Wednesday, 25 November 2015

കരന്റ്‌ കട്ട്‌

കെ.എസ്.ഇ.ബി (ഇലട്രിക്ക് സെക്ക്ഷൻ) കീഴിലുളള ഉപഭോക്താക്കളുടെ ശ്രദ്ധക്ക്,
**************************
മിക്ക ദിവസങ്ങളിലും നമ്മുടെ വീടുകളിൽ വൈദ്യുതിയുടെ ഒരുതരം ഒളിച്ചുകളി പതിവാണല്ലോ,

കാറ്റും മഴയും ഇല്ലാത്ത അവസരങ്ങളിൽ പോലും കരണ്ട് വരുകയും പോകുകയും ചെയ്യുക

പോയാൽ തന്നെ മണിക്കുറുകളോളം കരണ്ട് വരാതിരിക്കുക,

ഈ സമയത്ത് കെ.എസ്.ഇ.ബി.ഓഫീസിലേക്ക് വിളിച്ചാൽ അവിടെ നിന്നും ഫോൺ എടുക്കാതെ റസീവർ എടുത്ത് പുറത്ത് വെക്കുക ഇതൊക്കെ സാദാരണ സംഭവിക്കാറില്ലേ?

ഇതിനുളള ഒരു പരിഹാര മാർഗമാണ് നിർദേശിക്കുന്നത്,

എനി അങ്ങിനെ സംഭവിക്കുമ്പോൾ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

,നിങ്ങൾ നിങ്ങളുടെ വൈദ്യതി കൺസൃമർ നമ്പർ ഓർമിക്കുക

നിങ്ങളുടെ മൊബൈൽ നമ്പറിൽ നിന്നോ ലാൻഡ്ഫോൺ നമ്പറിൽ നിന്നോ 1912 എന്ന നാലക്ക നമ്പറിലേക്ക് തിരുവനന്തപുരത്തേക്ക് വിളിക്കുക

ഫോണിൽ നിന്നുളള നിർദേശമനുസരിച്ച് കസ്റ്റമ്മർകേർ എക്സിക്യട്ടീവുമായി സംസാരിക്കാൻ 9 അമർത്തുക

9 അമർത്തുന്നതിന്  മുമ്പായി  നിർദേശിക്കപ്പെടുന്ന ഒരു നമ്പറും നിങ്ങൾ അമർത്തേണ്ടതില്ല,

അവിടെ നിന്നും നിങ്ങളുടെ കൺസൃമർ നമ്പർ ചോദിക്കും അപ്പോൾ പറഞു കൊടുക്കുക,

ഉടനെ തലസ്ഥാനത്ത് നിന്ന് നിങ്ങളെ തിരിച്ചു വിളിച്ച കരണ്ടില്ലാത്ത കാരണം, കരണ്ട് വരുന്ന സമയം ഇതൊക്കെ വിശദമായി പറഞുതരും

,റസീവർ താഴെ എടുത്ത് വെച്ച് സുഖം കൊളളുന്നവരെ നിങ്ങൾ വിളിച്ച ് നിങ്ങളും അവരും ബുദ്ധിമുട്ടേണ്ടതില്ല,

