Monday, 29 June 2015

ARE YOU AN ALCOHOLIC?

I found a Leaflet in my newspaper this morning which read, 'ARE YOU AN ALCOHOLIC? CALL NOW. WE CAN HELP!!!'

My wife insisted I make a call

I Called up. It Was A Liquor Shop Offer : 'Buy 3 & Get 1 Free'...
My eyes were filled with tears of joy😂😂😂😂

 
visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

Sunday, 28 June 2015

മെമ്മറി കാര്‍ഡ്

ഒരുപാട് ടാറ്റകള്‍ അടങ്ങിയ നിങ്ങളുടെ മെമ്മറി കാര്‍ഡ്‌ എപ്പോഴെങ്കിലും format memory എന്ന് വന്നിട്ടുണ്ടോ..?
ഭൂരിഭാഗം പേരുടെ memory cardഉം format ചെയ്യാനുള്ള ഓര്‍ഡര്‍ വന്നിട്ടുണ്ടാകും.
എന്നാല്‍ format ചെയ്യാന്‍ നോക്കിയാലോ... അതും നടക്കില്ല. അവസാനം നിരാശയോടെ ആ mmc ഉപേക്ഷിച്ചു പുതിയവ എടുക്കലാണ് നമ്മില്‍ പലരും ചെയ്യാറ്. ഇനിയത് എറിഞ്ഞു കളയും മുന്‍പ് താഴെ പറയും പ്രകാരം ഒന്ന് ചെയ്തു നോക്കൂ 
*****************************
ആദ്യം മെമ്മറി കമ്പ്യൂട്ടറില്‍ കണക്ട് ചെയ്യുക- പിന്നെ Start - Search എന്നതില്‍ cmd എന്ന് അടിച്ചു command promptല്‍ എത്തുക - ആദ്യത്തെ കമാന്‍ഡ് ആയി DISKPART എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അടിക്കുക - ഇപ്പോള്‍ പ്രോംപ്റ്റ് ആയി DISKPART എന്ന് വന്നിട്ടുണ്ടാകും- വീണ്ടും List Disk എന്ന്‍ അടിക്കുക, എന്റര്‍ ചെയ്യുക- Select Disk 1 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക- Clean എന്ന് അടിക്കുക, എന്റര്‍ ചെയ്യുക- Create Partition primary എന്ന് അടിക്കുക, എന്റര്‍ ചെയ്യുക- Active എന്ന് അടിക്കുക, എന്റര്‍ ചെയ്യുക- Select Partition 1 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക- Format F: ~FAT32 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക (F: എന്നത് ഫ്ലാഷ് മെമ്മറി ഡ്രൈവിന്റെ പേരാണ്. അത് അറിയണമെങ്കില്‍ MY COMPUTER നോക്കുക)- FORMAT 100% ആയതിനു ശേഷം EXIT എന്ന് അടിക്കുക, എന്റര്‍ ചെയ്യുക- ഇനി MY COMPUTER തുറന്നു നോക്കൂ,നിങ്ങളുടെ കേടായ ഫ്ലാഷ് വര്‍ക്ക്‌ ചെയ്യുന്നുണ്ടോ എന്ന്

visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

വൈദ്യുതിമുടക്കം

വൈദ്യുതിമുടക്കം അറിയിക്കാനായി ബോര്‍ഡിന്റെ 1912 എന്ന കസ്റ്റമര്‍ കെയര്‍ നമ്പരിലേക്ക് ഏതുസമയത്തും വിളിക്കാം. പരാതി അറിയിക്കാനായുള്ള ഫോണ്‍വിളിയുടെ ബാഹുല്യം മൂലം സെക്ഷന്‍ ഓഫീസുകളിലേക്ക് വിളിച്ചാല്‍ കിട്ടിയെന്നിരിക്കില്ല.ആ പ്രശ്‌നം പരിഹരിക്കാനാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ കാള്‍ സെന്റര്‍ തുടങ്ങിയത്. വിളിക്കുന്നവരില്‍ 13 അക്ക കണ്‍സ്യൂമര്‍ നമ്പരുള്ളവര്‍ അത് ഡയല്‍ ചെയ്യണം. അല്ലാത്തവര്‍ക്ക് '9' ഡയല്‍ചെയ്ത് വിവരം പറയാം.  കമ്പി പൊട്ടിവീണതായി കണ്ടാലും ഈ നമ്പരില്‍ അറിയിക്കാം.

visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

Sunday, 21 June 2015

ജീവിത പങ്കാളി

മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള ഒരു ഈവനിംഗ് കോളേജില്‍ സൈക്കോളജി അദ്ധ്യാപകന്‍ ക്ലാസ്സെടുത്തു കൊണ്ടിരിക്കുകയായിരുന്നു.
സായന്തനത്തിന്‍റെ ആലസ്യത്തിലേക്ക് വീണുപോയ വിദ്യാര്‍ഥികള്‍ ക്ലാസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നു മനസ്സിലാക്കിയ അദ്ധ്യാപകന്‍ അവരുടെ മാനസികോല്ലാസം കൂടി ലാക്കാക്കിക്കൊണ്ട് പറഞ്ഞു - "ഇനി നമുക്കൊരു ഗെയിം കളിച്ചാലോ ?"
"എന്ത് ഗെയിം ?" എല്ലാവരും ആകാംക്ഷയോടെ ചോദിച്ചു.
"കാര്‍ത്തിക എഴുന്നേറ്റു വരൂ" അദ്ധ്യാപകന്‍ മുന്‍നിരയില്‍ ഇരുന്നിരുന്ന വിദ്യാര്‍ഥിനിയെ വിളിച്ചു.
"നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള 30 പേരുടെ പേരുകള്‍ ബ്ലാക്ക് ബോര്‍ഡില്‍ എഴുതൂ" - ചോക്ക് എടുത്തു കൊടുത്ത് കൊണ്ട് അദ്ധ്യാപകന്‍ പറഞ്ഞു.
കാര്‍ത്തിക തന്‍റെ കുടുംബങ്ങളുടെയും , ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും, സഹപാഠികളുടെയും പേരുകള്‍ എഴുതി.
"ഇനി ഇതില്‍ താരതമ്യേന പ്രാധാന്യം കുറവുള്ള മൂന്നു പേരുകള്‍ മായിക്കൂ" - അദ്ധ്യാപകന്‍ പറഞ്ഞു.
മൂന്നു സഹപാഠികളുടെ പേരുകള്‍ മായിച്ചു കളയാന്‍ കാര്‍ത്തികക്കു അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല.
"ഇനി ഇതില്‍ നിന്നും പ്രാധാന്യം കുറഞ്ഞ അഞ്ചു പേരുടെ പേരുകള്‍ മായിക്കൂ"
അല്‍പ്പം ആലോചിച്ച് കാര്‍ത്തിക അവളുടെ അഞ്ച് അയല്‍ക്കാരുടെ പേരുകള്‍ മായിച്ചു.
ബ്ലാക്ക്ബോര്‍ഡില്‍ കേവലം നാലുപേരുകള്‍ അവശേഷിക്കും വരെ ഇത് തുടര്‍ന്നു. അത് കാര്‍ത്തികയുടെ അമ്മ, അച്ഛന്‍, ഭര്‍ത്താവ് ഒരേയൊരു മകന്‍ എന്നിവരുടെതായിരുന്നു.
അതുവരെ ഇതെല്ലാം തമാശയായി ആസ്വദിച്ചു കൊണ്ടിരുന്ന ക്ലാസ് നിശബ്ദമായി. കാര്‍ത്തികയുടെ മനസ്സില്‍ ഉരുണ്ടുകൂടിയ സമ്മര്‍ദ്ദത്തിന്റെ കാര്‍മേഘങ്ങള്‍ സാവധാനം ക്ലാസ്സില്‍ ഓരോരുത്തരിലെക്കും പകര്‍ന്നു.
"ഇനി ഇതില്‍ നിന്ന് രണ്ടു പേരുകള്‍ മായിക്കൂ" - അദ്ധ്യാപകന്‍ പറഞ്ഞു. ഏറെ നേരത്തെ ആലോചനക്ക് ശേഷം കാര്‍ത്തിക മനസ്സില്ലാ മനസ്സോടെ തന്‍റെ മാതാപിതാക്കളുടെ പേരുകള്‍ മായിച്ചു.
"ഇനി ഇതില്‍ നിന്ന് ഒരു പേര് മായിക്കൂ"
വിറയ്ക്കുന്ന കരങ്ങളോടെ, തുളുമ്പുന്ന കണ്ണുകളോടെ കാര്‍ത്തിക തന്‍റെ ഏകമകന്‍റെ പേര് മായിച്ചു. അതിനു ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു കരഞ്ഞുപോയ കാര്‍ത്തികയോട് അദ്ധ്യാപകന്‍ സീറ്റില്‍ പോയിരിക്കുവാന്‍ ആവശ്യപ്പെട്ടു.
ഏതാനും നിമിഷങ്ങള്‍ക്കുശേഷം കാര്‍ത്തിക ശാന്തയായിക്കഴിഞ്ഞപ്പോള്‍ അദ്ധ്യാപകന്‍ അവളൊടു ചോദിച്ചു - "ജനനത്തിനു കാരണക്കാരായ, ചെറുപ്പത്തില്‍ ലാളിച്ചു വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ എന്തുകൊണ്ട് നീ മായ്ച്ചു കളഞ്ഞു ? നീ തന്നെ ജന്മം നല്‍കിയ, കരളിന്‍റെ കഷണമായ ഒരേയൊരു മകനെ എന്തുകൊണ്ട് മായ്ച്ചു കളഞ്ഞു ? ഈ നാലു പേരില്‍ മാതാപിതാക്കളും മകനും പകരമാവാന്‍ ഒരിക്കലും ആരാലും സാധ്യമല്ല, എന്നാല്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുക സാധ്യവുമാണ്‌. എന്നിട്ടും എന്ത് കൊണ്ട് ഭര്‍ത്താവിനെ തെരഞ്ഞെടുത്തു ? "
ക്ലാസ്സില്‍ സൂചിവീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത !
എല്ലാവരുടെയും ദൃഷ്ടികള്‍ കാര്‍ത്തികയുടെ ചുണ്ടുകള്‍ അനങ്ങുന്നതും കാത്തിരിക്കുന്നു, എല്ലാ കാതുകളും അവളുടെ അധരങ്ങളില്‍ നിന്ന് അടര്‍ന്നു വീഴുന്ന വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുന്നു.
കാര്‍ത്തിക വളരെ ശാന്തയായി സാവധാനം പറഞ്ഞു തുടങ്ങി - "എന്‍റെ ജീവിതത്തില്‍ ഒരുദിവസം വരും - അന്നെന്‍റെ മാതാപിതാക്കള്‍ എന്നെ വിട്ടു പോകും. വളര്‍ന്നു വലുതാകുമ്പോള്‍ എന്‍റെ മകനും അവന്‍റെ പഠനത്തിനോ ജോലിയുടെ ആവശ്യത്തിനോ മറ്റെന്തെങ്കിലും കാരണത്താലോ എന്നെ വിട്ട് അവന്‍റെ ലോകം തേടിപ്പോകും. എന്നാല്‍ എന്നോടൊപ്പം ജീവിതം പങ്കുവെക്കാന്‍ എന്‍റെ ഭര്‍ത്താവ് മാത്രമേ അവശേഷിക്കൂ."
ഒരുനിമിഷത്തെ നിശബ്ദതക്കു ശേഷം മുഴുവന്‍ ക്ലാസ്സും എഴുന്നേറ്റു നിന്ന് കരഘോഷങ്ങളോടെ അവളുടെ വാക്കുകള്‍ സ്വീകരിച്ചു. കാരണം കാര്‍ത്തിക പറഞ്ഞത് ജീവിതത്തിലെ പരമമായ ഒരു സത്യമായിരുന്നു !
കയ്പ്പേറിയതാണെങ്കിലും ഇതാണ് സത്യം. അതുകൊണ്ട് നിങ്ങളുടെ ജീവിത പങ്കാളിയെ മറ്റെന്തിനെക്കാളും വില മതിക്കുക. കാരണം ആണിനേയും പെണ്ണിനേയും ഇണകളായി കൂട്ടിച്ചേര്‍ത്തത് ദൈവമാണ് , എന്തിനെക്കാലുമേറെ ആ ബന്ധത്തിന്‍റെ ഊഷ്മളതയും പരിശുദ്ധിയും തീവ്രതയോടെ നിലനിര്‍ത്തിക്കൊണ്ട് പോകേണ്ടത് നമ്മുടെ കര്‍ത്തവ്യവുമാണ്.......

visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

നിവർത്തികേടു

അടിച്ചു പൂസ്‌ ആയി നിൽക്കുന്ന മത്തായിയെ കണ്ടു പോലീസുകാരൻ

നീയെന്തിനാ ഇത്രേം കുടിച്ചേ ??

മത്തായി : നിവർത്തികേടു കൊണ്ടാ സാറെ

പോലീസുകാരൻ : എന്തു നിവർത്തികേടു ??

മത്തായി : കുപ്പീടെ അടപ്പ്‌ കളഞ്ഞു പോയി 😂

visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

Sardarji


East or West, Sardar is always the Best !!!! 👍👍

*Sugar Test* *😆
Sardar enters the Kitchen, opens the Sugar Box, looks inside and closes it. This he does again and again. Why? Because the Doctor told him to check Sugar Level regularly.

* * Sardars and Scooter* *😛
Three Sardars were riding on a Scooter. Traffic Policeman showed them his hand.

One of the Sardars told him: We are already three, sorry, there is no space to give you a Lift.

* * Lion and Sardars* *😜
Two Sardars were in a Forest, when a Lion came roaring towards them. One of them throws sand into its eyes, and runs. Second one stays unmoved. When asked by the first Sardar why he is not running, he says: "Why should I be running? It is you who has thrown the sand "

* * Cyclone* *😁
Bank Manager asks Sardar in an Interview: "What is a Cyclone ?"
Sardar: "It is the Loan given to purchase a Cycle"

* * Side Effects* *😃

Once Sardar brought some tablets and started cutting the edges. Do you know why?
He wanted to avoid Side Effects !!!!

* *Advice* *😀
A famous Sardar's declaration to the media: "I will never Marry in my
life. And I will advise the same to my Children too"

* * Oxygen*😄
Teacher: Oxygen is very essential to life. It was discovered in 1773
Sardar: Thank God I was born after 1773. Had I been born earlier, I would have died...

* * Skeleton* *😉
Interviewer: What is a Skeleton?
Sardar: Sir, skeleton is a person who started dieting, but forgot to stop !!!! 😝😝

Laugh for sometime in the busy schedule of your life and make others laugh too !!!!! 😂😂

visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

ബാർബർ

ഒരിക്കൽ ഒരാൾ ബാർബർ ഷോപ്പിൽ ചെന്ന് ബാർബരോട് :"തിരക്കുണ്ടോ? " ബാർബർ: "മൂന്നു നാലാളുകൾ കൂടി ഉണ്ട്" ആഗതൻ: "ശരി. എന്നാൽ പിന്നെ വരാം " പിറ്റേ ദിവസവും ഇയാൾ ഇതാവാർത്തിച്ചു. ഇങ്ങനെ ചോദിച്ചു പോകുന്നത്  പതിവായി...ഒരിക്കൽ ഇയാൾ വീണ്ടും ഇതുപോലെ വന്നു ചോദിച്ചു ... "തിരക്കുണ്ടോ"  ബാർബർ: 3 ആളുകള്  കൂടി  ഉണ്ട് " . ആഗാതൻ: " ശരി പിന്നെ വരാം". അയാൾ പോയിക്കഴിഞ്ഞു ബാർബർ അവിടെ സ്ഥിരമായി  പത്രം വായിക്കാൻ വരുന്ന ഒരു സുഹൃത്തിനോട്  :" ഇവനൊക്കെ എവിടുന്നു വരുന്നെടാ?? ". സുഹൃത്ത്: " വരുന്നത് എവിടെ നിന്നാണെന്നറിയില്ല. പക്ഷെ എന്നും പോകുന്നത് തന്റെ വീട്ടിലേക്കാ....."😆😆

visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

മത്തായി

ഒരു ജോലിയും ഇല്ലാതെ കറങ്ങി നടന്ന മത്തായിക്ക്,ഒരു ജോലി ആകട്ടെ എന്ന് കരുതിയാണ് ,മത്തായിയുടെ അ മ്മ പള്ളീല്‍ അച്ചന്റെ കാലു പിടിച്ചു ,മത്തായിക്ക് പള്ളി പെയിന്റ് അടിക്കാന്‍ ഉള്ള പണി വാങ്ങി കൊടുത്തത് ,

അച്ചന് ഒരു നിര്‍ബന്ധമേ ഉണ്ടായിരുന്നുള്ളൂ ,കടുത്ത വിശ്വാസിയും ,ദൈവ ഭയവും ഉള്ളവന്‍ ആയിരിക്കണം പള്ളിക്ക് പെയിന്റ് അടിക്കുന്നത് ,എന്നാലെ പെയിന്റ് അടിക്കു ഒരു ഇത് വരൂ

അച്ചന്‍ ആവശ്യപെട്ട യോഗ്യതകള്‍ എല്ലാം ഉണ്ടെന്നു ,മത്തായിയുടെ അമ്മ ആണയിട്ടു പറഞ്ഞത് കൊണ്ട് ,അച്ചന്‍ മത്തായി യെ ജോലി ഏല്‍പ്പിച്ചു .

മൂന്നാം നാള്‍ അച്ചന്‍ മത്തായിയോടു കുശലാന്വേഷണം നടത്തി ,എന്താ മത്തായി പെയിന്റ് അടിച്ചു കഴിഞ്ഞോ ?

മത്തായി : കഴിഞ്ഞു അച്ചോ , ഇനി ആ പള്ളിടെ മുകളില്‍ വച്ചിട്ടുള്ള മദാമ്മ ക്കും അവരുടെ കയ്യില്‍ ഇരിക്കുന്ന കൊച്ചിനും കൂടിയേ അടിക്കാന്‍ ബാക്കിയുള്ളൂ .
🐱😜😃😳

visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

Height of gettting lucky:

My neighbor's wife texted me,
'I am new on whatsapp.. Any idea what does IDK, LY, TTYL mean...?

I replied : 'I don't know, Love You, Talk To You Later !

She replied : ' No problem. I'll ask you later... Love you too... 😜😅😂😂😂

visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

നമ്പൂരി


നമ്പൂരി ഇല്ലത്തുനിന്നിറങ്ങി പടിക്കല് എത്തിയപ്പോള്
അവിടെ ഒരാള് തല ചുറ്റി വീണുകിടക്കുന്നത് കണ്ടു😨 ഉടനെ നമ്പൂരി  മകനെ വിളിച്ചു,
ഉണ്ണീ,,,ഒരുകിണ്ടി  വെള്ളം ങ്ങട് കൊണ്ടരൂ, വേം വേണം, ഇവടെ  ദേ ഒരാള് തല ചുറ്റി വീണടക്കുണൂ!!
ഉണ്ണി വെള്ളം കൊണ്ട് കൊടുത്തു, നമ്പൂരി അത്
ഒറ്റയടിക്കു കുടിച്ചശേഷം
പറഞ്ഞു,😨``എനിക്ക്ഇങ്ങനെ ഒാരോന്ന് കണ്ടാ ഒടനെ വെള്ളം കുടിക്കണം''😀😂😂

visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

സ്കൂൾ ലൈഫിൽ

എവിടെ ക്ലാസ് ലീഡർ? വന്ന്
സംസാരിക്കുന്നവരുടെ പേരു
ബോർഡിലെഴുതിയിടൂ. 10
പേരാവുമ്പൊ
സ്റ്റാഫ് റൂമിൽ വന്ന് പറയണം. "
ഡയലോഗ് ഡെലിവറി കഴിഞ്ഞ്
എവിടുന്നൊ വലിഞ്ഞ് കയറി വന്ന
ടീച്ചർ സീൻ വിട്ടു. ലീഡർ ചെക്കൻ
തുള്ളിച്ചാടി ഒരു പീസ് ചോക്കും
പിടിച്ച് ഫ്രണ്ടിൽ ഹാജർ. പിന്നെ,
അതിർത്തിയിൽ നുഴഞ്ഞുകയറ്റക്ക
ാരെ വെടിവെച്ചിടാൻ നിൽക്കുന്ന
മേജർ മഹാദേവനാന്നാ ഓന്റെ
വിചാരം. അത്രയും നേരം
ആർത്തിരമ്പിയിരുന്ന ക്ലാസിൽ
പിന്നെ മുഴുവൻ ശശ്മാന.. കോപ്പ്..

