Friday, 29 January 2016

വോട്ടർ പട്ടികയിൽ ഇപ്പോൾ പേര് ചേർക്കാം
------------------------------  കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഇത് വരെ പുതുതായി ചേർത്തവരുടെ കാർഡുകൾ 25.01.2016 ന്  വിതരണം ചെയ്തു. മുൻപ്  ചേർക്കാൻ വിട്ട് പോയവർക്കും രേഖകൾ സമർപ്പിക്കാത്തത് മൂലം അപേക്ഷ നിരസിച്ചവർക്കും താമസം മാറിയ കാരണത്താൽ പട്ടികയിൽ നിന്നും നീക്കം ചെയ്യപ്പട്ടവർക്കും
ഇപ്പോൾ പുതുതായി പേര് ചേർക്കാനുള്ള അവസരമാണ്, കൃത്യമായി ഉപയോഗപ്പെടുത്തുക
----------------------------
2016 ജനുവരി 1 ഉം അതിനും മുൻപും 18 വയസ്‌ തികയുന്നവർക്ക്‌.
1: ചേർക്കുന്ന ആളുടെ എസ്‌ എസ്‌ എൽ സി ബുക്ക്‌  /ജനന സർട്ടിഫിക്കറ്റ്/ മറ്റ് സ്കൂൾ സർട്ടിഫിക്കറ്റ് എന്താണോ പ്രൂഫ്‌ ആയിട്ടുളളത്‌ അത്‌
2: വീട്ടിലെ ആരുടെയെങ്കിലും വോട്ടർ ഐഡി കോപ്പി
3: വീട്ടു നംബർ,വാർഡ്‌ നംബർ
4: മൊബൈൽ നംബർ
----------------------------
പ്രവാസി വോട്ട്‌ ചേർക്കേണ്ടവർക്ക്‌
1: പാസ്പോർട്ട്‌ കോപ്പി
2: വിസ പേജ്‌ കോപ്പി
3: വീട്ടിലെ ആരുടെയെങ്കിലും വോട്ടർ ഐഡി കോപ്പി
4: വീട്ടു നംബർ , വാർഡ്‌ നംബർ
5: മൊബൈൽ നംബർ
----------------------------
പുതുതായി കല്യാണം കഴിച്ചു കൊണ്ട്‌ വന്ന പെൺകുട്ടികളുടെ പേർ വോട്ടർ ലിസ്റ്റിൽ ചേർക്കാനും ഭർത്താവിന്റെ വീട്ടിലെ അഡ്രസ്സിലെക്ക്‌ വോട്ടർ ഐഡി മാറ്റാനും
1: വോട്ടർ ഐഡി ഉണ്ടെങ്കിൽ അത്
2‌ എസ്‌ എസ്‌ എൽ സി ബുക്ക്‌ കോപ്പി
3: ഭർത്താവിന്റെ ഐഡി കാർഡ്‌ കോപ്പി/ ഭർത്താവിന്റെ വീട്ടിലെ ആരുടെയെങ്കിലും ഐഡി കാർഡ്‌ കോപ്പി
4: വിവാഹ സർട്ടിഫിക്കറ്റ്‌ കോപ്പി
5: വീട്ട്‌ നംബർ, വാർഡ്‌ നംബർ
6: മൊബൈൽ നംബർ
----------------------------
വോട്ടർ ഐഡി കാർഡ്‌ ഉണ്ടായിട്ടും വോട്ടർ ലിസ്റ്റിൽ പേർ ഇല്ലാത്തവർക്ക്‌ വോട്ടർ ലിസ്റ്റിൽ പേർ ചേർക്കാൻ
1: പഴയ ഐഡി കാർഡ്‌ കോപ്പി
2: വീട്ടിലെ അംഗത്തിന്റെ ഐഡി കാർഡ്‌ കോപ്പി
3: വീട്ടു നംബർ, വാർഡ്‌ നംബർ
4: മൊബൈൽ നംബർ
----------------------------

അപേക്ഷ കോടുക്കുമ്പോൾ തന്നെ   ഫോട്ടോ അപ് ലോഡ് ചെയ്യാ വുന്നതാണ്.
-------------------------------
എല്ലാ വിഭാഗക്കാരും അവരുടെ പാസ്സ്പോർട്ട്‌ സൈസ്‌ ഫോട്ടൊ വെളുത്ത പശ്ചാത്തലത്തോടു കൂടി ഉളളത്‌ കരുതി വെക്കണം. നിങ്ങളുടെ അപേക്ഷ പരിശോധിക്കാൻ വരുന്ന ബി എൽ ഒ മാരുടെ കൈവശം ആ ഫോട്ടൊ, ആവശ്യമുളള രേഖകളുടെ പകർപ്പ് എന്നിവ കൊടുത്തു വിടുക.  
----------------------------
അപേക്ഷ കൊടുക്കുന്ന സമയത്ത് BLO യുടെ നമ്പര് മെസേജ് വരുന്നതാണ്. ആ നമ്പരില് ഉടനെ തന്നെ നിങ്ങൾ ബന്ധപ്പെടുക.
-------------------------
വിവാഹിതരായ പെൺകുട്ടികളുടെയും, സ്ഥിര താമസം മാറിയവരുടെയും വോട്ടുകൾ പുതിയ സ്ഥലത്ത് ഉടനെ തന്നെ മാറ്റി ചേർക്കേൺടതാണ്.
--------------------------
Visit : www.ceo.kerala.gov.in

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Fully funny....        😊 College Campus:

Student 1: Results are out, come we'll go & see

Student 2: I'm with my dad. U see mine & please msg me. If  fail in one subject say "Good morning to U" If 2 subjects then say "Good morning to u & ur dad"

Later,
Student 1:
Good morning to u & u r family & neighbours also 😂

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Sunday, 24 January 2016

പണ്ട് പണ്ട് ഇൻഡ്യയിൽ കുറെ മലയാളീസുണ്ടായിരുന്നു..
പക്ഷെ അന്ന് കേരളം ഉണ്ടായിരുന്നില്ലല്ലോ..
അതുകൊണ്ട് ഈ മലയാളികളെല്ലാം തമിഴ്നാട്ടിലായിരുന്നു താമസിച്ചിരുന്നത്..

പക്ഷെ തമിഴന്മാർക്ക് നുമ്മ മലയാളീസിനോട് ഒരു ഓഞ്ഞ പുഛമുണ്ടല്ലോ..
പണ്ട് അത് കുറെക്കൂടി കൂടുതലായിരുന്നു..
പിൽക്കാലത്ത് കേരളമുണ്ടാകുമെന്നോ നമ്മളിവിടെ മുല്ലപ്പെരിയാർ ഡാം പണിയുമെന്നോ തമിഴന്മാർക്ക് അതിൽ നിന്ന് വെള്ളം മോട്ടിച്ച് ജീവിക്കേണ്ടി വരുമെന്നോ അന്ന് അണ്ണന്മാർ കരുതിക്കാണില്ല..

തമിഴന്മാരുടെ പുഛം സഹിക്കവയ്യാതെ മലയാളീസ് ഒരു  തീരുമാനമെടുത്തു..
മലയാളീസിനു മാത്രമായി ഒരു സംസ്ഥാനം വേണം..

പണ്ട് കാലത്തൊക്കെ ഇല്ലാത്ത എന്തെങ്കിലും വേണമെങ്കിൽ എല്ലാവരും ചെയ്യുന്ന പരിപാടി ഉണ്ടല്ലോ..
ഒരു ടാക്സി വിളിച്ച് ഏതെങ്കിലും കാട്ടിൽ പോയി ഇരുന്നോ നിന്നോ ഒറ്റക്കാലിലോ ഒക്കെ അങ്ങ് തപസ് ചെയ്യും..

ഈ മലയാളീസും അത് തന്നെ ചെയ്തു..
നേരെ സത്യമംഗലം കാട്ടിൽ പോയി മഹാവിഷ്ണുവിനെ തപസ് ചെയ്ത് വരുത്താനുള്ള പരിപാടി തുടങ്ങി...
അതിനിടയ്ക്ക് തമിഴ്നാട്ടിൽ നിന്ന് ഓരോ മണ്ടന്മാർ വന്ന് " തപസ് ചെയ്യണ്ടവർ പാക്കിസ്ഥാനിൽ പൊക്കോണം " എന്നൊക്കെ പറഞ്ഞ് തപസ് മുടക്കാൻ ശ്രമിച്ചെങ്കിലും നമ്മുടെ മലയാളീസ് അതൊന്നും മൈൻഡാക്കാതെ ഘോര തപസ് തുടർന്നു..

ഏഴാം ദിവസം മഹാവിഷ്ണു സത്യമംഗലം കാടുകളിലെ CC TV ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെയാണ് കുറെപേർ തന്റെ പേരൊക്കെ വിളിച്ച് പറഞ്ഞ് ജോളിയടിച്ച് തപസ് ചെയ്യുന്നത് കണ്ടത്..
വരം കൊടുക്കാൻ കൈ തരിച്ച് വായിൽ വിരലിട്ട് രണ്ട് വിസിലുമടിച്ച് മഹാവിഷ്ണു അങ്ങോട്ട് പോകാൻ റെഡിയായി ...
ഹാളിൽ ചെന്നപ്പൊ ദേ വൈഫ് ലക്ഷ്മിദേവി സോഫയിൽ ഇരുന്ന് സീരിയൽ കാണുന്നു..
പുള്ളിക്കാരി ചെറഞ്ഞ് നോക്കി ഒരു ചോദ്യം..

"വിഷ്ണുവേട്ടൻ ഇപ്പൊ എവിടെ പോകുന്നു..? "

" ഞാൻ.. വരം കൊടുക്കാൻ.."

" വിഷ്ണുവേട്ടൻ... വിഷ്ണുവേട്ടനിപ്പൊ പോണ്ട ".

" ങെ.. ഞാൻ പോണ്ടേ..?
ഞാൻ രാവിലേങ്കൂടി പറഞ്ഞതാണല്ലോ ആരെങ്കിലും തപസ് ചെയ്താൽ വരം കൊടുക്കാൻ ഞാമ്പോകൂന്ന്..
ഇപ്പൊ എന്താ ഒരു മനം മാറ്റം ?"

"വേണ്ട.. വിഷ്ണുവേട്ടനിപ്പൊ പോകണ്ട "

" അതെന്താ മലയാളീസിന് വരം കൊടുക്കാൻ ഞാൻ കൂടെ പോയാല്.?
എന്താ..? "

" പോകണ്ടാന്ന് പറഞ്ഞാൽ പോകണ്ട "..

ഇവിടുന്ന് സ്കൂട്ടാകണമെങ്കിൽ നാഗവല്ലൻ ആകുകയെ രക്ഷയുള്ളു എന്ന് മഹാവിഷ്ണുവിനു മനസിലായി..
പുള്ളിക്കാരൻ ടോൺ ഒന്ന് മാറ്റിപ്പിടിച്ചു

" വിടമാട്ടേ..? നീ എന്നെ ഇങ്കെയിരുന്ത് എങ്കെയും വിടമാട്ടേ..?
അയോക്ക്യ നായേ.. മറ്റന്നാള് തിങ്കളായ്ച.. ഉന്നെ ഉന്റെ വീട്ടിൽ കൊണ്ടോയി വിട്ട് അവിടുള്ളതെല്ലാം തിന്ന് മുടിപ്പിച്ച് അമ്മായിഅപ്പനെയും തല്ലി ഓങ്കാര നടനമാടിടുവേൻ "..

" വിഷ്ണുവേട്ടാ...!!! :o "

" അയ്യോ ലക്ഷ്മീ..
ഞാനിപ്പൊ എന്താ പറഞ്ഞെ..?
എനിക്കെന്താ പറ്റ്യെ.?"

" ഇല്ല..‌ വിഷ്ണുവേട്ടനൊന്നൂല്ല..
വേം പോയി വരം കൊടുത്തേച്ചും ബാ.."

പാവം ലക്ഷ്മീദേവി പേടിച്ചുപോയ്..

അങ്ങനെ വൈഫിന്റെ മനസ് മാറുന്നതിനുമുമ്പ് മഹാവിഷ്ണു സത്യമംഗലം കാട്ടിലേക്ക് പുറപ്പെട്ടു..
എന്ത് വരമാണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ സ്വന്തമായിട്ട് സംസ്ഥാനം വേണമെന്ന് മ്മടെ മലയാളീസും പറഞ്ഞു..
ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനം സെറ്റപ്പാക്കാമെന്ന് ഭഗവാൻ വാക്കും കൊടുത്തു...

തിരിച്ച് പോരുന്ന വഴിക്കാണ് മഹാവിഷ്ണു അറബിക്കടലിൽ മുങ്ങിക്കിടക്കുന്ന കേരളം എന്ന സാധനത്തിന്റെ കാര്യം ഓർക്കുന്നത്..
പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ കാൻഡി ക്രഷും കളിച്ചിരിക്കുന്ന തന്റെതന്നെ പരശുരാമൻ എന്ന അവതാരത്തെ വിട്ട് കേരളം പൊക്കിയെടുപ്പിച്ച് മലയാളികൾക്ക് കൊടുത്തേക്കാം എന്ന് മഹാവിഷ്ണു തീരുമാനിച്ചു..
പരശുരാമന് ഒരു പണിയുമാകും..

പിറ്റേന്ന് മഹാവിഷ്ണു പരശുരാമനെ വീട്ടിലേക്ക് വിളിച്ച് വരുത്തി..
പരശുരാമൻ വെറുതെയിരുന്ന് വേരിറങ്ങി ബുദ്ധി ഈയിടെയായി അല്പം പിന്നോട്ടാണ്..

മഹാവിഷ്ണുവും പരശുരാമനും തമ്മിൽ നടന്ന സംഭാഷണം..

വിഷ്ണു : " ഹായ് പരശു ബ്രോ.. എന്തെല്ലാ..? "

പരശു : " നല്ലന്നെപ്പാ.. ങ്ങളെന്തിനാ വരാമ്പറഞ്ഞത്..?
കൊട്ടേഷനുണ്ടാ..? "

വിഷ്ണു :" ആ... ചെറിയൊരു പണിയുണ്ട്..
പുറകിലെ വിറക്പുരയിൽ ഒരു മഴു ഇരുപ്പുണ്ട് ..
നീയതെടുത്തോണ്ട് പോയി.."..

പരശു : " വിറക് മൊത്തം കീറിയിടണം അല്ലേ..?"

വിഷ്ണു : " മൊത്തം കേക്കടാ മണ്ടാ..
നീ ആ മഴു അറബിക്കടലിൽ എറിഞ്ഞ് കേരളം പൊക്കിയെടുക്കണം"

പരശു : " അത് ഞാനേറ്റു "..

വിഷ്ണു : " അത് കഴിഞ്ഞ് ആ മഴു നീ വിറക്പുരയിൽ തന്നെ ഒളിപ്പിക്കണം ..
ഒരാളും അറിയരുത് അത് നിന്റെ കയ്യിലുണ്ടെന്ന് "..

പരശു : " അതിന് മഴു എന്റെ കയ്യിലില്ലല്ലോ "..

വിഷ്ണു : " എടാ നീ വിറക്പെരയീന്ന് മഴു എടുക്കൂല്ലോ..?"

പരശു : " എടുക്കണാ..? "

വിഷ്ണു : " പിന്നെ നിന്നോടിത്ര നേരം പറഞ്ഞതെന്താടാ..?
മഴു വിറക്പെരയീന്ന് എടുത്ത് എറിഞ്ഞ് കഴിഞ്ഞ് ഒളിപ്പിക്കുമ്പൊ നിന്റെ കയ്യിലല്ലേ ഉള്ളത്..?
അതാരും അറിയരുതെന്നാ പറഞ്ഞത്.."

പരശു : " ഞാൻ മഴു ഒളിപ്പിച്ച് കഴിഞ്ഞാൽ എന്റെ കയ്യിൽ കാണൂല്ലല്ലോ ?"..

വിഷ്ണു : " എങ്കിലും മഴു നിന്റെ കയ്യിലാണല്ലോ?"..

പരശു : " എന്റെ കയ്യിലില്ലല്ലോ..
ഞാനതൊളിപ്പിച്ചില്ലേ..? "

വിഷ്ണു : " നിന്റെ കയ്യിൽ വന്നതിനു ശേഷമല്ലേ നീ മഴു ഒളിപ്പിച്ച് വെക്കുന്നത്..?"

പരശു : " ഒളിപ്പിച്ച് കഴിഞ്ഞാൽ മഴു എന്റെ കയ്യിൽ കാണൂല്ലല്ലൊ? " ..

വിഷ്ണു : " എടാ കഴുതേ മഴു എവിടാന്ന് നിനക്കറിയില്ലേ..?"

പരശു : " വെറക് പെരയില്"..

വിഷ്ണു : " ഇപ്പൊ അല്ല..
നീ മഴു എറിഞ്ഞ് കേരളം ഉണ്ടാക്കിക്കഴിഞ്ഞ്.."

പരശു : " അപ്പൊ എന്റെ കയ്യില്..
പക്ഷെ അതുകഴിഞ്ഞ് ഞാനത് ഒളിപ്പിച്ച് വെക്കൂല്ലോ..?
അപ്പൊ എന്റെ കയ്യിൽ കാണൂല്ലല്ലോ വിഷ്ണു അച്ചായാ..?"

വിഷ്ണു : " എടാ നിന്റെ കയ്യിൽ ഉള്ളതുകൊണ്ടല്ലേ നീയത് ഒളിപ്പിച്ച് വെക്കുന്നത്..?"

പരശു : " ഒളിപ്പിച്ച് വെക്കുന്നോണ്ടല്ലേ മഴു എന്റെ കയ്യിൽ കാണൂല്ലാന്ന് പറഞ്ഞത്.? "

വിഷ്ണു : " ഒളിപ്പിക്കുമ്പൊ നിനക്കറിയാല്ലോ മഴു നിന്റെ കയ്യിലുണ്ടെന്ന്..?
അതാരും അറിയരുതെന്നാ അച്ചായൻ പറഞ്ഞത്.."

പരശു : " എന്റെ കയ്യിൽ ഉണ്ടെങ്കിലല്ലേ അച്ചായാ എന്റെ കയ്യിലുണ്ടെന്ന് ആൾക്കാരറിയൂ..?
എന്റെ കയ്യിലില്ലല്ലോ..
ഞാനത് ഒളിപ്പിച്ച് വെച്ചില്ലേ..? "

വിഷ്ണു : " ഹോ... മണ്ടൻ...!!
ഇപ്പൊ മഴു എവിടാ ഇരിക്കുന്നെ..? "

പരശു : " വെറക് പെരയില്.."
വിഷ്ണു : " അവിടിരുന്നോട്ട്.. അവിടിരുന്നോട്ട്.. അവിടെ വെച്ചേക്ക്
പോ പോ പോ..."

പരശു : " ശ് ശ്.."

വിഷ്ണു : " എന്താണ്..?"

പരശു : "അപ്പൊ മഴു അവിടുന്ന് എടുക്കണ്ടേ..? "

വിഷ്ണു : " എടുക്കണം...
അതവിടുന്ന് എടുക്കുമ്പൊ നിന്റെ കയ്യിലല്ലേ ഉണ്ടാവുക..? "

പരശു : " അതെ "..

വിഷ്ണു : " അത് നിന്റെ കയ്യിലുണ്ടെന്ന് മറ്റാരും അറിയരുതെന്നാ അച്ചായൻ പറഞ്ഞോണ്ടിരുന്നത്.."

പരശു : " അതിന് ഞാൻ മഴു വെറക് പെരയിൽ ഒളിപ്പിച്ച് വെച്ചാൽ പിന്നെ എന്റെ കയ്യിൽ കാണൂല്ലല്ലോ അച്ചായാ"..

വിഷ്ണു : " പോടാ പൊട്ടക്കണ്ണാ .. തെണ്ടീ..
എന്റെ കണ്മുന്നിൽ കണ്ടേക്കല്ല്..
കൊന്നു കളയൂടാ ഊളപ്പരശൂ.."

പരശു : " ഇതാ പരമശിവൻ അച്ചായൻ എപ്പൊളും പറയുന്നത് വിഷ്ണു അച്ചായന് വിവരമില്ലാന്ന് .."
 
പണ്ടാരക്കലിപ്പടിച്ച് മഹാവിഷ്ണു ഇറങ്ങി എങ്ങോട്ടോ പോയി..

പിറ്റേന്ന് നവംബർ ഒന്നായിരുന്നു..

പരശുരാമൻ വിറക് പുരയിൽ പോയി മഴു എടുത്ത് നേരെ അറബിക്കടലിന്റെ കരയിലേക്ക് പോയി..
ആരുമില്ലാത്ത ഒരു സൈഡിൽ പോയി നിന്ന് മഴു എടുത്ത് ഉന്നം പിടിച്ച് ആഞ്ഞൊരേറ് കൊടുത്തു..

എന്നിട്ട് കേരളം പൊങ്ങി വരുന്നതും കാത്ത് നിന്നു..
കുറച്ച് നേരമായിട്ടും അനക്കമൊന്നുമില്ല..

പെട്ടന്ന് ദാ പൊങ്ങിവരുന്നു..!!
കേരളമല്ല..
മറ്റേ ജലകന്യക..

ഏതാ..?

മറ്റേ കോടാലി വെള്ളത്തിൽ പോകുമ്പോൾ എടുത്ത് കൊടുക്കുന്ന ഒരു ജല കന്യക ഇല്ലേ..?
ആ പുള്ളിക്കാരി..

മഴുവും എടുത്തോണ്ട് വന്ന് കന്യക ഒരു ചോദ്യം..

" എക്സ്ക്യൂസ്മി.. ഈ കോടാലി ചേട്ടന്റെയാണോ..?"

പരശുരാമൻ സൈക്കിളിൽ നിന്ന് വീണ ഒരു ചിരി ചിരിച്ചിട്ട് പറഞ്ഞു..

" സോറി ... എന്റെയാണ്..
ഇങ്ങ് തന്നേക്കൂ"..

കോടാലി കൊടുത്തിട്ട് കന്യക ഒരുപദേശവും കൊടുത്തു..

" ഇതൊക്കെ സൂക്ഷിക്കണ്ടേ ചേട്ടായീ..
ഞാൻ ഈ വഴി വന്നതുകൊണ്ട് ഇപ്പൊ കിട്ടി..
ഇല്ലാരുന്നെങ്കിലോ..? "

പരശു : " വെരി താങ്ക്സ്..
അല്ലാ.. ചേച്ചിക്ക് ഇത് തന്നേ പണി..? "

കന്യക : " എനിക്ക് വേറെന്താ പണി ?
ഇതൊക്കെ തന്നെ പണി "

പരശു : " ബൈ ദ വേ..
വാട്ട്സപ്പിലുണ്ടോ..?"

കന്യക : " ഇല്ല.. ചേട്ടൻ കോടാലിയും കൊണ്ട് ചെന്നാട്ടെ..
ഞാൻ എൻഗേജ്ഡാ.."

ജലകന്യക അപ്രത്യക്ഷയായി..

അഞ്ച് മിനിറ്റ് കഴിഞ്ഞ് പരശു മഴുവെടുത്ത് വീണ്ടും എറിഞ്ഞു..

പണ്ടാരടങ്ങാൻ രണ്ട് മിനിറ്റ് കഴിഞ്ഞ് ദാ വരുന്നു ജലകന്യക കോടാലിയും പൊക്കിപ്പിടിച്ചോണ്ട്..!!

" എന്തോന്നാ ചേട്ടാ ഇത്..?
ഒരുത്തരവാദിത്വവും ഇല്ലല്ലോ.? "

ജലകന്യക നല്ല പീസായതുകൊണ്ട് ദേഷ്യം വന്നെങ്കിലും പരശു പുറമെ കാണിച്ചില്ല..
ഇത്തവണയും താങ്ക്സ് പറഞ്ഞ് മഴു വാങ്ങി കന്യകയെ മടക്കി അയച്ചു..

കുറച്ച് കഴിഞ്ഞ് പരശു വേറൊരു ഏരിയയിൽ പോയി ശക്തി സംഭരിച്ച് മഴു എടുത്ത് ആഞ്ഞൊരേറ്..
 
പണി പിന്നേം പാളി..
ഇത്തവണ കോടാലിയും കൊണ്ട് വന്ന് ജലകന്യക നന്നായിട്ടൊന്ന് ചൂടായി..

" ദേ ഒരുമാതിരി മറ്റേപ്പരിപാടി കാണിക്കല്ല്..
ഇനി കോടാലി വെള്ളത്തിൽ കളഞ്ഞാൽ ഞാൻ എടുത്ത് തരൂല്ല കെട്ടോ.."

പരശുവിന് ശരിക്കും കുരു പൊട്ടി..
മൂപ്പര് രണ്ട് ചാട്ടവും കൂടെ ഒരലർച്ചയും..

