Saturday, 23 May 2015

ബിയർ ബോട്ടിലുകൾ

അയാൾ വിവാഹ മോചനം കഴിഞ്ഞ്‌ വീട്ടിൽ വന്നു. ആ സൈഡിലായി ഒരു പെട്ടിയിൽ കുറേ ഒഴിഞ്ഞ ബിയർ ബോട്ടിലുകൾ ഇരിക്കുന്നത്‌ ശ്രദ്ധയിൽ പെട്ടു.
അതിൽ നിന്നും ഒരു ബോട്ടിലെടുത്ത്‌  ദേഷ്യത്തിൽ ഏറിഞ്ഞു കൊണ്ട്‌ പറഞ്ഞു "നീ കാരണം എനിക്ക്‌ എന്റെ ഭാര്യയെ നഷ്ടപ്പെട്ടു".
വീണ്ടും അടുത്ത കുപ്പി എറിഞ്ഞു കൊണ്ട്‌ പറഞ്ഞു."എനിക്ക്‌ മക്കൾ ഇല്ലാത്തതിന്‌ കാരണക്കാരൻ നീയാണ്‌".
വീണ്ടും അടുത്ത കുപ്പി എറിഞ്ഞ് കൊണ്ട്‌  അയാൾ പറഞ്ഞു "എന്റെ ജ്യോലി പോകാൻ കാരണം നീയാണ്‌".
വീണ്ടും അയാൾ അടുത്ത കുപ്പി എറിയാനായെടുത്തപ്പോൾ അയാൽക്ക്‌ മനസ്സിലായി ആ കുപ്പിയിൽ ബിയറുണ്ട്‌ അത്‌ പൊട്ടിക്കാത്തതാണെന്ന്. അയാൾ പറഞ്ഞു "നീ ഈ സൈഡിലേക്ക്‌ മാറി നിൽക്ക്‌ എനിക്കറിയാം നിനക്ക്‌ ഈ സംഗതിയിൽ ഒരു പങ്കുമില്ലെന്ന്"'

🍻🍻🍻

visit for mallu comedy ::
www.trueandfun.blogspot.in

Thursday, 21 May 2015

നാക്കുളുക്കുമോ?

