Thursday, 16 July 2015

ബിവറേജിൻ്റെ ക്യൂവിൽ

ഞാൻ  ‍കോളെജില്‍ വെച്ച് ആത്മാര്‍ത്ഥമായി സ്നേഹിച്ച പെണ്ണിന്‍റെ തന്തയെ ചെങ്ങന്നൂ‍ര്‍ ബിവറേജിൻ്റെ   ക്യൂവിൽ    വെച്ച്   കണ്ടു.

എന്നെ    കണ്ടാൽ   കാല്   തല്ലിയൊടിക്കും    എന്ന്   പറഞ്ഞ്   നടന്നിരുന്ന ആ മനുഷ്യനോട്  എനിക്കെന്നും വെറുപ്പായിരുന്നു ,,

പക്ഷേ പുള്ളിയെ പെട്ടെന്ന് കണ്ടപ്പ,,

പഴയ കാര്യങ്ങളൊക്ക ഓര്‍മ്മ വന്നപ്പ,,

എനിക്കെന്തോ പെട്ടെന്ന്  ഒരു വല്ലായ്മ,,

മനസില്ലാ  മനസോടെ
ഞാന്‍ അദ്ദേഹത്തോട്  ചോയ്ച്ച് :
എന്ന ഓര്‍മയുണ്ടോ ??
ഞാന്‍ ,,,,,,,,,,,,,,,,,,,,ടെ ഒപ്പം പഠി ച്ചതാ ,,

അവള്‍ക്ക് സുഖോണാ ???

പുള്ളിട മറുപടി ദയനീയമായ ഒരു നോട്ടമയിരുന്നു,,

പിന്നെ വിതുമ്പിക്കൊണ്ട് മഴവില്‍ക്കാവടിയിലെ ഇന്നസെന്‍റിനെ പോലെ എന്നോട് പറഞ്ഞു:

'വിളിച്ചെറക്കിക്കൊണ്ട് പൊക്കൂടേയ് രുന്നോടാ അവള ??

ഞാനാകെ പതറിപ്പോയി,

പെട്ടന്ന്  പുള്ളിയെന്നെ ചേര്‍ത്ത് പിടിച്ച് ,,

'അറിഞ്ഞില്ല ഉണ്ണ്യേ,,,അറിഞ്ഞില്ല ,,
നിന്നെ ഞാനറിഞ്ഞില്ല എന്നൊക്ക പറഞ്ഞ് ,,

എനിക്കും ആകെ വെഷമോയി ,,
കൊറേ നിര്‍ബന്ധിച്ചപ്പ പുള്ളി ആ കഥനകഥയുടെ കെട്ടഴിച്ച്,,

അദ്ദ്യേഹത്തിന്‍റെ  മരുമോൻ   പരമനാറി   മദ്യപിക്കില്ലത്രെ. . .
തുള്ളി മദ്യത്തിന് ഉപകാരമി ല്ല,,

ഒടുവിൽ  ഞങ്ങൾ ,,ഒരു    ഗോൾഡ്‌ നെപ്പോളിയൻ    അര ലിറ്റർ  വാങ്ങി   തൊട്ടടുത്ത  കടയിൽ  കയറി   മൊട്ട  പുഴുങ്ങിയതും   കൂട്ടിയടിച്ചു. . . 

അപ്പോൾ   ,ആ  വലിയ  മനുഷ്യൻ്റെ    മനസിൽ   എന്നെ പോലെ  ഒരു  മരുമകനെ   നഷ്ടപെട്ട     വിഷമം    ശെരിക്കും   ഉണ്ടെന്ന് പറഞ്ഞ് ഒരുപാട്  കരഞ്ഞ്,,,

വിങ്ങിപൊട്ടികൊണ്ട്    ആ  മനുഷ്യൻ   യാത്ര പറഞ്ഞ്  പോയത്  ഇപ്പോഴും  മനസീന്ന് പോണില്ല ........

പാവം. . .ല്ലേ,,,??

visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

No comments:

Post a Comment