" നീയിത് എവിടുന്ന് വരുന്നെടീ മരംഭൂതമേ..?
ഇനി കോടാലി എടുത്തോണ്ട് വന്നാൽ ബലാൽസംഗം ചെയ്ത് നശിപ്പിച്ച് കളയും..
തെറ്റിക്കഴിഞ്ഞാൽ ഈ പരശു വെറും ചെറ്റയാടീ ചെറ്റ .. " 😠

പേടിച്ച് പോയ ജലകന്യക നേരെ ശ്രീലങ്കയിലേക്ക് ഓടിപ്പോയി... 💃🏼

അങ്ങനെ നാലാം വട്ടം പരശുരാമൻ മഴു എറിഞ്ഞിട്ടാണ് കേരളം പൊങ്ങി വന്നത്.. 🌞🌊🌊

ആ കേരളമാണ് ഇപ്പൊൾ നമ്മൾ താമസിക്കുന്ന കേരളം.. 🌴🌴😉🌾🌾🌾🌴

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

പുക വലിക്കാരനായ ഓരാൾ അയാൾ അറിയാതെ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ, നഷ്ടങ്ങൾ, സാഹസികതകൾ ഒന്ന് വിവരിക്കട്ടെ....
----------------------------
ഒരാൾ ഒരു ദിവസം ഒരു പാക്ക് സിഗരട്ട് വലിക്കുന്നുവെങ്കിൽ
👇👇👇👇

● ഒരു പാക്കിൽ സിഗരറ്റിന്റെ എണ്ണം  - 10
● ഒരാഴ്ചയിൽ വലിക്കേണ്ടി വരുന്നത്‌  - 70എണ്ണം
● ഒരു മാസത്തിലേക്ക് വലിക്കേണ്ടി വരുന്നത്‌  - 300 എണ്ണം
● ആറു മാസത്തിലേക്ക്  - 1800 എണ്ണം
ഒരു വർഷത്തിലേക്ക്  - 3600 എണ്ണം
-----------------------

● ഒരു സിഗരറ്റിന്റെ വില - 6 രൂപ
● ഒരു പാക്ക് സിഗരറ്റിന്റെ വില ( ഒരു ദിവസം ) - 60 രൂപ
● ഒരാഴ്ചയിലേക്ക് വേണ്ടുന്നതുക - 420 രൂപ
● ഒരു മാസത്തിലേക്ക് വേണ്ടുന്ന തുക- 1800 രൂപ
● ആറു മാസത്തേക്ക്  - 10800 രൂപ
● ഒരു വർഷത്തേക്ക്  - 21600 രൂപ
------------------------

● ഒരു സിഗരറ്റിന്റെ നീളം - 6 cm
● ഒരു പാക്ക് സിഗരറ്റിന്റെ നീളം - 60cm
● ഒരാഴ്ച വലിക്കേണ്ടി വരുന്ന സിഗരറ്റിന്റെ നീളം - 420cm
● ഒരു മാസം കൊണ്ട് വലിക്കേണ്ടി വരുന്ന സിഗരറ്റിന്റെ നീളം - 10800cm
● ആറുമാസം കൊണ്ട് വലിക്കേണ്ടി വരുന്ന സിഗരറ്റിന്റെ നീളം - 64800cm
● ഒരു വർഷം കൊണ്ട് വലിക്കേണ്ടി വരുന്ന സിഗരറ്റിന്റെ നീളം - 129600cm (1.296 കിലോമീറ്റർ )
-------------------------

● ഒരു സിഗരട്ട് തീര്ക്കാൻ വേണ്ടി വരുന്ന വലി - 8
● ഒരു പാക്കിന് (ഒരു ദിവസം) - 80 വലി
● ഒരാഴ്ചത്തേക്ക് വേണ്ടി വരുന്ന വലി - 560
● ഒരു മാസത്തേക്ക് വേണ്ടി വരുന്ന വലി - 2400
● ആറു മാസത്തേക്ക് വേണ്ടി വരുന്ന വലി - 14400
● ഒരു വർഷത്തേക്ക് വേണ്ടി വരുന്ന വലി - 28800
--------------------------

● ഒരു സിഗരട്ട് വലിക്കനെടുക്കുന്ന സമയം -  5 മിനിറ്റ്
● ഒരു പാക്ക് ഒരു ദിവസം - 50 മിനിറ്റ്
● ഒരാഴ്ചയിൽ ചിലവഴിക്കുന്ന  സമയം - 350 മിനിറ്റ്
● ഒരു മാസത്തിൽ ചിലവഴിക്കുന്ന സമയം -  1400 മിനിറ്റ്
● ആറു മാസത്തിൽ ചിലവഴിക്കുന്ന സമയം - 8400 മിനിറ്റ്
● ഒരു വർഷത്തിൽ ചിലവഴിക്കുന്ന സമയം
16800 മിനിറ്റ് (280 മണിക്കൂർ അഥവാ 11.6 ദിവസം)

--------------------------

■ ഒരാൾ പുകവലി കൊണ്ട് മരണപ്പെടുകയാണെങ്കിൽ അയാൾ ചുരുങ്ങിയത് 30 ആളുകൾക്കെങ്കിലും പുകവലി കാരണമുള്ള അസുഖങ്ങൾ സമ്മാനിച്ചാണ് മരണമടയുന്നത്

■ പുകവലി കാരണം ഉണ്ടാകുന്ന  അസുഖങ്ങൾ.
1. Cancer
2. Heart disease
3. Stroke
4. Lung diseases
3. Diabetes
5. Chronic obstructive pulmonary disease (COPD)
6. Emphysema and chronic bronchitis
7. Increse tuberculosis, certain
8. Eye diseases
9. Problems of the immune system
10. Rheumatoid arthritis

■ പുകവലി കാരണം ലോകത്ത് 60 ലക്ഷം പേർ ഓരോ വർഷവും മരണമടയുന്നു. 2030 ആകുമ്പോഴേക്കും ഇത് 80 ലക്ഷം പേർ  ആയിരിക്കും

■ ഒരു ശരാശരി പുകവലിക്കാരൻ , പുകവലിക്കാത്തവനെക്കാൾ 10 വർഷം മുന്നേ മരണമടയുന്നു.

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Saturday, 23 January 2016

ഭാര്യ: 
Darling, ഇതു കണ്ടോ? ഹിന്ദു ദൈവങ്ങളിൽ ശിവനും പാർവ്വതിയും നിൽക്കുമ്പോൾ ശിവ ഭഗവാന്റെ കയ്യിൽ തൃശൂലമുണ്ട്. വിഷ്ണു - ലക്ഷ്മിമാരിൽ വിഷ്ണുവിന് സുദർശനമുണ്ട്. ശ്രീരാമനും സീതയും നിൽക്കുമ്പോൾ അമ്പും വില്ലുമുണ്ട് പക്ഷേ ശ്രീകൃഷ്ണനും രാധയും നിൽക്കുമ്പോൾ ആയുധമില്ല പകരം ഓടക്കുഴൽ ആണ്!

ഭർത്താവ്:
സിമ്പിൾ ! ആദ്യം പറഞ്ഞ മൂന്നു പേരും ഭാര്യമാരുടെ കൂടെയും ശ്രീകൃഷ്ണൻ കാമുകിയുടെ കൂടെയുമാണ്!
ഭാര്യമാരുടെ കൂടെ നിൽക്കുമ്പോൾ ദൈവങ്ങൾക്ക് പോലും ആയുധം വേണം !!!

Dedicated to all husbands 😃

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

ഗോതമ്പ് പൊറോട്ടയും ബീഫ് കറിയും....
കൊടുങ്കാറ്റും ശക്തമായ മഴയും ഉള്ള ഒരു രാത്രിയില്‍ അനീഷ്‌ നനഞ്ഞ് കുളിച്ച് ഒരു ഹോട്ടലിലെത്തി.ഗോതമ്പ് പൊറോട്ടയും ബീഫ് കറിയും പാര്‍സല്‍ ആവശ്യപ്പെട്ടു.അനീഷിന്റെ പരിതാപകരമായ അവസ്ഥ കണ്ടിട്ട് വെയിറ്റര്‍ ചോദിച്ചു?
"സാറിന്റെ കല്യാണം കഴിഞ്ഞതാണോ?"
ഇത് കേട്ടതും അനീഷ്‌ ചാടി എഴുന്നേറ്റ് വെയിറ്ററുടെ മുഖത്ത് ആഞ്ഞടിച്ചിട്ട് ചോദിച്ചു.
"ഏതെങ്കിലും അമ്മയോ അച്ഛനോ തന്റെ മകനെ ഈ കൊടും മഴയത്ത് പൊറോട്ടയും ബീഫ് കറിയും വാങ്ങാന്‍ പറഞ്ഞു വിടുമെന്ന് തനിക്ക് തോന്നുന്നുണ്ടോ".....😋😉😛

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Tuesday, 19 January 2016

നാട് കാണാനും ഉല്ലാസ യാത്രകള്ക്കും കാഴ്ചകള്‍ ആസ്വദിക്കാനും
പലപ്പോഴും പല സ്ഥലങ്ങളിലേക്കും വിനോദ കേന്ദ്രങ്ങളിലേക്കും
പോകുന്നവരാണ് നമ്മളൊക്കെ . ഇടയ്ക്ക് എപ്പോഴെങ്കിലും അവസരമുണ്ടാക്കി നമ്മളൊക്കെ
സന്ദര്‍ശിക്കേണ്ട ചില കേന്ദ്രങ്ങളും സദനങ്ങളും ഇടങ്ങളും ആലയങ്ങളുമുണ്ട്

1) ആശുപത്രി

2) വൃദ്ധ സദനങ്ങള്‍

3) ഭ്രാന്താലയങ്ങള്‍ / മാനസിക രോഗ കേന്ദ്രങ്ങള്‍

4) ബധിര മൂക വികലാംഗ മന്ദിരങ്ങള്‍

5) അഗതി അനാഥ മന്ദിരങ്ങള്‍

6) മാരകവും ഭീകരവുമായ രോഗം ബാധിച്ചു മരണം കാത്തു കിടക്കുന്ന
രോഗികളുള്ള വീടുകള്‍

7) ശ്മശാനങ്ങളും കല്ലറകളും ഖബറിടങ്ങളും

ഗുണങ്ങള്‍ ഒരു പാടുണ്ട്

1) നാമെത്ര ഭാഗ്യവാന്മാന്‍ എന്ന ചിന്ത ഉണ്ടാകും

2) അഹങ്കാരത്തിനു ശമനം വരും .

3) മനുഷ്യന്‍ ശക്തനാണ് . എന്തിനും പോന്നവനാണ് . പക്ഷേ ഒരു നിമിഷം മതി തകരാന്‍ എന്ന തിരിച്ചറിവിന്

4) നില വിളികള്‍ കുറയുകല്ല കൂടുകയാണ് എന്ന അവബോധത്തിന്

5) ഇന്നല്ലെങ്കില്‍ നാളെ നമുക്കും വരാം ഇങ്ങനെ ഒരു അവസ്ഥ എന്ന ചിന്തയ്ക്ക്

6) മരണത്തെ പേടിച്ചു കഴിയുന്ന നമുക്കിടയില്‍ ഒന്ന് മരിച്ചു കിട്ടിയെങ്കില്‍ എന്ന് കേഴുന്ന മനുഷ്യരും ഉണ്ട് ഈ ലോകത്ത് എന്ന അനുഭവ സാക് ഷ്യത്തിന്

7) കാരുണ്യത്തിന്‍റെ കണ്ണുകള്‍ തുറക്കപ്പെടാനുള്ള വഴി

8) ഒരു സാന്ത്വനത്തിന് പോലും വലിയ വിലയുണ്ട്‌ എന്ന തിരിച്ചറിവിന്

9) ഒരു മനുഷ്യന്റെ ഏറ്റവും വലിയ സൌഭാഗ്യം
മരണം വരെ ഒരു കേടുപാടും കൂടാതെ അവന്‍റെ അവയവങ്ങള്‍
അവന്‍റെ കൂടെ നില്ക്കുകയാണ് എന്ന തിരിച്ചറിവിന്

10) ദൈവം തന്ന അനുഗഹങ്ങളെ ഓര്‍ത്ത് അവനെ സ്തുതിക്കാനുള്ള മനസ്സ് ഉണ്ടാവുന്നതിന്

11) മാരകവും ഭീകരവും വേദനാ ജനകവുമായ രോഗങ്ങളെ തൊട്ടു കാവലിനെ തേടാനുള്ള ചിന്തയ്ക്ക്

12) ഒരു വാക്ക് കൊണ്ട് ഒരു നോക്ക് കൊണ്ട് ഒരു പുഞ്ചിരി കൊണ്ട്
കഴിയുന്ന എന്തെങ്കിലും സഹായം കൊണ്ട് അപരന്റെ വേദന കുറച്ചെങ്കിലും കുറച്ചു കൊടുക്കാന്‍ കഴിയുന്നതൊക്കെ ചെയ്യും എന്ന ചിന്തയ്ക്ക്

13) പണം ഉണ്ടെങ്കില്‍ എന്തും ആവാം എന്തും നേടാം എന്ന അബദ്ധ ധാരണയുടെ അവസാനത്തിന്

14) എല്ലാ സുഖവും സൌകര്യങ്ങളും ഇട്ടേച്ചു ഒടുവില്‍ വന്നു കിടക്കേണ്ട സ്ഥലം ഇതാണ് എന്ന തിരിച്ചറിവ്

15) ഈ ജീവിതം ഒരു മായാ പ്രപഞ്ചം ആണ് പക്ഷേ ഇത് വെറും നൈമിഷികമാണ് , നാം വെറും യാത്രക്കാര്‍ മാത്രമാണ് എന്ന ചിന്തയ്ക്ക്

16) അനുവദിച്ചു കിട്ടിയ ജീവിത്തിലെ ഓരോ ദിവസവും എത്ര മാത്രം
അനുഗ്രഹമാണ് എന്ന ചിന്തയ്ക്ക് , അവ സാര്‍ത്ഥ മാക്കണം എന്ന
തീരുമാനത്തിന് !!

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Sunday, 17 January 2016

ശരീരം നല്‍കുന്ന ചില അപകടസൂചനകളെ തിരിച്ചറിയാം

നല്ല ആരോഗ്യത്തോടുകൂടി ഇരിക്കുക എന്നതും നല്ല ശരീരഭംഗി ലഭിക്കുക എന്നതും രണ്ടും രണ്ടാണ്‌. നല്ലൊരു ശരീരഭംഗി ഉണ്ടെന്നു കരുതി നല്ല ആരോഗ്യം ഉണ്ടാകണമെന്നില്ല. നിങ്ങള്‍ക്ക് വേണ്ടത്ര ആരോഗ്യമില്ല എന്നതിന്‍റെ സൂചനകള്‍ ശരീരം ആദ്യമേ തന്നെ പ്രകടമാക്കും. അത്‌ എന്തൊക്കെ എന്ന് നോക്കാം.

കുറച്ചുപടികള്‍ കയറുമ്പോള്‍തന്നെ നിങ്ങള്‍ക്ക് കിതപ്പ് അനുഭവപെടാറുണ്ടോ. അതിന്‍റെ അര്‍ത്ഥം നിങ്ങളുടെ ആരോഗ്യം സാധാരണ ഗതിയിലല്ല എന്നതാണ്‌. നിങ്ങളുടെ രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവ പരിശോധിക്കുക. ഉടനെതന്നെ ഒരു ഡോക്ടറെ കാണുക. യോഗ പരിശീലനം ആരംഭിക്കുക.

നിങ്ങളുടെ ചുണ്ടുകള്‍ ഇടക്കിടക്ക് പൊട്ടുന്നുണ്ടോ, കാലാവസ്ഥയെ കുറ്റം പറയുന്നത് നിര്‍ത്തൂ. വിറ്റാമിന്‍ ബി12ന്‍റെ കുറവുമൂലമാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. വിറ്റാമിന്‍ ബി 12ന്‍റെ കുറവുമൂലം വിളര്‍ച്ച ക്ഷീണം എന്നിവ ഉണ്ടാകുന്നു. അതിനാല്‍ വിറ്റാമിന്‍ ബി 12 കൂടുതല്‍ അടങ്ങിയ, മുട്ട പാല്‍, മാംസാഹാരങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ധാരാളം ഉള്‍കൊള്ളിക്കുക

നിങ്ങള്‍ക്ക് എപ്പോഴും ജലദോഷം, തുമ്മല്‍ തുടങ്ങിയ രോഗങ്ങള്‍ ബാധിക്കാറുണ്ടോ ? ഇതിനു കാരണം നിങ്ങളുടെ പ്രതിരോധശക്തി കുറയുന്നതുമൂലമാണ്‌. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ധാരാളം കഴിക്കുകയും. ഒരു ഡോക്ടറെ കണ്ട് വിദ്ധ ഉപദേശം സ്വീകരിക്കേണ്ടതാണ്‌.
നിങ്ങളുടെ മൂത്രത്തിന്‍റെ നിറവ്യത്യാസം എപ്പോഴും ശ്രദ്ധിക്കുക . അത്‌ നിങ്ങളുടെ ആരോഗ്യം ശരിയായ രീതിയിലല്ല എന്നത്തിന്റെ തെളിവാണ്‌ മൂത്രത്തിന്‍റെ നിറവ്യത്യാസം,. ആവശ്യത്തിന് വെള്ളം കുടിക്കുക. നിങ്ങളുടെ മൂത്രത്തിന്റെ നിറത്തില്‍ വ്യത്യാസം വരുമ്പോള്‍ ഒരു വിദഗ്ദനെ കാണിക്കുക . മൂത്രത്തില്‍ നിറവ്യത്യാസം വരുമ്പോള്‍ നിങ്ങളുടേ വ്യക്കയുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാണോ എന്ന് പരിശോധിക്കേണ്ടതാണ്‌.

ഒരു ദിവസം ഏഴോ എട്ടോ മണിക്കൂര്‍ ഉറങ്ങുക. നിങ്ങള്‍ക്ക് സ്ഥിരമായി ക്ഷീണം അനുഭവപെടുകയാണെങ്കില്‍ അത്‌ തൈറോയ്ഡിന്‍റെ ലക്ഷണമാണ്` അതിനാല്‍ അമിത ക്ഷീണം അനുഭവപെടുകയാണെങ്കില്‍ ഒരു ഡോക്ടറെ കാണിക്കുക

ഈ ഇടക്കായി നിങ്ങള്‍ക്ക് കൂര്‍ക്കം വലിക്കുന്ന സ്വഭാവം ഉണ്ടോ? എങ്കില്‍ പ്രത്യേഗം ശ്രദ്ധിക്കുക. ഇത് സ്ലീപ് അപ്നിയ എന്ന രോഗത്തിന്‍റെ ലക്ഷണമാണ്‌. ഇത്‌ ഭാവിയില്‍ രക്താതിസമ്മര്‍ദത്തിനും ഹൃദ്രോഗത്തിനും കാരണമാകുന്നു. കൂര്‍ക്കം വലിക്ക് ഇഎന്‍ടി സ്പെഷ്യലിസ്റ്റിനെ കാണുക .
പ്രായമേറും തോറും മുഖത്ത് ചുളുവുകളും മറ്റും ഉണ്ടാകുന്നതും ചര്‍മ്മത്തിനുണ്ടാകുന്ന പ്രശ്നങ്ങളും കുറച്ചൊന്നുമല്ല നമ്മെ അസ്വസ്ഥമാക്കുന്നത്‌. ഇതിന്‌ പ്രധാനകാരണം വിപണികളില്‍ കാണുന്ന തെറ്റായ ഉത്പന്നങ്ങള്‍ വാങ്ങി മുഖത്ത് പരീക്ഷിക്കുന്നതാണ്`. ശരിയായ ട്രീറ്റ്മെന്റും നല്ല പല ക്രീമുകളും കൊണ്ടുതന്നെ ഇതില്‍ നിന്നും മറികടക്കാവുന്നതേയുള്ളൂ

സ്ത്രീകള്‍ക്ക് പൊതുവേഅനുഭവപെടുന്നതാണ്‌ സന്ധികളിലെ വേദന. ഇതിനു കാരണങ്ങള്‍ പലതാണ്‌ അമിതഭാരം എല്ലുകളുടെ തേയ്മാനം തുടങ്ങി പല കാരണങ്ങളും പറയുന്നുണ്ട്., ഇതിന്‌ പരിഹാരമായി ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുക.

ഉറക്കം ശരീര ആരോഗ്യത്തെ നല്ല രീതിയില്‍ സ്വാധീനിക്കുന്നു. ഉറക്കത്തിന്‌ ഒരു സമയം ക്രമീകരിക്കുക. ഉറങ്ങുന്ന സമയത്ത്‌ നിങ്ങളുടെ പ്രശ്നങ്ങള്‍ മറക്കാന്‍ ശ്രമിക്കുക. ശരിയായ ഉറക്കം ലഭിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കാണുക

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

വെറുതേ അടിച്ചാല്‍ പോരാ ഇതു വല്ലതുമറിയാമായിരുന്നോ.....😜😜😜😜😜😜😜😜😜

ബ്രാണ്ടി
കത്തിച്ച വൈൻ എന്നർഥമുള്ള

" burned wine "എന്ന വാ‍ക്കിൽ നിന്നാണ് ബ്രാണ്ടി എന്ന പദമുണ്ടാകുന്നത്.

മുന്തിരിയിൽ നിന്നാ‍ണ് ബ്രാണ്ടി ഉണ്ടാക്കുന്നത്.
40-60 ശതമാനം വരെ ആൽക്കഹോൾ ഇതിൽ ഉണ്ടാകും.

പാശ്ചാത്യ ലോകത്തിൽ അത്താഴശേഷം കഴിക്കുന്ന പാനിയമാണ് ബ്രാണ്ടി.

മുന്തിരി, ആപ്പിൾ ബെറി , പ്ലം,എന്നി പഴങ്ങളിൽ നിന്നും ബ്രാണ്ടി ഉണ്ടാക്കാറുണ്ട്.ഇവയെ പൊതുവെ ഫ്രൂട്ട് ബ്രാണ്ടി എന്നു വിളിക്കുന്നു.

16 ഡിഗ്രിയിൽ താഴെ സൂക്ഷിച്ചാ‍ലേ ബ്രാണ്ടിക്ക് രുചിയേറൂ.

ഓക്ക് മരവീപ്പയിൽ പഴകിച്ചെടുക്കുന്ന ബ്രാ‍ണ്ടിക്കാണ് സ്വർണ്ണ നിറമുണ്ടാകുക. പഴക്കമനുസരിച്ചാണ് ബ്രാണ്ടിയെ ലേബൽ ചെയ്തിരിക്കുന്നത്.

A.C -മരവീപ്പയിൽ രണ്ടു വർഷം വച്ചിരുന്നു പഴകിയത്.

V.S - വെരി സ്പെഷ്യൽ - ചുരുങ്ങിയത് മൂന്നു വർഷം പഴക്കം.

V.S.O.P- വെരി സ്പെഷ്യൽ ഓൾഡ് പെയ്‌ൽ.

X.O - എക്സ്ട്രാ ഓൾഡ്. ചുരുങ്ങിയത് ആറു വർഷം പഴക്കം.

വിന്റേജ്- കുപ്പിയിലാക്കിയയുടൻ പെട്ടിയിൽ സൂക്ഷിച്ചവ.

ഹോർഡ് ഡി ഏജ്- പഴക്കം നിർണ്ണയിക്കാനാവാത്തത്.( മൂല്യമേറിയത്.)

വിസ്കി
വേവിച്ച ധാന്യം പുളിപ്പിച്ച് അത് വാറ്റിയെടുത്ത് മരവീപ്പകളിൽ സൂക്ഷിച്ച് പഴക്കിയെടുത്ത മദ്യങ്ങളാണ് വിസ്കി (Whiskey) എന്നറിയപ്പെടുന്നത്. ബാർലി, റൈ, മാൾട്ട് ഗോതമ്പ് എന്നി ധാന്യങ്ങൾ ഇതിനായി ഉപയോഗിക്കുന്നു.

വിസ്കി പ്രധാനമായു രണ്ടു വിധമുണ്ട്

.മാൾട്ടും(Malt)

ഗ്രെയ്നുംGrain).

ധാന്യം കുതിർത്ത് ഉണക്കിയെടുക്കുന്നതാണ് മാൾട്ട് എന്നറിയപ്പെടുന്നത്.

മാൾട്ടഡ് ബാർലിയിൽനിന്നും ഉണ്ടാക്കുന്ന വിസ്കിയാണ് മാൾട്ട്

.മാൾട്ടഡ് അല്ലാത്ത ബാർലിയിൽ നിന്നും മറ്റു ധാന്യങ്ങളിൽ നിന്നും ഉണ്ടാക്കുന്ന വിസ്കിയാണ് ഗ്രെയ്ൻ.

കാസ്ക് സ്ട്രെങ്ത് വിസ്കി എന്നാൽ മര വീപ്പയിൽ നിന്നെടുത്ത് നേർപ്പിക്കാതെ കുപ്പിയിൽ ആക്കിയ വിസ്കിയാണ്.

സ്കോട്ട്‌ലൻഡിൽ വാറ്റി മൂന്നു വർഷം പഴകിച്ച് ഓക് വീപ്പയിൽ സൂക്ഷിച്ച വിസ്കിയാണ് സ്കോച്ച് വിസ്കി.

ഇത് രണ്ടു തവണ വാറ്റിയെടുത്തതാണ്.

മൂന്നു തവണ വാറ്റിയതും ഐർലന്റിൽ നിർമ്മിച്ചതുമായ വിസ്കിയാണ് ഐറിഷ് വിസ്കി.

മൊളാസസ് പുളിപ്പിച്ചാണ് ഇന്ത്യൻ വിസ്കി നിർമ്മിക്കുന്നത്.

റഷ്യൻ വിസ്കി നിർമ്മിക്കുന്നത് ഗോതമ്പിൽ നിന്നാണ്.


റം
കരിമ്പുൽ‌പ്പന്നങ്ങളായ മൊളാസസ് ,കരിമ്പുനീര് എന്നിവ പുളിപ്പിച്ചും വാറ്റിയും തയ്യാറക്കുന്ന വാറ്റു മദ്യമാണ് റം (RUM).

വാറ്റിക്കിട്ടുന്ന ഈ ദ്രാവകം ഓക്ക് ബാരലുകളിൽ സൂക്ഷിക്കും. കരീബിയൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലാണ് റം കൂടുതലായും നിർമ്മിക്കുന്നത്. നാവികരുമായി അടുത്ത ബന്ധമുള്ള മദ്യമാണിത്.

ഇന്ത്യയിലും റം വാറ്റുന്നുണ്ട്. സ്പിരിറ്റിന്റെ തോത്, പഴക്കം തുടങ്ങിയ ഘടകങ്ങളാണ്റമ്മിന്റെ തരം തിരിവിനാധാരം.

കൊളംബിയയിൽ 50 ശതമാനവും ചിലി വെനിസ്വേല എന്നിവിടങ്ങളിൽ 40 ശതമാനവും ആണ് റമ്മിലെ ആൽക്കഹോൾ അനുപാതം.

ഗോൾഡ് റം: മരവീപ്പയിൽ സൂക്ഷിച്ച് വച്ച് കടുത്ത നിറമുള്ളവ

സ്പൈസ്ഡ് റം: സുഗന്ധ വ്യഞ്ജനങ്ങൾ ചേർന്നത്.

ബ്ലാക് റം: കൂടുതൽ പഴക്കി എടുത്ത കടുത്ത നിറവും രുചിയുമുള്ളവ

ഓവർപ്രൂഫ് റമ്മിൽ 75 ശതമാനത്തിലധികം ആൾക്കഹോൾ ഉണ്ടാകും.


മരവീപ്പയിൽ (cask) പഴക്കിയതാണ് ഓൾഡ് കാസ്ക് റം



റമ്മും കട്ടൻ ചായയും ചേർത്ത പാനീയമാണ് ജാഗർ ടീ



വോഡ്ക
ലോകത്തെ ഏറ്റവും പ്രശസ്തമായ റഷ്യൻ മദ്യമാണ് വോഡ്ക.

ഉരുളക്കിഴങ്ങ് ഷുഗർബീറ്റ്, മൊളാസസ് എന്നിവ പുളിപ്പിച്ചു കിട്ടുന്ന വസ്തു പലതവണ വാറ്റിയെടുത്ത് ശുദ്ധീകരിച്ച് വെള്ളം ചേർത്താണ് വോഡ്കയുണ്ടാ‍ക്കുന്നത്.
സ്റ്റാൻഡേർഡ് റഷ്യൻ വോഡ്കയിൽ 30-50 ശതമാനം വരെ ആൽക്കഹോൾ ഉണ്ടാ‍കും.

യൂറോപ്പിൽ
ഇതു 38 % ആണ്.

ധാന്യങ്ങളിൽ നിന്നോ അന്നജവും പഞ്ചസാരയും അടങ്ങിയ ഏത് സസ്യ വർഗ്ഗത്തിൽ നിന്നോ വോഡ്ക വാറ്റാം.

വാറ്റിയ വോഡ്ക കരി(Charcoal) ഉപയോഗിച്ച് ശുദ്ധീകരിക്കുന്നു. ഈതൈൽ അസറ്റേറ്റ്, ഈതൈൽ ലാക്റ്റേറ്റ് എന്നിവയാ‍ണ് രുചിക്കായി ചേർക്കുക. സോയാബീൻ ബീറ്റ് റൂട്ട് എന്നിവയിൽ നിന്നൊക്കെ വോഡ്ക ഉണ്ടാക്കാം.