മൂകത.. സംഘർഷ ഭരിതമായ
മുഹൂർത്തം.
നീന്തലറിയാത്തവൻ വെള്ളത്തിൽ
വീണാലെന്ന പോലെ ശ്വാസം
കിട്ടാതെ, മസിലും
പിടിച്ചിരിക്കുന്ന പാവം
കുഞ്ഞാടുകൾ. അറിയാതെ
ചുണ്ടൊന്നനങ്ങിപ്പോയാൽ
തീർന്നു. ദേ കിടക്കുന്നു അവന്റെ
പേരു, ബോർഡിൽ ഡിസൈനിൽ
വരച്ചിട്ട ബോക്സിനുള്ളിൽ. ആദ്യം
പേരു വന്നവനോട് എല്ലാർക്കും
സഹതാപം. അവനാദ്യം ശബ്ദം
താഴ്ത്തി ലീഡറിന്റെ കാലു
പിടിച്ച് നോക്കി, പേരു
മായ്ക്കാൻ. നോ രക്ഷ ! പിന്നെ, '
ഒന്നു പോടാപ്പാ. ഇതൊക്കെ
നമ്മളെത്ര കണ്ടതാ ' എന്ന
ഭാവത്തിൽ ലീഡറിനു ഒരു ലോഡ്
പുച്ഛവും വാരി വിതറി
ഞെളിഞ്ഞിരുന്നു - ഉള്ളിൽ, 'ദൈവമെ
10 പേർ സംസാരിക്കല്ലെ ' എന്ന
പ്രാർത്ഥനയോടെ. അവിടന്നുമിവിടന്
നുമായി 10 എണ്ണത്തിനെ
കിട്ടിയതും, ലവൻ ഒറ്റ ഓട്ടം
സ്റ്റാഫ് റൂമിലോട്ട്. ചൂരലും
കൊണ്ടുള്ള ആ മാസ് എൻ ട്രി
കണ്ടാൽ നേരത്തെ
ഞെളിഞ്ഞിരുന്നവന്റെയുൾപ്പടെ
എല്ലാത്തിന്റെം നെഞ്ചിൽ
ഡപ്പാങ്കുത്ത് മേളം. പിന്നെ
എല്ലാം പെട്ടന്നാ. വരി വരിയായ്
നിൽക്കുന്നു. കൈ നീട്ടുന്നു.
വാങ്ങുന്നു. പോവുന്നു. ഇടയിൽ, '
ടീച്ചർ ഞാൻ സംസാരിച്ചില്ല
ബുക്ക് വാങ്ങിയതാ ' എന്നൊക്കെ
പറയാൻ ശ്രമിക്കുന്നവരുടെ ശബ്ദം, '
കൈ നീട്ടെടാാാാ.... ' എന്ന
ഗർജ്ജനത്തിനു മുൻപിൽ മുറിഞ്ഞു
പോയി. അടി കൊള്ളുന്നതവരാണേലും
വേദനയുടെ എക്സ് പ്രഷൻ
കണ്ടിരിക്കുന്നവരുടെ മുഖത്തും
വിരിയുന്നുണ്ട്. ചടങ്ങ് കഴിഞ്ഞ്,
കരയുന്നവരോട് സഹതാപവും
ഇതൊക്കെ എന്ത് എന്ന ലുക്ക്
വരുത്തി ഒന്നും സംഭവിക്കാത്ത
പോലെ ഇരിക്കുന്നവരോട്‌
ആരാധനയും. അടി കൊണ്ടവർക്ക്
സംസാരിക്കാൻ ലൈസൻസ്
കിട്ടിയെന്ന വിശ്വാസം
ബാക്കിയുള്ളവരുടെ മുഖത്ത്, '
കൊന്നാലും വാ തുറക്കൂല പന്നീ '
എന്ന ഭാവം. സീൻ 1 ഓവർ. അടുത്ത
റൗണ്ടിലും ഇരപിടിക്കാനായി
ലീഡരിന്റെ കഴുകൻ കണ്ണുകൾ
അലഞ്ഞ് നടക്കുന്നു. ശേഷം സീൻ 1
കോപ്പി പേസ്റ്റ്..
ഒരു പക്ഷെ എല്ലാരുടെയും സ്കൂൾ
ലൈഫിൽ ഒരു തവണയെങ്കിലും പ്ലെ
ചെയ്ത സീൻ. ഞമ്മൾ ഒരുപാട് തവണ
അഭിനയിച്ച് തകർത്ത സീൻ..

visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

ശശി സിൽക്സ്

ശശി ഒരു തുണിക്കട തുടങ്ങി
''ശശി സിൽക്സ്''
നല്ല കച്ചവടം ആയിരുന്നു.
അപ്പോഴാണ് എതിര്‍വശത്ത് 'കല്യാൺ സിൽക്സ്' വന്നത്.
ശശിക്ക് കച്ചവടം കുറയാന്‍ തുടങ്ങി. ..
അപ്പോള്‍ ശശി കടയുടെ പേര് മാറ്റി ''സ്വപ്നങ്ങൾ'' എന്നാക്കി.
വീണ്ടും കച്ചവടം കൂടി. ...എന്തുകൊണ്ട് ??!!

കല്യാൺ സിൽക്സിനു മുന്നില്‍ പൃഥ്വിരാജിൻറ ഒരു വലിയ ഫ്ലക്സ്. ..
'' ഇതിലും നല്ല പട്ട് 'സ്വപ്നങ്ങളിൽ' മാത്രം''