ഇന്ന് രാവിലെ നാക്കു വടിച്ചവർക്കു വായിക്കാം,

1.       ഉരുളീലൊരുരുള

2.       ആന അലറലോടലറി

3.       തെങ്ങടരും മുരടടരൂല

4.       പെരുവിരലൊരെരടലിടറി

5.       റഡ് ബള്‍ബ് ബ്ലൂ ബള്‍ബ്

6.       വരൾച്ച വളരെ വിരളമാണ്

7.       പേരു മണി പണി മണ്ണു പണി

8.       അറയിലെയുറിയില്‍ ഉരിതൈര്

9.       അരമുറം താള്‌ ഒരു മുറം പൂള്‌

10.   പാറമ്മേല്‍ പൂള; പൂളമ്മേല്‍ പാറ

11.   അലറലൊടലറലാനാലയില്‍ കാലികൾ

12.   വണ്ടി കുന്ന് കേറി, കുന്ന് വണ്ടി കേറി

13.   പത്ത് തത്ത ചത്തു; ചത്ത തത്ത പച്ച

14.   സൈക്കിള്‍ റാലി പോലെ നല്ല ലോറിറാലി

15.   ഉരുളിയിലെ കുരുമുളക്ഉരുളേലാടുരുളല്‍

16.   തച്ചൻ ചത്ത തച്ചത്തി ഒരു തടിച്ചിതച്ചത്തി

17.   രാമമൂർത്തിയുടെ മൂത്ത പുത്രൻകൃഷ്ണമൂർത്തി

18.   തച്ചന്‍ തയ്ച്ച സഞ്ചി; ചന്തയില്‍ തയ്ച്ചസഞ്ചി

19.   പത്തു പച്ചത്തത്ത പച്ചപ്പുല്ലില്‍ചത്തൊത്തിരുന്നു

20.   ചെറുപയർമണിചെറുത്; ചെറുകിണറ്പട ചെറുത്

21.   പച്ചപ്പച്ച തെച്ചിക്കോല്‌ പറ്റേ ചെത്തിചേറ്റിൽ പൂഴ്ത്തി

22.   അരയാലരയാൽ ആലരയാലീപേരാലരയാലൂരലയാൽ

23.  കളകളമിളകുമൊരരുവിയലകളിലൊരുകുളിരൊരുപുളകം

24.  കരളിനുമലരിതളുതിരുമൊരളികുലമിളകിയചുരുള്‍ അളകം

25.   വടുതലവളവിലൊരതളമരത്തിൽപത്തിരുപത്തഞ്ചൊതളങ്ങ!

26.   ഉരുളയുരുട്ടിയുരുളിയിലിട്ടാല്‍ഉരുളയുരുളുമോയുരുളിയുരുളുമോ

27.   ആലപ്പുഴയങ്ങാടീലാറാംനാളുച്ചയ്ക്കാറാണാളാറാണാടിനെയറുത്തു

28.   ചരലുരുളുമ്പോൾ മണലുരുളൂലാമണലുരുളുമ്പോൾ ചരലുരുളൂലാ

29.   തണ്ടുരുളും തടിയുരുളുംതണ്ടിൻ‌മേലൊരുചെറുതരികുരുമുളകുരുളും

30.   ഒരു പരലുരുളന്‍ പയറുരുട്ടി ഉരലേല്‍വെച്ചാല്‍ ഉരലുരുളുമൊ പരലുരുളുമോ

31.   അരുതരുതുകുതിരേ മുതിരരുത്കുതിരേ അതിരിലെ മുതിര തിന്നാന്‍മുതിരരുത് കുതിരേ

32.   ആലത്തൂരെപാലത്തിമേന്നറുപതുചെറുമികളറുപതുചെറുപയറെണ്ണിയെടുത്തുവറുത്തുപൊടിച്ചൊരു പൊടിക്കറിവെച്ചാൽ

റേഡിയോ മാങ്ങാ

ഒരാൾ റേഡിയോ മാങ്ങായിൽ വിളിക്കുന്നു
"ഹലോ എന്റെ ശബ്ദം കേൾക്കുന്നുണ്ടോ..?"
അവതാരക:- "ഉണ്ട് സാർ പറയൂ ഏത് പാട്ടാണു വേണ്ടത്..?"

"എന്റെ ശബ്ദം ഇപ്പോൾ റേഡിയോ മാങ്ങാ കേട്ടോണ്ടിരിക്കുന്ന എന്റെ പെങ്ങൾ പല്ലവിക്കും കേൾക്കാൻ പറ്റുമോ...?"
അവതാരക:- (തെല്ലു ദേഷ്യത്തോടെ) "പറ്റും സാർ പറയൂ ഏത് പാട്ടാണു വേണ്ടത്...?"

അയാൾ:- "പല്ലവീ ഞാൻ നിന്റെ ചേട്ടൻ മുരുകനാണു. കഴിഞ്ഞ ഒരു മണിക്കൂറായി ഞാൻ മുകളിലെ നിലയിലെ കക്കൂസിൽ ഇരുന്ന് നിന്നെ വിളിക്കുന്നു. ഫോൺ സ്വിച്ച് ഓഫ്. പാട്ടു കേട്ടൊണ്ടിരിക്കാതെ വേഗം മോട്ടർ ഓണാക്കടീ പുല്ലേ

visit for mallu comedy ::
www.trueandfun.blogspot.in

കയർ

Girl : എന്തുപറ്റി കുഞ്ഞേ.. ?എന്താണുനീ ഇങ്ങനെ ഇഞ്ചി തിന്നകുരങ്ങനെ പോലെ.. ?
Boy : പോടീ പോടീ,പോയി തരത്തില്കളക്കടീ..
girl : wow..!! എന്റെ sweet frndഇന്നു നല്ലചൂടിലാണല്ലോ..?എന്തുപറ്റി രമണാ.?.!!!