ടെക്വില
പടിഞ്ഞാറൻ മെക്സിക്കൻ സംസ്ഥാനമായ ജലിസ്കോയിലെ ടെക്വില എന്ന നഗരത്തിലെ ‍അഗേവ് ചെടിയിൽ നിന്ന് നിർമ്മിച്ചെടുക്കുന്ന ഒരു മദ്യമാണ് ടെക്വില.

38–40% വരെയാണ് ടെക്വിലയിലെ ആൽക്കഹോളിന്റെ അളവ്.




കള്ള്
പന, തെങ്ങ് എന്നിവയുടെ പൂങ്കുല വെട്ടി ഊറി വരുന്ന മരനീരു പുളിപ്പിച്ചുണ്ടാക്കുന്ന മദ്യമാണ് കള്ള്.

ഏഷ്യയിലും ആഫ്രിക്കയിലുമാണ് കള്ളിനു പ്രചാരം.

പാം വൈൻ, പാംടോഡി എന്നീ പേരുകളിൽ ഇത് അറിയപ്പെടുന്നു.

തെങ്ങ് പന എന്നിവയുടെ കുല വെട്ടി അവിടെ പാത്രം ഉറപ്പിക്കുന്നു.

അതിൽ നിന്നും ഊറി വരുന്ന ദ്രവം മധുരമുള്ളതും ആൽക്കഹോൾ ഇല്ലാത്തതുമാണ്.

ഇതാണ് മധുരക്കള്ള് , അന്തിക്കള്ള് എന്നീ പേരുകളിൽ അറിയപ്പെടുന്നത്.

കള്ളിലടങ്ങിയ സ്വാഭാവിക ഈസ്റ്റ് കാരണം ഇത് അന്തരീക്ഷ താപനിലയിൽ പുളിച്ചു തുടങ്ങും.

മധുരക്കള്ള് രണ്ടു മണീക്കൂർ കഴിഞ്ഞാൽ 4% ആൽക്കഹോളടങ്ങിയ കള്ളാകും,ഒരു ദിവസം കൊണ്ട് പുളിപ്പും വീര്യവും ഉള്ള മൂത്ത കള്ളാകും.

കള്ള് അധികം പുളിപ്പിച്ചാൽ വിന്നാഗിരി ഉണ്ടാ‍കുന്നു.

ഗോവയിൽ മാത്രം ഉണ്ടാകുന്ന കാശു അണ്ടിയുടെ മദ്യമാണ് ആണ് ഫെനി
ഇത് തെങ്ങിൻ കള്ളിൽ നിന്നും ഉണ്ടാകാം.

കള്ള് വാറ്റിയാൽ വീര്യമുള്ള മദ്യമുണ്ടാക്കാം.

ചാരായം,

വില്ലേജ് ജിൻ,

കൺ‌ട്രി വിസ്കി

എന്നൊക്കെ ഇതറിയപ്പെടുന്നു.

വൈൻ
മുന്തിരിച്ചാറ് പുളിപ്പിച്ചുണ്ടാക്കുന്ന മദ്യമാണ് വീഞ്ഞ് (wine).

യൂറോപ്പാണ് വീഞ്ഞിന്റെ നാട്.

ആപ്പിൾ , ബെറി എന്നി പഴങ്ങളിൽ നിന്നും വീഞ്ഞുണ്ടാ‍ക്കാം.

10 മുതൽ 14 ശതമാനം വരെ ആൽക്കഹോൾ വീഞ്ഞിൽ അടങ്ങിയിട്ടുണ്ട്. വീഞ്ഞിൽ ബ്രാണ്ടിയും മറ്റും കലർത്തി വീര്യം കൂട്ടി ഉപയോഗിക്കും. ഇതാണ് ഫോർട്ടിഫൈഡ് വൈൻ.

ഗ്ലാസ് കുപ്പിയിൽ കോർക്കിട്ടടച്ചാണ് വൈൻ സൂക്ഷിക്കേണ്ടത്. പഴകും തോറും ഇതിനു ഗുണവും വീര്യവും ഏറും.

ഓക്ക് വീപ്പയിൽ സൂക്ഷിച്ചാണ് വീഞ്ഞ് പഴക്കുക. 1



2.778 ഡിഗ്രി ആണ് വീഞ്ഞ് സൂക്ഷിക്കേണ്ട ഊഷ്മാവ്.



ബിയർ
ബിയറിലെ ആൽക്കഹോൾ ശതമാനം 3 മുതൽ 30 ശതമാ‍നം വരെയാകാം.

സാധാരണ 3-8 ശതമാനം വരെയാണ്. ബ്രൂവിങ്ങ് , ഫെർമന്റേഷൻ എന്നീ പ്രക്രിയകളിലൂടെ ധാന്യങ്ങളിൽ നിന്നുള്ള അന്നജത്തെ പുളിപ്പിച്ച് തയ്യാറാക്കുന്ന മദ്യമാണ് ബിയർ.



ഹോപ്(hop) എന്ന പൂവിന്റെ ഘടകങ്ങളിട്ടാണ് ബിയറിന് പ്രത്യേകരുചി നൽകുക.

ഗോതമ്പ് , ചോളം ബാർലി എന്നീ ധാന്യങ്ങളാണ് ബിയർ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്.

ഹോപ് ആണ് ബിയറിന് ഇളം കയ്പു നൽകുന്നത്. ഇതു ബിയർ കേടാകാതിരിക്കുവാ‍നും സഹാ‍യിക്കും.

പുളിപ്പിക്കാൻ ഉപയോഗിക്കുന്ന യീസ്റ്റ് അനുസരിച്ചാണ് ബിയറിനെ തരം തിരിക്കുന്നത്.

പെട്ടെന്നു പുളിച്ചു കിട്ടുന്ന യീസ്റ്റ് ഉപയോഗിച്ചുണ്ടാ‍ക്കുന്ന ബിയറാണ് എയ്‌ൽ (ale).

പതുക്കെ പുളിപ്പിക്കുന്ന യീസ്റ്റുകൊണ്ട് ഉണ്ടാക്കുന്ന ബിയറാണ് ലാഗർ.

കുപ്പിയിൽ ആക്കുന്ന സമയത്ത് ബിയറിനെ കാർബൺ ഡൈ ഓക്സൈഡ് നിറയ്ക്കുന്നു.
7 ഡിഗ്രി സെൽ‌ഷ്യസിൽ ഉള്ള ബിയർ

വെൽ ചിൽഡ് ബിയർ എന്നും

8 ഡിഗ്രി യിൽ ഉള്ള ബിയർ

ചിൽഡ് ബിയർ എന്നും അറിയപ്പെടുന്നു

ഇനി മുതൽ
ആരെ ങ്കിലും കള്ളിനെ പറ്റിയോ ,
ബീയർ നെ പറ്റിയോ , ബ്രാണ്ടി , വ്വിസ്കി , റം വോഡ്ക മുതലായവയെ പറ്റിയോ ചോദിച്ചാൽ
കൃത്യമായ വിവരം പറ

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Thursday, 14 January 2016

ഭാര്യ:  ഞാൻ ലണ്ടനിൽ പോകുന്നു.നിങ്ങള്ക്ക് എന്താണ് കൊണ്ടുവരേണ്ടത്, സമ്മാനമായിട്ട്‌?
ഭർത്താവ്: (തമാശക്ക്) പറ്റുമെങ്കിൽ കിളിപോലൊരു മതാമ്മ കൊച്ചിനെ!
ഭാര്യ തിരികെഎത്തി
ഭർത്താവ്: എവിടെടി സമ്മാനം, ഒന്നുംഇല്ലല്ലോ കയ്യിൽ?
ഭാര്യ: പെടക്കാതെ മനുഷ്യാ, ഒൻപതുമാസം കഴിയട്ടെ!😂😂😜🐠🐠
visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

എന്തിനാണ് കല്യാണം കഴിക്കുന്നത്?പണ്ടത്തെ എന്റെ ഒടുക്കത്തെ സംശയം ആയിരുന്നുഎന്തിനാണ് എല്ലാരും കല്യാണം കഴിക്കുന്നതെന്ന്.എത്ര ആലോചിച്ചിട്ടും പിടി കിട്ടീല.വീട്ടില് ചോദിക്കാനും പറ്റില്ല.അങ്ങിനെ ലോകത്തെ ഏതാണ്ടെല്ലാ കാര്യത്തിലും അറിവുള്ളനാട്ടിലെ കാദർ ഇക്കയോട് ചോദിച്ചു.കാദര്ഇക്കഒരു കഥയിലൂടെ കാര്യം വിശദീകരിച്ചു തന്നു.കഥഇതാണ്.കുറെ ഉറുമ്പുകള് ഒരു ദിവസം ഒരുപറമ്പിലൂടെ വരി വരിയായി പോവുകയായിരുന്നു..അപ്പോള് അവര് ഒരു പ്ലാവില് നല്ല പഴുത്ത ചക്കകണ്ടു. എല്ലാര്ക്കും ആഗ്രഹം തോന്നി ആ ചക്കതിന്നാന്. അപ്പൊ ഏറ്റവും മുന്നിലുള്ള ഉറുമ്പ്ബാക്കി ഉള്ളവരോട് പറഞ്ഞുനിങ്ങളൊക്കെ ഇവിടെ നില്ക്ക് ഞാന്പോയി നോക്കീട്ടു വരാം. ചക്കനല്ലതാണെങ്കില് ഞാന് വന്നു പറയാം എന്ന്.ബാക്കി എല്ലാ ഉറുമ്പുകളും അത് സമ്മതിച്ചു.അങ്ങിനെ ആദ്യത്തെ ഉറുമ്പ് മരം കേറി ചക്കപരിശോധിക്കാന് പോയി.കുറെ കഴിഞ്ഞിട്ടും ആഉറുമ്പ് മടങ്ങി വന്നില്ല. അപ്പോള്രണ്ടാമത്തെ ഉറുമ്പ് ബാക്കി ഉള്ളവരോട് പറഞ്ഞു"അവന് നമുക്ക് തരാതെ ചക്ക മുഴുവന് തിന്നേണ്ടപരിപാടിയാ, ഞാന് പോയി നോക്കീട്ടുവരാം"അങ്ങിനെ രണ്ടാമത്തെ ഉറുമ്പും ചക്കപരിശോധിക്കാന് പോയി. അതും തിരിച്ചുവന്നില്ല. രണ്ടു പേരും തങ്ങളെ പറ്റിച്ചു എന്ന്മനസ്സിലാക്കിയ ബാക്കി ഉറുമ്പുകള്മൂന്നാമത്തെ ഉറുമ്പിനെ പറഞ്ഞയച്ചു. പോയവര്ഒന്നും വന്നില്ല. പോയവര് പോയവര് ചക്കതിന്നുതീര്ക്കുകയാണ് എന്ന് കരുതിയബാക്കി ഉറുമ്പുകളും ഓരോരുത്തരായി ചക്കതിന്നാന് പോയി. എന്നാല് സത്യത്തില്സംഭവിച്ചതെന്താ?ചക്ക തിന്നാന് പോയആദ്യത്തെ ഉറുമ്പടക്കം എല്ലാരും ചക്കയില്കയറിയ ഉടനെ ചക്കയുടെ ഉള്ളിലുള്ളവെളഞീറിനുള്ളില് കുടുങ്ങി ഒട്ടിപ്പിടിച്ചുഅങ്ങോട്ടും ഇങ്ങോട്ടും തിരിയാന്കഴിയാത്തവിധം പിടക്കുകയായിരുന്നു. ഇന്നും ഉറുമ്പുകള്ചക്കതിന്നാന് കയറുന്നു. വെളഞീറില്പറ്റിപ്പിടിച്ചുപിടയുന്നു.പുറത്തുള്ള ഉറുമ്പുകള് തെറ്റിദ്ധരിച്ചുചക്കതിന്നാന് ഓടിക്കയറൂന്നു..ഒട്ടിപ്പിടിക്കുന്നു!ഒരു നെടുവീർപോടെ വിവാഹിതനായ കാദർഇക്ക കഥ പറഞ്ഞ് നിർത്തി...

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Wednesday, 13 January 2016

ഒരു പഠിപ്പുമില്ലാത്ത ഒരച്ഛനും വിദ്യാസമ്പന്നനായ മകനും കൂടി ഒരു ടൂർ പോയി.
രാത്രിയായപ്പോൾ അവരവിടെ ടെന്റ് ഉണ്ടാക്കി, അതിൽ കിടന്നു ഉറക്കമായി.

ഏതാനും മണിക്കൂറുകൾക്ക് ശേഷം അച്ഛൻ മകനെ വിളിച്ചു ചോദിച്ചു...
"മേലോട്ട് നോക്ക്

നീ എന്തെങ്കിലും കാണുന്നുണ്ടോ...?

മകൻ: ഉം.... കോടാനുകോടി നക്ഷത്രങ്ങളെ കാണാം....
അച്ഛൻ: എന്താ അതിനർത്ഥം...?
മകൻ : ശാസ്ത്രീയമായി പറയുകയാണെങ്കിൽ കോടാനുകോടി സൗരയുധങ്ങൾ... അതിന്റെ ഗ്രഹങ്ങൾ..., അതിന്റെ ഉപഗ്രഹങ്ങൾ...
ഇത്രയുമായപ്പോൾ അച്ഛൻ മകനെ ഒറ്റയടി......!!!!എന്നിട്ട് പറഞ്ഞു ......



ഒലക്ക...!!!!!
"നമ്മുടെ ടെന്റ് ആരോ അടിച്ചോണ്ട് പോയടാ...!!!

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

ഞാൻ മധ്യപിക്കുമ്പോൾ റിസ്ക്‌ എടുക്കാറില്ല....
ഞാൻ ഓഫീസിൽ നിന്ന് വൈകുന്നേരം വീട്ടിൽ വന്നു... ഭാര്യ അടുക്കളയിൽ പാചകം ചെയ്യുന്നു…
എന്നിക്കു അടുക്കളയിൽ നിന്നും പത്രങ്ങളുടെ ശബ്ദം കേള്ക്കാമായിരുന്നു....
ഞാൻ ഒച്ചയുണ്ടാക്കാതെ വീടിനുള്ളിൽ കയറി
ബ്ലാക്ക്‌ അലമാരയിൽ നിന്നും ഞാൻ കുപ്പി പുറത്തെടുത്തു...
മുത്തച്ഛൻ ഫോട്ടോ ഫ്രെയിമിൽ നിന്നും എന്നെ നോക്കുനുണ്ടായിരുന്നു....
പക്ഷെ ഇപ്പൊഴുമാർക്കും അറിയില്ലായിരുന്നു ഞാൻ എന്താണ് ചെയ്യുന്നതെന്ന്......
കാരണം ഞാൻ മധ്യപിക്കുമ്പോൾ റിസ്ക്‌ എടുക്കാറില്ല....

ഞാൻ പഴയ സിങ്കിന്റെ മുകളിലുള്ള റാക്കിൽ നിന്നും ഗ്ലാസ്‌ എടുത്തു എന്നിട്ട് പെട്ടെന്ന് ഒരു പെഗ് കാച്ചി...
ഗ്ലാസ് കഴുകി, തിരിച്ചു റാക്കിന്റെ മുകളിൽ വച്ചു.
കുപ്പി തിരിച്ച് അലമാരയിൽ വച്ചു.
മുത്തച്ഛൻ ചിരിക്കുനുണ്ടായിരുന്നു....

ഞാൻ അടുക്കളയിൽ കയറി , ഭാര്യ ഉരുളകിഴങ്ങ് മുറിക്കുകയാണ്...
പക്ഷെ ഇപ്പൊഴുമാർക്കും അറിയില്ലായിരുന്നു ഞാൻ എന്താണ് ചെയ്യുന്നതെന്ന്......
കാരണം ഞാൻ മധ്യപിക്കുമ്പോൾ റിസ്ക്‌ എടുക്കാറില്ല....

ഞാൻ ഭാര്യയോട്‌ ചോദിച്ചു: നമ്മുടെ നായര് ചേട്ടന്റെ മോളുടെ കല്യാണക്കാര്യം എന്തായി?
ഭാര്യ: അത് ഒന്നും ആയില്ലെന്നെ.. പാവം കൊച്ചു… അതിന്റെ കാര്യം കഷ്ടമാ, ഇപ്പൊഴും ചെക്കന്നെ നോക്കുനുണ്ട് അവള്ക്ക്...

ഞാൻ പെട്ടന്ന് പുറത്തേക്കു വന്നു
കറുത്ത അലമാരയിൽ നിന്നും ചെരുതായിട്ട് ശബ്ദം ഉണ്ടായി, പക്ഷെ കുപ്പി എടുത്തപ്പോ ഞാൻ തെല്ലും ഒച്ചയുണ്ടാക്കാതെ നോക്കി, വീണ്ടും സിങ്കിന്റെ മുകളിലെ റാക്കിൽ നിന്നും ഗ്ലാസ് എടുത്തു.
പട പടെന്ന് രണ്ടെണ്ണം കാച്ചി....
കുപ്പി കഴുക്കി സിങ്കിൽ വെച്ചിട്ട് കറുത്ത ഗ്ലാസ് അലമാരയിലും വച്ചു...

പക്ഷെ ഇപ്പൊഴുമാർക്കും അറിയില്ലായിരുന്നു ഞാൻ എന്താണ് ചെയ്യുന്നതെന്ന്......
കാരണം ഞാൻ ഞാൻ മധ്യപിക്കുമ്പോൾ റിസ്ക്‌ എടുക്കാറില്ല....

ഞാൻ ഭാര്യയോട്‌ വീണ്ടും: അല്ല ഈ നായരേട്ടന്റെ മോള്ൾക്ക് ഇപ്പൊ എത്ര പ്രായം ഉണ്ടാവും?
ഭാര്യ:നിങ്ങൾ എന്താ മനുഷ്യ ഈ പറയണേ 28 വയസായെന്നെ.... ഒരുമാതിരി വയസ്സായ എരുമയെ പോലെ ആയിട്ടുണ്ട് ഇപ്പൊ...
ഞാൻ:(അവള്ക്ക് 28 ആയ കാര്യം ഞാൻ മറന്നിരുന്നു)....ഓ അങ്ങനെയാണോ....ഹ്മ്മ്...
ഞാൻ വീണ്ടും ഒരു ചാൻസ് കണ്ടു…. ഉടൻ തന്നെ അലമാരയിൽനിന്നും ഉരുലകിഴങ്ങ് എടുത്തു
ഇതെങ്ങനെയാ ഭഗവാനെ അലമാറയുടെ സ്ഥലം തനിയെ മാറിയെ !!...
ഞാൻ റാക്കിൽ നിന്നും കുപ്പി എടുത്തിട്ട് സിങ്ക്-ഇൽ ഒരു പെഗ് ഒഴിചിട്ട് ഒറ്റ വലിക്ക് അടിച്ചു...
മുത്തച്ഛൻ ഒറക്കെ ചിരിക്കുനുണ്ടായിരുന്നു...
ഞാൻ രാക്ക് എടുത്തു ഉരുളകിഴങ്ങിൽ വച്ചു..എന്നിട്ട് മുത്തച്ഛന്റെ ഫോട്ടോ നന്നയിട്ട് കഴുകി കറുത്ത അലമാരയുടെ അകത്തു വച്ചു....
.
.
.
ഇവൾ ഇതെന്താ കാണിക്കുന്നേ??...അവൾ സിങ്ക് എടുത്തു അടുപ്പിന്റെ മുകളിൽ വയ്ക്കുകയായിരുന്നു!

പക്ഷെ ഇപ്പൊഴുമാർക്കും അറിയില്ലായിരുന്നു ഞാൻ എന്താണ് ചെയ്തതെന്ന്
...കാരണം ഞാൻ ഞാൻ മധ്യപിക്കുമ്പോൾ റിസ്ക്‌ എടുക്കാറില്ല....

(ഇതെന്താ ഭഗവാനെ എക്കിൾ എടുകുന്നെ...ആരാണാവോ എന്നെ ഓർക്കുന്നെ)

ഞാൻ ഭാര്യയോട്‌:(ദേഷ്യത്തിൽ): നീ എന്തിനാ നായരേട്ടനെ എരുമ എന്ന് വിളിച്ചേ? ഇനി മേലാൽ അങ്ങനെ പറഞ്ഞാൽ നിന്റെ നാവു ഞാൻ മുറിക്കും...
ഭാര്യ: ദേഷ്യപെടല്ലേ മനുഷ്യാ...നിങ്ങൾ സമാധാനമായി പോയിരുന്നെ...ഇപ്പൊ നിങ്ങൾ പുറത്തിരിക്കുന്നതാ നല്ലത്...
.
.
.
ഞാൻ ഉരുളകിഴങ്ങില്നിന്നും കുപ്പി എടുത്തു
കറുത്ത അലമാരയ്ക്കുള്ളിൽ പോയി ഒരു പെഗ് പിടിപിച്ചു
സിങ്ക് കഴുകിയിട്ട് അതെടുത്തു റാക്കിന്റെ മുകളിൽ വച്ചു ...
.
.
.
ഭാര്യ ഫ്രെയിമിൽ നിന്നും എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു...
മുത്തച്ഛൻ അടുക്കളയിൽ ഭക്ഷണമുണ്ടാകുന്ന തിരക്കിലായിരുന്നു...
പക്ഷെ ഇപ്പൊഴുമാർക്കും അറിയില്ലായിരുന്നു ...കാരണം… ഞാൻ മധ്യപിക്കുമ്പോൾ റിസ്ക്‌ എടുക്കാറില്ല മച്ചു.....
.
.
.
ഞാൻ ഭാര്യയോട്‌: (ചിരിച്ചുകൊണ്ട്)അല്ല…അപ്പൊ നായരെട്ടൻ എരുമയെ കല്യാണം കഴിക്കാൻ പോവണോ?!!
ഭാര്യ:ദേ മനുഷ്യ....നിങ്ങൾ പോയി ആദ്യം മുഖം കഴുകിയിട്ട് വന്നെ....
.
.
.
.
.
ഞാൻ പിന്നെയും അടുകളയിൽ പോയി ശബ്ധമുണ്ടാക്കാതെ റാക്കിന്റെ മുകളിൽ ഇരുന്നൂ..
ആഹാ...അടുപ്പുമുണ്ടല്ലോ റാക്കിന്റെ മുകളിൽ...
പുറത്തെ റൂമിൽ നിന്നും കുപ്പിയുടെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു...
ഞാൻ എത്തി നോക്കിയപ്പോൾ അവൾ സിങ്കിന്റെ മുകളിൽ ഇരുന്നു ഒരു പെഗ് ആസ്വദിക്കുകയായിരുന്നു!!
പക്ഷെ ഇതുവരെ ഒരു എരുമയ്ക്കുപൊലും മനസ്സിലയിരുനില്ല ഞാൻ എന്താ ചെയ്യുന്നതെന്ന്..കാരണം മുത്തച്ഛൻ ഒരിക്കലും റിസ്ക്‌ എടുക്കാറില്ല...
നായര് തെണ്ടി ഇപ്പോളും ഭക്ഷണമുണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു...
ഞാൻ ഫോട്ടോയിൽ നിന്നും എന്റെ ഭാര്യയെ നോക്കി ചിരിച്ചുകൊണ്ടിരുന്നു....
കാരണം...കാരണം ഞാൻ ഒരിക്കലും എന്തായിരുന്നെടെ....ആ ..ഞാൻ ഒരിക്കലും ഉരുളകിഴങ്ങ് എടുക്കാറില്ലെടാ !!

Cheers!

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Memory card formating

ഒരുപാട് ടാറ്റകള് അടങ്ങിയ നിങ്ങളുടെ മെമ്മറി കാര്ഡ്‌ എപ്പോഴെങ്കിലും format memory എന്ന് വന്നിട്ടുണ്ടോ..? ഭൂരിഭാഗം പേരുടെ memory cardഉം format ചെയ്യാനുള്ള ഓര്ഡര് വന്നിട്ടുണ്ടാകും. എന്നാല് format ചെയ്യാന് നോക്കിയാലോ... അതും നടക്കില്ല. അവസാനം നിരാശയോടെ ആ mmc ഉപേക്ഷിച്ചു പുതിയവ എടുക്കലാണ് നമ്മില് പലരും ചെയ്യാറ്. ഇനിയത് എറിഞ്ഞു കളയും മുന്പ് താഴെ പറയും പ്രകാരം ഒന്ന് ചെയ്തു നോക്കൂ*****************************- ആദ്യം മെമ്മറി കമ്പ്യൂട്ടറില്കണക്ട് ചെയ്യുക- പിന്നെ Start - Search എന്നതില് cmd എന്ന് അടിച്ചു command promptല് എത്തുക- ആദ്യത്തെ കമാന്ഡ് ആയി DISKPART എന്ന് ടൈപ്പ് ചെയ്തു എന്റര് അടിക്കുക- ഇപ്പോള് പ്രോംപ്റ്റ് ആയി DISKPART എന്ന് വന്നിട്ടുണ്ടാകും- വീണ്ടും List Disk എന്ന് അടിക്കുക, എന്റര് ചെയ്യുക- Select Disk 1 എന്ന് അടിക്കുക, എന്റര് ചെയ്യുക- Clean എന്ന് അടിക്കുക, എന്റര് ചെയ്യുക- Create Partition primary എന്ന് അടിക്കുക, എന്റര് ചെയ്യുക- Active എന്ന് അടിക്കുക, എന്റര് ചെയ്യുക- Select Partition 1 എന്ന് അടിക്കുക, എന്റര് ചെയ്യുക- Format F: ~FAT32 എന്ന് അടിക്കുക, എന്റര് ചെയ്യുക (F: എന്നത് ഫ്ലാഷ് മെമ്മറി ഡ്രൈവിന്റെ പേരാണ്. അത് അറിയണമെങ്കില് MY COMPUTER നോക്കുക)- FORMAT 100% ആയതിനു ശേഷം EXIT എന്ന് അടിക്കുക, എന്റര് ചെയ്യുക- ഇനി MY COMPUTER തുറന്നു നോക്കൂ,നിങ്ങളുടെ കേടായ ഫ്ലാഷ് വര്ക്ക്‌ ചെയ്യുന്നുണ്ടോ എന്ന് .