ശശിയോടാ കളി😎

visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

Friday, 19 June 2015

മരണം

അമ്മ അടുക്കളയിൽ നിന്ന്
ജോലിത്തിരക്കിനിടയിൽ ഉറക്കെ
വിളിച്ചു പറയുന്നത് കേട്ടാണ് ഞാൻ
ഉണർന്നത്..
"എന്തൊരു ഉറക്കമാണ് മോനെ ഇത്, നേരം
എത്രയായി എന്നറിയുമോ? ഇന്ന് ഓഫീസിൽ
ഒന്നും പോകുന്നില്ലേ നീയ്?" അത് കേട്ട
ഞാൻ ചാടി എഴുന്നേല്ക്കാൻ ശ്രമിച്ചു
പക്ഷെ എന്റെ കൈകാലുകൾ ഒന്നും
അനങ്ങുന്നില്ലാ.. ഞാൻ വീണ്ടും വീണ്ടും
ശ്രമിച്ചു നോക്കി,, പക്ഷെ പറ്റുന്നില്ലാ..
ഞാൻ ഉറക്കെ ഉറക്കെ വിളിച്ചു...... !!!
എന്റെ അമ്മ അതൊന്നും
കേള്ക്കുന്നില്ലാ.. എന്റെ കൈകാലുകൾ
ഒന്നും അനങ്ങുന്നില്ല എന്ന് ഞാൻ ആർത്തു
വിളിച്ചു കരഞ്ഞു.. അമ്മ കേള്ക്കുന്നില്ലാ..
ഞാൻ കുറച്ചു നേരം നിലവിളിച്ചുകൊണ്ട്
അവിടെ തന്നെ അതുപോലെ കിടന്നു..
ആരും കേള്ക്കുന്നില്ലാ.. കുറച്ചു
കഴിഞ്ഞപ്പോൾ എന്റെ പുന്നാര അമ്മ
എന്റെ അടുത്തേക്ക് തിടുക്കത്തിൽ വന്നു,
എന്നിട്ട് എന്നെ വിളിച്ചു.. ഞാൻ
അനങ്ങുന്നത് കാണാഞ്ഞപ്പോൾ അമ്മ
എന്നെ തട്ടിവിളിച്ചു, എന്നിട്ടും ഞാൻ
അമ്മയോട് പറയുന്നത് ഒന്നും അമ്മ
കാണുന്നെ ഇല്ലാ.. പിന്നീട് അമ്മ വാവിട്ടു
നിലവിളിച്ചുകൊണ്ട് എന്നെ
ഉരുട്ടിവിളിക്കാൻ തുടങ്ങി.. ആ
ഉച്ചത്തിലുള്ള നിലവിളി കേട്ട് എന്റെ
അയൽവാസികൾ എല്ലാവരും ഓടിവരുന്നത്
എനിക്ക് കാണാമായിരുന്നു... അവരോടായി
അമ്മ വാവിട്ടു നിലവിളിച്ചുകൊണ്ട്
പറയുകയാണ് "ഉറക്കത്തിൽ നിന്നും
വിളിക്കുമ്പോൾ എന്റെ മോൻ
അനങ്ങുന്നില്ല" എന്ന്.... ഞാൻ ഉറക്കെ
പറയാൻ ശ്രമിച്ചു,, "എനിക്ക് ഒന്നും
സംഭവിച്ചിട്ടില്ല,,,, എന്റെ കയ്കാലുകൾ
മാത്രം അനക്കാൻ പറ്റുന്നില്ല" എന്ന്..
പക്ഷെ എന്റെ സംസാരം അവരാരും
കേള്ക്കുന്നു പോലുമില്ലാ.. എല്ലാവരും
എന്നെ ദയനീയമായി നോക്കുന്നുണ്ട്…
അവര്കിടയിൽ കിടന്നു എന്റെ അനിയനും
അനിയത്തിയും ഒക്കെ വാവിട്ടു
നിലവിളിക്കുന്നുണ്ട് അത് പോലും അമ്മ
കേള്ക്കുന്നില്ലാ..
അമ്മ വാവിട്ടു കരഞ്ഞു കൊണ്ടേ
ഇരിക്കുന്നു..
കുറച്ചു സമയം കഴിഞ്ഞപ്പോൾ എന്റെ
വീട്ടിലേക്ക് ആളുകള് വന്നു നിറഞ്ഞു..
അവരിൽ ചിലര് അടുത്തുള്ളവരോട്
ചോദികുന്നത് ഞാൻ കേട്ടു, "എപ്പോഴാണ്
മരിച്ചത്" എന്ന്!!!!!!!!.. എന്നെ ആരോ
വെളുത്ത തുണി കൊണ്ട് മൂടിയിരിക്കുന്നു..
ഞാനവരോട് ഉറക്കെ വിളിച്ചു പറഞ്ഞു
"ഞാൻ മരിച്ചിട്ടില്ല എന്ന്" എന്നാൽ അത്
ആരും ശ്രദ്ധിക്കുന്നു പോലും ഇല്ല...
എന്റെ കൂട്ടുകാര്,കുടുംബക്കാർ എല്ലാവരും
ഓരോരുത്തരായും കൂട്ടമായും എന്റെ
വീട്ടിലേക്കു വരാൻ തുടങ്ങി.. എന്റെ ഒരു
അടുത്ത ബന്ധു ഉണ്ട്.. അവര്ക്ക് നടക്കാൻ
പോലും പറ്റില്ലാ, അവരും വന്നു.. അവര്ക്
അസുഖമായി കിടപ്പിലായിരുന്നു, അവിടം
വരെ ഒന്ന് പോയിട്ട് വരാൻ എന്നോട് അമ്മ
എന്നും പറയുമായിരുന്നു, ഞാൻ അങ്ങോട്ട്
ഒന്ന് പോകണം എന്ന് എല്ലാ ദിവസവും
വിചാരിച്ചതുമാണ്. പക്ഷെ
എന്തൊക്കെയോ തിരക്കുകൾ കാരണം
പോകാൻ സാധിച്ചതുമില്ലായിരുന്നു
ഇപ്പോൾ ഇതാ അവർ എന്നെ കാണാൻ
വായ്യാത്ത ശരീരവും വെച്ച് ഇങ്ങോട്ട്
വന്നിരിക്കുന്നു. അതിനിടയിലാണ് ഞാൻ
മറ്റൊരു കാര്യം ശ്രദ്ധിച്ചത്..എന്റെ
വീടിന്റെ തൊട്ടടുത്തുള്ള ഒരു
കച്ചവടക്കാരൻ.. അദ്ദേഹം ഞാൻ
ഓഫീസിൽ പോകുമ്പോഴും, വരുമ്പോഴും
എന്നെ നോക്കുന്നത് കണ്ടിട്ടും ഞാൻ
കാണാത്തത് പോലെ നടിച്ചിരുന്നു, ഒരുവട്ടം
പോലും മിണ്ടാൻ ഞാൻ പോയിട്ടില്ല..
അദ്ദേഹവും എന്നെ കാണാൻ വന്നു.
അതുപോലെ എന്റെ ഒരു അയൽവാസി,
അയാൾക്ക് കഴിഞ്ഞയാഴ്ച
വാഹവാപകടത്തിൽ പെട്ട് പരിക്ക്
പറ്റിയിരുന്നു എന്ന് അമ്മ പറയുന്നത്
കേട്ടിരുന്നു… അങ്ങോട്ട് ഒന്ന് പോകാൻ
എനിക്ക് സമയം ഇല്ലായിരുന്നു…അയാളും
ഇന്ന് ഓഫീസിൽ പോലും പോകാതെ എന്റെ
വീട്ടില് എന്റെ തൊട്ടരികിൽ
നില്കുകയാണ്..
ഓരോരുത്തരെ ആയി ഞാൻ
നോക്കുന്നതിനിടയിലാണ് ഞാനത് കണ്ടത്,,
മുറിയുടെ ഒരു മൂലയിൽ ഒറ്റക്ക് നിന്ന് കൊണ്ട്
എന്റെ പഴയൊരു ഉറ്റമിത്രം വിതുമ്പുന്നു.
എന്റെ ആത്മ സുഹൃത്തായിരുന്ന അവനോട്
ഞാൻ പിണങ്ങിയിട്ടു ഇപ്പോൾ വര്ഷം 3
കഴിഞ്ഞു. അതിനു ശേഷം എത്ര തവണ അവൻ
എന്നോട് മിണ്ടാൻ ശ്രമിച്ചു, ഞാൻ മാറി
നടന്നതായിരുന്നു.. അവനും എന്നെ നോക്കി
കരയുകയാണ്. എനിക്ക് അവനോടു ഒന്ന്
സംസാരിക്കണം എന്ന് തോന്നി.. ഞാൻ
അവനെയുറക്കെ വിളിച്ചു. പക്ഷെ അവനും
കേള്ക്കുന്നില്ലാ.. പെട്ടെന്ന് എന്റെ
തലക്ക് മുകളിലെ ഫാനിന്റെ കറക്കം
നിന്നു. മുറി ആകെ ഇരുട്ടായി.
ആരോപറയുന്നത് കേട്ടു.. കറണ്ട് പോയതാണ്,,
ആരോ എമർജൻസി തെളിയിച്ചതും എന്റെ
അമ്മ എന്നെ ഉറക്കെ വിളിച്ചതും
ഒരുമിച്ചായിരുന്നു.....! "യെന്തൊരു
കിടപ്പാണ് ഇത്.. ഇന്ന് ഓഫീസിലൊന്നും
പോണില്ലേ.....?" ഞാൻ ചാടി എണീറ്റു..
അതെ.. ഞാനാകെ വിയർത്തു
കുളിച്ചിരിക്കുന്നു.. ഞാൻ സ്വപ്നത്തിൽ
നിന്നും ഉണരുകയായിരുന്നു
..അതെ..എല്ലാം...! എന്റെ വെപ്രാളം
കണ്ടു അമ്മ ചോദ്യം ആവര്ത്തിച്ചു .. ഞാൻ
പറഞ്ഞു..ഇല്ല..ഇന്ന് ഓഫീസിൽ
പോകുന്നില്ല.. നമുക്ക് അമ്മ പറഞ്ഞവരെയും,
കുടുംബക്കാരെയും എല്ലാം ഇന്ന് തന്നെ
കാണാൻ പോകണം… വരുന്ന വഴിക്ക് എന്റെ
സുഹുര്തിന്റെ വീട്ടിലും പോകണം.
ഓര്ക്കുക..മരണം വിളിപ്പാടകലെ .ഏത്
നിമിഷവും ഇത് പോലെ ഒരു അനുഭവം നമ്മിൽ
ഓരോരുത്തര്ക്കും വന്നു ഭവിക്കാം. എല്ലാം
നാളത്തേക്ക് മാറ്റിവെക്കാതെ ഇപ്പോൾ
തന്നെ ഒരു തീരുമാനം എടുക്കുക,
സല്കര്മ്മങ്ങൾ ചെയ്യുക, കുടുംബ ബന്ധം
ചേര്ക്കുക, എല്ലാവരോടും സ്നേഹത്തോടെ
പെരുമാറുക, എന്നാൽ ഏതു നിമിഷമായാലും
സന്തോഷവും സമാധാനവും നിറഞ്ഞ
മനസ്സോടെ തന്നെ നമുക്ക് ഒരു നാൾ ഈ
ലോകത്തോട് വിട പറയാം.... മനുഷ്യ നന്മ
ആഗ്രഹിക്കുന്ന സുഹൃത്തുക്കള് ദയവായി ഇതു
ഷെയർ ചെയ്യുക....

visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

Thursday, 18 June 2015

ആരെന്ന് പറയാമോ?

