Sunday, 3 January 2016

-മൂന്ന് വയസുള്ള മകളെ രാത്രിയില് കഥ പറഞ്ഞു ഉറക്കുന്നത് അച്ഛന്റെ ഉത്തരവാദിത്വം ആയിരുന്നു. ഒരു ദിവസം ഉറക്കത്തിലേക്ക്വഴുതി വീഴുന്നതിനു മുന്പ് മകള് പതിഞ്ഞ ശബ്ദത്തില് എന്തോ പറയുന്നത് അയാള് ശ്രദ്ധിച്ചു. കൂടുതല് അടുത്ത് ചെവി ചേര്ത്തപ്പോള്മകള് പറയുന്നത് അയാള്ക്ക് കേള്ക്കാന് കഴിഞ്ഞു.."ദൈവമേ അച്ഛനും അമ്മയ്ക്കും നല്ലത് വരുത്തണമെ, മുത്തച്ചനും മുത്തശ്ശിക്കും ദീര്ഖായുസ് നല്കണേ "അയാള് ഒന്ന് ഞെട്ടി, ഇതൊരു പ്രാര്ത്ഥന ആണല്ലോ.. കുഞ്ഞിന്റെ അച്ഛനും അമ്മയും ദൈവ വിശ്വാസികള് അല്ലായിരുന്നു. അത് കൊണ്ട് തന്നെ മകളെ ഒരു വിശ്വാസത്തിലും വളര്ത്തുക ഇല്ല എന്നും, അവള്ക്ക്തി രിച്ചറിവാകുംപോള് സ്വയം എന്ത് വേണമെന്ന് തിരഞ്ഞെടുക്കട്ടെ എന്നും ആയിരുന്നു അവരുടെ തീരുമാനം.രണ്ടു പേരും ജോലിക്ക് പോകുന്നത് കൊണ്ട് കുഞ്ഞിനെ പകല് സമയത്ത് അവളുടെ മുത്തച്ചനും മുത്തശ്ശിയുമായിരുന്നു പരിപാലിച്ചിരുന്നത്. കടുത്ത ദൈവ വിശ്വാസികളായ അവര് മകളെ പ്രാര്ഥിക്കാന് പഠിപ്പിച്ചു എന്ന് അച്ഛന് മനസിലായി. ഭാര്യക്ക് അത് ഇഷ്ടപ്പെടില്ല എന്നും അയാള്ക്ക്‌ അറിയാമായിരുന്നു.ഭാര്യയുമായി വിഷയം ചര്ച്ച ചെയ്തതിനു ശേഷം അയാള് തന്റെ അച്ഛനോടും അമ്മയോടും തങ്ങളുടെ തീരുമാനം ഒന്ന് കൂടെ ആവര്ത്തിച്ചു. മകളെ ദൈവ വിശ്വാസം പഠിപ്പിക്കരുത് എന്നും ആവശ്യപ്പെട്ടു."ഞങ്ങള് നിന്നേ വളര്ത്തിയതും ഈശ്വര വിശ്വാസത്തില് ആണ്, നീ മാറി പോയത് പോലെ അവളും മാറുക ആണെങ്കില് ആയിക്കോട്ടെ, നിങ്ങള്ക്ക് ഇഷ്ടമില്ലെങ്കില് കുഞ്ഞിനെനോക്കാന് ഞങ്ങളുടെ അടുത്തേക്ക്‌ വിടണ്ട" എന്നായിരുന്നു കിട്ടിയ മറുപടി.മറ്റു മാര്ഗങ്ങള് ഇല്ലാത്തത് കൊണ്ട് കുഞ്ഞിനെ അവരുടെ അടുത്തേക്ക്‌ തന്നെ വിടേണ്ടി വന്നു. എല്ലാ ദിവസവും ഉറങ്ങുന്നതിനു മുന്പ് അച്ഛന് അവളുടെ പ്രാര്ഥന കേള്ക്കുന്നതുംഒരു ശീലമാക്കി.പക്ഷെ ഒരു ദിവസം കുഞ്ഞിന്റെ പ്രാര്ത്ന അല്പ്പം വ്യത്യാസം ആയി.. "ദൈവമേ അച്ഛനും അമ്മയ്ക്കും നല്ലത് വരുത്തണമെ, മുത്തശ്ശിക്ക് ദീര്ഖായുസ് നല്കണേ ഗുഡ്ബൈ മുത്തച്ചാ" എന്നാണു അന്ന് അവള് പറഞ്ഞത്.. "എന്താ മോളെ നീ അങ്ങിനെ പ്രാര്ഥിച്ചത്"എന്ന് അയാള് ചോദിച്ചു.. "അറിയില്ല അച്ഛാ, എനിക്ക് അങ്ങിനെ തോന്നി" എന്ന് കുഞ്ഞു മറുപടി പറഞ്ഞു..പിറ്റേന്ന് നേരം വെളുക്കുന്നതിനുമുന്പ് മുത്തച്ചന് മരിച്ചു.