കോളനിയിലെ പുതിയ താമസക്കാരനായ തങ്കപ്പൻ ചേട്ടനു അയൽക്കാരനായ രമേശൻ വാട്സാപ്പ്‌ വഴി ഒരു മെസ്സേജ്‌ അയച്ചു.
''ചേട്ടൻ ക്ഷമിക്കണം
നേരിട്ട്‌ പറയാൻ വിഷമമുള്ളതു കൊണ്ടാണ്‌ വാട്സാപ്പ്‌ വഴി അയക്കുന്നത്‌. ഇനിയെങ്കിലും ഈ കാര്യം ചേട്ടനെ അറിയിച്ചില്ലെങ്കിൽ ഞാൻ ചെയ്യുന്ന വലിയ തെറ്റായിരിക്കും അത്‌.  ചേട്ടന്റെ വൈഫ്‌ കാരണം ഈ നാട്ടിലെ ആൺപിള്ളാർ മുഴുവൻ വഷളാകുകയാണ്‌.   ചേട്ടൻ കുറെയൊക്കെ കണ്ട്രോൾ ചെയ്തേ മതിയാകൂ. ചേട്ടൻ ജോലിക്ക്‌ പോയിക്കഴിഞ്ഞാൽ എപ്പോഴും 17ഉം 18ഉം വയസ്സുള്ള കുറെ ആൺപിള്ളാർ ചേട്ടന്റെ വീട്ടിനു സമീപം ഉണ്ടാകും.  ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞ്‌ വരുമ്പോഴുണ്ട്‌ പ്ലസ്ടുവിനു പഠിക്കുന്ന എന്റെ മകൻ ചേട്ടന്റെ മതിലിനു ചുറ്റും നിന്ന് കറങ്ങുന്നു . ഞാൻ അവനോട്‌ കാര്യം തിരക്കി..നിനക്കെന്താടാ അവിടെ കാര്യം? അവൻ വിക്കി വിക്കി പറഞ്ഞു..അപ്പുറത്തെ വീട്ടിലെ അങ്കിളിന്റെ വൈഫ്‌.........ഞാൻ ബാക്കിയൊന്നും കേട്ടില്ല.നന്നായിട്ടൊന്നു പൊട്ടിച്ചു. അവൻ കരഞ്ഞു കൊണ്ട്‌ ഓടിപ്പോയി.  ആ ദുർബല നിമിഷത്തിൽ ചേട്ടന്റെ വൈഫ്‌ എങ്ങനെയുണ്ടെന്ന് അറിയാൻ എനിക്കും ആകാംക്ഷ തോന്നി.  പിന്നീടിങ്ങോട്ട്‌ പലതവണ ഞാനും തെറ്റ്‌ ചെയ്തുപോയി.  ഒരുപക്ഷേ ചേട്ടനെക്കാൾ കൂടുതൽ ഞാനാണു ഇപ്പോൾ........സോറി ചേട്ടാ.....റിയലി സോറി...... ഇനിയെങ്കിലും ചേട്ടൻ മണ്ടനാകാതിരിക്കാനാണ്‌ ഞാൻ ഇതെഴുതുന്നത്‌.  ഇന്നു തന്നെ ചേട്ടൻ ഒരു തീരുമാനമെടുക്കണം. എന്തൊക്കെയായാലും ചേട്ടന്റെ സ്വന്തം വൈഫ്‌ അല്ലെ. മറ്റുള്ളവരെ ഇങ്ങനെ കേറി നിരങ്ങാൻ അനുവദിക്കരുത്‌. ചേട്ടനു പ്രശ്നമില്ലെങ്കിൽ ഓകെ. പക്ഷെ ഈ നാട്ടിലെ ആൺപിള്ളാർ മുഴുവനും വഷളാകുന്നതിന്‌ ആരു സമാധാനം പറയും? ....ആ പോട്ടെ സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു.  ഇനി  എല്ലാറ്റിലും ഒരു ശ്രദ്ധ ഉണ്ടാവണം. ഇല്ലെങ്കിൽ നഷ്ടം ചേട്ടനു മാത്രമാണ്‌. സ്നേഹപൂർവ്വം രമേശൻ''

തങ്കപ്പൻ ആകെ തളർന്നു.  താൻ ഇത്ര നാളും വിശ്വസിച്ച തന്റെ ഭാര്യ... അവൾ ഒരു തേവിടിശ്ശിയായിരുന്നൊ ദൈവമേ... 
പിന്നെ തങ്കപ്പൻ ഒന്നും ചിന്തിച്ചില്ല. മനസ്സ്‌ ശൂന്യമായിരുന്നു. ....കൊന്നു.  വെട്ടുകത്തിക്ക്‌ തുണ്ടം തുണ്ടമാക്കി അവളെ അരിഞ്ഞു.....പോലീസ്‌ സ്റ്റേഷനിൽ പോയി കീഴടങ്ങാൻ തുടങ്ങുമ്പോൾ വീണ്ടും രമേശന്റെ വാട്സാപ്പ്‌ മെസ്സേജ്‌.....

.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.

''ചേട്ടാ ഞാൻ നേരത്തെ അയച്ച മെസ്സേജിൽ വൈഫ്‌ എന്നത്‌ വൈഫൈ എന്ന് തിരുത്തി വായിക്കണേ..""😂😂😂💃💃🐠🐠

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

നിങ്ങൾക്ക് എപ്പോഴെങ്കിലും നിങ്ങളുടെ അതേ പ്രായമുള്ള ഒരാളെ കണ്ട്... "ഹൊ ഇവനെന്തോരം മാറി... ഇപ്പൊ തന്നെ ഒരു വയസ്സനെ പോലെ ആയി.." എന്ന് തോന്നിയിട്ടുണ്ടോ..?
എങ്കിൽ ഈ സ്ത്രീയുടെ അനുഭവം നിങ്ങൾക്കിഷ്ടപെടും തീ൪ച്ച......

എന്റെ പേര് ബീന.. ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി ഒരു പല്ല് ഡോക്ടറെ കാണാൻ അയാളുടെ ക്ളിനിക്കിൽ വെയ്റ്റിങ് റൂമിൽ ഇരിക്കുകയാണ്.
മുന്നിലുള്ള ബോ൪ഡിൽ ആ "വായ്നോക്കിയുടെ" പേരും ഡിഗ്രി കളും വെണ്ടക്ക അക്ഷരത്തിൽ എഴുതിവച്ചിട്ടുണ്ട്.
ആ പേര് വായിച്ചപ്പോൾ മനസ്സിലൊരു കൊള്ളിയാൻ മിന്നി..!!  പെട്ടെന്ന് മനസ്സിലേക്ക് വെളുത്ത് തുടുത്ത് നല്ല ഉയരമുള്ള ഇടതൂ൪ന്ന കറുത്ത മുടിയുള്ള ഇതേ പേരോടുകൂടിയ ഒരു സുന്ദരന്റെ രൂപം തെളിഞ്ഞു വന്നു... 25 വ൪ഷങ്ങൾക്ക് മുമ്പ് തന്റെ പ്രീ ഡിഗ്രി കാലത്ത് ക്ളാസിലെ മുൻ ബഞ്ചുകളിൽ ഇരിക്കാറുണ്ടായിരുന്ന അവൻ...!
അവനെ കാണുമ്പോഴെല്ലാം ഒരു കുഞ്ഞു ചിത്രശലഭം തന്റെ നെഞ്ചിൽ ചിറകിട്ടടിച്ചിരുന്നല്ലോന്ന് അവൾ നാണത്തോടെ ഓ൪ത്തു...
ഈശ്വരാ ഇനി ഇത് അവനെങ്ങാനും ആണോ...?
സിസ്റ്റ൪ ടോക്കൺ നമ്പ൪ വിളിച്ചപ്പേൾ കൂടിയ നെഞ്ചിടിപ്പോടെ ആണ്അകത്ത് പ്രവേശിച്ചത് ....!

ഡോക്ട൪ അടുത്തുവന്നപ്പോൾ ശങ്കകൾ എല്ലാം അസ്ഥാനത്തായി... തല മുഴുക്കെ എന്നപോലെ കശണ്ടി കയറി, മിച്ചമുള്ള നരബാധിച്ച നാരുപോലെത്തെ മുടികളുമായി,  വരകളും ചുളിവുകളും വീണ മുഖവുമായി, ഇരട്ടത്താടിതൂങ്ങിയാടി,  ശോശിച്ച് എന്നാൽ ചാടിയവയറുമായി,  വിറച്ച വാക്കുകളുമായി തന്റെ മുന്നിൽ നിൽക്കുന്ന ഈ രൂപത്തെയാണല്ലോ താൻ ക്ളാസ് മേറ്റ് ആയിരിക്കും എന്ന് പ്രതീക്ഷിച്ചതെന്നോ൪ത്ത് മനസ്സിൽ ചിരി പൊട്ടി....
പരിശോധനയും അളവെടുപ്പും എല്ലാം കഴിഞ്ഞ്.. കുറിപ്പടി എഴുതി കൊണ്ടിരിക്കുന്ന ഡോക്ടറോട്... മുരടനക്കിക്കൊണ്ട് ചോദിച്ചു....
"ഡോക്ട൪..ഫറൂക്കോളേജിലാണോ പ്രീ ഡിഗ്രി ചെയ്തത്...? "

"അതെ.. അതെ...." അഭിമാനത്തോടെ അയാൾ മൊഴിഞ്ഞു....
"ഏത് വ൪ഷമാണ് പാസ് ഔട്ട് ആയത്? "
അയാൾ പറഞ്ഞു.. "1987...എന്തേ ചോദിച്ചത്...."

ഞാൻ അത്ഭുതത്തോടെ പറഞ്ഞു...
"നീ എന്റെ  ക്ളാസിൽ ആയിരുന്നു...!!!!! "

ആയാൾ കണ്ണ്മിഴിച്ച് എന്നെനോക്കി ...
എന്നിട്ട്

വ്റ്ത്തികെട്ട
വയസ്സനായ
കശണ്ടികയറിയ
ചുക്കിചുളിഞ്ഞ
നരച്ച
ശോശിച്ച
വയറ്ചാടിയ
വിറച്ച
വിഢ്ഢി
എന്നോട് ചോദിക്കാ...






" മാഡം ഏത് സബ്ജക്ടാ പടിപ്പിച്ചിരുന്നതെന്ന്...."

😜😜😜😁😁😁😁😁😡😡😡😂😂😂😂😈😈😈👿👿

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

ന്യൂ ജനറേഷൻ കുട്ടികൾ

ആറാം ക്ലാസ്സിൽ  ടീച്ചർ മഹാഭാരത കഥ പറഞ്ഞു കൊടുക്കയായിരുന്നു .
ദേവകിയുടെയും വസുദേവ രുടെയും എട്ടാമത്തെ കുട്ടി കംസനെ കൊല്ലുമെന്ന് അശരീരീയുണ്ടായി .അതുകൊണ്ട് കംസൻ അവർ ഇരുവരെയും ഒരെ ജയിലിൽ തടവിലാക്കി പുറം ലോകവുമായുള്ള ബന്ധo വിഛേദിച്ചു .ഒന്നാമത്തെ കുട്ടി പിറന്നു കംസൻ അതിനെ വിഷം കൊടുത്തു കൊന്നു .രണ്ടാ മത്തെ കുട്ടിയെ വാളിനിരയാക്കി .മൂന്ന് ,നാല് ,അഞ്ച് , ....... അങ്ങനെ കുട്ടികൾ ജനിച്ചു കൊണ്ടിരുന്നു  .അവരെയെല്ലാം  കംസൻ ഓരോ വിധത്തിൽ വകവരുത്തി കൊണ്ടിരുന്നു ,"""
കഥ ഇത്രയും ആയപ്പോൾ ഒരുത്തൻ എണീറ്റു നിന്നു ചോദിച്ചു :
"ടീച്ചർ ,എട്ടാമത്തെ കുട്ടി കംസനെ കൊല്ലുമെന്ന് നേരത്തെ അറിഞ്ഞിട്ടും എന്തിനാണ് കംസൻ ദേവകിയേയും വസുദേവരേയും ഒരേ ജയിലിൽ തടങ്കിലിട്ടത് ..?
ടീച്ചർ ബോധംകെട്ട് വാഴ വെട്ടിയിട്ടത് പോലെ ദേ.. നിലത്ത് ........
ഇതുതൻടാ പുതുതലമുറ .........?

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

ആരോടും ഒരു രൂപ പോലും കടം വാങ്ങാതെ ജീവിക്കാനാകുമോ?ലോകത്ത് ഒരാളെക്കൊണ്ടും അതു സാധ്യമാകില്ല എന്നാണോ നിങ്ങൾ പറയാൻ ഭാവിക്കുന്നത് . വരട്ടെ . അനാവശ്യമായ ചെലവുകളുടെ പേരിൽ മറ്റുള്ളവരോട് ഒരു കടബാധ്യതയും വരുത്താതെ സമാധാനപൂർണമായി ജീവിക്കുന്നവർ ധാരാളം പേരുണ്ട് നമുക്കു ചുറ്റും .' ഉള്ളതു കൊണ്ട് ഓണം പോലെ' എന്ന പഴഞ്ചൊല്ല് ഒരുപക്ഷെ , മലയാളത്തിൽ മാത്രമേ കാണുകയുള്ളൂ . അത്തരമൊരു മാനസികാവസ്ഥയുണ്ടെങ്കിൽ നിങ്ങൾക്കു കടങ്ങളുടെ നീരാളിയെ ഭയക്കാതെ ജീവിക്കാം .ഒരു നിശ്ചിത തിയതിക്കു തിരിച്ചു കൊടുക്കാമെന്നു പറഞ്ഞാണല്ലോ നിങ്ങൾ കടം വാങ്ങുക . പക്ഷേ പല കാരണങ്ങളാലും വാക്കു പറഞ്ഞതുപോലെ നിങ്ങൾക്കു പ്രവർത്തിക്കാനാകാതെ പോകുന്നു . ഇ കാരണങ്ങൾ പലതും നിങ്ങൾ സ്വയം വരുത്തി വയ്ക്കുന്നതാകുമെന്നത് വേറെ കാര്യം . ഇങ്ങനെ വാക്കു തെറ്റുന്ന (തെറ്റിക്കുന്ന ) ആദ്യത്തെ പ്രാവശ്യം കടം തന്ന ആളെ അഭിമുഖീകരിക്കാൻനിങ്ങൽക്കു വലിയ വിഷമമായിരിക്കും. പക്ഷേ , എന്തെങ്കിലുമൊരുഒഴിവു കഴിവു പറഞ്ഞ് നിങ്ങൾ മറ്റൊരവധിയിലേക്കു കടബാധ്യത നീക്കിവയ്ക്കാൻ ശ്രമിക്കുന്നു.അയാൽ ചിലപ്പോൾ അതു സമ്മതിക്കുന്നു.പക്ഷേ ഓർക്കുക , തൽക്കാലത്തെ അവധികൊണ്ടു താൽക്കാല ശാന്തി മാത്രമേ ഉണ്ടാവുകയുള്ളൂ . അതു പാലിക്കാൻ പറ്റുന്നില്ലെങ്കിൽ സ്വയം വ്യക്തിത്വം നശിപ്പിക്കുന്ന അവസ്ഥയിൽ എത്തുകയാണ് നിങ്ങൾ . ഒരു തവണ അവധി പറഞ്ഞാൽ അതൊരു ആയിരം അവധി പറച്ചിലായി മാറാൻ കാലതാമസമുണ്ടാകില്ല . ഒടുവിൽ വാക്കു പാലിക്കാത്തവൻ , കടം വാങ്ങിയാൽ തിരിച്ചു തരാത്തവൻ , പറ്റിപ്പുകാരൻ എന്നിങ്ങനെയുള്ളകുറെ ബിരുദം നിങ്ങൾക്കു ചാർത്തിക്കിട്ടുമെന്നല്ലാതെ അതുകൊണ്ട് മറ്റെന്തൊരു ഗുണം .>>കടം വരുന്ന വഴികടം വാങ്ങുന്നതു നിങ്ങളുടെ ഒരു ശീലമായത് എങ്ങനെയാണെന്നറിയാമോ ? ഒന്ന് , നിങ്ങളുടെ ആവശ്യങ്ങൾ ദിനംപ്രതി കൂടിവരികയാണെന്നു നിങ്ങൾ സ്വയം വിശ്വസിക്കുന്നതുകൊണ്ട് . രണ്ട് , അതിനനുസൃതമായി നിങ്ങളുടെ വരുമാനം വർധിക്കാത്തതുകൊണ്ട് .മൂന്ന് , സ്ഥിരമായി കടം തന്നു സഹായിക്കാൻ ചിലരുണ്ടായത്കൊണ്ട് .ഇതിൽ മൂന്നാമത്തെ കാരണമാണ് അപകടകരം . ഏത് അവസ്ഥയിലും നിങ്ങളെ സഹായിക്കുന്ന ചിലരുണ്ടാകും . ഉറ്റബന്ധുക്കൾ , മേലുദ്യോഗസ്ഥർ ,സ്നേഹിതർ , സഹപ്രവര്ത്ത്തകർ, പണം പലിശയ്ക്കു നൽകുന്നവർ അങ്ങനെ ചിലർ . അല്ലെങ്കിൽ ഇതുവരെ അങ്ങനെ കടം വാങ്ങിജീവിക്കാൻ നിങ്ങൾക്കു കഴിയുമായിരുന്നില്ലല്ലോ . ഇ വ്യകതികൾ നിങ്ങളോട് ആത്മാർഥ സ്നേഹമുള്ളവർ തന്നെയാണ് . അതാണ് മുങ്ങുന്ന അവസ്ഥയിലും നിങ്ങൾക്കു ചില്ലറ കടം തന്നു നിങ്ങളെ പിന്നെയും സഹായിക്കുന്നത് .>>കടം തരുന്നവരെ അകറ്റിനിർത്തുകപക്ഷേ ഈ സദുദ്ദെശ്യസഹായംനിങ്ങൾക്കു ഗുണമോ ? ദോഷമോ ? ആലോചിച്ചു നോക്കൂ.നിങ്ങൾ വീട്ടാനുള്ള കടത്തിന്റെ കണക്കിൽ ഒരു തുക കൂടി എഴുതി ചേർക്കാനല്ലേ ഇതുസഹായിക്കുന്നുള്ളൂ ? സഹായത്തിനു നമ്മൾ പലപ്പോഴും കാണാതെ പോകുന്ന ഒരു ഇരുണ്ട വശമുണ്ട് .ഇത്തരം സഹായികൾ പലപ്പോഴും നിങ്ങളിൽ ഒരു ആശ്രിതമാനോഭാവം സൃഷ്ടിക്കുന്നവരാണ് .ഈയൊരു സമവാക്യം പ്രധാനമായും കാണുന്നത് മാതാപിതാക്കളും മക്കളും തമ്മിലാണ് . ചിലപ്പോൾ മുതിർന്നു കഴിഞ്ഞാലും മക്കൾ തങ്ങളുടെ നിയന്ത്രണത്തിൽ നിന്നു വിട്ടുപോകാതിരിക്കാൻ അവരിങ്ങനെയൊരു മാർഗം കണ്ടെത്തുന്നതാവാം . അത്തരം ആശ്രിതവത്സലരെ ഒഴിവാക്കാൻ പഠിക്കണം .ഒരുപക്ഷേ ഈ സഹായികൾ സദുദ്ദേശത്തോടെ ചെയ്യുന്നതാണ് സഹായമെങ്കിൽ പോലും അവരോടു നിങ്ങൾ കടക്കെണിയിൽനിന്നു പുറത്തുവരാൻ ആത്മാർഥമായി ആഗ്രഹിക്കുന്ന കാര്യം പറയുക. ചിലപ്പോൾ അവർക്കു കൃത്യമായ ഉപദേശം നൽകാൻ കഴിഞ്ഞേക്കും .>>ചെലവു -വരവു പട്ടിക തയാറാക്കുകകടം വരുന്നതിന്റെ പ്രധാന കാരണം വരവിനെക്കുറിച്ചും ചെലവിനെക്കുറിച്ചും ചിന്തിക്കാത്തതുകൊണ്ടാണല്ലോ . ഒന്നു ചോദിക്കട്ടെ , നിങ്ങളുടെ കൈവശമുള്ള ഓരോ ചില്ലി പൈസയും എവിടെ പോകുന്നു വെന്നു നിങ്ങൾക്കു വല്ല നിശ്ചയവുമുണ്ടോ ? അത് അറിഞ്ഞാൽ മാത്രമേ നിങ്ങളുടെ ജീവിതത്തിൽ കാര്യമായ എന്തെങ്കിലും വ്യത്യാസം വരുത്തുവാൻ സാധിക്കൂ .അതിനായി ചെലവിന്റെ ഒരു ദൈനംദിന പട്ടിക ഉണ്ടാക്കണം . കഴിഞ്ഞ മാസം പച്ചക്കറി വാങ്ങാൻ എത്ര ചിലവാക്കി , യാത്രയ്ക്കായി ബസ്സിനും ഓട്ടോയ്ക്കും മറ്റും എത്ര കൂലി കൊടുത്തു. സ്വന്തമായി വാഹനമുണ്ടെങ്കിൽഎത്ര രൂപയ്ക്കു പെട്രോൾ വാങ്ങി, തനിച്ചും കുടുംബാംഗങ്ങളുമൊത്തും പുറത്തു പോയി ഭക്ഷണം കഴിക്കാൻ എത്ര രൂപ ചെലവായി എന്നിങ്ങനെയുള്ളവിവരങ്ങളുടെ ഒരു പട്ടിക . ഇതേക്കുറിച്ച് നിങ്ങൾക്കൊരുപക്ഷേ ഒരു ഏകദേശ കണക്ക് അറിയുമായിരിക്കും . അത് പോരാ . രാവിലെ ഒരു അഞ്ഞൂറിന്റെ നോട്ടും കൊണ്ട് ഇറങ്ങിയാൽ വൈകിട്ടു വരുബോൾ കീശകാളി എന്ന മട്ടിലുള്ള പൊതു പ്രസ്താവനകളല്ല വേണ്ടത് . ഈ അഞ്ഞൂറു രൂപ എവിടെ പോയി എന്നു കൃത്യമായി പറയാൻ കഴിയണം .അതിനാണ് ഇങ്ങനെയൊരു നിത്യ ചെലവ് പട്ടിക . നിങ്ങൾ എന്തു ചെലവാക്കിയാലും അത് എഴുതിയിടുക'. ഇതിനായി ഒരു കടലാസും പേനയും കീശയിൽ കരുതുക . ചെക്ക് വഴി കൊടുത്ത തുക വേറെ എഴുതുക . ഇങ്ങനെ ഓരോ ദിവസത്തെയും ചെലവുകൾ കൃത്യമായി എഴുതി വയ്ക്കണം . അതുപോലെ ഒരു പ്രതിവാര ചെലവു പട്ടികയും വരച്ചുണ്ടാക്കാം. പ്രതിവാരപ്പട്ടികയിൽ യാത്ര , പച്ചക്കറി , പലവ്യഞ്ജനം , പത്രം , സിനിമ , ഇന്ധനം , എന്നിങ്ങനെ തലക്കെട്ടുകൾ എഴുതി ചെലവുകൾ രേഖപ്പെടുത്തണം . ഈ ആഴ്ചപ്പട്ടികകൾ ഒരുമിച്ചു ചേർത്ത് ഒടുവിലൊരു മാസപ്പട്ടികയും ഉണ്ടാക്കണം . ഈ പട്ടികയിൽ ചെലവു കോളം കഴിഞ്ഞ് മറ്റൊരു കോളത്തിൽ ഓരോ ദിവസത്തെയും ആഴ്ചയിലേയും മാസത്തെയും യഥാർഥ ചെലവുകൾ കൂടി എഴുതണം. അതായത് ഓരോ ചെലവിനും എതിരെ യഥാർഥത്തിൽ നിങ്ങൾക്കു ചെലവഴിക്കാൻ സാധിക്കുന്ന തുക . ഇതു കൂട്ടി വരുബോൾ നിങ്ങളുടെ മാസവരുമാനം കഴിയാൻ പാടില്ല . ചില സ്ഥലങ്ങളിൽ തുക ചുരുക്കിപ്പിടിച്ച് ഇതു നിങ്ങൾക്ക് സാധിക്കും .ഇപ്പറഞതു കൊണ്ട് നിങ്ങളുടെ വ്യക്തിപരമായ സന്തോഷങ്ങളെല്ലാം ഒഴിവാക്കണമെന്ന്അർഥമില്ല . അവ ചുരുക്കാൻ പറ്റുമെങ്കിൽ അങ്ങനെ ചെയുക . ചെലവു ചുരുക്കി നിങ്ങളുടെ ജീവിതത്തിന്റെ ഉത്കൃഷ്ടത കുറയ്ക്കുകയല്ല ഉദ്ദേശം . കടം വാങ്ങുന്നത് ഒഴിവാക്കുക എന്നതാണ് .>>മനസ്സിന്റെ വഴികൾഇതിനൊക്കെയിടയിലും നിങ്ങൾക്കു ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങൾ തിരിച്ചറിയാൻ മറക്കരുത് . ഒരു കടലാസ്സിൽ എന്റെ ജീവിതത്തിലെ അനുഗ്രഹങ്ങൾ എന്നെഴുതി അതിനു താഴെ അനുഗ്രഹങ്ങളായി കാണുന്നതെല്ലാം എഴുതുക . അനുഗ്രഹങ്ങളായി ഒന്നുമില്ല എന്ന് പറയരുത് . നിങ്ങൾ ആരോഗ്യവാനല്ലേ , നിങ്ങളുടെ വീടിന്റെ മുറ്റത്ത് കിളി കൂടുവച്ച ഒരു വൃക്ഷമില്ലേ , നിങ്ങൾക്കു പാടാനറിയില്ലേ , സുന്ദരിയായ ഭാര്യയില്ലേ , നിങ്ങളുടെ മകൾക്ക് മെഡിസിന് അഡ്മിഷൻ ലഭിച്ചില്ലെ എന്നിങ്ങനെ എന്തെല്ലാമുണ്ട്എഴുതാൻ ? ഈ അനുഗ്രഹങ്ങളെക്കുറിച്ച് എഴുതി അതിന്റെ പേരിൽ ദൈവത്തോട് നന്ദി പറയുക.ഇതുവരെ പറഞ്ഞ കാര്യങ്ങൾ കൃത്യമായി പാലിക്കുകയാണെങ്കിൽ നിങ്ങൾക്കു കൂടുതൽ കടം ഉണ്ടാകാൻ വഴിയില്ല .പക്ഷേ , പുതിയ കടമില്ലാതായി എന്നുവെച്ചു ധാരാളിത്തത്തിലേക്കു മടങ്ങരുത് . ഇപ്പോഴും പഴയ കടം വീട്ടുവാനും വരുമാനത്തിനുള്ളിൽ ചെലവു നിർത്താനും ശ്രമിക്കണം . അതിന് ഒന്നുകിൽ ചെലവു വീണ്ടും കുറയ്ക്കുക , അല്ലെങ്കിൽ കൂടുതൽ വരുമാനം ഉണ്ടാക്കുക.