ആരെന്ന് പറയാമോ?
താഴെ തന്നിരിക്കുന്ന ക്ലൂ ഉപയോഗിച്ച് ആളെ കണ്ടു പിടിക്കാമോ?
.
.
.
.
.
.
.
.
.
.
ക്ലൂ. 1.ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന ആ മാച്ചില്‍ ഇദ്ദേഹമായിരുന്നു ഇന്ത്യന്‍ ടീമിന്റെ കാപ്റ്റന്‍.
.
.
.
.
.
.
.
.
.
.
ക്ലൂ.2.ആ മാച്ചില്‍ ഇദ്ദേഹമായിരുന്നു ഓപണിങ്ങ് ബൗളര്‍.
.
.
.
.
.
.
.
.
.
.
ക്ലൂ.3.ആ മാച്ചിലെ ഓപണിങ്ങ് ബാറ്റ്സ്മാനും ഇദ്ദേഹം തന്നെയായിരുന്നു.
.
.
.
.
.
.
.
.
.
.
.
ക്ലൂ.൪4.ആ മാച്ചിലെ അവസാന ഇന്നിങ്ങ്സിലെ ബാള്‍ ബൗള്‍ ചെയ്തതും ഇദ്ദേഹമായിരുന്നു.
.
.
.
.
.
.
.
.
.
.
ക്ലൂ.5.ഇദ്ദേഹം തന്നെയായിരുന്നു അവസാന ബാള്‍ ബാറ്റു ചെയ്തതും.
.
.
.
.
.
.
.
.
.
.
.
ആളെ പുടി കിട്ടിയാ? ഇല്ലേ മോശം വളരെ മോശം.
.
.
.
.
.
.
.
.
.
.
ക്ലൂ 6. ആ ഇന്നിങ്ങ്സിലെ അവസാന വിക്കറ്റും അദ്ദേഹമാണ് എടുത്തത്.
.
.
.
.
.
.
.
.
.
.
.
ക്ലു.7. ആ ഗെയ്മിലെ " മാന്‍ ഓഫ് ത മാച്ച്"ആയി പ്രഖ്യാപിച്ചതും അദ്ദേഹത്തെ ആയിരുന്നു.
.
.
.
.
.
.
.
.
.
.
.
പുടി കിട്ടിയാ? ഇല്ലാ അല്ലേ.എന്നാല്‍ ഈ ഈസിയായ ക്ലൂ നോക്കൂ..............
.
.
.
.
.
.
.
.
.
.
.
അപ്പോള്‍ ഒരു പക്ഷെ പുടികിട്ടിയേക്കും !
.
.
.
.
.
.
.
.
.
.
.
ക്ലൂ.8.തന്റെ ടീമിനുവേണ്ടി അവസാന സിക്സറടിച്ചതോടെ ആ മാച്ച് വിജയിക്കാനായി.
.
.
.
.
.
.
.
.
.
.
.
ഇപ്പോ പുടി കിട്ടിയാ? ഇല്ലാ അല്ലേ ? കഷ്ടം
.
.
.
.
.
.
.
.
.
.
.
എന്നാല്‍ ശരി.ഉത്തരം ഇതാണ്......
.
.
.
.
.
.
.
.
.
.
.അദ്ദേഹമാണ് " അമീര്‍ഖാന്‍ " ലഗാന്‍ എന്ന ചിത്രത്തിനു വേണ്ടി.
(എന്നെ കൊല്ലരുത്. എനിക്കിത് അയച്ചുതന്ന ആളെ ഞാന്‍ തപ്പിക്കൊണ്ടിരികുകയാണ്
പിടികിട്ടിയാല്‍ നമ്പറയച്ചുതരാം.എല്ലാവരും കൂടി അയാളെ കൊന്നോളു!!!!!!!!!!!!!!)

visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

Tuesday, 16 June 2015

ആരാധനാലയം

ഈ ലോകത്ത് ഞാന്‍ കണ്ട ഏറ്റവും വലിയ ആരാധനാലയം ഹോസ്പിറ്റലുകള്‍ ആണ്..
.മുസല്‍മാനും,ഹിന്ദുവിനും,ക്രൈസ്തവനും,ഒരു പോലെ പ്രവേശിക്കാവുന്ന ആരാധനാലയം..
ഇവിടെ ഉയര്‍ന്ന ജാതിക്കാരന്‍ എന്നോ താഴ്ന്ന ജാതിക്കാരന്‍ എന്നോ ഇല്ല.എല്ലാവരും സമന്മാര്‍..

ഇവിടെ കല്ലിലും കുരിശിലും തീര്‍ത്ത ദൈവങ്ങള്‍ ഇല്ല..
പകരം ശുഭ്ര വസ്ത്രമണിഞ്ഞ ദൈവത്തിന്റെ പ്രധിനിധികള്‍ മാത്രം..
മനസ്സറിഞ്ഞു പലരും ദൈവത്തെ വിളിക്കുന്നത്‌ ഈ ആരാധനാലയങ്ങളില്‍ വച്ചാണ്..

പാവപ്പെട്ടവനും,പണക്കാരനും ഇവിടെ നല്‍കുന്നത് ഒരേ പ്രസാദമാന് (മരുന്നുകള്‍)..
പരസ്പ്പരം വെട്ടി ഇവിടെ എത്തുന്ന എല്ലാ രാഷ്ട്രീയക്കാരനും കയറ്റുന്നത് ഒരേ കളറുള്ള രക്തമാണ്.

മുകളിലെ പ്രസവ മുറിയില്‍ ഒരു കുഞ്ഞു ജനിക്കുമ്പോള്‍ അടിയിലെ മോര്‍ച്ചറിയില്‍ ഒരാള്‍ മരിക്കുന്നു.ദൈവത്തിനു ഏറ്റവും കൂടുതല്‍ ജോലി ഉള്ളതും ഇവിടെയാണ്‌..

മരുന്നും ഗുളികയും മണക്കുന്ന ഇടനാഴികളിലൂടെ ഒന്ന് വെറുതെ നടന്നു നോക്കണം..
200 കിലോ വെയിറ്റ് പോക്കിയിരുന്ന ജിംനേഷ്യം ആയിരുന്ന സിക്സ് പാക്ക് ഉള്ള ചെറുപ്പക്കാരനും,തൊലി വെളുപ്പ്‌ കൊണ്ട് അഹങ്കരിച്ചു നടന്നിരുന്നവനും എല്ലാം ഈ വാര്‍ഡില്‍ ഒന്ന് അനങ്ങാന്‍ പോലും കഴിയാതെ കിടക്കുന്നുണ്ട്..

''ഇത്രയൊക്കെ ഉള്ളൂ മനുഷ്യന്‍..
എന്നിട്ടും നാം അഹങ്കരിച്ചു നടക്കുന്നു വൃഥാ''...മതത്തിനെ്റ പേരിലും ...ഞാൻ എന്ന ഭാവത്തിലും അഹങ്കരിക്കുന്ന എല്ലാവര്‍ക്കും വേണ്ടി ഞാനിതു സമർപ്പിക്കുന്നു...

ഹോര്‍ലിക്‌സ്

ഹോര്‍ലിക്‌സ് കുടിക്കുന്നകുട്ടികള്‍ക്ക് വിര; മരുന്നു നല്‍കുന്നതും അതേ കമ്പനി*ഹോര്‍ലിക്‌സും വിര മരുന്നും ചൂടപ്പം പോലെ വിറ്റുപോകുന്നു; കബളിപ്പിക്കപ്പെടുന്നത് ഉപഭോക്താക്കള്‍*
*ഹോര്‍ലിക്‌സ് കുടിക്കുന്ന കുട്ടികള്‍ക്ക് എളുപ്പത്തില്‍ വിരശല്യമുണ്ടാകുന്നു. വിരകള്‍ക്കുള്ള  മരുന്ന് നിര്‍മിക്കുന്നതും ഹോര്‍ലിക്‌സ് കമ്പനി തന്നെ. ഹോര്‍ലിക്‌സ് നിര്‍മിക്കുന്ന ജി എസ് കെ കമ്പനി തന്നെയാണ് സെന്റ്റല്‍ എന്ന വിര മരുന്നും ഉത്പാദിപ്പിക്കുന്നത് എന്നത് എത്രപേര്‍ക്കറിയും? എന്നാല്‍ സത്യമാണത്. ഹോര്‍ലിക്‌സ് കഴിക്കുന്ന കുട്ടികള്‍ക്ക് വയറ്റില്‍ അസിഡിറ്റിയും അഴുക്കും കൂടും. അതിന്റെ ഫലമായി ഉണ്ടാകുന്ന വിരയിളക്കുന്നതിനാണ് ഈ മരുന്നും ഇവര്‍ തന്നെ ഉത്പാദിപ്പിക്കുന്നത്. ഹോര്‍ലിക്‌സിന്റെ വില്‍പ്പനം കൂടുമ്പോള്‍ തന്നെ വിര മരുന്നും വിറ്റുപോകുന്നു. എങ്ങനെയുണ്ട് കുത്തകക്കമ്പനികളുടെ ബുദ്ധി...?

ജനിച്ചു വീഴുന്ന കുഞ്ഞിന് ഏറെ ആവശ്യമുള്ളത് അമ്മയുടെ സാമീപ്യവും മുലപ്പാലുമാണ്. അതെത്രത്തോളം ഉറപ്പാക്കുന്നുവോ അത്രയും സുന്ദരമാകും കുഞ്ഞിന്റെ വളര്‍ച്ച എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.  ഒരു വയസ്സുവരെ അമ്മയുടെ പാല് മാത്രമാണ് കുഞ്ഞിന്റെ പൂര്‍ണാഹാരം. ബേബിഫുഡല്ല.  ഈ പ്രായംവരെ മറ്റൊന്നും ദഹിപ്പിക്കാന്‍ കുഞ്ഞുശരീരം തയ്യാറാകുന്നില്ല. കുഞ്ഞിന് ആവശ്യമുള്ളത്രയും പാല് തീര്‍ച്ചയായും മാതാവിന്റെ ശരീരം ഉത്പാദിപ്പിക്കുന്നുണ്ട്.

മുലപ്പാല്‍ മാത്രമാണ് കുഞ്ഞിനുള്ള പൂര്‍ണമായ ഭക്ഷണമെന്ന് രണ്ട് പതിറ്റാണ്ടിലേറെയായി നടന്ന പഠനങ്ങളാണ് വ്യക്തമാക്കിയിട്ടുള്ളതെന്ന് കോഴിക്കോട് മലബാര്‍ ഹോസ്പിറ്റലിലെ ഡോ. പി എ ലളിത സാക്ഷ്യപ്പെടുത്തുന്നു. മുലപ്പാലിലെ എണ്‍പത് ശതമാനം കോശങ്ങളും ശത്രു ബാക്ടീരിയകളെയും ഫംഗസിനേയും വൈറസിനേയും നശിപ്പിക്കുന്നതാണ്. അവര്‍ പറഞ്ഞു.

