Thursday, 30 July 2015

NEW GENERATION Banana Talks

NEW GENERATION Banana Talks(പഴഞ്ചൊല്ലുകള്‍)
🍌🍌🍌🍌🍌🍌🍌
☺☺☺☺☺☺☺

✒വേണമെങ്കിൽ ചക്ക ....പച്ചക്കും തിന്നാം

✒ചങ്ങാതി നന്നായാൽ ....കാശ് കടം വാങ്ങാം

✒മുറ്റത്തെ മുല്ലക്ക് ....വെള്ളം ഒഴിക്കണം

✒നാടോടുമ്പോൾ ....നാട്ടുകാരും ഓടും

✒വെളുക്കാൻ തേച്ചത് ....കഴുകാൻ മറക്കരുത്

✒പണത്തിനു മീതെ ....റബ്ബർബാൻഡ് ഇടണം

✒മൂക്കില്ലാ രാജ്യത്ത് ....ജലദോഷം,തുമ്മൽ കാണില്ല

✒അറിയാത്ത പിള്ളക്ക് ....ട്യൂഷന്‍ കൊടുക്കണം

✒ആന കൊടുത്താലും....പാപ്പാനെ കൊടുക്കരുത്

✒ഉണ്ണിയെ കണ്ടാലറിയാം ....ഉമയുടെ ചേട്ടനാണെന്ന്

✒ഉപ്പ് തിന്നവർ ....പഞ്ചസാര കണ്ടുകാണില്ല

✒എല്ലു മുറിയേ പണിയെടുത്താൽ ....ആശുപത്രിയിൽ കിടക്കാം

✒എലിയെ കൊല്ലാൻ ....പൂച്ചയെ വളർത്തണം

✒ഒരുമയുണ്ടെങ്കിൽ ....ബീവറേജിലും ക്യൂ നിൽക്കാം

✒കാക്ക കുളിച്ചാൽ ....തണുത്തു വിറയ്ക്കും

✒കാണം വിറ്റും....MODERN ആവണം

✒കുന്തം പോയാൽ ....ലുട്ടാപ്പിയെ തപ്പണം

✒ഗതികെട്ടാൽ പുലി....നാട്ടിൽ ഇറങ്ങും

✒പുത്തൻ അച്ചി ....സീരിയൽ കാണും

✒പയ്യെ തിന്നാൽ ....സമയം പോകും

✒മണ്ണും ചാരി നിന്നവൻ ....മണ്ണിടിച്ചിലിൽ മരിച്ചു

✒മിന്നുന്നതെല്ലാം ....LIGHT അല്ല

✒മിണ്ടാപ്പൂച്ച ....ഊമ ആയിരിക്കും

✒വേലിയിൽ കിടന്ന പാമ്പിനെ ....വാവ സുരേഷ് കൊണ്ടുപോയി

visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

ഒരു ലവ് സ്റ്റോറി ...


ബോയ്‌ : ഹായ് ചക്കരെ
.
ഗേൾ : ഹായ് ഡിയർ
.
ബോയ് : ഇന്ന് നീ ഞാൻ പറയുന്ന സ്ഥലത്ത് വരണം ..
.
ഗേൾ : നീ വിളിച്ചാൽ എവിടെ വേണേലും ഞാൻ വരാം ..
.
ബോയ്‌ : ശെരി വാ പോകാം ..
.
ഗേൾ : ഉം .. എവിടേയ്ക്ക പോകുന്നെ എന്ന പറ ..
.
ബോയ്‌ : അത് സർപ്രൈസ് ആന്നു അവിടെ ചെല്ലുമ്പോ അറിഞ്ഞാൽ മതി
( അവര് രണ്ടും കൂടെ ബോയിയുടെ വീട്ടിൽ പോകുന്നു )
.
ഗേൾ: നിന്റ്റെ വീട്ടിലേക്കു എന്തിനാ എന്നെ കൊണ്ട് വന്നെ ?
.
ബോയ്‌ : അകത്തേക്ക് വാ പറയാം
.
ഗേൾ : ശെരി ..
.
ബോയ്‌ : ആ കതകു അടയ്ക്കു ..
.
ഗേൾ : എന്തിനു ?
.
ബോയ്‌ : ഹ അടയ്ക്കു .പറയാം
.
ഗേൾ : അടച്ചു .
.
ബോയ്‌ : ശെരി ..റൂമിലേക്ക്‌ വാ .
.
ഗേൾ : എന്തിനു ?.
.
ബോയ്‌ : ഹ ..വാ ..പറയാം
.
ഗേൾ :വന്നു ..
.
ബോയ്‌ : രൂമിന്റ്റെ കതകു അടയ്ക്കു.
.
ഗേൾ : എന്തിനു ?.
.
ബോയ്‌ : ഹ അടയ്ക്കു പറയാം
.
ഗേൾ : അടച്ചു .
.
ബോയ്‌ : ഇനി ലൈറ്റ് ഓഫ്‌ ചെയ്യ്
.
ഗേൾ : അതെന്തിനാ ?
.
ബോയ്‌ : ഓഫ്‌ ചെയ്യേടി ,പറയാം
.
ഗേൾ: ഓഫ്‌ ചെയ്തു ..
.
ബോയ്‌ :കട്ടിലിൽ വന്നു ഇരിക്ക്
.
ഗേൾ : എന്തിനു ?
.
ബോയ്‌: വന്നിരിക്ക് ,പറയാം
.
ഗേൾ : വന്നിരുന്നു .
.
ബോയ്‌ :അടുത്തേക്ക് വാ
.
ഗേൾ: അയ്യോ ഇരുട്ടയത് കൊണ്ട് എനിക്ക് പേടിയാവുന്നു .
.
ബോയ്‌ :പേടിക്കാതെ ചക്കരെ കാര്യം കഴിഞ്ഞാൽ ഉടനെ തന്നെ ലൈറ്റ് ഓണ്‍ ചെയ്യാം
.
ഗേൾ : ഉം.അടുത്ത് വന്നു
.
ബോയ്‌ : ഞാൻ ഇപ്പോൾ നിന്നെ ഒരു കാര്യം കാണിക്കാൻ പോവാ
.
ഗേൾ : എന്താടാ അത് ?
.
ബോയ്‌ :ഇതാ നോക്കിയേ...എന്റെ പുതിയ ലൈറ്റ് കത്തുന്ന വാച് അച്ഛൻ ഗൾഫിൽ നിന്നും കൊടുത്തു വിട്ടത ...ഇരുട്ടിൽ നല്ലപോലെ കാണാൻ പറ്റും വാചിന്റ്റെ ലൈറ്റ് ..എങ്ങനെ ഉണ്ട് ?
ഗേൾ: അടിപൊളി ആയിട്ടുണ്ട്‌ ..
പ്ലിംഗ് ,,,,,,,,,,,,

visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

ഡിന്നര്

റാവു : ഇന്ന് നമുക്ക് ഡിന്നര് പുറത്ത് കഴിക്കാം.
ഭാര്യ : ഓക്കേ. ഞാന് ഇപ്പൊ തന്നെ റെഡി
ആകാം.
റാവു : ഞാന് കസേരയും ടീപോയും മുറ്റത്ത് ഇടാം. നീ
ചോറും കറിയും എടുത്തോണ്ട് വാ.😝😝😝😝

visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

Wednesday, 29 July 2015

രോഗി

ഒരു വലിയ കമ്പനിയിൽ🏢 ജോലി ചെയ്യുന്ന ആൾ👨 പെട്ടെന്ന്  രോഗിയായി. വലിയ വലിയ ആശുപത്രികളിൽ🏥 പോയിട്ടും ഒരു കുറവുമില്ല. എന്താണ് ചെയ്യുക എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ്  ഭാര്യയുടെ👩 വക ഉപദേശം. "നിങ്ങൾക്ക് ഒരു വെറ്ററിനറി ഡോക്ടറെ  കാണിക്കരുതോന്ന്". വാ പൊളിച്ചു പോയ അയാൾ😨😳 ഭാര്യയോട് ചോദിച്ചു " നിനക്കു വട്ടായോ" എന്ന്.  ഭാര്യ പറഞ്ഞു "എനിക്കു ഒന്നും പറ്റിയില്ല. നിങ്ങൾക്ക് ആണ് പറ്റിയത്.  രാവിലെ🌞 നിലാവത്ത് അഴിച്ചു വിട്ട കോഴിയെ🐓 പോലെ എഴുനേറ്റു, കാക്ക 🐧കുളി കുളിച്ചു, കുരങ്ങിനെ🐒 മാതിരി പടപടാന്ന് കഴിച്ച്, എന്നിട്ടു പന്തയ കുതിരയെ🐺 പോലെ ഓഫീസിലേക്കോടി🏃, അവിടെ കഴുത 🐴പോലെ പണി എടുത്തു , കീഴ്ജീവനക്കാരുടെ അടുക്കൽ കരടി 🐻പോലെ കയർത്തിട്ട്, വൈകിട്ട് 🌙വീട്ടിൽ വന്നു എന്നോട് പട്ടി🐕 കുരക്കുന്ന പോലെ കുരച്ചിട്ട്, 🌠രാത്രി മുതല 🐊പോലെ വെട്ടി വിഴുങ്ങിയിട്ട്,   പോത്ത്🐃 പോലെ കിടന്നുറങ്ങും😴. അതുകൊണ്ട് നല്ലത് ഒരു മൃഗ ഡോക്ടറെ കാണുന്നതാണ്.." കണ്ണ് മിഴിച്ചു 😳ഇരുന്നു പോയ ആളോട് "എന്താ മൂങ്ങ പോലെ നോക്കുന്നോ" എന്ന് ചോദിച്ചു ഭാര്യ എല്ലാം പൂർത്തിയാക്കി .

visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

സര്‍പ്രൈസ്

ഭാര്യക്ക് ഒരു സര്‍പ്രൈസ് കൊടുക്കാന്‍ വേണ്ടി അറിയിക്കാതെയാണ് സുലൈമാന്‍ നാട്ടിലേക്ക് വന്നത്.
വീട്ടുമുറ്റത്തെത്തിയ സുലൈമാന്‍ ഒരു ജോഡി ഷൂ കണ്ട് ഞെട്ടി, ഉറക്കെ ഭാര്യയെ വിളിച്ചു.

മുടി ചുറ്റികെട്ടിക്കൊണ്ട്
വാതില്‍ തുറന്ന ഭാര്യയോട് സുലൈമാന്‍ ക്രോധത്തോടെ ചോദിച്ചു.

" ആരൂടേതാടീ ഷൂ"?

ഭാര്യ: "അത് രണ്ട് വര്‍ഷം മുന്‍പ് നിങ്ങള്‍ പോകുമ്പോൾ വലുതാണെന്ന് പറഞ്ഞ് ഇട്ടിട്ട് പോയതല്ലെ. അത് ഇവിടെ ആണുങ്ങളുണ്ടെന്ന് തോന്നാന്‍ വേണ്ടി ഞാനവിടെ വെച്ചതാണ്."

സുലൈമാന് കുറ്റബോധവും തന്‍റെ ഭാര്യയെക്കുറിച്ച് അഭിമാനവും തോന്നി.

വീടിനകത്ത് കയറിയ സുലൈമാന്‍ ടേബിളില്‍ രണ്ട് ചായക്കപ്പ് കണ്ട് അലറി

"എടീ ആരാടി ഇവിടെ രണ്ട് കപ്പില്‍ ചായ കുടിച്ചവര്‍"

ഭാര്യ : "അത് രണ്ട് വര്‍ഷം മുന്‍പ് നിങ്ങള്‍ പോവുന്ന അന്ന് നമ്മള്‍ ചായ കുടിച്ച കപ്പല്ലേ.. നിങ്ങളുടെ ഓര്‍മ്മക്ക് വേണ്ടി ഞാന്‍ കഴുകാതെ വെച്ചതാ".