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Tuesday, 12 January 2016

ജ്ഞാനിയും സല്ഗുണ സമ്പന്നനും ദാന ശീലനുമായിരുന്ന വൃദ്ധനായ ഒരു ധനികന് രോഗ ശയ്യയിലായിരുന്നപ്പോള് തന്റെ മകനെ അടുത്തു വിളിച്ചു കൊണ്ട് പറഞ്ഞു :മോനെ ഞാന് ഇനി അധിക കാലം ഉണ്ടാവില്ല, ഞാന് മരിച്ചാല് എന്റെ ശരീരം കുളിപ്പിച്ചുകഴിഞ്ഞ് ഖബറിലേക്കെടുക്കാനായി വെള്ളത്തുണിയില് പൊതിയുന്നതിനു മുന്പ് എന്റെ ഒരു കാലില് എന്റെ ഒരു പഴയ സോക്സ്‌ ധരിപ്പിക്കണം, ഇത് എന്റെ ഒസ്യത്താണ്.അധികം താമസിയാതെ വൃദ്ധന് മരണമടഞ്ഞു. മരണാനന്തര ചടങ്ങുകളില് ബന്ധുക്കളും മിത്രങ്ങളും നാട്ടു പ്രമാണികളുമെല്ലാം പങ്കെടുത്തു. അവസാനം ശരീരം കുളിപ്പിച്ച ശേഷം കഫന് ചെയ്യാന് ( വെള്ള തുണിയില് പൊതിയാന് ) തുടങ്ങുന്ന നേരം മകന് ഒരു സോക്സുമായി വന്നു അത് മയ്യിത്തിന്റെ (മൃത ശരീരത്തിന്റെ )കാലില് ധരിപ്പിക്കാന് ഒരുങ്ങി, ഇത് കണ്ടു അവിടെ കൂടിയിരുന്നവര്തടഞ്ഞു.നിങ്ങള് എന്താണ് ചെയ്യുന്നത് ? മയ്യിത്തിനെ സോക്സ്‌ ധരിപ്പിക്കുകയോ ? അങ്ങിനെ ചെയ്യാന് പാടില്ല.മകന് പറഞ്ഞു : പക്ഷെ ഇത് എന്നോടുള്ള എന്റെ പിതാവിന്റെ ഒസ്യത്തായിരുന്നു. അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹം. അത് കൊണ്ട് ഇത് ചെയ്യാന് എന്നെ അനുവദിക്കണം.കൂടി നിന്നവരില് നിന്നും എതിര്പ്പിന്റെ ശബ്ദങ്ങള് കൂടുതല് ശക്തമായി ഉയര്ന്നു.എന്ത് വിഡ്ഢിത്തമാണ് നിങ്ങള് പറയുന്നത് , എത്ര വലിയ ആളാണെങ്കിലും ഇങ്ങനെ ഒരു കാര്യം സാധ്യമല്ല, ഒസ്യത്തോ അവസാനത്തെ ആഗ്രഹമോ എന്തുമാവട്ടെ, മത നിയമങ്ങള്ക്ക് എതിരായ ഒരു കാര്യവും ചെയ്യാന് പാടില്ല.മകന് പറഞ്ഞു : ഇത് പക്ഷെ ഞാന് എന്റെ പിതാവിന് വാക്ക് കൊടുത്തതാണ്, എനിക്കിത് ചെയ്തെ തീരൂ..കൂടി നിന്നവരില് നാട്ടു പ്രമാണിയായ ഒരാള് പറഞ്ഞു : കുട്ടീ , നീ ഈ ചെയ്യാന് പോകുന്നത് ശരീയത്തിന് (മത നിയമങ്ങള്ക്ക്)എതിരായ കാര്യമാണ്. ഇങ്ങിനെ ചെയ്‌താല് നല്ലൊരു മത വിശ്വാസിയായിരുന്ന നിന്റെ പിതാവിന് മതാചാര പ്രകാരമുള്ള മരണാനന്തര കര്മ്മങ്ങള് സാധ്യമാവില്ല, സംശയമുണ്ടെങ്കില് മുഫ്തിയെ ( മുഖ്യ പുരോഹിതന് ) വിളിച്ചു ചോദിച്ചു കൊള്ളുക.അങ്ങിനെ മുഫ്തിയും മറ്റു പുരോഹിതന്മാരുമെല്ലാം എത്തി , അവരെല്ലാം ഏക സ്വരത്തില് പറഞ്ഞു. " ഇത് സാധ്യമല്ല, ഇത് മത വിധിക്കെതിരാണ് "ഈ സമയം മരണപ്പെട്ട വൃദ്ധന്റെ ഒരു സുഹൃത്ത് മുന്നോട്ടു വന്നു കൊണ്ട് പറഞ്ഞു :" മരണമടഞ്ഞ എന്റെ സുഹൃത്ത് ഒരു നല്ല മതവിശ്വാസിയായിരുന്നു, അദ്ദേഹം ഇങ്ങനെ ഒരു കാര്യം ഒരിക്കലും ആവശ്യപ്പെടുമെന്ന് ഞാന് വിശ്വസിക്കുന്നില്ല, ഇനി അങ്ങിനെ ആവശ്യപ്പെട്ടിട്ടുന്ടെങ്കില് അതിനു പിന്നില് എന്തെങ്കിലും കാര്യം കാണും. അദ്ദേഹം മരിക്കുന്നതിനു മുന്പ് എന്നെ ഒരു കത്ത് ഏല്പ്പിച്ചിട്ടുണ്ട്, മരണശേഷം അദേഹത്തിന്റെ മകന് നല്കാനായി , ചടങ്ങുകള് എല്ലാം കഴിഞ്ഞു അത് കൊടുക്കാം എന്നായിരുന്നു ഞാന് കരുതിയത്‌, എന്നാല് ഇപ്പോള് എനിക്ക് തോന്നുന്നു ഇപ്പോഴത്തെ ഈ തര്ക്കത്തിന് എന്തെങ്കിലും പരിഹാരം ആകത്തില് കാണുമെന്ന് " ഇത്രയും പറഞ്ഞ് അയാള് കത്ത് മകന് നല്കി, "ഇതാ കത്ത്, വായിച്ചു നോക്കൂ "മകന് വിറയാര്ന്ന കൈകളോടെ കത്ത് തുറന്നു വായിക്കാന് തുടങ്ങി....കത്ത് ഇങ്ങനെയായിരുന്നു..." മകനേ, എന്റെ എല്ലാ സ്വത്തുക്കളെ കുറിച്ചുള്ള വിവരങ്ങളും നിനക്കറിയാമല്ലോ, ഇപ്പോള് ഞാന് അതെല്ലാം നിനക്കായി തന്നു പോവുകയാണ്, നീ കാണുന്നില്ലേ, എന്റെ ഒരുപഴയ സോക്സ്‌ പോലും കൂടെ കൊണ്ട് പോകാന് എന്നെ ആരും അനുവദിക്കുന്നില്ല, ഒരു നാള് നീയും എന്റെ വഴി പിന്തുടര്ന്ന് വരേണ്ടി വരും അന്ന് നിനക്കും മൂന്നു കഷണംവെള്ള തുണിയല്ലാതെ ഒന്നും കൂടെ കൊണ്ട് വരാന് കഴിയില്ല. അതുകൊണ്ട് സ്വയം തയാറെടുക്കുക, ഇങ്ങിനെ ഒരു ദിവസത്തിനായി, ഞാന് നിനക്കായി വിട്ടിട്ടു പോകുന്ന സ്വത്തുക്കള് നിന്റെ സ്വന്തം കാര്യങ്ങള്ക്കായി മാത്രം ചിലവഴിക്കാതെ ലോക നന്മക്കായി കൂടെ വിനിയോഗിക്കുക.,കാരണം അവസാന യാത്രയില് കൂടെ കൊണ്ട് പോകാന് നിനക്കും നിന്റെ കര്മ്മ ഫലങ്ങള് മാത്രമേ കാണൂ...

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Sunday, 10 January 2016

ഇതൊരു കഥയല്ല. മിനിഞ്ഞാന്ന് എന്റെ ഓഫീസായ മക്കരപ്പറമ്പ് വെറ്ററിനറി ഡിസ്പെൻസറിയിൽ നടന്ന ഒരു ചെറിയ സംഭവം.... ഉള്ളു പൊള്ളിപ്പോയതുകൊണ്ട് എഴുതുന്നു.

തിങ്കളാഴ്ച നടക്കുന്ന മാസാന്ത്യ കോൺഫറൻസിനുള്ള റിപ്പോർട്ടുകൾ തയ്യാറാക്കുന്ന തിരക്കിലായിരുന്നു ഞാൻ..

പുറത്തൊരു കാർ വന്നു നിന്നു. മാന്യമായി വേഷം ധരിച്ച ഒരാൾ ഇറങ്ങി വന്നു. ഏകദേശം 50 വയസ്സ് തോന്നിക്കും.

കയ്യിലൊരു ചെറിയ ഫയലും.

കണ്ടപ്പോഴേ മനസ്സിലായി. അറ്റസ്റ്റ് ചെയ്യിക്കാനുള്ള വരവാണ്.

മര്യാദയോടെ അനുവാദം ചോദിച്ച് മുറിയിൽ കയറി മുമ്പിലെ കസേരയിൽ ഇരുന്നു.

ആമുഖമായി പറഞ്ഞു,

"ഇന്ന് അവധി ആയതു കൊണ്ട് ഡോക്ടർ ഉണ്ടാവുമോ എന്ന് സംശയിച്ചു"

തിരക്കിനിടയിൽ കയറി വന്നതിലുള്ള നീരസം ഉണ്ടായിരുന്നെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ ചോദിച്ചു,

"എന്താ കാര്യം?"

അദ്ദേഹം പറഞ്ഞു,
"ഡോക്ടർ, രണ്ടു സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാനുണ്ടായിരുന്നു''

ഒറിജിനലും കോപ്പിയും എടുക്കാൻ പറഞ്ഞു.

സർട്ടിഫിക്കറ്റ് ഫയലിൽ നിന്ന് എടുത്തു തരുമ്പോൾ അദ്ദേഹം പറഞ്ഞു,
"എന്റെ മക്കളുടെ Death certificate ആണ് "

മക്കളുടെ......!!!

മക്കൾക്ക് എന്തു പറ്റി? ചോദിക്കാനൊരു മടി...

സർട്ടിഫിക്കറ്റ് നോക്കി. രണ്ട് ആൺകുട്ടികളുടെ മരണ സർട്ടിഫിക്കറ്റ് ആണ്. രണ്ടു പേരുടേയും ജനന തീയ്യതി ഒന്നു തന്നെ. 2001-ൽ. പക്ഷേ മരിച്ച തിയ്യതികളിൽ വ്യത്യാസമുണ്ട്. ഒരാൾ 2013-ൽ.. മറ്റേയാൾ 2015_ലും.

വെറും രണ്ടു മാസം മുമ്പ്....

അപ്പോഴും ഒന്നും ചോദിക്കാൻ തോന്നിയില്ല. രണ്ടു മക്കളെ നഷ്ടപ്പെട്ട ഒരു അച്ഛനാണ് മുമ്പിലിരിക്കുന്നത്.  ആ മരണങ്ങളെക്കുറിച്ചുള്ള ഓർമ്മ പോലും അദ്ദേഹത്തിന് താങ്ങാൻ കഴിഞ്ഞെന്നു വരില്ല...

അതിനിടയിൽ ചോദിക്കാതെ തന്നെ ചിലത് പറഞ്ഞു. എന്റെ ഓഫീസിൽ നിന്ന് 2 കിലോമീറ്റർ മാത്രം അകലെ വടക്കാങ്ങരയിലാണ് വീട്.

പേര് രാമചന്ദ്രൻ..
പറഞ്ഞു വന്നപ്പോൾ എന്റെ പിതാവിനെ അറിയാം. എന്റെ Grandfather കക്ഷിയെ പണ്ട് മങ്കട എൽ പി സ്കൂളിൽ പഠിപ്പിച്ചിട്ടുമുണ്ട്...

പിന്നീടുള്ള സംഭാഷണത്തിൽ ആ പരിചയം കൊണ്ടുള്ള അടുപ്പം തോന്നിയതുകൊണ്ടാവാം, സ്വന്തം കഥ ചുരുക്കി പറഞ്ഞു.

കോഴിക്കോട് റീജിയണൽ എഞ്ചിനീയറിങ്ങ് കോളേജിൽ (ഇന്നത്തെ NIT) നിന്ന് മികച്ച നിലയിൽ എഞ്ചിനീയറിങ്ങ് പാസ്സായി. കുറച്ചു കാലം കേരളത്തിൽ ജോലി ചെയ്തു. പിന്നെ അബുദാബിയിൽ ഓയിൽ കമ്പനിയിൽ നല്ല ഒരു ജോലി കിട്ടി. കല്യാണം കഴിഞ്ഞു. ഭാര്യ ഗൾഫിൽ ഒരു ഇന്ത്യൻ സ്കൂളിൽ ടീച്ചറായി ജോലി ചെയ്യുകയായിരുന്നു.

ആദ്യം ഒരു മോളുണ്ടായി. മോള് സ്കൂളിൽ പോയിത്തുടങ്ങിയതിനു ശേഷമാണ് പിന്നീട് മക്കളുണ്ടാവുന്നത്. ആറു വർഷത്തിന് ശേഷം...

അത് ഇരട്ടകളായിരുന്നു.

2 ആൺകുട്ടികൾ...

പക്ഷേ, ജന്മനാ രണ്ടു പേരും മാനസിക വളർച്ചയില്ലാത്തവരായിരുന്നു.

ഏകദേശം പൂജ്യം എന്നു തന്നെ പറയാം.

ഒരാൾക്ക് എഴുന്നേറ്റ് നടക്കാനൊക്കെ കഴിയും. മറ്റേയാൾക്ക് അതു പോലും പറ്റില്ല. ബെഡിൽ ഒന്നു തിരിഞ്ഞു കിടക്കണമെങ്കിൽ പോലും പരസഹായം വേണം.

രണ്ടു പേർക്കും സംസാരിക്കാനും കഴിയില്ല. ചില പ്രത്യേക ശബ്ദങ്ങൾ ഉണ്ടാക്കുമെന്ന് മാത്രം...
മക്കളെ നോക്കാനായി രണ്ടു പേരും ഗൾഫിലെ ജോലി ഉപേക്ഷിച്ചു. നാട്ടിൽ കുറച്ചു കൃഷിയുണ്ട്. പിന്നെ കെട്ടിടങ്ങളുടെ വാടക...

അതു മതിയെന്ന് വെച്ചു...

മകളെ നാട്ടിലെ സ്കൂളിൽ ചേർത്തു.

മക്കളുടെ കൂടെ അവരുടെ അടുത്ത് നിന്ന് മാറാതെ ആ അച്ഛനും അമ്മയും ശുശ്രൂഷിച്ചു.

എന്നിട്ടും പതിമൂന്നാം വയസ്സിൽ ഒരു മകൻ യാത്രയായി..

രണ്ടു വർഷത്തിനു ശേഷം കിടപ്പിലായിരുന്ന മകനും പോയി.

എനിയ്ക്കൊന്നും പറയാനുണ്ടായിരുന്നില്ല.

സർട്ടിഫിക്കറ്റ് ഒപ്പിട്ട് തിരിച്ചു കൊടുത്തു..

അത് തിരിച്ച് ഫയലിനുള്ളിൽ വെക്കുന്ന നേരത്ത് അയാൾ എന്നോട് ചോദിച്ചു,

" ഡോക്ടർക്കറിയോ, ഞാൻ ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച നിമിഷം ഏതാണെന്ന്?"

ഞാൻ  ഇല്ലെന്ന് തലയാട്ടി...

" ഞാൻ എഞ്ചിനീയറിങ്ങ് മികച്ച നിലയിൽ പാസായപ്പോഴോ നല്ല ജോലി കിട്ടിയപ്പോഴോ എനിക്കൊരു മോളുണ്ടായപ്പോഴോ അല്ല"

പിന്നെ...??

ഞാൻ ചോദ്യഭാവത്തിൽ നോക്കി...

" എന്റെ Bed-ridden ആയ മോൻ ഉണ്ടാക്കുന്ന ഒരു പ്രത്യേക ശബ്ദം എന്തിനു വേണ്ടിയായിരുന്നെന്ന് ഞാൻ തിരിച്ചറിഞ്ഞത് അവന് 10 വയസ്സ് പ്രായമായപ്പോഴാണ്. അത് അവന് മൂത്രമൊഴിക്കാൻ വേണ്ടിയാണെന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷമാണ് ഞാൻ ജീവിതത്തിൽ ഏറ്റവും സന്തോഷിച്ചത്"

എനിയ്ക്കൊന്നും പറയാനുണ്ടായിരുന്നില്ല...

ഒന്നു നിർത്തിയിട്ട് അദ്ദേഹം തുടർന്നു.

"എനിക്കൊരു സങ്കടവുമില്ല ഡോക്ടറേ. ദൈവം  ലോകത്ത് ഏറ്റവും ക്ഷമയും സ്നേഹവുമുള്ള മാതാപിതാക്കൾക്കാണ് ഇത്തരം കുഞ്ഞുങ്ങളെ നൽകുന്നത്.

എന്നാലും എന്റെ പൊന്നുമക്കളെ ഇത്രയും കാലം വളർത്താൻ ദൈവം ഞങ്ങളെയാണല്ലോ തെരഞ്ഞെടുത്തത്. എനിയ്ക്കതു മതി"




ആ മനുഷ്യൻ എന്റെ മനസ്സിൽ ആകാശത്തോളം വലുതായി.

ഞാൻ കടുകുമണിയോളം ചെറുതായി.

ഒരു കുഴപ്പവുമില്ലാത്ത രണ്ടു മക്കളെ കിട്ടിയിട്ടും മക്കൾക്ക് പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ ദേഷ്യപ്പെടുന്ന, ടെൻഷനടിക്കുന്ന ഞാനെവിടെ....

മകന്റെ ഒരു ചെറു ശബ്ദം തിരിച്ചറിഞ്ഞതിൽ സന്തോഷവും ജീവിത സാഫല്യവും കണ്ടെത്തിയ ഈ മനുഷ്യനെവിടെ...

മക്കളുടെ ചെറിയ ചെറിയ കുറവുകളിൽ എല്ലാം നഷ്ടപ്പെട്ടെന്ന് വിലപിക്കുന്ന മാതാപിതാക്കളെവിടെ....

എല്ലാ കുറവുകളുമുള്ള മക്കളായിട്ടും അവരെ എല്ലാം തികഞ്ഞവരായി കണ്ട് ശുശ്രൂഷിച്ച ഇവരെവിടെ......

മനസ്സു കൊണ്ടു ഞാൻ നമസ്കരിച്ചു...

ഇനി എത്ര കടലുകൾ നീന്തിയാലാണ് എന്റെ മനസ്സും ഇതുപോലൊരു ശാന്തിതീരത്തെത്തുക.....

പോകാൻ നേരത്ത് പെട്ടെന്ന് തിരിഞ്ഞു നിന്ന് അദ്ദേഹം ചോദിച്ചു,

"അയ്യോ, സോറി ഡോക്ടർ, ഫീസ് എത്രയാണ്?"

ഞാൻ ഒന്നും വേണ്ടെന്ന് കൈ കൊണ്ട് കാണിച്ചു..

അല്ലെങ്കിലും വലിയൊരു ജീവിതസത്യം സ്വന്തം ജീവിതം കൊണ്ടെന്നെ പഠിപ്പിച്ച ഈ മനുഷ്യന് ഞാൻ എത്ര ഫീസ് കൊടുത്താലാണ് മതിയാവുക.....

മുഖത്ത് സങ്കടത്തിന്റെ ലാഞ്ചന പോലുമില്ലാതെ നടന്നു പോകുന്ന ആ മനുഷ്യനെ നോക്കി  നിന്നപ്പോൾ കാഴ്ച മങ്ങുന്നതു പോലെ തോന്നി......

കണ്ണുകൾ നിറഞ്ഞിരിക്കുകയാണെന്ന് അപ്പോഴാണ് മനസ്സിലായത്... 

Saturday, 9 January 2016

ജീവിതവുംമുടി തഴച്ചുവളരാന് ചില വിദ്യകള്.....................................

