കാദര്‍ മാഷ് ആളൊരു രസികന്‍ മാഷ് ആണ്. കുട്ടികളെ ശശിയാക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചു കളിയാക്കാന്‍ മിടുക്കന്. പതിവ് പോലെ അന്നും മാഷ് ക്ലാസ്സിലെത്തി ചോദ്യം തുടങ്ങി.
"കുട്ടികളെ ഇന്ന് ഞാന്‍ ഒരു വ്യത്യസ്ത ചോദ്യം ആണ് ചോദിക്കുന്നത്. വളരെ നല്ല ബുദ്ധി ഉള്ളവര്‍ക്കേ ഉത്തരം പറയാന്‍ പറ്റൂ." കുട്ടികള്‍ ആകാംക്ഷയോടെ ഇരുന്നു.
മാഷ് ചോദ്യം ആരംഭിച്ചു "ഞാന്‍ ഇന്ന് രാവിലെ ആറു മണിക്ക് എണീറ്റ്, അര മണികൂര് കൊണ്ട് കുളിച്ചു 30,000 രൂപക്ക് വാങ്ങിയ എന്റെ സ്കൂട്ടറും എടുത്തു പത്തു കിലോ മീറ്റര്‍ അകലയുള്ള ടൌണില്‍ പോയി നൂറു രൂപക്ക് ആപ്പിളും ഇരുനൂറു രൂപക്ക് പച്ചക്കറിയും വാങ്ങി തിരിച്ചു വരുന്ന വഴി അമ്പതു വയസ്സുള്ള ഒരു സ്ത്രീയുടെ മേല്‍ എന്റെ വണ്ടി ഇടിച്ചു. ഞാന്‍ ഉടന്‍ എന്റെ കയ്യില്‍ ഉള്ള 5000 രൂപക്ക് വാങ്ങിയ ഫോണ്‍ എടുത്തു പോലീസിനെ വിളിച്ചു. അപ്പോള്‍ എനിക്ക് വയസ്സെത്ര?"
കുട്ടികള്‍ എല്ലാം ചോദ്യം കേട്ട് അന്തം വിട്ടു ഒന്നും മനസ്സിലാവാതെ പരസ്പരം മുഖത്തോട് മുഖം നോക്കി ഇരുന്നു. അപ്പോഴാണ് പിന്നിലത്തെ ബെഞ്ചില്‍ നിന്നും ഒരു സ്വരം. "മാഷെ ഉത്തരം ഞാന്‍ പറയാം".
മാഷ് നോക്കിയപ്പോള്‍ ഹറാംമ്പിറന്ന ശുകൂര്‍ പിന്നിലത്തെ ബെഞ്ചില്‍ നിന്നും.
"നീയെങ്കില്‍ നീ, ഉത്തരം പറ." മാഷ് പറഞ്ഞു".
"മാഷ്ക്ക് വയസ്സ് 48, ശരിയല്ലേ മാഷെ?" ശുകൂര്‍ ചോദിച്ചു. മാഷ് ഞെട്ടി. "നീ ഇതെങ്ങിനെ ഇത്ര കൃത്യമായി പറഞ്ഞു ശുക്കൂര്‍" മാഷ്ക്ക് ആകാംക്ഷയായി.
ശുകൂര്‍ പറഞ്ഞു " എനിക്കൊരു ഇക്കാക്കയുണ്ട്, പേര് കബീര്‍. മൂപ്പര്‍ക്ക് 24 വയസ്സായി. അര വട്ടാണ്. അപ്പോള്‍ മാഷ്ക്ക് 48 കറക്റ്റ് അല്ലെ.
Monday, 30 March 2015
കാദര്‍ മാഷ്
Saturday, 28 March 2015
കല്ല്
ശശി നേരെ ആശുപത്രിയിലേക്ക് കയറി ചെന്നു...
റിസെപ്ഷനിസ്റ്റ്: എന്താണ് ?
ശശി: കല്ല്
റിസെപ്ഷനിസ്റ്റ് : ഓഹോ...എങ്കിൽ അവിടെ പോയി ചീട്ടെടുക്കണം, പേരും അട്രെസ്സും നൂറു രൂപയും കൊടുത്താൽ മതി.. എന്നിട്ട് ചീട്ടു ദേ... അവിടെ ഇരിക്കുന്ന അറ്റെന്റരുടെ കൈയ്യിൽ കൊടുക്കണം...
ശശി പോയി ചീട്ടെടുത്ത് അറ്റെന്റരുടെ കൈയ്യിൽ കൊടുത്തു...
അറ്റെന്റർ: എന്താ ?
ശശി: കല്ല്...
അറ്റെന്റർ: ഷർട്ടും പാന്റും ഇവിടെ അഴിച്ചു വെക്ക്.
ശശി ഷർട്ടും പാന്റും അഴിച്ചു അണ്ടർവെയർ ധാരിയായി...