കേരളത്തിലുളള എല്ലാവർക്കും 1912 എന്ന ഈനാലക്ക നമ്പർ തന്നെയാണ്,

ഈ നമ്പർ എല്ലാവരിലേക്കും എത്തിക്കുക

🔴🔴🔴 SHARE 🔴🔴🔴

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

കണ്ടക്ടർ

ഒരിടത്ത് ഒരു ബസ്കണ്ടക്ടർ
ഉണ്ടായിരുന്നു.
അയാൾ
യാത്രക്കാരോട്
വളരെ ക്രൂരമായി ആണ്
പെരുമാറിയിരുന്നത്. ഒരു ദിവസം ഒരു
സുന്ദരിയായ
യുവതി ബസിനു കൈ കാണിച്ചു,
കണ്ടക്ടറ്
ബസ്
നിര്‍ത്തിയില്ല.
അപ്രതീക്ഷിതമായി ആ
പെണ്‍കുട്ടി ബസിനു
അടിയിൽ
പെട്ടു സ്പോട്ടിൽ തന്നെ മരിച്ചു.
ദേഷ്യം പിടിച്ച
യാത്രക്കാർ
ഉടനെത്തന്നെ കണ്ടക്ടറെ പോലീസ്
സ്റ്റേഷനിൽ ഏല്പ്പിച്ചു.
പോലീസുകാർ
കണ്ടക്ടറെ കോടതിയില് ഹാജരാക്കി.
ജഡ്ജിക്ക് അയാൾ
കുറ്റവാളിയാണെന്ന് മനസ്സിലായി.
കണ്ടക്ടറെ ഷോക്കടിപ്പിച്ച്
വധിക്കാൻ
തീരുമാനിച്ചു, അയാളെ ഒരു മുറിയിൽ
ഹാജരാക്കി.
റൂമിന്റെ നടുവിലെ വൈദ്യുത
കസേരയിൽ
ഇരുത്തി.
ശൂന്യമായ ആ റൂമിൽ ഒരു
മൂലയിലുണ്ടായിരുന്ന
ഒരു
പഴത്തൊലി അല്ലാതെ വേറെ ഒന്നും ഇല്ല.
കണ്ടക്ടറെ കസേരയില് ബന്ധിപ്പിച്ചു,
ശരീരത്തിലേക്ക്
വൈദ്യുതി കടത്തി വിട്ടു.
പക്ഷേ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്  അയാൾ
രക്ഷപ്പെട്ടു...!!, അയാൾക്ക് ഷോക്ക്
ഏറ്റില്ല !!!
ജഡ്ജി അയാളെ വെറുുതെ വിടാൻ
തീരുമാനിച്ചു.
കുറച്ചു മാസങ്ങൾക്ക് ശേഷം,
ഇപ്രാവശ്യം ഒരു
മധ്യവയസ്കയായ സ്ത്രീ ബസിനു
കൈ കാണിച്ചു.
പക്ഷേ കണ്ടക്ടറ് ബസ് നിർത്തിയില്ല,
ഇപ്രാവശ്യവും സ്ത്രീ ബസിനടിയിൽ
പെട്ടു
ഉടനെതന്നെ മരിച്ചു.
കണ്ടക്ടറെ യാത്രക്കാര്
പോലീസ്സ്റ്റേഷനിൽ ഏല്പിച്ചു.
കണ്ടക്ടറെ കോടതിയില്
ഹാജരാക്കി.
ജഡ്ജി അയാളെ കുറ്റവാളിയായി വിധിച്ചു.
വീണ്ടും കണ്ടക്ടറെ അതേ റൂമിൽ
നടുവിലുള്ള
അതേ കസേരയിൽ ഇരുത്തി, റൂമിൻെറ ഒരു
മൂലയിൽ ആ
പഴത്തൊലി അല്ലാതെ വേറെ ഒന്നും ഇല്ല. അദ്ദേഹത്തെ
കസേരയില് ബന്ധിപ്പിച്ചു.
ശരീരത്തിലൂടെ വൈദ്യുതി കടത്തി വിട്ടു.
പക്ഷേ ഇപ്രാവശ്യവും അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു.
ജഡ്ജി അയാളെ വെറുതെ വിട്ടു.
അദ്ദേഹം വീണ്ടും ജോലിയിൽ കയറി.
മാസങ്ങൾക്ക്
ശേഷം ഒരു വൃദ്ധൻ ബസ്സിനു
കൈ കാണിച്ചു.
മുമ്പത്തെ അനുഭവം വെച്ച് കണ്ടക്ടർ
ബസ്
നിറുത്താന്
തീരുമാനിച്ചു. പക്ഷേ വൃദ്ധൻ ബസിൽ
കയറുന്നതിനിടെ സ്റ്റെപ്പില്
വഴുക്കി താഴെ വീണ്
മരണപ്പെട്ടു. ബസ്
കണ്ടക്ടരെ വീണ്ടും കോടതിയില്
ഹാജരാക്കി, അയാൾ ഒരു
കുറ്റവും ചെയ്തിട്ടില്ലെങ്കിലും ജഡ്ജി മുൻ അനുഭവം വെച്ച്
അയാളെ കുറ്റവാളി ആണെന്ന്
വിധിച്ചു.
വീണ്ടും അതേ റൂം, നടുവിൽ
അതേ കസേര,
മൂലയിൽ ഒരു
പഴത്തൊലിയും.
അദ്ധേഹത്തെ കസേരയിൽ
ഇരുത്തി വൈദ്യുതി കടത്തി വിട്ടു.
ഇപ്രാവശ്യം അയാൾ
തൽക്ഷണം മരിച്ചു....!!!
.
.
.
.
എന്തു കൊണ്ടായിരിക്കും
ആദ്യത്തെ രണ്ട്
തവണയും അയാൾ
രക്ഷപ്പെട്ടത്??? മൂന്നാമത്തെ തവണ
അയാൾ
മരിച്ചത്.????
കാരണം അറിയണോ..???
.
.
.
.
.
.
.
.
.
ആദ്യത്തെ രണ്ട് പ്രാവശ്യവും അയാൾ
മോശം കണ്ടക്ടറായിരുന്നു.
മൂന്നാമത്തെ പ്രാവശ്യം നല്ല
കണ്ടക്ടറും.
നല്ല
കണ്ടക്ടറിലൂടെ വൈദ്യുതി പ്രവഹിക്കും,
മോശം കണ്ടക്ടർ
വൈദ്യുതി കടത്തി വിടില്ല...
എന്നെ തെറി വിളിച്ചിട്ട്
കാര്യമില്ല.. ഫിസിക്സ് ആണ് ഫിസിക്സ്...!!!!