ആറ് മാസം മുലപ്പാല് മാത്രമേ കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ പാടുള്ളൂ. ആദ്യത്തെ ഒരാഴ്ച മുലപ്പാലിന് ബുദ്ധിമുട്ട് ഉണ്ടാകാം. അപ്പോള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ചേ എന്തെങ്കിലും കൊടുക്കാവൂ. കോഴിക്കോട് മലബാര്‍ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ഫിസിയോളജിസ്റ്റും ന്യൂട്രീഷനിസ്റ്റുമായ ഡോ. ശ്രീപ്രിയ ഷാജി പറയുന്നു. ഒരു വയസ് വരെ പശുവിന്‍ പാലും പഞ്ചസാരയും മുട്ടയുടെ വെള്ളയും കൊടുക്കരുത്. പോഷകങ്ങള് ‍ അടങ്ങിയ വിഭവങ്ങള്‍ വീടുകളില്‍ തന്നെ ഉണ്ടാക്കാമെന്നിരിക്കേ എന്തിന് ബേബിഫുഡ് കമ്പനികളെ സഹായിക്കണം..? അത്രയും സമ്പുഷ്ടവും സുരക്ഷിതവുമായ പോഷകാഹാരം ഒരു കമ്പനികള്‍ക്കും പകരംവെക്കാനുമാകില്ല. പക്ഷേ അതിനൊക്കെ മെനക്കെടാന്‍ ആര്‍ക്കുണ്ട് സമയം...? അവര്‍ ചോദിക്കുന്നു.

കുപ്പിപ്പാല് കുടിക്കുന്ന കുട്ടികളില്‍ സംസാര വൈകല്യങ്ങള്‍ ഉണ്ടാകാറുണ്ട്. പ്രതിരോധ ശേഷി പകരുന്നതൊന്നും അവര്‍ക്ക് ലഭിച്ചിരിക്കില്ല എന്നതിനാല്‍ നിരവധി രോഗങ്ങളും മാനസിക പ്രയാസങ്ങളും ഇത്തരം കുട്ടികളില്‍ കാണാറുണ്ട്. മുലപ്പാല് കുടിക്കുന്ന കുഞ്ഞിനേക്കാള്‍ കുപ്പിപ്പാല് അകത്താക്കാന്‍ കുഞ്ഞ് അറുപത് ശതമാനത്തോളം കൂടുതല്‍ ക്ലേശിക്കേണ്ടിയും വരുന്നുണ്ട്. ജനിച്ച് ഒരു വയസ്സുവരെ  ഗര്‍ഭാവസ്ഥയിലേതു പോലെ തന്നെ കുഞ്ഞിനെ അമ്മയാണ് സംരക്ഷിക്കേണ്ടത്. കുപ്പിപ്പാല്‍ കുടിക്കുന്നതിന് കുഞ്ഞുങ്ങളുടെ വായയില്‍ വെച്ച് കൊടുക്കുന്ന നിപ്പിളില്‍ പോലും വിഷം ഉണ്ടെന്നാണ് ഹൈദ്രരാബാദില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത്.

visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

പ്രാവുകള്

ഒരുകൂട്ടം പ്രാവുകള് ഒരു ക്ഷേത്രത്തിന്റ
െ മേല്കൂരയില് സസുഖം വാഴുമ്പോഴാണ് ക്ഷേത്രത്തിന്റെ അറ്റകുറ്റപണികള്‍ ആരംഭിച്ചത്.ഇനിയെങ്ങോട്ട് മാറുമെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് തൊട്ടടുത്ത കൃസ്തൃന് പള്ളി കണ്ടത്. പ്രാവുകള് ഒന്നിച്ച് കൃസ്തൃന് പള്ളിയുടെ മേല്ക്കുരയില് താവളമുറപ്പിച്ചൂ.കുറച്ചുകാലം കഴിഞ്ഞപ്പോള് കൃസ്തുമസ് അടുത്തെത്തി.പള്
ളിക്ക് മോടികൂട്ടാനുള്ള പണിയാരംഭിച്ചു.ഇ
നിയെവിടേക്ക് എന്ന് ചിന്തിച്ച പ്രാവുകള് അടുത്തുകണ്ട മുസ്ലിംപള്ളി താവളമാക്കാന് തീരുമാനിച്ചു.സുഖമായികഴിയുമ്പോഴാണ് റംസാന് കടന്നുവന്നത്.മുസ്ലീം പള്ളിയില് പുതുവര്ണ്ണങ്ങള് പൂശാന് തുടങ്ങി.പ്രാവുകള് വീണ്ടൂം തങ്ങളുടെ ആദൃ വാസസ്ഥലമായ അമ്പലത്തിനുമുകളിക്ക് തന്നെ തിരിച്ചുവന്നു. ഒരു ദിവസം അമ്പലത്തിനു മുന്നിലെ റോഡില് ആളുകള് പരസ്പരം പോരാടുന്നതുകണ്ട കുഞ്ഞുപ്രാവ് തള്ളപ്രാവിനോട് ചോദിച്ചു അവരാരണ്? അമ്മക്കിളി പറഞ്ഞു 'ഇവര് മനുഷൃര്-അമ്പലത്തില് പോകുന്നവരെ ഹിന്ദുക്കള് എന്ന് വിളിക്കുന്നു.ചര്ച്ചില് പോകൂന്നവരെ കൃസ്തൃന് എന്നാണ് വിളിക്കുന്നത്. മോസ്കില് പോകുന്നവരെ മുസ്ലീങ്ങളെന്നും.കുഞ്ഞുക്കിളി ചോദിച്ചു 'അതെന്താ അമ്മേ അങ്ങിനെ? നമ്മള് അമ്പലത്തിന്റെ മുകളിലായിരുന്നപ്പോഴും മോസ്കിനുമുകളില് പാര്ത്തപ്പോഴും പ്രാവുകള് തന്നെയായിരുന്നീല്ലേ? ചര്ച്ചിന്റെ മുകളില് സുഖമായികഴിഞ്ഞപ്പോഴുംനമ്മള് അറിയപ്പെട്ടിരുന്നത് പ്രാവുകള് എന്ന പേരില് തന്നെയായിരുന്നില്ലേ? എന്തേ ഇവരെ മനുഷൃര് എന്ന് വീളിച്ചുകൂടാ? അമ്മ പ്രാവ് മറുപടി നല്കി ' നമ്മള് ഇവിടെയുള്ള പ്രാവുകള്ക്കെല
്ലാം ദൈവമെന്തന്ന് കൃതൃമായറിയുന്നതുകൊണ്ട് നമ്മള് ഒരുമയോടെ സുഖമായി ജീവീച്ചു പോകുന്നു. ഭുമീയീലെ ഏറ്റവും ബുദ്ധീയുള്ളവരെന്ന് അഹങ്കരിക്കുന്ന മനുഷൃര്ക്കാകട്ടെ ദൈവമെന്നത് എന്തന്ന് ഇനിയും മനസ്സിലാകാത്തതുകൊണ്ട് അവര് പരസ്പരം പോരാടി ജീവിതം കളഞ്ഞുകൊണ്ടേയിരിക്കൂന്നു.

ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ !


NESTLE യുടെ മാഗി നൂഡില്‍സില്‍ അപകടകരമായ രാസ വസ്തു കണ്ടതിനെത്തുടര്‍ന്ന് പല സംസ്ഥാന ങ്ങളും അവ നിരോധിക്കുകയാണല്ലോ. നമുക്ക് നോക്കാം വിദേശ കമ്പനികള്‍ നിര്‍മ്മിക്കുന്ന ചില വസ്തുക്കളില്‍ എന്തൊക്കെയാണ് അടങ്ങിയിരി ക്കുന്നതെന്ന് ..

1. Chocolate KitKat.
ഇതില്‍ ബീഫിന്‍റെ പേസ്റ്റ് ചേര്‍ക്കാറുണ്ടെന്നു നെസ്ലെ ക മ്പനി സമ്മതിച്ചിട്ടുണ്ട്.

2.Fair & Lovely.
ചെന്നൈ ഹൈക്കോടതിയില്‍ നടന്ന ഒരു കേസില്‍ Fair & Lovely യില്‍ പന്നിയുടെ കൊഴുപ്പ് ചേര്‍ത്തിട്ടുണ്ടെന്ന് ഉത്പാദകര്‍ സമ്മതിച്ചു.

3. Vicks.
Vicks യൂറോപ്പിലെ പല രാജ്യങ്ങളും നിരോധിച്ചിട്ടുള്ള താണ്. അവര്‍ അത് slow poison ആണെന്ന് declare ചെയ്തിരിക്കുന്നു. അതൊരു മരുന്നല്ല. എന്നാല്‍ നമ്മുടെ രാജ്യത്ത് TV യില്‍ വരെയാണ് ഇതിന്‍റെ പരസ്യങ്ങള്‍.

4.Life Bouy.
Life Bouy ഒരു Bath സോപ്പോ Toilet സോപ്പോ അല്ല. മൃഗങ്ങളെ കുളിപ്പിക്കാന്‍ ഉപയോഗിക്കുന്ന അതൊരു Cobolic സോപ്പാണ്. യൂറോപ്യന്‍സ് അവരുടെ പട്ടികളെ കുളിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആ സോപ്പ് നമ്മള്‍ ഇവിടെ മനുഷ്യര്‍ മാത്രം ഉപയോഗിക്കുന്നു.

5.Soft Drinks.
പെപ്സി, Coke ഒക്കെ യഥാര്‍ഥത്തില്‍ Toilet ക്ലീനര്‍ ആണ്.ഇതില്‍ 21 തരത്തിലുള്ള poisons അടങ്ങിയിട്ടു ണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്..നമ്മുടെ പാരലമെന്റിലെ കാന്റീനില്‍ ഇവ രണ്ടും നിരോധിച്ചിരിക്കുക യാണ്. ജനങ്ങള്‍ മാത്രം അനുഭവിച്ചോട്ടെ എന്നാകും.

