ഹലോ..
ഹലോ....ആരാ ഇത്..??
ഹലോ കോങ്കണ്ണന്‍ ശ്ശെ കോണ്‍ടട്രാക്ടര്‍ വിനോദ് അല്ലേ.."?
അതേ കോന്ണ്‍ട്രാക്ടര്‍ വിനോദാണ് ..നിങ്ങളാരാണ്?
ഇത് ഞാനാണ് മിസ്സിസ്സ് രമണീരമണന്‍
ഹായ് മാഡം എന്തുണ്ട് വിശേഷം..എങ്ങനെയുണ്ട് പുതിയ വീട്ടിലെ താമസമൊക്കെ....?
ങും പുതിയ വീട്!!?? തന്നെ ഞാന്‍ തിരക്കി നടക്കുവാര്‍ന്നു..#$%%#@..എന്തെര് വീടാടോ താന്‍ പണിഞ്ഞ് തന്നത്
വീടിനെന്താണ് മാഢം കൊഴപ്പം അടിപൊളിയല്ലേ...
അടിപൊളിയും...രണ്ട് കിലോമീറ്ററ് അപ്പുറത്ത് കൂടി തീവണ്ടി പോകുമ്പോള്‍ വീടിന്‍റെ അടി പൊളിയാന്‍ തൊടങ്ങി.
ങേ അതെന്ത് പറ്റി....
ഒന്നും പറ്റിയില്ല മര്യാദക്ക് താന്‍ ഇവിടെ വരെ വരുന്നതായിരിക്കും നല്ലത്...അല്ലെങ്കില്‍ എന്‍റെ തനി കൊണം താനറിയും പറഞ്ഞേക്കാം.."
പാവം ഞമ്മടെ കോണ്‍_ട്രാക്ടര്‍ ആട്ടോ വിളിച്ച് വൈകിട്ടോട് കൂടി രമണിയേച്ചിയുടെ വീട്ടില്ത്തി.
വീട്ടിന് മുമ്പിലെത്തിയപ്പോള്‍ അതാ വാതില്‍ക്കല്‍ തന്നെ നില്‍പ്പുണ്ട് നമ്മുടെ രമണിചേ .ച്ചി... കോണ്‍ട്രാക്ടര്‍ വിനോദണ്ണനെ കണ്ടതും ,പണ്ട് ഫുഡ് കോര്‍പ്പറേഷന്‍റെ ഗോഡൗണില്‍ നിന്നും റേഷനരിയുമായി വരുന്ന ബെഡ്ഫോര്‍ഡ് ലോറിയുടെ ഹെഡ് ലൈറ്റ് മാതിരി തള്ളിയ കണ്ണുകളുമായി കോണ്‍ട്രാക്ടറെ നോക്കി കൊണ്ടു പറഞ്ഞു ," കയറി വാടോ അകത്തേക്ക് വന്ന് നോക്ക് താന്‍ വച്ച വീടിന്‍റെ കൊണം."
മാഢം എന്താണ് കുഴപ്പം"??
"കുഴപ്പമൊക്കെ കാണിച്ചുതരാം താനിങ്ങോട്ട് വാ". ഇത്രയും പറഞ്ഞ് രമണിയേച്ചി മുകളിലത്തെ നിലയിലേക്ക് കയറി പോയി.പുറകേ പോലീസ് നായയുടെ പുറകെ പോകുന്ന പോലീസ്കാരനെപോലെ കോണ്‍ട്രാക്ടറും....മുകളിലെത്തിയ രമണിയേച്ചി കട്ടില് ചൂണ്ടികാട്ടി പറഞ്ഞു "ഇപ്പോള്‍ സമയം ആറ് മണി മലബാര്‍ എക്സ്പ്രസ്സ് ഇപ്പോള്‍ വരും താന്‍ ആ കട്ടിലിലൊന്ന് കയറി കിടന്നേ അപ്പോള്‍ അറിയാം എന്താ സംഭവിക്കുന്നത് എന്ന്."
ആഹാ എങ്കില്‍ അതൊന്നു അറിഞ്ഞിട്ട് തന്നെ കാര്യം. വിനോദണ്ണന്‍ ചാടി കട്ടിലില്‍ കയറി കിടന്നു.
ഈ സമയത്താണ് സിനിമയ്ക്കിടയിലെ പരസ്യം മാതിരി നമ്മുടെ രമണേട്ടന്‍റ രംഗം പ്രവേശം....
സംഹാരപിറവിയുടെ സകല രൗദ്രഭാവങ്ങളും ഉള്‍കൊണ്ടുകൊണ്ട് രമണിയേച്ചിയേയും വിനോദണ്ണനേയും മാറി മാറിി നോക്കികൊണ്ട് രമണേട്ടന്‍ അലറി " നീ എന്തിനാടാ എന്‍റെ ബഡ് റൂമില്‍ കയറി കിടക്കുന്നത്..???
" എന്‍റെ പൊന്നു സാറേ ഞാനൊരു ട്രെയിന്‍ കാത്ത് കിടക്കുവാണെന്ന് പറഞ്ഞാല്‍ സാറ് വിശ്വസിക്കുമോ???
😎😎😜😜😎😎
visit ::
No comments:
Post a Comment