അറ്റന്റർ ശശിയുടെ ഹൈറ്റ് വെയിറ്റ് എല്ലാം നോക്കി ഒരു രേജിസ്ട്രറിൽ എഴുതി വെച്ചു...
അരമണിക്കൂർ കഴിഞ്ഞു ഒരു നേഴ്സ് വന്നു ശശിയുടെ ബീപീ ചെക്ക് ചെയ്തു... എന്നിട്ട് ടെസ്റ്റ് ചെയ്യാൻ ബ്ലെഡ് എടുത്തു കൊണ്ട് പോയി...
പിന്നെ എക്സ്റേ യും ഈ സീ ജീ യും എടുത്തു...
ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഡോക്ടറുടെ മുറിയിലേക്ക് വിളിപ്പിച്ചു...
ഡോക്ടർ: എന്താ ?
ശശി: കല്ല്
ഡോക്ടർ: എവിടെ ?
ശശി: പുറത്തു ലോറീല്... അതെവിടാ ഇറക്കണ്ടേ?
😄😄😄😄😈
Saturday, 21 March 2015
വടക്കേമൂല അച്ചൻ
യുവാവായ 🚶 തോമാച്ചൻ പള്ളിയില്‍ ⛪ കുമ്പസരിക്കാനെത്തി, കുമ്പസാരകൂട്ടില്‍ നിന്ന് തോമാച്ചൻ, വടക്കേമൂല അച്ചനോട് വിങ്ങി പൊട്ടി.. 😪
അച്ചോ, അച്ചന് എന്നോട് ക്ഷമിക്കണം, ഒരു പെണ്ണിന്റെ പിടിയില്‍ അകപ്പെട്ടു പോയി ഞാന്‍..
ഇപ്പോള്‍ ഞാന്‍ ആ തെറ്റ് മനസിലാക്കുന്നു, ദൈവം എന്നോട് ക്ഷമിക്കില്ലേ? 😒
വടക്കേമൂല അച്ചൻ ആശങ്കയോടെ ചോദിച്ചു,
"പറയു തോമാച്ചാ ആരാണ് ആ പെണ്ണ്..?" 😌
തോമാച്ചൻ:
"അത് പറയാന്‍ ഞാന്‍ അശക്തനാണ്, അവളുടെ സല്പേര് നശിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.." 😒
വടക്കേമൂല അച്ചൻ:
"എന്നായാലും ഞാന്‍ അറിയേണ്ടതല്ലേ തോമാച്ചാ.. പറയൂ.. കാതറീനെയാണോ നീ ഉദ്ദേശിച്ചത്..?!" 😌
തോമാച്ചൻ:
"എനിക്ക് പറയാന്‍ പറ്റില്ല, പിതാവേ.." 😔
വടക്കേമൂല അച്ചൻ:
"അപ്പോള്‍ പെട്രീഷ്യ ആയിരിക്കും..?" 😏
തോമാച്ചൻ:
"എനിക്ക് പറയാന്‍ പറ്റില്ല, പിതാവേ.." 😒
വടക്കേമൂല അച്ചൻ:
"ചായക്കട നടത്തുന്ന കാര്‍ത്യായനി..?" 😐
തോമാച്ചൻ:
"എനിക്ക് പറയാന്‍ പറ്റില്ല, പിതാവേ.." 😞
വടക്കേമൂല അച്ചൻ:
"നീ ഉദ്ദേശിച്ചത്, മാര്‍ഗരിറ്റിനെ അല്ലേ..?" 😕
തോമാച്ചൻ:
"എനിക്ക് പറയാന്‍ പറ്റില്ല, പിതാവേ.." 😔
വടക്കേമൂല അച്ചൻ:
"തോമാച്ചാ.. നീ നല്ലവനാണ്.. അതുകൊണ്ടല്ലേ നിന്നെ വഴിതെറ്റിച്ചവളായിട്ടും നീ അവളുടെ പേരു വെളിപ്പെടുത്താതിരുന്നത്.. നിന്റെ തെറ്റ് ദൈവം പൊറുക്കും..." 😌
സമാധാനത്തോടെ തോമാച്ചൻ കുമ്പസാര കൂട്ടില്‍ നിന്ന് പുറത്തിറങ്ങി.. 😇
തോമാച്ചനെ കാത്ത് ആകാംഷയോടെ പള്ളിക്ക് ⛪ പുറത്തു നിന്ന ശശിയും ഹനീഫയും ഓടിയെത്തി 👬 ചോദിച്ചു:
"അളിയാ പോയ കാര്യം എന്തായി..?!" 😈😈
ലഡ്ഡു പൊട്ടിയ തോമാച്ചൻ:
മച്ചാ.. 😍 നാല് ഐറ്റത്തിന്റെ പേര് കൂടി വടക്കേമൂല അച്ചന്റെ കൈയ്യില്‍ നിന്ന് കിട്ടി..!! നീ വേഗം വണ്ടി എട്.. 😈
Friday, 20 March 2015
ഒരാള്‍ക്ക് എത്ര ഭൂമി വേണം?