Boy :ഡീ..അരവട്ടേ നീ ഓടിരക്ഷപ്പെട്ടോ...അല്ലേല് നിന്നെ ഞാന്ഇപ്പോള് കൊല്ലും..

girl :കളിക്കാതെ കാര്യം പറചെക്കാ...!

Boy : feeling sad

girl : why da ..??..

boy :അവളോട് I lve u എന്ന്പറഞ്ഞപ്പോള്,അവള് എന്നെ broആക്കി കളഞ്ഞു...!!

girl : keeekikikikikiki..അതെനിക്കിഷ്ടായി...!!

boy :ച്ചി ,നീ പോടീ അരവട്ടേ..!!

Girl :അചോടാ മുത്തേ,ചങ്കടാവുന്നോ..?..സാരമില്ല..നമുക്ക്വേറെ നോക്കാം...

Boy :ലോകത്തുള്ള സകലഊളന്മാര്ക്കും lineഉണ്ട്...എനിക്കുമാത്രമില്ല..

.girl :അത്രയേ ഉള്ളൊ..!!അതിനുനീ എന്നെ പ്രേമിച്ചോടാ...!!

boy :പോടീ പട്ടീീീ....

.girl :അത് നിന്റെ.....??..എനിക്കെന്താടാ ഒരുകുറവ്..

boy : നിനക്ക്കുറവല്ല..കൂടുതലാ..

Girl :എന്നാല് നീ കടപ്പുറത്ത്പോയി പാടി മരിക്ക്..അല്ലപിന്നെ...നാണമില്ലല്ലോ...? classതീരാറായി,പരീക്ഷയാ വരുന്നേ..പോയിരുന്നുവല്ലോം പഠിക്കെടാവട്ടാ....ഞാന്പോവ്വാാ..

boy : എവിടെ ?

Girl :കുലുക്കി സര്ബത്തുകുടിക്കാന്...

boy :എന്നാല്ഞാനും വരും..

girl : കാശ് ഉണ്ടേല് വന്നാല്മതി...

boy : എച്ചീീീീീ.....!!

girl :വാ..വാങ്ങി തരാം..വന്നുവിഴുങ്ങ്...!!(ദിവസങ്ങള് കടന്നുപോയി ..ഒരു ദിവസം )

Girl : hi da ...

boy : hi...

Girl : mm..എന്തുപറ്റി..?

Boy : i love u..

.girl : love u 2......

boy :തമാശയല്ല ,എനിക്കിഷ്ടമാണുനിന്നെ..will umarry me ?

Girl :ഇതെന്താ ഇപ്പൊഇങ്ങനെയൊക്കെ...!!എന്താ നിനക്ക്പറ്റിയേ..??.തമാശയ്ക്കുഒരളവുണ്ടു ട്ടൊ...!!

boy : ഞാന്പറഞ്ഞൂലോ..തമാശയല്ലഎന്ന്...എനിക്ക്നിന്നെ വേണം..

girl : .......

.boy : അന്നുനീ പറഞ്ഞില്ലേ,'നിന്നെ പ്രേമിച്ചോളാന്'..!!പിന്നീടുള്ളദിവസങ്ങള് എനിക്ക്ഉറക്കമില്ലാത്തതായിരുന്നു,ഒരുപാട്ആലോചിച്ചു, classതീരാന്പോകുന്നു..കൂട്ടുകാരും കോളേജും എല്ലാംഇനിഓര്മകളയി മാറും,അതിലൊരുഓര്മയായി നിന്നെയുംമാറ്റുവാന്എനിക്കാവില്ല...ഒരുപാട് ആലോചിച്ചുപറഞ്ഞതാണിത്...!!

