരണം കഴിഞ്ഞ മാസം പാർട്ടി നടത്തിയ ഹർത്താൽ ദിനത്തിൽ സുഖമില്ലാത്ത അമ്മയേയും കൊണ്ട് ഹോസ്പിറ്റലിൽ പോവുകയായിരുന്ന രാജീവൻറെ കാർ തടഞ്ഞ് നിർത്തി ചില്ലുകൾ അടിച്ച് തകർത്ത പാർട്ടി പ്രവർത്തകരിൽ അയാളും ഉണ്ടായിരുന്നു.!!
അയാൾ കൈ കാണിക്കാതെ മാറി നിന്നെങ്കിലും രാജീവൻ‍ വണ്ടി നിർത്തി ചോദിച്ചു.
"എന്താ അലി വല്ലാതെ ഇരിക്കുന്നത്.."??
"ഭാര്യക്ക്‌ തീരെ വയ്യ . പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കണം.."
എന്നാ നീ വേഗം കയറ്.. ഞാൻ എയർപോട്ടിൽ നമ്മുടെ അബ്ബാസിനെ കൂട്ടാൻ പോവുന്ന വഴിയാ.. സാരമില്ല അവൻ വിളിക്കുമ്പോ ഞാൻ പറഞ്ഞോളാം.. അവൻ കാത്തിരുന്നോളും..
രാജീവൻറെ ആ നല്ല മനസ്സിന് രണ്ട് തുള്ളി കണ്ണുനീര് കൊണ്ടാണ്
അയാൾ നന്ദി പറഞ്ഞത്. വീട്ടിൽ ചെന്ന് ഭാര്യയെ താങ്ങിപ്പിടിച്ച് കാറിൽ കിടത്തി. അവരുടെ കാർ ഹൈവേയിലൂടെ ചീറിപ്പാഞ്ഞു.
വിവാഹം കഴിഞ്ഞ് 10 വർഷത്തെ കാത്തിരിപ്പിന്നും, പ്രാർത്ഥനക്കും, ചികിത്സക്കും ശേഷമാണ് ഷാഹിന ഗർഭിണിയായത്. അത് കൊണ്ട് തന്നെ കഴിഞ്ഞ ഒൻപത് മാസമായി വളരെ ശ്രദ്ധയോടെയാണ് അവളെ ഡോക്റ്ററും വീട്ടുകാരും പരിചരിച്ചിരുന്നത്.
ഹോസ്പിറ്റലിൽ എത്താൻ 100 മീറ്റർ അകലെ വെച്ച് ടൗണിൽ പതിവില്ലാത്ത ആൾകൂട്ടവും ബ്ലോക്കും.. ഇലക്ഷൻ പ്രചരണ പരിപാടിയാണ്. മന്ത്രിയുടെ പ്രസംഗം നടന്ന് കൊണ്ടിരിക്കുന്നു. അലി ഇറങ്ങി അവിടെ ഉണ്ടായിരുന്ന പോലീസ്കാരോട് കാര്യം പറഞ്ഞു..
"സാർ ബ്ലോക്ക്‌ ഒന്ന് മാറ്റിത്തരണം ഭാര്യക്ക് തീരെ വയ്യ. ഗർഭിണിയാണ്. എത്രയും വേഗം ഹോസ്പിറ്റലിൽ എത്തിച്ചില്ലെങ്കിൽ..." വാക്കുകൾ മുഴുമിപ്പിക്കാൻ കഴിയാതെ അയാൾ വിതുമ്പി.
ഞങ്ങൾക്കിപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ല . അവർ കൈ മലർത്തി. അയാൾ കരഞ്ഞ് കാല് പിടിച്ച് പറഞ്ഞു നോക്കി. " തന്നോടല്ലേടോ പറഞ്ഞേ മന്ത്രി പ്രസംഗം കഴിഞ്ഞ് പോവുന്നതിന് മുമ്പ് ഒന്നും ചെയ്യാൻ കഴിയില്ലാ എന്ന്.."
അയാൾ നിരാശയോടെ തിരിച്ചു നടന്നു.
ഒരു സാദാരണ പൗരൻറെ നിസ്സഹായ അവസ്ഥ. രാജീവനോനോട് കാർ ബൈപ്പാസ് റോഡിലൂടെ തിരിച്ച് വിടാൻ പറഞ്ഞു.
"ആ റോഡ്‌ വളരെ മോശമാണ് അലീ.."
"വേറെ വഴി ഇല്ലടാ.. നീ വണ്ടി വിട് ഇനിയും വൈകിയാൽ എൻറെ പെണ്ണ്.. എൻറെ കുഞ്ഞ്.." അയാൾ ഒരു കൊച്ചു കുട്ടിയെ പോലെ കരയാൻ തുടങ്ങി..
ബൈപാസ് റോഡിലൂടെ ഒന്നര കിലോമീറ്റർ ചുറ്റി വേണം ഹോസ്പിറ്റലിൽ എത്താൻ. അതും കുണ്ടും കുഴിയും നിറഞ്ഞ വഴി. തലേന്ന് രാത്രി പെയ്ത മഴയിൽ റോഡാണോ തോടാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ.
കുണ്ടിലും കുഴിയിലും ചാടി ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും ബ്ലീഡിങ്ങ് ആയി ഷാഹിനയുടെ വസ്ത്രവും കിടന്ന സീറ്റും ചോരയിൽ കുതിർന്നിരുന്നു.നേരെ ഓപ്പറേഷൻ തീയറ്ററിലേക്കാണ് ഷാഹിനയെ കൊണ്ട് പോയത്. അയാൾ സമാധാനം ഇല്ലാതെ ആശുപത്രി വരാന്തയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു. ഒരു മണിക്കൂറിന് ശേഷം ഡോക്റ്റർ പുറത്തേക്ക് വന്നു.
"ഡോക്റ്റർ എൻറെ പെണ്ണ്.. എൻറെ കുഞ്ഞ്.."??
"പെണ്ണിന് ഒരു കുഴപ്പവും ഇല്ല
സുഖമായിരിക്കുന്നു.. പക്ഷെ കുഞ്ഞ്.. നിങ്ങളൊരു പത്ത് മിനിറ്റ് മുമ്പ് എത്തിച്ചിരുന്നെങ്കിൽ...
അയാൾക്ക് തല കറങ്ങുന്നത് പോലെ തോന്നി. ഹോസ്പിറ്റലിൻറെ ജനൽ കമ്പിയിൽ പിടിച്ച് മുഖം അമർത്തി അയാൾ തേങ്ങി കരഞ്ഞു. രണ്ടാം നിലയിലെ ജനലഴിയിലൂടെ പുറത്തേക്ക് നോക്കുമ്പോൾ അയാൾ കണ്ടത് പ്രസംഗം കഴിഞ്ഞ് തിരിച്ച് പോവുന്ന മന്ത്രിയുടെ കാറിന് പോവാൻ ജനങ്ങളെയും വാഹനങ്ങളെയും തിരക്ക് പിടിച്ച് മാറ്റുന്ന പോലീസുകാരെയും പാർട്ടി പ്രവർത്തകരെയുമാണ്..!!
ഇത് പോലെ താനും തൻറെ പാർട്ടിയും നടത്തിയ സമരങ്ങളിലും, ഹർത്താലിലും പെട്ട് എത്രയെത്ര ആളുകളുടെ സ്വപ്നങ്ങൾ പൊലിഞ്ഞ് പോയിട്ടുണ്ടാവണം.. അയാൾക്ക് അയാളോട് തന്നെ പുച്ഛം തോന്നി. കുറ്റ
ബോധവും സങ്കടവും കൊണ്ട് അയാൾ ഒരു ഭ്രാന്തനെ പോലെ ഉറക്കെ നിലവിളിച്ചു..
-------------------------------------------------------------
ഹർത്താലുകളും സമ്മേളനങ്ങളും കൊണ്ട് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നവരും, അധികാരത്തിൽ കയറി
രാജ്യം കട്ട് മുടിക്കുന്നവരും, ബീഫ് തിന്നതിനും ക്ഷേത്രത്തിലും പള്ളിയിലും കയറിയതിനു ആളുകളെ കൊല്ലുന്നവരും എല്ലാം.. എല്ലാം.. ഒരേ തൂവൽ പക്ഷികളാണ്.! അധികാരവും, പണവും പ്രശസ്ത്തിയും കൊണ്ട് കാഴ്ചയും കേൾവിയും മനുഷത്വവും നഷ്ട്ടപ്പെട്ടവർ.!
ഇനിയും ഇത്തരം ആഭാസങ്ങൾക്കെതിരെ, ജനങ്ങളുടെ തിന്നാനും, സഞ്ചരിക്കാനും, വസ്ത്രം ധരിക്കാനുമൊക്കെയുള്ള സ്വാതന്ത്രിത്തിനെതിരായുള്ള നീക്കൾക്കെതിരെ നമ്മൾ മൗനം പാലിച്ചാൽ നമ്മുടെ രാജ്യം കുപ്രസിദ്ധിയിൽ ലോകത്തിൻറെ നെറുകയിൽ എത്തുന്ന കാലം വിദൂരമല്ല.!!