വിശ്വവിഖ്യാതനായ റഷ്യന്‍ സാഹിത്യകാരന് ലിയോ ടോള്‍സ്റ്റോയിയുടെ 'യുദ്ധവും സമാധാനവും' (War and Peace) എന്ന ചെറുകഥാ സമാഹാരത്തില്‍ മനോഹരമായ ഒരു കഥയുണ്ട്. 'ഒരാള്‍ക്ക് എത്ര ഭൂമി വേണെം?' എന്നാണ് കഥയുടെ പേര്.
രാജാവ് സൗജന്യമായി ഭൂമി വിതരണം ചെയ്യുന്ന വാര്‍ത്ത നാട്ടിലൊക്കെ വിളംബരം ചെയ്തു. തികച്ചും സൗജന്യമായി വസ്തു സ്വന്തമാക്കാന്‍ ചെറിയ ഒരു നിബന്ധന പാലിച്ചാല്‍ മതി. ഒരു ദിവസം ഒരാള്‍ എത്ര ഭൂമി നടന്നു പൂര്‍ത്തിയാക്കുന്നുവോ അത്രയും സ്ഥലം അയാള്‍ക്ക് അവകാശമാക്കാം.
ഭൂമി മോഹിച്ചെത്തിയവരുടെ കൂട്ടത്തില്‍ പാവപ്പെട്ട പാഹമെന്ന ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു. രാവിലെ തന്നെ കൊട്ടാരത്തിലെത്തിയ പാഹമിന് രാജസേവകന് സ്വന്തമാക്കാനുള്ള ഭൂമി കാട്ടിക്കൊടുത്തു. അത്യുത്സാഹത്തോടെ അയാള്‍ നടപ്പാരംഭിച്ചു. നടന്നാല്‍ കുറച്ചു ഭൂമിയേ സ്വന്തമാക്കാന്‍ കഴിയൂ എന്ന് ചിന്തിച്ച് അയാള്‍ വേഗം ഓടാന്‍ തുടങ്ങി. ഇടയ്ക്ക് കലശലായി ദാഹിച്ചെങ്കിലും വെള്ളം കുടിക്കാന്‍ നിന്നാല്‍ സ്ഥലം നഷ്ടപ്പെടുന്നതോര്‍ത്ത് അതിന് തുനിഞ്ഞില്ല. ഭക്ഷിക്കാന്‍ സമയം കളയാതെ കൂടുതല്‍ ഭൂമിയ്ക്കായി ഓട്ടം തുടര്‍ന്നു. ഇടയ്ക്ക് കുഴഞ്ഞു വീണെങ്കിലും ഇഴഞ്ഞും വലിഞ്ഞുമൊക്കെ പാഹം ഭൂമി കൈവശമാക്കല്‍ അനസ്യൂതം തുടര്‍ന്നു.
ഒടുവില്‍ സന്ധ്യയായപ്പോള്‍ രാജാവ് പാഹമിനെ അനുഗമിച്ച രാജസേവകനോട് പാഹം എത്ര ഭൂമി സ്വന്തമാക്കി എന്ന് ചോദിച്ചു.
"ആറടി മണ്ണ്" സേവകന് ഉത്തരം പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ എന്താണ് പാഹമിന് സംഭവിച്ചത്? വെള്ളം കുടിക്കാതെയും ഭക്ഷണം ആസ്വദിക്കാതെയും ക്ഷീണിച്ചവശനായ പാഹം തളര്‍ന്നു വീണു മരിച്ചു. ആറടി മണ്ണില്‍ കുഴിച്ച കുഴിയില്‍ അയാളെ അടക്കം ചെയ്തു.
ടോള്‍സ്റ്റോയി എഴുതിയ ഈ കഥയ്ക്ക് നാമുമായി എന്തെങ്കിലും ബന്ധമുണ്ടോ? മനസ്സിരുത്തി ചിന്തിച്ചാല്‍, നാമും ഈ പാഹമിനെപ്പോലെയല്ലെ?
വെട്ടിപ്പിടിക്കാനും സ്വന്തമാക്കാനുമുള്ള പരക്കം പാച്ചിലില്ലേ നാമോരുത്തരും! ശരിക്കൊന്നു വിശ്രമിക്കാനാകാതെ, നന്നായി ഒന്നുറങ്ങാന്‍ കഴിയാതെ, കുടുംബത്തോടൊപ്പം അല്‍പ്പം സമയം ചെലവഴിക്കാനാകാതെ മക്കളുടെ കളികളും കുസൃതികളും ആസ്വദിക്കാന്‍ സാധിക്കാതെ എവിടേയ്ക്കാണീ ദ്രൂത ഗമനം?
വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന കുടുംബങ്ങളുടെ അവസ്ഥ ഏറെ ദയനീയമാണ്. ഭര്‍ത്താവ് ജോലിയില്‍ നിന്നു വരുമ്പോഴേയ്ക്കും ഭാര്യ ജോലിയ്ക്ക് പോകാന്‍ ഇറങ്ങിയിരിക്കും. ഇതിനിടയില്‍ കുട്ടികള്‍ സ്കൂളില്‍ പോയി വരുമ്പോഴേയ്ക്കും ഒരാള്‍ ഉറക്കത്തിലും മറ്റൊരാള്‍ ജോലിയിലുമായിരിക്കും. കുടുംബാംഗങ്ങള്‍ ഒരുമിച്ചുള്ള സമയങ്ങള്‍ അപൂര്‍വ്വമായിരിക്കും. ആരാധനയ്ക്കും കുട്ടായ്മയ്ക്കൂമൊക്കെ പോയി എന്നു വരുത്തിത്തീര്‍ക്കും. എല്ലാം ബാങ്ക് ബാലന്‍സില്‍ കുറെ നമ്പറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ വേണ്ടി മാത്രം.
ആരോഗ്യമുള്ളപ്പോള്‍ അല്‍പ്പം സമ്പാദിച്ചു കൂട്ടാമെന്നു കരുതിയാണ് ഓവര്‍ടൈമൊക്കെ ധാരാളം ചെയ്യുന്നത്. പിന്നീട് അല്‍പ്പം വിശ്രമിക്കാമെന്ന ചിന്തയും മനക്കോട്ടയിലുണ്ട്. എന്നാല്‍ ജോലിയിലെ ടെന്‍ഷനും അസമയങ്ങളിലുള്ള ആഹാരശീലവുമൊക്കെ ചേര്‍ന്ന് ഒരു രോഗിയായി മാറുകയാണവര്‍ എന്നറിയുന്നില്ല.
ഡയബെറ്റിസ് ആയതുകൊണ്ട് മധുരം കഴിക്കാനാകുന്നില്ല; പ്രഷര്‍ കൂടി നില്ക്കുന്നതുകൊണ്ട് ഉപ്പിനും വിലക്ക്; അള്‍സര്‍ കുടലില്‍ ബാധിച്ചതിനാല്‍ എരിവും പറ്റില്ല. മധുരവും ഉപ്പും എരിവുമൊന്നുമില്ലാതെ ജീവിതത്തിന് എന്ത് രുചി?
ഒരു സന്നിഗ്ദ ഘട്ടത്തിലെത്തി നില്ക്കുമ്പോള് മനഃസാക്ഷി നമ്മോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എല്ലാം മറന്ന് ഓടിയതുകൊണ്ട് എന്തു നേടി? വിവിധ ഡോക്ടേഴ്സിന്റെ മുറികളില്‍ കയറിയിറങ്ങാനോ? സുന്ദര സൗധങ്ങള്‍ പണിതുയര്‍ത്തിയിട്ട് ആശുപത്രിയിലെ മനം മടുപ്പിക്കുന്ന ഗന്ധങ്ങളുടെ ഇടയില്‍ ചികിത്സ തേടി കിടക്കാനോ? വലിയ വീട്ടിലെ പാറ്റയുടെയും പല്ലിയുടെയും കണക്കെടുത്ത് ജീവിതം തള്ളിനീക്കാനോ?
കഷ്ടപ്പെട്ട് പഠിപ്പിച്ച മക്കളെ കണികാണാന്‍ പോലും കിട്ടുന്നില്ല. അവരൊക്കെ നല്ല ജോലി തേടി വിദേശങ്ങളില്‍ സ്ഥിരതാമസമാകാകിയിരക്കുകയല്ലേ?
പാഹമിനെപ്പോലെ ഒടുവില്‍ ആറടിമണ്ണില്‍ വിലയം പ്രാപിക്കും. നേട്ടമെന്നു ഗണിക്കാന്‍ അതുമാത്രം ഫലം.
🌺🌺🌺🌺🌺🌺
സുബൈർക്ക
"ദൽഹി: അജ്ഞാതന്റെ വെടിയേറ്റ് പോലീസ് കോണ്‍സ്റ്റബിൾ മരിച്ചു"💧💧
വാർത്ത വായിച്ചിട്ട് സുബൈറിന് ദേഷ്യം വന്നു...
😡😡😡😡😡😡😡😡😡
"📰ഈ പേപ്പറുകാരെ നമ്പാൻ പറ്റൂല. ഓരോ ദിവസം ഓരോന്നാ പറയാ.😃!!" സുബൈർ ദേഷ്യത്തോടെ😡 മേശയിൽ ആഞ്ഞടിച്ചു...
☕ചായക്കടയിലുള്ളവർ ഞെട്ടി.