സുലൈമാന് വീണ്ടും കുറ്റബോധം തോന്നുകയും നാളെ രാവിലെ തന്നെ ഒരഞ്ച് പവന്‍റെ മാല വാങ്ങി കൊടുക്കണമെന്ന് മനസ്സിലുറപ്പിച്ച് ബെഡ്റൂമിലെത്തിയതും ദാ കിടക്കുന്നു ബെഡ്ഡില്‍ വലിയൊരു പാന്‍റും ഷര്‍ട്ടും.

സമനില തെറ്റിയ സുലൈമാന്‍ ഭാര്യയുടെ മുടിക്കുത്തിന് പിടിച്ച് കൊണ്ട് ചോദിച്ചു.

"ആരുടെ പാന്‍റും ഷര്‍ട്ടുമാടി
ഇത് ............ മോളേ?"

ഭാര്യ :വിട് മനുഷ്യാ.

അത് രണ്ട് വര്‍ഷം മുന്‍പ് നിങ്ങള്‍ പോകുമ്പോള്‍ വലുതാണ് ആര്‍ക്കെങ്കിലും കൊടുത്തേക്ക് എന്നും പറഞ്ഞ് ഇവിടിട്ടുപോയതല്ലേ. അതാര്‍ക്കും കൊടുക്കാതെ നിങ്ങളുടെ ഓര്‍മ്മക്ക് വൊച്ചതാണോ ഇപ്പം കുറ്റം..?

സുലൈമാൻ കുറ്റബോധം കൊണ്ട് തല താഴ്ത്തി. ഇത്രയും സ്നേഹമുള്ള ഭാര്യയെ കിട്ടിയ താനെത്ര ഭാഗ്യവാനാണെന്ന് ചിന്തിച്ച് അലമാറ തുറന്നപ്പോള്‍ അതിനുളളില്‍ ഒരുത്തന്‍ അണ്ടര്‍ വെയറുമിട്ട്
നില്‍ക്കുന്നു.

സുലൈമാന്‍ അലറി.

"ആരാടാ പന്നീ നീ?"

അയാള്‍ പറഞ്ഞു.

"ഇത്രയൊക്കെ നിങ്ങള്‍ വിശ്വസിച്ചല്ലോ ഇതും കൂടി വിശ്വസിച്ചേക്ക്.

ഞാന്‍ കാഞ്ഞങ്ങാട്ടേക്ക് ബസ്സ് കാത്ത് നില്‍ക്കുകയാണ് ".

visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

കലാം പറഞ്ഞതും പഠിപ്പിച്ചതും


    🌻എന്റെ മരണ ദിവസം അവധി പ്രഖ്യാപിക്കരുത്. പകരം ഒരു ദിവസം അധികം പണിയെടുക്കുക. നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍.
   🌻 സ്വപ്നം എന്നത് നിങ്ങള്‍ ഉറക്കത്തില്‍ കാണുന്ന ഒന്നലn്ല. അത് നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്ത ഒന്നാകണം.
    🌻നിന്റെ ആദ്യ വിജയത്തിനു ശേഷം നീ വിശ്രമിക്കരുത്. കാരണം രണ്ടാം തവണ നീ പരാജയപ്പെട്ടാല്‍ നിന്റെ ആദ്യ ജയം ഭാഗ്യം മാത്രമാണെന്നു പറയാന്‍ ഒരുപാട് നാക്കുകളുണ്ടാകും.
    🌻എല്ലാ പക്ഷികളും മഴപെയ്യുമ്പോള്‍ ഒരു അഭയസ്ഥാനം കണ്ടെത്തും. എന്നാല്‍ കഴുകന്‍ മാത്രം മഴക്കപ്പുറത്ത് കാര്‍മേഘങ്ങള്‍ക്കും മുകളിലൂടെ പറക്കും.
    🌻വിജയത്തിന്റെ നിര്‍വചനം വളരെ ശക്തമാണെങ്കില്‍ തോല്‍വി ഒരിക്കലും ആരെയും മറികടക്കില്ല.
   🌻 വിജയം ആസ്വദിക്കണമെങ്കില്‍ മനുഷ്യന് പ്രയാസങ്ങള്‍ ആവശ്യമാണ്.
    🌻സൂര്യനെപ്പോലെ തിളങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം നിങ്ങള്‍ സൂര്യനെപ്പോലെ എരിയണം.
    🌻നമ്മള്‍ ഒരോരുത്തരുടേയും കഴിവുകള്‍ ഒരുപോലെയല്ല. എന്നാല്‍ നമ്മുടെ കഴിവുകള്‍ വളര്‍ത്താന്‍ ലഭിക്കുന്ന അവസരം ഓരോരുത്തര്‍ക്കും തുല്യമാണ്.
   🌻 മനഃസാന്നിധ്യമില്ലാതെ ഒന്നിലും വിജയിക്കാന്‍ കഴിയില്ല. മനഃസാന്നിധ്യമുള്ള ഒന്നില്‍ പരാജയവുമുണ്ടാകില്ല.
    🌻ഒരു ദൗത്യത്തില്‍ വിജയിക്കണമെങ്കില്‍ ലക്ഷ്യത്തെക്കുറിച്ചുള്ള ഏകാഗ്രമായ മനസുവേണം.
   🌻 എക്‌സലന്‍സ് എന്നത് തുടര്‍ച്ചയായ ഒരു പ്രക്രിയയുടെ ഫലമായുള്ളതാണ്. ഒരു ദിവസം സംഭവിക്കുന്ന ഒന്നല്ല.
    🌻കഠിനാധ്വാനികളെ മാത്രമാണ് ദൈവം സഹായിക്കുന്നത് എന്നത് സാര്‍വലൗകിക തത്വമാണ്.
   🌻 ഒരു പ്രശ്‌നം വന്നുപെടുമ്പോള്‍ ഒരിക്കലും പാതിവഴിയില്‍ ഉപേക്ഷിക്കരുത്. അഥവാ അതു സംഭവിച്ചാല്‍ ആ പ്രശ്‌നം നമ്മെ തോല്‍പ്പിക്കുകയാണ്.
    🌻വിജയത്തിന്റെ നിദാനം ക്രിയാത്മകത മാത്രമാണ്. ഒരു അധ്യാപകന്‍ ചെയ്യേണ്ടുന്നത് കുട്ടികളിലെ ക്രിയാത്മകത വളര്‍ത്തുക എന്നത് മാത്രമാണ്.
    🌻സ്വപ്നം കാണുക, സ്വപ്നം കാണുക, സ്വപ്നം കാണുക. സ്വപ്നം പിന്നീട് ചിന്തയിലേക്ക് എത്തിക്കും. ചിന്ത പ്രവര്‍ത്തിയിലേക്കും.
   🌻 ഒരാളെ തോല്‍പ്പിക്കാന്‍ എളുപ്പമായിരിക്കും എന്നാല്‍. ഒരാളെ വിജത്തിലേക്കു എത്തിക്കുക എന്നത് വളരെ പ്രയാസമുള്ള ഒന്നാണ്.
   🌻 ക്ലേശം എന്നത് വിജയത്തിന്റെ കാതലാണ്.
   🌻 പ്രയാസങ്ങള്‍ എന്നത് പൊതുവായ ഒന്നാണ്. എന്നാല്‍ ആ പ്രയാസത്തോടുള്ള നമ്മുടെ മനോഭാവമാണ് നമ്മെ വ്യത്യസ്ഥമാക്കുന്നത്.
   🌻 സ്വയം തിരിച്ചറിവിലൂടെ മാത്രമാണ് സ്വന്തത്തോടുള്ള ആദരവുണ്ടാവുന്നത്.
   🌻 നമ്മുടെ വിലപ്പെട്ട ഇന്നിനെ നമുക്ക് ത്യജിക്കാം. അതിലൂടെ നമ്മുടെ മക്കള്‍ക്ക് നല്ല ഭാവി ലഭിക്കും.
    🌻കൂടുതല്‍ അര്‍പ്പണ ബോധത്തോടെയുള്ള സ്ഥിര പരിശ്രമത്തിലൂടെ നിങ്ങള്‍ക്ക് പരാജയത്തെ മറികടക്കാം.
   🌻 ചോദ്യം ചോദിക്കാന്‍ നാം കുട്ടികളെ അനുവദിക്കണം ജിജ്ഞാസയെന്നത് സര്‍ഗ്ഗ ശേഷിയുടെ അടയാളമാണ്.

visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

Thursday, 23 July 2015

തിരുവനന്തപുരം ബസ്സ്

അയാള്‍, അവര്‍, പിന്നെ മറ്റ് ചിലര്‍.....
"ബസ്സില്‍ സാമാന്യം നല്ല തിരക്കായിരുന്നു. കയറിയതിനു ശേഷം തിരിഞ്ഞ് സ്റ്റോപ്പില്‍ നില്‍ക്കുന്ന ഭര്‍ത്താവിനോട് കൈ വീശി കാണിച്ച് ഒരു സീറ്റിനു വേണ്ടി കണ്ണോടിച്ചു..എല്ലാ സീറ്റിലും ആളുകള്‍..ആദ്യം കണ്ട സ്ത്രീകളുടെ സീറ്റില്‍ ഒരു ചെറുപ്പക്കാരനും, തല മൂടി പുതച്ച് സീറ്റില്‍ മറ്റൊരാളും ..ചെറുപ്പക്കാരന്‍ ഒന്ന്‍ നോക്കിയതിനു ശേഷം താന്‍ ഈ ലോകത്തില്‍ അല്ലെന്ന മട്ടില്‍ പുറത്തേക്ക് കണ്ണോടിച്ച്..തല മൂടി പുതച്ച് ഉറങ്ങുന്ന ആള്‍ കള്ള ഉറക്കമാണെന്ന് തോന്നുന്നു. ??എന്തായാലും തലസ്ഥാനം വരെ ഹിയരിങ്ങിനു വേണ്ടി പോകേണ്ട ദേഷ്യവും, വീട്ടില്‍ നിന്നും ഒരു ദിവസം പിരിഞ്ഞ് നില്‍കേണ്ട വിഷമവും ചേര്‍ത്ത് കുറച്ച് ഉറക്കെ പറഞ്ഞു..
"ഇത് സ്ത്രീകളുടെ സീറ്റാണ്.."
ചെറുപ്പക്കാരന്‍ അവജ്ഞയോടെ ഒന്ന് നോക്കി..എല്ല് വീണ്ടും സീറ്റില്‍ ഉറപ്പിക്കാന്‍ തുടങ്ങുമ്പോള്‍ സര്‍ക്കാര്‍ ബസ്സിലെ കണ്ടക്ടര്‍ വിളിച്ചു പറഞ്ഞു..
"മഞ്ഞ ഷര്‍ട്ട്‌...സ്ത്രീകള്ടെ സീറ്റ് ഒന്ന്‍ ഒഴിഞ്ഞു കൊടുത്തേ..."
ചെറുപ്പക്കാരന്‍ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു..തല മൂടി പുതച്ച് കിടക്കുന്ന ആള്‍ സുഖാനുഭൂതിയില്‍ ചാരി കിടന്ന് ഉറക്കം..ഒടുവില്‍ കണ്ടക്ടര്‍ വന്ന് വിളിച്ചപ്പോള്‍ അയാള്‍ ഉണര്‍ന്നു..മുഖത്ത് ഒരു വളിച്ച ചിരിയോടെ എഴുന്നേറ്റ് മാറി. അയാള്‍ മുന്നില്‍ മാറി ഒരു ഇരുമ്പ് കമ്പിയില്‍ തൂങ്ങി നില്ക്കാന് തുടങ്ങി.മുഷിഞ്ഞ വേഷം, കയ്യില്‍ ഒരു പഴയ വസ്ത്ര സ്ഥാപനത്തിന്റെ കവര്‍...തലയില്‍ ഒരു തൊപ്പി..മുഖം നിറയെ ചിരി..അവര്‍ ഒഴിഞ്ഞ സീറ്റില്‍ ഇരുന്ന്‍ സ്കാര്‍ഫ് എടുത്ത് തലയില്‍ വട്ടം കെട്ടി പുറത്തെ കാഴ്ചകളിലേക്ക്.പിന്നില്‍ നിന്നും ആരോ പറയുന്നത് കേട്ടു..
"ഗുരുവായൂര്‍ എറണാകുളം റൂട്ടില്‍ എന്തോരം ബസ്സ്‌ ഓടീട്ടും തിരക്കോട് തെരക്ക്.."
അവര്‍ തിരുവനന്തപുരത്ത് ചെന്നാല്‍ താമസിക്കേണ്ട കാര്യവും, കാലത്ത് ഹിയറിങ്ങിന് പറയേണ്ട കാര്യങ്ങള്‍ ആലോചിച്ചും, ജോലി ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പിന്‍റെ ബാലാരിഷ്ടതയെ കുറിച്ചും ചിന്തിച്ച് മെല്ലെ ഒന്ന്‍ മയങ്ങിപോയി.എന്തോ ഉരുണ്ട് വീഴുന്ന ശബ്ദം കേട്ടാണ് ഞെട്ടി ഉണര്‍ന്നത്..നോക്കുമ്പോള്‍ കമ്പിയില്‍ പിടിച്ച് നിന്ന തൊപ്പിക്കാരന്‍ ബസ്സിനകത്ത് വീണു കിടക്കുന്നു.മറ്റുള്ളവര്‍ പിടിച്ച് ഉയര്‍ത്തും മുന്‍പേ അയാള്‍ ചാടി എഴുന്നേറ്റു..തൊപ്പി തെറിച്ച് പോയിരിക്കുന്നു..മുടിയില്ലാത്ത തല..മുന്നില്‍ കിടന്ന തൊപ്പിയും, കവറും അയാള്‍ ചാടിയെടുത്ത് തൊപ്പി വേഗം തലയില്‍ ധരിച്ച് എല്ലാവരെയും നോക്കി ചിരിച്ചു..
"തൊപ്പിക്കാരന്‍ ചേട്ടാ...ദാ ഇവിടേക്ക് പോന്നോളൂ..സീറ്റ് തരാം..നിന്ന് ഒറങ്ങി ഇനിയും വീഴണ്ടാ..'' കണ്ടക്ടര്‍ വിളിച്ചു പറഞ്ഞു..അയാള്‍ വീണ്ടും ചിരിയോടെ ശബ്ദം കേട്ട ഭാഗത്തേക്ക്..
ബസ്സ്‌ എറണാകുളം സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ അവര്‍ ഇറങ്ങി..ഇനി തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് പിടിക്കണം..അവര്‍ സ്റ്റാന്‍ഡില്‍ കയറി ബസ്സ്‌ വരുന്ന ഭാഗത്ത് നിന്നപ്പോള്‍ വീണ്ടും അയാളെ കണ്ടു..തൊപ്പിക്കാരന്‍..ഒരു കടയുടെ മുന്നില്‍ നിന്നും ചുടു ചായ അതിവേഗം അകത്താക്കി അയാള്‍..അവരെ കണ്ടതും വീണ്ടും അയാളുടെ ചുണ്ടില്‍ ഒരു ചിരി..അവര്‍ വെറുപ്പോടെ മുഖം തിരിച്ചു..
ബസ്സ്‌ വന്ന്‍ നിന്നപ്പോള്‍ അവര്‍ കയറി സീറ്റില്‍ ഇരുന്നു.കുറച്ച് കഴിഞ്ഞ് അയാളും കയറി..സ്ത്രീകളുടെ സീറ്റില്‍ ഇരിക്കാന്‍ തുടങ്ങി പിന്നീട് സംവരണം ചെയ്തിരിക്കുന്ന ബോര്‍ഡില്‍ കണ്ണോടിച്ച് പതിവ് ചിരിയോടെ അയാള്‍ മുന്നിലേക്ക് നടന്ന്‍ മുന്‍നിര സീറ്റില്‍ പോയി സ്ഥാനം പിടിച്ചു..ബസ്സിലെ കണ്ടക്ടര്‍ ടിക്കറ്റ് എടുക്കാന്‍ അയാളുടെ അടുത്ത് ചെന്നപ്പോള്‍ അയാള്‍ കവറില്‍ നിന്നും കുറേ ചില്ലറകള്‍ എണ്ണി കൊടുക്കുന്നത് കണ്ടു...
"ഇതെന്താ സാറെ ചില്ലറ കൊറച്ച് ഉണ്ടല്ലോ??"
"ചില്ലറ തരുന്നതല്ലേ സാറെ നിങ്ങള് കണ്ടക്ടര്‍ സാര്‍ന്മാര്‍ക്ക് ഇഷ്ടം.."
"ഏയ്‌..ചില്ലറ ഇല്ലാത്തതാ ഞങ്ങള്‍ക്കിഷ്ടം...കണ്ടക്ടര്‍ ചിരിയോടെ പറഞ്ഞു.അയാളും അത് കേട്ട് പരിസരം മറന്ന്‍ ചിരിച്ചു
അവര്‍ ഒരു പുസ്തകം കയ്യിലെടുത്ത് വായിക്കാന്‍ തുടങ്ങി..കഥകളില്‍ മുഴുകി, കഥാപാത്രങ്ങളില്‍ മുഴുകി..ഒടുവില്‍ നിദ്രയിലേക്ക്..ഇടയ്ക്ക് കായംകുളം സ്റ്റാന്‍ഡില്‍ ഉച്ചയൂണ് കഴിക്കാന്‍ നിര്‍ത്തിയപ്പോള്‍ അയാളും, അവരും മാത്രമായി ബസ്സില്‍..അയാള്‍ പതിവ് ചിരിയോടെ അവരെ നോക്കി ചോദിച്ചു..
"പെങ്ങളെ ഇത് തിരുവനന്തോര്ത്ത് എത്ര മണിക്ക് എത്തും..?"
"ആ എനിക്കറിയില്ല.." കുറച്ച് ഈര്‍ഷ്യയോടെ മറുപടി നല്‍കി..പിന്നെ അയാളില്‍ നിന്നും ചോദ്യങ്ങള്‍ ഒന്നുമുണ്ടായില്ല..വീണ്ടും പുസ്തകത്തില്‍ മുഴുകി..
തമ്പാനൂര്‍ എത്തിയപ്പോള്‍ വിശപ്പ് തിരിച്ചറിഞ്ഞു..കാലത്ത് ചായ കുടിച്ച് ഇറങ്ങിയതാണ്..വഴിയില്‍ നിന്നും ഒന്നും കഴിച്ചില്ല..യാത്രയില്‍ കഴിച്ചാല്‍ അത് ശര്‍ദ്ദിച്ചു പുറത്ത് കളയുന്നതാണ് ശീലം..അത് കൊണ്ട് ഒന്നും കഴിക്കില്ല..ഇന്ത്യന്‍ കോഫി ഹൌസിനു നേരെ നടന്ന്‍ ഒരിടത്ത് സീറ്റ് പിടിച്ചപ്പോള്‍ വീണ്ടും അയാളെ കണ്ടു..തൊപ്പിക്കാരന്‍..അയാള്‍ക്ക് അവരുടെ എതിര്‍ തിരിഞ്ഞ് ഇരിക്കുന്നതിനാല്‍ അവരെ കണ്ടില്ല..അയാള്‍ ബസ്സില്‍ കൂടെ യാത്ര ചെയ്ത ആരോടോ സംസാരിക്കുന്നു..ചായ പറഞ്ഞു കാത്തിരിക്കുന്ന ആ വേളയില്‍ ഇടയ്ക്ക് അയാളുടെ സംസാരം ശ്രദ്ധിച്ചു..
"ഇത് അവസാനത്തെയാ...ഇനിയൊരു കീമോ ഉണ്ടാകില്ല..ഡോക്ടര്‍ സാറിന് ഒരു ഉറപ്പില്ല..പിന്നെ നമുക്ക്..എന്ത്.."
അയാള്‍ ചിരിയോടെ പറഞ്ഞു.
'' വെറും കൈയ്യും തന്നെയാ സാറേ ഭൂമിയില്‍ വന്നത്..വെറും കയ്യോടെ തിരികെ പോകാനും ‍ മടിയില്ല..എന്നാലും സാറെ കുടുംബം..അതോര്‍ക്കുമ്പോ വിഷമാ..ഒന്നും നീക്കിയിരിപ്പ് ഇല്ല..വെറും കൂലി പണിക്കാരനാ ഞാന്‍..പിന്നെ കുടിയിടപ്പ് കിട്ടിയ പത്ത് സെന്‍ട് സ്ഥലം..ഒരു കൊച്ച് ഓടിട്ട വീട്..ഒരു കൂട്ട് വേണോന്നു തോന്നിപ്പോ കല്യാണം കഴിച്ചു..രണ്ട്‌ തങ്കം പോലത്തെ പെണ്‍ മക്കളുമായി...എന്നാ പെമ്പ്രന്നോത്തി ഒരു വാക്ക് പോലും പറയാതെ എന്നേം, പിള്ളേരേം തനിച്ചാക്കി ഒരു പോക്കങ്ങ് പോയി..തുലാവര്‍ഷം പെയ്യുമ്പോള്‍ ഞങ്ങള്‍ടെ ദേശത്ത് പാടത്ത് നിന്ന് മീന്‍ കേറി വരും..നല്ല മുഷീം, ബ്രാലും..അങ്ങനെ ഒരു മഴക്കാലത്ത് ഒരു മുഷിടെ പൊറകെ കുട്ടയുമായി പോയതാ..പെമ്പ്രന്നോത്തി..പാടത്ത് കറണ്ട് കമ്പി പൊട്ടി കെടക്കണെ മൂപ്പിലാത്തി കണ്ടില്ല..മൂത്തത് രണ്ടിലും, എളെത് അങ്ങനവാടിയിലും പോണ പൊടി കുഞ്ഞുങ്ങള്‍...തളന്നില്ല സാറെ..ഞാന്‍ അതുങ്ങളെ വളത്തി വലുതാക്കി..ഇപ്പൊ മൂത്തത് പ്ലസ് ടു കഴിഞ്ഞു.."
ഇപ്പോള്‍ അയാളുടെ വാക്കുകള്‍ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു..കൌണ്ടറില്‍ ഇരിക്കുന്ന ആളും, സപ്ലൈ ചെയ്യുന്ന ആളും, സീറ്റുകളില്‍ ഇരിക്കുന്നവരും..പതുക്കെ എല്ലാവരിലും ദുഃഖം വിതയ്ക്കുന്ന വാക്കുകള്‍..അയാള്‍ മാത്രം ചിരിയോടെ തന്‍റെ കഥ തുടര്‍ന്നു..
"ചെയ്യാത്ത പണിയില്ല സാറെ...തെങ്ങിന് തടം കോരിയും, വിതയ്ക്കാന്‍ പോയും, വേലി കെട്ടാന്‍ പോയും പിള്ളാരെ പഠിപ്പിച്ചു..അവറ്റുങ്ങള്‍ പഠിക്കാന്‍ ബഹു മിടുക്കികളും..ഒരീസം എന്റെ പള്ളേല് ഒരു മോഴ കണ്ടു..ഞാന്‍ അത് കാര്യക്കില്ല..പിന്നെ അത് വലുതായപ്പോ മോള്‍ടെ നിര്‍ബന്ധം കാരണം എം.ഇ.എസിലെ മോമ്മദ് ഡോക്ടറെ കാണിച്ചു..അവര് അത് കീറി പൊളിച്ച് എങ്ങണ്ടെക്കും അയച്ചു..പിന്നെ കുറച്ചീസം കഴിഞ്ഞപ്പാ അവരാ പറഞ്ഞത് ക്യാന്‍സര്‍ രോഗാണെന്ന്...ഒരാളോടും പറയാതെ ഞാന്‍ പിന്നേം പണിക്ക് പോയി.."ചെട്ടി കപ്പലിന് ദൈവം തുണ..പക്ഷെ എങ്ങനെയോ മക്കളിത് അറിഞ്ഞു..പിന്നെ ചികിത്സ..പക്ഷെ ഒന്നും ശരിയായില്ല..പിള്ളേര് നേരാത്ത നേര്‍ച്ച ഇല്ല...അവ്റ്റുങ്ങള്‍ കരയുന്ന കാണുമ്പോള്‍ എനിക്കും സഹിക്കൂല.പക്ഷെ ഞാന്‍ അവര്‍ക്ക് മുന്നില് ചിരിക്കും..രോഗം ചിരിച്ചാല്‍ മാറില്ല..എന്നാലും ചിരിക്കും...മനസ്സ് കരഞ്ഞാലും മൊഖം ചിരിച്ചിരിക്കും..
ആ വാക്കുകള്‍ പറയുമ്പോള്‍ അയാള്‍ ചിരിക്കുകയായിരുന്നു...അയാളുടെ ചിരിയും സംസാരവും ഇന്ത്യന്‍ കോഫീ ഹൌസില്‍ പിന്നെയും കണ്ണ് നീര്‍ വീഴ്ത്തി. കേള്‍വിക്കാര്‍ കൂടി വന്നു..എല്ലാവര്‍ക്കും സഹജീവിയോടുള്ള ദയ കണ്ണുകളില്‍..സങ്കടം മുഖത്ത്.
"മരിക്കാന്‍ പേടിയാ...രണ്ടു പിള്ളേരേം കാണാന്‍ നല്ല ചേലാ...അവരടെ അമ്മയെ പോലെ..ദൈവം അഞ്ചു കൊല്ലം ആയുസ്സ് നീട്ടി തന്നാ മതി....പിച്ചയെടുത്തിട്ടായാലും ഞാന്‍ അവരെ പഠിപ്പിക്കും..മൂത്തവള്‍ക്ക് ഒരു ജോലി ആകുന്ന വരെ...കേറി കിടക്കാന്‍ ഒരു കിടപ്പാടം പോലുമില്ല...രോഗം വന്നപ്പോള്‍ ആരോടും കൈ നീട്ടില്ല...എല്ലാം വിറ്റ്.... വിറ്റിട്ടും ക്യാന്‍സര്‍..അയിന്റെ പക മാറീട്ടില...കാര്‍ന്നു തിന്ന് തോടങ്ങിന്നാ തോന്നുന്നേ..ചിലപ്പോള്‍ സഹിക്കാന്‍ പറ്റൂല വേദന..അപ്പോള്‍ ഞാന്‍ ചിരിക്കും..വേദന വരുമ്പോള്‍ ചിരി ഇപ്പൊ എനിക്കൊരു ശീലായി.....ആരോ പറഞ്ഞു..പെസ്ബുക്ക് എന്ന സാധനം കമ്പൂട്ടറില്‍ ഉണ്ടെന്ന്..അതില്‍ എന്‍റെ രോഗത്തിന്‍റെ കാര്യം ഇട്ടാല്‍ ആളുകള്‍ സഹായിക്കുമെന്ന്..എന്നെ സഹായിക്കണ്ടാ..ഞാന്‍ ഇല്ലാതായാല്‍ കുട്ടികളെ സഹായിച്ചാ മതി..
എല്ലാം കേട്ടിരുന്ന അവര്‍ക്ക് സങ്കടം താങ്ങാന്‍ കഴിയാതെ വന്നു..സാരി തലപ്പ്‌ കൊണ്ട് കണ്ണുകള്‍ തുടച്ച് അയാളെ നോക്കി..ആ മനുഷ്യനെ സീറ്റില്‍ നിന്നും എഴുന്നേല്‍പിച്ച നിമിഷത്തെ അവര്‍ ശപിച്ചു..അയാള്‍ വീണ്ടും തിരിഞ്ഞ് എല്ലാവരെയും ഒന്ന്‍ നോക്കി. അവരെ കണ്ടപ്പോള്‍ അയാളുടെ മുഖത്ത് വീണ്ടും ചിരി വിടര്‍ന്നു..എല്ലാ വേദനകളും കാറ്റില്‍ പരത്തുന്ന പ്രകാശം നിറഞ്ഞ ചിരി..
"അയ്യോ..നിങ്ങളെയെക്കെ ഞാന്‍ എന്റെ വിഷമം പറഞ്ഞ് ...എന്താ ചെയ്യാ..ദൈവ നിശ്ചയം..ആര്‍.സി.സി.ചെല്ലുമ്പോള്‍ അവടെത്ത ഓരോ കാഴ്ചകള്‍ കാണുമ്പോ എന്റെ രോഗം നിസ്സാരം..പിറന്ന കുഞ്ഞു പോലും രോഗം വന്നു...കണ്ടാല്‍ മനസ്സ് മുറിയും സാറെ.."
അയാള്‍ പോകാന്‍ വേണ്ടി എഴുന്നേറ്റു...ആരെല്ലാമോ അയാള്‍ക്ക് നേരെ പൈസ നീട്ടി..അയാള്‍ വാങ്ങാന്‍ തയ്യാറായില്ല..തലയില്‍ തൊപ്പി ഉറപ്പിച്ച്, കയ്യിലെ കവറുമായി മുന്നോട്ട്..എല്ലാവരുടെയും നിറഞ്ഞ കണ്ണുകള്‍ക്ക് മുന്നിലൂടെ..കൌണ്ടറില്‍ ചെന്ന് കുടിച്ച് ചായയുടെ പൈസ കൊടുക്കാന്‍ തുടങ്ങുമ്പോള്‍ കാഷ്യര്‍ പൊട്ടി കരയാന്‍ തുടങ്ങി..പൈസ വാങ്ങാന്‍ കാഷ്യര്‍ വിസ്സമ്മതം കാണിച്ചപ്പോള്‍ അയാള്‍ പോക്കറ്റില്‍ നിന്നും ചില്ലറ പെറുക്കി വിലനിലവാര പട്ടിക നോക്കി പണം കൊടുത്തു...അയാള്‍ ചിരിയോടെ പറഞ്ഞു..
"ആരോടും കടം വെക്കാന്‍ പാടില്ല ചേട്ടാ..അങ്ങ് ചെല്ലുമ്പോ ദൈവം ചോദിക്കും..
ചുറ്റുമുള്ള എല്ലാ നിറകണ്ണുകളും ഒന്ന് കൂടി നോക്കി അയാള്‍ സ്വത സിദ്ധമായ ചിരിയോടെ വീണ്ടും പറഞ്ഞു...
"വീണ്ടും കാണാമെന്ന് ഒരു വെറും വാക്ക് പറയണില്ല...പക്ഷെ കാണും..എന്റെ ഉള്ളിലോള്ള ഒരു സാധനോം ആര്‍ക്കും കൊടുക്കാന്‍ പറ്റൂല..എല്ലാം കാര്‍ന്നു തിന്ന് ചീത്തയായി പോയി...പക്ഷെ കണ്ണുകള്‍ ഞാന്‍ ദാനം ചെയ്യും...അതിനെ ഒരു രോഗവും ഇല്ല...ഞാന്‍ കണ്ട് രസിച്ച ഈ ഭൂലോകം, ഇത് വരെ ഒന്നും കാണാതെ പോയ ആര്‍ക്കെങ്കിലും വെളിച്ചം കൊടുക്കട്ടെ...ജീവനുണ്ടായിട്ടും ഒന്നും ജീവിതത്തില്‍ കാണാത്ത ആരെങ്കിലും എന്റെ കണ്ണുകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാകും...."
രണ്ടു തുള്ളി കണ്ണ് നീര്‍ വീഴ്ത്തി ആ മനുഷ്യന്‍ പുറത്തേക്ക് പോയപ്പോള്‍ ആ കോഫി ഹൌസില്‍ അവശേഷിച്ച എല്ലാവര്‍ക്കും കണ്ണുനീര്‍‍ നിറഞ്ഞ് കാഴ്ച നഷ്ടമായിരുന്നു..

visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

മൊബൈൽ

ധാരാളം ആളുകളുള്ള ഒരു ജിംനേഷ്യം ........
ഒരു ബഞ്ചിനു പുറത്തിരുന്ന മൊബൈൽ ബെല്ലടിക്കാൻ തുടങ്ങി.........
ശശി ഫോണെടുത്തു സ്പീക്കർ മോഡിലിട്ട് സംസാരിക്കാൻ തുടങ്ങി.......
റൂമിലെ എല്ലാവരും സൈലൻ്റായി.........
ശശിഃഹലോ...
ഭാര്യഃഡാർലിംഗ്.....ഇതു ഞാനാ...ഇപ്പോ എവിടെയാ.... ജിമ്മിലാണോ????.....
ശശിഃഅതേ...
ഭാര്യഃഞാനിപ്പോൾ ലുലു മാളിലാ....ഇവിടെ ഒരു ബാഗ് കണ്ടു Rs 3000 പറയുന്നു ഞാൻ വാങ്ങിച്ചോട്ടെ.....
ശശിഃപിന്നെന്താ....ഇതൊക്കെ ചോദിക്കാനുണ്ടോ....
ഭാര്യഃപിന്നെ.....വരുന്ന വഴിക്ക് ഞാൻ Maruthi showroom ൽ കയറി പുതിയൊരു മോഡൽ ഇഷ്ടമായി......
ശശിഃഎത്റയാകുമതിന്????
ഭാര്യഃ1200000
ശശിഃപൊന്നൂന് ഇഷ്ടമായാൽ വാങ്ങിച്ചോ....
ഭാര്യഃok.dear....പണം Bankil നിന്നും എടുക്കുവേ
ശശിഃOk dear
ഭാര്യഃശരി....പിന്നെക്കാണാം........lov u so much....umma
ശശിഃbye.....lov u tooooo
ശശി കോൾ കട്ടു ചെയ്തു....
റൂമിലുള്ളവർ ശശിയെ അത്ഭുതത്തോടെ നോക്കുംപോൾ ശശി അവരോട്......
''ഈ മൊബൈൽ ആരുടേതാ???????

visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

News

✴Good news✴

Supreme Court has announced now that any person who meets with road accidents can be taken to a nearby hospital immediately.
Hospital must not  ask for police report to admit him/her, it's Dr's duty to provide first aid. Police can be informed later.
Please pass this to all. It may help someone... to save life. 👍👍👍👍
==========================

Railway authorities have introduced a system where one can complain from a running train.
The SMS about complaint will be acknowledged & attended.
Give the train no, bogie no,precise nature of  complaints like
-no water in bath room/
no lights/
fan not working/
security problem etc through sms.
It is an effective tool.
The railway complaint sms
no: is 8121281212.
Please pass on this message, its very helpful
==========================

1.  If you see children Begging anywhere in INDIA, please contact:
"RED SOCIETY" at 9940217816. They will help the children for their studies.
==========================

2.  Where you can search for any BLOOD GROUP, you will get thousands
of donor addresses. www.friendstosupport.org
==========================

3. Engineering Students can register in www.campuscouncil.com to
attend Off Campus Selection for 40 Companies.
==========================

4. Free Education and Free hostel for Handicapped/Physically Challenged children.
Contact:- 9842062501 & 9894067506.
==========================