അയാള് തലേ ദിവസത്തെ മകളുടെ പ്രാര്ത്ഥന ഓര്മിച്ചു. പക്ഷെ ആരോടും അതെ പറ്റി പറഞ്ഞില്ല. ദിവസങ്ങളും മാസങ്ങളും പിന്നെയും കടന്നു പോയി. ഇപ്പോള് മകളുടെ പ്രാര്ത്ഥന സ്ഥിരം ആയി ഇങ്ങനെ ആയിരുന്നു. "ദൈവമേ അച്ഛനും അമ്മയ്ക്കും നല്ലത് വരുത്തണമെ, മുത്തശ്ശിക്ക് ദീര്ഖായുസ് നല്കണേ"പിന്നൊരു ദിവസം കുഞ്ഞു ഇങ്ങനെ പ്രാര്ഥിച്ചു..""ദൈവമേ അച്ഛനും അമ്മയ്ക്കും നല്ലത് വരുത്തണമെ, ഗുഡ്ബൈ മുത്തശ്ശി" അയാള് അത് കേട്ടെങ്കിലും കാര്യമാക്കിയില്ല..പക്ഷെ പിറ്റേന്ന് മുത്തശ്ശി മരിച്ചു..മരണ വാര്ത്ത കേട്ടപ്പോള് അയാള് ഞെട്ടിപ്പോയി. മരണാനന്തര ചടങ്ങുകള്ക്ക് ശേഷം ഭാര്യയോടു രണ്ടു തവണ മകള് പ്രാര്തിച്ച കാര്യവും, മകള്ക്ക് എന്തോ ദിവ്യ ശക്തി ഉണ്ടെന്നു തോന്നുന്നു എന്നും അയാള് പറഞ്ഞു.."വേറെ പണി ഒന്നും ഇല്ലേ മനുഷ്യാ, നിങ്ങള് ദൈവ വിശ്വാസി ആയി മാറിയോ, അതൊക്കെ എന്തോ യാദൃചികമായി നടന്ന കാര്യം ആണ്. എന്തായാലും ഇനി മോളെ ഈ അന്ധ വിശ്വാസങ്ങള് ഒന്നും ആരും പടിപ്പിക്കില്ലല്ലോ, ആശ്വാസം ആയി എന്നായിരുന്നു" ഭാര്യയുടെ മറുപടി.അയാള് പിന്നെ അതെ പറ്റി കൂടുതല് പറയാന് പോയില്ല.മോളുടെ പ്രാര്ത്ഥന പിന്നീട് ഇങ്ങനെ ആയി "ദൈവമേ അച്ഛനും അമ്മയ്ക്കും നല്ലത് വരുത്തണമെ' അയാള് പക്ഷെ അത് പറഞ്ഞു തിരുത്താന് പോയില്ല..പക്ഷെ പിന്നൊരു ദിവസം മോളുടെ പ്രാര്ത്ഥന ഇങ്ങനെ ആയിരുന്നു ""ദൈവമേ അമ്മയ്ക്കു നല്ലത് വരുത്തണമെ, ഗുഡ് ബൈ അച്ഛാ"...അത് കേട്ടതും തലയില് ഒരു ഇടിത്തീ വീണത്‌ പോലെ ഉള്ള അവസ്ഥയില് ആയി അയാള്.പോയി ഉറങ്ങാന് കിടന്നു എങ്കിലും അയാള്ക്ക്‌ ഉറക്കം വന്നില്ല. ആകെ അസ്വസ്ഥന് ആയി മാറിയെങ്കിലും ഭാര്യയോടു പറയാന് ധൈര്യപ്പെട്ടില്ല..രാത്രിയില് പലപ്പോഴും അയാള്ക്ക്‌ ശക്തമായ നെഞ്ചു വേദന അനുഭവപ്പെടുന്നത് പോലെ തോന്നി. പക്ഷെ എഴുന്നേറ്റു അല്പ്പം വെള്ളം കുടിച്ചു കുഴിയുംപോള് ഒന്നും ഉള്ളതായി തോന്നിയില്ല. ഒരുവിധം തിരിഞ്ഞു മറിഞ്ഞു കിടന്നു നേരം വെളുപ്പിച്ചു. രാവിലെ പതിവ് പോലെ ഓഫീസിലേക്ക് ആയി ഇറങ്ങിയെങ്കിലുംഅയാള് നേരെ പോയത് കുടുംബ ഡോക്റ്ററുടെ ക്ളിനിക്കിലെക്കായിരുന്നു.അവിടെ ചെന്ന് എല്ലാവിധ ചെക്ക് അപ്പ് ഒക്കെ നടത്തി, ആരോഗ്യത്തിനു ഒരു കുഴപ്പവും ഇല്ല എന്ന് ഉറപ്പു വരുത്തിയിട്ടാണ്അയാള് ഓഫീസില് എത്തിയത്. അന്ന് ജോലികളില് ഒന്നും ശ്രദ്ധിക്കാതെ ആകെ അസ്വസ്ഥന് ആയി സമയം കഴിച്ചു. വൈകുന്നേരം പതിവ് സമയത്ത് ഓഫീസില് നിന്ന് ഇറങ്ങാതെ അയാള് തന്റെ ക്യാബിനില് തന്നെ ഇരുന്നു. ഏതു സമയവും മരണം സംഭവിക്കും എന്നുള്ള ഒരു വല്ലാത്ത ഭയം അയാളെ ഗ്രസിച്ചു. പുറ ത്തിറങ്ങാണോ ഡ്രൈവ് ചെയാനോ ഉള്ള ധൈര്യം ഇല്ലാത്ത അവസ്ഥയില് ആയി.