മുഖം എത്ര മനോഹരമായാലും തലമുടിക്കുവേണ്ടസംരക്ഷണം നല്കിയില്ലെങ്കില് നമ്മുടെ സൗന്ദര്യത്തിന് ആരും വേണ്ടത്ര വില കല്പിക്കില്ല. തലമുടി നമ്മുടെ ശരീരത്തിന്റെ കിരീടമാണ്. നമ്മുടെ ഉപേക്ഷകാരണം തലമുടി മോശമായ അവസ്ഥയിലായാല് അല്ലെങ്കില് മുടി ശരിയായി പരിപാലിച്ചില്ലെങ്കില് എല്ലാം നഷ്ടപ്പെട്ടു എന്നുകണക്കാക്കേണ്ടതില്ല. ആവശ്യാനുസരണം ശ്രദ്ധയും സംരക്ഷണവും നല്കി മുടിയുടെ അവസ്ഥ നന്നാക്കുവാന് നമുക്കു സാധിക്കും. മുടി ഏതു തരത്തിലുള്ളതാണ്എന്നു നിശ്ചയിക്കേണ്ടത് അവശ്യംതന്നെ. എങ്കിലേ അതിനനുസൃതമായ പരിചരണം അവയ്ക്കു നല്കുവാന് നമുക്കു കഴിയൂ.നാലു തരത്തിലുള്ള മുടികള്1. സാധാരണമുടി 2. എണ്ണമയമുള്ള മുടി 3. വരണ്ടമുടി 4. ഇവ രണ്ടിന്റെയും (2,3) സ്വഭാവത്തോടുകൂടിയതരം മുടി. ഒരു ടിഷ്യൂപേപ്പറിന്റെ സഹായത്താല് മുടിയുടെ തരം നിശ്ചയിക്കാവുന്നതാണ്. ആദ്യം തലമുടി ഷാമ്പൂ ഉപയോഗിച്ചു വൃത്തിയായി കഴുകി ഉണക്കുക. അടുത്ത ദിവസം ഒരു ടിഷ്യൂപേപ്പര്കൊണ്ടു തലയുടെ മദ്ധ്യഭാഗത്തും ചെവികള്ക്കു പിന്നിലും അമര്ത്തുക. ടിഷ്യൂപേപ്പറില് എണ്ണമയം കണ്ടാല് നിങ്ങള്ക്ക് എണ്ണമയമുള്ള മുടിയാണെന്നു മനസ്സിലാക്കാം. മറിച്ചാണെങ്കില് വരണ്ടമുടി അഥവാ ഉണങ്ങിയ മുടി ആണെന്നര്ത്ഥം.സാധാരണ ചര്മ്മമാണു നിങ്ങളുടേതെങ്കില് സാധാരണമുടിയായിരിക്കും നിങ്ങളുടേത് എന്നതാണു വിദഗ്ധരുടെവിശ്വാസം. എണ്ണമയമുള്ള ത്വക്കിനുടമകള്എണ്ണമയമുള്ള മുടിയോടുകൂടിയവരും. നിങ്ങളുടെ തല എണ്ണമയമുള്ളതും വരണ്ടതുമാണോ? എങ്കില് നിങ്ങളുടെ മുടി ഈ രണ്ടു സ്വഭാവത്തോടും കൂടിയതായിരിക്കും. സാധാരണമുടി തിളക്കമാര്ന്നതും കൈകാര്യംചെയ്യാന് സുഗമമായതും ആയിരിക്കും. അല്പദിവസം ഇവ പറന്നു കിടക്കുമെങ്കിലും ചീകി ഒതുക്കിയാല് ഒരാഴ്ചയോളം ഭംഗിയായി ഒതുങ്ങിയിരിക്കുകയും ചെയ്യും. എണ്ണമയമുള്ള മുടിയില് ഷാമ്പൂ തേച്ചു കുളിച്ചാല് ഒന്നുരണ്ടു ദിവസംവരെ ഭംഗിയായി ഒതുങ്ങിയിരിക്കും. എന്നാല് ഉടന്തന്നെ ഈ അവസ്ഥ മാറിയെന്നുമിരിക്കും. ഇത്തരം മുടിയുള്ളവരുടെ തലയില് താരന് കടന്നുകൂടാന് സാധ്യതകള് ഏറെയാണ്.വരണ്ടമുടിയില് ഷാമ്പൂ പ്രയോഗിച്ചാല് സംരക്ഷണം വളരെ പ്രയാസമാകും. മുടിയുടെ ഭംഗി നഷ്ടപ്പെട്ട് അവയുടെ അഗ്രം വരണ്ടുപോകുന്നതിനും പിളരുന്നതിനും ഇടയാക്കും. തലയും വരണ്ടിരിക്കും. ചിലപ്പോള് ചൊറിച്ചിലും ഉണ്ടാകാന് സാധ്യതയുണ്ട്. വരണ്ടമുടി പൊട്ടാനും എളുപ്പമാണ്. നാലാംതരത്തിലുള്ളമുടിക്കു വരണ്ടമുടിയുടെയും എണ്ണമയമുള്ള മുടിയുടെയും പ്രത്യേകതകള് കാണും. തലയോടുചേര്ന്നുള്ള മുടി എണ്ണമയമുള്ളതും അറ്റം വരണ്ടുമിരിക്കും. ഷാമ്പൂ ഉപയോഗിക്കുമ്പോള് മുടി ഭംഗിയാകുന്നു. എങ്കിലും അഗ്രം ഭംഗിയുള്ളതാകണമെന്നില്ല. ഇത്തരം മുടി ചീകിയൊതുക്കുവാന് അത്ര എളുപ്പമല്ല. അറ്റം പിളരാന് സാധ്യതയുണ്ട്. കട്ടികുറഞ്ഞതും മങ്ങിയനിറത്തോടുംകൂടിയ മുടിയായിരിക്കുംഇക്കൂട്ടര്ക്ക്. ഈ അവസ്ഥയില് ഷാമ്പൂ വീണ്ടും ഉപയോഗിക്കേണ്ടതായിവരുന്നു. തദവസരത്തില് മുടിയുടെ ഭംഗി വീണ്ടെടുക്കുവാന് സാധിക്കുന്നു.ഇനി ഓരോതരം മുടിയും സംരക്ഷിക്കുന്നതെങ്ങനെയെന്നു പരിശോധിക്കാം:സാധാരണമുടിക്ക് : ആഴ്ചയില് ഒരിക്കല് ഷാമ്പൂ ഉപയോഗിച്ചു കഴുകുക. തലയില് അല്പം ഷാമ്പൂ തേച്ച് വിരലഗ്രമുപയോഗിച്ചു നന്നായി ഉരസുക. ഇങ്ങനെചെയ്യുന്നതിനാല് ഷാമ്പൂ മുടിയുടെ അറ്റംവരെ എത്തുന്നതിനു സഹായകമാകും. മുടിയുടെ അഗ്രം ആവശ്യമില്ലാതെ ഉരസരുത്. ഒരു കപ്പ് ചൂടുവെള്ളത്തില് 2 മുട്ടയുടെ മഞ്ഞക്കരു ചേര്ത്തു നന്നായടിച്ചു തലയില് ഒഴിച്ചു നന്നായി തിരുമ്മി പിടിപ്പിക്കുക. ഒരു പോളിത്തീന്ബാഗുകൊണ്ടു കേശമാകെ മൂടി 10 മിനിറ്റ് കാത്തിരിക്കുക. അതിനുശേഷം ചെറു ചൂടുവെള്ളം കൊണ്ട് മുടി കഴുകുക. എന്നിട്ട് ഷാമ്പൂതേച്ചു കഴുകുക.എണ്ണമയമുള്ള മുടിക്ക്: തലമുടി ഒട്ടിപ്പിടിക്കുന്നതുമാതിരി കാണുമ്പോള് 3 ദിവസത്തില് ഒരിക്കല് മുടി നന്നായി കഴുകുക. കഴുകിയില്ലെങ്കില് മുഖത്തു ചെറിയ പാടുകള് പ്രത്യക്ഷപ്പെടുകയും ചെയ്യും. ആകയാല് കൂടുതല്നാള് മുടി കഴുകാതിരിക്കരുത്. നാരങ്ങാചേര്ത്തിട്ടുള്ള ഷാമ്പൂവേണം ഉപയോഗിക്കുവാന്. ഇതു തേക്കുമ്പോള് തല നന്നായി മസാജ് ചെയ്യണം. മുടി അവസാനമായി കഴുകുമ്പോള് വെള്ളത്തില് അല്പം വിനാഗിരി ഒഴിച്ച് അത് ഉപയോഗിക്കുക. മുടി വൃത്തിയാക്കുവാനിത് ഉപകരിക്കും. ഇത്തരം മുടിക്കാര്ക്ക്ഡ്രൈ ഷാമ്പൂ ആണ് ഉത്തമം. നിങ്ങളുടെ തലമുടി പല വിഭാഗങ്ങളായി തിരിക്കുക. മുള്ട്ടാണിമിട്ടി പൗഡര് ഓരോ വിഭാഗങ്ങള്ക്കിടയ്ക്കും വിതറുക. നന്നായി തിരുമ്മിപ്പിടിപ്പിച്ച് 10 മിനിറ്റ് ഇരിക്കുക. വൃത്തിയുള്ള ഒരു ചീപ്പ് ഉപയോഗിച്ചു നന്നായി ചീകുക. തലയിലെഎണ്ണമയവും ചെളിയും മറ്റും മുള്ട്ടാണിമിട്ടി വലിച്ചെടുക്കുന്നു. ഇക്കൂട്ടര് ആഴ്ചയിലൊരിക്കല് ഷാമ്പൂ ഉപയോഗിക്കുക. ഇതിനുശേഷം ഒരു കണ്ടീഷണറും ഉപയോഗിക്കുക. താഴെപ്പറയുന്നതുനല്ല ഒരു കണ്ടീഷണര് ആണ്.2 ടേബിള്സ്പൂണ് ഒലീവ് ഓയില് ചൂടാക്കി തലയില് തേച്ചു പിടിപ്പിക്കുക. ഒരു പോളിത്തീന്ബാഗുകൊണ്ട് തലമുടി മൂടുക. ഉണങ്ങിയ ഒരു ടൗവല്കൊണ്ട് ഈ ബാഗ് മൂടുക. ഇങ്ങനെ അരമണിക്കൂര് വച്ചതിനുശേഷം മുടി ഷാമ്പൂ ഉപയോഗിച്ചു കഴുകുക. മുടി പറന്നുകിടന്നാല് ഹെയര് സ്‌പ്രേ ഒഴിവാക്കുക. പകരം എതെങ്കിലും ഒരു ക്രീം കണ്ടീഷനര് ഉപയോഗിച്ചതിനു ശേഷം മുടി ചീകിയൊതുക്കുക.കോമ്പിനേഷന് മുടിയുള്ളവര് അഥവാ വരണ്ട മുടിയുടെയും എണ്ണമയമുള്ള മുടിയുടെയും സ്വഭാവമുള്ള മുടിക്കാര്ക്ക്: തലയിലെ ചൊറിച്ചില് അകറ്റാനും ചെളി നീക്കംചെയ്യാനുമായി വൃത്തിയായി കഴുകുക. വരണ്ട കേശാഗ്രത്തില് ഷാമ്പൂ പുരട്ടരുത്. എന്നാല് മറ്റു ഭാഗങ്ങളില് ഷാമ്പൂ ഉപയോഗിക്കുകയും ചെയ്യുക. അവസാനം ഒരു കണ്ടീഷനര് ഉപയോഗിക്കുകയും ചെയ്യുക. വരണ്ട അഗ്രഭാഗം കൂടക്കൂടെ വെട്ടുവാന് ശ്രദ്ധിക്കുക.വരണ്ടമുടിക്ക്: മുടി വരണ്ടതായി തോന്നിയാല് അവയുടെ തിളക്കം കുറയും. പ്രധാനപ്രശ്‌നം മുടിയുടെ അഗ്രം പിളര്ന്നുപോകുന്നു എന്നതാണ്. അവ പെട്ടെന്നു പൊട്ടാനും സാധ്യതയുണ്ട്. വരണ്ടമുടി കൂടക്കൂടെ ചീകേണ്ടതാണ്. ഇത്തരം മുടിക്കു പ്രത്യേകശ്രദ്ധയും പരിപാലനവും നല്‌കേണ്ടതാണ്.ചുവടേകൊടുത്തിട്ടുള്ള ചില നിര്ദ്ദേശങ്ങള് കൈക്കൊള്ളുക:വെളിച്ചെണ്ണയോ ഒലീവെണ്ണയോ ഉപയോഗിച്ചു മുടി നന്നായി തിരുമ്മുക. ഇത് ആഴ്ചയില് 2 തവണയെങ്കിലുംചെയ്യുക. ശിരോചര്മ്മത്തില് വിരലുകളുപയോഗിച്ചു വൃത്താകൃതിയില്മസാജ് ചെയ്യുക.ഇനി തിളച്ചവെള്ളത്തില് മുക്കിപ്പിഴിഞ്ഞടവ്വല്കൊണ്ടു മുടിക്കിടയില് ആവി കയറ്റുക. ഈ ടവ്വല് തലയില് നന്നായി കെട്ടിവയ്ക്കുകയാണു ചെയ്യേണ്ടത്. ഇത് 6-8 തവണ ആവര്ത്തിക്കുക.ഇങ്ങനെ ചെയ്യുന്നതുമൂലംഎണ്ണ നേരിട്ടു മുടിയുടെ റൂട്ടിലേക്കു പോകുകയും ഇത് മുടിവളര്ച്ചയ്ക്കു സഹായിക്കുകയും ചെയ്യും. സെബേഷ്യസ് ഗ്ലാന്റുകള് ഉണര്വോടെ പ്രവര്ത്തിക്കുകയും മുടിക്കു സ്വാഭാവികമായ തിളക്കം കൈവരിക്കുവാന് സാധിക്കുകയും ചെയ്യുന്നു. ഹോട്ട് ടവ്വല് പരിചരണത്തിനുശേഷം മുടി മുട്ടചേര്ത്തു തയ്യാറാക്കിയ ഷാമ്പൂ ഉപയോഗിച്ചു കഴുകുക. മൂന്നു മാസത്തില് ഒരിക്കല് മുടിയുടെ അഗ്രം വെട്ടിനിരപ്പാക്കേണ്ടതാണ്. ദിവസവും ഷാമ്പൂ ഉപയോഗിക്കാതിരിക്കാന് ശ്രദ്ധിക്കുക. കാരണം ഇതു മുടി കൂടുതല് വരളാന് ഇടയാക്കും.വരണ്ടമുടിക്കാര് വളരെ അത്യാവശ്യമുള്ളപ്പോള്മാത്രമേ മുടിയില് കളര് ഇടാവൂ. കാരണം ഇതും മുടി കൂടുതല് വരണ്ടതാക്കാന് സാഹചര്യമൊരുക്കും. അര കപ്പ് പാലില് ഒരു മുട്ട പൊട്ടിച്ച് ഒഴിക്കുക. ഇതു നന്നായി അടിക്കുക. ഈ മിശ്രിതം മുടിയിലും ശിരോചര്മ്മത്തിലും തേച്ചുപിടിപ്പിക്കുക. ഇനി വീര്യംകുറഞ്ഞ ഷാമ്പൂ ഉപയോഗിച്ചു കഴുകിക്കളയുക. ആഴ്ചയില് 2 തവണ ഇങ്ങനെ ചെയ്യുക. ഹെന്ന ഉപയോഗിക്കുമ്പോള് വരണ്ടമുടിയുള്ളവര് ഒരു കാര്യം ശ്രദ്ധിക്കുക. ഹെന്ന മിശ്രിതത്തിലേക്ക് ഒരു ടീസ്പൂണ് വെളിച്ചെണ്ണ കൂടി ചേര്ത്ത് ഇളക്കിയശേഷം ഉപയോഗിക്കുക. അല്ലെങ്കില് മുടി വളരെ വരണ്ടതായി കാണപ്പെടും.മുടിചീകുമ്പോള്മുടിനന്നായി ഉണങ്ങിയതിനുശേഷമേ ചീകാവൂ. നനവോടെ മുടി ചീകുമ്പോള് മുടിയുടെ അറ്റം വിണ്ടുകീറാന് സാധ്യതയുണ്ട്. ആദ്യം തല താഴേക്കാക്കി ശിരോചര്മ്മംമുതല് താഴേക്കു ചീകുക. മുടി ചീകുമ്പോള് തല മുമ്പോട്ടാക്കി ചെരിച്ചുപിടിക്കുക. ഇതു തലയിലേക്കുള്ള രക്തചംക്രമണം കൂട്ടുകയും മുടിവളര്ച്ചയ്ക്കു സഹായിക്കുകയും ചെയ്യും. മുടി ചീകുന്നതുമൂലം മുടിയില് സ്വാഭാവികമായുണ്ടാകുന്ന എണ്ണ മുടിയുടെ അറ്റംവരെയെത്തുകയാണു ചെയ്യുന്നത്.സ്ത്രീയുടെ സൌന്ദര്യലക്ഷണങ്ങളില് ഒന്ന് തഴച്ചുവളരുന്ന തലമുടി തന്നെ. മുടി തഴച്ചുവളരുമെന്ന് പ്രലോഭിപ്പിച്ച്നൂറുകണക്കിന് എണ്ണകളും ലേപനങ്ങളും മാര്ക്കറ്റില്ഇറങ്ങുന്നത് മുടിയുടെ മാസ്മരികതയില് മയങ്ങുന്ന സ്ത്രീയെ ലക്‌ഷ്യം‌വച്ചുതന്നെ. കേശസ‌മൃദ്ധിക്ക്തികച്ചും 'നാച്ചുറല്' ആയ എന്തെങ്കിലും ഭക്ഷണമോ വീട്ടുമരുന്നുകളോ മറ്റ് പൊടിക്കൈകളോ ഉണ്ടോ?സൌന്ദര്യവും ഉള്ളും ഉള്ള മുടിക്കായി ഇതാ കുറച്ച് 'ടിപ്പുകള്'കാരറ്റ്‌, പഴ വര്ഗ്ഗങ്ങള്, പാല് ഉത്‌പന്നങ്ങള്,മുട്ട, മത്സ്യം, കരള് എന്നീ വൈറ്റമിന് 'എ' അടങ്ങിയ ഭക്ഷ്യവസ്തുക്കളും വൈറ്റമിന് 'ഇ' ഉള്ള മധുരക്കിഴങ്ങ്‌,തണ്ണിമത്തന്, കാബേജ്‌, തക്കാളി, ചെറിയും ഇരുമ്പ്‌ അടങ്ങിയ നെല്ലിക്ക, ഇലക്കറികള് എന്നിവയും കഴിക്കുന്നത്‌ തലമുടിയുടെ ആരോഗ്യത്തിനും വളര്ച്ചയ്ക്കുംനല്ലതാണ്‌.നനഞ്ഞ മുടി ശക്തിയായി ചീകരുത്‌. കഴിയുന്നതും മുടിയെ തനിയെ ഉണക്കാന് വിടുക. നനഞ്ഞമുടി കെട്ടിവയ്ക്കരുത്‌. മുടിക്കൊഴിച്ചിലുള്ളവര് ആവണക്കെണ്ണ പുരട്ടി മസാജ്‌ ചെയ്ത്‌ നന്നായി ചൂടാക്കിയ ഒരു ടൗവ്വല് കൊണ്ട്‌ കുറച്ചു നേരം തുവര്ത്തുക. പിന്നീട്‌ ഷാംമ്പു തേച്ച്‌ കുളിക്കുക.അറ്റം പിളര്ന്ന മുടി രണ്ട്‌ മാസത്തിലൊരിക്കല് അറ്റമൊപ്പിച്ച്‌മുറിയ്കുക.എണ്ണ മിതമായി തലയില് തേച്ച ശേഷം ചെറുനാരങ്ങ അരമുറിയെടുത്ത്‌തലയോട്ടിയില് തേച്ച്‌ പിടിപ്പിക്കുക. ഒരു മണിക്കൂറിന്‌ ശേഷം കുളിയ്ക്കുക.ഉലുവ വെള്ളത്തില് കുതിര്ത്ത്‌ തലയില് തേയ്ക്കുന്നതും ചെമ്പരത്തിപ്പൂവും ഇലയും അരച്ച്‌ തലയില് പുരട്ടി അരമണിക്കൂറിന്‌ ശേഷം കുളിക്കുന്നതും താരന്‌ നല്ലതാണ്‌.ചെറുനാരങ്ങ രണ്ടായി മുറിച്ച്‌ പച്ചവെളിച്ചെണ്ണയില് മുക്കി തലയില് അമര്ത്തി തിരുമ്മുക. ഇങ്ങനെ ചെയ്ത്‌ ഒരു മണിക്കൂര് മുടി കെട്ടിവയ്ക്കുക.തുടര്ന്ന്‌ താളി ഉപയോഗിച്ച്‌ തല കഴുകുക. ഇങ്ങനെ ചെയ്യുന്നതും താരന് ശമിപ്പിക്കും.തേങ്ങാപ്പാല് തലയില് തേച്ച്‌ പിടിപ്പിച്ച ശേഷം അരമണിക്കൂര് കഴിഞ്ഞ്‌ കുളിക്കുക. പുളിച്ച കഞ്ഞിവെള്ളം തലയില് തേക്കുക. രണ്ടും താരന് കുറയ്ക്കും

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Wednesday, 6 January 2016

സുഹൃത്തുക്കളെ ഇന്ന് സ്മാര്ട്ട് ഫോണ് ഉപയോഗിക്കാത്തവര് വിരളമാണ്.എന്നാല് ഉപയോഗിക്കുന്ന പലര്ക്കും സ്മാര്ട്ട് ഫോണിലുള്ള കാര്യങ്ങളില് അറിവ് കുറവാണ്‌
ഇന്ന് നാം ചര്ച്ചചെയ്യുന്നത് ആന്ഡ്രോയിട് ഫോണിലെ രഹസ്യ കോഡുകളെ കുറിച്ചാണ്.1, നിങ്ങളുടെ ഫോണിനെ പറ്റിയുള്ള മുഴുവന് വിവരങ്ങല്ക്കും.
*#*#4636#*#*
■ഫോണ് ഇന്ഫര്മേഷന്.
■ബാറ്ററി ഇന്ഫര്മേഷന്
■ബാറ്ററി ഹിസ്റ്ററി
■യൂസേജ് സ്റ്റാറ്റ്
2,ഫാക്ക്റ്ററി റീസെറ്റ്‌
*#*#7780#*#*
ഈ കോഡു നല്കുക വഴി ഗൂഗില് അക്കൗണ്ട്,സെറ്റിംഗ്സ്,ആപ്പ്സ് ഡേറ്റ,ഡൗണ്ലോഡഡ് ആപ്പ്സും നഷ്ടപ്പെടും.
3.ഫോര്മാറ്റ് ആന്ട്രോയിട് ഫോണ്.ഈ കോഡു ഇവിടെ നല്കുന്നത് തികച്ചും പഠനാവശ്യത്തിനാണ്.
*2767*3855#
ഈ കോഡു ഉപയോഗിക്കുക വഴിഎല്വാ ഫയലും സെറ്റിംഗ്സും ഇന്റേര്ണല് സ്റ്റോറേജ് എന്നിവ നഷ്ടമാവും.
NBഃOnce you will give this code there is no way to cancel the operation. Unless you remove the battery from the phone.
4. ഫോണ് കാമറ അപ്ഡേറ്റ്.ഈ കോഡ് നിങ്ങളുടെ ഫോണ് കാമറയെ കുറിച്ചുള്ള വിവരങ്ങള് നല്കുന്നു.
*#*#34971539#*#*.
ഇത് നാല് ഓപ്ഷനുള്ള ഒരു മെനു ഓപ്പണാവുന്നു.
■update camara firmware in image (do not open this option)
■update camara firme ware ind sd card
■ update camara firmware version
■ get firmware count
ഇതില് ഒന്നാമത്തെ ഓപ്ഷന് തുറന്നാല് കാമറ നിശ്ചലമാവും.5,ഇന്ഡ് കോല്/പവര്
*#*#7594#*#*
ഈ കോഡു ഉപയോഗിക്കുക വഴി പവര് സ്വിച്ചില് മാറ്റം വരുത്താന് കഴിയും.Egഃ ഒറ്റ ക്ലിക്കില് പവര് ഓഫ്ഫാക്കാന് കഴിയും.
6,ഫയല് കോപ്പി ഫോര് ക്രിയേറ്റിംഗ് ബാക്കപ്പ്.
*#*#273283*255*653282#*#*
This code open a file copy screen where you can back up your media filesEgഃimage, sound , video ,
7. സെര്വീസ് മോഡ്.
*#*#197328640#*#*
ഈ കോഡു ഉപയോഗിക്കുക വഴി സെറ്റിംഗ്സില് നിരവധി മാറ്റങ്ങളും പരീക്ഷണങ്ങളും ചെയ്യാന് പറ്റും.
8. G.P.S, WLAN,BT
*#*#232339#*#*
OR
*#*#526#*#*
OR
*#*#528#*#*
–WLAN test (Use "Menu" button to start various tests)
*#*#232338#*#*
– ShowsWiFiMAC address
*#*#1472365#*#*
– GPS test
*#*#1575#*#*
– Another GPS test
*#*#232331#*#*
– Bluetoothtest
*#*#232337#*#
– Shows Bluetooth device address
9. Codes to get Firmware version information:
*#*#4986*2650468#*#*
– PDA, Phone, H/W, RFCallDate
*#*#1234#*#*
–PDA and Phone
*#*#1111#*#*
–FTA SW Version *#*#2222#*#*
–FTA HW Version *#*#44336#*#*
–PDA, Phone, CSC, Build Time, Changelist number
10. Codes to launch various Factory Tests:
*#*#0283#*#*
–Packet Loopback
*#*#0*#*#*
–LCD test
*#*#0673#*#*
OR
*#*#0289#*#*
– Melody test
*#*#0842#*#*
– Device test (Vibration test and BackLight test)
*#*#2663#*#*
–Touch screen version
*#*#2664#*#*
– Touch screen test
*#*#0588#*#*
– Proximity sensor test *#*#3264#*#*
– RAM

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Tuesday, 5 January 2016

സുഖമില്ലാതെ കിടക്കുന്ന        ചൈനാകാരനായ സുഹൃത്തിനെ കാണാനായി ആശുപത്രിയിൽ എതിയതാണ് മുത്തു
.
.
മുത്തു അടുത്തെത്തിയപ്പോ  ഫ്രണ്ട്  പറഞ്ഞു

"ചിൻ ചാൻ ച്ചയ്  ചിയോ  ചൂയ്നോ"

ഇതും പറഞ്ഞ് ഫ്രണ്ട്  മരിച്ചു

.
തന്റെ  ഫ്രണ്ടിന്റെ അവസാന വാക്കുകളുടെ അർഥം തേടി അയാൾ ചൈനയിലേക്ക് പോയി ......

അർഥം കണ്ടെത്തിയതോടെ അയാൾ  ഞെട്ടി പോയി .....അതിന്റെ അർഥം .

നായിന്റെമോനെ  ഓക്സിജെൻ ടുബിൽനിന്നു കാലെടുക്കെടാ എന്നായിരുന്നു ......
😜😄😝😃😀😛😂😂😂😂😂😂😂😂 😜😜😜😝😝