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

വലിയ പുള്ളി

മമ്മൂട്ടി പുതിയ റോൾസ് റോയ്സ് കാർ വാങ്ങി, ഡ്രൈവറെ പിറകിൽ ഇരുത്തി മമ്മൂട്ടി കാർ ഓടിച്ചു.

ചുവപ്പ് സിഗ്നൽ ചാടിയതിന് കാർ പോലീസ് തടഞ്ഞു, ഡ്രൈവറുടെ സീറ്റിൽ മമ്മൂട്ടിയെ കണ്ട പോലീസുകാരൻ അമ്പരന്നു! പിഴയടക്കാനുള്ള കടലാസ് എഴുതാൻ മടിയായി, ഉടനെ പോലീസ് കമ്മീഷണറെ വിളിച്ചു!

സാറേ ഒരു കാർ റെഡ് സിഗ്നൽ ചാടി, പിടിച്ചു നിർത്തിയിട്ടുണ്ട്, വലിയ പുള്ളിയാണ് കാറിലുള്ളത്.

ആരാണ് കാറിൽ? ഏതാണ് അത്രക്കും വലിയ പുള്ളി?

ആരാണെന്നറിയില്ല! പക്ഷേ... മമ്മൂട്ടിയെ ആണ് ഡ്രൈവറാക്കി വെച്ചിട്ടുള്ളത്!

Police rocks😜😜😜😩😂😂😂

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Friday, 20 November 2015

യൂറിക് ആസിഡ്

രക്തത്തില്‍ യൂറിക് ആസിഡ് അമിതമായാല്‍മാറി ക്കൊണ്ടിരിക്കുന്ന ജീവിതരീതികള്‍ ഇന്ന് പലരെയും രോഗികളാക്കി മാറ്റുകയാണ്. നിങ്ങളുടെ രക്തത്തില്‍ യൂറിക് ആസിഡ് അളവ് കൂടുതലുണ്ടോ, ഉണ്ടെങ്കില്‍ അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. കൊഴുപ്പടങ്ങിയ ആഹാരവും മറ്റും ആണ് രക്തത്തിലെ യൂറിക് ആസിഡ് വര്‍ദ്ധിക്കാന്‍ കാരണം. ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലുള്ളവര്‍ മാംസത്തിന്റെയും മത്സ്യത്തിന്റെയും ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ട്.സ്ത്രീകളില്‍ 2-6mg/dl, പുരുഷന്മാരില്‍ 3-7 mg/dl എന്നിങ്ങനെയാണ് സാധാരണ നിലയില്‍ യൂറിക് ആസിഡിന്റെ അളവ്.ശരീരകോശങ്ങളില്‍ ഉല്പാദിപ്പിക്കപ്പെടുന്നതോ, ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നതോ ആയ പ്യൂരിനുകള്‍ എന്ന നൈട്രജന്‍ സംയുക്തങ്ങള്‍ വിഘടിച്ചാണ് ശരീരത്തില്‍ യൂറിക് ആസിഡ് ഉണ്ടാകുന്നത്.രക്തത്തില്‍ യൂറിക് ആസിഡ് അമിതമാകുന്നത് എങ്ങനെയെന്നും, അമിതമായാലുള്ള പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നും, ഇതിനുള്ള പ്രതിവിധികളും അറിഞ്ഞിരിക്കാം.
കാരണങ്ങള്‍
➨പൊണ്ണത്തടി, ജനിതക തകരാറ്, വൃക്കയുടെ തകരാറ് എന്നിവ യൂറിക് ആസിഡ് വര്‍ദ്ധിക്കുവാന്‍ കാരണമാകാം.
➨മദ്യപാനം, പ്യൂരിനടങ്ങിയ ഭക്ഷണത്തിന്റെ അമിത ഉപയോഗം, പ്രമേഹം എന്നിവയും യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുവാന്‍ കാരണമാകാം.