5. If anyone met with fire accident or people born with problems in
their ear, nose and mouth can get free PLASTIC SURGERY done by
Kodaikanal PASAM Hospital.
By German Doctors. Everything is free.
Contact : 045420-240668, -245732 "
Helping Hands are Better than Praying Lips"
==========================

6. If you find any important documents like Driving license, Ration
card, Passport, Bank Pass Book, etc., missed by someone, simply put
them into any near by Post Boxes. They will automatically reach the
owner and Fine will be collected from them.
==========================

8.  It costs 38 Trillion dollars to create OXYGEN for 6 months for all
Human beings on earth.
"TREES DO IT FOR FREE"
"Respect them and Save them"
==========================

9.   Special phone number for Eye bank and Eye donation: 04428281919
and 04428271616 (Sankara Nethralaya Eye Bank). For More information
about how to donate eyes plz visit this site. http://ruraleye.org/
==========================

10.  Heart Surgery free of cost for children (0-10 yr) Sri Valli Baba Institute Banglore-10.
Contact : 9916737471
==========================

11. Medicine for Blood Cancer!!!!
'Imitinef Mercilet' is a medicine which cures blood cancer. It's available free of cost at "Adyar Cancer Institute in Chennai". Create
Awareness. It might help someone.
Cancer Institute  in Adyar, Chennai
Category:  Cancer
Address:
East Canal Bank Road, Gandhi Nagar
Adyar, Chennai -600020
Landmark: Near Michael School
Phone:  044-24910754  044-24910754 ,  044-24911526  044-24911526
044-22350241  044-22350241
======================
AND LET'S TRY TO HELP INDIA; BE A BETTER PLACE TO LIVE IN
Please Save Our Mother Nature for
"OUR FUTURE GENERATIONS"
==========================

Please don't delete this without forwarding.
Let it reach the 110 Crores Indians and the remaining if any.. 😊
WhatsApp is free :-)♨🚩

Post in ur groups
Centralised numbers released by Indian Railways for citizen convinience
" Modi Magic "

9760534983 : TTE, RESERVATION & FOOD
9760500000 : CLEANLINESS
9760534057 : COACH COMPLAINTS
9760534060 : ELECTRIC COMPLAINTS
9920142151 : ENQUIRY
9760534063 : RPF PROTECTION
9760534069 : DRINKING WATER
9760534073 : MEDICAL FACILITY

➖➖➖➖➖➖➖
visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

Tuesday, 21 July 2015

സബ്സിഡി

എൽ പീ ജി സബ്സിഡി വേണ്ടെന്നു വെക്കൂ, വേണ്ടെന്നു വെക്കൂ, പാവങ്ങളെ സഹായിക്കൂ, സഹായിക്കൂ, എന്നൊക്കെ മേസേജോട് മെസേജ് ആണ് മൊബൈലിൽ ഫുൾ ടൈം , പിന്നെ റേഡിയോയിലും പത്രത്തിലും ടീ വിയിലും വേറെ

ഒരു സാധാരണക്കാരൻ ആണ് ഞാൻ ,എന്നാലും ഇതൊക്കെ കണ്ട് കണ്ട് ഇപ്പൊ ഗ്യാസ് ,സബ്സിഡി ഇല്ലാതെ ആണ് ഞാൻ വാങ്ങിക്കുന്നത്, അത് കാരണം പരസ്യത്തിൽ പറയുന്നത് പോലെ ഏതോ ഒരു അമ്മയുടെ അടുപ്പ് പുകയുന്നെങ്കിൽ പുകയട്ടെ,

പക്ഷെ തിരിച്ചു എനിക്കും ഒരു കാര്യം ചോദിയ്ക്കാൻ ഉണ്ട്, നമ്പർ അറിയാത്തത് കൊണ്ട് മെസേജ് അയക്കുന്നില്ല, പകരം ഇവിടെ എഴുതാം എന്ന് വെച്ചു

മട്ടൻ കറി 20 രൂപ, ചിക്കൻ കറി 20 രൂപ, മസാല ദോശ 6 രൂപ, സാൻവിച് 3 രൂപ, പിസ 20 രൂപ, ഊണ് 30 രൂപ ,ഈ റേറ്റിൽ പാർലമെന്റ് കാന്റീനിൽ നിന്നും കാലങ്ങളായി വാങ്ങി കഴിക്കുന്ന ആഹാരം വേണ്ടെന്നു വെക്കാൻ നമ്മുടെ ബഹുമാനപ്പെട്ട എം പീ മാർക്ക് ധൈര്യമുണ്ടോ? 14 കോടി ആണ് ഈ സബ്സിഡി കൊടുക്കാൻ കഴിഞ്ഞ സാമ്പത്തിക വർഷം നമ്മൾ ചിലവാക്കിയത് , അതും ഈ എം പീ മാരിൽ 60 % കോടീശ്വരന്മാർ ആണത്രേ ,ചായയിലെ സബ്സിഡി പോലും വെറുതെ വിടരുത്,

പിന്നെ ഇതിനെല്ലാം പുറമേ , ജീവിത കാലം മുഴുവൻ ഉള്ള സൗജന്യ പ്ലെയിൻ, ട്രെയിൻ യാത്ര ,ടാക്സബിൾ അല്ലാത്ത ശമ്പളം,ഫ്രീ പെട്രോൾ, ഫ്രീ ഫോണ്‍, ഫ്രീ താമസം, ഇങ്ങനെ എന്തെല്ലാം,ഈ സബ്സിസികൾ എല്ലാം കൂടെ ഒന്ന് വേണ്ടെന്നു വെച്ച് മാതൃക കാണിച്ചിട്ട് വേണ്ടേ, നമ്മളെ പോലെ ഉള്ള സാധാരണക്കാരന്റെ ആകപ്പാടെ ഉള്ള ഗാസ് സബ്സിഡി വേണ്ടെന്നു വെച്ചൂടെ വേണ്ടെന്നു വെച്ചൂടെ എന്ന് ചോദിയ്ക്കാൻ, അതല്ലേ ഒരു മര്യാദ? മാന്യത?

visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

Monday, 20 July 2015

Tax

↗TAX STRUCTURE IN INDIA
➿➿➿➿➿➿➿

☑ 1) What r u doing?
Ans. : Business
Tax : PAY PROFESSIONAL TAX!

☑ 2) What r u doing in Business?
Ans. : Selling the Goods.
Tax : PAY SALES TAX!

☑3) From where r u getting Goods?
Ans. : From other Area / State / Abroad.
Tax : PAY CENTRAL SALES TAX, CUSTOM DUTY & OCTROI AND NOW LBT & LPT!

☑ 4) What r u getting in Selling Goods?
Ans. : Profit
Tax : PAY INCOME TAX!

How do you distribute profit ?
Ans. : By way of dividend
Tax : Pay DIVIDEND DISTRIBUTION TAX!

☑ 5) Where r u Manufacturing the Goods?
Ans. : Factory
Tax : PAY EXCISE DUTY!

☑ 6) Do u have Office / Warehouse / Factory?
Ans. : Yes
Tax : PAY MUNICIPAL & FIRE TAX!

☑7) Do you have Staff?
Ans. : Yes
Tax : PAY STAFFS PROFESSIONAL TAX!

☑ 8) Doing business in Millions?
Ans. : Yes
Tax : PAY TURNOVER TAX!
Ans. : No
Tax : Then pay MINIMUM ALTERNATE TAX (MAT)

☑ 9) R u taking out over 25,000 Cash from Bank?
Ans. : Yes, for Salary
Tax : PAY CASH HANDLING TAX!

☑ 10) Where r u lodging your client?
Ans. : Hotel
Tax : PAY LUXURY TAX!

☑11) R u going Out of Station for Business?
Ans. : Yes
Tax : PAY FRINGE BENEFIT TAX!

☑12) Hav u taken or given any Service/s?
Ans. : Yes
Tax : PAY SERVICE TAX!

☑ 13) How come u got such a Big Amount?
Ans. : Gift on Birthday
Tax : PAY GIFT TAX!

☑ 14) Do u have any Wealth?
Ans. : Yes
Tax : PAY WEALTH TAX!

☑ 15) To reduce tension, for entertainment, where are you going?
Ans. : Cinema or Resort
Tax : PAY ENTERTAINMENT TAX!

☑ 16) Hav u purchased House?
Ans. : Yes
Tax : PAY STAMP DUTY & REGISTRATION FEE!

☑17) How u Travel?
Ans: Bus
Tax : PAY SURCHARGE!

☑18) Any Additional Tax?
Ans. : Yes
Tax : PAY EDUCATION CESS, SECONDARY & HIGHER EDUCATION CESS & SURCHARGE ON ALL THE CENTRAL GOVT. TAXES !!!

☑ 19) Delayed any time Paying Any Tax?
Ans. : Yes
Tax : PAY INTEREST & PENALTY!

☑20) Do you want growth of India.?
Ans. : Of course, Yes
Tax : Then pay ELECTRICITY TAX, WATER TAX, ROAD TAX, ETC. ETC.

☑21) INDIAN : Can I die now?
Ans. : Wait we are about to launch the FUNERAL TAX!
➖➖➖➖➖➖➖

visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»
➖➖➖➖➖➖➖

Thursday, 16 July 2015

ശശി

സുഖമില്ലാത്ത ഭാര്യയെ ഹോസ്പിററലിൽ എത്തിച്ച ശശിയോട് ഡോക്ടർ ;
സോറീ,താങ്കളുടെ ഭാര്യ മരണമടഞ്ഞു.😔

അതിനിടയിൽ ബോധം തിരിച്ചു കിട്ടിയ ഭാര്യ ചാടിയെഴുന്നേററു.....

മിഴിച്ചു നിൽക്കുന്ന ശശിയോട് ഭാര്യ ; ചേട്ടാ ഞാൻ മരിച്ചിട്ടില്ല..

അപ്പോ ശശി;
മിണ്ടാതവിടെ കിടന്നോണം,😁
MBBS പാസ്സായ ഡോക്ടറേക്കാൾ വിവരം പത്താം ക്ലാസ് തോററ നിനക്കാണോ ??😳😳😳😛

ശശിയോടാ കളി😜

visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

ബിവറേജിൻ്റെ ക്യൂവിൽ

ഞാൻ  ‍കോളെജില്‍ വെച്ച് ആത്മാര്‍ത്ഥമായി സ്നേഹിച്ച പെണ്ണിന്‍റെ തന്തയെ ചെങ്ങന്നൂ‍ര്‍ ബിവറേജിൻ്റെ   ക്യൂവിൽ    വെച്ച്   കണ്ടു.

എന്നെ    കണ്ടാൽ   കാല്   തല്ലിയൊടിക്കും    എന്ന്   പറഞ്ഞ്   നടന്നിരുന്ന ആ മനുഷ്യനോട്  എനിക്കെന്നും വെറുപ്പായിരുന്നു ,,

പക്ഷേ പുള്ളിയെ പെട്ടെന്ന് കണ്ടപ്പ,,

പഴയ കാര്യങ്ങളൊക്ക ഓര്‍മ്മ വന്നപ്പ,,

എനിക്കെന്തോ പെട്ടെന്ന്  ഒരു വല്ലായ്മ,,

മനസില്ലാ  മനസോടെ
ഞാന്‍ അദ്ദേഹത്തോട്  ചോയ്ച്ച് :
എന്ന ഓര്‍മയുണ്ടോ ??
ഞാന്‍ ,,,,,,,,,,,,,,,,,,,,ടെ ഒപ്പം പഠി ച്ചതാ ,,

അവള്‍ക്ക് സുഖോണാ ???

പുള്ളിട മറുപടി ദയനീയമായ ഒരു നോട്ടമയിരുന്നു,,

പിന്നെ വിതുമ്പിക്കൊണ്ട് മഴവില്‍ക്കാവടിയിലെ ഇന്നസെന്‍റിനെ പോലെ എന്നോട് പറഞ്ഞു:

'വിളിച്ചെറക്കിക്കൊണ്ട് പൊക്കൂടേയ് രുന്നോടാ അവള ??

ഞാനാകെ പതറിപ്പോയി,

പെട്ടന്ന്  പുള്ളിയെന്നെ ചേര്‍ത്ത് പിടിച്ച് ,,

'അറിഞ്ഞില്ല ഉണ്ണ്യേ,,,അറിഞ്ഞില്ല ,,
നിന്നെ ഞാനറിഞ്ഞില്ല എന്നൊക്ക പറഞ്ഞ് ,,

എനിക്കും ആകെ വെഷമോയി ,,
കൊറേ നിര്‍ബന്ധിച്ചപ്പ പുള്ളി ആ കഥനകഥയുടെ കെട്ടഴിച്ച്,,

അദ്ദ്യേഹത്തിന്‍റെ  മരുമോൻ   പരമനാറി   മദ്യപിക്കില്ലത്രെ. . .
തുള്ളി മദ്യത്തിന് ഉപകാരമി ല്ല,,

ഒടുവിൽ  ഞങ്ങൾ ,,ഒരു    ഗോൾഡ്‌ നെപ്പോളിയൻ    അര ലിറ്റർ  വാങ്ങി   തൊട്ടടുത്ത  കടയിൽ  കയറി   മൊട്ട  പുഴുങ്ങിയതും   കൂട്ടിയടിച്ചു. . . 

അപ്പോൾ   ,ആ  വലിയ  മനുഷ്യൻ്റെ    മനസിൽ   എന്നെ പോലെ  ഒരു  മരുമകനെ   നഷ്ടപെട്ട     വിഷമം    ശെരിക്കും   ഉണ്ടെന്ന് പറഞ്ഞ് ഒരുപാട്  കരഞ്ഞ്,,,

വിങ്ങിപൊട്ടികൊണ്ട്    ആ  മനുഷ്യൻ   യാത്ര പറഞ്ഞ്  പോയത്  ഇപ്പോഴും  മനസീന്ന് പോണില്ല ........

പാവം. . .ല്ലേ,,,??

visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

CCTV കാമറ

👮 "നമസ്കാരം, സിറ്റി ട്രാഫിക് കണ്ട്രോൾ റൂം"

കോയ: സാറേ, നമ്മടെ എം.ജി റോഡിലൊക്കെ CCTV  കാമറ വച്ച് സെറ്റപ്പാക്കി എന്ന് കേട്ടല്ലോ ശരിയാണോ? 📷

പോലീസ്: പിന്നല്ലാതെ, ഡിപാർറ്റ്മെന്റൊക്കെ ഹൈ-ടെക്കല്ലെ :)  

കോയ: അപ്പൊ എം.ജി റോഡ്‌ മൊത്തം നിങ്ങക് അവിടിരുന്നു കാണാം അല്ലെ?

പോലീസ്: അതെ, നല്ല വെടിപ്പായിട്ട് കാണാം. തട്ടിപ്പൊന്നും ഇനി നടകൂല. 

കോയ: സാറേ ആ പദ്മ ജങ്ങ്ഷൻ ഇപ്പൊ കാണുന്നുണ്ടോ?

പോലീസ്: ഉണ്ടല്ലോ.. അവിടെന്താ പ്രശ്നം? പെട്ടെന്ന് പറയൂ.. 

കോയ: അല്ല, ആ വളവു തിരിഞ്ഞു സൈഡിലായിട്ട് സോമേട്ടന്റെ തട്ടുകട ഇന്ന് തുറന്നിട്ടുണ്ടോ എന്നൊന്ന് നോക്കി പറയാമോ.. വെറുതെ അവിടേം വരെ വന്നു റ്റൈം കളയണ്ടല്ലോ.😀😀😀

visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

Wednesday, 15 July 2015

സമയം

ഒരിക്കല്‍ ഒരു വൃദ്ധന്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തു നില്‍ക്കുകയായിരുന്നു. അപ്പോള്‍ നമ്മുടെ കുഞ്ഞുണ്ണി അയാളുടെ അടുത്ത് വന്നിരുന്നു.
കുഞ്ഞുണ്ണി: "സമയം എത്രയായി?"

വൃദ്ധന്‍: "സോറി...!"
കുഞ്ഞുണ്ണി: "സമയമാണ് ചോദിച്ചത്..."
വൃദ്ധന്‍: "ഇല്ല. പറയില്ല..."
കുഞ്ഞുണ്ണി: "അതെന്താ...?? !!"

വൃദ്ധന്‍: "ഇപ്പൊ ഞാന്‍ സമയം പറഞ്ഞാല്‍ അടുത്തത് താന്‍ എന്റെ പേര് ചോദിക്കും, ജോലി ചോദിക്കും, നമ്മള്‍ രണ്ടു പേരും നല്ലപോലെ സംസാരിക്കും. ട്രെയിനില്‍ താന്‍ എന്റെ അടുത്തുള്ള സീറ്റില്‍ ഇരിക്കുമായിരിക്കും. ചിലപ്പോള്‍ നമ്മള്‍ രണ്ടു പേരും ഒരേ സ്ഥലത്തേക്കായിരിക്കും പോവുക. എന്നെ കൊണ്ടുപോകാന്‍ എന്റെ മകള്‍ സ്റ്റേഷനില്‍ വരും. അവള്‍ കാണാന്‍ സുന്ദരിയാണ്. താനും മോശമല്ല. നിങ്ങള്‍ രണ്ടു പേരും ചിലപ്പോള്‍ പ്രേമിച്ചേക്കും. പിന്നെ അവള്‍ നിങ്ങളെ കല്യാണം കഴിക്കണം എന്ന് പറഞ്ഞു എന്നെ നിര്‍ബന്ധിക്കുമായിരിക്കും. അതാ പറഞ്ഞത് സോറി...

കുഞ്ഞുണ്ണി: "അതെന്താ എന്നെ കല്യാണം കഴിച്ചാല്‍??"

വൃദ്ധന്‍: "സ്വന്തമായി ഒരു വാച്ച് പോലുമില്ലാത്ത ഒരാള്‍ക്ക് എന്റെ മകളെ കല്യാണം കഴിച്ചു കൊടുക്കാന്‍ എനിക്ക് താല്‍പ്പര്യം ഇല്ല. അതുതന്നെ....

visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

സന്യാസി

ഇതൊന്നു നോക്കൂ😝
ശെരിക്കും നിങ്ങള്‍ക്ക് ഇതൊരു സര്‍പ്രൈസ് തന്നെയാവും ഉറപ്പ്.!!

/ / :/

😳😱🙀


എന്താണ് സര്‍പ്രൈസ് എന്നാണോ...!!!
ഇത് ശ്രദ്ധയോടെ വായിച്ചുനോക്കൂ...

ഒരിക്കല്‍ ഒരാള്‍ രാത്രിയില്‍ കാറോടിച്ചു പോകവേ വണ്ടി വഴിയിലായി. 🚗
അടുത്ത് ഒരു സെമിനാരി കണ്ട് അയാള്‍ അവിടേക്ക് നടന്നു.⛪.



അവിടേക്കു ചെന്ന അയാള്‍, കാര്‍ കേടായ വിവരം പറഞ്ഞിട്ട് രാത്രി അവിടെ തങ്ങാമോ എന്നു ചോദിച്ചു.



ശെമ്മാശന്‍മാര്‍ (സന്യാസി) അയാള്‍ക്ക് അത്താഴവും നല്‍കി, 🍚🍲, 'കാര്‍ നന്നാക്കാന്‍ ആളെയും വിളിച്ചു.🔧🚗.


രാത്രി അയാള്‍ ഉറക്കത്തിലായപ്പോള്‍💤, അപരിചിതമായ എന്തോ ശബ്ദങ്ങള്‍ കേട്ടു💬.



പിറ്റേന്നു രാവിലെ അയാള്‍ രാത്രി കേട്ട ശബ്ദങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ സന്യാസിമാര്‍ ഇങ്ങനെ പറഞ്ഞു.....



ഞങ്ങള്‍ക്ക് അത് നിങ്ങളോട് പറയാനാവില്ല, കാരണം- നിങ്ങള്‍ ഒരു സന്യാസി അല്ലല്ലോ...!

അയാള്‍ക്ക് വലിയ നിരാശ തോന്നി😞.പക്ഷേ, സന്യാസിമാരോട് നന്ദിയും പറഞ്ഞ് അയാള്‍ പുറപ്പെട്ടു🚗.


കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം........!!!!



അയാള്‍ പോവുന്ന വഴിക്ക് പഴയ സെമിനാരി കണ്ട് അവിടെ ഇറങ്ങി⛪.



സന്യാസിമാര്‍ അയാളെ സ്വീകരിച്ചു, ഭക്ഷണം നല്‍കി, അന്നു രാത്രി അവിടെ താമസിപ്പിച്ചു.



അന്നു രാത്രിയിലും അയാള്‍ ഉറക്കത്തില്‍ പഴയ അതേ അപരിചിത ശബ്ദങ്ങള്‍ കേട്ടു.


പിറ്റേന്നു പ്രഭാതത്തില്‍🌞 അയാള്‍ താന്‍ കേട്ട ശബ്ദത്തെക്കുറിച്ച് ചോദിച്ചെങ്കിലും, ഒരു സന്യാസിയോടല്ലാതെ അതു പറയാനാവില്ലെന്ന മറുപടി കേട്ട് നിരാശനായി.



പക്ഷേ, അതു കണ്ടുപിടിക്കുവാന്‍ ഞാന്‍ ശ്രമിക്കും എന്ന് അയാള്‍  പറഞ്ഞു.




അതിനായി ഒരു സന്യാസിയാവാനും അയാള്‍ തീരുമാനിക്കുയും, എങ്ങനെയാണ് സന്യാസിയാവുന്നത് എന്ന് അവരോട് തന്നെ ചോദിക്കുകയും ചെയ്തു.




അതിനായി നിങ്ങള്‍ ഈ ലോകം 🌍 മുഴുവന്‍ സഞ്ചരിച്ച് നെല്ലിന്‍റെ ഇലകളുടെ  🌾ആകെ എണ്ണവും മരുഭൂമിയിലെ മണല്‍ത്തരികളുടെ🔎 എണ്ണവും അറിഞ്ഞിട്ടു വരണം എന്ന് സന്യാസിമാര്‍ പറഞ്ഞു.



അപ്പോള്‍ മാത്രമേ നിങ്ങളൊരു സന്യാസി ആവുകയുള്ളൂ....!!!







അങ്ങനെ അയാള്‍ തന്‍റെ ദൗത്യം ഏറ്റെടുത്തു.








നാലഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം അയാള്‍ ആ സെമിനാരിയില്‍ തിരിച്ചെത്തി⛪.



എന്നിട്ട് പറഞ്ഞു,,,



ഞാന്‍ ഈ ലോകം🌍 മുഴുവന്‍ സഞ്ചരിച്ച് നിങ്ങള്‍ പറഞ്ഞതിനൊക്കെ ഉത്തരം കണ്ടെത്തി.



145,236,284,232 നെല്ലിന്‍റെ ഇലകള്‍🌾.

പിന്നെ....

231,281,219,999,129,382 മണല്‍ത്തരികളും ആണ് ഈ ലോകത്ത്🌏.



സമ്മതിച്ചു..... നിങ്ങള്‍ ഇപ്പോള്‍ ഒരു സന്യാസി ആയിരിക്കുന്നു....!!!




നിങ്ങള്‍ക്കു ഞങ്ങള്‍ ശബ്ദത്തിന്‍റെ📡 രഹസ്യം പറഞ്ഞുതരാം.

അങ്ങനെ സന്യാസിമാര്‍ അയാളെ ഒരു വാതിലിനു മുന്നില്‍ കൊണ്ടു പോയി. അത് തടി കൊണ്ടുള്ള വാതിലായിരുന്നു.