പിന്നീട് അയാള് ഭാര്യക്ക് ഒരു മെസ്സേജ് അയച്ചു. അത്യാവശ്യം ഒരു മീറ്റിംഗ് ഇന്പോവുക ആണെന്നും, ഫോണ് ഓഫ്‌ ചെയ്യേണ്ടി വരുമെന്നുള്ളതു കൊണ്ട് വിളിക്കേണ്ട എന്നും രാത്രി കുറെ താമസിച്ചു വീട്ടില് എത്തും എന്നും, തനിക്കു വേണ്ടി കാത്ത്ഇരിക്കാതെ ആഹാരം കഴിച്ചു കിടന്നുറങ്ങിക്കോളൂ എന്നും ആയിരുന്നു ആ മെസ്സേജ്.അതിനു ശേഷം അയാള് ഫോണ് ഓഫ്‌ ചെയ്തു, ഓഫീസിലെ ലൈറ്റ് എല്ലാം അണച്ച് മരണം കാത്ത് സോഫയില് ഇരുന്നു. ഇടയ്ക്കു തൊണ്ട വരണ്ടപ്പോള് എല്ലാം അല്പ്പം വെള്ളം സിപ്പ് ചെയ്തു കുടിക്കാന് അല്ലാതെ അയാള് അനങ്ങിയേ ഇല്ല.സമയം കടന്നു പോയി. മണി 7,8,9,10,11... അയാളുടെ ജീവിതത്തിലെ ഏറ്റവും നീണ്ട മണിക്കൂര്കള്.പതിനൊന്നു മണിക്ക് ശേഷം ഒരു ശാന്തത അയാള്ക്ക്‌ കൈ വന്നു, മരണം വരുകയാണെങ്കില്അതിനെ നേരിടാന് അത്രയും നേരം കൊണ്ട് അയാള് തയാറെരെടുത്തിരുന്നു..പിന്നീട് മിനിട്ടുകള് ഇഴഞ്ഞു നീങ്ങി..ഓഫീസ് ക്ലോക്കിലെ ടിക്ക് ടിക്ക് ശബ്ദത്തോടൊപ്പം അയാളുടെ ഹൃദയമിടിപ്പും ഉയര്ന്നു കേള്ക്കാമായിരുന്നു. പെട്ടെന്ന് ക്ലോക്കില് 12 മണി അടിച്ചു. പുതിയൊരു ദിവസം ആരംഭിച്ചിരിക്കുന്നു.. ഒന്നും സംഭവിച്ചിട്ടില്ല..ചാടി എഴുന്നേറ്റ് സ്വന്തം അന്ധ വിശ്വാസത്തെ പഴിച്ചു കൊണ്ട് അയാള് പെട്ടെന്ന്വെളിയില് ഇറങ്ങി. വിജനമായ റോഡില് കൂടെ പെട്ടെന്ന് കാര് ഓടിച്ചു വീട്ടില് എത്തി. ഉറങ്ങുന്ന കുഞ്ഞിനേയും ഭാര്യയേയും ശല്യപ്പെടുത്തണ്ട എന്ന് കരുതി നേരത്തെ എഞ്ചിന് ഓഫ്‌ ആക്കി പതിയെ കാര് പോര്ചിലേക്ക് കയറ്റി നിര്ത്തി.പെട്ടെന്ന് കതക് കതകു തുറന്നു കരഞ്ഞു കലങ്ങിയ മിഴികളുമായി ഭാര്യ പുറത്തേക്ക്ഓടി വന്നു..കുറ്റ ബോധത്തോടെ അയാള് പറഞ്ഞു "ഞാന് വരാന് താമസിക്കും എന്ന് പറഞ്ഞതല്ലേ എന്തിനാ വെറുതെ കാത്തിരുന്നു വിഷമിച്ചത്?"പക്ഷെ അയാള്ക്ക് മുഴുമിക്കാന് കഴിയുന്നതിനു മുന്പേ അവള് പറഞ്ഞു.. "ചേട്ടാ എന്റെ ബോസ്സ് ഒരു മണിക്കൂര് മുന്പ് അറ്റാക്ക് വന്നു മരിച്ചു പോയി എന്ന് ഫോണ് വന്നു..നമുക്ക് ഉടനെ അങ്ങോട്ട്‌ പോണം"ഒരു നിമിഷം സ്തബ്ധനായ അയാള് അറിയാതെ കൈ നെഞ്ചോട്‌ ചേര്ത്ത് വിളിച്ചു പോയി.."എന്റെ ദൈവമേ..."😅😅😅
visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

No comments:

Post a Comment