"അതെന്താ സുബൈർക്കാ ഇങ്ങള് അങ്ങനെ പറഞ്ഞത്. ഇങ്ങളല്ലേ പറഞ്ഞത് മനോരമ പത്രം മാണ്ടാ ചന്ദ്രിക മതീന്ന്. ഇന്നിട്ട് ഇങ്ങളെന്നെ അതിനെ കുറ്റം പറയാ.!" പാത്രം കഴുകുന്ന സുലൈമാൻ അടുക്കളയിൽ നിന്നും വിളിച്ച് പറഞ്ഞു.
സുബൈരിന്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നു. 😡😡😡😡😡😡😡
പേപർ സൂക്ഷിക്കുന്ന അലമാരയിൽ നിന്നും രണ്ടാഴ്ച മുമ്പുള്ള പേപർ എടുത്ത് സുബൈർ ആ വാർത്ത അവൻ കേൾക്കാനായ് ഉച്ചത്തിൽ വായിച്ചു.
"അജ്ഞാതന്റെ മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിച്ചു.!!"
എന്നിട്ട് സുബൈർ മുന്നിലുള മേശയിൽ തട്ടിക്കൊണ്ടു പറഞ്ഞു... "രണ്ടാഴ്ച മുംബ് അജ്ഞാതാൻ മരിച്ചൂന്നാണ് ഈ പത്രത്തിൽ തന്നെ ഇള്ളത്. പിന്നെ എങ്ങനെയാ അയാള്‍ ഇന്നലെ പോലീസിനെ കൊന്നത്??!!"
😳😳😳😳😳😳😳😳😳
എല്ലാവരും അന്തം വിട്ടു. സുബൈർ തുടർന്നു...
"ഇന്നലെ കൊന്നത് അജ്ഞാതൻ തന്നെ ആണെങ്കിൽ അന്ന് മരിച്ചത് ആരാണ്??
ആരുടെ മയ്യത്താണ് ഓല് കുയ്ച്ച് മൂട്യേത്??!!"
സുബൈർ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി.!🚶🚶🚶
"ഇഞ്ഞിപ്പൊ അന്ന് മരിച്ചത് അജ്ഞാതൻ ആണെങ്കി, ഇന്നലെ പോലീസിനെ കൊന്നത് ആരാണ്?? എന്തിനാണ് കൊന്നത്???!!"
ഒരു ഗ്ലാസ് വെള്ളം കുടിച്ചിട്ട് അതീവഗൗരവമായി സുബൈർ പറഞ്ഞു...
"ഇനിയുള്ള ദിവസങ്ങളിൽ പല ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും വരും.!! കാരണം ബുദ്ധിയില്ലാത്ത ഇങ്ങളെ പറ്റിക്കാൻ ഓല്ക്ക്(പത്രക്കാർക്ക്) പറ്റും. പക്ഷെ.. ബുദ്ധിള്ള ഇന്നെപ്പോലത്തെ കൊറച്ച് ആൾക്കാരെ പറ്റിക്കാൻ പറ്റൂല. ഞങ്ങൾ ഇത് കുത്തിപ്പോക്കും.!!"
സുബൈർ നടന്നകന്നു. കണ്ണിൽ നിന്നു മറയും വരെ എല്ലാവരും സുബൈരിനെ തന്നെ നോക്കി നിന്നു. ചായ കുടിച്ച് കൊണ്ടിരിക്കുന്ന ഹംസാക്ക ഒരല്പം അഹങ്കാരത്തോടെ പറഞ്ഞു.
"ഓനെപ്പോലത്തെ ആങ്കുട്ട്യോള് ഞമ്മളെ നാട്ടില്‍ ഇണ്ടെങ്കി ഒരു പന്ന്യോൾടേം ഒരു കളീം നടക്കൂല.!"
ബാക്കിയുള്ളവരെല്ലാം ഹംസാക്ക പറഞ്ഞതിനോട് യോജിച്ചു.
സുബൈർ... അന്നാട്ടിലെ ജ്വലിക്കുന്ന യുവത്വമാണ്.!
നീതി നിഷേധം എവിടെക്കണ്ടാലും സുക്കൂർ ഇടപെട്ടിരിക്കും.!
ഓരോ നാട്ടിലും ചുരുങ്ങിയത് ഒരു സുബൈർ എങ്കിലും വേണം എന്നാണു എന്റെയൊരു ഇത്☺
Wednesday, 11 March 2015
ദൈവവും മലയാളിയും
ഒരു പാവം ആധുനിക മലയാളി ... വീടില്ല ...
ആകെയുള്ളത് അന്ധയായ അമ്മ
മാത്രം ....അവന് ദൈവത്തോട്
മുട്ടിപ്പായി പ്രാര്‍ഥിച്ചു ... "ദൈവമേ ...
എനിക്ക് ഒരു വഴി കാണിച്ചുതന്നേ "
ഒടുവില്‍ ദൈവം സംപ്രീതനായി ..!!..
അവന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു ....
സ്ഥിരമായി മലയാളികളില്‍ നിന്ന് നല്ല
പണി കിട്ടുന്നത്
കാരണം ഇപ്രാവിശ്യം ദൈവം ഒരു
ഡിമാന്റ് വെച്ചു ......
