ഒരു പാവം ആധുനിക മലയാളി ... വീടില്ല ...
ആകെയുള്ളത് അന്ധയായ അമ്മ
മാത്രം ....അവന് ദൈവത്തോട്
മുട്ടിപ്പായി പ്രാര്‍ഥിച്ചു ... "ദൈവമേ ...
എനിക്ക് ഒരു വഴി കാണിച്ചുതന്നേ "
ഒടുവില്‍ ദൈവം സംപ്രീതനായി ..!!..
അവന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു ....
സ്ഥിരമായി മലയാളികളില്‍ നിന്ന് നല്ല
പണി കിട്ടുന്നത്
കാരണം ഇപ്രാവിശ്യം ദൈവം ഒരു
ഡിമാന്റ് വെച്ചു ......
ഒരേയൊരു വരം മാത്രമേ ചോദിക്കാന്‍
പാടുള്ളൂ ...
മലയാളിക്ക് ചിന്തിക്കാന്‍ വേണ്ടത്
വെറും അര നിമിഷം മാത്രം..!!
മലയാളി പറഞ്ഞു ... " ഞങ്ങളുടെ അഞ്ചേക്കര്‍
പറമ്പിന്റെ നടുക്കിരിക്കുന്ന
ബംഗ്ലാവിന്റെ മുറ്റത്ത് കിടക്കുന്ന ബെന്‍സ്
കാറിനുള്ളില്‍ ഇരിക്കുന്ന
എന്റെ കുഞ്ഞിന്റെ കഴുത്തിലെ വിലയേറിയ
വജ്രാഭരണം കാണാനുള്ള
ഭാഗ്യം എന്റെ അമ്മക്ക് കൊടുക്കണേ .... "
ദൈവം ഞെട്ടി ....!!! പിന്നേം പെട്ടു ..... !!
വരം കൊടുത്തശേഷം തിരിച്ചു പോകുന്ന
വഴി ദൈവം ആത്മഗതം ചെയ്തു ...
"മലയാളികളില്‍ നിന്നും ഞാന്‍
ഇനിയും ഏറെ പഠിക്കാനിരിക്കുന്നു ..... "
Wednesday, 11 March 2015
ദൈവവും മലയാളിയും
Subscribe to:
Post Comments (Atom)
No comments:
Post a Comment