6. Other Products.
വിദേശ കമ്പനികളുടെ ഉല്‍പ്പന്നങ്ങളായ Boost,
Complan ,
Horlicks ,
Maltova,
Protin- ex എന്നിവ ഡല്‍ഹിയിലെ All India Institute Laboratory യില്‍ നടത്തിയ പരിശോധനയില്‍ അതിലെ മുഖ്യ ചേരുവ കപ്പലണ്ടിയില്‍ നിന്ന് എണ്ണ എടുത്തശേഷം വരുന്ന പിണ്ണാക്കും , കപ്പലണ്ടിയുടെ തൊലി പൊടിച്ചതുമാണ്.യഥാര്‍ത്തത്തില്‍ മൃഗങ്ങള്‍ക്കു ള്ള തീറ്റയായ ഇത് Health Tonic എന്ന പേരില്‍ ഇവര്‍ നമ്മെ തീറ്റിക്കുകയാണ്.
7. അമിതാബ് ബച്ചന് പണ്ട് അപകടത്തില്‍ ഗുരുതര മായി പരിക്കേറ്റു ആശുപത്രിയില്‍ ഏകദേശം 10 മണിക്കൂര്‍ നീണ്ട ഓപ്പറേഷന്‍ കഴിഞ്ഞപ്പോള്‍ കുടലിന്റെ നല്ലൊരു ഭാഗം ഡോക്ടര്‍മാര്‍ മുറിച്ചു മാറ്റുകയുണ്ടായി. അതിനു കാരണമായി അവര്‍ പറഞ്ഞത് തുടര്‍ച്ചയായ പെപ്സി,കോക്ക് മുതലായ Soft Drinks ന്‍റെ ഉപയോഗമാണ് കാരണം എന്ന്..അതില്‍ പ്പിന്നെ ഇന്നുവരെ അദ്ദേഹം ഒരു സോഫ്റ്റ്‌ ഡ്രിങ്ക് ന്‍റെയും പരസ്യത്തില്‍ വന്നിട്ടില്ല.

8. PIZZA.
ഇന്ന് PIZZA പലര്‍ക്കും ഒരു ഹരമാണ്.PIZZA ഉണ്ടാക്കുന്ന ഈ കമ്പനികളെല്ലാം അമേരിക്കനാണ്.
PIZZA HUT, Dominos, KFC, Mc Donalds, Pizza Cornes, Papa Johns Pizza, California Pizza kitchen, Sals Pizza. ഇവയാണ് ആ കമ്പനികള്‍..
ഈ പിസ്സ കൂടുതല്‍ രുചികരമാക്കുവാന്‍ ഇവര്‍ അതില്‍ E 631 എന്ന ഒരു ഫ്ലേവര്‍ ചേര്‍ക്കുന്നുണ്ട്..ഇത് നിര്‍മ്മിക്കുന്നത് പന്നിയുടെ മാംസത്തില്‍ നിന്നാണ്.
നമ്മള്‍ ഒരു Product വാങ്ങുമ്പോള്‍ പാക്കിംഗ് ന്‍റെ പുറത്തു അതില്‍ ചേര്‍ത്തിട്ടുള്ള ഫ്ലേവര്‍ ന്‍റെ കോഡ് ഉണ്ടാകും..നമ്മള്‍ അത് ഗൂഗിള്‍ ല്‍ പോയി സേര്‍ച്ച്‌ ചെയ്‌താല്‍ അതില്‍ എന്തൊക്കെ അടങ്ങിയിട്ടുണ്ട് എന്ന് മനസ്സിലാകും..വളരെ ഈസി യാണ്.
നിരോധിക്കപ്പെട്ട മാഗിയുടെ കവറില്‍ E 635 എന്ന ഫ്ലേവര്‍ ചെര്‍ത്തിരിക്കുന്നതായി കാണാം. ഇത് ഇറച്ചി,മീന്‍ എന്നിവയുടെ സമ്മിശ്ര മിശ്രണമാണ്.
വിദേശ കമ്പനികളുടെ Product കളായ ചിപ്സ്, ബിസ്ക്കറ്റ്, ചൂയിംഗ് ഗം, ടോഫികള്‍, കുര്‍കുറെ ,ഒക്കെ വാങ്ങുമ്പോള്‍ അതില്‍ ചേര്‍ത്തിരിക്കുന്ന ഫ്ലേവര്‍ കോഡുകള്‍ ശ്രദ്ധിക്കുക..
ഇതാ ചില സാമ്പിളുകള്‍ :-
E 322 - Beef.
E 422 - Alcohol.
E 442 - Alcohol & Chemical.
E 471 - Alcohol & Beef.
E 481 - Mixture of Beef & Pork.
E 627 - Dangerous Chemical.
E 472 - Mix of Beef,meat & Pork.
E 631 - Oil Extracted From Pig Fats..
ഇത്തരം നിരവധി കോഡ് കള്‍ ഉല്‍പ്പന്നങ്ങളില്‍ കാ ണാം. അവ നമ്മള്‍ google ല്‍ പോയി സേര്‍ച്ച്‌ ചെയ്‌താ ല്‍ അത് എന്തില്‍ നിന്നുല്‍പ്പാദിപ്പിച്ചതാണെന്നു
വ്യക്തമാകും..


visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

ചില തിരിച്ചറിവുകൾ...

മകൾ

എഞ്ചിനീയറിംഗ് കോളേജിൻ്റെ
നടയ്ക്കൽ അപ്രതീക്ഷിതമായി
കണ്ട അച്ഛനെ ആ മകൾ കൂട്ടുകാരികൾക്ക് ഇംഗ്ലീഷിൽ ഇങ്ങനെ പരിചയപ്പെടുത്തിയത്രേ
"വീട്ടിനടുത്തുള്ളയാളാ.
എൻ്റെ വണ്ടി ശരിയാക്കിയെന്നു
പറയാൻ വന്നതാ.
പാവം"
ഭാഷയറിയാത്ത അച്ഛൻ്റെ കരിപുരണ്ട കുപ്പായവും ഓയിലു പുരണ്ട കറുത്ത കൈകളും അപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു.
വാത്സല്യത്തിൻ്റെ വിറ!

കാമുകൻ

പരിചയമില്ലാത്ത ആ ഇരുനില കെട്ടിടത്തിൻ്റെ മുന്നിൽ ബൈക്കു കൊണ്ടു നിർത്തിയപ്പോഴും
അവളുടെ കണ്ണിൽ അവനോടുള്ള
പ്രണയം മാത്രമായിരുന്നു.
തുറന്ന വാതിലിനുള്ളിൽ കണ്ട നാലു സുഹൃത്തുക്കളെ കണ്ടപ്പോഴും അവളുടെ കണ്ണിലെ തിളക്കം മങ്ങിയിരുന്നില്ല.
പരുങ്ങലോടെയുള്ള അവൻ്റെ രണ്ടു വാക്കുകളിൽ അവളുടെ കണ്ണു ചത്തു.
" വേറെ വഴിയില്ല.
ഒന്നഡ്ജസ്റ്റ് ചെയ്യണം"

അമ്മ

പോസ്റ്റുമോർട്ടം നടത്തിക്കൊണ്ടിരുന്ന ആ മൂന്നു വയസുകാരിയുടെ കീഴ്ഭാഗത്തെ
ക്രൂരമായ മുറിവുകൾ ഡോക്ടറോട് ഇങ്ങിനെ പറഞ്ഞു.
കാമുകന് കാഴ്ചവച്ചതാണ്
ആരുടെ
"എൻ്റെ അമ്മയുടെ "

ഭാര്യ

വാതിൽ തുറന്നു കൊടുക്കവെയുള്ള അവളുടെ വിളറിയ ചിരി അയാൾ കാര്യമാക്കിയില്ല. ഏറെ ക്ഷീണിതനായിരുന്നു അയാൾ.
"രണ്ടു ദിവസം കഴിഞ്ഞേ വരൂന്ന്
പറഞ്ഞിട്ട് "
"യാത്ര മുടങ്ങി "
ബെഡ് റൂമിലെ കർട്ടനു താഴെ കണ്ട കാലുകൾ അയാളെ തളർത്തിയില്ല.
വല്ലാതെ സ്റ്റേഹത്തോടെ ആവേശത്തോടെ കെട്ടിപ്പുണർന്ന്
കിടക്കയിൽ കിടത്തി ആ കാലുകൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിക്കൊടുക്കുന്നതു കണ്ടപ്പോൾ അയാൾ തളർന്നുവീണു!

മക്കൾ

ഒന്നുറങ്ങിയെണീറ്റപ്പോൾ ട്രെയിനിൻ്റെ മുരൾച്ച കേൾക്കാനില്ല. ആൾക്കൂട്ടത്തിൻ്റെ ശബ്ദം കേൾക്കുന്നുണ്ട്.
ആശ്വാസം .ആരോ വന്ന് തട്ടി വിളിച്ചു.
" ഇറങ്ങണില്ലേ. ട്രെയിൻ ഇതുവരേ
ഉള്ളൂ"
അപ്പോഴും ആ പ്രായമായ അമ്മ പാതി വഴിയിൽ വേർപെടുത്തിക്കളഞ്ഞ മക്കളെ
തൻ്റെ അകക്കണ്ണു കൊണ്ടു തിരയുകയായിരുന്നു.

ദൈവം

കോടികൾ കാണിയ്ക്കയർപ്പിച്ചപ്പോഴും ദൈവത്തെ അയാൾക്കു കാണാൻ കഴിഞ്ഞില്ല. ഒരു നയാ പൈസ പോലും വാങ്ങാതെ
തൻ്റെ കിഡ്നിയിലൊന്ന് അയാളുടെ കുഞ്ഞിന് പകുത്തു നല്കിയിട്ട് ഒന്നും മിണ്ടാതെ പോയ ആ മനുഷ്യനിൻ അയാൾ ദൈവത്തെ കണ്ടു.

