എൽ പീ ജി സബ്സിഡി വേണ്ടെന്നു വെക്കൂ, വേണ്ടെന്നു വെക്കൂ, പാവങ്ങളെ സഹായിക്കൂ, സഹായിക്കൂ, എന്നൊക്കെ മേസേജോട് മെസേജ് ആണ് മൊബൈലിൽ ഫുൾ ടൈം , പിന്നെ റേഡിയോയിലും പത്രത്തിലും ടീ വിയിലും വേറെ
ഒരു സാധാരണക്കാരൻ ആണ് ഞാൻ ,എന്നാലും ഇതൊക്കെ കണ്ട് കണ്ട് ഇപ്പൊ ഗ്യാസ് ,സബ്സിഡി ഇല്ലാതെ ആണ് ഞാൻ വാങ്ങിക്കുന്നത്, അത് കാരണം പരസ്യത്തിൽ പറയുന്നത് പോലെ ഏതോ ഒരു അമ്മയുടെ അടുപ്പ് പുകയുന്നെങ്കിൽ പുകയട്ടെ,
പക്ഷെ തിരിച്ചു എനിക്കും ഒരു കാര്യം ചോദിയ്ക്കാൻ ഉണ്ട്, നമ്പർ അറിയാത്തത് കൊണ്ട് മെസേജ് അയക്കുന്നില്ല, പകരം ഇവിടെ എഴുതാം എന്ന് വെച്ചു
മട്ടൻ കറി 20 രൂപ, ചിക്കൻ കറി 20 രൂപ, മസാല ദോശ 6 രൂപ, സാൻവിച് 3 രൂപ, പിസ 20 രൂപ, ഊണ് 30 രൂപ ,ഈ റേറ്റിൽ പാർലമെന്റ് കാന്റീനിൽ നിന്നും കാലങ്ങളായി വാങ്ങി കഴിക്കുന്ന ആഹാരം വേണ്ടെന്നു വെക്കാൻ നമ്മുടെ ബഹുമാനപ്പെട്ട എം പീ മാർക്ക് ധൈര്യമുണ്ടോ? 14 കോടി ആണ് ഈ സബ്സിഡി കൊടുക്കാൻ കഴിഞ്ഞ സാമ്പത്തിക വർഷം നമ്മൾ ചിലവാക്കിയത് , അതും ഈ എം പീ മാരിൽ 60 % കോടീശ്വരന്മാർ ആണത്രേ ,ചായയിലെ സബ്സിഡി പോലും വെറുതെ വിടരുത്,
പിന്നെ ഇതിനെല്ലാം പുറമേ , ജീവിത കാലം മുഴുവൻ ഉള്ള സൗജന്യ പ്ലെയിൻ, ട്രെയിൻ യാത്ര ,ടാക്സബിൾ അല്ലാത്ത ശമ്പളം,ഫ്രീ പെട്രോൾ, ഫ്രീ ഫോണ്, ഫ്രീ താമസം, ഇങ്ങനെ എന്തെല്ലാം,ഈ സബ്സിസികൾ എല്ലാം കൂടെ ഒന്ന് വേണ്ടെന്നു വെച്ച് മാതൃക കാണിച്ചിട്ട് വേണ്ടേ, നമ്മളെ പോലെ ഉള്ള സാധാരണക്കാരന്റെ ആകപ്പാടെ ഉള്ള ഗാസ് സബ്സിഡി വേണ്ടെന്നു വെച്ചൂടെ വേണ്ടെന്നു വെച്ചൂടെ എന്ന് ചോദിയ്ക്കാൻ, അതല്ലേ ഒരു മര്യാദ? മാന്യത?
visit for mallu comedy ::
Message from whatsapp broadcast ® ««««^»»»»»
No comments:
Post a Comment