പ്രതിവിധികൾ
• വെള്ളം
ദിവസവും പത്ത് ഗ്ലാസ് വെള്ളം കുടിക്കുന്നത് മൂത്രത്തിലൂടെ യൂറിക് ആസിഡ് പുറത്തുപോകാന് സഹായിക്കും.
• നാരടങ്ങിയ ഭക്ഷണം
ചീര, ഓട്സ്, പച്ചക്കറികള്, പഴവര്ഗ്ഗങ്ങള് തുടങ്ങിയ നാരടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക.
• ആപ്പിള് സൈഡര് വിനഗര്
മാലിക് ആസിഡ് അടങ്ങിയ ആപ്പിള് സൈഡര് വിനഗര് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന് സഹായിക്കും. കൂടാതെ ശരീരത്തിലെ ആല്ക്കലൈന് ആസിഡിന്റെ അളവ് ത്വരിതപ്പെടുത്തുകയും ചെയ്യും.

ഒരു ടീസ്പൂണ് ആപ്പിള് സൈഡര് വിനഗര് ഒരു ഗ്ലാസ് വെള്ളത്തില് കലക്കി കുടിക്കാം. ദിവസവും രണ്ട്,മൂന്നു തവണ ഈ പാനീയം കുടിക്കുക.
• ചെറുനാരങ്ങാ ജ്യൂസ്
ചെറുനാരങ്ങാ ജ്യൂസ് ശരീരത്തിലെ യൂറിക് ആസിഡ് നിയന്ത്രിച്ചുനിര്ത്തും. ഇതിലെ വിറ്റാമിന് സി യൂറിക് ആസിഡ് അളവ് കുറയ്ക്കും.
ചൂടുവെള്ളത്തില് ഒരു ചെറുനാരങ്ങ പിഴിഞ്ഞ് രാവിലെ വെറുംവയറ്റില് കുടിക്കുക.

• വിറ്റാമിന് സി
വിറ്റാമിന് സി സപ്ലിമെന്റുകളും യൂറിക് ആസിഡ് അളവ് നിയന്ത്രിക്കാന് സഹായിക്കും.
• ചെറിപ്പഴം
ചെറികളും ഡാര്ക്ക് ബെറികളും അടങ്ങിയിട്ടുള്ളവ യൂറിക് ആസിഡ് അളവ് കുറയ്ക്കുന്നു. ദിവസവും ഒരു കപ്പ് ചെറിപ്പഴം കഴിക്കുക. അല്ലെങ്കില് ഇതിന്റെ ജ്യൂസ് കുടിക്കുക.

• കഴിക്കേണ്ടത്
ബ്ലൂബെറി, സ്ട്രോബെറി, തക്കാളി, കാപ്സിക്കം, വിറ്റാമിന് സി, ആന്റിയോക്സിഡന്റ് അടങ്ങിയ പച്ചക്കറികളും പഴങ്ങളും ഉള്പ്പെടുത്തണം.
visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

വിചാരണ

ഒരു ദിവസം ചെന്നായ പുല്ലിന്റെ നിറത്തെ ചൊല്ലി കഴുതയോടു തർകിച്ചു
കഴുത പറഞ്ഞു : പുല്ലിന്റെ നിറം മഞ്ഞയാണ്
ചെന്നായ പറഞ്ഞു : പുല്ലിന്റെ നിറം പച്ചയാണ്
ഏറെ നേരം തര്ക്കിച്ചിട്ടും രണ്ടാൾക്കും ഒരു സമവായത്തിലെത്താൻ പറ്റിയില്ല
ഒടുവിൽ കാട്ടു രാജാവിനോട് വിധി തേടാൻ തീരുമാനിച്ചു
വിചാരണ ആരംഭിച്ചു , ഓരോരുത്തരും അവരുടെ വാദങ്ങൾ ഉന്നയിച്ചു
കാഴ്ചക്കാരായ മൃഗങ്ങൾ വിധി കേൾക്കാൻ ചെവി കൂർപിച്ചിരുന്നു
എന്നാൽ എല്ലാവരെയും നിരാശരാക്കി സിംഹം വിധി കല്പിച്ചു : ചെന്നായക്കു ഒരു മാസത്തെ കഠിന തടവ്‌ , കഴുത നിരപരാധി !!!
ചെന്നായ വിയോജിപ്പ്‌ പ്രകടിപ്പിച്ചുകൊണ്ട് ചോദിച്ചു : രാജാവേ പുല്ലിന്റെ നിറം പച്ചയല്ലേ ?
രാജാവ് : അതെ
ചെന്നായ : പിന്നെതിനാണ് ശരി പറഞ്ഞ എന്നെ അവിടുന്ന് കാരാഗ്രഹത്തിൽ അടക്കുന്നത് ?
സിംഹം : നീ പറഞ്ഞത് ശരിയാണ് , പക്ഷെ ഇത് പോലൊരു വിഷയത്തിൽ കഴുതയോടു തർകിച്ചതാണ് നീ ചെയ്ത വലിയ തെറ്റ് !
ആയതിനാൽ നിനക്കൊരു പാഠമാവാൻ വേണ്ടിയും ഇനിയൊരിക്കലും കാര്യങ്ങൾ മനസിലാവാത്തവരോട് നീ തർക്കിക്കാതിരിക്കാൻ വേണ്ടിയുമാണ് ഈ ശിക്ഷ !!
visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