ഒരേയൊരു വരം മാത്രമേ ചോദിക്കാന്‍
പാടുള്ളൂ ...
മലയാളിക്ക് ചിന്തിക്കാന്‍ വേണ്ടത്
വെറും അര നിമിഷം മാത്രം..!!
മലയാളി പറഞ്ഞു ... " ഞങ്ങളുടെ അഞ്ചേക്കര്‍
പറമ്പിന്റെ നടുക്കിരിക്കുന്ന
ബംഗ്ലാവിന്റെ മുറ്റത്ത് കിടക്കുന്ന ബെന്‍സ്
കാറിനുള്ളില്‍ ഇരിക്കുന്ന
എന്റെ കുഞ്ഞിന്റെ കഴുത്തിലെ വിലയേറിയ
വജ്രാഭരണം കാണാനുള്ള
ഭാഗ്യം എന്റെ അമ്മക്ക് കൊടുക്കണേ .... "
ദൈവം ഞെട്ടി ....!!! പിന്നേം പെട്ടു ..... !!
വരം കൊടുത്തശേഷം തിരിച്ചു പോകുന്ന
വഴി ദൈവം ആത്മഗതം ചെയ്തു ...
"മലയാളികളില്‍ നിന്നും ഞാന്‍
ഇനിയും ഏറെ പഠിക്കാനിരിക്കുന്നു ..... "
സ്റ്റോക്ക് മാര്‍ക്കറ്റ
ഒരു നാട്ടില്‍ കുറെ കുരങ്ങന്മാര് ഉണ്ടായിരുന്നു -
ഒരിക്കല്‍ ഒരു വ്യാപാരി ഈ
കുരങ്ങന്മാരെ വാങ്ങാനായി ഈ നാട്ടിലെത്തി -
ഒരു കുരങ്ങിന് നൂറു രൂപ കണക്കിനു എടുത്തോളാമെന്ന്
അയാള്‍ വിളംബരം ചെയ്തു -
നാട്ടുകാര്‍
ആദ്യം വിചാരിച്ചു ഇയാള്‍ക്ക് വട്ടാണെന്ന് -
ചുമ്മാ നടക്കുന്ന കുരങ്ങിന് ആരെങ്ങിലും കാശ്
തരുമോ ?? എങ്കിലും ഗ്രാമവാസികള്‍
കുരങ്ങന്മാരെ പിടി കൂടി അയാള്‍ക്ക് കൊടുത്തു നൂറു
രൂപ വീതം വാങ്ങി -😜
അപ്പോഴാണ്
വ്യാപാരി വീണ്ടും വിളംബരം ചെയ്തത് -
ഇനി ബാക്കിയുള്ള ഓരോ കുരങ്ങിനും ഇരുന്നൂറ് രൂപ
വീതം - 😜
പൊതുവേ മടിയന്മാരായ ഗ്രാമവാസികള്‍
ബാക്കിയുള്ള
കുരങ്ങുകളെ പിടിക്കാനായി നെട്ടോട്ടം ഓടി -🏃🏃🏃🏃🏃🏃🏃
നാട്ടില്‍ ബാക്കിയുള്ള കുരങ്ങുകളെയും പിടിച്ച് അവരു ഈ വ്യാപാരിക്ക് കൊടുത്തു ഇരുനൂറു
രൂപാ വീതം വാങ്ങി 😜-
വീണ്ടും വ്യാപരി വിളംബരം ചെയ്തു - ഒരു കുരങ്ങിന്
അഞ്ഞൂറു രൂപാ -👍👍
നാട്ടുകാര്‍ക്ക് ഉറക്കം നഷ്ട്ടപ്പെട്ടു
ഒറ്റ കുരങ്ങിനെയും കാണുന്നില്ല - 🙆
അവര്‍
രാത്രിയിലും പകലും വളരെ കഷ്ട്ടപ്പെട്ട്
ആകെ ബാക്കിയുള്ള അഞ്ചാറെണ്ണത്തിനെ പിടിച്ച്
കൊടുത്തു അഞ്ഞൂറു രൂപ വാങ്ങി - 👍
നാട്ടുകാര്‍ അടുത്ത
വിളംബരത്തിനായി കാതോര്‍ത്തു.