girl :എന്ത്വിവരക്കേടാ നീ ഈപറയുന്നേ...ച്ചെ..!! ഞാന്നിന്നെ പറ്റി ഇങ്ങനെയല്ലകരുതിയേ..ഒടുവില്നീയും എല്ലാ ആണുങ്ങളെയുംപോലെ...?......ican't...... am sorry gud bye....

boy :തുള്ളി ചാടി പോകേണ്ട..നന്നായിആലോചിക്കൂ..പരീക്ഷയ്ക്ക് ഇനിയും 2weekzഉണ്ട്..അതുവരെ നിനക്ക്ആലോചിക്കാന് timeഉണ്ട്...ആലോചിച്ചു പറ...?.

Girl : ഇതില് കൂടുതല്എനിക്കൊന്നുംപറയാനില്ല...!!bye...(ദിവസങ്ങള് കടന്നുപോയി..പരീക്ഷയുടെ അവസാനനാള് അവന് അവളോടുവീണ്ടും ചോദിച്ചു..)

boy : എന്താണുതീരുമാനം...??

Girl :ഞാന് മുന്പ്പറഞ്ഞതാണ്...ഇനിയും എന്നോട്ഇത് ചോദിച്ച്ബാക്കിയുള്ളഇത്തിരി ഇഷ്ടംകൂടിവെറുപ്പാക്കരുത്...plz..ഞാന്പോകുന്നുനാളെ കാണാം..see u..boy : നാളെയേ ? ഇന്നുഅവസാന ദിവസമല്ലേ..??നമ്മള് പിരിയുകയാണ്,ഇനിയെന്തു നാളെ...??

Girl : ........

Boy : ഇതെന്റെ അവസാനപ്രതീക്ഷയായിരുന്നു, ഈവേര്പിരിയല്അതുണ്ടായിക്കൂടാഎന്നാഗ്രഹിച്ചാണ്ഞാന് അങ്ങനെ പറഞ്ഞത്,പക്ഷേ നീ........??പോട്ടെ സാരമില്ലപെണ്ണേ നിന്റെ ഇഷ്ടം അത്നടക്കട്ടെ... ഞാന്പോകുന്നു, ,നീ എന്നും എന്റെമനസ്സില്ഉണ്ടാകും മറക്കില്ല....!!!gud bye...

Girl : ......എന്തുപറയണം എന്നറിയാതെ നിന്നവളുടെമറുപടിക്ക്കാത്തുനില്ക്കാതെ അവന് നടന്നുനീങ്ങി...(ദിവസങ്ങള്പിന്നെയും കടന്നുപോയി...ഒരുദിവസം അവന്അവളെ വിളിച്ചു...)

Girl : helo

boy : ഡീ..ഇതു ഞാനാണ്..

Girl :ഓഹൊ നീയോ..??..!!ഇപ്പൊഴാണോവിളിക്കുന്നേ...ഇതുവരെ എന്നെ ഒന്നുവിളിക്കാനോ,കാണാനോ നിനക്ക്തോന്നീല്ലല്ലോ..ഇതാണോടാ നിന്റെസ്നേഹം...??

boy :sry...ചൂടാവാതെ പെണ്ണേ...തിരക്കിലായിപ്പോയി..ഞാന് ഒരുകാര്യം പറയാന്വിളിച്ചതാ..

.girl : എന്താ ?..

Boy : monday ഞാന് US ല്പോകുവാണ്....ഇനിയുള്ളഅങ്കം അങ് US ല്...

girl : ........