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

കൊളസ്ട്രോൾ എന്നും പ്രഷർ എന്നും പറഞ്ഞു ജനങ്ങളെ വിരട്ടരുത്. ATTACK കൂടാൻ അതല്ല കാരണം .
…………………………………………
ബുദ്ധി ഉള്ള സൃഷ്ടി എന്ന് ദൈവം പോലും അഭിമാനം കൊള്ളുന്ന മനുഷ്യർക്ക് എന്ത് പറ്റി???
{ജനങ്ങൾ BP ക്കും കൊളസ്ട്രോൾ നും മരുന്ന് കഴിപ്പ് നിർത്തുന്നത് വരെ എന്റെ ജോലി തുടർന്ന് കൊണ്ടേ ഇരിക്കും .}
............................................................ …………………………
അറ്റാക്കും സ്ട്രോക്കും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നത് എന്ത് കൊണ്ട്?? ....................................................................................................
കൊളസ്ട്രോൾ അല്ല, " കാത്സ്യം" ആണ് ബ്ലോക്ക്‌ ഉണ്ടാക്കുന്നത്‌ .
------------------------------------------------------------------------------------------------
ശരീരത്തിന്റെ നാനാ ഭാഗത്തും കല്ല്‌ എന്ന പേരിൽ
അടിഞ്ഞു കൂടുന്ന കാത്സ്യം, എന്ന പ്രതി മുന്നിൽ ഉള്ളപ്പോൾ, ശരീരം അന്തരികം ആയി ഉൽപ്പാതിപ്പിക്കുന്ന, എങ്ങും കട്ടിപിടിച്ച് കാണാത്ത,......കൊളസ്ട്രോളിനെ പ്രതി ക്കൂട്ടിൽ നിന്നും മോചിപ്പിച്ചേ തീരൂ .
..............................................................................................................
കൊളസ്ട്രോൾ എന്നത് കരൾ ആണ് ഉൽപ്പാതിപ്പിക്കുന്നത് .
അത് ശരീരത്തിന് അവശ്യം വേണ്ട ഘടകം ആണ്. കൊഴുപ്പിനെ അലിയിക്കാൻ വളരെ ലളിതവും ലാഭകരവും ശരീരത്തിന് ഗുണകരവും ആയ VITAMIN E ഉള്ളപ്പോൾ പോലും , കരളിൻറെ പ്രവർത്തനത്തെ ഹനിക്കുന്ന STATIN എന്ന രാസ മരുന്ന്
ആണ് ജനങ്ങൾ കഴിക്കാൻ നിർബന്ധിതർ ആകുന്നത് . കഴിഞ്ഞ 30 വർഷങ്ങൾ ആയി STATIN കഴിച്ചിട്ട് എന്ത് നേടി?? അറ്റാക്ക്‌ 100 ഇരട്ടിയിൽ അധികം വര്ദ്ധിച്ചു . ഹൃദ്രോഗ ആസ്പത്രികളുടെ എണ്ണം ക്രമതീതം ആയി വര്ധിച്ചിട്ടും ആസ്പത്രികൾ പോരാതെ വന്നിരിക്കുക ആണ് .
............................... ....................
Our bodies make all the cholesterol we need. About 85 percent of your blood cholesterol level is endogenous, which means it is produced by your body. The other 15 percent or so comes from an external source
Cholesterol is mainly produced by your liver (about 1,000 milligrams a day), Cholesterol is essential for:
• Formation and maintenance of cell membranes (helps the cell to resist changes in temperature and protects and insulates nerve fibers)
• Formation of sex hormones (progesterone, testosterone, estradiol, cortisol)
• Production of bile salts, which help to digest food
• Conversion into vitamin D in the skin when exposed to sunlight.
............................ ............................
ഇനി എങ്കിലും നമുക്ക് ഒന്ന് മാറി ചിന്തിക്കാം.
...................................................................................
രക്തത്തിൽ നിന്നും ശരീരത്തിന്റെ നാനാ ഭാഗത്തും അടിഞ്ഞു കൂടുന്ന കല്ല് ആണ് കാത്സ്യം . ഹൃദയത്തിലും അത് തന്നെ ആണ് അടിയുന്നത് . രക്ത ധമനിയിൽ മുറിവ് ഉണ്ടാക്കാതെ കൊളസ്ട്രോൾ അതിനെ പൊതിഞ്ഞു ഇരിക്കും എന്ന് മാത്രം. ദ്രവ രൂപത്തിൽ രക്തത്തിൽ കാണപ്പെടുന്ന കൊളസ്ട്രോൾ ശരീര ഊഷ്മാവിൽ എങ്ങും കട്ടി പിടിച്ചു കണ്ടിട്ടില്ല .
പണ്ട് കാലത്ത് , ജനങ്ങൾ കഴിച്ചിരുന്ന ഭക്ഷണത്തിൽ നിന്നും ശരീരം ആഗിരണം ചെയ്ത ശേഷം അവശേഷിച്ചിരുന്ന കാത്സ്യത്തിന്റെയും മറ്റു ലോഹങ്ങളുടെയും അവശിഷ്ടങ്ങൾ അതെ ദിവസം തന്നെ അവർ കഴിച്ചിരുന്ന സസ്യാഹാരം അലിയിച്ചു പുറം തള്ളിയിരുന്നു .. അത് അലിയിച്ചത് ജനങ്ങൾ കഴിച്ചിരുന്ന സസ്യാഹാരം തന്നെ ആയിരുന്നു. വാഴ പിണ്ടി , ഓമയ്ക്ക, പുളിഞ്ചിക്ക, ഇഞ്ചി, നാരങ്ങ, GARLIC, തുടങ്ങിയ പലതും അക്കൂട്ടത്തിൽ പെട്ട സസ്യാഹാരം ആയിരുന്നു . . പ്രസ്തുത ആഹാരങ്ങളിൽ കാത്സ്യത്തെ അലിയിക്കാൻ ഉള്ള ശക്തി വളരെ പരിമിതം ആണ്. എങ്കിലും വളരെ കൃത്യ നിഷ്ഠയോടെ അത് അതിന്റെ ജോലി ചെയ്തിരുന്നു .
....................
..............
പണ്ട് ജനങ്ങള് എവിടെ യാത്ര പോയാലും ക്ഷീണവും ദാഹവും മൂലം വഴിയിൽ ഉള്ള പെട്ടി കടകളിൽ നിന്നും ഇഞ്ചി ഇട്ട മോരും , നാരങ്ങ വെള്ളവും ഒക്കെ യെധേഷ്ടം കുടിച്ചിരുന്നു . ഇങ്ങനെ ഉള്ള പാനീയങ്ങളും ശരീരത്തിലെ കാത്സ്യത്തെ അലിയിക്കാൻ ഉതകുന്നവ ആയിരുന്നു.
.......... .........
പണ്ട് മണ് കലത്തിൽ ചിരട്ട തവി ഉപയോഗിച്ച് പാചകം ചെയ്തിരുന്നു . ഇന്നോ? ലോഹപാത്രങ്ങളിൽ ഉള്ള പാചകം മൂലം ലോഹത്തെ അലിയിക്കാൻ ഉള്ള പരിമിതം ആയ ശക്തി സസ്യാഹാരത്തിൽ നിന്നും നഷ്ടപ്പെടുന്നു . പോരാത്തതിന് അലൂമിനിയത്തിലെ വിഷാംശം ആണ് ആഹാരത്തിൽ എത്തുന്നത് ??!!
.........
സാധിക്കും എങ്കിൽ മണ്‍ കലത്തിൽ ചോറ് വെക്കുക . മണ് ചട്ടിയിൽ തന്നെ കറികൾ പാചകം ചെയ്യുക . അങ്ങനെ അന്നന്ന് രക്തത്തിൽ അധികം ആയി കാണപ്പെടുന്ന കാത്സ്യത്തെ നമ്മൾ കഴിക്കുന്ന സസ്യ ആഹാരം തന്നെ അലിയിക്കട്ടെ . എന്ത് അസുഖം ഉണ്ടായാലും കാത്സ്യം ഗുളികകൾ കഴിക്കാതിരിക്കുക . കാരണം നാം കഴിക്കുന്ന ആഹാരത്തിൽ ആവശ്യത്തിൽ അധികം കാത്സ്യം ഒണ്ടു .
............... ...............
...................
HIGH BP എന്നത് ഒരു രോഗം അല്ല
.....................................................................................................................
അടഞ്ഞതും ചുരുങ്ങിയതും ആയ രക്ത കുഴലുകളിലൂടെ കൂടുതൽ മർദ്ദം കൊടുത്ത് രക്തം കയറ്റി വിടാൻ ഹൃദയം ശ്രമിക്കുമ്പോൾ ഹൈ BP ഉണ്ടാകുന്നു . അത് ഒരു രോഗം അല്ല . BP കുറക്കാൻ ഉള്ള മരുന്ന് അല്ല കഴിക്കേണ്ടത് . ഇനി വേണം എങ്കിൽ BP കൂട്ടാൻ ഉള്ള രാസ മരുന്ന് അവർ തരും . കഴിക്കരുത് . വെള്ളം കൂടുതൽ കൂടുതൽ കുടിച്ചാൽ മാത്രം മതി. ശരീരത്തിൽ എപ്പോഴും വ്യത്യാസ പെട്ട് കൊണ്ടിരിക്കുന്ന ഒന്നാണ് രക്ത സമ്മർദം. രണ്ടു ഗ്ലാസ്‌ വെള്ളം കുടിച്ചാൽ പോലും രക്തത്തിനെ അളവ് കൂടുന്നത് മൂലം BP കൂടും . അത് എങ്ങനെ രോഗം ആകും ?
ECOSPIRIN എന്ന രാസ മരുന്ന് തുടരെ കഴിച്ചാൽ രക്ത ധമനികൾ ലോലം ആകും, ആന്തരിക രക്ത സ്രാവം ഉണ്ടാകാൻ സാധ്യത ഒണ്ടു എന്ന് കൂടി ഓർക്കുക.
…………… ……………
BP ഉള്ളവർ ഉപ്പു കഴിക്കുന്നത് കൊണ്ട് ഒരു ദോഷവും ഇല്ല . അധികം ഉപ്പു മാംസ പേശികളിലെ വെള്ളത്തെ പുറത്തു ചാടിക്കും എന്ന് മാത്രം . അങ്ങനെ രക്തത്തിന്റെ അളവ് താല്ക്കാലികം ആയി കൂടും . BP കൂടും . മൂത്രം പോയി കഴിയുമ്പോൾ നോർമൽ ആകും . ഇതൊന്നും ആന കാര്യം ആയി എടുക്കരുത് .
……… ……………
100 വർഷങ്ങൾ ഒരു കുഴപ്പവും ഇല്ലാതെ പ്രവർത്തിക്കാൻ ആയി ദൈവം സൃഷ്ടിച്ചത് ആണ് നമ്മുടെ ഹൃദയം. രാസ മരുന്ന് കഴിച്ചു അതിനെ നശിപ്പിക്കരുത് .
………… ……
ആവശ്യത്തിൽ അധികം വെള്ളം കുടിച്ചു കൊണ്ടിരിക്കുന്ന ഒരാൾക്കും SILENT ATTACK, STROKE, എന്നിവ വരുക ഇല്ല എന്ന് ഉറച്ചു വിശ്വസിക്കുക . ദാഹം തോന്നാതെ തന്നെ വെള്ളം കുടിക്കുക . നമുക്ക് CARDIOLOGIST, NERUROLOGIST, OPTHAMOLOGIST, ഇവരുടെ ഒന്നും ആവശ്യം ഇല്ല . ഹൃദയം തിരുവനംതപുരത്തു നിന്ന് പറന്നു കൊച്ചിയിൽ എത്തുന്നത് കണ്ടു പരസ്യത്തിൽ മയങ്ങി വീഴരുത് .
മനുഷ്യ ശരീരം സസ്യ ഭുക്ക് ആയി നിർമിക്ക പെട്ടത് ആണ് , സസ്യ ആഹാരം ഒരു ശീലം ആക്കൂ . എല്ലാ അസുഗങ്ങൾക്കും അതിൽ തന്നെ പരിഹാരം ഉണ്ട് .
"പ്രഷർ, കൊളസ്ട്രോൾ, കൂടാതെ ECOSPIRIN,..... ഈ മരുന്നുകൾ, ഹൃദ്രോഗികൾക്ക് ഒരു ഗുണവും ചെയ്യുന്നില്ല എന്നുള്ള എന്റെ അഭിപ്രായം World Health Organisation (WHO), പരിഗണനക്ക് ആയി അവരുടെ റിവ്യൂ കോളത്തിൽ പോസ്റ്റ്‌ ചെയ്തിട്ടുള്ളത് ആവശ്യക്കാർക്ക് വായിക്കാം ."
.....................
...........
പ്രഷർ നു ഉള്ള മരുന്ന് രോഗിയെ സൈലന്റ് അട്ടാക്കിലേക്ക് തള്ളി വിടുക ആണ് ചെയ്യുന്നത് . പ്രഷർ നുള്ള BETA BLOCKER ഇനത്തിൽ പെട്ട രാസ മരുന്ന് ഹൃദയത്തിന്റെ പ്രവർത്തനം മന്ധീഭാവിപ്പിക്കുന്നത് മൂലം ഭാവിയിൽ PACE MAKER വച്ച് ജീവിക്കേണ്ടി വരും .
PRESSURE ഒരു രോഗം അല്ല . പിന്നെ മരുന്ന് എന്തിനു കഴിക്കണം??????
................ ...
പ്രഷർ കൂടിയാൽ സ്ട്രോക്ക് കൊളസ്ട്രോൾ കൂടിയാൽ അറ്റാക്ക് എന്നുള്ള ചിന്താഗതി വെറും പഴഞ്ചൻ ആണ് . 30 വര്ഷം മുൻപേ അറ്റാക്കിനു മരുന്ന് കൊടുത്ത് തുടങ്ങിയ നാൾ മുതൽ ഒരു ശാസ്ത്രീയ തെളിവുകളും ഇല്ലാതെ ആധുനിക വൈദ്യ ശാസ്ത്രം ജനങ്ങളിൽ കുത്തി വച്ച വിഷം ??!! . അതിനു ശേഷം അറ്റാക്ക് 100 ഇരട്ടിയിൽ അധികം വർദ്ധിച്ചിട്ടും ചിന്താഗതി മാറ്റാൻ അവർ തയ്യാർ അല്ല .!! ജീവിത കാലം മുഴുവൻ മരുന്ന് കഴിക്കണം എന്നുള്ളത് ഒരു ചികിത്സ അല്ല . അത് മൂലം രക്തത്തിന്റെ ഘടന തന്നെ മാറും. ആന്തരിക അവയവങ്ങൾ നശിക്കും . SYMPTOMATIC TREATMENT അല്ല മനുഷ്യർക്ക്‌ ആവശ്യം . കാരണം കണ്ടു പിടിച്ചു ചികിത്സിക്കാൻ വൈദ്യ സമൂഹം തയ്യാര് ആകണം .
..............
..................
കൊളസ്ട്രോൾ കൂടുതൽ എങ്കിൽ നമ്മുടെ കരൾ ആരോഗ്യം ഉള്ളത് ആണ് എന്ന് ജനങ്ങൾ ചിന്തിക്കണം . അല്ലാതെ HDL, LDL, എന്നൊക്കെ പറഞ്ഞു വൈദ്യ ശാസ്ത്രത്തിലെ ജ്ഞാനം കൂടുതൽ ആണ് എന്ന് നടിക്കരുത് . സ്വന്തം ആയി കൊളസ്ട്രോൾ മരുന്ന് വാങ്ങി കഴിക്കുന്ന ഗതികെടിലേക്ക് മനുഷ്യർ അധപ്പതിച്ചു കഴിഞ്ഞു .
.................................
...........................
പ്രഷർ കൂടുതൽ ഉള്ളപ്പോൾ ആരോഗ്യം ഉള്ള ഹൃദയം അതിന്റെ ജോലി ചെയ്യുന്നു എന്ന് മാത്രം ചിന്തിക്കുക . അപ്പോൾ നെഞ്ച് വേദനയോ തലക്ക് പെരുപ്പോ തോന്നാം . കാരണം അടഞ്ഞ രക്ത ധമനിയിലൂടെ രക്തം കയറി പോകുമ്പോൾ ഞരമ്പിൽ അനുഭവപ്പെടുന്ന വേദന ആണ് അത് . പ്രഷർ കുറച്ചാൽ വേദന മാറും . ഒരിക്കലും അത് ചെയ്യരുത് . രക്തം എത്തേണ്ടിടത്ത് എത്താതെ ഭാവിയിൽ അറ്റാക്കോ സ്ട്രോക്കോ വരും. പ്രഷർ കൂടുതൽ ഉള്ളപ്പോൾ കൂടുതൽ വെള്ളം ആവർത്തിച്ചു ആവർത്തിച്ചു കുടിച്ചു പ്രഷർ കൂട്ടി കൊടുക്കണം .
.................
........................
Now we are blindly following the material philosophy based science without understanding that it is good only for technological developments, and not good for studying or understanding the science of living organisms. So we fail and suffer more.
The American Medical Association, in its official journal (JAMA), admits that 44% of all coronary artery bypass surgery is done for inappropriate reasons.??
.........
ഏതൊരു വ്യക്തിക്ക് എപ്പോൾ ഹൃദയത്തിൽ വേദനയോ തലയ്ക്കു പെരുപ്പോ അനുഭവപ്പെട്ടാൽ HEART /BRAIN ലൂടെ യുള്ള രക്ത ഓട്ടത്തിൽ തടസം നേരിടുന്നു എന്ന് മാത്രം ചിന്തിക്കുക . ഒട്ടും ഭയക്കേണ്ട കാര്യം ഇല്ല . ഇളം ചൂട് വെള്ളം അല്ലെങ്കിൽ തണുത്ത വെള്ളം ആയാലും പെട്ടന്ന് കൂടുതൽ കുടിക്കുക. അത് രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കും. തടസത്തെ അതി ജീവിച്ചു രക്തം എത്തേണ്ടിടത്ത് എത്തും .
ECOSPIRIN എന്ന രാസ മരുന്ന് നിത്യേന കഴിച്ചു കൊണ്ടിരിക്കുന്ന വ്യക്തി ഇങ്ങനെ കൂടുതൽ വെള്ളം കുടിച്ചാൽ രക്ത ധമനികൾ പൊട്ടി ആന്തരിക രക്ത സ്രാവം ഉണ്ടാകാൻ ഉള്ള സാധ്യത ഉണ്ട് .
.............. ...........
SILENT ATTACK.
ഇനി സൈലന്റ് അറ്റാക്കിനെ പറ്റി ചിന്തിക്കാം. രക്തത്തിലെ ജലാംശം കുറയുന്നത് ആണ് ഇതിനു കാരണം ." രക്തത്തിന്റെ പ്രധാന ഘടകം വെള്ളം തന്നെ." (1) പ്രമേഹ രോഗികൾ കൂടുതൽ പ്രാവശ്യം മൂത്ര വിസർജ്ജനം നടത്തുന്നതിലൂടെ രക്തത്തിലെ ജലത്തിന്റെ അളവ് കുറയുന്നു . (2) പ്രഷർ കുറക്കാൻ ഉള്ള DIEURATICS ഇനത്തിൽ പെട്ട രാസ മരുന്നുകൾ (3) കൂടുതൽ യാത്ര ചെയ്യുന്നവർ. എന്നിങ്ങനെ പോകും പട്ടിക.
കാലക്രമേണ രക്തത്തിന്റെ അളവ് കുറഞ്ഞു കുറഞ്ഞു രക്ത ധമനികൾ ചുരുങ്ങി കട്ടിപിടിക്കുന്നു . അത് മൂലം കൂടുതൽ ജലം ഉൾക്കൊള്ളാൻ ശരീരത്തിന് സാധിക്കുന്നില്ല . അങ്ങനെ രക്ത ഓട്ടം നിലച്ചു ബോധം നശിച്ചു രോഗി മരിച്ചു വീഴുന്നു . രക്ത കുഴലുകൾ കാലക്രമേണ കൊണ്ട് ചുരുങ്ങി രക്ത ഓട്ടം നിലക്കുന്നതിനാൽ ആണ് വേദന അറിയാത്തത്.
ഹൃദയത്തിലെ രക്ത ധമനികളിൽ ഒരിടത്ത് മാത്രം പെട്ടന്ന് കാത്സ്യം അടിഞ്ഞു കൂടി രക്ത ഓട്ടത്തെ തടസപ്പെടുത്തുന്ന അറ്റാക്ക്, അതീവ വേദനയോടെ ഉണ്ടാകുന്ന ഒന്നാണ് . പെട്ടന്ന് രക്തത്തിന്റെ അളവ് കൂട്ടി കൊടുക്കുക ആണ് രണ്ടിനും താല്ക്കാലിക പരിഹാരം . വേദനയോടെ ഉള്ള അറ്റാക്ക് ആണ് വന്നത് എങ്കിൽ KIDNEY STONE അലിയിക്കുന്ന മാതിരി ഉള്ള മരുന്നുകൾ തുടരെ കുറെ നാൾ കഴിക്കേണ്ടി വരും . അങ്ങനെ ഉള്ള മരുന്ന് കഴിക്കുമ്പോൾ അത് ഫലപ്രദം ആകണം എങ്കിൽ ആവശ്യം ചില കാര്യങ്ങൾ ചെയ്യേണ്ടത് ഉണ്ട് .
...............
.............
ലോകാരാധ്യനും ഭാരതത്തിൻറെ അഭിമാനവും ആയിരുന്ന മുൻ രാഷ്ട്രപതി സ്റ്റേജിൽ കുഴഞ്ഞു വീണു മരിച്ചപ്പോൾ അദ്ദേഹത്തെ വാനോളം പുകഴ്ത്താൻ എല്ലാ മാധ്യമങ്ങളും കിണഞ്ഞു ശ്രമിച്ചു . എന്നാൽ അദ്ദേഹത്തിന്റെ രോഗ വിവരം ചർച്ച ചെയ്യാൻ എന്തേ ആരും മുതിർന്നില്ല.?? അദ്ദേഹത്തിനു പോലും സംരക്ഷണം കൊടുക്കാൻ വൈദ്യ ശാസ്ത്രത്തിനു കഴിഞ്ഞില്ല . പിന്നെ എന്ത് വിശ്വാസത്തിൽ വേണം സാധാരണ ജനങ്ങൾ ജീവിത കാലം മുഴുവൻ മരുന്ന് കഴിക്കേണ്ടത്‌ ??
........... ...............
ഞാൻ ഒരു ഡോക്ടർ അല്ല . 5 വർഷങ്ങൾ മുൻപ് കേരളത്തിലെ അതി പ്രശസ്ത മായ ഒരു ആസ്പത്രിയിൽ ഭാര്യക്ക് ANGIOPLASTY നടത്തിയ ശേഷം അവർ നല്കിയ തെറ്റായ രാസ മരുന്ന് കഴിച്ചു രണ്ടു വർഷത്തോളം ഒരുപാട് കഷ്ടപ്പെട്ട്. രക്ഷ ഇല്ല എന്ന് മനസിലാക്കി ഒരു RESERCH തന്നെ നടത്തി എല്ലാ മരുന്നും വേണ്ട എന്ന് വച്ച് സുഖം ആയി ജീവിക്കുന്നു . ഇന്ന് ആയിരുന്നു എങ്കിൽ അങ്ങനെ ഒരു ANGIOPLASTY ഒഴിവ് ആക്കിയേനെ .
. ............ ........
പൂർണ വിശ്വാസം ഉണ്ടായിട്ടു തന്നെ ആണ് ഈ പോസ്റ്റ്‌ ഇട്ടിരിക്കുന്നത് . മനുഷ്യന്റെ ജീവിത ശൈലി പഠിക്കുന്നതിനു ഒരു മെഡിക്കൽ ഡിഗ്രി യും ആവശ്യം ഇല്ല . ഞാൻ ഒരു ഇംഗ്ലീഷ് മരുന്നും നിര്ദേശിക്കുന്നില്ല . എന്റെ ചെറുപ്പത്തിൽ പ്രധാന നഗരങ്ങളിൽ പോലും ഒരു ഇംഗ്ലീഷ് മെഡിക്കൽ സ്റ്റോർ ഇല്ലായിരുന്നു . ജനങ്ങള് സുഖം ആയി വയസ് ചെന്ന് മരിക്കുന്നത് ആണ് കണ്ടിട്ടുള്ളത് .
വിമർശനം എത്ര വേണം എങ്കിലും ആകാം . വിമർശിക്കാൻ ഒന്നും ഇല്ല എന്ന് തോന്നുന്നു എങ്കിൽ SHARE ചെയ്യുക ..
ആരെങ്കിലും ഒക്കെ രെക്ഷ പെടട്ടെ.. .

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Monday, 4 January 2016

സുഹൃത്തുക്കളെ.....
നാട്ടിലെ മൊബൈലുകള് തമ്മില് ടോക്ക്ടൈം ട്രാന്സ്ഫെര് ചെയ്യാന് പലരും ചോദിക്കുന്നത് കണ്ടിട്ടുണ്ട്..അതെങ്ങിനെയാണ്......?
ആദ്യം ഐഡിയ സിമ്മിൽ നിന്നും ഐഡിയ സിമ്മിലേക്ക് ട്രാൻസ്ഫർ ചെയ്യാൻആദ്യം സ്റ്റാർ 155 പിന്നേം സ്റ്റാർ ഏതു നമ്പറിലേക്ക് ആണോ ട്രാന്സഫെർ ചെയ്യണ്ടത് ആ നമ്പർ പിന്നേം സ്റ്റാർ എത്ര രൂപ അയക്കണം എങ്കിൽ ആ രൂപ ശേഷം ആഷ്..ഉദാഹരണമായി
*155*9847017377*10#5,10,20,50,100,150 എന്നിങ്ങനെ ട്രാന്സഫെർ ചെയ്യാൻ സാധിക്കും...
ഓരോട്രാൻസ്ഫറിനും അഞ്ചു മിനിറ്റ് ഗ്യാപ് കൊടുക്കണം...
അടുത്തത് BSNL to BSNLGIFT എന്ന് വലിയ അക്ഷരത്തില് ടൈപ് ചെയ്തു സ്പേസ് ഇടുക .ശേഷം മൊബൈല് നമ്പര് കൊടുത്ത് ഒരു സ്പേസ് കൂടെ ഇട്ടു തുക എഴുതുക..ശേഷം 53733 അല്ലെങ്കില് 53738എന്നതിലേക്ക് സെന്റ് ചെയ്യുക..
ഇനി എയർടെൽ to എയർടെൽ എങ്ങിനെ എന്ന് നോക്കാംഡയലർ തുറന്നു *141# ഡയൽ ചെയ്യുക..അപ്പോൾതാഴെ വരുന്നത് പോലെ വരും.
1. Share Talk Time
2. Happy Hours
3. Take Advance Talk time/Ask For Talk Time
4. Auto Credit
5. Gift Pack
6. Poke Call
7. Call me back SMS
8. Account
9. Help
ഇതിൽ ഒന്ന് എന്ന് അടിച്ചു റിപ്ലേ കൊടുക്കുക..ശേഷംഅയക്കേണ്ട തുകയും നമ്പരും കൊടുക്കുക..ഒരു ദിവസം അഞ്ചു ട്രാൻസ്ഫർ വരെ ചെയ്യാം..
ഇനി വോഡഫോണ് to വോഡഫോണ്
*131*അയക്കേണ്ട തുക*അയക്കേണ്ട നമ്പർ#*131*10*9746222222#
ഇനി ഡോകോമോ to ഡോകോമോ
ഇതിൽ മെസ്സേജ് വഴി ആണ് ചെയ്യേണ്ടത് ..
BT എന്ന് വലിയ അക്ഷരത്തിൽ എഴുതി ഒരു സ്പേസ് ഇട്ടു അയക്കേണ്ട നമ്പർ എഴുതി പിന്നേം സ്പേസ് ഇട്ടു തുക എഴുതി 54321 ലേക്ക് സെൻറ് ചെയ്യുക..
BT 8714555555 10 = 54321
ഇനി എയർസെൽ to എയർസെൽ….?
ഡയലർ തുറന്നു *122*666# എന്ന് ടൈപ് ചെയ്യുക..ശേഷം സ്ക്രീനിൽ കാണുന്നതുപോലെചെയ്യുക..നമ്പരും തുകയും അടിച്ചു സെൻറ് ചെയ്യുക..ഇതിൽ നിന്നും ഓരോ ട്രാന്സഫരിനും രണ്ടു രൂപ ഈടാക്കും..
ഇനി റിലയൻസ് to റിലയന്സ്
ഡയലർ തുറന്നു *367*3# എന്ന് ടൈപ് ചെയ്യുക..അപ്പോൾട്രാൻസ്ഫർ ബാലന്സ് അറിയാൻ സാധിക്കും. ശേഷം *312*3# ടൈപ് ചെയ്യുക ..ശേഷം മൊബൈൽ നമ്പരും തുകയും സെൻറ് ചെയ്യുക..ഉടനെ തന്നെ തുക ട്രാന്സഫെർ ആയിത്തീരും..
ഇനി Uninor to Uninor നോക്കാം ..ഡയലർ തുറന്നു *202* അടിച്ചു നമ്പർ അടിക്കുക ശേഷം സ്റ്റാർ ശേഷം തുക ആഷ് അടിച്ചു ഓക്കേ കൊടുക്കുക..
*202*xxxxxxxxxx*10#

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Sunday, 3 January 2016

നാളെ സുഹൃത്തിെൻറ കല്യാണത്തിന്
ധരിക്കാനാണ് പുതിയൊരു പാൻറ്
വാങ്ങിയത്.
വീട്ടിൽ വന്ന് ഇട്ടു നോക്കുമ്പോൾ അൽപം
വലിപ്പക്കൂടുതൽ. 8cm നീളം
കുറയ്ക്കണം.
വീട്ടിൽ തയ്യൽ മെഷീനുണ്ട്.
ഒന്നു സഹായിക്കാൻ ഭാര്യയെ സമീപിച്ചു.
'എനിക്ക് അടുക്കള പണി തന്നെ ഒറ്റക്ക്
തീരില്ല...'
എടുത്തടിച്ച മറുപടി തീരും മുമ്പേ ഞാൻ
സ്ഥലം വിട്ടു.
മകളോട് പറഞ്ഞു നോക്കി.
''ഒരുപാട് പഠിക്കാനുണ്ടച്ചാ''
സംഗതി ന്യായമാണ്.
ഞാൻ ബുദ്ധിമുട്ടിക്കാൻ നിന്നില്ല.
വേഗം
സീരിയലിൽ കണ്ണു നട്ടിരിക്കുന്ന
അമ്മയോട് ചോദിച്ചു അമ്മ കേട്ട ഭാവം
നടിച്ചില്ല.
'ഗതി കെട്ടാൽ പശു പുല്ലും തിന്നും'
എന്നാണല്ലോ.....
അവസാനം ഞാൻ തന്നെ 'കാര്യം
സാധിച്ചു'.
ഇത് ആദ്യമേ ഞാൻ തന്നെ ചെയ്താൽ
മതിയായിരുന്നല്ലോ എന്നു മനസ്സിൽ
തോന്നി.ഞാൻ പോയി കിടന്നു....
സീരിയൽ കഴിഞ്ഞപ്പോ അമ്മയ്ക്കൊരു
സങ്കടം.'മോനൊരു കാര്യം പറഞ്ഞിട്ട്...'
അലമാരയിൽ മടക്കി വെച്ച പാന്റസ്
എടുത്തു 8cm കട്ട് ചെയ്തു മടക്കി ഭ(ദമായി
വെച്ചു.
അടുക്കളപ്പണി കഴിഞ്ഞ് വന്ന ഭാര്യക്കും
'(പിയതമ'നോട് പ്രിയം തോന്നി. പാന്റസ്
എടുത്തു അവളും 8cm
'സ്നേഹം' (പകടിപ്പിച്ചു.
പഠനം കഴിഞ്ഞ് വന്ന പുന്നാര മോൾക്കും
അച്ഛനു കാര്യം സാധിച്ചു
കൊടുക്കാത്തതിെൻറ 'ശങ്ക'......
അലമാരയിൽ വെച്ച പാന്റ്സ് എടുത്തു
അവളും 8cm കട്ട് ചെയ്ത്
ചാരിതാർഥ്യത്തോടെ
അലമാരയിൽ വെച്ച് ഉറങ്ങാൻ കിടന്നു.
രാവിലെ
കുളിച്ച് പാന്റെടുത്തിടാൻ വന്ന ഞാൻ
ഇടിവെട്ടേറ്റവൻ ഓലപ്പാമ്പ്
വിഴുങ്ങിയതു'പോലെയായി!...
അലമാരയിൽ വെച്ച പാൻറ് തനിയെ
ബർമൂഡ ആയിരിക്കുന്നു...!!!!!
😎😎
😇ഗുണപാഠം:
✅1-ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത്
ചെയ്യണം.
✅2-സ്വയം ചെയ്യാൻ പറ്റുന്ന കാര്യം
മറ്റുള്ളവരോട് സഹായം ചോദിക്കരുത്.😀😀