അയാള്‍ ആ വാതില്‍ തുറന്നു.











അപ്പോള്‍ അതാ മറ്റൊരു തടി വാതില്‍

അയാള്‍ അതും തുറന്നു



പിന്നെ ഒരു ഇരുമ്പ് വാതില്‍






അതിനു പിറകില്‍ രത്നവാതില്‍🚪






സ്വര്‍ണ വാതില്‍


വെള്ളി വാതില്‍

വജ്ര വാതില്‍







വീണ്ടും വാതില്‍,🔑


അതാ മറ്റൊരു വാതില്‍






അതും തുറന്നു🔓,






വീണ്ടുമൊരു വാതില്‍

അതും തുറന്നു


അവസാനത്തെ വാതില്‍ തുറന്നപ്പോള്‍ ആ കാഴ്ച കണ്ട് അയാള്‍ ഞെട്ടി😳


. . . .






. . . .






. . . .






. . . .










☝😐😶 പക്ഷേ, അയാള്‍ക്ക് അത് നിങ്ങളോട് പറയാന്‍ ആവില്ല, കാരണം.....

നിങ്ങള്‍ ഒരു സന്യാസി അല്ലല്ലോ....!!!!
😂😂😂😂😂😂😂😂😂😂😂😂😂😂

ഇതു വായിച്ചപ്പോള്‍ എനിക്കും ഇതുപോലെ ദേഷ്യം വന്നതാ...!!!!
😡😡😡😡😡😡
പക്ഷേ, പറഞ്ഞിട്ടു കാര്യമില്ല, വേഗം അടുത്തവനു കൊടുത്തേക്ക്. 😜

visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

ചായ


സമയം കിട്ടുകയാണേൽ ഒന്നു വായിക്കണേ
''''''''''''''''''''''''''''''''''''''''''''''
കല്യാണം കഴിഞ്ഞു രണ്ടു ദിവസം ആയതേ ഉളളു.....

കണ്ണേട്ടന്‍റെ ചില സമയത്തെ പെരുമാറ്റം എന്നെ അസ്വസ്ഥമാക്കി.....

ഭര്‍തൃ വീട്ടിലെ എല്ലാരും എന്നില്‍ നിന്നും എന്തോ മറച്ചു വയ്ക്കുനതായി എനിക്ക് തോന്നി.....

എല്ലാ ദിവസവും കണ്ണേട്ടന്‍ വൈകിട്ടു പുറത്തു പോവുന്നത് കാണാമായിരുന്നു.......

ചോദിച്ചാല്‍ "ഞാന്‍ ഇപ്പൊ വരാം "
എന്നായിരിക്കും മറുപടി .....

വരുന്നത് വരട്ടെ എന്ന് വിചാരിച്ച് നാത്തൂനോട്‌ ചോദിച്ചു...

" അല്ലാ ഈ കണ്ണേട്ടന്‍ ദിവസവും വൈകിട്ട് എവിടെയാ പോകുന്നത് ? "

ചോദ്യം പ്രതീക്ഷിച്ചത് പോലെ നാത്തൂന്‍ മറുപടി പറഞ്ഞു

" ആ എനിക്കറിയില്ല " .

സത്യം കണ്ടു പിടിക്കാന്‍ ഇനി ഒരു വഴിയെ ഉളളു.....

വേലക്കാരി ജാനു .

"ജാനു ഏടത്തി സാരി കൊളളാലോ .. "

ചുമ്മാ ഒന്ന് പൊക്കി കൊടുത്തു . കാര്യം നേടാന്‍ കഴുതക്കാലും പിടിക്കണം എന്നാണല്ലോ.....

ഒടുവില്‍ ഞാന്‍ മാറ്റര്‍ അവതരിപ്പിച്ചു .
ആ ചോദ്യം കേട്ട പാടെ ജാനുഏടത്തിയുടെ കണ്ണില്‍ ഒരു തിളക്കം ഞാന്‍ കണ്ടു .....

ശബ്ദം താഴ്ത്തി ജാനുഏടത്തി പറഞ്ഞു .....

"കൃത്യമായി ആര്‍ക്കും അറിയില്ല .കണ്ണന്‍ നമ്മുടെ തേവ ക്കുന്നു കയറി പോവുന്നത് കാണാം..... .

പലര്‍ക്കും സംശയം ഉണ്ട് കണ്ണന് അവിടെ വേറെ ഭാര്യയും മക്കളും ഉണ്ടോ എന്ന് ".......

എരിതീയില്‍ എണ്ണ ഒഴിക്കുനത് പോലെ ഒരു ഡയലോഗും.....

" ഭാര്യമാര്‍ ആണ് ഇതൊക്കെ കണ്ടു പിടിച്ചു തടയേണ്ടത് " .

രാത്രി കണ്ണേട്ടന്‍ വരാന്‍ വൈകി.....

എന്തായാലും ഇന്ന് രണ്ടിലൊന്ന് അറിയണം .

വരുന്നത് വരട്ടെ എന്ന് വിചാരിച്ചു ചോദിച്ചു .

"കണ്ണേട്ടന്‍ ദിവസവും എന്തിനാ ആ
കുന്നിന്‍ മുകളില്‍ പോവുന്നത്....?
അവിടെ ആരെങ്കിലും ഉണ്ടോ ?" .....

ഒറ്റ വാക്കില്‍ ആയിരുന്നു മറുപടി

"അവിടെ ആരും ഇല്ല " .

ദിവസം കഴിയുന്തോറും ഞങ്ങള്‍ തമ്മില്‍ ഉളള അകല്‍ച്ച കൂടി കൂടി വന്നു....
ഒടുവില്‍ ഞാന്‍ ഒരു തീരുമാനം എടുത്തു....

അതെ....

പെട്ടിയും എടുത്തു ഞാന്‍ എന്‍റെ വീട്ടില്‍ പോവാന്‍ തീരുമാനിച്ചു.....

അവസാനമായി കണ്ണേട്ടനോട് യാത്ര പറയാന്‍ ചെന്നു ....

"കണ്ണേട്ടാ ഞാന്‍ പോവുകയാണ് . എന്തിനാ എന്നോട് ഈ ചതി ചെയ്തത് ....? .

പെട്ടിയുമായി നില്‍ക്കുന്ന എന്നെ കണ്ടു കണ്ണേട്ടന്‍ ഞെട്ടി എന്ന് തോന്നുന്നു .....

"ദേവി നീ വിചാരിക്കുനത് പോലെ ഒന്നും ഇല്ല . അതൊക്കെ നാട്ടുകാര്‍ വെറുതെ പറയുന്നതാ .. ".

ഇനിയും എന്നെ മണ്ടി ആക്കാന്‍ നോക്കേണ്ട"
എന്ന്നു പറഞ്ഞു....

ഞാന്‍ തിരിഞ്ഞു നടന്നു .....

അപ്പോഴേക്കും അമ്മയും നാത്തൂനും ഒക്കെ എത്തി .

"ദേവീ"............

കണ്ണേട്ടന്‍ കനത്തില്‍ വിളിച്ചപ്പോ നില്‍ക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.....

കണ്ണേട്ടന്‍ അടുത്ത് വന്നു എന്നോട് പറഞ്ഞു

" നിനക്ക് അത്രയ്ക്ക് നിര്‍ബന്ധം ആണെങ്കില്‍ ഞാന്‍ പറയാം.."....

അമ്മയും നാത്തൂനും ജാനുവേടതിയും ഞാനും ആകാംക്ഷയോടെ കണ്ണേട്ടനെ നോക്കി... .

ഒരു ഭാവവത്യാസവും ഇല്ലാതെ കണ്ണേട്ടന്‍ പറഞ്ഞു "

ഞാന്‍ ദിവസവും ചായ കുടിക്കാന്‍ ആണ് പോവുന്നത് "....

ഞാന്‍ ചോദിക്കാന്‍ നാക്ക് വളക്കുന്നതിനു മുന്‍പേ തന്നെ അമ്മായിഅമ്മ ചോദിച്ചു ..

"നീ എന്തിനാടാ ഒരു ചായ കുടിക്കാന്‍ കുന്നിന്‍റെ മുകളില്‍ പോകുന്നത് ? "....

കയ്യില്‍ ഒരു കപ്പും പൊക്കി പിടിച്ചു കൊണ്ട് കണ്ണേട്ടന്‍ പറഞ്ഞു.....

" കാരണം.........

"ഉയരം കൂടും തോറും ചായക്ക് സ്വാദ് കൂടും ..... " 
__________________
പ്ലീസ്! തെറി വിളിക്കരുത്.സമയം കിട്ടുവാണെങ്കിൽ മാത്രം വായിച്ചാൽ മതിന്നു പറഞ്ഞതല്ലേ

visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

Monday, 6 July 2015

NEW GENERATION Banana Talks (പഴഞ്ചൊല്ലുകള്‍)


✒വേണമെങ്കിൽ ചക്ക ....പച്ചക്കും തിന്നാം

✒ചങ്ങാതി നന്നായാൽ ....കാശ് കടം വാങ്ങാം

✒മുറ്റത്തെ മുല്ലക്ക് ....വെള്ളം ഒഴിക്കണം

✒നാടോടുമ്പോൾ ....നാട്ടുകാരും ഓടും

✒വെളുക്കാൻ തേച്ചത് ....കഴുകാൻ മറക്കരുത്

✒പണത്തിനു മീതെ ....റബ്ബർബാൻഡ് ഇടണം

✒മൂക്കില്ലാ രാജ്യത്ത് ....ജലദോഷം,തുമ്മൽ കാണില്ല

✒അറിയാത്ത പിള്ളക്ക് ....ട്യൂഷന്‍ കൊടുക്കണം

✒ആന കൊടുത്താലും....പാപ്പാനെ കൊടുക്കരുത്

✒ഉണ്ണിയെ കണ്ടാലറിയാം ....ഉമയുടെ ചേട്ടനാണെന്ന്

✒ഉപ്പ് തിന്നവർ ....പഞ്ചസാര കണ്ടുകാണില്ല

✒എല്ലു മുറിയേ പണിയെടുത്താൽ ....ആശുപത്രിയിൽ കിടക്കാം

✒എലിയെ കൊല്ലാൻ ....പൂച്ചയെ വളർത്തണം

✒ഒരുമയുണ്ടെങ്കിൽ ....ബീവറേജിലും ക്യൂ നിൽക്കാം

✒കാക്ക കുളിച്ചാൽ ....തണുത്തു വിറയ്ക്കും

✒കാണം വിറ്റും....MODERN ആവണം

✒കുന്തം പോയാൽ ....ലുട്ടാപ്പിയെ തപ്പണം

✒ഗതികെട്ടാൽ പുലി....നാട്ടിൽ ഇറങ്ങും

✒പുത്തൻ അച്ചി ....സീരിയൽ കാണും

✒പയ്യെ തിന്നാൽ ....സമയം പോകും

✒മണ്ണും ചാരി നിന്നവൻ ....മണ്ണിടിച്ചിലിൽ മരിച്ചു

✒മിന്നുന്നതെല്ലാം ....LIGHT അല്ല

✒മിണ്ടാപ്പൂച്ച ....ഊമ ആയിരിക്കും

✒വേലിയിൽ കിടന്ന പാമ്പിനെ ....വാവ സുരേഷ് കൊണ്ടുപോയി

visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

റംസാന്‍ മുബാറക്ക

നരേന്ദ്രമോദിയും👨 രാഹുല്‍ഗാന്ധിയും👦 കൂടി ഒരു മരുഭൂമിയിലൂടെ നടക്കുകയായിരുന്നു,

വിശന്നുവലഞ്ഞ അവര്‍ നടന്നു നടന്ന് ഒരു മുസ്ലീം പള്ളിയുടെ അടുത്തെത്തി.