സുഹൃത്ത്

ഭാര്യയേയും മക്കളേയും മറ്റൊരിടത്തേക്കു മാറ്റി
സ്വന്തം സുഹൃത്തിനെ വീട്ടിലേക്കു ക്ഷണിച്ചു വരുത്തി
കൊടുക്കാനുള്ള കടബാദ്ധ്യതയുടെ കണക്കുകൾ നിരത്തി തൻ്റെ നിസ്സഹായത വെളിപ്പെടുത്തി മദ്യം നൽകി മയക്കിക്കിടത്തി അരിഞ്ഞരിഞ്ഞരിഞ്ഞ് പോളിത്തീൻ കവറിലാക്കി കളയാൻ കൊണ്ടു പോകുന്നതിനു തൊട്ടു മുൻപ്
അയാളുടെ ഫോൺ ശബ്ദിച്ചു.
കൊല്ലപ്പെട്ടയാളുടെ.
കൊന്നവൻ ഫോണെടുത്തു...
"ഇക്കാ ങ്ങള് ഓരേന്ന് പൈസയൊന്നും വാങ്ങണ്ട.
ഞമ്മള് അപ്പഴത്തെ ദേഷ്യത്തിന് പറഞ്ഞതാ. ങ്ങള് ചങ്ങാതിക്ക്
ന്താണ് കൊടുക്കാൻ കൊണ്ടു പോയീന്നിച്ചാ കൊടുത്തിട്ട് വന്നോളീൻ "
അയാളോടി ഡിക്കി തുറന്നു നോക്ക വെ, മക്കൾക്ക് കൊടുക്കാൻ ആ സുഹൃത്ത് കൊണ്ടുവന്ന ഓരോ
ജോഡി ഡ്രസും കുറച്ചു കളിപ്പാട്ടങ്ങളും.

വിശപ്പ്

കാറിനുള്ളിലെ അടച്ചിട്ട വാതിലിനുള്ളിൽ എ.സിയുടെ തണുപ്പിൽ വിവസ്ത്രത്തിൽ പരസ്പരം
കെട്ടിപ്പുണർന്ന് ആവേശം
കൊള്ളുന്ന ആ അപരിചിതർക്കും
അകത്തെ കാഴ്ച കാണാതെ പുറത്തെ
ഗ്ലാസിൽ തട്ടി കൈ നീട്ടി ഇരക്കുന്ന
ആ അപരിചിതരായ കുഞ്ഞുങ്ങൾക്കും
ഒരേ പേര്
വിശപ്പ്.

കണ്ണ്

പുറം കാഴ്ചകൾ കാട്ടിത്തരാനേ എനിക്കു കഴിയു....
അകക്കാഴ്ചകൾ നിങ്ങൾ കണ്ടെത്തേണ്ടതാണെന്ന് കണ്ണ്.

visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

Friday, 5 June 2015

Interesting Requests

Interesting Requests By-

Traffic Dept:
"Donate blood, But not on Roads..."

Forest Dept:
"Shoot the bird with camera not with Gun..."

Petrol Pump:
"No smoking" " ur life may be worthless but our petrol is Costly"

An Excellent line written on a-

Hospital Board:- 
"If you still want to continue looking @ girls, even after your Death
            DONATE YOUR EYES.."

visit for mallu comedy ::
www.trueandfun.blogspot.in

message from whatsapp broadcast ® ««««^»»»»»

ക്ലിനിക്ക്

ഒരു മലയാളി ഡോക്ടർഅമേരിക്കയിലെ ആശുപത്രികളിൽ ജോലിക്കായി കുറേ ശ്രമിച്ചു നോക്കി.👔 പക്ഷേ കിട്ടിയില്ല.
അവസാനം ഒരു ക്ലിനിക്ക് തുറന്നു.🏥
അവിടെ ഒരു ബോർഡും വെച്ചു. "ഫീസ് 20 ഡോളർ, അസുഖം മാറിയില്ലെങ്കിൽ 100 ഡോളർ തിരികെ നൽകും."💵
ഇതു കണ്ട ഒരു വക്കീൽ ഡോക്ടറെ പറ്റിച്ച് കാശ് വാങ്ങണമെന്ന് തീരുമാനിച്ച് അവിടെയെത്തി.
" ഡോക്ടർ, എനിക്ക് രുചി അറിയാൻ സാധിയ്ക്കുന്നില്ല".😛
" സിസ്റ്റർ, Box  No.22 ലെ മരുന്നെടുത്ത് 3 തുളളി ഇയാളുടെ വായിലൊഴിക്കൂ."🍸
"ഛെ.... ഇത് മണ്ണെണ്ണയാ" വക്കീൽ ദേഷ്യപ്പെട്ടു.😫
" OK, താങ്കൾക്ക് രുചി അറിയാനുളള ശേഷി തിരിച്ചുകിട്ടി."😉
ഒരാഴ്ച കഴിഞ്ഞു വക്കീൽ വീണ്ടുമെത്തി തൻ്റെ ഓർമ ശക്തി നഷ്ടപ്പെട്ടു എന്ന് പറഞ്ഞു.🙇 ഡോക്ടർ വീണ്ടും നഴ്സിനോട് Box No 22 ലെ മരുന്ന് നൽകാൻ പറഞ്ഞു.🍸
"ഇത് മണ്ണെണ്ണയാ, കഴിഞ്ഞ തവണയും എനിക്ക് ഇതല്ലേ തന്നത്?"😁😁
വക്കീൽ അക്ഷോഭ്യനായി.
"താങ്കളുടെ  ഓർമ ശക്തി പൂർവാധിക്യം തിരിച്ചുകിട്ടിയിരിക്കുന്നു." 😃😃
വക്കീൽ വീണ്ടും പ്ലിങ്ങി.😑
ദിവസങ്ങൾക്ക് ശേഷം വക്കീൽ വീണ്ടുമെത്തി.
" ഡോക്ടർ എൻ്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു." 👀
പരിശോധിച്ച ഡോക്ടർ പറഞ്ഞു.🔎🔦  "ഇതിനു എൻ്റെ കൈയ്യിൽ മരുന്നില്ല, ഇതാ 100 ഡോളർ."💵
വക്കീൽ ഒന്ന് ചിരിച്ചു😃
" ഡോക്ടറേ.. ഇത് 100 അല്ല, 20 ഡോളറാ. "😮
20 ഡോളർ തിരികെ വാങ്ങി കൊണ്ട് ഡോക്ടർ പറഞ്ഞു. "താങ്കളുടെ കാഴ്ചശക്തിയും തിരിച്ചു കിട്ടിയിരിക്കുന്നു."☺
വക്കീൽ മൂന്നാം വട്ടവും ശശി.😀😀😀
അല്ല പിന്നെ, മലയാളിയോടാ കളി ! 😜😜😜

visit for mallu comedy ::
www.trueandfun.blogspot.in

message from whatsapp broadcast ® ««««^»»»»»

Monday, 1 June 2015

കേൾവിക്കുറവ്

ഭാര്യക്ക് കേൾവിക്കുറവുണ്ടെന്ന് അയാൾ ആശങ്കപ്പെട്ടു. ചിലപ്പോൾ ഹിയറിംഗ് എയ്ഡ് വേണ്ടി വന്നേക്കുമെന്നും.

പക്ഷെ അവളോട് എങ്ങനെ കാര്യങ്ങൾ അവതരിപ്പുക്കുമെന്ന് അയാൾക്കറിയില്ലായിരുന്നു. കാര്യം കുടുംബ ഡോക്ടറുമായി ചർച്ച ചെയ്തു.

കേൾവിക്കുറവ് എത്രത്തോ ളമെന്നറിയാൻ  ഡോക്ടർ ഒരു കൊച്ചു സൂത്രം പറഞ്ഞു കൊടുത്തു

ഒരു 40 അടി ദൂരെ നിന്ന് സാധാരണ ശബ്ദത്തിൽ സംസാരിക്കുക. ഭാര്യ കേൾക്കുന്നില്ലെങ്കിൽ ഒരു 30 അടി ദൂരം നിന്ന് ഇത് ആവർത്തിക്കുക. ഭാര്യയുടെ പ്രതികരണം കിട്ടുന്നത് വരെ ഇതാവർത്തിക്കുക.

അന്ന് വൈകുന്നേരം ഭാര്യ അടുക്കളയിൽ പണിയെടുത്ത് കൊണ്ടിരിക്കേ ഡോക്ടറുടെ ഉപദേശം പരീക്ഷിക്കുവാൻ അയാൾ തീരുമാനിച്ചു. ഒരു 40 അടി ദൂരെ നിന്ന് അയാൾ ചോദിച്ചു: "എടീ, ഇന്ന് അത്താഴത്തിന് എന്താ?"

ഒരു പ്രതികരണവുമില്ല

ഒരു 10 അടി അടുത്ത് വന്ന് അയാൾ ആവർത്തിച്ചു : "എടീ, ഇന്ന് അത്താഴത്തിന് എന്താ?"

ഒരു പ്രതികരണവുമില്ല

കുറച്ച് കൂടി അടുത്ത് വന്ന് 20 അടി മാത്രം ദൂരെ നിന്ന് അയാൾ വീണ്ടും ചോദിച്ചു: "എടീ, ഇന്ന് അത്താഴത്തിന് എന്താ?"

വീണ്ടും ഒരു പ്രതികരണവുമില്ല

പിന്നീട് വെറും 10 അടി മാത്രം ദൂരെ നിന്ന് അയാൾ വീണ്ടും ചോദിച്ചു: "എടീ, ഇന്ന് അത്താഴത്തിന് എന്താ?"

അപ്പോഴും ഒരു പ്രതികരണവുമില്ല

അവസാനം ഭാര്യയുടെ ചെവിക്കടുത്ത് വന്ന് അയാൾ ചോദ്യം ആവർത്തിച്ചു: "എടീ, ഇന്ന് അത്താഴത്തിന് എന്താ?"
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
ഹോ ഇത് വല്യ ശല്യമായല്ലോ മനുഷ്യാ. ഇത് അഞ്ചാമത്തെ തവണയാ ഞാൻ പറയുന്നത് ചപ്പാത്തിയും കടലക്കറിയുമാണെന്ന്😳😳😳😳😳😳

visit for mallu comedy ::
www.trueandfun.blogspot.in

message from whatsapp broadcast ® ««««^»»»»»