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

-മൂന്ന് വയസുള്ള മകളെ രാത്രിയില് കഥ പറഞ്ഞു ഉറക്കുന്നത് അച്ഛന്റെ ഉത്തരവാദിത്വം ആയിരുന്നു. ഒരു ദിവസം ഉറക്കത്തിലേക്ക്വഴുതി വീഴുന്നതിനു മുന്പ് മകള് പതിഞ്ഞ ശബ്ദത്തില് എന്തോ പറയുന്നത് അയാള് ശ്രദ്ധിച്ചു. കൂടുതല് അടുത്ത് ചെവി ചേര്ത്തപ്പോള്മകള് പറയുന്നത് അയാള്ക്ക് കേള്ക്കാന് കഴിഞ്ഞു.."ദൈവമേ അച്ഛനും അമ്മയ്ക്കും നല്ലത് വരുത്തണമെ, മുത്തച്ചനും മുത്തശ്ശിക്കും ദീര്ഖായുസ് നല്കണേ "അയാള് ഒന്ന് ഞെട്ടി, ഇതൊരു പ്രാര്ത്ഥന ആണല്ലോ.. കുഞ്ഞിന്റെ അച്ഛനും അമ്മയും ദൈവ വിശ്വാസികള് അല്ലായിരുന്നു. അത് കൊണ്ട് തന്നെ മകളെ ഒരു വിശ്വാസത്തിലും വളര്ത്തുക ഇല്ല എന്നും, അവള്ക്ക്തി രിച്ചറിവാകുംപോള് സ്വയം എന്ത് വേണമെന്ന് തിരഞ്ഞെടുക്കട്ടെ എന്നും ആയിരുന്നു അവരുടെ തീരുമാനം.രണ്ടു പേരും ജോലിക്ക് പോകുന്നത് കൊണ്ട് കുഞ്ഞിനെ പകല് സമയത്ത് അവളുടെ മുത്തച്ചനും മുത്തശ്ശിയുമായിരുന്നു പരിപാലിച്ചിരുന്നത്. കടുത്ത ദൈവ വിശ്വാസികളായ അവര് മകളെ പ്രാര്ഥിക്കാന് പഠിപ്പിച്ചു എന്ന് അച്ഛന് മനസിലായി. ഭാര്യക്ക് അത് ഇഷ്ടപ്പെടില്ല എന്നും അയാള്ക്ക്‌ അറിയാമായിരുന്നു.ഭാര്യയുമായി വിഷയം ചര്ച്ച ചെയ്തതിനു ശേഷം അയാള് തന്റെ അച്ഛനോടും അമ്മയോടും തങ്ങളുടെ തീരുമാനം ഒന്ന് കൂടെ ആവര്ത്തിച്ചു. മകളെ ദൈവ വിശ്വാസം പഠിപ്പിക്കരുത് എന്നും ആവശ്യപ്പെട്ടു."ഞങ്ങള് നിന്നേ വളര്ത്തിയതും ഈശ്വര വിശ്വാസത്തില് ആണ്, നീ മാറി പോയത് പോലെ അവളും മാറുക ആണെങ്കില് ആയിക്കോട്ടെ, നിങ്ങള്ക്ക് ഇഷ്ടമില്ലെങ്കില് കുഞ്ഞിനെനോക്കാന് ഞങ്ങളുടെ അടുത്തേക്ക്‌ വിടണ്ട" എന്നായിരുന്നു കിട്ടിയ മറുപടി.മറ്റു മാര്ഗങ്ങള് ഇല്ലാത്തത് കൊണ്ട് കുഞ്ഞിനെ അവരുടെ അടുത്തേക്ക്‌ തന്നെ വിടേണ്ടി വന്നു. എല്ലാ ദിവസവും ഉറങ്ങുന്നതിനു മുന്പ് അച്ഛന് അവളുടെ പ്രാര്ഥന കേള്ക്കുന്നതുംഒരു ശീലമാക്കി.പക്ഷെ ഒരു ദിവസം കുഞ്ഞിന്റെ പ്രാര്ത്ന അല്പ്പം വ്യത്യാസം ആയി.. "ദൈവമേ അച്ഛനും അമ്മയ്ക്കും നല്ലത് വരുത്തണമെ, മുത്തശ്ശിക്ക് ദീര്ഖായുസ് നല്കണേ ഗുഡ്ബൈ മുത്തച്ചാ" എന്നാണു അന്ന് അവള് പറഞ്ഞത്.. "എന്താ മോളെ നീ അങ്ങിനെ പ്രാര്ഥിച്ചത്"എന്ന് അയാള് ചോദിച്ചു.. "അറിയില്ല അച്ഛാ, എനിക്ക് അങ്ങിനെ തോന്നി" എന്ന് കുഞ്ഞു മറുപടി പറഞ്ഞു..പിറ്റേന്ന് നേരം വെളുക്കുന്നതിനുമുന്പ് മുത്തച്ചന് മരിച്ചു.അയാള് തലേ ദിവസത്തെ മകളുടെ പ്രാര്ത്ഥന ഓര്മിച്ചു. പക്ഷെ ആരോടും അതെ പറ്റി പറഞ്ഞില്ല. ദിവസങ്ങളും മാസങ്ങളും പിന്നെയും കടന്നു പോയി. ഇപ്പോള് മകളുടെ പ്രാര്ത്ഥന സ്ഥിരം ആയി ഇങ്ങനെ ആയിരുന്നു. "ദൈവമേ അച്ഛനും അമ്മയ്ക്കും നല്ലത് വരുത്തണമെ, മുത്തശ്ശിക്ക് ദീര്ഖായുസ് നല്കണേ"പിന്നൊരു ദിവസം കുഞ്ഞു ഇങ്ങനെ പ്രാര്ഥിച്ചു..""ദൈവമേ അച്ഛനും അമ്മയ്ക്കും നല്ലത് വരുത്തണമെ, ഗുഡ്ബൈ മുത്തശ്ശി" അയാള് അത് കേട്ടെങ്കിലും കാര്യമാക്കിയില്ല..പക്ഷെ പിറ്റേന്ന് മുത്തശ്ശി മരിച്ചു..മരണ വാര്ത്ത കേട്ടപ്പോള് അയാള് ഞെട്ടിപ്പോയി. മരണാനന്തര ചടങ്ങുകള്ക്ക് ശേഷം ഭാര്യയോടു രണ്ടു തവണ മകള് പ്രാര്തിച്ച കാര്യവും, മകള്ക്ക് എന്തോ ദിവ്യ ശക്തി ഉണ്ടെന്നു തോന്നുന്നു എന്നും അയാള് പറഞ്ഞു.."വേറെ പണി ഒന്നും ഇല്ലേ മനുഷ്യാ, നിങ്ങള് ദൈവ വിശ്വാസി ആയി മാറിയോ, അതൊക്കെ എന്തോ യാദൃചികമായി നടന്ന കാര്യം ആണ്. എന്തായാലും ഇനി മോളെ ഈ അന്ധ വിശ്വാസങ്ങള് ഒന്നും ആരും പടിപ്പിക്കില്ലല്ലോ, ആശ്വാസം ആയി എന്നായിരുന്നു" ഭാര്യയുടെ മറുപടി.അയാള് പിന്നെ അതെ പറ്റി കൂടുതല് പറയാന് പോയില്ല.മോളുടെ പ്രാര്ത്ഥന പിന്നീട് ഇങ്ങനെ ആയി "ദൈവമേ അച്ഛനും അമ്മയ്ക്കും നല്ലത് വരുത്തണമെ' അയാള് പക്ഷെ അത് പറഞ്ഞു തിരുത്താന് പോയില്ല..പക്ഷെ പിന്നൊരു ദിവസം മോളുടെ പ്രാര്ത്ഥന ഇങ്ങനെ ആയിരുന്നു ""ദൈവമേ അമ്മയ്ക്കു നല്ലത് വരുത്തണമെ, ഗുഡ് ബൈ അച്ഛാ"...അത് കേട്ടതും തലയില് ഒരു ഇടിത്തീ വീണത്‌ പോലെ ഉള്ള അവസ്ഥയില് ആയി അയാള്.പോയി ഉറങ്ങാന് കിടന്നു എങ്കിലും അയാള്ക്ക്‌ ഉറക്കം വന്നില്ല. ആകെ അസ്വസ്ഥന് ആയി മാറിയെങ്കിലും ഭാര്യയോടു പറയാന് ധൈര്യപ്പെട്ടില്ല..രാത്രിയില് പലപ്പോഴും അയാള്ക്ക്‌ ശക്തമായ നെഞ്ചു വേദന അനുഭവപ്പെടുന്നത് പോലെ തോന്നി. പക്ഷെ എഴുന്നേറ്റു അല്പ്പം വെള്ളം കുടിച്ചു കുഴിയുംപോള് ഒന്നും ഉള്ളതായി തോന്നിയില്ല. ഒരുവിധം തിരിഞ്ഞു മറിഞ്ഞു കിടന്നു നേരം വെളുപ്പിച്ചു. രാവിലെ പതിവ് പോലെ ഓഫീസിലേക്ക് ആയി ഇറങ്ങിയെങ്കിലുംഅയാള് നേരെ പോയത് കുടുംബ ഡോക്റ്ററുടെ ക്ളിനിക്കിലെക്കായിരുന്നു.അവിടെ ചെന്ന് എല്ലാവിധ ചെക്ക് അപ്പ് ഒക്കെ നടത്തി, ആരോഗ്യത്തിനു ഒരു കുഴപ്പവും ഇല്ല എന്ന് ഉറപ്പു വരുത്തിയിട്ടാണ്അയാള് ഓഫീസില് എത്തിയത്. അന്ന് ജോലികളില് ഒന്നും ശ്രദ്ധിക്കാതെ ആകെ അസ്വസ്ഥന് ആയി സമയം കഴിച്ചു. വൈകുന്നേരം പതിവ് സമയത്ത് ഓഫീസില് നിന്ന് ഇറങ്ങാതെ അയാള് തന്റെ ക്യാബിനില് തന്നെ ഇരുന്നു. ഏതു സമയവും മരണം സംഭവിക്കും എന്നുള്ള ഒരു വല്ലാത്ത ഭയം അയാളെ ഗ്രസിച്ചു. പുറ ത്തിറങ്ങാണോ ഡ്രൈവ് ചെയാനോ ഉള്ള ധൈര്യം ഇല്ലാത്ത അവസ്ഥയില് ആയി.പിന്നീട് അയാള് ഭാര്യക്ക് ഒരു മെസ്സേജ് അയച്ചു. അത്യാവശ്യം ഒരു മീറ്റിംഗ് ഇന്പോവുക ആണെന്നും, ഫോണ് ഓഫ്‌ ചെയ്യേണ്ടി വരുമെന്നുള്ളതു കൊണ്ട് വിളിക്കേണ്ട എന്നും രാത്രി കുറെ താമസിച്ചു വീട്ടില് എത്തും എന്നും, തനിക്കു വേണ്ടി കാത്ത്ഇരിക്കാതെ ആഹാരം കഴിച്ചു കിടന്നുറങ്ങിക്കോളൂ എന്നും ആയിരുന്നു ആ മെസ്സേജ്.അതിനു ശേഷം അയാള് ഫോണ് ഓഫ്‌ ചെയ്തു, ഓഫീസിലെ ലൈറ്റ് എല്ലാം അണച്ച് മരണം കാത്ത് സോഫയില് ഇരുന്നു. ഇടയ്ക്കു തൊണ്ട വരണ്ടപ്പോള് എല്ലാം അല്പ്പം വെള്ളം സിപ്പ് ചെയ്തു കുടിക്കാന് അല്ലാതെ അയാള് അനങ്ങിയേ ഇല്ല.സമയം കടന്നു പോയി. മണി 7,8,9,10,11... അയാളുടെ ജീവിതത്തിലെ ഏറ്റവും നീണ്ട മണിക്കൂര്കള്.പതിനൊന്നു മണിക്ക് ശേഷം ഒരു ശാന്തത അയാള്ക്ക്‌ കൈ വന്നു, മരണം വരുകയാണെങ്കില്അതിനെ നേരിടാന് അത്രയും നേരം കൊണ്ട് അയാള് തയാറെരെടുത്തിരുന്നു..പിന്നീട് മിനിട്ടുകള് ഇഴഞ്ഞു നീങ്ങി..ഓഫീസ് ക്ലോക്കിലെ ടിക്ക് ടിക്ക് ശബ്ദത്തോടൊപ്പം അയാളുടെ ഹൃദയമിടിപ്പും ഉയര്ന്നു കേള്ക്കാമായിരുന്നു. പെട്ടെന്ന് ക്ലോക്കില് 12 മണി അടിച്ചു. പുതിയൊരു ദിവസം ആരംഭിച്ചിരിക്കുന്നു.. ഒന്നും സംഭവിച്ചിട്ടില്ല..ചാടി എഴുന്നേറ്റ് സ്വന്തം അന്ധ വിശ്വാസത്തെ പഴിച്ചു കൊണ്ട് അയാള് പെട്ടെന്ന്വെളിയില് ഇറങ്ങി. വിജനമായ റോഡില് കൂടെ പെട്ടെന്ന് കാര് ഓടിച്ചു വീട്ടില് എത്തി. ഉറങ്ങുന്ന കുഞ്ഞിനേയും ഭാര്യയേയും ശല്യപ്പെടുത്തണ്ട എന്ന് കരുതി നേരത്തെ എഞ്ചിന് ഓഫ്‌ ആക്കി പതിയെ കാര് പോര്ചിലേക്ക് കയറ്റി നിര്ത്തി.പെട്ടെന്ന് കതക് കതകു തുറന്നു കരഞ്ഞു കലങ്ങിയ മിഴികളുമായി ഭാര്യ പുറത്തേക്ക്ഓടി വന്നു..കുറ്റ ബോധത്തോടെ അയാള് പറഞ്ഞു "ഞാന് വരാന് താമസിക്കും എന്ന് പറഞ്ഞതല്ലേ എന്തിനാ വെറുതെ കാത്തിരുന്നു വിഷമിച്ചത്?"പക്ഷെ അയാള്ക്ക് മുഴുമിക്കാന് കഴിയുന്നതിനു മുന്പേ അവള് പറഞ്ഞു.. "ചേട്ടാ എന്റെ ബോസ്സ് ഒരു മണിക്കൂര് മുന്പ് അറ്റാക്ക് വന്നു മരിച്ചു പോയി എന്ന് ഫോണ് വന്നു..നമുക്ക് ഉടനെ അങ്ങോട്ട്‌ പോണം"ഒരു നിമിഷം സ്തബ്ധനായ അയാള് അറിയാതെ കൈ നെഞ്ചോട്‌ ചേര്ത്ത് വിളിച്ചു പോയി.."എന്റെ ദൈവമേ..."😅😅😅
visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

ഒരു ഓപ്പറേഷനുവേണ്ടി കമാണ്ടോകളെ സെലക്ട് ചെയ്യുന്നു.കമാണ്ടർ ആദ്യത്തെ ആളെ വിളിച്ചു.കൈയിൽ ഗണ് കൊടുത്തിട്ടു പറഞ്ഞു :"ആ മുറിയിൽ കയറി കാണുന്ന ആളെ ഷൂട്ട്ചെയ്ത് കൊല്ലണം. കാണുന്നത്നിങ്ങളുടെ ഭാര്യയെ ആയാൽപോലും വെടിവെക്കണം""സോറി സർ .. എന്റെ ഭാര്യയെ കൊല്ലാൻഎനിക്ക് പറ്റില്ല.""നിങ്ങളെ ഈ ജോലിക്കു പറ്റില്ല.ഭാര്യയേയും കൂട്ടി സ്ഥലം വിട്ടോളു."രണ്ടാമത്തെ ആളെ വിളിച്ചു. കൈയിൽ ഗണ്കൊടുത്തിട്ടു പറഞ്ഞു :"ആ മുറിയിൽ കയറി കാണുന്ന ആളെ ഷൂട്ട്ചെയ്ത് കൊല്ലണം. കാണുന്നത്നിങ്ങളുടെ ഭാര്യയെ ആയാൽപോലും വെടിവെക്കണം"അയാൾ തോക്കുമായി മുറി തുറന്നു.ഭാര്യയെ അതിനുള്ളിൽ കണ്ടതോടെ പിന്മാറി."സോറി സർ .. എന്റെ ഭാര്യയെ കൊല്ലാൻഎനിക്ക് പറ്റില്ല.""നിങ്ങളെ ഈ ജോലിക്കു പറ്റില്ല.ഭാര്യയേയും കൂട്ടി സ്ഥലം വിട്ടോളു."മൂന്നാമത്തേത് ഒരുവനിതാ കമൻഡോ ആയിരുന്നു.അവരുടെ കൈയിൽ ഗണ് കൊടുത്തിട്ടുപറഞ്ഞു :"ആ മുറിയിൽ കയറി കാണുന്ന ആളെ ഷൂട്ട്ചെയ്ത് കൊല്ലണം. കാണുന്നത്നിങ്ങളുടെ ഭർത്താവിനെ ആയാൽപോലും വെടിവെക്കണം"അവർ തോക്കുമായി മുറിയിൽ കയറി.വാതിലടഞ്ഞു. അതിൽ നിന്ന് വലിയഒച്ചയും കരച്ചിലും. അഞ്ചുമിനുട്ട് കഴിഞ്ഞ്വാതിൽ തുറന്ന് കമാൻഡോ വെളിയിൽ വന്നു."നിങ്ങളുടെ ഭർത്താവിനെ എന്ത് ചെയ്തു? "കമാണ്ടർ ചോദിച്ചു.നെറ്റിയിലെ വിയർപ്പ് തുടച്ച് അവർപറഞ്ഞു : "ഈ ഗണ്ണിൽബുള്ളറ്റൊന്നും ഇല്ലായിരുന്നു സർ.അതുകൊണ്ട് പാത്തിക്കടിച്ചാണുകൊന്നത്..."

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Friday, 1 January 2016

തുളസി

എന്തുകൊണ്ട് എല്ലാ വീട്ടിലും തുളസി തറ വേണം?

ചെവിക്കു പിറകില്‍ തുളസി ചൂടാന്‍ പഴമക്കാര്‍ തയ്യാറായത് വെറുതെയല്ല. മനുഷ്യശരീരത്തിലെ ഏറ്റവും കൂടുതല്‍ ആഗിരണശക്തിയുള്ള സ്ഥലം ചെവിക്കുപിറകിലാണെന്ന് കണ്ടുപിടിച്ചിട്ട് അധികനാളായിട്ടില്ല. തുളസിയുടെ ഔഷധഗുണത്തെപ്പറ്റി ആരെയും പറഞ്ഞു ബോധ്യപ്പെടുത്തേണ്ട കാര്യവുമില്ല. അങ്ങനെയുള്ള തുളസിയുടെ ഔഷധഗുണം എളുപ്പത്തില്‍ ചെവിക്കു പിന്നിലെ ത്വക്കിലൂടെ ആഗിരണം ചെയ്യപ്പെടും. ഇതുകൊണ്ടാണ് ചെവിയില്‍ തുളസി ചൂടാന്‍ പഴമക്കാര്‍ നിര്‍ദ്ദേശിച്ചതും അവര്‍ അങ്ങനെ ചെയ്തിരുന്നതും.
പഴയ ഭവനങ്ങളിലെല്ലാം തന്നെ തുളസിത്തറ കെട്ടി ആ ദിവ്യചെടിയെ സംരക്ഷിച്ചു പോന്നിരുന്നതായി കാണാം.

സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് കിഴക്കുവശത്ത്‌ നിന്നുള്ള വാതിലിനു നേര്‍ക്കായി വേണം ഗൃഹത്തില്‍ തുളസിത്തറ നിര്‍മ്മിക്കേണ്ടതെന്ന് ആചാര്യന്മാര്‍ പഠിപ്പിക്കുന്നു. വീട്ടിലെ തറയുരത്തിനേക്കാള്‍ താഴ്ന്നതാവാതെ നിശ്ചിത വലുപ്പത്തില്‍ വേണം തുളസിത്തറ നിര്‍മ്മിക്കേണ്ടത്.തുളസിത്തറയില്‍ നടാനായി കൃഷ്ണതുളസി തെരഞ്ഞെടുക്കേണ്ടതാണുത്തമമെന്നും വിധിയുണ്ട്.

തുളസിച്ചെടിയുടെ സമീപത്ത് അശുദ്ധമായി പ്രവേശിക്കാന്‍ പാടില്ല.
സന്ധ്യയ്ക്കും ഏകാദശിക്കും ചൊവ്വ, വെള്ളി ദിവസങ്ങളിലും തുളസിപ്പൂ പറിക്കാന്‍ പാടില്ലെന്നും വിധിയുണ്ട്
ഹൈന്ദവ ഭവനങ്ങളില്‍ ദേവസമാനമായിക്കരുതി ആയിരുന്നു തുളസി നാട്ടിരുന്നതും തുളസിത്തറ കെട്ടി വിളക്ക് വച്ചിരുന്നതും. അമ്പലത്തില്‍ നിന്നും ലഭ്യമാകുന്ന തുളസീതീര്‍ത്ഥത്തിന് ഔഷധത്തിന്റെ ഗുണമുണ്ടെന്നാണ് കണ്ടുപിടുത്തം.

ഇതിനുവേണ്ടി, തുളസീതീര്‍ത്ഥസേവക്കുവേണ്ടി, ക്ഷേത്രത്തില്‍ തന്നെ പോകണമെന്നില്ല. വീട്ടിലും തുളസീതീര്‍ത്ഥമുണ്ടാക്കി സേവിക്കാവുന്നതാണ്.

"ക്ലസ്റ്റേഡ് വാട്ടര്‍ " എന്ന പേരില്‍ വിദേശികള്‍ കണ്ടുപിടിച്ചിരിക്കുന്ന പരിശുദ്ധ ജലത്തിന് തുല്യം നില്‍ക്കുന്നതാണ് തുളസീജലവും, ജലമലിനീകരണത്തെക്കുറിച്ച് പരിതപിക്കുന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്മാരാണ് "ക്ലസ്റ്റേഡ് വാട്ടര്‍ " കണ്ടുപിടിച്ചത്. ആധുനിക ശാസ്ത്രീയ ശുദ്ധീകരണ പ്രക്രിയയിലൂടെ രൂപം നല്‍കിയ ഈ ശുദ്ധജലം രണ്ടുതുള്ളി ഒരു ഗ്ലാസ് സാധാരണ വെള്ളത്തില്‍ ഒഴിച്ചാണ് അവര്‍ കുടിക്കുന്നത്. ഇതു ആരോഗ്യരക്ഷയ്ക്ക് ഉത്തമമാണെന്നും തെളിഞ്ഞിട്ടുണ്ട്.

എന്നാല്‍ ബിംബത്തില്‍ അഭിഷേകം ചെയ്തു കിട്ടുന്ന തുളസീതീര്‍ത്ഥത്തിന് ക്ലസ്റ്റേഡ് വാട്ടറിന്റെ തുല്യമായ പരിശുദ്ധിയുണ്ടെന്നാണ് ശാസ്ത്രജ്ഞന്മാരുടെ പാരീക്ഷണങ്ങളുടെ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ക്ഷേത്രത്തില്‍പ്പോയിതന്നെ തുളസീതീര്‍ത്ഥസേവ ചെയ്യണമെന്നില്ല. അല്ലാതെയുമാകാമെന്നാണ് അറിവുള്ളവരുടെ നിഗമനം. അതുകൊണ്ടാണ് പഴമക്കാര്‍ തീര്‍ത്ഥജലം വീട്ടില്‍ത്തന്നെ നിര്‍മ്മിച്ചിരുന്നത്. ഒരു പാത്രം വെള്ളമെടുത്ത് പരിശുദ്ധിയോടെ നാലഞ്ച് തുളസിയില നുള്ളിയിട്ടശേഷം അത് കുടിച്ചാലും ക്ലസ്റ്റേഡ് വാട്ടറിന്റെ ഗുണം തന്നെ
സംസ്കൃതത്തിൽ തുളസി എന്നാൽ സാമ്യമില്ലാത്തത് എന്നാണർത്ഥം(തുലനമില്ലാത്തത്). തുളസിയുടെ ഗുണങ്ങൾ ഉള്ള മറ്റൊരു ചെടി ഇല്ലാത്തതാണ് തുലനം ഇല്ലാത്തത് എന്ന് പേരിനു പിന്നിൽ.
ഔഷധഫലം
ചുമ, തൊണ്ടവേദന, ഉദരരോഗങ്ങൾ എന്നിവയെ ശമിപ്പിക്കുന്നു. കൃമിഹരമാണ്. ഇല ഇടിച്ചുപിഴിഞ്ഞ നീർ ചെവി വേദനയെ കുറയ്‌ക്കുന്നു. ത്വക്‌രോഗങ്ങളെ ശമിപ്പിക്കുന്നു. ജ്വരം ശമിപ്പിക്കുന്നു. രുചി വർദ്ധിപ്പിക്കുന്നു. തുളസിയില തണലത്തിട്ടുണക്കി പൊടിച്ച് നാസികാചൂർണമായി ഉപയോഗിച്ചാൽ ജലദോഷം, മൂക്കടപ്പ് എന്നിവയ്ക്ക് ശമനമുണ്ടാകും. തുളസിയില നീര് 10.മി.ലി. അത്രയും തേനും ചേർത്ത് ദിവസവും മൂന്ന് നേരം കുടിച്ചാൽ വസൂരിക്ക് ശമനമുണ്ടാകും. ഇലയും പൂവും ഔഷധയോഗ്യഭാഗങ്ങളാണ്. തുളസിയുടെ ഇല ,പൂവ്, മഞ്ഞൾ, തഴുതാമ എന്നിവ സമമെടുത്ത് അരച്ച് വിഷബാധയേറ്റ ഭാഗത്ത് പുരട്ടുകയും അതോടൊപ്പം 6 ഗ്രാംവീതം ദിവസം മൂന്ന് നേരം എന്നകണക്കിൽ 7 ദിവസം വരെ കഴിക്കുകയും ചെയ്താൽ വിഷം പൂർണമായും നശിക്കും. തുളസിയില കഷായം വെച്ച് പല തവണയായി കവിൾ കൊണ്ടാൽ വയ്നാറ്റം മാറും. തുളസിയില ഇടിച്ചു പിഴിഞ്ഞ് നീരിൽ കുരുമുളക് പൊടി ചേർത്ത് കഴിച്ചാൽ ജ്വരം ശമിക്കും. തുളസിയില തിരുമ്മി മണക്കുന്നതും തുളസിയിലയിട്ട് പുകയേല്ക്കുന്നതും പനി മറ്റുള്ളവരിലേക്ക് വരുന്നത് തടയാൻ സഹായിക്കും. തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളി വീതം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ് മാറും. തുളസിയിലയും പാടക്കിഴങ്ങും ചേർത്തരച്ച് പുരട്ടിയാൽ മുഖക്കുരു മാറും. ചിലന്തിവിഷത്തിന് ഒരു സ്പൂൺ തുളസിനീരും ഒരു കഷ്ണം പച്ചമഞ്ഞളും കൂടി അരച്ചു പുരട്ടിയാൽ മതി
തുളസിച്ചെടിയിൽ കർപ്പൂര സദൃശമായ ഒരിനം തൈലം അടങ്ങിയിരിക്കുന്നു. ഇത് 'ബാസിൽ കാംഫർ' എന്നറിയപ്പെടുന്നു. തുളസിച്ചെടി വളരെ ഔഷധഗുണമുള്ള സസ്യമാണ്. ഇത് ജ്വരത്തെ ശമിപ്പിക്കുകയും ഉദരകൃമികളെ നശിപ്പിക്കുകയും ചെയ്യുന്നു. തേൾവിഷം, ചിലന്തിവിഷം, പാമ്പുവിഷം തുടങ്ങിയവയ്ക്കെതിരെയുള്ള പ്രതിവിഷമായും ഇത് ഉപയോഗിക്കാറുണ്ട്. കഫത്തെ ഇളക്കുന്നതിനും മൂത്രം വർദ്ധിപ്പിക്കുന്നതിനും തുളസി ഉത്തമമാണ്.

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun