Tuesday, 22 December 2015

ഫോണിന്റെ ബാറ്ററി ദൈര്ഘ്യം കൂട്ടാന് എട്ട് പൊടിക്കൈകള്

മിക്ക സ്മാര്ട് ഫോണുകളും ഇന്ന് വലിയ സ്‌ക്രീനുകളും മികച്ച പ്രൊസസ്സറുകളും ധാരാളം മെമ്മറി കപ്പാസിറ്റിയുമൊക്കെ അവകാശപ്പെട്ട് വരുന്നതാണ്. ഈ പ്രത്യേകതകള് ഒക്കെയും ഉള്ക്കൊള്ളുന്ന ഒരു ഫോണിന്റെ ബാറ്ററിയാണ് കൂടുതല് നേരം പ്രവര്ത്തിക്കാന് ഫോണിനെ സഹായിക്കുന്നത്. അപ്പോള് നന്നായി കഷ്ടപ്പെടുന്നുണ്ടാവുമെന്ന് ചുരുക്കം. ഫോണ് ബാറ്ററികളുടെ ദൈര്ഗ്യവും ആയുസ്സും വര്ദ്ദിപ്പിക്കാന് ചില പൊടിക്കൈകളുണ്ട്.
1.ഫോണ് ചൂടാകാതെ സൂക്ഷിക്കുകചൂടുള്ള കലാവസ്ഥയില് മൊബൈല് സൂക്ഷിക്കുന്നത് ബാറ്ററിയുടെ ദൈര്ഘ്യവും അതിന്റെ ലൈഫ് ടൈം ചുരുക്കുകയും ചെയ്യും. കാറിന്റെ വിന്ഡോയുടെ അരികിലായി ഫോണ് സൂക്ഷിക്കുന്നത് ചൂട് കൂടാന് കാരണമാകും. പരമാവധി തണുപ്പുള്ള പ്രതലത്തില് ഫോണ്സുക്ഷിക്കുന്നത് ഈ പ്രശ്‌നം ഇല്ലാതാക്കാന് സഹായിക്കും.
2. സൗജന്യ ആപ്ലിക്കേഷന്സ് ഒഴിവാക്കുകസൗജന്യ ആപ്ലിക്കേഷനുകള് ബാറ്ററിയുടെ ദൈര്ഘ്യം കുറക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം ആപ്ലിക്കേഷനുകളില് പരസ്യങ്ങളുടെ ആധിക്യം വളരെ കൂടുതലാണ്. ഇടയ്ക്കിടെ ഡിസ്‌പ്ലെയില് പരസ്യങ്ങള് ദൃശ്യമാകുന്നത് ബാറ്ററിയുടെ ആയുസ്സ്കുറയ്ക്കും.
3.ലൊക്കേഷന് ട്രാകിംഗ് ഓഫാക്കുകഉപയോക്താവ് നില്ക്കുന്ന സ്ഥലത്തിന്റെ കൃത്യമായ രൂപരേഖ ലഭിക്കുന്നതിനു ഈ സൗകര്യം പ്രയോജനപ്പെടുമെങ്കിലും, ബാറ്ററിയുടെ ദൈര്ഘ്യം ഇല്ലാതാക്കും. ടവറുകളിലില് കൂടി ജിപിഎസ് സംവിധാനത്തെ ഉപയോഗപ്പെടുത്തുമ്പോള് ബാറ്ററി ഉയര്ന്ന അളവില് ലെവലില് ആവിശ്യമുണ്ട്. അത്യാവശ്യഘട്ടങ്ങളില് മാത്രം ലോക്കേഷന് ട്രാക്കര് ഉപയോഗിക്കുക.
4. ഇടയ്ക്കിടക്ക് ചാര്ജ് ചെയ്യുക.ഫോണ് ഒറ്റയടിക്ക് മുഴുവനായി ചാര്ജ് ചെയ്യുന്നതിനേക്കളും നല്ലത് ഇടയ്ക്ക് ചാര്ജ് ചെയ്യുന്നതാണ്. അങ്ങനെ ചെയ്യുമ്പോള് ബാറ്ററി കൂടുതല് കാലം ഈടു നില്ക്കും. 0% ചാര്ജ് ആയി ബാറ്ററിയെ സൂക്ഷിക്കതിരിക്കുകയും ചെയ്യണം. 100% ചാര്ജ് ചെയ്തതിനു ശേഷം 0% ത്തിലേക്ക് ചാര്ജ് പോയാല് അത് ബാറ്ററിയുടെ ദൈര്ഘ്യം ചുരുക്കും. ഏതാണ്ട് 30% ചാര്ജ് നിലനിര്ത്തുക.
5. ഡിസ്‌പ്ലെ ബ്രൈറ്റ്നസ് കുറയ്ക്കുകലൈറ്റ് സംവിധാനത്തെ നിയന്ത്രിക്കുന്നത് ബാറ്ററിദൈര്ഘ്യം വദ്ധിപ്പിക്കും. ലക്‌സ് പോലുള്ള ആപ്ലിക്കേഷന്സ് ഉപയോഗിച്ച് കൊണ്ട് ഡിസ്‌പ്ലെ ഡിം ചെയ്യുന്നതും കളര് കാസ്റ്റ് കുറക്കുന്നതും ബാറ്ററി ദൈര്ഘ്യം വര്ധിപ്പിക്കും.
6. പവര് സേവിംഗ് മോഡ് ഉപയോഗപ്പെടുത്തുകഏതാണ്ട് എല്ലാ സ്മാര്ട്ട് ഫോണുകളിലും ലഭ്യമായിട്ടുള്ള പവര് സേവിംഗ് ഓപ്ഷനില് ക്ലിക് ചെയതാല് ബാറ്ററി തിന്നുന്ന ആപ്പുകളെ ഇത് നിയന്ത്രിക്കും. ഡിഫാള്ട്ട് ആയി സൂക്ഷിച്ചാല് ബാറ്ററി 0% ആകുന്നത് ഇതച് തടയും.
7. അപ്‌ഡേഷനുകള് വൈ ഫൈ സംവിധാനത്തിലൂടെ മാത്രംഅപ്‌ഡേഷനുകള് വൈ ഫൈ സംവിധാനത്തിലൂടെ മാത്രം നടത്തുമ്പോള് സാധാരണ നടത്തുന്ന നേരിട്ടുള്ള അപ്‌ഡേഷനേക്കാളും കുറഞ്ഞ അളവില് ബാറ്ററി ഉപയോഗം മതി.
8.ഫ്ളൈറ്റ് മോഡ് ഉപയോഗിക്കുകയാത്ര ചെയ്യുമ്പോള് ഫ്‌ലൈറ്റ് മോഡ് ഉപയോഗിക്കുന്നത് പെട്ടന്നുള്ള ടവര് മാറ്റം നിയന്ത്രിക്കുന്നതിനു സഹായിക്കും. ടവറുകള് മാറുന്നതിനനുസരിച്ച് വലിയ തോതില് ബാറ്ററി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇത് തടയുന്നതിനായിട്ടാണ് ഫ്ളൈറ്റ് മോഡ് ഉപയോഗിക്കേണ്ടത്.

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

No comments:

Post a Comment