Friday, 7 August 2015

ചിത്രകലാ മത്സരം

യു.പി.സ്കൂള് വിദ്യാര്ഥികള്ക്കായി ഒരു
ചിത്രകലാ മത്സരം നടത്തുകയുണ്ടായി.
നിരവധി വിദ്യാര്ഥികള് പങ്കെടുത്തു.
കുരുന്നുപ്രായത്തിന്റെ കഴിവ്
തെളിയിക്കുന്ന ഒട്ടേറെ ചിത്രങ്ങള്
പിറവിയെടുത്തു. പക്ഷെ
വിധികര്ത്താക്കളുടെ കണ്ണില്
പതിഞ്ഞത് ആ ഒരു പ്രത്യേക
ചിത്രമായിരുന്നു. ഒര് ആദിവാസി
ബാലന് കരിമ്പ് കഴിക്കുന്ന ചിത്രം...
.
.
.
ഒട്ടേറെ ചര്ച്ചകള് ഉണ്ടായി.
പട്ടിണിമൂലം വേറൊന്നും കഴിക്കാന്
ഇല്ലാത്ത ആ നഷ്ട ബാല്യത്തെ
ചിത്രീകരിച്ച വിദ്യാര്ഥിക്ക്
പ്രശംസകള് ഏറെ ആയിരുന്നു. കുറെ
നല്ല ചിത്രങ്ങളെ പിന്നിലാക്കി ആ
ചിത്രം തന്നെ ഒന്നാം സ്ഥാനത്തിന്
അര്ഹത നേടി.
.
.
.
.
.
.
സമ്മാനദാന ചടങ്ങില്
പ്രസംഗിച്ചവരും കുട്ടിയുടെ
വീക്ഷണത്തെ ആവോളം
പ്രശംസിച്ചു. അവസാനം ആ ചിത്രം
വരയ്ക്കാനുള്ള സാഹചര്യം
വ്യകതമാക്കാന് പറഞ്ഞപ്പോള്,
നിഷ്കളങ്കനായ ആ വിദ്യാര്ഥി
ഇതാണ് പറഞ്ഞത്....
.
.
.
.
.
.
.
.
.
.
.
.
"പൊന്ന് സാറന്മാരെ, എന്നെ
ഇങ്ങനെ പുകഴ്ത്തരുത്. ഞാന് വരച്ചത്
ശ്രീകൃഷ്ണന് ഓടക്കുഴല് വായിക്കുന്ന
ചിത്രമാണ്"

visit for mallu comedy ::

www.trueandfun.blogspot.in

www.facebook.com/TruenFun

Message from whatsapp broadcast ® ««««^»»»»»

No comments:

Post a Comment