വ്യാപരിയുടെ അടുത്ത വിളംബരം
ഞാന്‍
ഒരാഴ്ചത്തേക്ക് എന്റെ നാട്ടിലേക്കു പോകുന്നു😃😝 -ഞാന്‍
തിരിച്ചു വരുമ്പോ ഓരോ കുരങ്ങിനും ആയിരം രൂപ
വീതം നല്‍കുന്നതായിരിക്കും👍👍👍-
ഇത് വരെ ഞാന്‍
നിങ്ങളില്‍ നിന്നു ശേഖരിച്ച
കുരങ്ങുകളെ പരിപാലിക്കാനായി
എന്റെ സഹായി👨 മാത്രമായിരിക്കു
ം ഇവിടെ ഉണ്ടാവുന്നത് -
👳വ്യാപാരി അതുവരെ വിലകൊടുത്തു വാങ്ങിച്ച
കുരങ്ങുകളെ കൂട്ടില്‍ ആക്കി നോക്കാന്‍
അയാളുടെ സഹായിയെ ഏര്‍പ്പാടാക്കി സ്വന്തം നാട്ടിലേക്കു
വച്ച് പിടിച്ചു - 🏃
അയാള്‍ തിരിച്ചു വരുമ്പോള്‍
ആയിരം രൂപക്ക് വില്ക്കാന് ആ നാട്ടില്‍
ഇനി കുരങ്ങുകളൊന്നും നാട്ടില്‍ അവശേഷിക്കുന്നില
്ലല്ലോ എന്ന ദുഖത്തില്‍ നാട്ടുകാരും -
അപ്പോഴാണ് വ്യാപാരിയുടെ സഹായി നാട്ടുകാരോട്
പറയുന്നതു - എഴുനൂറു രൂപ വീതം തന്നാല്‍ കൂട്ടില്‍ ഉള്ള
കുരങ്ങുകളെ നിങ്ങള്‍ക്ക് തിരിച്ചു തരാം 👍-
വ്യാപാരി തിരിച്ചു വരുമ്പോള്‍ ആയിരം രൂപക്ക്
നിങ്ങള്‍ക്ക് വില്‍ക്കാം - ഓരോ കുരങ്ങിലും മുന്നൂറു രൂപ
ലാഭം - 👍👍👍
നാട്ടുകാരുടെ തലയില്‍ ലഡു പൊട്ടി -🌕🔥
പിന്നെ നാട്ടുകാരുടെ വലിയൊരു ക്യു🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶🚶 ആയിരുന്നു -
സഹായി കൂട്ടില്‍ ഉണ്ടായിരുന്ന
എല്ലാ കുരങ്ങുകളെയും എഴുന്നൂറു രൂപക്ക് വിറ്റു -😜😜😜😜
കാശുള്ളവര്‍ കുറെ കുരങ്ങുകളെ ഒരുമിച്ച് വാങ്ങി -
കാശില്ലാത്തവര്‍ കടം വാങ്ങി ഒരു
കുരങ്ങനെയെങ്ങിലും വാങ്ങി -
അങ്ങനെ കൂട്
കാലിയായി -👍
എഴുനൂറു രൂപ വീതം കൊടുത്തു വാങ്ങിച്ച
കുരങ്ങുകളെ നാട്ടുകാര്‍ വീട്ടില്‍ കെട്ടിയിട്ടു
വ്യാപാരി തിരിച്ചു വരാനായി കാത്തിരുന്നു -🙇🙇
ആരും വന്നില്ല -
അവര്‍
നേരെ ഓടി സഹായിയുടെ അടുത്തേക്ക് -
അയാളെയും നാട്ടില്‍ കാണാനില്ല - 🙆🙆🙆
അപ്പോഴാണ്
നാട്ടുകാര്‍ക്കു കാര്യം മനസിലാവുന്നത് 😃😜-
തങ്ങള്‍ ഒരു
വിലയും ഇല്ലാതെ നാട്ടില്‍ തെണ്ടി നടന്ന
കുരങ്ങുകളെ എഴുന്നൂറു രൂപ അങ്ങോട്ട് കൊടുത്തു
വാങ്ങിച്ചെന്നു -😜😜
"ഈ ബിസിനെസ് ആണ് നമ്മള് ഇന്ന് സ്റ്റോക്ക് മാര്‍ക്കറ്റ്
എന്നു വിളിക്കുന്നത് - വളരെ ലളിതം -
പലരുടേയും ജീവിതം നശിപ്പിച്ചതും പലരെയും കൊടിപതികളാക്കിയ
തും ഈ കുരങ്ങു കളിയാണ്😃😜😃
കുറിപ്പ്
ഭർത്താവിനു തന്നോടുള്ള താൽപര്യത്തിൽ കുറവുണ്ടോ എന്ന് സംശ യിച്ച അവൾ അയാള്‍ ഓഫീസ് വിട്ടു വരുന്നതിനു മുൻപ് ഒരു കുറുപ്പെഴുതി കട്ടിലിൽ ഇട്ടു , എന്നിട്ട് കട്ടിലിൻ താഴെ ഒളിച്ചുകിടന്നു കുറിപ്പ് ഇപ്രകാരം ആയിരുന്നു
"ഞാൻ പോവുകയാണ് , നിങ്ങള്‍ക്ക് എന്നോട് താല്പര്യം കുറഞ്ഞ പോലെ കാണുന്നു , എനിക്ക് മടുപ്പും വേദനയും തോന്നിതുടങ്ങി , ഞാൻ പോകുന്നു , ഇനി എന്നെ തിരക്കി വരരുത് ,"
ജോലി കഴിഞ്ഞെത്തിയ ഭര്‍ത്താവ് ഈ കുറിപ്പ് കണ്ടു വായിച്ചു അതിൽ വേറെ എന്തോ എഴുതി അവിടെ തന്നെ ഇട്ടു , എന്നിട്ട് ഫോണ്‍ എടുത്തു ആരോടോ ഉച്ചത്തിൽ ഇങ്ങിനെ സംസാരിച്ചു തുടങ്ങി
" നമ്മൾ വിചാരിച്ച പോലെ മാരണം ഒഴിഞ്ഞു കിട്ടി , അവൾ പോയി, അവളും ഞാനും ഒരിക്കലും ചേരില്ല എന്ന് ഞാൻ പലപ്പോഴും കരുതിയിരുന്നു , ഇനി നമ്മള്‍ക്ക് ആഘോഷിക്കാം ,ഞാനിതാ എത്തി "
.അതും പറഞ്ഞു അയാൾ വേഗം പുറത്തേക്കു പോയി ...
