വൈൻ മുന്തിരി – 1 കിലോപഞ്ചസാര – 1 1/2 കിലോഗോതമ്പ് – 100 ഗ്രാം (ചതയ്‌ച്ചത്)യീസ്റ്റ് – 25 ഗ്രാംതിളപ്പിച്ചാറിയ വെള്ളം – 2 ലിറ്റർഉണ്ടാക്കുന്ന വിധംമുന്തിരങ്ങ കഴുകി നന്നായി ഉടയ്‌ക്കുക. ശേഷം ചെറുതായി ചൂടാക്കുക. ചൂടാക്കിയ മുന്തിരി തണുത്ത ശേഷം ചതച്ച ഗോതമ്പ്, പഞ്ചസാര, യീസ്റ്റ് എന്നിവയും ചേർത്ത് തിളപ്പിച്ചാറിയ വെള്ളത്തിൽ കലക്കുക (ഭരണി, പ്ലാസ്റ്റിക് പാത്രം ഇവയിലേതിലെങ്കിലും വേണം കലക്കാൻ). ചെറിയ ഒരു കഷ്ണം കറുകപ്പട്ട കൂടി ചേർക്കുക. തുണികൊണ്ട് പാത്രത്തിന്റെ വായ് മൂടിക്കെട്ടണം. ഒരു ദിവസം അനക്കാതെ വെയ്ക്കണം.പിറ്റേദിവസം മുതൽ 20 ദിവസം വരെ മൂടി മാറ്റി ചിരട്ടത്തവി കൊണ്ട് നന്നായി ഇളക്കണം. 21-ാം ദിവസം അരിച്ച് തെളിയാൻ വെയ്‌ക്കണം. തെളിഞ്ഞ വൈൻ ഉപയോഗിച്ചു തുടങ്ങാം
visit ::
Tuesday, 29 December 2015
വീടുകളിൽ മുന്തിരി വൈൻ ഉണ്ടാക്കുന്നവിധം.
Subscribe to:
Post Comments (Atom)
No comments:
Post a Comment