അപ്പോള്‍
രാഹുല്‍- നമുക്ക് പള്ളിയിലേക്ക്‌ കയറിച്ചെല്ലാം,

നമുക്ക് മുസ്ലീങ്ങളാണെന്ന് പറയാം
ഞാന്‍ മുഹമ്മദ്, നിങ്ങള്‍ അഹമ്മദ് OK?👲

മോദി- ഞാന്‍  ഒരു ഹിന്ദു ദേശീയവാദിയാണ്,
ഞാന്‍ എന്റെ പേര് മാറ്റില്ല👨

രാഹുല്‍-താന്‍ പോടോ...താന്‍ പട്ടിണി കിടന്നോ.
ഞാനേ ബുദ്ധിയുള്ളോനാ..




പള്ളിയില്‍ മൊല്ലാക്ക👳-നിങ്ങളാരാ..?

രാഹുല്‍- ഞാന്‍ മുഹമ്മദ്😛

മോദി- ഞാന്‍ നരേന്ദ്ര ദാമോദര്‍ദാസ് മോദി👨


മൊല്ലാക്ക-
.
.
.
.
.
.
.
.
.
.
.
.
.
.
.

മൈദീനെ ഈ മോദിക്ക് കഴിക്കാനെന്തെങ്കിലും
കൊടുക്കൂ..

പിന്നെ മുഹമ്മദ് കുട്ടിക്ക് നൊമ്പല്ലേ..... അപ്പൊ റംസാന്‍ മുബാറക്ക്





😜😝pling😂

വിമാനം

ഒരു എഞ്ചിനീറിംഗ് കോളേജിലെ അദ്ധ്യാപകരെല്ലാം കൂടി ടൂര്‍ പോകാനായി എയര്‍ പോര്‍ട്ടിലെത്തി ചാര്‍ട്ടര്‍ ചെ യ്തിരുന്ന വിമാനത്തില്‍ കയറി. എല്ലാവരും കയറിക്ക ഴിഞ്ഞശേഷo എയര്‍ ഹോസ്റ്റസ് മൈക്കില്‍ കൂടി ഇങ്ങനെ അനൌണ്സ് ചെയ്തു :-

" നമ്മള്‍ സിംലയ്ക്ക് പറക്കാന്‍ പോകുകയാണ്. നിങ്ങ ളുടെ ഈ ഉല്ലാസയാത്ര ശുഭകരമാ കട്ടെ എന്നാശംസി ക്കുന്നു. ഒപ്പം ഒരു സന്തോഷ വാര്‍ത്തകൂടി.ഈ വിമാനം നിര്‍മ്മിച്ചിരിക്കുന്നത് നിങ്ങളുടെ കോളേജില്‍ പഠിച്ച വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ്. മാത്രവുമല്ല ഈ വിമാനത്തി ന്‍റെ ആദ്യപറക്കലാണിന്ന്. "

അനൌണ്സ്മെന്‍റ് തീര്‍ന്നതും അദ്ധ്യാപകര്‍ ഒന്നടങ്കം വാതില്‍ തുറ ന്നു പുറത്തേക്കോടി.പക്ഷേ പ്രിന്‍സിപ്പല്‍ മാത്രം പോയില്ല. അദ്ദേഹം തന്‍റെ സീറ്റില്‍ ഉറച്ചിരുന്നു. വിമാന ത്തിന്‍റെ പൈലറ്റ്‌ പ്രിന്‍സിപ്പലിന്റെ അടുത്തു ചെന്ന് ചോദിച്ചു :-

" എല്ലാവരും പുറത്തുപോയി. അങ്ങേന്താണ് പോകാ ഞ്ഞത്‌ ? അങ്ങേക്ക് ഭയമില്ലേ ? "

പ്രിന്‍സിപ്പലിന്റെ മറുപടി :- "എനിക്കൊട്ടും ഭയമില്ല. എന്‍റെ കോളേജിലെ അദ്ധ്യാപകരേക്കാള്‍ എനിക്ക് വിദ്യാര്‍ഥികളില്‍ പൂര്‍ണ്ണവിശ്വാസമുണ്ട്‌.......
.
.
.
.
.
.
.
.
.
ഈ വിമാനം സ്റ്റാര്‍ട്ട്‌ ആകില്ല."

visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

Friday, 3 July 2015

സ്വര്‍ണ്ണം.

സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് പലരും സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നത്. അവരില്‍ പലരും ധരിച്ചു വച്ചിരിക്കുന്നത്,എപ്പോള്‍ വേണമെങ്കിലും ആവശ്യം വരുമ്പോള്‍ അത് വിറ്റ് ഏതാണ്ടൊക്കെ പുളുത്താമെന്നാണ്.മണ്ടന്മാര്‍ എന്നല്ലാതെ അവരെ എന്ത് വിളിക്കാന്‍!
ഇനി, സമ്പാദ്യം ആണ് ഉദ്ദേശമെങ്കിൽ ഇത്രയും പണിക്കൂലി കൊടുക്കണോ....coins വാങ്ങിയാൽ പോരെ.... സ്വര്‍ണ്ണക്കടകളില്‍ നിന്ന് പൊതുവേ സ്വര്‍ണ്ണം വാങ്ങിക്കാം എന്നല്ലാതെ അത് വില്‍ക്കുവാന്‍ സാധ്യമല്ല. വേണമെങ്കില്‍ കുറച്ചു കാശും കൂടി അങ്ങോട്ട്‌ കൊടുത്തു വേറെ മാറ്റിയെടുക്കാം.

സ്വര്‍ണ്ണം വില്‍ക്കാന്‍ പറ്റിയ കടകള്‍ .ആരും അങ്ങനെ ഒരു കട നടത്തുന്നില്ല എന്ന് സ്വര്‍ണ്ണം വാങ്ങുന്ന മണ്ടന്മാര്‍ അറിയുന്നില്ല.ബാങ്കുകളില്‍ ചെന്നാലും അവര്‍ പണയമായി മാത്രമേ സ്വര്‍ണം സ്വീകരിക്കുകയുള്ളൂ.അതും യഥാര്‍ഥ വിലയുടെ വെറും അറുപതു ശതമാനം മുതല്‍ എഴുപതു ശതമാനം വരുന്ന പൈസ മാത്രമേ അവര്‍ അതിനു വിലമതിക്കയുള്ളൂ.വേണമെന്നുള്ളവര്‍ക്ക് അതും മേടിച്ചു ഒന്നും മിണ്ടാതെ സ്ഥലം വിടാം. പിന്നീട് നോട്ടീസ് അയച്ചാലും തിരിച്ചെടുക്കാന്‍ ചെല്ലതിരുന്നാല്‍ മതി.

ചില സ്ഥലത്ത് വായിച്ച  ചില കണക്കുകള്‍ നോക്കാം

ഒരു പവന്‍ സ്വര്‍ണ്ണം (22ct )- വില -Rs .23 ,000
പണിക്കൂലി : 4 % മുതല്‍ 32 % വരെ (കല്യാണം കഴിക്കാന്‍ വരുന്നവരെ പിഴിയാന്‍ ആണ് ഈ 32 % കണക്ക്. 4 % കൊടുത്താല്‍ പണ്ടത്തെ വല്യമ്മമാരുടെ കയ്യിലെ ഫാഷന്‍ അനുസരിച്ചുള്ള പ്ലയിന്‍ വളകളും മറ്റും കിട്ടുമായിരിക്കും. ഇന്നത്തെ കാലത്ത് അതാര് വാങ്ങാന്‍?അത് കൊണ്ട് ഈ നാലിന്‍റെ പ്രയോജനം ആര്‍ക്കും ലഭിക്കില്ല എന്ന് ചുരുക്കം)
32 % ഒക്കെ പോട്ടെ. നമുക്കൊരു 20 % ആവറേജ് ആയി ഒരു പവന്‍ സ്വര്‍ണ്ണം വാങ്ങാന്‍ എത്ര രൂപ ആവുമെന്ന് നോക്കാം

23 ,000 + 32 % = Rs .30 ,360
ഇനി നിങ്ങളുടെ ഭാര്യയോടുള്ള സ്നേഹം പ്രകടിപ്പിക്കുവാനുള്ള നിശ്ചയദാര്‍ട്യത്തോടെ പിറ്റേന്ന് തന്നെ ആ സ്വര്‍ണം കൊടുത്ത് പുതിയ ഒരു മോഡല്‍ സ്വര്‍ണം വാങ്ങാന്‍, അടുത്ത് കണ്ട ഒരു സ്വര്‍ണ്ണക്കടയില്‍ ഒരു കാമുകന്‍റെ ആവേശത്തോടെ ചാടിക്കയറി എന്നിരിക്കട്ടെ.
പവന്‍റെ വില പഴയത് പോലെ Rs. 23 ,000 തന്നെ. പക്ഷെ നിങ്ങളുടെ കയ്യില്‍ ഇരിക്കുന്നത് വെറും 22 ct സ്വര്‍ണ്ണം ആയതു കൊണ്ട് 4 % ആദ്യം തന്നെ കുറയക്കും. അതായതു നിങ്ങളിന്നലെ Rs .30 ,360 കൊടുത്തു വാങ്ങിയ സ്വര്‍ണ്ണത്തിന്‍റെ ഇന്നത്തെ മതിപ്പ് വില വെറും Rs . 22 ,080 . ബാക്കി Rs .8 ,280 ഒറ്റ ദിവസം കൊണ്ട് ഗോവിന്ദ!.

ഇനി അത് കൊടുത്തു നിങ്ങളിന്നു ഒരു പവന്‍റെ പുതിയ മോഡല്‍ സ്വര്‍ണ്ണം വാങ്ങാന്‍ വന്നിരിക്കുകയാണല്ലോ? അതിന്‍റെ വില നേരത്തെ പറഞ്ഞത് പോലെ 20 % പണിക്കൂലി കൂടി ചേര്‍ത്താല്‍ പിന്നെയും 23 ,000 + 32 % = Rs .30 ,360 . നിങ്ങള്‍ അങ്ങോട്ട്‌ കൊടുക്കാന്‍ പോകുന്ന നിങ്ങളുടെ കയ്യിലുള്ള സ്വര്‍ണ്ണത്തിന്‍റെ മതിപ്പ് വില Rs . 22 ,080 . ബാക്കി അടയ്ക്കേണ്ട തുക പിന്നെയും Rs. 8 ,280 !!!

ഇനി കടയുടെ പുറത്തിറങ്ങി ചിന്തിക്കൂ.
നിങ്ങളുടെ കയ്യില്‍ ഇപ്പോള്‍ എന്തുണ്ട്? ഉത്തരം: ഒരു പവന്‍ സ്വര്‍ണ്ണം.
ഇന്നലെയും ഇന്നുമായി നിങ്ങള്‍ അതിനു വേണ്ടി ചിലവാക്കിയത് എത്ര? ഉത്തരം: ഇന്നലെ Rs .30 ,360 + ഇന്ന് Rs .8 ,260. മൊത്തത്തില്‍ Rs . 38 ,620
ഇപ്പോള്‍ നിങളുടെ കയ്യില്‍ ഇരിക്കുന്ന പുതിയ ഒരു പവന്‍ സ്വര്‍ണ്ണത്തിന്‍റെ മതിപ്പ് വില എത്ര? ഉത്തരം: പിന്നെയും Rs . 22 ,080
അപ്പോള്‍ Rs . 38 ,620 - Rs . 22 ,080 = Rs 16 ,540 രണ്ടു ദിവസം കൊണ്ട് സുരക്ഷിതമായി എവിടെ നിക്ഷേപിക്കപ്പെട്ടു?

ഉത്തരം:  സ്വർണ്ണ മൊതലാളി യുടെ കീശയില്‍.

visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»