പാമ്പ്

ശ്രദ്ധിക്കുക :
ഒക്ടോബർ,നവംബർ,ഡിസംബർ മാസങ്ങളിൽ പാമ്പിന്റെ കടിയേൽക്കാനുള്ള
സാദ്ധ്യത കൂടുതലാണ്. തണുപ്പ് കൂടുതലുള്ള ഈ മാസങ്ങളിൽ പാമ്പുകൾ അതികസമയവും മളത്തിന് പുറത്തായിരിക്കും.ഈ മാസങ്ങളിലാണ്
അവയുടെ ഇണചേരൽ. ഇവയിൽ പകൽ ഇറങ്ങുന്നവയും രാത്രി ഇറങ്ങുന്നവയും ഉണ്ട്. മൂർഖനെപ്പോലുള്ളവ രാത്രിയും പകലും ഇറങ്ങും. പാമ്പുകടിയേറ്റാൽ ഒന്നരമിനിട്ടിനകം പ്രഥമ ശുശ്രുഷ നല്കണം. മണിക്കൂറുകൾക്കകം
ആശുപത്രിയിൽ എത്തിക്കണം. വെളിച്ചമില്ലാതെ രാത്രി പുറത്തിറങ്ങാതിരിക്കുക.
ഇവ ഓടിവന്ന് കടിക്കില്ല. കടിച്ച പാമ്പിന്റെ ഇനംഅറിഞ്ഞാൽ ആന്റിവെനം നൽകുന്നതിന്റെ
അളവ് നിശ്ചയിക്കാൻ സഹായിക്കും. വിവിധതരം പാമ്പുകളുടെ
വിഷത്തിന്റെ അളവിൽ വ്യത്യാസം ഉണ്ട്. രാത്രിയിൽ ഇറങ്ങുന്ന
പാമ്പുകൾ വെളിച്ചമുള്ള ഭാഗത്തുനിന്ന് മാറി
അവയുടെ റെയ്ഞ്ചിനകത്ത് കിട്ടിയലാണ് അവ നമ്മെ കടിക്കുന്നത്.
പാമ്പ്...!??
പാമ്പിന്‍റെ മുന്നില്‍ ആകസ്മികമായി ചെന്നുപെട്ടാല്‍..
രാജവെമ്പാല ഒഴികെയുളള പാമ്പാണെങ്കില്‍ 5second അനങ്ങാതെ നില്‍ക്കുക. മിക്ക പാമ്പുകളും വഴി മാറിപ്പോകും.
5second ന് ശേഷവും മാറിപ്പോകുന്നില്ലെങ്കില്‍ മെല്ലെ short step എടുക്കുക (5-6 തവണ) പുറകോട്ട് മാറുക. അതിനുശേഷം ഇടതോ അല്ലെങ്കില്‍ വലതോ സൈഡ് മാറിപ്പോവുക.
ഇങ്ങനെ മാറുമ്പോള്‍, പാമ്പിനെ മുഖാമുഖം നോക്കി വേണം മാറാന്‍.
Long step എടുക്കുകയോ പെട്ടെന്ന് പുറകോട്ട് തിരിഞ്ഞു മാറുകയോ ചെയ്താല്‍ പാമ്പ് കടിയേല്‍ക്കാനുളള സാധ്യത കൂടുതലാണ്.
രാജവെമ്പാലയാണെങ്കില്‍,,
രാജവെമ്പാലയുടെ കടിയേല്‍ക്കാനുളള സാധ്യത കുറവാണ്.
കാരണം,,
ഇത് വനത്തിലും വനാതിര്‍ത്തിയിലും ഡാമുകളുടെ സൈഡിലുമാണ് കാണപ്പെടുന്നത്.
ആകസ്മികമായി മുമ്പില്‍പെട്ടാല്‍..ഷര്‍ട്ട് തൊപ്പി തോര്‍ത്ത് ഏതെങ്കിലും പാമ്പിന്‍റെ മുമ്പില്‍ മെല്ലെ ഇട്ട ശേഷം പുറകോട്ട് മാറുക.
ഇങ്ങനെ ചെയ്താല്‍ പാമ്പ് കടിക്കില്ല എന്നാണ് വിധഗ്ദരുടെ അഭിപ്രായം...!!
(ഒരു അറിവും ചെറുതല്ല) ഇത് എല്ലാവരിലും എത്തിക്കുക
visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