തകര്‍ന്നു പോയ അവൾ , കണ്ണീർ വാർത്ത്, ലോകാവസാനം നേരിൽ കണ്ടു ആ കട്ടിലിൽ ഇരുന്നു , അപ്പോൾ അയാള്‍ എഴുതിയ കുറിപ്പ് അവളുടെ കണ്ണിൽ പെട്ടു , അതിൽ ഇപ്രകാരം ആയിരുന്നു എഴുതിയിരുന്നത് "
" പൊട്ടിക്കാളി നിന്റെ കാലു കട്ടിലിനു വെളിയിൽ ആണ്, ഞാൻ കടയിൽ പാല് വാങ്ങിച്ചു ഉടനെ വരാം .ചായക്ക് വെള്ളം വയ്ക്കുക😃😃😄😃😃
Friday, 6 March 2015
????
ഒരു വിമാനത്തില്‍ 50 കല്ല്
കയറ്റി പോകുമ്പോള്‍ ഒരു കല്ല്
താഴെ വീണു, ബാക്കി എത്ര
കല്ലുണ്ട്..? ..
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
49...!!!
.
.
ഓക്കെ..!!! ഒരു ആനയെ 3
സ്റ്റെപ്പ്
ആയി എങ്ങനെ ഫ്രിഡ്ജില്‍
കയറ്റും..? .. .
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
1: ഫ്രിഡ്ജ് തുറക്കുക..
.
2: ആനയെ കയറ്റുക..
.
3: ഫ്രിഡ്ജ് അടക്കുക ...
ഓക്കെ..!! .
.
ഒരു കുതിരയെ 4
സ്റ്റെപ്പായി എങ്ങനെ ഫ്രിഡ്ജില്‍
കയറ്റും..?? ...
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
.
1: ഫ്രിഡ്ജ് തുറക്കുക..
2: ആനയെ ഇറക്കുക..
.
3: കുതിരയെ കയറ്റുക..
.
4: ഫ്രിഡ്ജ് അടക്കുക..
സിംപിള്‍...!!
. .
ഒരു കാട്ടില്‍
സിംഹത്തിന്റെ കല്ല്യാണമാണ് ..
ഒരാള്‍
മാത്രം പോയില്ല ..
.
ആര് ..?
?
??
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
. കുതിര ..
.
.
എടാ പോട്ടാ കുതിര ഫ്രിഡ്ജില്‍
അല്ലെ..!!!!
.
. ഒരു മുതല കുളം ഉണ്ട് ..
.
എല്ലാവർക്കും പേടിയാണ്
അതില്‍
കുളിക്കാന്‍ ..
.
എന്നാല്‍ ഒരു കൊച്ചു
പെണ്‍കുട്ടി വന്ന്
സുഖമായി കുളിച്ചു
പോയി ..
എങ്ങനെ..? .
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
.
എല്ലാ മുതലകളും സിംഹത്തിന്റെ കല്ല്യാണത്തിനു
പോയില്ലെ ..!!
മണ്ടന്‍ ..!!!
.
ഓക്കെ..
അതിനു ശേഷം ഒരു കിളവി മുതല
കുളത്തില്‍ നിന്നും കരക്കു
കയറിയതും ട്ടിം..! മരിച്ചു
വീണു ..
.
എങ്ങനെ .?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
?
. .
ഓക്കെ..
ഞാന്‍ തന്നെ പറയാം ..
.
നിനക്ക് ഓർമയുണ്ടോ എന്നു
അറിയില്ല ..
ആദ്യം വിമാനത്തില്‍
കയറ്റി പോയ ഒരു .
കല്ല് താഴെ വീണില്ലെ..!!
ആ കല്ല് ഈ
കിളവിയുടെ തലയിലാ വീണത് ....!!
******************************
******************************
*******************