Boy :അപ്പോള്tata...ഇനി സമയം കിട്ടുമ്പോള്വിളിക്കാട്ടോ...(

എന്തെങ്കിലും ഒന്ന്പറയാന്സമ്മതിക്കാതെ അവനാ call cut ചെയ്തു...),അവള്ക്ക് സമനിലതെറ്റുകയായിരുന്നു..എന്തൊക്കയോ കൈവിട്ടുപോകുന്നതുപോലെ,ചുറ്റും ഇരുട്ടുപടരുന്നതുപോലെ,ഊണും ഉറക്കവുമില്ലാത്ത ദിവസങ്ങള് ..!!...mondayരാവിലെ അവള്അവനെ വിളിച്ചു...അവന്റെ phoneswtch off ആയിരുന്നു...മനസ്സിന്റെ നിയന്ത്രണംവിട്ടഅവള്അവന്റെ വീട്ടിലേക്ക്പോയി...വീടിന്റെവാതില്തുറന്നത് അവന്റെ അമ്മആയിരുന്നു...

amma : മോളോ..!!! വാ എത്രനാളായി കണ്ടിട്ട്...നീ ഒന്നുവിളിക്കുകകൂടി ചെയ്തില്ലല്ലോ..?

Girl : .......

.Amma : എന്തുകോലമാ മോളെ ഇത്,മുഖമൊക്കെ അങുകരുവാളിച്ച്, ഈമുടിയൊക്കെ ഒന്നുകെട്ടി വച്ചൂടെ...?എന്താ നിനക്ക് പറ്റിയേ..??

Gírl :അവന് പോയോ ?

Amma :ആ...ദേ ഇപ്പൊ അങ്ങോട്ടുപോയതേ ഉള്ളൂ...എന്താ..??

Girl :എന്തിനാ അവനെവിട്ടേ....എനിക്ക്അവനെ കാണണം...

Amma :എന്താ മോളേ ഇത്..?

Girl :എനിക്കൊന്നുംകേള്ക്കേണ്ട....!!! അവന്തിരിച്ചു വരുമ്പോള്അവനെ വേറെ വല്ലോരെയുംകൊണ്ട്കെട്ടിക്കാനാപരിപാടിയെങ്കില്..!!സത്യമായും ദേ ഈഉത്തരത്തില്കെട്ടി തൂങ്ങി ചാവുംഞാന്.....!!!അവനോടും പറഞ്ഞേക്ക്...!!

























അങ്ങനെ ചകാനാണ് തീരുമനമെങ്ങിൽ അവൾ ഏതു കയർ ഉപയോഗിക്കും

option
A മുപ്പിരി കയർ
B കരിപട്ടി കയർ
C ഇഴ കയർ
D പ്ലാസ്റ്റിക്‌ കയർ

Wednesday, 20 May 2015

ത്രിശ്ശൂരിലെ ഒരു സ്കൂൾ ക്ലാസ്സ

്‌

ടീച്ചർ: നിന്റെ കയ്യിൽ 3 കേക്ക് ഉണ്ട്

വിദ്യാർത്ഥി; ആയ്ക്കോട്ടെ

ടീച്ചർ; ആ സുഹൃത്ത് ഒരു കേക്ക് ചോദിച്ചു. അപ്പോൾ കയ്യിൽ ബാക്കി എത്ര കേക്ക് ഉണ്ടാകും ??

വിദ്യാർത്ഥി; 3

ടീച്ചർ; അതെങ്ങനെ?

വിദ്യാർത്ഥി; സുഹൃത്ത് അല്ല അവന്റെ അപ്പൻ ചോദിച്ചാലും
കൊടുക്കൂല്ല.

ടീച്ചർ; ആ ശരി. ഒരാൾ
നിന്റെ ഒരു കേക്ക് പിടിച്ചുവാങ്ങി അപ്പോൾ നിന്റെ കയ്യിൽ എത്ര കേക്ക് ഉണ്ടാകും?