വയസ്സനായ ഒരു കുതിര

വയസ്സനായ ഒരു കുതിര പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണു. യജമാനന്‍ അതിനെ പൊക്കിയെടുക്കാന്‍ പരമാവധി ശ്രമിച്ചു. പറ്റിയില്ല. അവസാനം അയാള്‍ തീരുമാനിച്ചു, ഈ കുതിരക്ക് വയസ്സായി. ഇനി കഷ്ടപ്പെട്ട് പൊക്ക്കിയെടുത്താലും അധികമൊന്നും പണിയെടുക്കാന്‍ അതിന് കഴിയില്ല. പ്രായാധിക്യം മൂലം വല്ല അസുഖവും വന്നാല്‍ പിന്നെ അതിനെ ചികിത്സിക്കല്‍ തന്നെ വല്ലാത്ത ചിലവാകും. അതുകൊണ്ട് അതിനെ കിണറ്റിലിട്ട് മൂടിക്കൊള്ളാന്‍ ജോലിക്കാരെ ഏല്‍പ്പിച്ച് അയാള്‍ വീട്ടിലേക്ക് പോയി. കുറച്ച് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ അയാള്‍ കണ്ടത് ആ വയസ്സന്‍ കുതിര പുറത്ത് മേയുന്നതാണ്... എന്താണ് യഥാര്‍ത്തത്തില്‍ സംഭവിച്ചത്, കിണര്‍ മൂടാന്‍ വേണ്ടി പണിക്കാര്‍ കൊട്ടയില്‍ മണ്ണ് കൊണ്ടുവന്നിട്ടത് കുതിരയുടെ മുകളില്‍. ഓരോ പ്രാവശ്യവും തന്‍റെ ശരീരത്തിലേക്ക് വീഴുന്ന മണ്ണ് അപ്പോള്‍ തന്നെ കുതിര കുടഞ്ഞു കളയും. എന്നിട്ട് താഴെ വീണ മണ്ണില്‍ കയറി നില്‍ക്കും. ഒടുവില്‍ കിണര്‍ മണ്ണ് കൊണ്ട് നിറയുകയും കുതിര പുറത്ത് വരികയും ചെയ്തു. ജനങ്ങള്‍ക്കിടയില്‍ ജീവിക്കുമ്പോള്‍ ഒരുപാട് ആളുകള്‍ നമ്മെ അനാവശ്യമായി മനസ്സുകൊണ്ടും, വാക്കുകള്‍ കൊണ്ടും, അതിലേറെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും നമ്മെ പരമാവധി ചെളി വാരിയെറിയും. ചിലപ്പോ നമ്മുടെ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് ഈ ലോകത്തോട്‌ തന്നെ വെറുപ്പ്‌ തോന്നുന്ന വിധത്തില്‍ നമ്മുടെ മനോനില അവതാളത്തിലാകും. എത്ര ആത്മാര്‍ത്ഥമായി ചെയ്താലും നല്ലത് പറയാന്‍, ഒന്ന് പ്രോത്സാഹിപ്പിക്കാന്‍ ആരും മുന്നോട്ട് വരില്ല. എന്നാല്‍ നിസ്സാരമായ തെറ്റുകള്‍ക്ക് നമ്മെ നിന്ദിക്കാനും, ചെളി വാരിയെറിയാനും ഒരുപാടാളുകള്‍ ഉണ്ടാകും. അങ്ങിനെ വരുമ്പോ, മനസ്സ് തളരാതെ, ആ ചെളിയെല്ലാം കുടഞ്ഞു കളഞ്ഞു ചവിട്ടുപടിയാക്കി അതിന്മേല്‍ കയറി നില്‍ക്കാന്‍ നമുക്ക് കഴിയണം. എങ്കില്‍ മാത്രമേ മറ്റുള്ളവര്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാകുന്ന പൊട്ടക്കിണറ്റില്‍ നിന്ന് ആത്മ വിശ്വാസത്തോടെ ഉന്നതിയിലേക്ക് ചവിട്ടിക്കയറാനും ജീവിതത്തില്‍ വിജയം വരിക്കാനും സാധിക്കുകയുള്ളൂ. മനോഹരമായ താമരക്ക് ചെളി വളമായതുപോലെ വിവേകശാലിക്ക് വിമര്‍ശനങ്ങളെ പടവുകളാക്കി മാറ്റാന്‍ കഴിയും.

