"ദൽഹി: അജ്ഞാതന്റെ വെടിയേറ്റ് പോലീസ് കോണ്‍സ്റ്റബിൾ മരിച്ചു"💧💧
വാർത്ത വായിച്ചിട്ട് സുബൈറിന് ദേഷ്യം വന്നു...
😡😡😡😡😡😡😡😡😡
"📰ഈ പേപ്പറുകാരെ നമ്പാൻ പറ്റൂല. ഓരോ ദിവസം ഓരോന്നാ പറയാ.😃!!" സുബൈർ ദേഷ്യത്തോടെ😡 മേശയിൽ ആഞ്ഞടിച്ചു...
☕ചായക്കടയിലുള്ളവർ ഞെട്ടി.
"അതെന്താ സുബൈർക്കാ ഇങ്ങള് അങ്ങനെ പറഞ്ഞത്. ഇങ്ങളല്ലേ പറഞ്ഞത് മനോരമ പത്രം മാണ്ടാ ചന്ദ്രിക മതീന്ന്. ഇന്നിട്ട് ഇങ്ങളെന്നെ അതിനെ കുറ്റം പറയാ.!" പാത്രം കഴുകുന്ന സുലൈമാൻ അടുക്കളയിൽ നിന്നും വിളിച്ച് പറഞ്ഞു.
സുബൈരിന്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നു. 😡😡😡😡😡😡😡
പേപർ സൂക്ഷിക്കുന്ന അലമാരയിൽ നിന്നും രണ്ടാഴ്ച മുമ്പുള്ള പേപർ എടുത്ത് സുബൈർ ആ വാർത്ത അവൻ കേൾക്കാനായ് ഉച്ചത്തിൽ വായിച്ചു.
"അജ്ഞാതന്റെ മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിച്ചു.!!"
എന്നിട്ട് സുബൈർ മുന്നിലുള മേശയിൽ തട്ടിക്കൊണ്ടു പറഞ്ഞു... "രണ്ടാഴ്ച മുംബ് അജ്ഞാതാൻ മരിച്ചൂന്നാണ് ഈ പത്രത്തിൽ തന്നെ ഇള്ളത്. പിന്നെ എങ്ങനെയാ അയാള്‍ ഇന്നലെ പോലീസിനെ കൊന്നത്??!!"
😳😳😳😳😳😳😳😳😳
എല്ലാവരും അന്തം വിട്ടു. സുബൈർ തുടർന്നു...
"ഇന്നലെ കൊന്നത് അജ്ഞാതൻ തന്നെ ആണെങ്കിൽ അന്ന് മരിച്ചത് ആരാണ്??
ആരുടെ മയ്യത്താണ് ഓല് കുയ്ച്ച് മൂട്യേത്??!!"
സുബൈർ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി.!🚶🚶🚶
"ഇഞ്ഞിപ്പൊ അന്ന് മരിച്ചത് അജ്ഞാതൻ ആണെങ്കി, ഇന്നലെ പോലീസിനെ കൊന്നത് ആരാണ്?? എന്തിനാണ് കൊന്നത്???!!"
ഒരു ഗ്ലാസ് വെള്ളം കുടിച്ചിട്ട് അതീവഗൗരവമായി സുബൈർ പറഞ്ഞു...
"ഇനിയുള്ള ദിവസങ്ങളിൽ പല ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും വരും.!! കാരണം ബുദ്ധിയില്ലാത്ത ഇങ്ങളെ പറ്റിക്കാൻ ഓല്ക്ക്(പത്രക്കാർക്ക്) പറ്റും. പക്ഷെ.. ബുദ്ധിള്ള ഇന്നെപ്പോലത്തെ കൊറച്ച് ആൾക്കാരെ പറ്റിക്കാൻ പറ്റൂല. ഞങ്ങൾ ഇത് കുത്തിപ്പോക്കും.!!"
സുബൈർ നടന്നകന്നു. കണ്ണിൽ നിന്നു മറയും വരെ എല്ലാവരും സുബൈരിനെ തന്നെ നോക്കി നിന്നു. ചായ കുടിച്ച് കൊണ്ടിരിക്കുന്ന ഹംസാക്ക ഒരല്പം അഹങ്കാരത്തോടെ പറഞ്ഞു.
"ഓനെപ്പോലത്തെ ആങ്കുട്ട്യോള് ഞമ്മളെ നാട്ടില്‍ ഇണ്ടെങ്കി ഒരു പന്ന്യോൾടേം ഒരു കളീം നടക്കൂല.!"
ബാക്കിയുള്ളവരെല്ലാം ഹംസാക്ക പറഞ്ഞതിനോട് യോജിച്ചു.
സുബൈർ... അന്നാട്ടിലെ ജ്വലിക്കുന്ന യുവത്വമാണ്.!
നീതി നിഷേധം എവിടെക്കണ്ടാലും സുക്കൂർ ഇടപെട്ടിരിക്കും.!
ഓരോ നാട്ടിലും ചുരുങ്ങിയത് ഒരു സുബൈർ എങ്കിലും വേണം എന്നാണു എന്റെയൊരു ഇത്☺
No comments:
Post a Comment