വിദ്യാർത്ഥി; 3 കേക്കും
ഒരു ശവോം

ത്രിശ്ശൂരിലെ പിള്ളേരോടാ കളി...💪😠👊

ഇങ്ഗ്ലീഷ്‌ സിനിമകൾ

മേടിച്ച പാന്‍റ് 'ടൈറ്റ് ആണെനിക്ക് ' എന്ന് പറഞ്ഞ് ഉറക്കെ കരഞ്ഞ യുവാവിന്‍റെ കഥ Titanic

കാമുകന്‍റെ കൂടെ ഒളിച്ചോടിപോയി തിരിച്ചുവന്ന രണ്ടു കുട്ടികളുടെ അമ്മ THE MUMMY RETURNS

ജോലിത്തിരക്ക് കാരണം മുടികറുപ്പിക്കാൻ സമയം കിട്ടാത്ത ഒരു തൃശ്ശൂർകാരൻറെ കഥ.. Die Another Day.

കാരറ്റ്‌ തിന്നുന്ന കുട്ടിയുടെ കഥ.. karate kid.

ജാതിവ്യവസ്ഥയ്ക്കെതിരെ പോരാട്ടം നയിക്കുന്ന നായകന്റെ കഥ .. CASTAWAY

ദൈവം ഇല്ല ദൈവം ഇല്ല എന്ന് പറഞ്ഞു നടക്കുന്ന ഒരു നിരീശ്വര വാദിയുടെ കഥ " GODZILLA

വെള്ളമടിച്ച്‌ തെരുവിൽ വാളു വെച്ച ചെന്നായയുടെ കഥ.. . The Wolf of Wall Street 

പെരുന്നാളിന് അറുക്കാൻ കൊണ്ട് പോവുന്ന പയ്യിന്റെ കദന കഥ. - Life of Pi

പാറ്റയെ കൊല്ലാൻ ഹിറ്റുമായി നടന്ന ഒരു പാവം മനുഷ്യന്റെ കഥ.. Hitman

2 aliyanmarude kadha 'Alien' 

അഞ്ഞുറാന്റെയും മക്കളുടേയും കഥ പറഞ്ഞ സിനിമയാണ് "the Godfather

വിശന്നു ചാവാറായിട്ടും കുത്തിയിരുന്നു ഗെയിം കളിക്കുന്ന ഒരു യുവാവിന്റെ കഥ... The Hunger Games 

ഒരു മോതിരം വാങ്ങി കൊടുത്ത് ഒരുത്തിയെ വളച്ചു ലോഡ് ആക്കിയ കദനകഥ The Lord of the Rings

പഠിക്കുന്ന കൊച്ചുമോന്റെ ജീവിതകഥ The Grand Budapest Hotel

വയസായിട്ടും കൊച്ചുപയ്യന്‍ ആണെന്ന് സ്വയം വിചാരിക്കുന്ന മെഗാസ്റ്റാറിന്റെ കഥ Oldboy

അർധ രാത്രി ചോറ് തിന്നാൻ കഷ്ടപെടുന്ന ഒരു പാവത്തിന്റെ കഥ The Dark Knight Rises

വസ്ത്രങ്ങൾ ഇസ്തിരിയിട്ട് ജീവിക്കുന്ന ഒരു പാവം മധ്യവയസ്കന്റെ കഥ - Iron man

ഒരുപോലെ സപ്ലികൾ വാരിക്കൂട്ടുന്ന രണ്ടു വടകര എഞ്ചിനീയറിംഗ്‌ സ്റ്റുഡന്റുകളുടെ, റിസൽട്ട്‌ വന്ന ദിവസം നടക്കുന്ന സംഭവ ബഹുലമായ കഥ പറയുന്ന സിനിമ
"അനക്കോണ്ടാ"…?
Anaconda

നോട്ട്‌ ബുക്ക്‌ ഇല്ലാതെ കഷ്ടപെടുന്ന ഒരു പാവം അമേരിക്കകാരിയുടെ നൊമ്പരങ്ങളുടേയും ത്യാഗങ്ങളുടെയും കഥ Naughty America 

അമേരിക്കയിലെ ഗോമാതാക്കളുടെ കഥന കഥ........... American pie..