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Wednesday, 11 November 2015

kids

In a Nursery School Canteen...

There's a basket of apples with a notice written over it :-)

"Do not take more than one, God is watching"

On the other counter there's a box of chocolates,
A small child went & wrote on it.
"Take as many as U want, God is busy watching the apples"...

NEVER ACT SMART WITH Today's Generation..!.! 😜😜


KID :- Why some of ur hair are white dad...?

DAD : – Every time you make me unhappy , one of my hair turns white…

KID :- Now understand why grandpa's hairs are all white…

Moral :- Don't be over smart...
😪😪


Child : Mummy why Gandhi has no hair on his head...?

Mummy : Because he speak only truth...

Child : Now I understud why ladies have long hair...   Ultimate 😜😜😜

Teacher: How old is your father?
Kid: He is 6 years.
Teacher: What? How is this possible?
Kid: He became father only when I was born.
Logic!!👌😳

Don't laugh alone, share with others 😂

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Thursday, 5 November 2015

തൃപ്തി

അമേരിക്കയിലെ ഒരു പട്ടണത്തില്‍ പുതിയ ഭര്‍ത്താക്കന്മാരെ വില്‍ക്കുന്ന ഒരു കട ആരംഭിച്ചു. ആവശ്യമുള്ള സ്ത്രീകള്‍ക്ക് കടയില്‍ നേരിട്ട് ചെന്ന് ഇഷ്ടം ഉള്ള പുരുഷനെ ഭര്‍ത്താവായി വിലക്ക് വാങ്ങാം..

കടക്കു മൊത്തം ആറു നിലകള്‍ ഉണ്ട്. ഓരോ നില മുകളിലേക്ക് കയറുമ്പോഴും ഭര്‍ത്താവിന്റെ വില കൂടി കൊണ്ടിരിക്കും..

ഒരു സ്ത്രീ ഭര്‍ത്താവിനെ വാങ്ങാന്‍ വന്നു.

ഒന്നാം നിലയിലേ ബോര്‍ഡ്: ഇവിടെ ഉള്ള പുരുഷമാര്‍ക്ക് ജോലി ഉണ്ട്..
അവള്‍ അടുത്ത നിലയിലേക്ക് കയറി.

രണ്ടാം നിലയിലെ ബോര്‍ഡ് : ഇവിടെ ഉള്ള പുരുഷമാര്‍ക്ക് ജോലി ഉണ്ട്..കുട്ടികളെ സ്നേഹപൂര്‍വ്വം പരിപാലിക്കുന്നവര്‍ ആണ്..
അവള്‍ അടുത്ത നിലയിലേക്ക് കയറി.

മൂന്നാം നിലയിലെ ബോര്‍ഡ് : ഇവിടെ ഉള്ള പുരുഷമാര്‍ക്ക് ജോലി ഉണ്ട്..കുട്ടികളെ സ്നേഹപൂര്‍വ്വം പരിപാലിക്കുന്നവര്‍ ആണ്..നല്ല സുന്ദരന്മാരും ആണ്..
കൊള്ളാമല്ലോ.. അവള്‍ ചിന്തിച്ചു.. പക്ഷെ അടുത്ത നിലയിലേക്ക് കയറി..

നാലാം നിലയിലെ ബോര്‍ഡ് : ഇവിടെ ഉള്ള പുരുഷമാര്‍ക്ക് ജോലി ഉണ്ട്..കുട്ടികളെ സ്നേഹപൂര്‍വ്വം പരിപാലിക്കുന്നവര്‍ ആണ്..നല്ല സുന്ദരന്മാര്‍ ആണ്..വീട്ടുജോലിയിലും സഹായിക്കും.
എന്റെ ദൈവമേ ഇങ്ങനെ ആരെങ്കിലും ഉണ്ടാവുമോ.. അവളുടെ ചിന്ത.. എന്നാലും അവള്‍ അടുത്ത നിലയിലേക്ക് കയറി..

