Saturday, 28 March 2015

കല്ല്‌


ശശി നേരെ ആശുപത്രിയിലേക്ക് കയറി ചെന്നു...
റിസെപ്ഷനിസ്റ്റ്: എന്താണ് ?
ശശി: കല്ല്‌
റിസെപ്ഷനിസ്റ്റ് : ഓഹോ...എങ്കിൽ അവിടെ പോയി ചീട്ടെടുക്കണം, പേരും അട്രെസ്സും നൂറു രൂപയും കൊടുത്താൽ മതി.. എന്നിട്ട് ചീട്ടു ദേ... അവിടെ ഇരിക്കുന്ന അറ്റെന്റരുടെ കൈയ്യിൽ കൊടുക്കണം...
ശശി പോയി ചീട്ടെടുത്ത്‌ അറ്റെന്റരുടെ കൈയ്യിൽ കൊടുത്തു...
അറ്റെന്റർ: എന്താ ?
ശശി: കല്ല്‌...
അറ്റെന്റർ: ഷർട്ടും പാന്റും ഇവിടെ അഴിച്ചു വെക്ക്.
ശശി ഷർട്ടും പാന്റും അഴിച്ചു അണ്ടർവെയർ ധാരിയായി...
അറ്റന്റർ ശശിയുടെ ഹൈറ്റ് വെയിറ്റ് എല്ലാം നോക്കി ഒരു രേജിസ്ട്രറിൽ എഴുതി വെച്ചു...
അരമണിക്കൂർ കഴിഞ്ഞു ഒരു നേഴ്സ് വന്നു ശശിയുടെ ബീപീ ചെക്ക് ചെയ്തു... എന്നിട്ട് ടെസ്റ്റ്‌ ചെയ്യാൻ ബ്ലെഡ് എടുത്തു കൊണ്ട് പോയി...
പിന്നെ എക്സ്റേ യും ഈ സീ ജീ യും എടുത്തു...
ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഡോക്ടറുടെ മുറിയിലേക്ക് വിളിപ്പിച്ചു...
ഡോക്ടർ: എന്താ ?
ശശി: കല്ല്‌
ഡോക്ടർ: എവിടെ ?
ശശി: പുറത്തു ലോറീല്... അതെവിടാ ഇറക്കണ്ടേ?
😄😄😄😄😈

No comments:

Post a Comment