അഞ്ചാം നിലയിലെ ബോര്‍ഡ് : ഇവിടെ ഉള്ള പുരുഷമാര്‍ക്ക് ജോലി ഉണ്ട്..കുട്ടികളെ സ്നേഹപൂര്‍വ്വം പരിപാലിക്കുന്നവര്‍ ആണ്..നല്ല സുന്ദരന്മാര്‍ ആണ്..വീട്ടുജോലിയില്‍ സഹായിക്കും, അതോടൊപ്പം വളരെ റൊമാന്റിക്‌ നേച്ചര്‍ ഉള്ളവരും ആണ്..
അവള്‍ക്കു ആ ഫ്ലോറിലേക്ക് കയറാന്‍ ഒരു പ്രലോഭനം വന്നു.. എന്നാലും പക്ഷെ വീണ്ടും അടുത്ത നിലയിലേക്ക് പോയി..

ആറാം നിലയിലെ ബോര്‍ഡ്: നിങ്ങള്‍ ഇവിടുത്തെ 31,456,012 ആം നമ്പര്‍ വിസിറ്റര്‍ ആണ്. ഈ ഫ്ലോറില്‍ പുരുഷന്മാര്‍ ആരും ഇല്ല.. പക്ഷെ ഈ ഫ്ലോര്‍ ഇവിടെ ഉള്ളതിന്റെ ഉദ്ദേശം സ്ത്രീകളെ ഒരിക്കലും തൃപ്തിപ്പെടുത്താന്‍ സാധിക്കില്ല എന്നത് തെളിയിക്കാന്‍ വേണ്ടി മാത്രം ആണ്..

ഭര്‍ത്താക്കന്മാരെ വില്‍ക്കുന്ന ഈ കടയില്‍ ഷോപ്പിംഗ്‌ നടത്തിയതിനു നന്ദി.. tongue emoticon tongue emoticon

(തുടര്‍ന്നും വായിക്കുക)

ഇതേ കടക്കാരന്‍ തൊട്ടടുത്തു പുതിയ ഭാര്യമാരെ വില്‍ക്കുന്ന മറ്റൊരു കടയും നടത്തുന്നുണ്ടായിരുന്നു..

ഒന്നാം നിലയിലെ ബോര്‍ഡ്: ഇവിടെ ഭര്‍ത്താക്കന്മാര്‍ പറയുന്നത് ക്ഷമയോട് കേള്‍ക്കുന്ന ഭാര്യമാരെ ലഭിക്കും..

--

--

--

--

--

രണ്ടും, മൂന്നും, നാലും, അഞ്ചും, ആറും നിലകളിലേക്ക് ഇന്ന് വരെ ഒറ്റ പുരുഷനും കയറിയിട്ടില്ല..

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

Wednesday, 4 November 2015

രാവിലെ 🙏സ്ഥാനാര്‍ഥി മുറ്റത്ത് വന്നു ഒന്നും 😶മിണ്ടാതെ മുഖത്തേക്ക് ദയനീയമായി😫 നോക്കി നിന്നിട്ട് തിരിച്ചു പോയി🚶..
നിശബ്ദ🙊പ്രചാരണമാണത്രേ..

പോളിംഗ് ബൂത്തിൽ

കണ്ണൂരിലെ ഒരു പോളിംഗ് ബൂത്തിൽ രാവിലെ ഒൻപതു മണിക്ക് ഒരു പയ്യൻ ഓടിക്കിതച്ചെത്തി ! വാതിൽക്കൽ നിന്ന പോലീസുകാരൻ അവനെ തടഞ്ഞു : ''എങ്ങോട്ടാ ? ''
അവൻ പറഞ്ഞു : ''അച്ഛനെ ഒന്ന് കാണാൻ വന്നതാ''
പോലീസുകാരൻ ചോദിച്ചു . ''മോന്റെ അച്ഛൻ പോളിംഗ് ഓഫിസറാണോ ?''
''അല്ല. അച്ഛൻ രണ്ടു വർഷം മുൻപ് മരിച്ചുപോയി''
''മരിച്ചുപോയ അച്ഛനെ ഇവിടെങ്ങനാ കാണുക?''
''അച്ഛൻ രാവിലെ വന്ന് വോട്ടു ചെയ്തെന്ന് അറിഞ്ഞു !പോയില്ലെങ്കിൽ ഒന്ന് കാണാല്ലോന്നു കരുതി വന്നതാ ''😜😜😜😜😜

.visit ::

www.trueandfun.blogspot.in

www.facebook.com/TruenFun